പുതുവസന്തം: ഭാഗം 7

 

എഴുത്തുകാരി: ശീതൾ

എട്ടായി...ഈ ഫോട്ടോ ഒന്ന് നോക്ക്...നല്ല കുട്ടിയാണ്...." പാർവതി ഏല്പിച്ച ഫോട്ടോ പ്രണവിനെ വീഡിയോ കോളിലൂടെ കാണിച്ചുകൊണ്ട് പല്ലവി പറഞ്ഞു..എന്നാൽ അവൻ അത് നോക്കാൻ കൂടി കൂട്ടാക്കുന്നില്ല.... "പവി..നിന്നോട് ഞാൻ ഒരു ആയിരം വട്ടം പറഞ്ഞിട്ടുണ്ട്...ഇതുപോലെയുള്ള കാര്യത്തിന് എന്നെ വിളിക്കരുത് എന്ന്..എനിക്ക് ഇപ്പൊ കല്യാണമൊന്നും വേണ്ട.." പ്രണവ് പറഞ്ഞതുകേട്ട് പല്ലവി ഇനിയെന്ത് പറയും എന്ന അർഥത്തിൽ മൊബൈൽ സ്ക്രീനിന്റെ പിന്നിൽ നിൽക്കുന്ന പാർവതിയെ നോക്കി..പാർവതി പറയാൻ ആംഗ്യം കാണിച്ചു... '"എട്ടായി കഴിഞ്ഞതൊക്കെ കഴിഞ്ഞു...ഇനി എല്ലാം മറന്ന് പുതിയൊരു ജീവിതം തുടങ്ങാം..പാവം നമ്മുടെ അച്ഛക്കും പാറുമ്മക്കും നല്ല വിഷമമുണ്ട്...." പല്ലവി പറഞ്ഞതുകേട്ട് പ്രണവ് അവളെ തുറിച്ചുനോക്കി... "അവർക്ക് നല്ല വിഷമമുണ്ടെന്ന് എനിക്കറിയാം..നിന്നെക്കൊണ്ട് ഇത് ചോദിപ്പിച്ചിട്ട് ഞാൻ എന്താ പറയുന്നത് എന്ന് അറിയാൻ അമ്മ അടുത്ത് ഇരിക്കുന്നുണ്ടെന്നും എനിക്ക് അറിയാം..."

പ്രണവ് പറഞ്ഞതുകേട്ട് പല്ലവി അടുത്തിരിക്കുന്ന പാർവതിയെ തുറിച്ചുനോക്കി..ശേഷം പ്രണവിനെ നോക്കി ഒരു വളിച്ച ഇളി ഇളിച്ചു... "അതില്ലേ എട്ടായി...ഞാൻ അമ്മയോട് പറഞ്ഞതാ..ഇവിടെ വന്ന് ഇരിക്കണ്ട ഞങ്ങൾക്ക് കുറച്ച് സംസാരിക്കാൻ ഉണ്ടെന്ന്..ഈ ദുഷ്ടി അമ്മയാണ് ഇങ്ങോട്ട് ഇടിച്ചുകയറി വന്നത്...." അതുകേട്ട് പാർവതി അവളെ അന്തംവിട്ട് നോക്കി...അവർ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു..പ്രണവിനെ നോക്കി.... "മോനെ..ഞാൻ പറയുന്നത് ഒന്ന് കേൾക്ക്..എത്ര നാൾ എന്നുവച്ചാ മോൻ അവിടെ ഒറ്റക്ക്...നിന്റെ കുട്ടികളെ മടിയിലിരുത്തി താലോലിക്കണം എന്ന് ഞങ്ങക്കും ആഗ്രഹമുണ്ട് മോനെ..നീ ഒന്ന് ഇവിടെവരെ വാ..നമുക്ക് ആ കുട്ടിയെ പോയി ഒന്ന് കണ്ടുനോക്കാം..." "അമ്മാ സ്റ്റോപ്പ്‌ ഇറ്റ്....എനിക്കൊന്നും കേൾക്കണ്ട...പലതവണ നിങ്ങളോട് ഞാൻ പറഞ്ഞതാണ്..

