പ്രിയപ്പെട്ടവൾ❤️❤️: ഭാഗം 11

 

എഴുത്തുകാരി: സിനി സജീവ്‌

മൃദുവിന് ഒന്നും മനസിലായില്ല ആദിയുടെ വൈഫ് ആണെന്ന് പറഞ്ഞപ്പോൾ ഈ കൊച്ചു എന്തിനാ എന്നെ കെട്ടിപിടിക്കുന്നെ.. ഏയ്യ് എന്തുപറ്റി.. ഇങ്ങനെ ഒരാളെ അല്ല ഞാൻ പ്രേതിഷിച്ച എന്റെ ആധിയേട്ടന്റെ മൃദു.. അമ്മ പറഞ്ഞതിലും മാറ്റം ഉണ്ട് ചേച്ചിക്ക്... എനിക്ക് മനസിലായില്ല കുട്ടിയെ.. ചേച്ചിക്കെന്നെ അറിയില്ല.. എനിക്കറിയാം.. വാ ഞാൻ കൊണ്ട് പോകാം ആധിയേട്ടനരികിലേക്ക്.. മൃദു അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ബുള്ളെറ്റിലേക്ക് കയറി... കല്യാണി അവളുടെ പിറകിലേക്കും അവൾ പറഞ്ഞുകൊടുത്ത വഴിയിലൂടെ മൃദുല ബുള്ളറ്റ് പായിച്ചു വിട്ടു.... വീടിനു മുറ്റത്തെത്തി അവൾ വണ്ടി ഓഫ്‌ ചെയ്തു അതിൽ നിന്നിറങ്ങി ചുറ്റും നോക്കി.. ശാന്തമായ സ്ഥലം.. വല്ലാത്ത ഒരു പോസിറ്റീവ് വൈബ് അവൾക്കനുഭവപ്പെട്ടു.. വാ ചേച്ചി.. കല്യാണി അവളുടെ കൈയിൽ പിടിച്ചു കൊണ്ട് അകത്തേക്ക് നടന്നു...

വണ്ടിയുടെ ശബ്ദം കേട്ട് ആരാണെന്നു നോക്കാൻ വന്ന അമ്മ കല്യാണിയുടെ കൂടെ മൃദുവിനെ കണ്ടു അമ്പരന്നു.. അവർ അവളെ ആകെയൊന്ന് നോക്കി പഴയ മൃദുലയിൽ നിന്നു ഒരുപാട് മാറിയിരിക്കുന്നു.. അമ്മേ... അവൾ വിളിച്ചു.. വാ മോളെ.. രണ്ടുകൈയും അവളുടെ നേരെ നീട്ടി.. മൃദുല ഓടി അവരുടെ നെഞ്ചിലേക്ക് വീണു.. രണ്ടുപേരും കെട്ടിപിടിച്ചു കരഞ്ഞു അതുകണ്ട കല്യാണിയുടെ കണ്ണുകളും നിറഞ്ഞു.. ആദി.. എവിടെ അമ്മേ.. അവൻ കുളിക്കുവാ മോളെ.. ആ മുറിയിൽ ഉണ്ട്.. അവർ ആദിയുടെ മുറിയിലേക്ക് കൈ ചൂണ്ടി.. അവൾ അങ്ങോട്ടേക്ക് പോകാൻ തുടങ്ങിയതും കല്യാണി അവളുടെ കൈയിൽ പിടിച്ചു.. അവൾ തിരിഞ്ഞു നോക്കി.. കാത്തിരുന്ന ആൾ വരുമ്പോൾ പെട്ടന്ന് മുന്നിൽ ചെന്ന ഒരു സുഖമില്ല.. ഒരു സൂത്രം ഒപ്പിക്കാം.. വന്നേ.. മൃദുലയെ കൂട്ടി ആദിയുടെ മുറിയിൽ എത്തി അവളെ വാതിലിനു മറവിൽ നിർത്തി..

