പ്രിയപ്പെട്ടവൾ❤️❤️: ഭാഗം 17

 

എഴുത്തുകാരി: സിനി സജീവ്‌

കരഞ്ഞുകൊണ്ടവൾ ബെഡിലേക്ക് വീണു... ടീച്ചറമ്മയ്ക്ക് പെട്ടന്ന് എന്താ പറ്റിയത്.. ജീവനരുന്നല്ലോ എന്നെ.. ഒരുപക്ഷെ എന്റെ അമ്മയേക്കാൾ എന്നെ സ്നേഹിച്ചത് ടീച്ചറമ്മ ആണ്.. എന്തെങ്കിലും തെറ്റിധരണ ഉണ്ടായി കാണുമോ.. ടീച്ചറമ്മ വരുമ്പോൾ ചോദിക്കണം.. മുഖം അമർത്തി തുടച്ചു അവൾ എഴുനേറ്റു സാരീ മാറി അടുക്കളയിലേക്ക് നടന്നു.. അടുക്കളയിലെ പണി മുഴുവൻ തീർത്തിട്ടാണ് അമ്മ പോയത്.. പെട്ടന്ന് കാളിങ് ബെൽ ശബ്ദം കേട്ട് അവൾ ഹാളിലേക്ക് ചെന്ന് വാതിൽ തുറന്നു.. മൃദുവെച്ചി... അവൾ മൃദുവിനെ കെട്ടിപിടിച്ചു.. നിന്നെ അങ്ങോട്ട്‌ കണ്ടിട്ട് കുറെ ആയല്ലോ പെണ്ണെ... ആദി യും പരാതി പറഞ്ഞു നീ വിളിച്ചത് പോലും ഇല്ലെന്നു... എക്സാം ആയിരുന്നു ചേച്ചി.. ഞാൻ ആധിയേട്ടനോട് പറഞ്ഞാരുന്നല്ലോ... വാ അകത്തേക്ക് കയറ്.. മൃദു അകത്തേക്ക് കയറി.. .ആരുമില്ലേ കല്ലു.. അവർ അമ്മാവന്റെ വീട് വരെ പോയി രാത്രി ആവും വരാൻ.. എന്താ കല്ലു മുഖം ആകെ വല്ലതിരിക്കുന്നെ.. ഒന്നുല്ല ചേച്ചി... എന്തോ ഉണ്ടല്ലോ എന്നോട് നീ നുണ പറയാറില്ലല്ലോ... ചേച്ചി... കരഞ്ഞുകൊണ്ട് മൃദുലയെ കെട്ടിപിടിച്ചു.. എന്താ മോളെ.. ടീച്ചറമ്മയ്ക്ക് പെട്ടന്ന് ഒരു മാറ്റം പോലെ എന്താണെന്നു അറിയില്ല.. നിനക്ക് തോന്നുനെയാവും.. അല്ല ചേച്ചി..

രാവിലെ ഒരുപാട് സന്തോഷത്തോടെ എന്നെ പറഞ്ഞു വിട്ടത് വൈകിട്ട് വന്നപ്പോൾ അമ്മയുടെ സംസാരവും രീതികളും ഒരുപാട് മാറി.. കുറച്ചു മണിക്കൂർ കൊണ്ട് ഇങ്ങനെ മാറ്റം വരാൻ എന്താ പറ്റിയത്.. ഇനി ഇതോർത് വിഷമിക്കണ്ട.. ദേ ഈ കണ്ണ് നിറയ്ക്കില്ലെന്നു നിന്റെ ഹരിയേട്ടൻ വാക്ക് കൊടുത്തത് ആണ് ആദിക്ക്.. നീ അത് തെറ്റിക്കല്ല് കേട്ടോ.. മം.. അവൾ തലയാട്ടി.. എന്നാ വാ.. അടുക്കളയിൽ എനിക്കെന്താ കഴിക്കാൻ ഉള്ളത്.. ടീച്ചറമ്മയോട് ഞാൻ സംസാരിച്ചോളാം.. കല്ലുവിനെ ചേർത്ത് പിടിച്ചു മൃദു അടുക്കളയിൽ കൊണ്ട് പോയി... രാത്രി അവർ വരുവോളം കല്ലുവിന്റെ കൂടെ ഉണ്ടായിരുന്നു മൃദു.... മൃദു ഇവിടെ ഉണ്ടാരുന്നോ... അകത്തേക്ക് കയറികൊണ്ട് ടീച്ചർ ചോദിച്ചു.. ഉണ്ടാരുന്നു അമ്മേ പോകാൻ നിൽക്കുവാ... ഇന്ന് ഇനി പോണ്ട മോളെ രാത്രി ഒരുപാട് ആയില്ലേ.. ഹരിയോട് പറയാം ആദിയെ വിളിച്ചു പറയാൻ.. ഞാൻ ആദിയെ വിളിച്ചു നോക്കട്ടെ.. മൃദു ഫോണുമായി പുറത്തേക്കിറങ്ങി.. കല്ലുവിനെ ഒന്ന് നോക്കുക കൂടി ചെയ്യാതെ ടീച്ചർ അകത്തേക്ക് പോയി.. അവളുടെ കണ്ണ് നനഞ്ഞു..

