QUEEN OF KALIPPAN: ഭാഗം 127

 

രചന: Devil Quinn

"പോവാം..." എന്നവൻ പറഞ്ഞ് എന്റെ നെറ്റിയിൽ സ്നേഹത്തോടെ ഒന്ന് ചുംബിച്ചതും ഞാൻ കണ്ണുകളടച്ചു അത് ഏറ്റുവാങ്ങിയിട്ട് കാലുകൾ ഏന്തിച്ച് അവന്റെ കവിളിലും അമർത്തി ഉമ്മ വെച്ചു.. സെറ്റിയിൽ ഒതുക്കി വെച്ച അവന്റെ കോട്ട് സ്റ്റീഫൻ ഇശൂൻ നൽകിയപ്പോ അവനത് ഇടതു കൈയിൽ വെച്ചിട്ട് മറു കൈകൊണ്ട് എന്റെ ഉള്ളം കൈ പിടിച്ചു മുന്നോട്ട് നടന്നു... ഗ്ലാസ് ഹൗസിൻ്റെ പുറത്തു തന്നെ ഞങ്ങളെയും കാത്ത് ബ്ലാക്ക്‌ ടെസ്ല കാത്തു നിൽക്കുന്നത് കൊണ്ട് ഞങ്ങൾ അതിന്റെ അടുത്തേക്ക് നടന്നതും ഗാഡ്‌സിലെ ഒരാൾ കാറിന്റെ ഡോർ തുറന്ന് തന്നപ്പോ തന്നെ അതിലേക്ക് ഞാൻ കയറി ഇരുന്ന് ഇശു എന്റെ പിന്നാലേയും അതിലേക്ക് കയറി .. ചുംബിച്ചു നിൽക്കുന്ന ഓരോ ബിൾഡിങിന്റെ ഇടയിലൂടെയും കാർ മുന്നോട്ട് സഞ്ചരിച്ചു...അര മണിക്കൂർ വേണ്ടി വന്നു ലക്ഷ്യസ്ഥാനമായ റോയൽ പബ്ലിക് മ്യൂസിക്ക് സ്പോട്ടിൽ എത്താൻ.. അവിടെ എത്തേണ്ട താമസം അങ്ങിങ്ങായി തങ്ങി നിന്ന ആളുകൾ ഞങ്ങളെ കാറിന്റെ അടുത്തേക്ക് ഓടി വന്നു കാറിനു ചുറ്റും കൂടി നിന്നു.. കാറിൽ നിന്നും ഇറങ്ങാൻ പോലും കഴിയാത്ത വിധം ആളുകൾ തിക്കി തിരക്കി വണ്ടിയുടെ നേർക്ക് വന്നതും പിറകിലെ കാറിൽ വന്ന ഗാഡ്‌സ് ആളുകളെ ഒക്കെ വകഞ്ഞു മാറ്റിയപ്പോ സ്റ്റീഫൻ വന്ന് ഞങ്ങൾക്ക് ഡോർ ഓപ്പൺ ചെയ്ത് തന്നു...

ഇത്രയും തടിച്ചു കൂടി നിൽക്കുന്ന ആളുകളുടെ ഇടയിൽ ആദ്യമായി നിൽക്കുന്നത് കൊണ്ടാവാം എന്തോ ഒരു തരം പരവേശവും പേടിയുമൊക്കെ... അതിനാൽ ഞാൻ ഇശൂൻ്റെ കൈയിൽ മുറുക്കി പിടിച്ചോണ്ട് അവന്റെ കൂടെ കാറിൽ നിന്നും ഇറങ്ങിയതും ഞങ്ങളെ കണ്ട ഉടനെ അവിടെ കൂടിയ ജനങ്ങളെല്ലാം ആർത്തു കൂവി വിളിച്ചു ആഹ്ലാദത്തോടെ ഒച്ചയുണ്ടാക്കാൻ തുടങ്ങി... ചെവി പൊട്ടും വിധത്തിൽ അവരുടെ ആർപ്പു വിളി കേട്ട് എന്റെ കൈകൾ ഇശൂൻ്റെ കൈയിൽ മുറുകി.. അവന്റെ ഡൈ ഹാർട്ട് ഫാൻസും മീഡിയക്കാരും ഓരോന്ന് ചോദിച്ചു വരുന്നുണ്ടെങ്കിലും ഗാർഡ്‌സെല്ലാം അവരെ മാറ്റി കൊണ്ടിരുന്നു..എന്നിട്ടും അവർ വീണ്ടും സെൽഫിയും മറ്റും ചോദിച്ചു വന്നപ്പോ ഇശു കുറച്ചു നേരം അവരുടെ കൂടെ സ്പെന്റ് ചെയ്തു.. മുന്നിലേക്ക് നീട്ടി വിരിച്ച റെഡ് കാർപ്പറ്റിലൂടെ ഇശൂൻ്റെ കയ്യും പിടിച്ചു അഭിമാനത്തോടെ നടന്നു പോകുമ്പോഴും മനസ്സ് എന്തെന്നില്ലാതെ സന്തോഷത്താൽ വീർപ്പു മുട്ടി.. ഒരിക്കൽ നിർത്തി വെച്ച മ്യൂസിക് വീണ്ടും തുടങ്ങാൻ പോകുന്നു എന്നൊരു സന്തോഷമായിരുന്നു അത്.. കാർപ്പറ്റിലൂടെ മുന്നോട്ട് നടക്കുമ്പോഴും ഞങ്ങളുടെ രണ്ടു സൈഡിലും സെക്യൂരിറ്റി ഗാഡ്‌സ് ചങ്ങല പോലെ അണി നിരന്നുണ്ടായിരുന്നു..