ഇനിയൊരു വിവാഹത്തിന് ഞാൻ തയ്യാറല്ല എന്ന്...എന്റെ ജീവിതത്തിൽ അന്നും ഇന്നും എന്നും ഒരേയൊരു പെണ്ണേ ഒള്ളൂ..അതെന്റെ അശ്വതിയാണ്...അവൾ അല്ലാതെ മറ്റൊരു പെണ്ണും എനിക്ക് വേണ്ട..." "പക്ഷെ എട്ടായി ആ ചേച്ചി..ഇപ്പൊ ജീവ..... "പവി....നിർത്ത്.......!!!!!!! പല്ലവി എന്തോ പറയാൻ ഒരുങ്ങിയതും പ്രണവ് ഒരു അലർച്ചയോടെ അവളെ തടഞ്ഞു...അവളും പാർവതിയും ഒരുപോലെ ഞെട്ടി..... ""പഴയതോന്നും ഓർക്കാൻ എനിക്ക് തീരെ താല്പര്യമില്ല...കുത്തുവാക്കുകൾ കേൾക്കാൻ വയ്യാത്തോണ്ടാ ഞാൻ അവിടെനിന്നും ഇങ്ങോട്ട് പോന്നത്...പിന്നെ ഇനിയും അവിടെ ഞാൻ നിന്നിരുന്നെങ്കിൽ അവന്റെ അന്ത്യം എന്റെ കൈകൊണ്ട് ആയേനെ..അങ്ങനെ അവന്റെ ജീവൻ എടുത്ത് ജയിലിൽ പോയികിടക്കാൻ എനിക്ക് തീരെ താല്പര്യമില്ല...അതുകൊണ്ട് പ്ലീസ് എന്നെ വെറുതെ വിട്ടേക്ക്...

ഇനി ഇതുപോലെയുള്ള കാര്യം പറഞ്ഞ് വിളിച്ചാൽ..പിന്നെ നിങ്ങളുമായുള്ള ബന്ധംപോലും എനിക്ക് ഉപേക്ഷിക്കേണ്ടി വരും..."" നുരഞ്ഞുപൊന്തിയ ദേഷ്യത്തോടെ പറഞ്ഞ് പ്രണവ് ഫോൺ കട്ട്‌ ചെയ്തു...അപ്പോഴേക്കും പാർവതിയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു... "നീ ഇതൊന്നും കണണില്ലേ എന്റെ കൃഷ്ണ...എന്റെ കുട്ടി മാത്രം ഇങ്ങനെ..." ടേബിളിൽ ഇരിക്കുന്ന കുഞ്ഞു കൃഷ്ണ വിഗ്രഹത്തിലേക്ക് നോക്കി പാർവതി പുലമ്പി... "അമ്മ വിഷമിക്കാതിരിക്ക്..എല്ലാം ശെരിയാകും...എട്ടായിയെ നമുക്ക് അറിയില്ലേ..വാശി കുറച്ച് കൂടുതൽ ആണെന്നല്ലേ ഒള്ളൂ..കുറച്ച് കഴിയുമ്പോൾ അതൊക്കെ മാറിക്കോളും.." പല്ലവി പാർവതിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു... "എത്രയാണെന്നുവച്ച ഇങ്ങനെ കാത്തിരിക്കുന്നത്..അവന്റെ ജാതകം നോക്കിയപ്പോൾ ആ കണിയാൻ പറഞ്ഞത് നീയും കേട്ടതല്ലേ...

