പ്രിയപ്പെട്ടവൾ❤️❤️: ഭാഗം 9

 

എഴുത്തുകാരി: സിനി സജീവ്‌

എന്റെ മൃദു... അവൻ ആ ഫോട്ടോയിലുടെ വിരലോടിച്ചു.... അവൾ ഓർക്കുന്നുണ്ടാകുമോ എന്നെ... ഞാൻ കെട്ടിയ താലി പൊട്ടിച്ചു മാറ്റിട്ടുണ്ടാവുമോ.... അവളെ കണ്ടുപിടിക്കാൻ എനിക്കല്ലേ ബുദ്ധിമുട്ട് അവൾക് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു.. അവൾ വിളിക്കുമെന്ന് കരുതി ഇന്നും പഴയ നമ്പർ മാറ്റിയിട്ടില്ല.. ഇനി അവൾ മറ്റൊരാളെ സ്വീകരിച്ചിട്ടുണ്ടാവുമോ... ഏയ്യ്.. ഇല്ല അവൾക്കൊരിക്കലും തന്നെ മറക്കാൻ കഴിയില്ല.. എന്നെ മനസ്സിൽ കൊണ്ട് നടക്കുകയാവും ഇപ്പോളും.. എന്തെ മൃദു എന്നരികിലേക്ക് നീ വരാത്തത്.... അവന്റെ കണ്ണുകൾ നനഞ്ഞു... മോനെ... അമ്മയുടെ വിളികേട്ട് അവൻ ഫോൺ മാറ്റിവച്ചു എഴുന്നേറ്റു.. സ്വർണപ്പണയ ബാങ്കിലാണ് രാധിക കല്യാണിക്ക് ജോലി ശെരിയാക്കി കൊടുത്തത് തുണിക്കടയിലെപോലെ സാലറി ഇല്ലെങ്കിലും അവൾക് ആ ജോലി അപ്പോൾ വലുതായിരുന്നു.. ജോലി പോയി എന്നറിഞ്ഞപ്പോൾ നന്ദിനി കുറെ ബഹളം വച്ചു.. പിന്നെ വേറെ ജോലി ശെരിയായി എന്നറിഞ്ഞപ്പോൾ ശാന്തയായി..

ആദി ഓപ്പൺ യൂണിവേഴ്സിറ്റി ആയ ഇഗ്നോ വഴി ഡിഗ്രി പൂർത്തിയാക്കാനുള്ള ഫോര്മാലിറ്റീസ് ഒക്കെ ശെരിയാക്കി നൽകി അവൻ തന്നെ അഡ്മിഷൻ ഫീസും അടച്ചു ഹരി നൽകാമെന്ന് പറഞ്ഞിട്ടും ആദി അവനിൽ നിന്നു ക്യാഷ് വാങ്ങിയില്ല.. കല്യാണിയെ അവൻ സ്വന്തം പെങ്ങളായി കണ്ടു കഴിഞ്ഞിരുന്നു.. ഇപ്പൊ 9 ആകുമ്പോൾ പോയാൽ 5 മണിക്ക് തിരിച്ചെത്താം അവൾക്.. ബാങ്കിലും സമയം ഒരുപാട് ഉണ്ട് കിട്ടുന്ന ടൈമിൽ ഒക്കെ അവൾ പഠിക്കാനായി ശ്രെമിച്ചു.. ഹരിയും ആദിയും അവളെ അതിനായി ഹെല്പ് ചെയ്തു.. കല്യാണിക് തന്നെ കൊണ്ട് പഠിക്കാൻ പറ്റും എന്നാ ആന്മവിശ്വാസം ഉണ്ടാക്കിയെടുത്തു അവർ രണ്ടാളും... ഒരുദിവസം കല്യാണി ആദിയുടെ വീട്ടിൽ എത്തിയപ്പോൾ ആ അമ്മ പാറുവിന്റെ ഫോട്ടോ നോക്കി ഇരിക്കുവായിരുന്നു.. ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു ഇടയ്ക്ക് സാരിത്തുമ്പ് കൊണ്ട് കണ്ണും മൂക്കും തുടയ്ക്കുന്നു..

