QUEEN OF KALIPPAN: ഭാഗം 111

 

രചന: Devil Quinn

അവളുടെ വിറക്കുന്ന ചുണ്ടുകളിൽ പതിയെ സൗമ്യമായി ചുംബിച്ചു അവളെ മുഖത്തേക്ക് നോക്കിയപ്പോ അവൾ എന്നെ തന്നെ കണ്ണിമ വെട്ടാതെ ചെറു പുഞ്ചിരിയോടെ നോക്കുന്നത് കണ്ട് ഞാനൊന്ന് കണ്ണിറുക്കി കാണിച്ചു കൊടുത്തു അവളുടെ താടിയിൽ പിടിച്ചുയർത്തി "I want your sweet lips.." അവളുടെ അധരത്തിൽ നിന്ന് ഒരുപിടി നോട്ടം തെറ്റിക്കാതെ ഞാനങ്ങനെ പറഞ്ഞത് കേട്ട് അവളപ്പൊ തന്നെ അവളുടെ ചുണ്ടുകൾ ഒന്ന് നാവ് കൊണ്ട് നനച്ചിട്ട് എന്നെ നോക്കി.. "Tell me again..." "I need you..." "Tell me again..." ഞാൻ പറഞ്ഞതിന് തൊട്ടു പിറകെ തന്നെ അവളിത് കള്ളച്ചിരിയോടെ ചോദിക്കുന്നത് കേട്ട് ഇതുവരെ അവളുടെ ചുണ്ടിലേക്ക് ഉറ്റു നോക്കി കൊണ്ടിരുന്ന നോട്ടം മാറ്റി കൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി "I love you.." എന്നു പറഞ്ഞ് ഞാനവളുടെ നെറ്റിയിൽ പതിയെ ചുണ്ടമർത്തി ചുംബിച്ചതും അവൾ കണ്ണൊന്ന് മുറുക്കി അടച്ചു തുറന്ന് എന്നെ നോക്കിയിട്ട് ഒന്ന് ചിരിച്ചു "But i hate you..." ഉള്ളിൽ പൊട്ടാൻ വരുന്ന ചിരിയെ അടക്കിപിടിച്ചു അവളിത് പറഞ്ഞു എന്നെ നോക്കി സൈറ്റടിച്ചു തന്നതും ഓൻ ദി സ്പോട്ടിൽ ഞാനവളുടെ അധരങ്ങൾ മുഴുവനായും കീഴ്പ്പെടുത്തി അവളുടെ അധരങ്ങളിലേക്ക് എന്റെ അധരങ്ങൾ കൂട്ടി വെച്ച് ആവേശത്തോടെ വായിലേക്കാക്കി വിഴുങ്ങുമ്പോൾ രണ്ടളുടെയും മൂക്കുകൾ പരസ്പരം കൂട്ടി ഉരസികൊണ്ടിരുന്നതും ഞാനവളെ പിറകിലേക്ക് മുട്ടിച്ചു നിർത്തി

അവളുടെ മേലിലേക്ക് ഒട്ടി നിന്നു കൂടുതൽ ആവേശത്തോടെ അവളുടെ ചുണ്ടിലേക്ക് അലിഞ്ഞു ചേർന്നു ഒരുമിനിറ്റ് പോലും സമയം പാഴാക്കാതെ അവളിലേക്ക് കൂടുതൽ ഇറങ്ങി ചെന്നതും ഹൈ റൈഞ്ചിൽ മിടിക്കുന്ന ഹൃദയത്തെ കൂട്ടു പിടിച്ചു നിക്കുന്ന ഐറയൊന്ന് ഉയർന്നു പൊങ്ങി മുഷ്ട്ടി ചുരുട്ടി പിടിച്ച കൈകൾക്കുള്ളിൽ പിടിച്ച ആമ്പലുകളിൽ കൂടുതൽ മുറുക്കി പിടിച്ച ശേഷം ചുരുട്ടിയ മുഷ്ട്ടി പതിയെ അഴച്ചതും അവളുടെ കയ്യിലെ പ്രണയതീവൃതയിൽ ഞെരിഞ്ഞമർന്ന് ക്ഷീണിച്ച ആമ്പലുകൾ വാടി തളർന്ന് കയ്യിൽ നിന്നും നിലത്തേക്ക് ഊർന്നു വീണു അതു കാരണം അവളുടെ വിറക്കുന്ന കൈകൾ എന്റെ മുടിയിൽ കൊരുത്ത് പിടിച്ചപ്പോഴേക്കും ഞാനവളുടെ അരയിലൂടെ കയ്യിട്ട് എന്നോട് കൂടുതൽ ചേർത്തു പിടിച്ചു അവളുടെ ചുണ്ടുകൾ ആവോളം നുണഞ്ഞു കൊണ്ടിരുന്നു 🌸💜🌸 അവന്റെ ഓരോ ചുംബനങ്ങളും എന്നിൽ മത്തു പിടിക്കാൻ തുടങ്ങിയപ്പോ മിടിക്കുന്ന ഹൃദയത്തോടെ ഞാനവന്റെ മുടിയിൽ ഇറുക്കി പിടിച്ചു അവന്റെ ചുണ്ടികളെയും നുണഞ്ഞു കൊണ്ടിരുന്നു പുറത്തു തകൃതിയായി പെയ്യുന്ന മഴയും വീശി അടിക്കുന്ന കാറ്റുമൊക്കെ കാരണം ചുംബനത്തിൽ ആണ്ടുപോയ ഇരുവരുടെയും കാലിനിടയുലൂടെ ഒരു പ്രത്യേക തണുപ്പ് മേലിലേക്ക് പടർന്നു കയറുന്നതിനാൽ ഇരുവരും ഒരു സൗകര്യത്തിനായി കുളിക്കടവിന്റെ ഉള്ളിലേക്ക് കയറി നിന്നു...