അപ്പോഴും ഗാഡ്‌സിന്റെ പിന്നിൽ നിൽക്കുന്ന തടിച്ചു കൂടിയ ആളുകൾ എന്തെന്നില്ലാതെ സന്തോഷത്താൽ ആഹ്ലാദിച്ചു.. 🌸💜🌸 ആൾക്കൂട്ടത്തിന്റെ ഇടയിൽ നിന്നും റോയൽ അക്കാദമിയുടെ ഉള്ളിലേക്ക് കടന്നതും റോയൽ അക്കാദമിയിലെ ഹെഡ്ഡായ ന്യൂവേർട്ട് ഹോക്ക് എനിക്ക് സന്തോഷപ്പൂർവം ഫ്ലവർ ബൊക്കറ്റ് നൽകി വെൽക്കം ചെയ്തതും ഞാനത് പുഞ്ചിരിയോടെ ഏറ്റുവാങ്ങി ... ന്യൂവേർട്ട് സർ ഞങ്ങളെയും കൊണ്ട് ലിഫ്റ്റ് കയറി നേരെ പോയത് ട്വന്റി ഫിഫ്ത്ത് ഫ്ലോറിലേക്കാൻ..ഐറ ഇവിടെയൊക്കെ ആദ്യമായി കാണുന്നത് കൊണ്ടാവം എല്ലാം ഒരു പ്രത്യേക ലാഘവത്തോടെ നോക്കിയാണ് അവൾ നടക്കുന്നത്.. ലിഫ്റ്റ് ഓപ്പൺ ആയപ്പോ തന്നെ റോയൽ അക്കാദമിയിലെ സ്റ്റുഡന്റ്‌സെല്ലാം എന്നെ വരവേൽക്കാൻ നിരനിരയായി അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.. ഞാനതൊന്ന് നോക്കി ലിഫ്റ്റിൽ നിന്ന് ഇറങ്ങിയപ്പോ അവരുടെ കൂട്ടത്തിലെ ചിലരെല്ലാം എക്സൈറ്റ്‌മെന്റ് കൊണ്ട് കണ്ണ് നിറച്ചു വാ പൊത്തി പിടിച്ചു നിൽക്കുന്നുണ്ട്..

മറ്റു ചിലർ എന്നെ ആദരവോടെ നോക്കുന്നുണ്ട്... ഏറെ കാലത്തിനു ശേഷം എന്നെ കാണുന്നത് കൊണ്ടാവാം ഇത്രയധികം എക്സൈറ്റ്‌മെന്റ് ..അവിടുത്തെ സ്റ്റുഡന്റ്‌സെല്ലാം വെൽക്കം ചെയ്ത് കൊണ്ട് എനിക്കും ഐറക്കുമായി റെഡ് റോസ് നൽകിയതും ഞാനത് സന്തോഷത്തോടെ ഏറ്റുവാങ്ങി മുന്നോട്ട് നടന്നു... മുന്നോട്ട് നടക്കുമ്പോഴും ന്യൂവേർട്ട് സർ എന്നെ കുറിച്ച് അഭിമാനപ്പൂർവം ഓരോന്ന് പറഞ്ഞു.. അദ്ദേഹത്തിന്റെ ക്യാബിനു ഉള്ളിൽ എത്തിയപ്പോ ഞാൻ നോക്കിയത് ഗ്ലാസിനുള്ളിലൂടെ താഴേക്ക് കാണുന്ന സ്റ്റേഡിയത്തിലെ വലിയ സ്റ്റേജും അതിന്റെ മുമ്പിൽ അക്ഷമരായി കാത്തു നിൽക്കുന്ന ജനകൂട്ടത്തേയുമാണ്... ഒരു വലിയ ബ്രെക്ക് എടുത്തിട്ട് പോലും അവരാരും എന്നെയും എന്റെ ശബ്ദത്തേയും മറന്നിട്ടില്ല എന്നുള്ള തെളിവായിയുന്നു അത്.. അതിനാൽ എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നി..അതേസമയം പുച്ഛവും തോന്നി.. ഇത്രയും കാലം മ്യൂസിക്കിൽ നിന്ന് വിട്ട് നിന്നതിൽ...

പ്രകാശം പരത്തി നിൽക്കുന്ന സ്റ്റേജിന്റെ മുന്നിൽ നിൽക്കുന്ന ആളുകളെ ഒരു നിമിഷം നോക്കിയിട്ട് ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി... 🌸💜🌸 ഇശു ന്യൂവേർട്ട് സാറിന്റെ അടുത്തേക്ക് പോയി അവർ ഏതാണ്ട് എന്തൊക്കെയോ സംസാരിച്ചു നിൽക്കുന്നതിന്റെ ഇടയിൽ എനിക്കതികം റോൾ ഇല്ലാത്തത് കൊണ്ട് ഞാൻ ക്യാബിന്റെ വാൾ ഗ്ലാസിനുള്ളിലൂടെ സ്റ്റേഡിയത്തിൽ തടിച്ചു കൂടിയ ആളുകളെ നോക്കി നിൽക്കെയാണ് ഫോണിലേക്ക് മെസ്സേജ് നോട്ടിഫിക്കേഷൻ വന്നത്... അതിന്റെ ശബ്ദം കേൾക്കേണ്ട താമസം അത് ജാസിയാണെന്ന് അറിയുന്നത് കൊണ്ട് ഞാൻ വേഗം സ്റ്റേഡിയത്തിൽ നിന്നും നോട്ടം തെറ്റിച്ചു കയ്യിലുള്ള ഫോണിലേക്ക് തല താഴ്ത്തി നോക്കിയപ്പോ അതിൽ ജാസിയുടെ •look at me• എന്നൊരു മെസ്സേജ് മാത്രം കണ്ട് എന്റെ പുരികമൊന്ന് ചുളിഞ്ഞു... 'ഇവനിത് എന്ത് തേങ്ങയാ പറയുന്നേ..?' അവന്റെ മെസ്സേജിന്റെ പൊരുൾ ഗ്രഹിക്കാത്തത് കൊണ്ട് ഞാൻ സ്വയമൊന്ന് ചിന്തിച്ചു നിക്കുമ്പോഴാ പെട്ടന്ന് എന്തോ ഓർത്ത പോലെ ഞാൻ സ്റ്റേഡിയത്തിലേക്ക് നോട്ടം കുത്തി നിർത്തിയത്..