അപ്പോൾ ആദി കുളികഴിഞ്ഞു ഇറങ്ങിയിരുന്നു.. മുറിയിൽ കല്യാണിയെ കണ്ടതും... നീ എന്താ ഇവിടെ... അമ്പലത്തിൽ ഒന്നും പോയില്ലേ.. തലതുവർത്തികൊണ്ട് അവൻ ചോദിച്ചു.. പോയില്ല ഏട്ടാ.. അവൾ വിഷമം മുഖത്തണിഞ്ഞു.. എന്തുപറ്റി ഏട്ടന്റെ കാന്താരിക്ക്... ഏട്ടാ.. എന്താടാ.. ഏട്ടന് ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ടത് ആരാ.. അതെന്താ അങ്ങനെ ചോദിച്ചേ പെണ്ണെ.. ഏട്ടൻ പറ.. അമ്മ പാറു നീ.. പിന്നെ.. പിന്നെയാരാ.. എന്റെ മൃദു.... ഞാനൊരു സമ്മാനം തരട്ടെ ഏട്ടന്.. എന്താടി. . കണ്ണടച്ചേ.. കളിക്കാതെ കാര്യം പറ കല്ലുസ്.. കണ്ണടച്ചേ.. അവൻ പതിയെ കണ്ണുകൾ അടച്ചു... പിന്നെ ഒരു കണ്ണടച്ച് ഒളിച്ചു നോക്കി.. കള്ളകളി ആണ് ഞാൻ പോകുവാ.. ഏട്ടന്റെ കാന്താരി പിണങ്ങല്ലേ ഏട്ടൻ കണ്ണടയ്ക്കാം.. അവൻ ഇമകൾ അടച്ചു.. മൃദുവിനെ അവന്റെ മുന്നിലേക്ക് നീക്കി നിർത്തി എന്നിട്ട് അവൾ പുറത്തേക്കിറങ്ങിയിട്ട്.. ഏട്ടാ ഇനി കണ്ണ് തുറന്നോ.. അവൻ കണ്ണുകൾ തുറന്നു.. മുന്നിൽ മൃദുവിനെ കണ്ടതും വിശ്വസിക്കാനാവാതെ ഇമകൾ ചിമ്മി അടച്ചു പിന്നെ തുറന്നു... മൃദു.. ആദി.. അവൾ അവനരികിൽ എത്തിയെന്നു അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല...

അവനെ പുണരാനായി അവൾ ആഞ്ഞപ്പോൾ അവൻ പിന്നിലേക്ക് മാറി.. അവൾ അവനെ നോക്കി.. ഇത്രയും നാളുകൾക്കു ശേഷം നീ ഇപ്പോളാണോ എന്നെ ഓർത്തെ.. ആദി... പിണങ്ങല്ലേ... ഓർക്കാഞ്ഞിട്ട് അല്ല.. അനേഷിക്കാഞ്ഞിട്ടും അല്ല.. എല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു.. പണിക്കരമ്മാവൻ വഴി.. ആദിയുടെ അമ്മാവനാണ് പണിക്കർ.. ഒരുപാട് തവണ അമ്മാവൻ ആദിയോട് പറയാൻ ഒരുങ്ങിയത് ആണ് ഞാനാ തടഞ്ഞത്.. അന്ന് ആദിക് ആക്‌സിഡന്റ് ഉണ്ടായ അന്ന് ഞാൻ ഹോസ്പിറ്റലിൽ വന്നിരുന്നു.. എന്റെ പാറുവിനെ അവസാനമായി ഞാൻ കണ്ടു ആധിയെകാണുന്നതിനു മുൻപ് മനുവേട്ടനും ഫ്രണ്ട്സും എന്നെ അവിടുന്ന് പിടിച്ചോണ്ട് പോയി.. ആ സമയത്ത് മനുവേട്ടന് ഒരു പാവം പെണ്ണിനെ നശിപ്പിച്ചു ആ കേസ്മ് ഉണ്ടായിരുന്നു.. അവിടുന്ന് മാറിനിക്കേണ്ട സാഹചര്യം വന്നപ്പോൾ.. us ലേക്ക് പോകാൻ തീരുമാനിച്ചു..

മയക്കുമരുന്ന് നൽകി എന്നെ അവർ us ലേക്ക് കൊണ്ട് പോയി.. ഒരു മാതാപിതാക്കലും ഒരു മകളോട് ഇങ്ങനെ ഒന്നും ചെയ്യില്ല അവർക്ക് സ്റ്റാറ്റസ് ആയിരുന്നു വലുത്.. ബോധത്തോടെ അവരുടെ കൂടെ ഞൻ പോകില്ലെന്ന് അവർക്ക് ഉറപ്പായിരുന്നു.. us ലെ ഫ്ലാറ്റിൽ ഒരുമാസത്തോളം എന്നെ പൂട്ടിയിട്ടു.. ജോലിക്കാരി വഴി ഞാൻ അവിടുന്ന് രക്ഷപെട്ടു എന്റെ ഒരു ഫ്രണ്ട് വഴി നാട്ടിലെത്തി.. ആദി യെ കാണുന്നതിന് മുൻപ് ഒരുപാട് ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു.. ഞാൻ നാട്ടിലെത്തിയിട്ട് പണിക്കർ അമ്മാവന്റെ സംരക്ഷണയിൽ കഴിഞ്ഞു.. പിന്നെ എന്റെ സഹോദരന്റെ പിടിയിൽ എരിഞ്ഞടങ്ങിയ ആ പെൺകുട്ടിയെ കാണാൻ പോയി ദിവ്യ എന്നായിരുന്നു അവളുടെ പേര്.. ഭ്രാന്തിയെ പോലെ ഒരുമുറിയിൽ കഴിഞ്ഞ അവൾ എല്ലാവർക്കും നൊമ്പരം ആയിരുന്നു.. കേസ് കൊടുത്തിട്ടും ഫലം ഇല്ലെന്നു അവർക്ക് അറിയാമായിരുന്നു.. എന്റെ സഹോദരനാൽ ക്രൂശിക്കപ്പെട്ട ആദ്യത്തെ പെണ്ണായിരുന്നില്ല അവൾ.. അവളെ ആദിയം ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തി ഒരു സഹോദരി ആയി നിന്ന് അവളെ ഞാൻ ഉയർത്തി എടുത്തു..