അപ്പോഴും ഇരുവരുടെയും ചുണ്ടുകൾ ഒരുതരി പോലും വിട്ടു നിക്കാതെ ആഴത്തിൽ ചുംബിച്ചു കൊണ്ടിരുന്നു ചുംബിക്കുന്നിടെ ഉമ്മച്ചന്റെ കൈകൾ എന്റെ ടോപ്പിനുള്ളിലൂടെ ഓടി അലഞ്ഞു നടന്നതും ഞാനൊന്ന് പുളഞ്ഞു കൊണ്ട് അവന്റെ പിൻകഴുത്തിൽ നഖം വെച്ചിറുക്കി പത്തിരുപത് മിനിറ്റ് ചുണ്ടുകളിൽ ആവേശത്തോടെ ചുംബിച്ചു നിക്കുന്നതിന്റെ ഇടയിൽ അവന്റെ ചുണ്ടുകൾ ഗതി മാറി എന്റെ മുഖമാകെ ഓടി നടന്നതും ഞാൻ കണ്ണുകൾ പതിയെ അടച്ചു കൊണ്ട് അവന്റെ ചെന്നിയിൽ കൈവെച്ചു തമ്ബ് വിരൽ കൊണ്ട് പതിയെ തലോടി കൊണ്ടിരുന്നു കുറച്ചു നേരത്തിന് ശേഷം അവനെന്റെ മുഖത്തു നിന്ന് ചുണ്ടെടുത്തു മാറ്റി കൊണ്ട് എന്റെ കവിളിൽ പതിയെ പുറം കൈകൊണ്ട് തലോടിയതറിഞ്ഞ് എനിക്ക് ഇക്കിളി ആയിട്ട് ഞാനൊന്ന് കഴുത്ത് ചുളുക്കി പതിയെ കണ്ണുതുറന്ന് അവനെ ചെറു കിതപ്പോടെ നോക്കി "You hate me..?" എന്റെ നോട്ടം കാരണം അവനന്റെ അരയിൽ പിടിച്ചു അവനോട് ചേർത്ത് നിർത്തി അരയിലൂടെ കയ്യിട്ട് അവനിങ്ങനെ ഒറ്റ പുരികം പൊക്കി ചോദിച്ചപ്പോ ഞാൻ പതിയെ ഇല്ല എന്ന മട്ടിൽ തലയാട്ടി കൊണ്ട് അവന്റെ തോളിലൂടെ ഇരുകൈകളുമിട്ട് പിറകിൽ ലോക്ക് ചെയ്തു പിടിച്ചു "No..never.. Because.."

എന്നു ഞാൻ പറഞ്ഞു നിർത്തിയപ്പോൾ അവൻ നെറ്റിയൊന്ന് ചുളിച്ചു കള്ളച്ചിരിയോടെ എന്നെ നോക്കുന്നത് കണ്ട് ഞാനവന്റെ കണ്ണിലേക്ക് ഉറ്റുനോക്കി ഒന്ന് പുഞ്ചിരിച്ചു "Because you are my romantic soulmate..." എന്നു ഞാൻ പതിഞ്ഞ സ്വരത്തോടെ അവന്റെ തിളങ്ങുന്ന കണ്ണിലേക്ക് നോക്കി പറഞ്ഞു കൊണ്ട് കാൽ കുറച്ചു ഏന്തിച്ച് അവന്റെ ചുണ്ടിൽ അമർത്തി കിസ്സി "Haha.. really...?" അവന്റെ അധരത്തിൽ നിന്ന് ചുണ്ടെടുത്ത് വിട്ടു നിന്നപ്പോ അവനൊരു കളിയോടെ ഇങ്ങനെ ചോദിച്ചതും ഞാനൊന്ന് ഇളിച്ചു കൊടുത്ത് എന്തോ പറയാൻ നിക്കുമ്പോഴാ അവനെന്റെ അരയിൽ പിടിച്ചു ഒരു കറക്കം കറക്കിയത്...അത് കാരണം ഒരു യന്ത്രം കണക്കെ ഞാനൊന്ന് വട്ടം തിരിഞ്ഞിട്ട് അവന്റെ മേലിലേക്ക് എന്റെ പുറം ഭാഗം മുട്ടി നിന്നപ്പോഴേക്കും ഉമ്മച്ചൻ അവന്റെ കൈകൾ രണ്ടും വയറിനു മുകളിലൂടെ കൊണ്ടു പോയി ലോക്ക് ചെയ്തു വെച്ച് എന്റെ തോളിലേക്ക് അവന്റെ തല കയറ്റി വെച്ചിരുന്നു "ഇവിടെയിങ്ങനെ നിന്നാൽ മതിയോ.. പോവേണ്ടേ..?!" കഴുത്തിൽ അമർത്തി ചുംബിച്ച് അവനിത് പറഞ്ഞോണ്ട് എന്റെ മുഖത്തേക്ക് പാളി നോക്കിയപ്പോ വയറിനു മീതേയുള്ള അവന്റെ കയ്യിനു മുകളിൽ എന്റെ കൈ വെച്ചു മുറുക്കി