ഓരോ ജനക്കൂട്ടത്തിന്റെ ഇടയിലൂടെയും സസൂക്ഷ്മം കണ്ണിനെ കൊണ്ട് പോകെയാണ് സ്റ്റേജിൽ കയറി നിന്ന് ഒരാൾ എനിക്ക് നേരെ കൈ വീശി കാണിച്ചു ഇളിച്ചു നിൽക്കുന്നത് കണ്ടത്.. ഈ റോയൽ അക്കാദമിയിലെ ട്വന്റി ഫിഫ്ത്ത് ഫ്ലോറിൽ നിന്ന് അപ്പുറത്തുള്ള സ്റ്റേഡിയത്തിലേക്ക് നോക്കിയാൽ ഓരോ ആളുകളും ഒരു ഉറുമ്പിന്റെ അത്രയേ ഉള്ളു..ആൾകൂട്ടത്തിന്റെ ഇടയിൽ നിന്നാൽ എനിക്കവനെ കാണാൻ പറ്റാത്തത് കൊണ്ടാവാം ആ കോപ്പ് ജാസി സ്റ്റേജിൽ കയറി നിന്ന് എനിക്ക് നേരെ കൈവീശി ഇളിച്ചു തരുന്നത്.. അവന്റെ ഒടുക്കത്തെ പ്രകടനം കണ്ട് അറിയാതെ ചിരി വന്നു ഞാൻ പൊട്ടിച്ചിരിച്ചതും ഇതുവരെ അപ്പുറത്ത് സംസാരിച്ചിരുന്നവർ ഒന്ന് സൈലന്റ് ആയത് കണ്ട് ഞാൻ പതിയെ ചിരി നിർത്തി സൈഡിലേക്ക് നോക്കിയപ്പോ ഇശുച്ചനും ആ സാറും എന്നെ വല്ലാത്തൊരു മട്ടിൽ നോക്കുന്നത് കണ്ട് ഞാനാദ്യം ആ സാറിനെ നോക്കി സോറി എന്നു പറഞ്ഞിട്ട് ഇശൂനെ നോക്കിയപ്പോ അവനെന്നെ കണ്ണുരുട്ടി ദഹിപ്പിച്ചതും ഞാൻ അതിനും ഒരു വളിച്ച ഇളി പാസ്സാക്കി വേഗം ക്യാബിനിൽ നിന്നും ഇറങ്ങി... 'എന്റെ പൊട്ടിച്ചിരി കണ്ട് ആ സർ എന്തോന്ന് കരുതിയാവോ..!!' അവിടുന്ന് ഇറങ്ങിയപ്പോ ഞാൻ സ്വയം തലക്കൊരു മേട്ടം കൊടുത്തു.. ഇതിനൊക്കെ കാരണക്കാരനായ ആ കോപ്പ് ജാസിക്ക് നാലു തെറി ടെക്സ്റ്റ് മെസ്സേജായി അയച്ചു കൊടുത്തു..

അതിനു മറുപടിയായി അവന്റെ ഒടുക്കത്തെ പൊട്ടിച്ചിരി ഇമോജി റിപ്ലൈ വന്നപ്പോ ഞാൻ പല്ലു ഞെരിച്ചു കാണിക്കുന്ന ഇമോജി അയച്ചിട്ട് ഫോണ് ഓഫാക്കി വെച്ചു... "ഐറാ.." ക്യാബിനിലേക്ക് പോവാൻ എന്തോ ചമ്മൽ തോന്നിയിട്ട് ഞാൻ അവിടെ പോസ്റ്റായി റോയൽ അക്കാദമിയിലെ വാൾ പെയിന്റ് ഒക്കെ നോക്കി പോകെയാണ് ആരോ എന്നെ വിളിച്ചത്.. അങ്ങനെ ആരോ എന്നല്ല എന്റെ പുന്നാര ഭർത്തു തന്നെ..അതോണ്ട് ഞാൻ തല ചെരിച്ചു സൈഡിലേക്ക് നോക്കിയപ്പോ അവനെന്റെ അടുത്തേക്ക് വന്നു നിന്നു.. "നീ സ്റ്റേഡിയത്തിലേക്ക് നടന്നോ.. ഷോ സ്റ്റാർട്ട് ചെയ്യാൻ ആയിട്ടുണ്ട്.. എനിക്ക് കുറച്ചു അറൈഞ്ചുമെൻ്റ്സ് ബാക്കിയുണ്ട്... സോ നീ ഇവിടെ നിക്കേണ്ട സ്റ്റേഡിയത്തിലേക്ക് പൊക്കോ.." കയ്യിലെ വാച്ചിലേക്ക് നോക്കി അവനിത് പറഞ്ഞപ്പോ ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു.. "എനിക്ക് പേടിയാ തനിയെ സ്റ്റേഡിയത്തിലേക്ക് പോവാൻ.. ചിലപ്പോ നിന്റെ ഫാൻസ് ഞാൻ തനിയെ വരുന്നത് കണ്ടിട്ട് ഓരോ കുഴപ്പിക്കുന്ന ചോദ്യം ചോദിച്ചു എന്നെ വട്ടാക്കിയാലോ..?" എന്നു ഞാൻ അവനെ നോക്കി നിഷ്കുവായി

പറഞ്ഞപ്പോ അവനൊരു വല്ലാത്ത മട്ടിൽ എന്നെ നോക്കിയിട്ട് എന്റെ തലക്കൊരു കിഴുക്ക് വെച്ചു തന്നു... "എടി വട്ടത്തി..ജാസി എൻട്രെൻസിൽ ഉണ്ടാവും.. അവനോട് ഞാൻ നിന്നെയും കൂട്ടി സ്റ്റേഡിയത്തിലേക്ക് കൊണ്ടു പോവാൻ പറഞ്ഞിട്ടുണ്ട്.. പിന്നെ സ്റ്റീഫനും അവിടെ ഉണ്ടാവും.. എന്തു ആവശ്യം ഉണ്ടെങ്കിലും സ്റ്റീഫനോട് പറഞ്ഞാൽ മതി.. നീ തനിയെ എങ്ങോട്ടും പോവരുത്...മനസ്സിലായോ..?" അതിന് നിഷ്‌കുവായി ഞാൻ തലയാട്ടി കൊടുത്ത് തിരിഞ്ഞു നടക്കാൻ നേരമാണ് എന്തോ ഓർത്ത പോലെ ഞാൻ ഇശൂൻ്റെ നേർക്ക് തിരിഞ്ഞു നിന്നത്.. അപ്പൊ അവൻ ഇനിയെന്താ എന്ന മട്ടിൽ എന്നെ നോക്കുന്നത് കണ്ട് ഞാനൊന്ന് കണ്ണിറുക്കി ചിരിച്ചു കൊടുത്ത് അവന്റെ കവിളിൽ അമർത്തി ചുംബിച്ചു... "All the best..." നേർത്ത പുഞ്ചിരിയോടെ യുള്ള എന്റെ ആശംസ കേട്ട് അവന്റെ ചുണ്ടിലും ഒരു ചെറു പുഞ്ചിരി മൊട്ടിട്ടു..അതിനാൽ അവൻ ചുണ്ടിലെ പുഞ്ചിരിയെ തട്ടി കളയാതെ തന്നെ താങ്ക്സ് ഭാര്യേ എന്നു പറഞ്ഞ് എന്റെ ചുണ്ടിൽ മൃദുവായി കിസ്സ് ചെയ്തു വിട്ടു നിന്നു... "പറഞ്ഞത് മറക്കേണ്ട..തനിയെ എങ്ങോട്ടും പോവരുത്.." "ഞാനേറ്റു ഉമ്മച്ചാ.. ഞാൻ തനിയെ എങ്ങോട്ടും പോവില്ല.."