ഇരുപത്തിയഞ്ച് കഴിയുന്നതിന് മുമ്പ് അവന്റെ വിവാഹം നടന്നില്ലെങ്കിൽ പിന്നെ മംഗല്യയോഗം ഇല്ലന്ന്..അടുത്ത മാസം അവന് ഇരുപത്തിനാല് തികയും..." "എന്റെ അമ്മേ..ഒന്ന് സമാധാനപ്പെട്...അടുത്ത മാസം ഇരുപത്തിനാലല്ലേ ആകുകയൊള്ളു..ഇനിയു ഒരു വർഷം സമയമില്ലേ...എനിക്ക് ഉറപ്പാ ഏട്ടന്റെ കല്യാണം നമ്മള് നല്ല ഭംഗിയായി നടത്തും..." അതുംപറഞ്ഞ് പല്ലവി ചിരിയോടെ പാർവതിയുടെ ഇരുകവിളിലും പിടിച്ചുലച്ചു... "എന്നാലും അമ്മേ..ഏട്ടൻ എന്തിനാ ആ ചേട്ടായിയെ കൊല്ലും എന്നൊക്കെ പറയുന്നത്...അയാൾ ചെയ്ത തെറ്റിനുള്ളതൊക്കെ ജയിലിൽ കിടന്ന് അനുഭവിച്ചു കഴിഞ്ഞതല്ലേ...?? "എനിക്കൊന്നും അറിയില്ല കുട്ടി... അവൻ കാരണം എന്റെ മോൻ കൂടി സ്വയം നശിക്കുകയാണ്..."  "നീ ഇങ്ങനെ സ്വയം നശിക്കുന്നത് കാണാൻ ഞങ്ങൾക്ക് പറ്റില്ല...ദേവൻ സാറിനെ ഞാൻ ഇന്ന് കണ്ടിരുന്നു...അദ്ദേഹത്തിനും നിന്റെ ഈ അവസ്ഥയിൽ വളരെ വിഷമമുണ്ട്..." വീട്ടിലേക്ക് കയറിവന്ന അർജുനെ പിടിച്ചിരുത്തി മുകുന്ദൻ പറഞ്ഞു...അശോകും വൃന്ദയും ഹേമയും അടുത്തുണ്ട്...

അർജുന്റെ മുഖത്ത് പതിവ് പുച്ഛം തന്നെ വിരിഞ്ഞു.. '"അജു...നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്..നീ ഇനി കോളേജിൽ പോകണ്ട..ഞങ്ങളുടെ കൂടെ ഓഫീസിൽ വാ..കുറച്ച് ഉത്തരവാദിത്തമൊക്കെ വന്നുകഴിയുമ്പോൾ നിന്റെ ഈ ദേഷ്യമൊക്കെ മാറിക്കോളും..." അശോക് അവന്റെ തോളിൽ കൈചേർത്ത് പറഞ്ഞു...എന്നാൽ അശോക് പറഞ്ഞ വാക്കുകൾ അവനിലെ കോപം ജ്വലിപ്പിച്ചു...അവൻ ദേഷ്യത്തിൽ അശോകിന്റെ കൈകൾ തട്ടിയെറിഞ്ഞ് മുന്നിലെ ടേബിൾ ചവിട്ടിമറിച്ചു... അവന്റെ പ്രവർത്തിയിൽ എല്ലാവരും ഒരുപോലെ ഞെട്ടി... "ഹ് കൊള്ളാം...മിസ്റ്റർ മുകുന്ദൻ മേനോന്റെയും അശോക് മേനോന്റെയും ആഗ്രഹം കൊള്ളാം..നിങ്ങൾ ബിസിനസ്സിൽ കഴിവ് നല്ലോണം തെളിയിച്ചവർ ആണെന്ന് എനിക്കറിയാം..ആ നിങ്ങൾക്ക് ഇനി എന്നെവച്ചുകൂടി ബിസ്സിനെസ്സ് ചെയ്യണം അല്ലേ..