അതുകണ്ട ഹരി അവളെ ചേർത്ത് പിടിച്ചു കൊണ്ട് മുറിയിലേക്ക് പോയി.. ദേ വാവേ.. നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്.. അമ്മ നാളെ ഓക്കേ ആവും നീ അതോർത്തു വിഷമിക്കാതെ... പെട്ടന്ന് ഒരു കൊച്ചു കല്യാണികുട്ടിയെ അമ്മയ്ക്ക് കൊടുക്കാം അപ്പോ അമ്മയും ഹാപ്പി നമ്മളും ഹാപ്പി... എന്തെ.. അവളുടെ മിഴികൾ നാണത്തിൽ കൂമ്പി.. അവൻ അവളുടെ മിഴികളിൽ ചുംബിച്ചു .. ഫുഡ്‌ എടുത്തു വയ്ക്ക് കഴിക്കാം വിശക്കുന്നു.. മം... അവൾ പുറത്തേക്ക് നടന്നു.. ഫുഡ്‌ കഴിച്ചു മൃദു ടീച്ചർക്ക്‌ ഒപ്പം മുറിയിലേക്ക് പോയി.. ടീച്ചർക്ക് എന്ത് പറ്റിയെന്നു അറിയാൻ കൂടിയാണ് അവൾ അവിടെ stay ചെയ്തത്.. അമ്മേ... എന്താ മോളെ.. എന്തുപറ്റി ടീച്ചറമ്മയ്ക്ക്.. എന്താ മോളെ അങ്ങനെ ചോദിച്ചേ.. കല്ലുനോടുള്ള പെരുമാറ്റം കണ്ട് ചോദിച്ചതാ... എന്നെ വിളിച്ചു കല്ലു ഒറ്റയ്ക്ക് ഉള് ഇവിടെ വരാൻ പറഞ്ഞപ്പോൾ ഒരു അമ്മ മകളോട് കാണിക്കുന്ന സ്നേഹം ഞാൻ കണ്ടു.. ഇവിടെ വന്നപ്പോൾ ആ അമ്മ തന്നെ അവളോട് മോശമായി പെരുമാറുന്നു.. എന്താ അമ്മേ.. അവൾ എന്തേലും പറഞ്ഞു.. അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.. ഒരുപാട് കരഞ്ഞു..