അവനതിന് ഒന്നമർത്തി മൂളിയതും ഞാൻ അവനോട് ബൈ പറഞ്ഞ് ഒരു ഫ്ലയിംങ് കിസ്സും കൊടുത്തു ലിഫ്റ്റിന്റെ അടുത്തേക്ക് നടന്നു.. ഒടുവിൽ ലിഫ്റ്റിൻ്റെ മുന്നിലെത്തിയതും ഇശു എന്നെ നോക്കുന്നുണ്ടോ എന്നറിയാൻ വേണ്ടി പതിയെ പിറകിലേക്ക് നോക്കിയപ്പോ എന്റെ പ്രതീക്ഷയെ ആസ്ഥാനത്താക്കികൊണ്ട് അവന്റെ പൊടി പോലും അവിടെ ഇല്ലായിയുന്നു... 'ഹ്..അവനെന്താ മൂവിയിൽ കാണുന്ന പോലെ ഞാൻ ലിഫ്റ്റിലേക്ക് നടന്നു പോകുന്നത് വിടാതെ നോക്കി നിന്നാൽ..അവനല്ലേലും ഞാൻ വിജാരിക്കുന്നതിന്റെ അപ്പുറമായിരിക്കും പ്രവർത്തിക്കുന്നത്..ഹും.. തെണ്ടി ഉമ്മച്ചൻ..' അവന്റെ പൊടിപോലും കാണാത്തതിന്റെ സങ്കടത്തിൽ ഞാനവനെ പുച്ഛിച്ചു തള്ളിയിട്ട് ഓപ്പണായ ലിഫ്റ്റിൻ്റെ ഉള്ളിലേക്ക് കയറി അതിൽ ഫസ്റ്റ് ഫ്ലോറിലേക്ക് പോയി... എൻട്രെൻസിൽ എത്തിയപ്പോ ജാസിയുണ്ട് ഫോണിലും തോണ്ടി കളിക്കുന്നു.. ഈ ബോയ്സിന്റെ വീക്നെസ്സിൽ പെട്ട ഒന്ന് ഫോണ് ആണെന്നു തോന്നുന്നു..

ഏത് നേരവും അതിൽ കുത്തി കളിച്ചോളും.. "ഡാ..." അവന്റെ അരികിലേക്ക് പോയിട്ട് ഞാനവന്റെ കയ്യിനൊരു തട്ട് കൊടുത്തു.. "പോവാം..." ഫോണിൽ നിന്ന് തല പൊക്കാതെ അവനിതു മാത്രം പറഞ്ഞോണ്ട് മറു കൈ കൊണ്ട് എന്റെ കൈ പിടിച്ച് മുന്നിലേക്ക് നടക്കുന്നത് കണ്ട് ദേഷ്യത്തോടെ ഞാനവന്റെ കയ്യിൽ നിന്നും എന്റെ കയ്യിനെ വലിച്ചൂരി... "എന്താ..!!നീ വരുന്നില്ലേ...?" എന്റെ പെട്ടന്നുള്ള പ്രവൃത്തി കണ്ട് അവൻ ഫോണിൽ നിന്നും നോട്ടം മാറ്റി എന്നെ നോക്കിയിട്ട് ഇത് ചോദിച്ചപ്പോ ഞാൻ അവനെ കണ്ണുരുട്ടി നോക്കി... "നിനക്ക് നിന്റെ ഫോണിനെയല്ലേ ആവിശ്യം.. അതോണ്ട് നീ അതിന്റെ കൂടെ നടന്നോ.. ഞാൻ പിറകെ വന്നോളം..." അവന്റെ പേട്ട ഫോണിനെ മനസ്സിൽ ഒന്ന് സ്മരിച്ചു ഞാനവനെ പുച്ഛിച്ചു തള്ളി വേറെങ്ങോട്ടോ നോക്കി നിന്നപ്പോ അവൻ ഒന്ന് ചിരിച്ചോണ്ട് ഫോണ് പോക്കറ്റിലേക്ക് തിരുകി.. "ഇനി വരാലോ...?" കൈ രണ്ടും മലർത്തി കാണിച്ചോണ്ട് ചോദിച്ചപ്പോ ഞാൻ കുറച്ചു ജാഡയിട്ട് അവനെ മൈൻഡ് ആക്കാതെ നിന്നതും അവൻ ഒന്നും നോക്കാതെ എന്റെ കയ്യും പിടിച്ചോണ്ട് മുന്നോട്ട് നടന്നു.. "അവളുടെ ഒരു ജാഡ...!!"

നടക്കുന്നതിന്റെ ഇടയിൽ അവൻ പിറുപിറുക്കുന്നത് കേട്ട് ഞാൻ ഇടകണ്ണിട്ട് അവനെ നോക്കി ചിരിച്ചപ്പോ അവനെന്നെ ഒന്ന് നോക്കി യിട്ട് മുന്നിലേക്ക് നടന്നു.. "ജാസി..." നടന്നു നടന്ന് ഞങ്ങൾ സ്റ്റേഡിയത്തിന്റെ കവാടം കടന്നു മുന്നോട്ട് നടക്കുന്നിടെ ഞാൻ ജാസിനെ വിളിച്ചപ്പോ അവൻ എന്താ എന്ന മട്ടിൽ എന്നെ നോക്കി... "ഇതൊക്കെ കാണുമ്പോ നമ്മൾ മുംബൈയിലേക്ക് പോയതാണ് ഓർമ വരുന്നത്.. എത്ര സന്തോഷത്തോടെ ആയിരുന്നല്ലേ അങ്ങോട്ട് പോയത്.. എന്നിട്ട് ഒരൊറ്റ നിമിഷം കൊണ്ട്..!!" പകുതിയിൽ വെച്ചു എന്റെ കണ്ഠമൊന്ന് ഇടറിയതും ഞാൻ ജാസിയുടെ കയ്യിൽ മുറുക്കി പിടിച്ചു അവനെ നോക്കിയപ്പോ അവൻ എന്തൊക്കെയോ ആലോചിച്ചു കൂട്ടുന്നുണ്ടായിരുന്നു... "കഴിഞ്ഞത് കഴിഞ്ഞു.. അതിനെ കുറിച്ചു ആലോചിച്ചിട്ട് ഒരു കാര്യവും ഇല്ല.. ലൈഫാണ് ..തോൽവിയും ജയവും ഒക്കെ ഉണ്ടാവും.. ലൈഫിനെ ചങ്ങൂറ്റത്തോടെ നേരിടാൻ പഠിക്കണം..ഏത് പ്രശ്നങ്ങളിലും കൂടെ നിൽക്കാൻ പ്രിയപ്പെട്ടവരിൽ ഒരാളാണെങ്കിൽ ആ ഒരാൾ ഉണ്ടാവുമ്പോൾ ഒരിക്കലും തളരില്ല..ആർക്കും തളർത്താനും കഴിയില്ല...so accept the reality and move on..മാക്സിമം ലൈഫ് എൻജോയ് ചെയ്ത് ജീവിക്കുക..