.എന്താ എന്നെക്കൊണ്ട് ഉണ്ടായ നഷ്ടങ്ങൾ നികത്താൻ ആണോ....??? പുച്ഛത്തോടെ അർജുൻ ചോദിച്ചതുകേട്ട് മുകുന്ദൻ കോപത്താൽ സോഫയിൽനിന്ന് ചാടിയെഴുന്നെറ്റ് അവന്റെ മുഖത്ത് ആഞ്ഞടിച്ചു... "എന്താടാ പറഞ്ഞത്.....????അതേടാ നിന്നെക്കൊണ്ട് നഷ്ടങ്ങൾ മാത്രമേ എനിക്ക് ഉണ്ടായിട്ടുള്ളു..അതിൽ എനിക്ക് നല്ല സങ്കടവും ഉണ്ട്...അതുകൊണ്ടാണല്ലോ ഇതുവരെ ആയിട്ടും നിന്നെ ഞാൻ നുള്ളിനോവിക്കാത്തത്..."" മുകുന്ദൻ ഉറഞ്ഞുതുള്ളി..അർജുന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു..അച്ഛൻ അവനെ ആദ്യമായി തല്ലിയതാണ്...അവന്റെ കണ്ണുകൾ ചുവന്നു...ദേഷ്യവും സങ്കടവും കൂടിക്കലർന്ന അവസ്ഥ... "മുകുന്ദേട്ടാ...അവൻ അറിയാതെ പറഞ്ഞതാണ്....." ഹേമ വിതുമ്പിക്കൊണ്ട് പറഞ്ഞു...അശോകും വൃന്ദയും മുകുന്ദന്റെ ഭാവമാറ്റം കണ്ട് പതർച്ചയോടെ നിൽക്കുകയാണ്....

അർജുൻ അടങ്ങാത്ത ദേഷ്യത്തോടെ സൈഡിൽ ഇരുന്ന ഫ്ലവർ വേസ് എടുത്ത് നിലത്തെറിഞ്ഞ് പൊട്ടിച്ചു... അശോകും ഹേമയും ഞെട്ടി അവനെ പിടിച്ചുമാറ്റാൻ നോക്കി...എന്നാൽ അവന്റെ ദേഷ്യം പതിൻമടങ്ങ്‌ വർധിക്കുകയാണ്... ഒരുവിധം അവർ അവനെ മുറിയിലേക്ക് കൊണ്ടുപോയി...  ഗ്രൗണ്ടിന്റെ സൈഡിലുള്ള പടിക്കെട്ടിൽ ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി ഇരിക്കുന്ന അർജുനെ കണ്ട് പല്ലവി അവന്റെ അടുത്തേക്ക് ഓടി... "ഹൊ അജുവേട്ടാ...ഇവിടെ ഇരിക്കുവായിരുന്നോ..ഞാൻ എവിടെയൊക്കെ അന്വേഷിച്ചു എന്നറിയോ...?? ഒരു കിതപ്പോടെ ചോദിച്ച് പല്ലവി അവന്റെ അടുത്തായി ഇരുന്നു...എന്നാൽ അർജുൻ മറുപടിയൊന്നും പറയാതെ ഇരുന്നു..അവന്റെ ഉള്ളം നീറുകയായിരുന്നു.. പല്ലവി അവന്റെ മുഖത്തേക്ക് നോക്കി..എന്തോ സങ്കടമുള്ളതായി അവൾക്ക് തോന്നി..

"അജുവേട്ടാ...എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്..എന്നോട് എന്തെങ്കിലും പറ..." "നീ ഇപ്പൊ പോ..എനിക്ക് സംസാരിക്കാൻ പറ്റിയ മൂഡ് അല്ല..ജസ്റ്റ്‌ ലീവ് മീ..." അവൻ പറഞ്ഞതുകേട്ട് അവൾ ചുണ്ട് പിളർത്തി അവനെനോക്കി... "പറ്റില്ല...എന്നോട് ഇപ്പൊ സംസാരിക്കണം.." അവൾ അവന്റെ കയ്യിൽ പിടിച്ചുകുലുക്കി...അവന്റെ ദേഷ്യം പരിധി വിട്ടു.. "നിന്നോട് അല്ലേടി പറഞ്ഞത് എനിക്കിപ്പോ സംസാരിക്കാൻ വയ്യാന്ന്..പറഞ്ഞാൽ മനസ്സിലാകില്ലേ നിനക്ക്..?? അർജുൻ അവളോട് ഉറഞ്ഞുതുള്ളി..പല്ലവി ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി..അവന്റെ അങ്ങനെയൊരു മുഖം അവൾ ആദ്യമായി കാണുകയായിരുന്നു..അവളുടെ കണ്ണുകളിൽ നീർക്കണങ്ങൾ ഉരുണ്ടുകൂടി... അർജുൻ അവളെത്തന്നെ രൂക്ഷമായി നോക്കി..അവന്റെ ഉള്ളം പിടഞ്ഞുകൊണ്ടിരുന്നു..