"നമുക്ക് ഇവിടുന്ന് പോവേണ്ട ഇശുച്ചാ... എന്തോ ഈ സ്ഥലവും ചുറ്റുപാടുമൊക്കെ എനിക്ക് ഒരുപാട് ഇഷ്ട്ടായി.. ഇവിടുന്ന് ഒരു പ്രത്യേക ഫീലൊക്കെ കിട്ടുന്നത് പോലെ..." "എന്ത് ഫീൽ..?!" എന്നവൻ കീഴ്ച്ചുണ്ട് കടിച്ചു പിടിച്ചു ചോദിക്കുന്നത് കേട്ട് ഞാനവന്റെ കൈക്കൊരു പിച്ചു വെച്ചു കൊടുത്തു "ഛീ തെണ്ടി ഉമ്മച്ചൻ...എന്തായാലും നീ ഉദ്ദേശിക്കുന്ന ഫീലല്ല..." അവനെ തല ചെരിച്ചു നോക്കിക്കൊണ്ട് ഞാനിങ്ങനെ പറഞ്ഞപ്പോ അവൻ നിന്ന് ചിരിക്കാ... അതെന്തിനാണവോ എന്നു വിചാരിച്ചു ഞാനവനെ തന്നെ ഉറ്റുനോക്കിയതും അവൻ ചിരി അടക്കി പിടിച്ചു സൈഡിലേക്ക് തിരിഞ്ഞു നിക്കുന്ന എന്റെ തല മുന്നിലേക്ക് തന്നെ ആക്കിപിടിച്ചു "അതിന് ഞാനെന്ത് ഫീലാണ് ഉദ്ദേശിച്ചതെന്ന് നിനക്കറിയോ..?" എന്റെ ചെവിക്കരികിൽ മുഖമടിപ്പിച്ചോണ്ട് അവൻ പതിഞ്ഞ സ്വരത്തിൽ ഉരുവിട്ടപ്പോ ഞാൻ അവന്റെ കൈ എന്റെ വയറിനു മുകളിൽ നിന്ന് എടുത്തു മാറ്റി കൊണ്ട് അവനു നേരെ തിരിഞ്ഞു നിന്നു "ഞാനൊന്നും പറഞ്ഞിട്ടുമില്ല നീയൊന്നും കേട്ടിട്ടുമില്ല.. പോരെ..." അവനന്നെ വെറുതെ പിരികേറ്റാണെന്ന് അറിയുന്നോണ്ട് ഞാനവനെ കണ്ണുരുട്ടി നോക്കി ഇങ്ങനെ പറഞ്ഞിട്ട് പുറത്തേക്ക് നോക്കി മഴ കുറഞ്ഞെന്ന് ഉറപ്പു വരുത്തി കുളക്കടവിന്റെ വാതിൽ പടിയിൽ ചവിട്ടി പുറത്തേക്ക് ഇറങ്ങാൻ കാൽ ഉയത്തി നിൽക്കെയാണ് ഉമ്മച്ചനെന്റെ കൈ പിടിച്ചു വലിച്ചത് പ്രതീക്ഷിക്കാത്ത വലി ആയതിനാൽ ഞാനൊന്ന് പിറകിലേക്ക് വേച്ച് വീഴാൻ പോകുന്നതിന് മുമ്പ് തന്നെ ഉമ്മച്ചനന്നെ താങ്ങി പിടിച്ചു നിർത്തിയത് കണ്ട് ഇനി അടുത്ത റൊമാൻസ് തുടങ്ങാൻ പോവാണോ എന്നു വിചാരിച്ചു

അവനെ തന്നെ ഉറ്റുനോക്കി നിക്കുമ്പോഴാ എന്റെ പ്രതീക്ഷകളെ ഒക്കെ കാറ്റിൽ പറത്തി കൊണ്ട് അവനെന്റെ മുഖത്തിനു മീതെ അവൻ ദുബായിൽ പോയി വന്നപ്പോ എനിക്ക് ഗിഫ്റ്റായി എന്റെ കൈയിൽ കെട്ടി തന്ന റോയൽ ചെയ്ൻ പൊക്കി കാണിച്ചു തന്നത് "നിനക്കിത് വേണ്ടേ..?!" എന്നെ കനപ്പിച്ചു നോക്കി കൊണ്ട് അവനിത് ചോദിച്ചതും ഞാനൊന്ന് നെറ്റി ചുളിച്ചു എൻ്റെ ഇടതു കൈയിലേക്ക് നോക്കിയപ്പോ കൈ ശൂന്യമായിരുന്നു... അതോണ്ട് ഞാനപ്പോ തന്നെ ഇശൂൻ്റെ കയ്യിലുള്ള ചെയ്‌നിലേക്ക് നോക്കിയിട്ട് അവനിലേക്ക് നോട്ടം തെറ്റിച്ചു "നിനക്ക് വല്ല ശ്രദ്ധയുമുണ്ടോ ഐറ..?ഇത് ഇവിടെ നിലത്തു കിടക്കുവായിരുന്നു.. ഞാനിത് കണ്ടില്ലായിരുന്നെങ്കിൽ നീയിങ്ങനെ പോകുമല്ലോ..!!" എന്നവൻ ദേഷ്യത്തോടെ പറയുന്നത് കേട്ട് അവനോട് തിരിച്ചൊന്നും പറയാൻ കഴിയാതെ ഞാനവന്റെ കൈയിൽ നിന്ന് അത് മേടിക്കാൻ നിന്നപ്പോഴേക്കും അവനെന്റെ കൈ തട്ടി മാറ്റി എന്റെ കയ്യിലത് കെട്ടി തന്നു "സോറി ഇശുച്ചാ.. ഞാൻ കണ്ടില്ലായിരുന്നു.. അറിയാതെ എവിടെയെങ്കിലും കൊളുത്തി വലിച്ചു വീണതായിരിക്കും.." മഴ വെള്ളം പറ്റിപ്പിടിച്ചു കിടക്കുന്ന എന്റെ കയ്യിൽ ചെയ്ൻ കെട്ടി തരുന്നതിന്റെ ഇടയിൽ ഞാനിത് പറഞ്ഞപ്പോ അവൻ മുഖം പൊക്കി എന്നെയൊന്ന് കനപ്പിച്ചു നോക്കിയിട്ട് ചെയ്ൻ കെട്ടി തന്ന് അത് നേരെയാക്കി വെച്ചു എന്നിട്ടവൻ കുറച്ചു ഉയർന്നു നിൽക്കുന്ന വാതിൽ പടിയിലേക്ക് കാൽ കയറ്റി വെച്ചു