അവൾ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഇപ്പോ പഠനത്തിൽ മാത്രം ആണ് അവളുടെ ശ്രെദ്ധ.. ഒരു ips ഓഫീസർ ആയി.. അവളെ പോലെ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾക്ക് വേണ്ടി പോരാടാൻ ആണ് അവളുടെ തീരുമാനം... ഒരു പെൺകുട്ടിക്ക് പഠിക്കാൻ ഉള്ള എല്ലാം ഞാനും പഠിച്ചു കരാട്ടെ ഒക്കെ.. എന്റെ പാറുവിനെ ഇല്ലാതാക്കി.. ന്റെ ആദിയെ ആ കോലത്തിൽ ആക്കിയവരോട് പ്രതികാരം ചെയ്യാനായിരുന്നു തീരുമാനം.. പണിക്കർ അമ്മാവനും എന്റെ ഒപ്പം നിന്നു.. മനുവേട്ടന്റെ കൈകളാൽ ആണ് നമ്മുടെ പാറു കൊല്ലപ്പെട്ടത് ടിപ്പർനുള്ളിൽ അവനും ഉണ്ടായിരുന്നു.. വണ്ടിയിൽ നിന്ന് തെറിച്ചു വീണ പാറുവിനു കുഴപ്പം ഒന്നും പറ്റിയില്ലായിരുന്നു അവളെ അവനും ഡ്രൈവറും ചേർന്ന് മൃഗീയമായി പീഡിപ്പിച്ചു അതിനുശേഷം ടിപ്പറിന്റെ വീലുകൾ കയറ്റി ഇറക്കി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ആക്‌സിഡന്റ് ആക്കി തീർത്തു.. ഡ്രൈവർ വഴി സത്യങ്ങൾ അറിഞ്ഞു... എന്റെ ഫ്രണ്ട് വഴി അവനെ നാട്ടിലെത്തിച്ചു അവളെ കാണാനായി വന്ന അവനെ കെട്ടിയിട്ടു ബ്ലേഡ് കൊണ്ട് ശരീരം മുഴുവൻ വരഞ്ഞു രണ്ട് ദിവസം നരകിപ്പിച്ചു അതിനുശേഷം ആ ഡ്രൈവറെ വച്ചു തന്നെ അവന്റെ ശരീരത്തിൽ വണ്ടി ഓടിച്ചു കേറ്റി അവനെ കൊന്നു..

ഡ്രൈവർ വീട്ടിൽ തൂങ്ങിമരിച്ചു.. അങ്ങനെ ആക്കി തീർത്തു. ..... എന്റെ പാറുവിനു വേണ്ടി ഇത്രയും ചെയ്തിലെ ഞാൻ അവളുടെ ഏട്ടത്തി ആവുന്നേ എങ്ങിനെയാ.... ആദി പൊട്ടിക്കരഞ്ഞുകൊണ്ട്‌ ബെഡിലേക്കിരുന്നു.. എന്റെ പാറു അവൾ ഇത്രയും അനുഭവിച്ചാണ് ഈ ലോകത്ത് നിന്നു പോയതെന്ന് അറിഞ്ഞില്ലല്ലോ ദൈവമേ..... അവൻ തലയുയർത്തി അവളെ നോക്കി.. അവൾ അവനരുകിൽ ഇരുന്നു.. അവനെ ഇല്ലാതാക്കിയതിൽ നിനക്ക് വിഷമം വല്ലോം ഉണ്ടോ.. ഇല്ല ആദി ഇങ്ങനെ ഉള്ള സഹോദരന്മാർ ജീവിച്ചു ഇരിക്കാത്തത് ആണ് നല്ലത്... അവൻ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുണ്ടുകൾ അമർത്തി.... ഇത്രയും ധൈര്യം എന്റെ ഈ പെണ്ണിന് ഉണ്ടെന്നു അറിഞ്ഞില്ല.. വാശി ആയിരുന്നു ആദി.. ആദി ജീവിതത്തിലേക്ക് മടങ്ങി വരുമ്പോൾ പാറുവിനെ ഇല്ലാതാക്കിയവരെ ഈ ലോകത്ത് നിന്നു പറഞ്ഞു വിട്ടിട്ടു ആദിയുടെ മുന്നിൽ വരൂ എന്ന്... അവന്റെ നെഞ്ചോടു ഒട്ടി ആ പെണ്ണിരുന്നു.. അവൻ അവളെ ചേർത്ത് പിടിച്ചു.. രണ്ടുപേരുടെ ഇടയിലും മൗനം താളം കെട്ടി നിന്നു..

