രാവണ പ്രണയം🔥 : ഭാഗം 62

 

എഴുത്തുകാരി: അമീന

അടഞ്ഞു കിടന്ന വാതിലിലേക് മ്മളെ പതിപ്പിച്ചു ചേർത്തതും.......കണ്ണും മിഴിച്ചു നോക്കി നിന്നപ്പോഴേക്കും ചെക്കൻ മ്മടെ ഇരുവശങ്ങളിലായി കൈകൾ ഊന്നിക്കൊണ്ട് നിലയുറപ്പിച്ചിരുന്നു....... മ്മളെ ഇരുവശവും കൈകൾ കുത്തി എന്നിലേക്ക് തന്നെ മിഴികൾ പായിപിച്ചു വെങ്കിലും മൈൻഡ് ചെയ്തില്ല..... മ്മളിലേക് അടുത്ത് വരുന്നത് മ്മടെ മുഖത്തേക് അടിക്കുന്ന നിശ്വാസത്തിൽ നിന്ന് മനസിലായെങ്കിലും...... ഉള്ളിൽ പതറി പോയെങ്കിലും മ്മള് അത്‌ പുറത്തോട്ട് കാണിക്കാതെ ആളിൽ നിന്ന് മുഖം തിരിച്ചു നിന്നതും..... പെട്ടന്നാണ് മ്മടെ അരയിലൂടെ കൈ ചുറ്റിവരിഞ്ഞു ആളിലേക്കായി ചേർത്ത് നിർത്തിയത്.....

ആളുടെ പെട്ടന്നുള്ള അറ്റാക്കിൽ ഉള്ളൊന്ന് കാളിയെങ്കിലും അതെല്ലാം പിടിച്ചു വെച്ച് മ്മള് മ്മടെ സ്ഥായിയായ ഭാവം കൊണ്ട് അങ്ങേരെ മനസ്സിൽ കൊഞ്ഞനം കുത്തി ഒരുലോഡ് പുച്ഛവും എറിഞ്ഞോണ്ട് നിന്നതും ....അങ്ങേര് മ്മടെ കാതോട് ചുണ്ട് ചേർത്ത് കൊണ്ട് പതിയെ.... "അക്കു....."....ന്ന് വിളിച്ചതും.... മ്മള് മനസ്സിൽ.... ന്റെ പട്ടി വിളി കേൾക്കും അല്ല പിന്നെ..... 😏.... അല്ല ഞങ്ങൾ അവരോട് പിണങ്ങുന്നതല്ലലോ പ്ലാനിൽ ഉണ്ടായിരുന്നത്..... മിസിസ് ക്ലീൻ അല്ലെ..... അപ്പൊ നല്ലതായി ആക്ട് ചെയ്യണ്ടേ.... അതിന് ഇങ്ങനെ മുഖവും വീർപ്പുചിട്ട് കാര്യം ഇല്ലല്ലോ.... ന്നൊക്കെ മ്മള് മ്മളൊടെന്നെ പറഞ്ഞു നിന്നതും ചെക്കന്.... "പൊന്നു....".... ന്ന് ആർദ്രമായി വിളിച്ചതും....

മ്മള് ആളിലേക് തിരിഞ്ഞു കൊണ്ട് മുഖത്തു ഒരു ഭാവവും കൂടാതെ പിരികം പൊക്കി എന്താണെന്ന് ചോദിച്ചതും..... ആള്... "ഒത്തിരി വിഷമം ആയോ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ.... " "ഒത്തിരി അല്ല ഒരുപാട് ആയി..... നിങ്ങൾ പറഞ്ഞത് ആണ് ശരി.... ഞങ്ങൾക്ക് തീരെ ബുദ്ധി ഇല്ല...." "അത്‌ ഇപ്പഴാണോ അറിയുന്നേ.... " ന്ന് കുരിപ്പ് മ്മളെ നോക് ചിരിച്ചോണ്ട് പറഞ്ഞതും.... മ്മൾക് അടിമുടി എരിഞ്ഞു കയറി.... അലവലാതി.....പ്ലാൻ ചെയ്തില്ലേൽ ഇതിനുള്ളത് മ്മള് നല്ല വെടിപ്പായി പറഞ്ഞേനെടാ തെണ്ടി.... ന്നൊക്കെ മനസ്സിൽ പ്രാകി കൊണ്ട് ആൾക്ക് ഒരു ശോക പുഞ്ചിരി നൽകി...... മ്മടെ വായ്ക്ക് തിരിച്ചു പറയാഞ്ഞിട്ട് വല്ലാത്ത ചൊറിച്ചിൽ ഒക്കെ തോന്നുന്നുണ്ട്....