ഷൂ ന്റെ ലൈസ് കെട്ടുന്നത് കണ്ട് ഞാനവനെ തോണ്ടി വിളിച്ചെങ്കിലും അവനൊരു മൈൻഡുമില്ലായിരുന്നു "ഇശുച്ചാ..." അവൻ ഒരു നിമിഷം പോലും എന്നോട് മിണ്ടാണ്ട് ഇരിക്കുന്നത് എനിക്ക് സഹിക്കാൻ പാറ്റാത്തത് കാരണം ഞാനവന്റെ മുഖത്തേക്ക് നോക്കി വിളിച്ചപ്പോ അവനെന്നെ ഒന്ന് നോക്കി നേരെ നിന്ന് നെറ്റിയിൽ അമർത്തി ചുംബിച്ചു "It's okke...ഇനി നീ ശ്രദ്ധിച്ചാൽ മതി..എന്നു വിചാരിച്ചു എന്നും ഇതേപോലെ ശ്രദ്ധിക്കാതെ നടക്കരുത്... എന്നും നിന്റെ കൂടെ ഞാൻ ഉണ്ടായിരിക്കണം എന്നില്ല..." എന്നവൻ എന്റെ മുഖത്തേക്ക് നോക്കി പതിഞ്ഞ സ്വരത്തിൽ പറയുന്നത് കേട്ട് എന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു ഒരു പുളിച്ച ചീത്ത പറച്ചിൽ ഞാനിവിടെ പ്രതീക്ഷെങ്കിലും അതുണ്ടായില്ല.. അല്ലേലും നമ്മളെ ഉമ്മച്ചനല്ലേ ...ഓരോന്ന് വിജാരിച്ചു നിക്കുമ്പോ അത് സംഭവിക്കാതെ അതിന് ഓപ്പോസിറ്റായിരിക്കും സംഭവിക്കുക "മഴ കുറഞ്ഞിട്ടുണ്ട്...അടുത്ത മഴ വരുമ്പോഴേക്കും നമുക്ക് വന്ന സ്ഥലത്തേക്ക് തന്നെ നടക്കാം..." മനസ്സിൽ ഉമ്മച്ചനെ വാനോളം പുകഴ്ത്തി നിക്കുന്ന സമയത്തു അവൻ പുറത്തേക്കൊക്കെ കണ്ണോടിച്ചു നോക്കിയിട്ട് എന്റെ ഉള്ളം കൈയിൽ അവന്റെ കൈ കോർത്തു പിടിച്ചു ഇങ്ങനെ പറഞ്ഞതും ഞാൻ അവനെയൊന്ന് നോക്കിയിട്ട് പുറത്തേക്ക് നോട്ടം തെറ്റിച്ചു മഴ ഏകദേശം കുറഞ്ഞിട്ടുണ്ട്..ചെറിയ ചാറ്റൽ മഴ ഉണ്ടന്നെ ഉള്ളൂ ഇരുണ്ടു നിൽക്കുന്ന കാർമേഘത്തിനു ചുവട്ടിലായി പച്ച വിരിച്ച് പടർന്നു കിടക്കുന്ന നെല്ലുകൾ ചെറു രീതിയിലുള്ള തെക്കൻ കാറ്റിൽ പതിയെ ആടി ഉലയുന്നത് കാണാൻ എന്തോ വല്ലാത്ത ഭംഗി തോന്നി..

അല്ലേലും പ്രകൃതി ഭംഗിയിൽ മനം കവർന്നു നിൽക്കുന്ന ഈ നാടിനെ കാണാൻ തന്നെ എന്തുമാത്രം ഭംഗിയാണ് ഞാൻ ഒരിക്കൽ കൂടെ ചുറ്റുമൊന്ന് കണ്ണോടിച്ചു നോക്കിയപ്പോഴേക്കും ഇശു എന്റെ കൈ പിടിച്ചു കുളക്കടവിൽ നിന്നുമിറങ്ങി പാട വരമ്പിലൂടെ ചെറു രീതിയിലുള്ള തണുത്ത കാറ്റിനേയും കൂട്ട് പിടിച്ചു നടക്കാൻ ഒരുങ്ങിയിരുന്നു വരമ്പിലൂടെ നടക്കുമ്പോ കാറ്റിൽ നൃത്തം ചെയ്യുന്ന നെൽകൃഷി മേലിലേക്ക് ചാഞ്ഞു വരുന്നത് ഒരു പ്രത്യേക ലാഘവത്തോടെ നോക്കി കണ്ട് നടക്കുന്നിടെയാണ് ഞാനെന്റെ കൈയിലേക്ക് നോക്കിയത് "എന്റെ ആമ്പൽ എവിടെ..?" പെട്ടന്ന് എവിടുന്നോ ബോധോദയം വന്ന പോലെ ഞാനിങ്ങനെ സ്വയം എന്നോട് തന്നെ ചോദിച്ചതും ഇനി പിറകിൽ വരുന്ന വഴിക്ക് ചാടിയോ എന്നു ചിന്തിച്ചു പിറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോ അവിടെയൊന്നും കാണാനില്ല "അപ്പൊ സേട്ടന്റെ സേച്ചിക്ക് അതൊന്നും ഓർമയില്ലേ...?" മുന്നിലേക്ക് നോക്കി അതെവിടെ എന്ന് ചിന്തിച്ചു നടക്കുന്നിടെ ഇശു ഇത് ചോദിച്ചപ്പോ ഞാൻ പുരികമൊന്ന് ചുളുക്കി ഇല്ല എന്ന മട്ടിൽ തലയാട്ടി അവനെ നോക്കിയതും അവൻ നടക്കുന്നിടെ എന്നെയൊന്ന് തിരിഞ്ഞു നോക്കി വീണ്ടും മുന്നിലേക്ക് നടന്നു "അതെല്ലാം നീ ഞെരിഞ്ഞമർത്തി നിലത്തേക്ക് ഇട്ടതൊക്കെ ഇത്ര പെട്ടന്ന് മറന്നോ ഭാര്യേ..?"