എന്തുപറ്റി അമ്മേ... മോളോ.. ഇന്ന് പോയില്ലേ മോളെ.. ഇല്ല അമ്മേ ഇന്ന് ഓഫ്‌ ആണ്... ഉടമയുടെ അമ്മ മരിച്ച ദിവസം ആണ് അതുകൊണ്ട് ഇന്ന് കട തുറന്നില്ല.. അവൾ പാറുവിന്റെ ഫോട്ടോ കൈൽ വാങ്ങി എന്നിട്ട് അതിലേക്ക് നോക്കി.. ഉണ്ട കണ്ണും വട്ടമുഖവും ഉള്ളൊരു പെൺകുട്ടി.. മുഖത്ത് കുട്ടിത്തം മാത്രം.. അമ്മേ ഞാനൊരു കാര്യം ചോദിച്ചാൽ വിഷമം ആവുമോ.. എന്താ മോളെ പാറുനെ പറ്റിയാണോ മോൾക് അറിയേണ്ടത്.. അവൾ തലകുലുക്കി.. എങ്ങിനെയാ പാറു... മോൾക് അറിയോ അവൾ ഞങ്ങള്ക്ക് ആരായിരുന്നു എന്ന്.. എന്റെ ആങ്ങള മരിക്കുമ്പോൾ.. പാറുവിനു 3 വയസ്സ് ആയിരുന്നു.. പിന്നെ അവളുടെ അമ്മ ആയിരുന്നു അവൾക്കെല്ലാം അവൾക് 7 വയസായപ്പോൾ ക്യാൻസർ എന്ന മഹാമാരി മായയെ കൊണ്ടുപോയി പെൺകുട്ടി ആയോണ്ട് അവളുടെ അമ്മയുടെ വീട്ടുകാർ കൈ ഒഴിഞ്ഞു.. അന്ന് എന്റെ ആദിക് 13 വയസ്സാണ്...

എല്ലാവരുടെയും മുന്നിൽ കരഞ്ഞു നിന്ന ആ 7 വയസ്സുകാരിയെ അവന്റെ അച്ഛൻ ഏറ്റെടുത്തു ആദിയുടെ കൈൽ ഏൽപ്പിച്ചു... മുന്ന് വർഷത്തിന് ശേഷം അവന്റെ അച്ഛനെയും ദൈവം അങ്ങ് വിളിച്ചു.. എല്ലാവരും പറഞ്ഞു പാറു മോൾടെ ജാതകദോഷം ആണെന്ന്.. അപ്പോൾ എന്റെ കുഞ്ഞു പാറുവിനെ ചേർത്ത് പിടിച്ചു... അവളെ കുറ്റം പറഞ്ഞവരുടെ വായടപ്പിച്ചു.. പിന്നെ ഞാൻ ജീവിച്ചത് എന്റെ രണ്ട് മക്കൾക്ക് വേണ്ടി ആയിരുന്നു.. അവൾക് ഒരു ടീച്ചർ അവനായിരുന്നു ആഗ്രഹം.plhj.അതിനുശേഷം മതി വിവാഹം എന്നും പറഞ്ഞു.. ഞങ്ങൾ അത് സമ്മതിച്ചു അവളുടെ സന്തോഷം അതായിരുന്നു ഞങ്ങക്ക് വലുത്. അവൾ അതിനുവേണ്ടി പഠിച്ചു.. അവൾ അത് നേടുകയും ചെയ്തു.... ആദി അസിസ്റ്റന്റ് മാനേജർ ആയി ജോലിക്ക് കയറി ... പാറുവിനു 22 വയസ്സ് തികഞ്ഞ ദിവസം.... ആ അമ്മ ഓർമകളിലേക്ക് പോയി.. പാറുവിന്റെ കൈ പിടിച്ചു റോഡ് ക്രോസ്സ് ചെയ്യുകയായിരുന്നു ആദി.. പെട്ടന്ന് ഒരു കാർ അവരെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ വന്നു നിന്നു പാറു പേടിച്ചു പിന്നിലേക്ക് മാറീതും പിറകിൽ കിടന്ന കല്ലിൽ തട്ടി വീണു അവളുടെ കൈമുട്ട് ഉരഞ്ഞു..

