പുതുവസന്തം: ഭാഗം 22

 

എഴുത്തുകാരി: ശീതൾ

ആ സ്ത്രീ പറഞ്ഞു...പ്രണവ് പല്ലവിയെനോക്കി ഒന്ന് പുഞ്ചിരിച്ചു..അവൾ പ്രണവിനെ തന്നെ തുറിച്ചുനോക്കി നിൽക്കുകയായിരുന്നു.. "അപ്പൊ ഈ മാസം 18ന് അതായത് അടുത്ത ഞായറാഴ്ച രാവിലെ പത്തിനും പതിനൊന്നിനും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ തന്നെ ചടങ്ങ് നടത്താം.." അയാൾ പറഞ്ഞ വാക്കുകൾകേട്ട് പല്ലവി ഞെട്ടി..ഒരുനിമിഷം അവൾ അവിടെ തറഞ്ഞുനിന്നു... അവർ എല്ലാം ഉറപ്പിച്ച് യാത്രപറഞ്ഞ് പോയതോന്നും പല്ലവി അറിഞ്ഞില്ല...അവളുടെ കണ്ണുകളിൽ നീർത്തിളക്കം കുമിഞ്ഞുകൂടി... പ്രണവ് ഒരു വിജയിഭാവത്തിൽ എല്ലാവരെയുംനോക്കി ഒന്ന് പുഞ്ചിരിച്ചു....

"പ്രണവേ...നീയീ ചെയ്തുകൂട്ടുന്നത് എന്താണെന്ന് വല്ല ബോധ്യവും ഉണ്ടോ..നമ്മുടെ പവിയുടെ ജീവിതം വച്ചാണോ നീ നിന്റെ വാശി തീർക്കുന്നത്...??? മാധവ് അവനുനേരെ തിരിഞ്ഞ് ദേഷ്യത്തിൽ ചോദിച്ചു... "ഞാൻ എന്ത് വാശി കാണിച്ചു എന്നാ അച്ഛാ...പവിക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ല ആലോചനയാണ് ഞാൻ ഇപ്പൊ കൊണ്ടുവന്നിരിക്കുന്നത്..ചെക്കൻ അമേരിക്കയിൽ സെറ്റിൽഡ് ആണ്..ഇതിൽക്കൂടുതൽ എന്തുവേണം....?? "എടാ...ഇതിനുവേണ്ടിയാണോ നീ ഇപ്പൊ ഇങ്ങോട്ട് വന്നത്...മോൾടെ വിവാഹം അല്ല ഇപ്പൊ നിന്റെ വിവാഹം നടത്താൻ ആണ്..ഞങ്ങൾ ആഗ്രഹിച്ചത്.." പാർവതിയും അവരുടെ അഭിപ്രായം പറഞ്ഞു...മാധവിനും പാർവതിക്കും പ്രണവിന്റെ തീരുമാനത്തിൽ തീരെ യോജിപ്പുണ്ടായിരുന്നില്ല...

"ഞാൻ ഇപ്പൊ ചെയ്തതിൽ ഒരു തെറ്റുമില്ല...ഇങ്ങനൊന്ന് ഞാൻ നേരത്തെ തീരുമാനിച്ചതോന്നും അല്ല...പക്ഷെ പലരും എന്നെ ചതിക്കാൻ നോക്കുമ്പോൾ അറിഞ്ഞുകൊണ്ട് അതിന് നിന്നുകൊടുക്കാൻ എനിക്ക് പറ്റില്ല..." പല്ലവിയെനോക്കി പ്രണവ് പറഞ്ഞതും അവൾ നിറഞ്ഞമിഴികളാലെ അവന്റെ അടുത്തേക്ക് ചെന്നു.... "ഏട്ടായി....കാര്യമറിയാതെയാണ് ഓരോന്ന് ചെയ്യുന്നത്...ഇതിന് ഞാൻ സമ്മതിക്കില്ല...." "പവി...വെറുതെ വാശി പിടിക്കേണ്ട...ഇപ്പൊ ഞാൻ തീരുമാനിച്ചതെ നടക്കൂ...ഇതുതന്നെയാണ് ശരിയും..." "അല്ല ഏട്ടായി...ഇതല്ല ശരി...ഇത് തെറ്റുതന്നെയാണ്..ഏട്ടായി കരുതുന്നതുപോലെ അജുവേട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല..അതെന്താ മനസ്സിലാക്കാത്തത്...?? പറഞ്ഞപ്പോൾ പല്ലവിയുടെ സ്വരം ഇടറിയിരുന്നു...