ന്ത്‌ ചെയ്യാൻ ആണ്.....പ്ലാൻ ചെയ്തു പോയില്ലേ..... "അല്ല.... നിനക്ക് എന്ത് പറ്റി അല്ലേൽ തറുതല പറയേണ്ട നേരം കഴിഞ്ഞല്ലോ..... " "എന്തിനാ അതൊക്കെ പറഞ്ഞിട്ട്..... ഞങ്ങൾ പറയുന്നത് ഒക്കെ ഇങ്ങൾക്ക് നാണക്കേട് ഉണ്ടാക്കത്തെ ഒള്ളു..... വൈകിയാണേലും അത് ഇപ്പൊ മനസ്സിലാക്കി...... സ്‌നേഹിക്കുമ്പോൾ ഉള്ളത് പോലെ അല്ല ജീവിക്കുമ്പോ ന്നുള്ള കാര്യം മ്മള് ഓർക്കണമായിരുന്നു.... " "ടി.... അതിന് മാത്രം എന്താ ഉണ്ടായത്.... നിങ്ങളെ ആ കോലത്തിൽ കണ്ടപ്പോൽ ദേഷ്യം വന്നു പോയി......" "അതിപ്പോ നന്നായെന്ന് തോനുന്നു.... അല്ലേൽ ഇങ്ങളെ മനസ്സിൽ ഉള്ളതൊന്നും അറിയില്ലായിരുന്നല്ലോ...." ന്ന് പറഞ്ഞു മ്മള് ഒന്ന് സെന്റി അടിച്ചു ആൾടെ കയ്യിൽ നിന്ന് അകന്ന് നിന്ന് പുറത്തോട്ട് പോകാൻ നിന്നതും.... മ്മളെ കയ്യിൽ പിടിച്ചു വെച്ചോണ്ട് പറഞ്ഞു.... "അക്കു....."

"വേണ്ട അലൻ.... മ്മക്ക് ദേഷ്യം ഒന്നും ഇല്ല......മ്മക്ക് അറിയാം മ്മളെ പോലെ ഒരുത്തിയെ അല്ല ഇങ്ങൾക്ക് ചേര.......മ്മളും ലോ ക്ലാസ് മ്മടെ പ്രവർത്തികളും....." "ടി കോപ്പേ... ന്ന് മ്മള് പറഞ്ഞോ... പറഞ്ഞോ ന്ന്..." ന്ന് ചെക്കന് കലിപ്പ് ആയതും മ്മള് മനസ്സിൽ... ന്റെ റബ്ബേ.... മ്മളെ ഒന്ന് സെന്റി ആകാനും സമ്മതിക്കൂല..... കലിപ്പ് മുഖത്തു കയറ്റി വെച്ചാണല്ലോ നിക്കുന്നെ.... കണ്ടിന്യൂ ചെയ്‌യല്ലാതെ വേറെ മ്മക്ക് വേറെ ഓപ്ഷനും ഇല്ല...🙄. ന്നൊക്കെ മനസിൽ കരുതി മ്മള് പറഞ്ഞു.... "അല്ലാതെ മ്മളെ നാശം ന്ന് വിളിക്കില്ലല്ലോ..... ഇങ്ങക്ക് അറിയോ ആ വിളി മ്മടെ ഖൽബില കൊണ്ടത്.... സഹിക്കാൻ പറ്റുന്നില്ല..." "ഡാ മ്മള് ആ സമയത്ത്..... ഞങ്ങളോട് പറയാതെ ഇങ്ങട്ട് വന്നു ഇങ്ങനെയൊക്കെ ചെയ്‌തെന്ന് ആലോചിച്ചപ്പോൾ നിയന്ത്രണം വിട്ടു പോയി.....ദേ പെണ്ണെ മ്മളെ മുഖത്തേക് ഒന്ന് നോക്കഡോ....."