രണ്ടുപേരുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ താഴേക്ക് പതിക്കുണ്ടായിരുന്നു... അവരെ വിളിക്കാനായി വാതിൽക്കൽ വന്ന ആ അമ്മയ്ക്കും അവൾ പറഞ്ഞത് താങ്ങാൻ ആവുന്നതിലും അധികമായിരുന്നു... കല്യാണി അമ്പലത്തിലേക്കാണ് പോയത്.. പാൽ ചെരിഞ്ഞു പോയി എന്ന് പാലുകൊടുക്കാൻ ഉളിടത് പറഞ്ഞു... അമ്പലത്തിൽ ദിപരാധനാ കഴിഞ്ഞു ഇറങ്ങുമ്പോൾ ഹരിയും അമ്പലത്തിൽ എത്തിയിരുന്നു.. രണ്ടുപേരും അമ്പലത്തിൽ നിന്നിറങ്ങി.. ഹരിയേട്ടാ ആദിയേട്ടന്റെ മൃദു വന്നിട്ടുണ്ട്.. ആണോ.. കാത്തിരുന്നു കണ്ടപ്പോൾ അമ്മയ്ക്കും ആദിക്കും സന്തോഷം ആയി കാണും അല്ലെ.. അതെ.. നന്ദന വന്നിട്ടുണ്ടോ.. . ഉണ്ട് ഭാഗം ചോദിച്ചു വന്നതാ.. ഞാനും കുറെ പറഞ്ഞു അമ്മ എന്നെ സ്‌പോർട് ചെയ്തു സംസാരിച്ചു അത് അവൾ പ്രേതിക്ഷിച്ചില്ലെന്നു തോന്നുന്നു ഹരിയേട്ടാ... നിന്റെ അമ്മയ്ക്ക് ഇപ്പോളാണോ ബോധം വന്നത്... സാഹചര്യം മനുഷ്യരെ മാറ്റിലെ ഹരിയേട്ടാ.. എന്നിട്ട് അവൾ പോയോ.. ഇല്ല വീട്ടിലുണ്ട്.. വയറ്റിൽ ഉണ്ടായ കുഞ്ഞിനേയും കൊണ്ട് കളഞ്ഞു... ഇനി പ്രെഗ്നന്റ് ആയിരുന്നോ എന്നറിയില്ല..

സ്വത്തിനുവേണ്ടി അങ്ങനെ പറഞ്ഞത് അന്നൊന്നും അറിയില്ല.. മിഥുന്റെ കാര്യം അവൾ അവനിൽ നിന്ന് മറച്ചു.. അതറിഞ്ഞാൽ തല്ലിന് പോകുമെന്ന് അവൾക്ക് ഉറപ്പായിരുന്നു.. നിന്റെ പഠിത്തം എങ്ങനെ പോകുന്നു.. കുഴപ്പം ഇല്ല.. എന്താ കേട്ടില്ല... അവൻ അവളുടെ ചെവിയിൽ പിടിച്ചു.. കുഴപ്പം ഇല്ല പോലും.. നന്നായി പഠിച്ചില്ലേൽ നിന്നെ ഞാൻ ശെരിയാക്കും നോക്കിക്കോ.. വേദനിക്കുന്നു വിട് ഹരിയേട്ടാ.. അവൻ കൈ എടുത്ത്.. ഡീ.. അവൾ ചെരിഞ്ഞു നോക്കി.. അവളെ പിടിച്ചു നെഞ്ചോട് ചേർത്ത് പിടിച്ചു പെട്ടന്ന് പഠിച്ച ഒരു ജോലി വാങ്ങു എന്നിട്ട് വേണം എനിക്ക് കൊണ്ട് പോകാൻ.. അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു അവൻ പറഞ്ഞു.. അവളുടെ മുഖം ചുവന്നു... അവൻ മുഖം കുനിച്ചു അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.. അവൾ കൈ കൊണ്ട് അവനെ ചുറ്റിപിടിച്ചു അവന്റെ നെഞ്ചിലേക്ക് തലചായ്ച്ചു.. അവനോട് ചേർന്നിരിക്കുന്നോളം സുരക്ഷിതത്വം വേറെങ്ങുമില്ലെന്നു തോന്നി അവൾക്ക്...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...