മനസുകൊണ്ട് ന്റെ കുട്ടിയെ വിഷമിപ്പിച്ചതല്ല.. അവർക്ക് ഒരു കുഞ്ഞുണ്ടായി കണ്ടിട്ട് മരിക്കാനുള്ള ഭാഗ്യം ഉണ്ടാവണം.. എന്താ ഇങ്ങനെ ഒക്കെ പറയുന്നത്.. കല്യാണം കഴിക്കുന്നത് കുഞ്ഞുങ്ങൾ ഉണ്ടാവാൻ വേണ്ടി മാത്രം ആണോ.. പരസ്പരം താങ്ങും തണലും അവനാണ്.. കുഞ്ഞുങ്ങൾ ഇല്ലാത്ത എത്ര പേര് ഈ ലോകത്തിൽ ജീവിക്കുന്നു... കല്യാണം കഴിഞ്ഞു ഒരു മാസം കഴിയുമ്പോൾ വിശേഷം ആയില്ലേ എന്നാ ചോദ്യം.. ഒരു വർഷം ആയിട്ടും ആയില്ലേ അവൾക്കു മറ്റൊരു പേര് ചാർത്തും... കുഞ്ഞു വേണ്ടന്ന് അല്ല.. ഒരു കുഞ്ഞു ഉണ്ടാവുമ്പോൾ ഒരു പെണ്ണ് ശരിക്കും മാതൃത്വം അറിയും.. അവൾ ഭാര്യയിൽ നിന്നു അമ്മയിലേക് മാറും.. കല്യാണം കഴിഞ്ഞു പരസ്പരം അറിയാനും മനസിലാക്കാനും കുറച്ചു സമയം അവർക്ക് കൊടുക്കണം.. കല്യാണം കഴിഞ്ഞു കുറച്ചു മാസം അല്ലെ ആയുള്ളൂ അവർക്ക് കുറച്ചു സമയം കൊടുക്ക് അമ്മേ.. മോൾ പറഞ്ഞതൊക്കെ ശെരിയാ.. പക്ഷെ.. എന്താ അമ്മേ... കുറച്ചു നാൾ കൂടി ആയുസ്സ് ഉള്ള ഒരമ്മയുടെ അവസാന ആഗ്രഹം ആണ് എന്റെ കല്യാണിയുടെയും ഹരിയുടെയും കുഞ്ഞിനെ കണ്ടിട്ട് മരിക്കുക എന്നുള്ളത്.. അമ്മേ...

അവൾ അവരുടെ കൈയിൽ പിടിച്ചു.. അവർ അവളെ അവര്കരുകിൽ ഇരുത്തി... എനിക്ക് നേരത്തെ ഹാർട്ട്‌ പ്രോബ്ലം ഉണ്ട് മോളെ അതിനു മെഡിസിൻ കഴിക്കുന്നുണ്ട്.. എനിക്ക് വയ്യാത്തോണ്ട് ഒറ്റയ്ക്ക് ആക്കി പോകാൻ വയ്യാഞ്ഞിട്ട ഹരി കിട്ടിയ ജോലി ഒക്കെ കളഞ്ഞു പാടവും പറമ്പുമായി നടക്കുന്നെ... ഇന്ന് അവർ ഇറങ്ങിയ ഉടൻ ചെറിയ ഒരു നെഞ്ചുവേദന പോലെ തോന്നി.. തനുവിനെ വിളിച്ചു ഓട്ടോയിൽ ഹോസ്പിറ്റലിൽ പോയി.. അപ്പോ ഡോക്ടർ ആണ് പറഞ്ഞത് ഈ കിളവിക്ക് ആയുസ്സ് കുറഞ്ഞെന്നു.. ആരോട്മ് പറയല്ലെന്നു തനുവിനെ ചട്ടം കെട്ടി.. മോളോടും അതെ പറയുന്നുള് ഈ കാര്യം ഹരിയും കല്യാണിയും അറിയരുത്.. അറിഞ്ഞാൽ പിന്നെ എന്റെ ആയുസ്സ് ഞൻ അങ്ങ് കുറയ്ക്കും.. അമ്മേ പറയാതിരുന്നാൽ ട്രീറ്റ്മെന്റ് ചെയ്യണ്ടേ.. ട്രീറ്റ്മെന്റ് ലാസ്റ്റ് സ്റ്റേജ് ആണ് മോളെ ഇനി ഒന്നും ചെയ്യാനില്ല.അവരുടെ കുഞ്ഞിനെ കണ്ടിട്ട് കണ്ണടയ്ക്കണം അതാ അമ്മേടെ ആഗ്രഹം.. അതിനുവേണ്ടിയ എന്റെ കുഞ്ഞിനെ ഞാൻ വിഷമിപ്പിച്ചത്... മൃദുല ആ അമ്മയെ ചേർത്ത് പിടിച്ചു.. അവൾക്ക് അവരുടെ അടുത്ത് എന്ത് മറുപടി പറയണം എന്നറിയില്ലായിരുന്നു...