അയ്യടാ മനമേ..... മ്മള് നോക്കൂലട.... പോയി പണി നോക്ക്....ഒരുവിധം അഭിനയിച്ചു ഫലിപ്പിക്കുമ്പോൾ കോൺസെൻട്രേഷൻ കളയാൻ വേണ്ടി മ്മള് നിന്റെ മുഖത്തേക് നോക്കും കൂടെ ചെയ്‌താൽ അതിൽ ലയിച്ചു പോയി പണിയാൻ കിട്ടിയ ചാൻസ് പോലും വെള്ളത്തിൽ വരച്ച വര പോലെ ആകാൻ അല്ലെ.... മ്മള് തിരിയൂല്ല.....😏 ന്ന് പറഞ്ഞു മ്മള് ദൃഷ്ടി യെങ്ങടോ കൊടുത്തു കൊണ്ട് നിന്നതും ചെക്കന്.... "അക്കു..... മതിയാക്കിയേക് നിന്റെ നാടകം........" "😲......" "മ്മൾക് മനസ്സിലാകില്ലന്ന് കരുതി ഓവർ ആക്കി ചളമാക്കല്ലേ മോളെ..... മ്മള്ക്ക് അറിയാം മ്മള് പറഞ്ഞത് കുറച്ച് അല്ല കൂടുതലായി പോയെന്ന്.... അതിന് നിനക്ക് വിഷമവും ആയെന്ന്.....

അത്കരുതി മ്മടെ പെണ്ണിന്റെ ഹൈലൈറ്റ് ആയ തറുതല പറയൽ ഒക്കെ നിർത്തി ന്നൊക്കെ കരുതാൻ മാത്രം മ്മക്ക് ബുദ്ധി ഇല്ലാതായിട്ടില്ല....." നോക്കെ മ്മടെ മുഖത്തിന് നേരെ വിരൽ ഞൊടിച്ചു കൊണ്ട് പറഞ്ഞതും..... മ്മള് ഞെട്ടി പണ്ടാരടങ്ങി തിരിഞ്ഞു നോക്കിയതും..... ആള് മ്മളെ നോക്കി ഒരുമാതിരി ഇളി ഇളിക..... ഒറ്റ കുത്ത് വെച്ച് കൊടുക്കാൻ തോന്നുന്നുണ്ട്..... മ്മള് എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതെന്നെ ആണ് അവസ്ഥ..... മ്മളനെൽ ഇപ്പൊ പകുതി നാറി നിക്കുവാ..... മറ്റുള്ളവരൊക്കെ പ്ലാൻ മൈന്ഡായിൻ ചെയ്യുന്നുണ്ടൊന്നവോ.... 🙄 ന്ന് മ്മള് ദയനീയമായി ഓരോന്നു ആലോചിച്ചു കൊണ്ട് നിന്നതും.... മ്മടെ അടുത്തായി വന്നൊണ്ട് നിന്നതും മ്മള് പിന്നേം വാതിൽ തട്ടി നിന്നതും.... ഇത്തവണ മ്മടെ വിറയല് മുഖത്തേക് വന്നത് ചെക്കന് ശരിക്കും കണ്ട് പിടിച്ചെന്ന് ആ കള്ള നോട്ടത്തിൽ നിന്ന് മ്മക്ക് മനസ്സിലായി...