ആദി പെട്ടന്ന് അവളെ പിടിച്ചെന്നിപ്പിച്ചു.. കൈ മുട്ടിൽ നിന്നു ചോര കിനിഞ്ഞത് കണ്ട് അവന്റെ നെഞ്ച് തകർന്നു ഇന്നുവരെ ഒന്ന് നുള്ളി നോവിച്ചിട്ടില്ല... അവനു ദേഷ്യം വന്നു ആ കാറിന്റെ ഡോർ തുറന്നു.. ഒരു പെൺകുട്ടി ആയിരുന്നു ഡ്രൈവിംഗ് സീറ്റിൽ.. ഇങ്ങോട്ട് ഇറങ്ങേടി... അവൾ പുറത്തേക്കിറങ്ങിയതും ആദി അവളുടെ കരണത്തു ഒരു അടി കൊടുത്തു.. അവൾ കവിൾ പൊത്തിപ്പോയി.. എവിടെ നോക്കിയടി നീയൊക്കെ വണ്ടിയോടിക്കുന്നെ... അവളുടെ കണ്ണുകൾ കലങ്ങി.. നീയെന്നെ അടിച്ചു അല്ലെ.. ഞാനാരാണെന്നു അറിയോ നിനക്ക്.. നീയാരായാലും എനിക്കൊന്നുമില്ല എന്റെ പെങ്ങളെ നോവിച്ച അത് ആരായാലും ആദി പ്രേതികരിക്കും.... ഈ മൃദുലയുടെ ദേഹത്തു ആദിയം ആയ ഒരാൾ കൈ വയ്ക്കുന്നെ.. ഇതിനു നീ അനുഭവിക്കും... നീ കരുതി ഇരുന്നോ.. നീ എവിടെ പോയാലും അനേഷിച്ചു പകരം വീട്ടിയിരിക്കും ഈ മൃദുല.. ഏട്ടാ വേണ്ട പോകാം.. നീ എന്നെ ഒരുപാട് അനേഷിച്ചു ബുദ്ധിമുട്ടണ്ട.. എന്റെ പേര് ആദ്യത്യൻ . അമ്പാട്ട് അരവിന്ദന്റെ മകൻ ആദിത്യൻ.. ഇവിടെ ആരോട് ചോദിച്ചാലും പറഞ്ഞു തരും..

അവളുടെ മുഖത്ത് നോക്കി പറഞ്ഞിട്ട് പാറുവിന്റെ കൈ പിടിച്ചു ബൈക്കിനരികിലേക്ക് നടന്നു അവൻ... മൃദുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു .. ഇവനാണ് ആൺകുട്ടി.. നിന്നെ അങ്ങനെ വിട്ടുകളയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല ആദിത്യ... ബിസിനസ് മാൻ ചന്ദ്രശേഖരന്റെ രണ്ട് മക്കളിൽ ഒരാളാണ് മൃദുല... ജനിച്ചത് പണത്തിന്റെയും പ്രതാപത്തിന്റെയും മുകളിൽ ... അതിന്റെ അഹങ്കാരം ഒന്നുമില്ല അവൾക്ക്.. പണമുണ്ടാക്കാൻ നടക്കുന്ന അച്ഛൻ.. ഉറങ്ങുമ്പോൾ പോലും മേക്കപ്പ് ഇട്ടുനടക്കുന്ന അമ്മ... മൃദുലയ്ക്ക് ഒരു സഹോദരൻ കൂടിയുണ്ട് മനു.... പണത്തിന്റെ അഹങ്കാരം തലയ്ക്കു പിടിച്ചു നടക്കുന്നൊരുത്തൻ... സ്നേഹം എന്തെന്ന് മൃദുല അറിഞ്ഞത് വേലക്കാരിൽ നിന്നായിരുന്നു.... ക്ലബ്‌മ് ബ്യൂട്ടിപാർലറുമായി നടക്കുന്ന അമ്മ... എന്നും ബിസിനസ്‌ ടൂറിലാണ് ചന്ദ്രശേഖരൻ.. മനു കൂട്ടുകാരുമായി ചെറുപ്പം ആസ്വദിച്ചു കഴിയുന്നു.. പെണ്ണും കഞ്ചാവുമാണ് അവന്റെ വെൿനെസ്... മകൻ എന്ത് തോന്ന്യാസം കാണിച്ചാലും ക്യാഷ് എറിഞ്ഞു അവനെ രക്ഷിക്കും ചന്ദ്രശേഖരൻ....