മനുഷ്യനാണ് ഒരൊറ്റ ജീവിതമേ ഉള്ളു..." ജീവിതത്തെ അവൻ എനിക്ക് മുന്നിൽ വാക്കിനാൽ ചൂണ്ടി കാണിച്ചത് അവന്റെ സ്വന്തം ജീവിതത്തെ തന്നെയായിരുന്നു... എത്രമാത്രം അവൻ ജീവിതത്തെ പഠിച്ചിട്ടുണ്ടെന്ന് അവന്റെ ഓരോ മൂർച്ചയേറിയ വാക്കുകൾ കൊണ്ടു തന്നെ മനസ്സിലാവും..ഒറ്റപ്പെടലിന്റെ വേദന അവൻ എത്രത്തോളം സഹിച്ചിട്ടുണ്ടെന്ന് എനിക്ക് നന്നായി അറിയാം...കാരണം ഒരിക്കെ ഞാനും അവന്റെ അഭാവത്തിൽ അത് നല്ലവണ്ണം രുചിച്ചറിഞ്ഞതാണ്... വല്ലാത്തൊരു അനുഭൂതിയാണ് അതിന്.. ഇഞ്ചിഞ്ചായി മനസ്സിനെ കൊല്ലാൻ തക്കവണ്ണമുള്ള അനുഭൂതി.. മനസ്സും ശരീരവും ഒരുപോലെ കഴിഞ്ഞു പോയ ഓർക്കാൻ പോലും ഇഷ്ട്ടമില്ലാത്ത അധ്യായത്തിലേക്ക് പാഞ്ഞു പോയതും ഇനിയും അത് ആലോചിച്ചു നിന്ന് മനസ്സിനെ അസ്വസ്ഥമാക്കേണ്ട എന്നു വിചാരിച്ചു ഞാൻ ജാസിന്റെ കയ്യിൽ തലവെച്ചു അവന്റെ കൂടെ മുന്നോട്ട് നടന്നു... വീശാലമായി പരന്നു കിടക്കുന്ന സ്റ്റേഡിയം ജനക്കൂട്ടം കൊണ്ട് നിറഞ്ഞു നിന്നിരുന്നു...സ്റ്റേഡിയത്തിന്റെ സൈഡിലൂടെ ആളുകൾക്ക് നടക്കാൻ പാകമെന്നോണം വഴി ഒരുക്കിയിട്ടുണ്ട്..

ഞങ്ങൾ അതിലൂടെ നടന്നു പോയി സ്റ്റേജിന്റെ മുന്നിലേക്ക് എത്തിയപ്പോ ബ്ലാക്ക്‌ സ്ക്വാഡിന്റെ വൈഫ് എന്ന പദവി കൊണ്ട് എനിക്ക് പ്രത്യേകം വിഐപി സീറ്റ് ഒരുക്കി വെച്ചിരുന്നു.. തൊട്ടപ്പുറത്ത് ജാസിക്കും.. ആകാശത്തു ചുവപ്പ് രാശി പടർന്നു.. അങ്ങിങ്ങായി ലൈറ്റുകൾ മിന്നി തിളങ്ങി... സ്റ്റേഡിയത്തിലെ ആ വലിയ സ്റ്റേജിൽ പല വർണ്ണങ്ങളിലുള്ള ഡിം ലൈറ്റുകൾ നിറഞ്ഞു... സ്റ്റേജിലെ റാമ്പിന്റെ ഇടത് വശത്ത് വിഐപി സീറ്റുകളും വലതു വശത്ത് ഫാൻസുകാരെ കൊണ്ടും സ്റ്റേഡിയം നിറഞ്ഞു നിന്നു... വലതു വശത്തുള്ള ആർത്തുവിളിയും ആഹ്ലാദിപ്പുമൊക്കെ കേട്ടിട്ട് എനിക്കും അവരുടെ കൂടെ കൂടാൻ തോന്നിയെങ്കിലും ബ്ലാക്ക്‌ സ്ക്വാഡിന്റെ ഭാര്യയല്ലേ ഇവിടുത്തെ ആളുകളുടെ മുമ്പിൽ കുറച്ചു അച്ചടക്കം വേണ്ടേ എന്നത് കൊണ്ട് മാത്രം ഞാൻ അടങ്ങി ഒതുങ്ങി നിന്നു... സമയം അതിന്റെ വഴിക്കങ് പോയി..ആകാശത്തുള്ള ചുവപ്പ് രാശി മാറി പകരം ഇരുട്ട് പടർന്നു...സ്റ്റേജിൽ പല ലൈറ്റുകളും കെടാതെ തിളങ്ങി നിന്നെങ്കിലും അപ്പോഴും ശൂന്യമായിരുന്നു സ്റ്റേജ്....