ന്റെ പടച്ചോനെ മ്മളെ കാതോളി...... ന്ന് പറഞ്ഞു മ്മള് ആളെ തള്ളി മാറ്റി കതക് തുറന്ന് ഓടാൻ നിന്നതും.... മ്മടെ അരയിൽ ചുറ്റിവരിഞ് അകത്തേക്കു ഇട്ടു വാതിൽ ലോക്ക് ചെയ്തു വേച്ചു.... ആളെ നോക്കിയപ്പോൾ ചെക്കൻ ഫുൾ റൊമാന്റിക് മൂഡ്.... ന്റെ പടച്ചോനെ .... ഇങ്ങേർ ഇത് സന്ദർഭത്തിന് യോചിക്കാത്ത ഭാവം ഒക്കെ ഫിറ്റ്‌ ചെയ്യുന്നേ....അക്കു എസ്‌കേപ്പ് ആകാൻ ഇനി നോക്കിയിട്ട് കാര്യമില്ല ഈ ഭാവം ഒന്നു മാറ്റണമെങ്കിൽ നിന്റെ ഭാവം മാറ്റി അപ്രോച്ച് ചെയ്തേ മതിയാകൂ.... ന്നൊക്കെ മനസ്സിൽ കരുതിക്കൊണ്ട്കൊണ്ട് പറഞ്ഞു.... "ആ..... അ.... ഇങ്ങള് പറഞ്ഞത് തന്നെയാ ശരി...... മ്മള് നന്നായിട്ടൊന്നും ഇല്ല... ന്തേയ്‌.... നന്നായില്ലേൽ ന്താ ഡിവോഴ്സ് ചെയ്യോ....

ഹേ....". 😏..... "ഡിവോഴ്സ് ചെയ്യില്ല നിന്നെ അങ് ഹെവി ആയിട്ട് സ്നേഹിക്കും അത്ര ഒള്ളു... " ന്ന് ചെക്കൻ മ്മളെ നോക്കികൊണ്ട് പറഞ്ഞതും മ്മള് ഞെട്ടിക്കൊണ്ട്... "ന്തൊന്ന്.... 😲.... " "ഇപ്പഴാ മ്മടെ പെണ്ണായത്.....നി ഇങ്ങനെ ശോകം അടിചത് മാറ്റി പകരം രണ്ട് ഡയലോഗ് അടിച്ചപ്പോൾ ഉണ്ടല്ലോ മ്മൾക്ക് മ്മടെ പെണ്ണിനെയാ തിരിച്ചുകിട്ടിയത്....... നേരത്തെ പോലെ നീ കണ്ടിന്യൂ ചെയ്യുകയായിരുന്നു എങ്കിൽ സത്യം ഞാൻ നിന്നെ ഡിവോഴ്സ് ചെയ്യുമായിരുന്നു..... ഇപ്പോ നിന്റെ തലതെറിച്ച രണ്ടു വാക്ക് കേട്ടപ്പോൾ സത്യം പറയട്ടെ...... നിന്നെ കടിച്ചു തിന്നാൻ തോന്നുന്നു പെണ്ണേ....." യാ ഖുദാ..... വഴിയിൽ കൂടെ പോണ അനാകോണ്ടനെ ആണോ മ്മള് ഇപ്പൊ ഇക്കിളി ഇട്ടു വരുത്തിയെ.....

അക്കു നി പെട്ടടി.... ന്ന് മ്മള് മ്മളൊടെന്നെ പറഞ്ഞു കൊണ്ട് ആളെ ദയനീയമായി നോക്കിയതും..... ആള് മ്മളെ അടുത്തേക് വന്നു മ്മടെ കയ്യിൽ പിടിച്ചു കൊണ്ട് പോയി ബെഡിൽ ഇരുത്തി കൊണ്ട് പറഞ്ഞു..... 'അക്കു..... അയാം സോറി..... അപ്പഴത്തെ ദേഷ്യം കൊണ്ട് ഓരോന്ന് പറഞ് പോയി.....പിന്നെ നിനക്ക് ഈ ശോകം ചേരില്ലടോ..... മ്മള് പറഞ്ഞതിന് മിനിമം നി മ്മക്കിട്ട് എന്തെങ്കിലും പാര പണിതാൽ പോലും മ്മൾക് ദേഷ്യം വരില്ല..... പക്ഷെ നിനക്ക് കഴിയാത്ത ഈ സെന്റി ടൈപ്പ് ഉണ്ടല്ലോ..... അത്‌ കാണുമ്പോൾ ആണ് പെണ്ണെ മ്മക്ക് ദേഷ്യം വരുന്നത്....." "ന്നാലും മ്മക്ക് ഒരുപാട് വിഷമായി...." ന്ന് മ്മള് ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞതും....