പുറമെ അവൾ തന്നിൽനിന്ന് അകലണം എന്ന് അവൻ ആഗ്രഹിച്ചിരുന്നു എങ്കിലും അവന്റെ ഉള്ളിന്റെ ഉള്ളിൽ മനസ്സിന്റെ അകത്തട്ടിൽ ഓരോ നിമിഷവും പല്ലവി എന്നും ഒരു പുതുവസന്തം തന്നെയാണ്...മുറിച്ചുമാറ്റാൻ കഴിയാത്ത അവന്റെ മാത്രം പ്രണയം...💕 "ഹലോ മക്കൾസ്........!!!! പെട്ടെന്ന് അവരുടെ സൈഡിൽനിന്നും അങ്ങനെയൊരു വിളി കേട്ടതും അവർ തിരിഞ്ഞുനോക്കി...കോളേജിലെ അർജുന്റെ മെയിൻ ശത്രു കിരണും ഗ്യാങ്ങും ആയിരുന്നു അത്..അവർ അർജുനെ നോക്കി ഒന്ന് പുച്ഛിച്ചു..ശേഷം പല്ലവിയെ ഒന്ന് ചൂഴ്ന്ന് നോക്കി..അവൾക്ക് എന്തോ അസ്വസ്ഥത തോന്നി.... "എന്താണ് അളിയാ...രണ്ടുംകൂടി ഇവിടെ പരിപാടി ഞങ്ങളെയും കൂട്ടുമോ...??? കിരൺ ഒരു വൃത്തികെട്ട ചിരിയോടെ ചോദിച്ചതും അർജുൻ കലിപ്പിൽ മുഷ്ടി ചുരുട്ടി അവനെനോക്കി... "കിരൺ നീ പോ..എന്റെ കൈക്ക് വെറുതെ പണി ഉണ്ടാക്കരുത്.." പാരമ്യത്തിലെത്തിയ ദേഷ്യം കടിച്ചമർത്തിക്കൊണ്ട് അർജുൻ പറഞ്ഞു...

"എന്നാലും മോനെ അർജുനെ...എന്തൊരു ഭാഗ്യമാടാ നിനക്ക്...പെണ്ണുങ്ങൾ മുഴുവൻ നിന്റെ പിന്നാലെ ആണല്ലോ..എന്താടാ ഇതിന്റെ സീക്രെട്...?? പല്ലവി ഇതെല്ലാം കേട്ട് ആകെ അസ്വസ്ഥതയായി..അവൾ അർജുനെ ഒന്ന് നോക്കിയതിന് ശേഷം അവിടുന്ന് പോകാൻ തുടങ്ങി....പക്ഷെ കിരൺ അതിന് സമ്മതിക്കാതെ അവളെ തടഞ്ഞു... "ഹാ..അങ്ങനെ അങ്ങോട്ട് പോകാതെ മോളേ...നിനക്കെന്താ ഞങ്ങളെ ഒന്നും പറ്റില്ലേ..ഒരു പെണ്ണിനെ കൊതിതീരെ അനുഭവിച്ച് അവളുടെ ജീവനെടുത്ത ഇവനെത്തന്നെ നിനക്കും വേണോ...ഞങ്ങളും ഇവിടെയൊക്കെ ഉണ്ട് കേട്ടോ....!!! കിരൺന്റെ വാക്കുകൾ ഒരു ഇടിമുഴക്കം പോലെ പല്ലവിയുടെ കാതിൽ തുളച്ചുകയറി.... എന്നാൽ പല്ലവിയോട് കിരൺ മോശമായി സംസാരിച്ചതുകേട്ട് അർജുൻ ദേഷ്യത്താൽ അവന്റെനേരെ പാഞ്ഞടുത്തു... "ഡാ ചെറ്റേ........!!!! അർജുൻ കിരണിന്റെ മുഖത്ത് ആഞ്ഞടിച്ചു...ആ ഒറ്റ അടിയിൽ അവന്റെ ചുണ്ട് പൊട്ടി ചോരയൊലിച്ചു..