അവനത് പറഞ്ഞതും അതെപ്പോ എന്നു ചിന്തിച്ചു മൈൻഡിൽ നിന്ന് ഓർത്തെടുക്കുന്നു സമയത്താണ് പെട്ടന്ന് കുളക്കടവിൽ വെച്ചുണ്ടായ കിസ്സിങ് സീനും അതിനിടയിൽ ആമ്പലുകൾ അറിയാതെ കയ്യിൽ നിന്നും വീണതുമൊക്കെ ഓർമ വന്നത്.. അത് ഓർമ വന്നപ്പോ തന്നെ ഞാൻ കണ്ണിറുക്കി അടച്ചു തുറന്നിട്ട് തലക്കൊരു മേട്ടം കൊടുത്തു എന്റെ കാട്ടികൂട്ടൽ കണ്ടിട്ട് അവനൊന്നു ചിരിച്ചു നെൽകൃഷി പാടത്തു നിന്ന് മുകളിലേക്ക് കയറി തോട്ടിനു മുകളിലൂടെ ശ്രദ്ധിച്ചു നടന്നു വള്ളചേട്ടൻ ഞങ്ങളെ ഇറക്കി പോയ സ്ഥലത്തേക്ക് തന്നെ ഞങ്ങൾ നടന്നു നടന്നു നടന്ന് മുള കാട്ടിൽ തന്നെ ഞങ്ങൾ തിരിച്ചെത്തിയതും അവിടേക്ക് കൃത്യം വള്ള ചേട്ടൻ തുഴഞ്ഞെത്തിയതും ഒരുമിച്ചായിരുന്നു "മഴ ആയോണ്ട് മീൻ ചന്തയിൽ തന്നെ നിന്നു... അതാ നേരം വൈകിയെ.. നിങ്ങൾ കുറെ നേരമായോ ഇവിടേക്ക് വന്നിട്ട്..?" ഞാനും ഇശും വളളത്തിലേക്ക് കയറാൻ നിക്കെ ചേട്ടനിങ്ങനെ ചോദിച്ചപ്പോ ഞാൻ ഇശൂനെ നോക്കി "ഏയ് ഇല്ല.. ഞങ്ങളും മഴ പെയ്തപ്പോ അവിടെയുള്ള ഒരു സ്ഥലത്ത്‌ നിൽക്കുവായിരുന്നു... ഇവിടേക്ക് ചേട്ടൻ വന്നതും ഞങ്ങൾ വന്നതുമൊക്കെ ഒരുമിച്ചാണ്..." എന്ന് ഇശു പറഞ്ഞതും അയാളൊന്ന് പുഞ്ചിരിച്ചു വള്ളം എടുത്തു 🌸💜🌸 "മഴ നല്ലോണം കൊണ്ടോ..?" "ഇല്ല അമ്മച്ചി.. ഞങ്ങൾ അപ്പോഴേക്കും ഒരു സ്ഥലത്ത് കയറി നിന്നിരുന്നു..." തിരിച്ചു അമ്മച്ചിയുടെ വീട്ടിൽ എത്തിയപ്പോ തന്നെ അമ്മച്ചി മുറ്റത്തേക്ക് രണ്ടു തോർത്തും പിടിച്ച് ദൃതിയിൽ വന്നിട്ട് ഒന്ന് ഇശുച്ചൻ കൊടുത്തിട്ട് മറ്റേതു കൊണ്ട് എന്റെ തല തുവർത്തി തന്നു..

അതിനിടയിൽ പരിപ്രാന്തിയോടെ അമ്മച്ചി ചോദിക്കുന്നതിനൊക്കെ ഞാൻ മറുപടി കൊടുത്തു നിക്കുമ്പോഴാ അമ്മച്ചി ഇശുനോടും എന്നോടും ഭക്ഷണം കഴിക്കാൻ വരാൻ പറഞ്ഞ് ഉള്ളിലേക്ക് പോയത് അമ്മച്ചി അടുക്കള വഴി പോക്കുന്നതൊന്ന് നോക്കിയിട്ട് ഞാൻ പുഞ്ചിരിച്ചോണ്ട് സൈഡിലേക്ക് നോക്കിയപ്പോഴുണ്ട് ഇശു കാര്യമായി ഫോണിൽ തോണ്ടി കളിച്ചു തല തുവർത്തി നിൽക്കുന്നു 'തല തുവർത്തുമ്പോഴും അവന്ക്ക് ഫോണ് വേണം എന്നെ വേണ്ട..' ഞാനിങ്ങനെ പന പോലെ ഇവിടെ നിൽക്കുന്നതൊന്നും മൈൻഡ് ചെയ്യാതെ അവൻ നിന്ന് കുത്തി കളിക്കുന്നത് എനിക്കത്ര ബോധിക്കാത്തത് കൊണ്ട് ഞാനിതും മനസ്സിൽ പിറുപിറുത്തു കൊണ്ട് അവന്റെ മുന്നിലേക്ക് ചെന്ന് അവന്റെ കൈയിൽ നിന്ന് ഫോണ് തട്ടി പറിച്ചു വാങ്ങിയതും അവിനെന്നെയൊരു നോട്ടം അവന്റെ കൂർപ്പിച്ചു നോട്ടമൊന്നും ഞാൻ കാര്യമാക്കാതെ അവന്റെ പാന്റ്സിന്റെ പോക്കറ്റിലേക്ക് ഫോണിനെ കുത്തി തിരുകിയിട്ട് അവന്റെ കൈയിൽ നിന്നും തോർത്ത് വാങ്ങി അവന്റെ നെറ്റിയിലേക്ക് ചാഞ്ഞു കിടക്കുന്ന മുടി സൈഡിലേക്ക് കോതി മാറ്റി തല തുവർത്തി കൊടുത്തു "നിക്കെന്താ ഇശുച്ചാ മുടിയൊന്ന് മര്യാദയ്ക്ക് തുവർത്തിയാൽ..