മൃദുലയുടെ സ്വഭാവം നേരെ ഓപ്പോസിറ്റ് ആണ്... പാവപ്പെട്ടവരെ സഹായിക്കാനും സ്നേഹിക്കാനും ഉള്ള മനസ്സുണ്ടവൾക്ക് ചന്ദ്രശേഖരന്റെ ഹോസ്പിറ്റലിൽ തന്നെയാണ് മൃദുല ഡോക്ടർ ആയി വർക്ക്‌ ചെയുന്നത് മകൾ അയാൾക് ജീവനാണ്.. എംബിബിസ് പഠനം പൂർത്തിയാക്കി വന്ന മകൾക്ക് ഒരു ഹോസ്പിറ്റൽ തന്നെ വച്ചു നൽകി അയാൾ.. അന്ന് മദ്യപിച്ചു ക്ലബ്ബിൽ നിന്ന് വന്ന അമ്മയോട് വഴക്കിട്ട് കാറെടുത്തു ഇറങ്ങിത്താണു മൃദുല... മനപ്പൂർവം വന്നു ഇടിച്ചതല്ല അവൾ പെട്ടന്ന് എന്തോ ഓർത്തപ്പോൾ റോഡ് ക്രോസ്സ് ചെയ്യുന്നവരെ കണ്ടില്ല അവൾ.. പെങ്ങളെ പൊന്നുപോലെ കൊണ്ട് നടക്കുന്ന അവനെ കണ്ടപ്പോൾ അവള്ക്ക് അവനോട് ആദരവ് തോന്നി.. അവൾ കവിളിൽ പതിയെ തലോടി.. എടാ മോനെ ആദ്യമായി ഒരാളോട് ഇഷ്ടം തോന്നിതാ ഈ മൃദുലയ്ക്ക്.. നിന്നേം കൊണ്ടേ ഞാൻ പൊകൂ.. പിന്നീട് അങ്ങോട്ട്‌ അവന്റെ പിറകെ ഒരു ശല്യമായി കൂടി അവൾ.. പിറകെ നടന്ന അവളോട് എപ്പോളോ അവനും ഇഷ്ടം തോന്നിയിരുന്നു.. പാറുവിലൂടെ അവന്റെ മനസ്സിൽ കയറിപറ്റിയിരുന്നു അവൾ..