.അതുകണ്ട് അർജുന്റെ നേരെ വന്ന കിരണിന്റെ വാലുകളെയെല്ലാം അർജുൻ കലിതീരുവോളം തല്ലി...അപ്പൊഴേക്കും ജിത്തുവും ശ്യാമും അവിടെയെത്തി അർജുനെ പിടിച്ചുമാറ്റി... എന്നാൽ പല്ലവിയുടെ കാതുകളിൽ ഇപ്പൊഴും കിരൺ പറഞ്ഞ കാര്യങ്ങൾ മുഴങ്ങിക്കേട്ടുകൊണ്ടേയിരുന്നു... "*&%$@മോനെ...ഈ ഒരൊറ്റ പെണ്ണിനോട് നീ ഇമ്മാതിരി ഡയലോഗ് അടിച്ചെന്ന് കേട്ടാൽ വെട്ടിനുറുക്കും ഞാൻ...കേട്ടോടാ...." ശ്യാമിന്റെയും ജിത്തുവിന്റെയും കയ്യിൽക്കിടന്ന് കുതറിക്കൊണ്ട് ചുവന്ന കണ്ണുകളാലെ അർജുൻ പറഞ്ഞു...കിരൺ അപ്പൊത്തന്നെ നിരങ്ങിയെഴുന്നേറ്റ് ഓടി..പിന്നാലെ വാലുകളും.. അവര് പോയതും അർജുന്റെ നോട്ടം ചെന്നെത്തിയത് നിറഞ്ഞ മിഴികളോടെ അവനെ ഉറ്റുനോക്കി നിൽക്കുന്ന പല്ലവിയിലായിരുന്നു... കണ്ണുകൾ അമർത്തി തുടച്ച് അവൾ അർജുന്റെ അടുത്തേക്ക് നടന്നടുത്തു..

"അവര് പറഞ്ഞിട്ട് പോയതൊക്കെ സത്യമാണോ...അജുവേട്ടാ....???? അതൊന്നും സത്യമാകല്ലേ എന്ന് മനമുരുകി പ്രാർത്ഥിച്ചുകൊണ്ട് അവൾ ചോദിച്ചു.....വിടരുംമുൻപേ കൊഴിഞ്ഞുപോകുന്ന ഒരു വസന്തമായി തന്റെ പ്രണയം മാറരുതേ എന്നവൾ ആശിച്ചു... പല്ലവിയുടെ വാക്കുകൾ അമ്പുകൾ പോലെ അവന്റെ ഹൃദയത്തിൽ തറഞ്ഞുകയറി...ഇനിയൊരു നൂറ് ജന്മം ഉണ്ടെങ്കിലും..നീ മാത്രമേ ഈ ഉള്ളിൽ ഉണ്ടാകൂ എന്ന് പറയാൻ അവന്റെ മനസ്സ് തുടിച്ചു..പക്ഷെ..!!! അവൻ മറുപടി ഒന്നും പറയാതെ അവളെനോക്കി..അതുകണ്ട് പല്ലവിക്ക് ദേഷ്യം വന്നു..അവൾ അവന്റെ കോളറിൽ പിടിച്ചുലച്ചു.... "പറ....അവര് പറഞ്ഞതൊക്കെ സത്യമാണോന്ന്......?????? "അതേ.........!!!!!..തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...