ചെക്കന് മ്മടെ അടുത്തേക്ക് ഒന്നൂടെ ചേർന്നു വന്നു പറഞ്ഞു.... 'ന്റെ കാന്താരിക്ക് ഒത്തിരി വിഷമം ആയെൽ ആ വിഷമം മാറ്റാൻ ഒരുകൂട്ടം തരട്ടെ....." ന്ന് പറഞ്ഞതും മ്മടെ മനസ്സിൽ അപായ മണി മുഴങ്ങിയതും.... മ്മള് എണീറ്റ് ഓടാൻ നിൽക്കവേ മ്മളെ പിടിക്കാൻ ആജ്ഞ ചെക്കൻറ്റ കയ് ദാവണി തുമ്പിൽ പിടിവീണതും.... അത്‌ അങ്ങേര് വലിച്ചെടുത്തതും മ്മള് ഒന്ന് കറങ്ങി തിരിഞ്ഞു ആൾടെ നെഞ്ചത്തേക് വീണതും.... മ്മളേം കൊണ്ട് കിടക്കയിൽ ലാൻഡ് ചെയ്തുടങ്ങി....... മ്മള് വീഴചയിൽ മുറുകെ അടച്ച കൺപോളകൾ ത്തുറന്നപ്പോൾ കണ്ടത് മ്മളെ തന്നെ ഉറ്റു നോക്കുന്ന കണ്ണുകൾ ആണ്.....

മ്മളെ തന്നെ ഉറ്റു നോക്കുന്ന കണ്ണുകൾ പതിയെ ചലിച്ചു മ്മടെ മുഖമാകെ ഓടി നടന്നു തങ്ങി നിന്നത് മ്മടെ അധരത്തിലേക്കായിരുന്നു..... അവന്റെ നോട്ടം മ്മളെ ഉള്ളാകെ ഉലച്ചതും...... അവന്റെ നോട്ടം മ്മടെ അധരത്തിൽ നിന്ന് തെന്നി മാറി ചെന്ന് പതിഞ്ഞത് കഴുത്തിലാക്കായിരു..... കണ്ണെടുക്കത്തെ അങ്ങോട്ട് മിഴികൾ ഉടക്കിയ ചെക്കനെ നോക്കി കൊണ്ട് മ്മളും ഒന്ന് അങ്ങോട്ട് നോക്കിയതും പകച്ചു പോയി..... മ്മളെ മേലെയുള്ള ദാവണി ഷാൾ ഇല്ലാതെ നഗ്‌നമായ കഴുത്തോടെ ചെക്കന് മുന്നിൽ നിക്കുന്നതിന്റെ ജാള്യതയിൽ പെട്ടന്ന് ആളിൽ നിന്ന് എണീറ്റ് മാറാൻ ഒരുങ്ങവെ..... മ്മളേം കൊണ്ട് തിരിഞ്ഞു കിടന്നതും പകച്ചു പോയി.......