പാറുവിനു കല്യാണം നോക്കുന്ന സമയം.. പെട്ടന്ന് ഒരു സാഹചര്യത്തിൽ മൃദുലയെ രജിസ്റ്റർ മാര്യേജ് ചെയേണ്ടി വന്നു ആദിത്യന്... പാറുവിന്റെ കല്യാണശേഷം മൃദുലയെ വിളിച്ചിറക്കി കൊണ്ട് വരാൻ തീരുമാനിച്ചിരുന്നു അവൻ.. ഇതെങ്ങനെയോ മനു അറിഞ്ഞു അച്ഛനോട് പറഞ്ഞു.. പണത്തിനും പ്രതാപത്തിനും വില കൽപ്പിക്കുന്ന അയാൾ ആദ്യത്തിനെ ഇല്ലാതാക്കാൻ ശ്രെമിച്ചു പാറുവും ആദിയും സഞ്ചരിച്ച ബൈക്കിൽ ടിപ്പർ കയറ്റി അയാൾ വണ്ടിയിൽ നിന്ന് തെറിച്ചുവീണ പാറുവിന്റെ മുകളിലൂടെ ടിപ്പറിന്റെ വീലുകൾ കയറിയിറങ്ങി.. തെറിച്ചു വീണ ആദി പോസ്റ്റിൽ ചെന്നിടിച്ചു ബോധം പോയി.. അതൊരു ആക്‌സിഡന്റ് മാത്രം ആക്കി തീർത്തു ചന്ദ്രശേഖരൻ... ആദിക് ബോധം വരുമ്പോൾ ഒരാഴ്ച കഴിഞ്ഞിരുന്നു.. ജീവനായ പെങ്ങടെ അവസാനമായി കാണാൻ പോലും അവനു കഴിഞ്ഞില്ല.. അതിൽ നിന്നൊക്കെ റിക്കവർ ആയി വന്നപ്പോൾ ആറുമാസം കഴിഞ്ഞിരുന്നു.... പകരം ചോദിക്കാനിറങ്ങിയ അവനെ ആ അമ്മ തടഞ്ഞു.. നിന്നെ കൂടി ഇനി എനിക്ക് നഷ്ടപ്പെടാൻ വയ്യ....

എന്റെ ശവത്തിൽ ചവിട്ടി കൊണ്ട് നീ പോയി പകരം ചോദിക്ക്.. അമ്മയുടെ വാശിക്ക് മുന്നിൽ അവൻ നിശബ്ദനായി... മൃദുവിനെയും കൊണ്ട് ചന്ദ്രശേഖരനും കുടുംബവും uk യിലേക്ക് പോയിരുന്നു... ജീവനായ പെങ്ങളെയും താലികെട്ടിയ പെണ്ണിനേയും ഒരുമിച്ചു നഷ്ടപെട്ടതാ എന്റെ മോനു.. ആ നാട്ടിൽ പിന്നെ ഞങ്ങൾ നിന്നില്ല അവിടുന്ന് ഇവിടേക്ക് ട്രാൻസ്ഫർ വാങ്ങി വന്നതാ മോളെ.. ഇവിടെ വന്നു നിന്നെ കണ്ടപോളാ എന്റെ മോന്റെ മുഖത്ത് ആ പഴയ സന്തോഷം എനിക്ക് കാണാൻ കഴിഞ്ഞത്... പറഞ്ഞു തീർന്നപ്പോൾ ആ അമ്മ പൊട്ടിക്കരഞ്ഞിരുന്നു അമ്മയെ കെട്ടിപിടിച്ചു കല്യാണിയും.. ഇത്രയും സങ്കടങ്ങൾ മനസ്സിൽ സൂക്ഷിച്ചു കൊണ്ടാണ് ആദിയേട്ടൻ പുറത്തു സന്തോഷത്തോടെ ഇരിക്കുന്നത്... അവൾക് അപ്പോൾ അവനെ കാണാൻ തോന്നി.. ആ സമയത്ത് ആദി കയറി വരികയും ചെയ്തു.. ഇതെന്താ അമ്മയും മോളും കൂടി കെട്ടിപിടിച്ചു ഇരിക്കുന്നെ.. ഞാൻ ഔട്ട്‌ ആയോ അമ്മേ.. നീ പോടാ എനിക്ക് എന്റെ മോളെ മതി.. ഡി കാന്താരി നീയെന്റെ അമ്മയെ വലവീശി പിടിച്ചോ... പെട്ടന്ന് കരഞ്ഞുകൊണ്ട് ആദിയെ കെട്ടിപിടിച്ചു അവൾ...