ആ അമ്മയെ ചേർത്ത് പിടിച്ചു അവളും ബെഡിലേക്ക് കിടന്നു.. കല്യാണി മുറിയിൽ എത്തുമ്പോൾ ഹരി ബാത്‌റൂമിൽ ആയിരുന്നു.. ബാത്‌റൂമിൽ നിന്ന് ഇറങ്ങിവന്നു അവളുടെ പിറകിൽ കൂടി അവളുടെ വയറിൽ കൈ ചേർത്ത് അവളെ ചുറ്റി പിടിച്ചു.. അവളുടെ കഴുത്തിൽ ചുണ്ടുകൾ അമർത്തി.. ഹരിയേട്ടാ വിട്ടേ... ഇല്ലെങ്കിൽ എന്തെങ്കിലും ചെയ്യുമോ നെ.. ഹരിയേട്ടാ.. .എന്താടി... . ഒന്നുല്ല.. എന്തോ പറയാൻ ഉണ്ടല്ലോ എന്റെ പെണ്ണിന്.. ഒന്നുല്ല അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പുഴ്ത്തി.. അവന്റെ നെഞ്ചിൽ അമർത്തി കടിച്ചു.. കടിച്ചു കൊല്ലാൻ പോകുവാണോ.. കൊല്ലട്ടെ.. കൊന്നോ.. അവൻ അവളെ ഒന്നുകൂടി മുറുക്കി.. അവളുടെ ചുണ്ടുകളിൽ അവന്റെ ചുണ്ടുകൾ അമർത്തി അവളെ ബെഡിലേക്ക് കിടത്തി അവളിലേക്ക് ആഴ്ന്നിറങ്ങി.. തളർന്നു കിടക്കുമ്പോൾ അവളുടെ നെറ്റിയിൽ ചുംബിച്ചു അവന്റെ കരവലയത്തിൽ അവന്റെ നെഞ്ചോടു ചേർന്ന് കിടന്നു അവൾ.. അവളിലെ പെണ്മ ആ ബെഡിലെ ഷീറ്റിൽ ചോരത്തുള്ളികളായി സ്ഥാനം പിടിച്ചിരുന്നു..... രാവിലെ ഉണരുന്നതും കല്യാണി ഹരിയുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി...

അവളിലെ പെണ്ണിനെ ഉണർത്തിയതിനു അവനു നൽകുന്ന സ്നേഹ ചുംബനം.. അവൻ നല്ല ഉറക്കത്തിൽ ആയിരുന്നു.. അവൾ ഫ്രഷായി അവന്റെ അരുകിൽ എത്തി അവന്റെ മുഖത്തേക്ക് മുടിയിലെ വെള്ളം കുടഞ്ഞു അവൻ കണ്ണുതുറന്നു അവളെ വലിച്ചു നെഞ്ചിലേക്കിട്ടു..... ദേ ഹരിയേട്ടാ വിട്ടേ എനിക്ക് പോണം.. മര്യധയ്ക്ക്‌ കിടന്നുറങ്ങിയ എന്നെ വിളിച്ചുണർത്തിയിട്ട് അവൾക്ക് പോണം എന്നോ.. വിടില്ല അവളെ ഒന്നുകൂടി ചുറ്റിപിടിച്ചു അവൻ.. പ്ലീസ് ഹരിയേട്ടാ.. ടീച്ചറമ്മ എന്ത് കരുതും ഒന്നുo കരുതില്ല.. അവളുടെ മുഖത്തേക്ക് വീണ മുടി അവൻ കൊതിമാറ്റി... പ്ലീസ് ഏട്ടാ... എന്നാ പൊയ്ക്കോ.. പെണുംപിള്ള പോയി ചേട്ടന് കടുപ്പത്തിൽ ഒരു ചായ ഇട്ടേച് വാ.. അപ്പോളേക്കും ചേട്ടായി ഫ്രഷായിട്ട് വരാം.. ഉത്തരവ്.. ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് അവൾ അടുക്കളയിലേക്ക് പോയി.. നേരം വെളുക്കുന്നത് ഇവിടെ ആർക്കും അറിയില്ല എന്ന് തോന്നുന്നു.. ടീച്ചറമ്മേ എന്തിനാ എന്നോട് ഇങ്ങനെ.. പെട്ടന്ന് അവൾ ടീച്ചറെ കെട്ടിപിടിച്ചു കരഞ്ഞു.. ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു അവൾ കാണാതെ കണ്ണുനീർ തുടച്ചു അവളെ പിടിച്ചു മാറ്റി മുറിയിലേക്ക് പോയി... കണ്ണുനീരോടെ അവൾ അവർ പോകുന്നത് നോക്കി നിന്നു..................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...