അവൻ ഫോണിലും കുത്തി കളിച്ചു നിക്കാ.. വെള്ളം കണ്ടോ ഉറ്റിറ്റ് വീഴുന്നത്.. ഒരു ശ്രദ്ധയുമില്ലാത്ത ചെക്കൻ.. ഇങ്ങനെ പോയാൽ മിക്കവാറും നീ ഇവിടെ പനി പിടിച്ചു കിടക്കും..." തല നന്നായി തുവർത്തുന്നതിന്റെ ഇടയിൽ ഞാനവന്റെ മുഖത്തേക്ക് നോക്കാതെ തന്നെ ഇങ്ങനെ പറഞ്ഞപ്പോ അവൻ ചിരിക്കുന്നത് കണ്ട് അതെന്തിനുള്ള ചിരിയാണെന്ന് എനിക്ക് മനസ്സിലാവാത്തത് കൊണ്ട് ഞാനവന്റെ മുഖത്തേക്ക് നോട്ടം തെറ്റിച്ചപ്പോ അവനെന്റെ അരയിൽ പിടിച്ചു അവനോട് മുട്ടിച്ചു നിർത്തി "എന്റെ ക്യൂട്ടി ക്യൂൻ ഉണ്ടാകുമ്പോ എനിക്ക് പനി പിടിച്ചാലും എന്തോന്ന് കുഴപ്പം.. നീയെല്ലാം നോക്കിക്കോള്ളും.." "അയ്യാ.. അതങ് പള്ളീൽ പോയി പറഞ്ഞാ മതി.. ഞാനൊന്നും നിന്നെ നോക്കില്ല..പനി പിടിച്ചതിന് കാരണം നീയാണെങ്കിൽ നീ തന്നെ അനുഭവിക്കുക..." എന്റെ കവിൾ പിടിച്ചു വലിച്ചു കൊണ്ട് അവൻ ചോദിച്ചതിന് തക്കതായ മറുപടി കൊടുത്ത് അവനെ ഒന്ന് ഇടകണ്ണിട്ട് നോക്കിയിട്ട് ഞാൻ വീണ്ടും അവന്റെ തല തുവർത്തി കൊടുത്തു "Are you sure..?" അവനോട് അടിപ്പിച്ചു നിർത്തി എന്റെ മുഖത്തേക്ക് പതിയെ ഊതി കൊണ്ട് അവൻ ചോദിക്കുന്നത് കേട്ട് ഞാനവന്റെ മുടിയിൽ വെച്ച തോർത്തു കൊണ്ട് ഒന്ന് നന്നായി തുവർത്തി കൊടുത്ത് തോർത്ത് എന്റെ തോളിൽ വെച്ചിട്ട് അവന്റെ മുടിയൊന്ന് കോതി ശെരിയാക്കിയിട്ട് അവനിലേക്ക് നോട്ടം തെറ്റിച്ചു

"ഹാ ..ശുവർ..ഞാൻ പറഞ്ഞത് പറഞ്ഞതായിരിക്കും.. മാറ്റി പറയത്തില്ല..." ഇല്ലാത്ത പനിയുടെ പേരും പറഞ്ഞ് വഴക്കുണ്ടാക്കുന്ന ഏക വ്യക്തികൾ ഞങ്ങളായിരിക്കും.. എന്നാലും ഒരു ഷോക്ക് വേണ്ടി അവന്റെ കണ്ണിലേക്ക് നോട്ടം കുത്തി നിർത്തി ഗമയോടെ ഇത് പറഞ്ഞിട്ട് അവന്റെ കൈ നൈസിൽ എന്റെ അരയിൽ നിന്ന് വലിച്ചൂരി കൊണ്ട് ഞാൻ അടുക്കളയിലേക്ക് ഓടി കയറിയപ്പോഴാണ് പിറകിൽ നിന്ന് ഇശു വിരൽ ഞൊടിച്ചത് ഇനിയിപ്പോ ഇതെന്തിനാണാവോ എന്നു ചിന്തിച്ചു തോളിലുള്ള തോർത്തെടുത്ത് കൈയിൽ പിടിച്ചു ഞാൻ പിറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോഴുണ്ട് ഇശു എന്നെ അടിമുടി നോക്കുന്നു...അവനെന്ത് ഉദ്ദേശത്തിലാ ഇങ്ങനെ നോക്കുന്നതെന്ന് മനസ്സിലാവാതെ ഞാൻ സ്വയമെന്റെ ഡ്രെസ്സിലേക്ക് നോക്കിയപ്പോ പ്രത്യേകിച്ചു ഒരു കുഴപ്പവും കണ്ടിട്ടില്ലാത്തത് കൊണ്ട് ഞാനവനെ നെറ്റി ചുളുക്കി നോക്കി "ഡോഗ് ഷോ ആണെങ്കിലും കൊള്ളാം..." ഹ്.. പട്ടി തെണ്ടി കോന്തൻ ഉമ്മച്ചൻ..മൂഡ് പോയി മൂഡ് പോയി..അവനിതിനായിരുന്നോ എന്നെ വിളിച്ചത്... ഹോ ഗോഡ് ക്ഷമ തരൂ...ഇവനെയൊന്നും കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല അവനെ മനസ്സിലിട്ടു പ്രാകി കൊന്ന് ഞാനവനെയൊന്ന് അമർത്തി നോക്കി അകത്തേക്ക് തന്നെ പോയതും അന്നേരം പിറകിൽ നിന്നൊരു പൊട്ടിച്ചിരി ഞാൻ കേട്ടെങ്കിലും കേൾക്കാത്ത മട്ടിൽ ഞാൻ ഹാളിലേക്ക് വെച്ചു പിടിച്ചു

"വാ വന്നിരി..ഇശു എവിടെ മോളെ..?" ഹാളിലെ മേശ പുറത്ത് കുറെ നാടൻ സ്റ്റൈലിലുള്ള വിഭവങ്ങൾ നിരത്തി വെച്ചത് കണ്ട് ഞാനതിലേക്കൊക്കെ കണ്ണോടിച്ചു നോക്കി നിൽക്കെ അമ്മച്ചി പ്ലൈറ്റ് എടുത്തു വെക്കുന്നിടെ എന്നോടിങ്ങനെ ചോദിച്ചതും ഞാൻ അമ്മച്ചിയോട് എന്തോ പറയാൻ നിക്കുമ്പോഴാ ഇശു ഹാളിലേക്ക് കയറി വന്നത് "ഇശു വാ.. രണ്ടാളും ഇരിക്ക്‌..ഞാൻ വിളമ്പി തരാം..." ഇശുനെയും എന്നെയും നോക്കി കൊണ്ട് അമ്മച്ചിയിത് പറഞ്ഞ് പ്ലൈറ്റിലേക്ക് ഓരോ വിഭങ്ങൾ വിളമ്പി തരാൻ തുടങ്ങിയതും ഞങ്ങൾ കസേരയിൽ ചെന്നിരുന്ന് അമ്മച്ചി വിളമ്പി തരുന്നതും നോക്കി പുഞ്ചിരിയോടെ ഇരുന്നു ഓണത്തിനു ഉണ്ടാക്കുന്ന മിക്ക നാടൻ വിഭവങ്ങളും പ്ലൈറ്റിൽ നിറഞ്ഞിരുന്നത് കണ്ട് നാവിൽ കപ്പലോടാൻ തുടങ്ങിയിരുന്നു.. അതിനിടക്ക് അമ്മച്ചി അടുക്കളയിൽ പോയി ഉപ്പിലിട്ട കണ്ണിമ മാങ്ങയും കൂടെ കണ്ണിമാങ്ങ അച്ചാറും കൊണ്ടു വന്ന് പ്ലൈറ്റിലേക്ക് വെച്ചു തന്നപ്പോ ഞാനധികം വായിനോക്കി നിക്കാതെ തീറ്റ ആരംഭിച്ചു "അടിപൊളി..." എല്ലാ വിഭവങ്ങളും കൂട്ടി ആദ്യ പിടി ചോർ കണ്ണുകടച്ചു ആസ്വദിച്ചു കഴിക്കുന്നിടെ ഞാനിങ്ങനെ പറഞ്ഞത് കണ്ണു തുറന്ന് അമ്മച്ചിയെ നോക്കിയതും അമ്മച്ചി ചുമരിലേക്ക് ചാരി നിന്ന് ഒരു പ്രത്യേക പുഞ്ചിരിയോടെ ഞങ്ങളെ വീക്ഷിക്കുന്നത് കണ്ടതും ഞാൻ അമ്മച്ചിയുടെ കയ്യിൽ പിടിച്ചു "ഞങ്ങൾക്ക് വിളമ്പി തന്ന് ഇങ്ങനെ നിക്കുന്നത് ശെരിയല്ല..വാ വന്നേ... ഇവിടെ ഇരിക്ക്..."