എന്താ മോളെ... എന്തുപറ്റി.. അവൻ അവളുടെ താടി പിടിച്ചു ഉയർത്തി കൊണ്ട് ചോദിച്ചു.. ആധിയേട്ട.. അവൾ ഒന്നുകൂടി അവനെ മുറുക്കി കെട്ടിപിടിച്ചു.. എന്താ അമ്മേ.. ഞാൻ എല്ലാം പറഞ്ഞു മോനെ... ഡീ പെണ്ണെ.. ഏട്ടന് ഇപ്പോ ഒരു വിഷമവും ഇല്ല.. കാരണം എന്തെന്നറിയോ എന്റെ കാന്താരിക്ക്.. ഇപ്പോ ഏട്ടന് സ്നേഹിക്കാൻ.. കൊണ്ടുനടക്കാൻ... ഇഷ്ടപെട്ടത് ഒക്കെ വാങ്ങിക്കൊടുക്കാൻ... വഴക്കിടാൻ.. എന്റെ കല്യാണിക്കുട്ടി ഇല്ലേ... എന്റെ എന്താ അനിയത്തികുട്ടി ഇങ്ങനെ കരഞ്ഞാൽ കാണാൻ ഒരു രസവുമില്ല... ഒന്ന് ചിരിച്ചേ ഏട്ടൻ കാണട്ടെ.. അവൾ പതിയെ ചിരിച്ചു.. ഇത് ഞാൻ പറഞ്ഞോണ്ട് ചിരിക്കൂന്നേ അല്ലെ.. ഉള്ളിന്നു വരട്ടെ ചിരി.. ഉള്ളി യിൽ നിന്നു എങ്ങിനെ ഏട്ടാ ചിരി വരുന്നേ.. അവൾ നിഷ്‌കങ്കതയോടെ ചോദിച്ചു.. ഡീ നിനക്ക് ഞാൻ തരും കേട്ടോ നല്ല അടി.. അവൾ അവനെ നോക്കി ചിരിച്ചിട്ട് പുറത്തേക്ക് ഓടി... പാലുകൊണ്ട് പോണം ഞാൻ പിന്നെ വരവേ... എന്തിനാ അമ്മേ അവളോട്‌ ഇതൊക്കെ പറഞ്ഞത്.. വിഷമിക്കാൻ കാരണങ്ങൾ ഒരുപാട് ഉണ്ട് അവക്ക്... ഞാൻ പറഞ്ഞതല്ല മോനെ എന്നെ കൊണ്ട് പറയിച്ചതാ മോള് .. മം...

അവൻ മുറിയിലേക്ക് കയറി.. അവൾ വീട്ടിൽ ചെന്നപ്പോൾ അമ്മ ഫയങ്കര സന്തോഷത്തിലാണ്.. ഡീ മോളെ... നന്ദുന് വിശേഷം ഉണ്ട്.. അവൾ വിളിച്ചിരുന്നു.. ഹോസ്പിറ്റലിൽ പോയിട്ട് അവരിങ്ങോട്ട് വരും... അവൾ ഒന്നും മിണ്ടാതെ തൊഴുത്തിലേക്ക് പോയി.. ഇത്രയും വലിയൊരു സന്തോഷ വാർത്ത പറഞ്ഞിട്ട് നിനക്കെന്താ ഒരു സന്തോഷം ഇല്ലത്തെ.. എനികരുമല്ലാത്തവരുടെ കാര്യം പറയുമ്പോൾ ഞാൻ എന്തിനാ സന്തോഷിക്കുന്നെ.... പുറത്തൊരു കാർ വന്നു നിക്കുന്ന ശബ്ദം കേട്ടു.. അവര് വന്നെന്ന് തോന്നുന്നു.. അമ്മ അപ്പുറത്തേക്ക് പോയി... കരഞ്ഞുകൊണ്ട് വരുന്ന നന്ദനയെ ആണ് അവർ കണ്ടത്... എന്താ മോളെ എന്തുപറ്റി രാവിലെ വിളിച്ചപ്പോൾ നല്ല സന്തോഷം ആയിരുന്നല്ലോ.. അമ്മേ.. എന്റെ കുഞ്ഞു പോയ്‌... എന്താ മോളെ പറയുന്നേ... അപ്പോൾ മിഥുൻ അകത്തേക്ക് കയറി വന്നു.. എന്താ മോനെ ഉണ്ടായേ... ഇപ്പൊ ഒരു കുഞ്ഞു വേണ്ടാന്ന് ഡാഡി പറഞ്ഞു.. അതിനെ അബോർഷൻ ചെയ്തു.. കുഞ്ഞിനെ വേണോന്നു തിരുമാനിക്കുന്നെ നിങ്ങൾ അല്ലെ.. .. ഡാഡി പറഞ്ഞു ഞാൻ അനുസരിച്ചു..