പ്രണവ് അവളോട് ഒന്നും പറയാതെ ദേഷ്യത്തിൽ പുറത്തേക്കിറങ്ങിപ്പോയി.. മാധവ് പല്ലവിയുടെ അടുത്തേക്ക് ചെന്ന് അവളെ ചേർത്തുപിടിച്ചു..അവൾ അയാളുടെ നെഞ്ചിൽ വീണ് പൊട്ടിക്കരഞ്ഞു.. "അച്ഛേ...അച്ഛയും ഇതിന് കൂട്ടുനിൽക്കുകയാണോ..എനിക്ക് ഈ കല്യാണം വേണ്ട അച്ഛേ...എനിക്ക് അജുവേട്ടനെ മതി..." അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു...മാധവ് അവളെ ആശ്വസിപ്പിക്കാൻ എന്നോണം അവളുടെ തലയിൽ തലോടി... "അയ്യേ...അച്ഛേടെ പവിമോള് കരയാ...അവന് വട്ടാ മോളേ...ഇതൊന്നും നടക്കാൻ പോണില്ല..അവനെക്കാൾ നിന്റെമേൽ അവകാശം ഉള്ളത് എനിക്കാ..അർജുനെ എനിക്കറിയാം..ഞാൻ അവനെ പോയി കണ്ട് സംസാരിക്കാം..എന്താ പോരേ...?? അവളുടെ താടിയിൽ പിടിച്ചുയർത്തി ചോദിച്ചു..പല്ലവിക്ക് ചെറിയൊരു ആശ്വാസം തോന്നി... 

ഓഫീസിൽ ഫയലുകൾ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് അർജുനെ കാണാൻ മാധവ് വന്നത്... മാധവിനെ കണ്ടപ്പോഴേ അർജുൻ ഒരു പുഞ്ചിരിയോടെ എഴുന്നേറ്റു... "അങ്കിൾ...വാ ഇരിക്ക്....ഒന്ന് വിളിച്ചിരുന്നെങ്കിൽ ഞാൻ അങ്ങോട്ട് വരുമായിരുന്നല്ലോ..." മാധവ് പുഞ്ചിരിയോടെ അവന്റെ എതിർവശത്തുള്ള ചെയറിലേക്ക് ഇരുന്നു... "അർജുൻ....കാര്യങ്ങളൊക്കെ പല്ലവി പറഞ്ഞുകാണുമല്ലോ അല്ലേ...?? അയാൾ ചോദിച്ചതുകേട്ട് അർജുൻ ഒരു പുഞ്ചിരിയോടെ തന്നെ തലയാട്ടി... "അങ്കിൾ കൂടി അറിഞ്ഞുകൊണ്ടാണോ എന്നെ തോൽപ്പിക്കാൻ ഉള്ള ഈ നീക്കം...?? ചുണ്ടിലെ പുഞ്ചിരി മായ്ക്കാതെതന്നെ അർജുൻ ചോദിച്ചു.. "നോ അർജുൻ...ഈ കാര്യത്തിൽ അവൻ എന്നോട് ഒന്നും ചോദിച്ചില്ല..അവര് വന്നപ്പോഴാണ് ഞാനും പാർവതിയും കാര്യം അറിയുന്നത് തന്നെ..." "പ്രണവ് രണ്ടുംകല്പ്പിച്ച് തന്നെയാണ്...

ഇവിടെ ഞാനും പല്ലവിയും തമ്മിലുള്ള ഇഷ്ടം അല്ല അവന്റെ മെയിൻ പ്രശനം..എന്റെ മുന്നിൽ തോൽക്കാൻ അവന്റെ ഈഗോ സമ്മതിക്കുന്നില്ല..അതാണ് കാരണം.." "പക്ഷെ ഇങ്ങനെപോയാൽ എന്തുചെയ്യും..പവി ആകെ വിഷമത്തിൽ ആണ്...ഈ വിവാഹം നടത്താൻ ഞാൻ ഒരുക്കമല്ല..പക്ഷെ അവർ എല്ലാം തീരുമാനിച്ചാണ് പോയത്..." മാധവ് പറഞ്ഞതുകേട്ട് അർജുൻ ഒന്ന് ആലോചിച്ചു..പിന്നെ നിഗൂഢമായ ചിരിയോടെ മാധവിനെനോക്കി.. "അങ്കിൾ ഒന്നുകൊണ്ടും പേടിക്കണ്ട...അവന്റെ വാശിക്ക് ഞാൻ ഒരിക്കലും പല്ലവിയെ വിട്ടുകൊടുക്കില്ല...ഈ അർജുന്റെ പെണ്ണാണ് അവൾ...പ്രണവ് തത്കാലം ആ പ്രൊപോസൽ ആയിട്ടുതന്നെ മുൻപോട്ട് പോട്ടേ...നമുക്ക് കാണാം എന്താ നടക്കാൻ പോകുന്നത് എന്ന്...".....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...