മ്മള് ചെക്കനെ നോക്കുമ്പഴേക്കും മ്മടെ മുകളിലായി സ്ഥാനം പിടിച്ച ചെക്കന് കണ്ണുകളിലേക്കുള്ള നോട്ടം മാറ്റാതെ.....പെട്ടന്ന് മ്മടെ കഴുത്തിലേക്കായി മുഖം പൂഴ്ത്തിയതും മ്മള് ഒന്ന് വിറച്ചു പോയി.... ഉയർന്നു വന്ന നെഞ്ചിടിപ്പോടെ ഒന്നനങ്ങാൻ പോലും കഴിയാതെ മ്മള് അവിടെ കിടന്നതും..... മ്മടെ നഗ്നമായ വയറിൽ കൈത്തലം പതിയവേ അവന്റെ അധരം മ്മളെ കഴുത്തിലയി മുദ്രണം ചാർത്തിയതും.... മ്മള് ഒന്ന് ഉയർന്നു പൊങ്ങി.......അതോടെ അവന്റെ കൈകള് അരയിൽ ചുറ്റിവരിഞ്ഞു കൊണ്ട് മ്മടെ കഴുത്തിലായി ചുംബനത്താൽ മൂടുമ്പോഴും മ്മള് പോലും അറിയാതെ അതിൽ ലയിച്ചു പോയി.....

ചെക്കനെ ഒന്ന് തടായാൻ മനസ്സ് അനുവദിക്കാതെ മ്മള് കിടന്നതും അവന് ചാർത്തിയ മഹറിൽ അവന്റെ ദന്തങ്ങൾ കൊണ്ട് കടിച്ചെടുത്തു കൊണ്ട് ഒരു സൈടിലേക് മാറ്റി മ്മടെ കഴുത്തിലെ ആ കുഞ്ഞു മറുകിൽ അമർത്തി ഉമ്മ വെച്ച് കൊണ്ട് പല്ലിനാൽ ചെറു നോവ് തീർത്തതും..... ഒരുകുറുകലോടെ ഷർട്ടിൽ തെറുത് പിടിച്ചു..... "കിച്ച..... വേണ്ട...." ന്ന് വിറയാർന്ന ശബ്ദത്തോടെ പറഞ്ഞപ്പോഴേക്കും..... മ്മള് നന്നായി കിതച്ചു പോയിരുന്നു..... നഗ്നമായ വയറിൽ കയ്കൾ മ്മളെ ബ്ലവുസിന്റെ കൊളുത്തിലേക് അടുത്തതും..... ഏതോ ഉൾപ്രേരണയാൾ ആ കൈകളിൽ പിടിച്ചു വെച്ചതും..... മ്മളെ മുഖം ഉയർത്തി നോക്കിയതും മ്മള് വേണ്ടാന്ന് തലകൊണ്ട് വിലക്കി.......

അത്‌ കണ്ട് ആള് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മ്മളിൽ നിന്ന് എണീറ്റ് മാറി ബെഡിൽ ഇരുന്നതും..... ഒരുനിമിഷം ആ കിടപ്പ് കിടന്നു മ്മള് പതിയെ എണീറ്റ് ഇരുന്നു.... ചെക്കന്റെ മുഖത്തു നോക്കാൻ ന്തോ പോലെ തോന്നിയതും...അവന് മ്മളിലേക് ചേർന്നു കൊണ്ട് പാറഞ്ഞു.... "പൊന്നു....റിലാക്സ് ആകടോ.....കൈവിട്ട് പോയി.... നിന്റ കഴുത്തിലെ മറുക് എന്റെ നിയത്രണം കളയിപ്പിചെടോ..... നി പിടിച്ചു വെച്ചില്ലായിരുന്നേൽ....നിന്നെ മുഴുവനായി അറിയാൻ ഞാൻ ഒരുങ്ങുമായിരുന്നു...... അത്‌ വേണ്ട.... നിന്റെ അപ്പച്ചൻ നിന്നെ എന്റെ കയ്യിൽ ഏൽപ്പിക്കുമ്പോൾ ഞാൻ എടുത്തോളാം നിന്നെ മുഴുവനായും.... അപ്പോൾ ഇതുപോലെ പിടിച്ചു വെച്ചേക്കല്ലേ.... പെണ്ണെ......"