അതിനിടെക്കാണ് പെട്ടന്ന് മിന്നി തിളങ്ങിയ ലൈറ്റ്സെല്ലാം അണഞ്ഞത്..സ്റ്റേഡിയത്തിലെ ഓരോ ലൈറ്റ്സ് മാറി മാറി അണഞ്ഞത് കണ്ട് കാത്തിരിപ്പിനൊടുവിൽ ബ്ലാക്ക് സ്ക്വാഡിന്റെ എൻട്രിക്കുള്ള സമയമായെന്ന് മനസ്സിൽ നിന്ന് ആരോ മന്ത്രിച്ചതും അക്ഷമരായി ഞാൻ സ്റ്റേജിലേക്ക് നോട്ടം കുത്തി നിർത്തി അങ്ങോട്ട് തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നു... ചുറ്റും ഇരുട്ട് നിറഞ്ഞത് കൊണ്ട് എല്ലാവരുടെ നോട്ടവും സ്റ്റേജിലേക്കായി നിൽക്കെയാണ് പെട്ടന്ന് ഒരു ഫോക്കസ് ലൈറ്റ് സ്റ്റേജിന്റെ ഒത്ത നടുവിലേക്ക് കുത്തി വന്ന്ത്... "Are you ready all...?" സ്ത്രീ ശബ്ദത്തോടെയുള്ള സ്വരം കേട്ട് ഞാൻ കണ്ണുകൾ വിടർത്തി സ്റ്റേജിലേക്ക് തന്നെ നോക്കിയപ്പോ ആംഗർ എന്നു തോന്നിക്കുന്ന ഒരു പ്രെറ്റി ഗേൾ ചിരിച്ചോണ്ട് എല്ലാവരും കേൾക്കെ വിളിച്ചു കൂവിയതും അവിടെ കൂടിയ ജനക്കൂട്ടം മുഴുവൻ ആർത്ത് വിളിച്ചു "Yeesss..." എന്നു നീട്ടി ആഹ്ലാദത്തോടെ പറഞ്ഞതിന്റെ കൂടെ ഞാനും അവരുടെ കൂടെ വിളിച്ചു കൂവി...

എന്തോ അവന്റെ ശബ്ദത്തിലുള്ള സോങ് കേൾക്കാൻ ഹൃദയം തിടുക്കം കൂട്ടുന്ന പോലെ.. എന്തെന്നില്ലാതെ എക്സൈറ്റ്മെന്റ് കൊണ്ട് എന്റെ നെഞ്ചെല്ലാം വല്ലാതെ മിടിക്കുന്നുണ്ട്... "ARE YOU READY FOR SEEING THE ONE AND ONLY BLACK ZQUAD...!!" ആംഗർ മുഴുവൻ ശബ്ദവും എടുത്തു വീണ്ടും ആർത്തു വിളിച്ചു കൂവിയതും അവളുടെ സ്വരം സ്റ്റേഡിയം മുഴുവൻ നിറഞ്ഞു നിന്നതിനാൽ എല്ലാവരും ഒരിക്കൽ കൂടെ ഒരേ സ്വരത്തോടെ yess എന്നു വിളിച്ചു കൂവേണ്ട താമസം സ്റ്റേജിലെ ഇരുട്ടിൽ പടർന്നു നിന്ന സ്‌പോട്ട് ലൈറ്റ് അണഞ്ഞു പകരം സ്റ്റേജിന്റെ മുകളിൽ എഴുതി പിടിപ്പിച്ച അക്ഷരങ്ങൾ ലൈറ്റിനാൽ തിളങ്ങി നിന്നു... "ROYAL STAG OF BLACK ZQUAD.." എഴുതി പിടിപ്പിച്ചത് ഒരുതവണ ചുണ്ടുകൊണ്ട് പതിയെ വായിച്ചപ്പോ തന്നെ ചുണ്ടിലൊരു പുഞ്ചിരി മൊട്ടിട്ടു ...ഒരിക്കൽ കൂടെ അതിലേക്ക് ഒന്ന് നോക്കി സ്റ്റേജിലേക്ക് നോക്കിയപ്പോ സ്റ്റേജിന്റെ മുകളിൽ സെറ്റ് ചെയ്തു വെച്ച ഓരോ ഡാർക്ക് ബ്ലൂ ലൈറ്റുകൾ ഓരോന്നായി പ്രകാശിക്കാൻ തുടങ്ങിയതിന്റെ കൂടെ സ്റ്റേജിൽ നിന്ന് മനസ്സിനേയും ശരീരത്തിനേയും തൊട്ടുണർത്തും വിധം ഒഴുക്കിലുള്ള മ്യൂസിക് ചെവിയിലേക്ക് അലയടിച്ചു വന്നു.. 🌸💜🌸

🎶She got me goin' psycho She got me going down, down, down Got me living on a tightrope She got me going down, down, down She got me goin' psycho She got me going down, down, down Got me living on a tightrope She got me going down, down, down🎶 മാധുര്യമേറുന്ന ശബ്ദത്തിൽ ബ്ലാക്ക്‌ സ്ക്വാഡ് പൂർവാധികം ഊർജത്തോടെ പാട്ടിനു തുടക്കം കുറിച്ചപ്പോ സ്റ്റേഡിയം മുഴുവൻ ശാന്തമായി... അവൻ പാടുന്ന പാട്ടിന്റെ വരികൾ അവർ ഒരു പ്രത്യേക ലാഘവത്തോടെ അക്ഷമരായി കേട്ടു നിന്നു.. ഏറെ വർഷങ്ങൾക്ക് ശേഷം കേൾക്കുന്ന ശബ്ദമായത് കൊണ്ട് അവർ നിറഞ്ഞ മിഴികളാലേയും നിറഞ്ഞ മനസ്സോടെയും ചെറു പുഞ്ചിരിയോടെ അവന്റെ ശബ്ദം കാതോർത്തു... വലിയ ഗ്യാപ്പിട്ട് പാടുന്നതിന്റെ ഒരു അഭാകതയും അവന്റെ ശബ്ദത്തിലോ മറ്റോ ആർക്കും കണ്ടു പിടിക്കാൻ സാധിച്ചില്ല...ഐറ നിറ കണ്ണാലെ അവന്റെ പാട്ടിനെയും ആസ്വദിച്ചു നിൽക്കെയാണ് എല്ലാവരും ഫോണ് ക്യാം ഓൻ ചെയ്തു പൊക്കി പിടിച്ചോണ്ട് അവന്റെ അതേ താളത്തിനൊത്ത് പാടാൻ തുടങ്ങിയത്... അവൾ അതെല്ലാം കണ്ട് ജാസിനെ നോക്കിയപ്പോ അവനും ക്യാം പിടിച്ചു അവനോടൊപ്പം പാടുന്നത് കണ്ട് ഐറയും ചെറു പുഞ്ചിരിയോടെ ഫോണ് ലോക്ക് തുറന്ന് ക്യാം ഓണ് ചെയ്തു ഒപ്പം പാടാൻ തുടങ്ങി...