കുറച്ചു ദിവസം ഇവൾ ഇവിടെ നിൽക്കട്ടെ.. ഡാഡി ഇവളോട് ഒരു കാര്യം പറഞ്ഞിട്ടുണ്ട് അത് നിങ്ങൾ അനുസരിച്ചാൽ ഇവളെ ഞാൻ കൊണ്ട് പോകും ഇല്ലേൽ ഇവളെ ഞാൻ അങ്ങ് മറക്കും...നന്ദനയെ ഒന്ന് നോക്കി.. അവൾ നന്ദിനി കാണാതെ തലകുലുക്കി... . പറഞ്ഞിട്ട് അവൻ പുറത്തേക്കിറങ്ങി പോയി... അമ്മേ... അവരെന്നെ അവിടെ വേലക്കാരിയെ പോലെയാ കാണുന്നെ... മിഥുനേട്ടന് മാത്രമേ എന്നോട് സ്നേഹം ഉള്.. അമ്മേ എനിക്ക് മിഥുനെട്ടനെ വേണം.. അതിനു ഞാൻ എന്ത് ചെയ്യാൻ പറ്റും മോളെ.... ഈ വീടും പറമ്പും ഇരിക്കുന്ന സ്ഥലം എന്റെ പേരിൽ അമ്മ എഴുതി തരണം.. മോളെ പിന്നെ എന്റെ മക്കളെകൊണ്ട് ഞാൻ എവിടെ പോകുമെടി... ആരും ഇറക്കി വിടില്ല അമ്മേ അവകാശം എന്റെ പേരിൽ എഴുതണം.. നടക്കില്ല ചേച്ചി... അത് നീയാണോ പറയുന്നേ.. അതെ... കാരണം ഈ വീടും പറമ്പും അച്ഛൻ അമ്മയുടെ പേരിൽ അല്ല എഴുതിയിരിക്കുന്നത് ഇപ്പോളും അച്ഛന്റെ പേരിൽ തന്നെയാണ്.. സംശയo ഉണ്ടെങ്കിൽ ചേച്ചിക് ആധാരത്തിന്റെ കോപ്പി പരിശോധിക്കാം...

അപ്പൊ എനിക്കും അവകാശം ഉണ്ടല്ലോ.. ഇല്ലെന്നു ഞാൻ പറഞ്ഞില്ല... വസ്തു വിന്റെ ഒരു ഭാഗം ചേച്ചിക് തന്നെയാണ്.. ബാക്കി ഞങ്ങൾക്കും അമ്മയ്ക്കും കൂടിയാണ്... നിനക്ക് എന്തിനാ.. ഹരി നിന്നെ കേട്ടുമല്ലോ... തനുനേയും അമ്മയെയും ഞാൻ നോക്കിക്കോളാം... ചേച്ചി അതിന് ബുദ്ധിമുട്ടണ്ട.. അവരെ നോക്കാൻ എനിക്ക് ആരുടെയും സഹായം വേണ്ട.. അപ്പൊ എന്റെ ജീവിതം... എനിക്കറിയില്ല.... സ്വയം തിരഞ്ഞെടുത്തത് അല്ലെ അനുഭവിക്ക്... നന്ദന കത്തുന്ന മിഴികളോടെ അവളെ നോക്കി..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...