എന്നു പറഞ്ഞ് ഞാൻ വീണ്ടും അമ്മച്ചിയുടെ കൈയിൽ പിടിച്ച് കസേര നീക്കി കൊടുത്ത് ഇരിക്കാൻ പറഞ്ഞെങ്കിലും അമ്മച്ചി വേണ്ട എന്ന മട്ടിൽ തലയാട്ടി "വേണ്ട മോളെ.. നിങ്ങൾ കഴിച്ചോ.. നിങ്ങൾ കഴിച്ചു കഴിഞ്ഞിട്ട് ഞാൻ കഴിച്ചോളാം..." "അങ്ങനെയിപ്പോ ഞങ്ങളുടെ കഴിഞ്ഞു കഴിക്കേണ്ട...ഞങ്ങളെ കൂടെ കഴിച്ചാൽ മതി..." എന്നു പറഞ്ഞു ഞാനെന്റെ വലതു സൈഡിൽ അമ്മച്ചിയെ നിർബന്ധിപ്പിച്ച് ഇരുത്തിയപ്പോ അമ്മച്ചി അവിടെ ഇരുന്നതും ഞാൻ മുന്നിലുള്ള ഒരു പ്ലൈറ്റ് അമ്മച്ചിയുടെ മുന്നിലേക്ക് നീക്കി വെച്ചിട്ട് ചോറും അതിലേക്ക് ഓരോ വിഭവങ്ങളും ഇട്ടു കൊടുത്തു 'ഞാനിട്ടോണ്ട് മോൾ കഴിച്ചോ' എന്നൊക്കെ അമ്മച്ചി പറയുന്നുണ്ടെങ്കിലും ഞാനത് ശ്രദ്ധിക്കാന് നിക്കാതെ എല്ലാതും ഇട്ടു കൊടുത്ത് നല്ല അസ്സൽ സാമ്പാറും ചോറിനു മുകളിൽ ഒഴിച്ചു കൊടുത്ത് അമ്മച്ചിയെ ചെറു പുഞ്ചിരിയോടെ നോക്കി 'കഴിക്ക്' എന്ന മട്ടിൽ ചൊറിലേക്ക് ആംഗ്യം കാണിച്ചതും അമ്മച്ചി ചെറു പുഞ്ചിരി വിരിയിച്ച് എന്നെ ഒന്ന് നോക്കിയിട്ട് കഴിക്കാൻ തുടങ്ങി 🍂🥀🍂 ഇതേ സമയം അമ്മച്ചിയുടെ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു.. ആരും ഇല്ലെന്ന് തോന്നിപ്പിച്ചിരുന്ന മനസ്സിന് ഇപ്പൊ ആരൊക്കെയോ കൂടെ ഉണ്ടെന്നുള്ള ഒരു തോന്നൽ അവിടെ നിറഞ്ഞു നിന്നപ്പോ സന്തോഷം കൊണ്ട് കണ്ണിൽ വെള്ളം ഉരുണ്ടു കൂടിയെങ്കിലും അതാരും കാണാതിരിക്കാൻ വേണ്ടി സൈഡിലേക്ക് മുഖം തിരിച്ചു കണ്ണ് പതിയെ തുടച്ചുമാറ്റി..

എന്നിട്ട് ഇശുനെ ചെറു പുഞ്ചിരിയോടെ നോക്കിയതും അമ്മച്ചി തന്നെ നോക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ഇശു അവരെ നോക്കി പതിയെ കണ്ണുകളടച്ചു കാണിച്ചു കഴിക്കാൻ പറഞ്ഞിട്ട് ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന ഐറയെ ഒന്ന് നോക്കിയിട്ട് അവൻ ഭക്ഷണം കഴിച്ചു 🌸💜🌸 വൈക്കുന്നേരമായപ്പോൾ നല്ല അസ്സൽ ഇറച്ചിയും പൂളയുമൊക്കെ കഴിച്ചു ഞങ്ങൾ അമ്മച്ചിയുടെ വീട്ടിൽ നിന്നും ഇറങ്ങി.. അമ്മച്ചി കുറെ ഇന്നൊരു ദിവസം ഇവിടെ താമസിക്കാൻ പറഞ്ഞെങ്കിലും നാളെ കാലത്ത് എനിക്ക് ബിസിനസ്സ് മീറ്റിംഗിന് വേണ്ടി ഒരു സ്ഥലം വരെ പോകാൻ ഉള്ളതു കൊണ്ട് ഞങ്ങൾ പിന്നെയൊരു ദിവസം വരാമെന്ന് പറഞ്ഞിറങ്ങി "അമ്മച്ചി പോവാണ് ട്ടോ.." ഐറ അമ്മച്ചിയെ കെട്ടിപിടിച്ചു കവിളിൽ ഒരു മുത്തവും കൊടുത്ത് കാറിൽ ചെന്ന് കയറിയതും ഞാനൊരു പുഞ്ചിരി സമ്മാനിച്ചു പോവാണെന്ന് പറഞ്ഞ് സ്പെക്‌സ് വെച്ച് ഡോർ വലിച്ചു തുറന്ന് സീറ്റിലേക്ക് കയറി ഇരുന്ന് അവിടെ നിന്നും വില്ലയിലേക്ക് തന്നെ യാത്ര തിരിച്ചു 🌸💜🌸 "Good morning ma'm..." പിറ്റേന്ന് രാവിലെ എന്നെ ഓഫീസിൽ ഇറങ്ങി ഇശു ബിസിനസ്സ് മീറ്റിംഗിന് വേണ്ടി ഏതോ സ്ഥലത്തേക്ക് പോയതും ഞാനവന്റെ ഡസ്റ്റർ കണ്ണിൽ നിന്നും മാഴുന്ന വരെ നോക്കി നിൽക്കെയാണ് സെക്യൂരിറ്റി എന്നെ നോക്കി ഇങ്ങനെ പറഞ്ഞത്...