എല്ലാവരും തന്റെ കൂടെ ഒരേ സ്വരത്തിലും താളത്തിലും പാടുന്നത് കണ്ട് ബ്ലാക്ക്‌ സ്ക്വാഡിനു ആവേശം കൂടി... 🎶I don't know you, like I want to so I Might call you tonight If I do pick up I got some gin in me A hundred bands on me I'm feelin' myself, yeah I might say too much🎶 ആവേശത്തോടെ അവൻ പാടുമ്പോഴും അവിടെ കൂടിയവരുടെ ഉള്ളം സന്തോഷത്താലും ആഹ്ലാദത്താലും തുടി കൊട്ടി കൊണ്ടിരുന്നു... "I luv you black zquaaaadddd..." പാട്ടിന്റെ അവസാന നിമിഷം എല്ലാവരും ശാന്തമായി ബ്ലാക്ക്‌ സ്ക്വാഡിന്റെ ശബ്ദം മാത്രം അലയടിക്കുന്ന സ്റ്റേജിലേക്ക് തന്നെ ദൃഷ്ടി കുത്തി നിർത്തി തേനോറും സ്വരത്തിൽ ലഴിച്ചു നിൽക്കെ റാമ്പിന്റെ തൊട്ടു മുമ്പിൽ നിൽക്കുന്ന അവന്റെ ഡൈ ഹാർട്ട് ഫാൻ ഗേൾ ആവേശത്തൂടെ ഇങ്ങനെ നീട്ടി വിളിച്ചു കൂവിയതും ഇതുവരെ പാട്ടിൽ ലഴിച്ചു നിന്ന ഐറ ഞെട്ടി പിടഞ്ഞു റാമ്പിന്റെ മുന്നിലേക്ക് നോക്കി.. എന്നിട്ട് അവിടെ നിൽക്കുന്നവളെ ഒന്ന് നോക്കിയിട്ട് ആ നോട്ടം റാമ്പിന്റെ അറ്റത്ത് നിൽക്കുന്ന ബ്ലാക്ക്‌ സ്ക്വാഡിലേക്ക് കൊണ്ടു പോയി... ഇശു ആ പെണ്ണിനെ നോക്കി ഒന്ന് സൈറ്റടിച്ചു കാണിച്ചു കൊടുക്കേണ്ട താമസം ഐറക്കു ഒന്നാകെ എരിഞ്ഞു കയറി...അവൾ അവനെ നന്നായി ഒന്ന് കൂർപ്പിച്ചു നോക്കിയിട്ട് ആ പെണ്ണിനെ നോക്കി പല്ലു കടിച്ചു ദേഷ്യത്തോടെ നോക്കുന്നത് കണ്ട് ജാസി ഐറയുടെ അടുത്തേക്ക് നീങ്ങി നിന്നു...

"Possessiveness or jealous...?" കളിയാക്കി കൊണ്ട് അവൻ ചിരി ഉള്ളിൽ കടിച്ചു പിടിച്ചോണ്ട് ചോദിക്കുന്നത് കേട്ട് ഐറ ജാസിനെ ഒന്ന് തുറിച്ചു നോക്കിയിട്ട് അവന്റെ കാലിൽ ആഞ്ഞു ചവിട്ടി... തനിക്കിപ്പോ തോന്നുന്നത് എന്താണെന്ന് പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ നിൽക്കെ ഐറയുടെ ഉള്ളം നന്നേ തിളച്ചു മറിഞ്ഞു പോകെയാണ് ഇശു സോങ്ങിന്റെ അവസാന വരിയും പാടി കഴിഞ്ഞ് ചെറു പുഞ്ചിരിയോടെ പതിയെ ശ്വാസം എടുത്തു വിട്ട് ഐറ നിൽക്കുന്ന സൈഡിലേക്ക് നോക്കിയത്... അവനൊരു കള്ളച്ചിരിയോടെ ഇടകണ്ണിട്ട് ഐറയെ നോക്കിയപ്പോ അവളുടെ മുഖമെല്ലാം ചുവന്ന് കിടപ്പുണ്ട്...കുശുമ്പോടെ നിൽക്കുന്ന ഐറയെ കണ്ട് അവനൊന്നു അവളെ നോക്കിയിട്ട് റാമ്പിലൂടെ നടന്ന് സ്റ്റേജിന്റെ സൈഡ് ഭാഗത്ത്‌ നിറഞ്ഞു നിൽക്കുന്ന ഇരുട്ടിലേക്ക് മറഞ്ഞു... അത്യാധികം ആവേശത്തോടെ പാടിയത് കൊണ്ട് അവന്റെ ടയേഡ്നെസ്സ് മാറ്റാനെന്നോണം സ്റ്റേജിന്റെ ബാക്ക് സൈഡിൽ നിൽക്കുന്ന സ്റ്റീഫന്റെ കയ്യിൽ നിന്ന് പ്രോട്ടീന് വാട്ടർ വാങ്ങി ഓരോ മടക്കായി കുടിക്കുമ്പോഴും മനസ്സിൽ കുശുമ്പോടെ തന്നെ നോക്കി നിൽക്കുന്ന ഐറയുടെ വീർപ്പിച്ച മുഖമായിരുന്നു...

അവളുടെ ഒടുക്കത്തെ കുശുമ്പ് ആലോചിക്കുന്തോറും അവന്റെ ചുണ്ടിൽ എന്തെന്നില്ലാതെ പുഞ്ചിരി വിരിഞ്ഞു നിന്നു.. പക്ഷെ ഐറയുടെ അവസ്ഥ മറിച്ചായിരുന്നു.. അവനെ ആലോചിക്കുന്തോറും അവൾക്ക് ദേഷ്യം മൊത്തം ശരീരത്തിലൂടെ അരിച്ചു കയറുന്ന പോലെ തോന്നി... അവനെ കയ്യിൽ കിട്ടിയാൽ അവന്റെ നെഞ്ചും കൂട് തല്ലി പൊട്ടിക്കുമെന്ന് വരെ അവൾ വാദിച്ചു... ഭദ്രകാളിയെ പോലെ ഉറിഞ്ഞു തുള്ളായിരുന്നു അവളത്രയും സമയം.. "ജെസ.. വാ.. ഇശു വിളിക്കുന്നുണ്ട്..." ജാസിന്റെ ഫോണിലേക്ക് വന്ന ഇശുന്റെ മെസ്സേജ് കണ്ട് ജാസി ഐറയോടായി പറഞ്ഞപ്പോ അവളീ ജന്മത്തിൽ അവന്റെ അടുത്തേക്ക് ഇല്ലെന്ന് പറഞ്ഞു കൈ കെട്ടി മുഖം തിരിച്ചിരുന്നു... "ജെസാ....!!" "ഞാനില്ലെന്ന് പറഞ്ഞില്ലേ... നീ പൊക്കോ..." വീണ്ടും ഒരുലോഡ് പുച്ഛം വാരി വിതറി അവളിത് പറഞ്ഞെങ്കിലും ജാസി അതൊന്നും കേൾക്കാത്ത മട്ടിൽ അവളുടെ കൈ പിടിച്ചു വലിച്ചു സ്റ്റേജിന്റെ സൈഡ് ഭാഗത്തേക്ക് പോയി... "സേട്ടന്റെ സേച്ചി നല്ല ഫോമിലാണെന്നു തോന്നുന്നു...മ്മ്?"

സ്റ്റേജിന്റെ പിറകിൽ എത്തേണ്ട താമസം ഇശു അവന്റെ കയ്യിലുള്ള പ്രോട്ടീൻ വാട്ടറിന്റെ ബോട്ടിൽ സ്റ്റീഫനെ ഏൽപ്പിച്ചു അവളുടെ അടുത്തേക്ക് പോയി പുരികം പൊക്കി ചോദിച്ചപ്പോ അവൾ അവനെ തുറിച്ചു നോക്കി... "നീയെന്നോട് മിണ്ടാൻ വരേണ്ട... കണ്ട പെണ്പിള്ളേരോട് സൈറ്റ് അടിക്കലല്ലേ നിന്റെ പണി.. അതോണ്ട് നീയിനി എന്നോട് മിണ്ടാനും തൊടാനും വരേണ്ട .." ദേഷ്യത്തോടെ അവന്റെ നെഞ്ചിനിട്ട് ഒരു കുത്ത് കൊടുത്തോണ്ടവൾ അവനിൽ നിന്ന് മുഖം തിരിച്ചു നിന്നു... ഇതൊക്കെ കണ്ട് ഇശു ചിരിച്ചോണ്ട് സ്റ്റീഫനോട് ഒന്നു രണ്ടു കാര്യം പറഞ്ഞിട്ട് ഐറയെ നോക്കിയപ്പോ അവൾ അവിടെയൊന്നും കാണാനില്ല.. "ജാസി.. ഐറ എവിടെ...?" "അവൾ.." എന്നു ജാസി പറഞ്ഞോണ്ട് മുന്നിലേക്ക് നോക്കുന്നത് കണ്ട് ഇശു വെപ്രാളത്തോടെ കുറച്ചു മുന്നിലേക്ക് ഓടി പോയി അവളെ ചുറ്റുമൊന്ന് നോക്കി... "രണ്ടു മിനിറ്റ് മാറി നിന്നപ്പോഴേക്കും അവൾ എങ്ങോട്ട് പോവാനാ...?" ഇശു വെപ്രാളത്താൽ ആരോടെന്നില്ലാതെ പറഞ്ഞിട്ട് അവൻ വീണ്ടും കണ്ണിനെ ചുറ്റും പായിച്ചെങ്കിലും അവളെ അവിടെയൊന്നും കാണാൻ കഴിഞ്ഞില്ല... 🌸💜🌸

ഇശൂനെ മനസ്സിലിട്ടു പ്രാകി കൊണ്ട് ഞാൻ സൈഡിലേക്ക് നോക്കിയപ്പോഴാണ് നല്ല ഭംഗിയിൽ സെറ്റ് ചെയ്തു വെച്ച ഗാർഡൻ എന്റെ കണ്ണിൽ പെടുന്നത്... അതിന്റെ അടുത്തേക്ക് പോവാൻ മനസ്സ് വെമ്പൽ കൊണ്ടപ്പോ ഞാൻ അതിന്റെ അടുത്തേക്ക് പോയിട്ട് ഗാർഡനിലെ ഓരോ ചെടികൾക്ക് മുകളിലും ഭംഗിയായി പടർത്തിയിട്ട ഫെയറി ലൈറ്റ്‌സ് ഓരോന്ന് നോക്കി പോകെയാണ് ആരോ എന്റെ തൊട്ടു പിറകിൽ വന്നു നിൽക്കുന്ന പോലെ തോന്നിയത്.. അതിനാൽ ഞാൻ അതാരാണെന്ന് ചിന്തിച്ചോണ്ട് പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോ എവിടെയും കാണാത്ത ഒരു മുഖമായിരുന്നു അത്.. അയാളെ ഒന്ന് നോക്കിയിട്ട് ഞാനയാളിൽ നിന്ന് കുറച്ചു ഗ്യാപ്പിട്ട് നിന്നിട്ട് ഗാർഡനിലെ ഉള്ളിലേക്കുള്ള ചെറിയ ഇട വഴിയിലൂടെ ഓരോ പൂവും കണ്ട് ആസ്വദിച്ചു നടന്നു.. പലതരം ഓർക്കിഡ് ഓരോ കൂട്ടങ്ങളായി വളർത്തി ഉണ്ടാക്കിയത് ഓരോന്നായി കണ്ടു പോകെയാണ് പിറകിലൂടെ ഒരു കാലൊച്ച കേട്ടത്...തിരിഞ്ഞു നോക്കിയപ്പോ നേരത്തെ കണ്ട അയാൾ തന്നെ...ഓരോ ചുവട് മുന്നിലേക്ക് വെക്കുന്തോറും അയാൾ പിന്നാലെ തന്നെ വന്നുകൊണ്ടിരുന്നു... അതു കാരണം ഇയാളെന്താ എന്റെ പിറകെ എന്നു ഒരു നിമിഷം സംശയത്താൽ ചിന്തിച്ചു അയാളോട് രണ്ടു ചോദിക്കാൻ വേണ്ടി പുറം തിരിഞ്ഞു അയാളെ നോക്കുന്നതിനു മുമ്പ് തന്നെ തലക്ക് ചുറ്റും എന്തോ കനം പോലെ തോന്നിയതും എന്റെ കണ്ണുകൾ ഒരു തൂവൽ കണക്കെ താനേ അടഞ്ഞതും ഒപ്പമായിരുന്നു......... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...