അതോണ്ട് തന്നെ മുന്നിൽ നിന്നും നോട്ടം മാറ്റി ഞാൻ സൈഡിലേക്ക് തിരിഞ്ഞ് സെക്യൂരിറ്റിക്കൊരു പുഞ്ചിരിയും ഒരു മോർണിങ് വിഷും പറഞ്ഞിട്ട് ഞാൻ ഓഫീസിലേക്ക് കയറി പോയി ലിഫ്റ്റ് വഴി ക്യാബിനിലേക്ക് പോയപ്പോ സിദ്ധു എന്റെ നേർക്ക് വരുന്നത് കണ്ടതും ഞാനവൻകൊന്ന് പുഞ്ചിരിച്ചു കൊടുത്തു "Me'm..സർ എന്നോട് പറഞ്ഞ ഫയൽസൊക്കെ ഞാൻ ടേബിളിൽ വെച്ചിട്ടുണ്ട്.." എന്റെ അടുത്തേക്ക് വന്നു കൊണ്ട് അവനിങ്ങനെ പറഞ്ഞതും ഞാനതിനൊന്ന് തലയാട്ടി കൊടുത്തു "നീ കുറച്ചു കഴിഞ്ഞ് എന്റെ ക്യാബിനിലേക്ക് വാ.. കുറച്ചു ഫയൽസ് നിന്നെ ഏൽപ്പിക്കാനുണ്ട്.." എന്നു പറഞ്ഞു മുന്നിലേക്ക് നടക്കാൻ ഒരുങ്ങിയപ്പോഴാ എന്തോ ഓർമ വന്ന പോലെ ഞാൻ നെറ്റിയിൽ തടവി അവിടെ തന്നെ നിന്നിട്ട് പിറകിലേക്ക് തിരിഞ്ഞു നോക്കിയത് "പിന്നെ സിദ്ധു ആ മാലികയോട് എന്റെ ക്യാബിനിലേക്ക് വരാൻ പറ.. Immediately..." അതിനവനൊന്ന് മൂളി തന്ന് സ്റ്റയർ ഇറങ്ങി താഴേക്ക് പോയതും ഞാൻ നേരെ ക്യാബിനിലേക്ക് വിട്ടു "Excuse me me'm..." ക്യാബിനിലെ ഫയൽസൊക്കെ ഒന്ന് റീസെർച്ച് നടത്തുന്നതിനിടെ മാലികയുടെ ശബ്ദം ചെവിയിൽ എത്തിയതും ഞാൻ ഫയൽസിൽ നിന്ന് കണ്ണ് മാറ്റാതെ തന്നെ അവളോട് കമിങ് എന്നു പറഞ്ഞ് ടീ പോയിന്റെ അടുത്തേക്ക് ചെന്ന് അവിടെയുള്ള റെഡ് ആൻഡ് ഗ്രീൻ കളറിലുള്ള ഫയൽസ് അവൾക്കു നേരെ നീട്ടി

"ഇതൊന്ന് ചെക്ക് ചെയ്ത് മെയിൽ അയക്ക്.." ഫയൽസ് രണ്ടും കൊടുത്തു കൊണ്ട് പറഞ്ഞപ്പോ അവൾ യെസ് മാം എന്നു പറഞ്ഞു ക്യാബിൽ നിന്ന് പോയതും ഞാനൊന്ന് നെടുവീർപ്പിട്ടു കൊണ്ട് തിരിയാൻ നിക്കുമ്പോഴാ ടീ പോയിന്റെ അടിയിലായി ഒരു ഫയൽ കിടക്കുന്നത് കണ്ടത്... അതെടുത്തു നോക്കിയപ്പോ ഇന്ന് മെയിൽ ചെയ്യേണ്ട മാലികക്ക് കൊടുക്കേണ്ട കൂട്ടത്തിലെ ഫയൽ ആയതിനാൽ ഞാൻ ക്യാബിനിൽ നിന്നുമിറങ്ങി മാലികയെ നോക്കിയപ്പോ അവളവിടെയൊന്നും കാണാത്തത് കൊണ്ട് ഞാൻ സ്റ്റയർ ഇറങ്ങി അവളുടെ സീറ്റിലേക്ക് പോയി പക്ഷെ അവിടെയും അവളെ കാണാതിരുന്നത് കൊണ്ട് ഇവളിത് ഏത് കൊങ്ങിലേക്കാ പോയതെന്ന് ആലോചിച്ചു കൂട്ടി ഞാനാ ഫയൽ അവളുടെ ടേബിളിനു മുകളിലായി വെക്കാൻ നിൽക്കെയാണ് അവിടെയുള്ള അവളുടെ ഫോണ് വൈബ്രെറ്റ് ചെയ്യുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത് ഫോണിലേക്ക് ഒന്ന് നോക്കി അതിൽ നിന്നും കണ്ണിനെ മാറ്റാൻ നിൽക്കെയാണ് പെട്ടന്ന് ഒരമ്പരപ്പോടെ എന്റെ കണ്ണ് ഫോണിലെ സ്ക്രീനിൽ തറഞ്ഞു നിന്നത് "BLOOD SOUL CALLING..." ... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...