ന്ന് ചെക്കന് പറഞ്ഞു നിർത്തിയതും.....മ്മൾ ആളിലേക് തിരിഞ്ഞു കൊണ്ട് ആ ചുണ്ടിൽ അമർത്തി ഉമ്മ വെച്ച് അഴിഞ്ഞു വീഴാറായ ഷാൾ എടുത്തു ചുറ്റി കതക് തുറന്ന് പുറത്തോട്ടൊടി..... **************** (ലിയു ) അക്കുവിനെ പിടിച്ചു കൊണ്ട് പോയ പുറകെ കലിപ്പന് മ്മളേം പിടിച്ചു വലിച്ചോണ്ട് റൂമിലേക്കു കൊണ്ട് പോയി കതകടച്ചു ലോക്ക് ചെയ്തതും...... മ്മള് ആളെ മൈൻഡ് ചെയ്യാതെ ബെഡിൽ പോയി ഇരുന്നോണ്ട് മുഖം തിരിച്ചതും..... മ്മടെ തൊട്ടടുത്തായി ഇരുന്ന ചെക്കന് മ്മളെ തൊളിലായി കൈ വെചപ്പോൾ മ്മള് ആ കൈ തട്ടിയെറിഞ്ഞു.... അപ്പഴേക്കും മ്മളെ പുറകിൽ നിന്ന് ഇറുകെ പിടിച്ചോണ്ട് പറഞ്ഞു.....

"ലിയു..... സോറി.....അറിയാതെ പറഞ്ഞു പോയെടി....എല്ലാം ഒരു ദേഷ്യത്തിന്റെ പുറത്ത് പറ്റി പോയതാ....ആ ഒരു അവസ്ഥയിൽ കണ്ടപ്പോൾ നിയന്ത്രണം വിട്ടു പോയി...." ന്ന് പറഞ്ഞതും... മ്മള് ആളിൽ നിന്ന് വേർപെട്ട് കുറച്ച് നീങ്ങി ഇരുന്നോണ്ട് പറഞ്ഞു..... "അത്‌ കൊണ്ട് ന്റെ പരിമിതികൾ ഇന്ക് മനസ്സിലാക്കാൻ കഴിഞ്ഞു....മ്മളെ കെട്ടിയതിൽ കുറ്റബോധം തോന്നുന്നുണ്ടോ ഷാൻ......മ്മക്ക് തീരെ പക്വത ഇല്ലെ..." ന്ന് പറഞ്ഞപ്പഴേക്കും മ്മള് വിതുമ്പി പോയി.....തമാശ ആയി കാണുമെങ്കിക്കും ആ വാക്കുകൾ മ്മളിൽ വേദന തീർത്തിരുന്നു..... കാരണം സ്നേഹിക്കാൻ അല്ലാതെ ഇതിനിടയിൽ മ്മളെ ഒന്ന് നോവിച്ചത് പോലും ഇല്ലാത്ത ആളുടെ വായിൽ നിന്ന് അങ്ങനെയോക്കെ കേട്ടപ്പോ.... മ്മളെ ചേർത്ത് പിടിച്ചു കൊണ്ട് നെറ്റിയിൽ ചുണ്ട് ചേർത്ത് കൊണ്ട് പറഞ്ഞു....

"സോറി.....ഒരുപാട് വിഷമം ആയെന്ന് അറിയാം പക്ഷെ ഈ കണ്ണ് നിറയുന്നത് കാണുമ്പോൾ ഉള്ള് പിടക്കുവടി....." "നിറച്ചത് ഇങ്ങള് തന്നെയല്ലേ.... "😏 ന്ന് മ്മള് കള്ളിപ്പിൽ പറഞ്ഞു വേർപെട്ടതും..... "പിന്നെ കുട്ടിയോളെ പോലെ ചെളിയിൽ കുളിച്ചു വന്നിട്ടല്ലേ.....മിണ്ടാതെ പോരും ചെയ്തു....." "പ്രായം കൂടുമ്പോൾ മനസ് കുട്ടിയോളെ പോലെ ആകും എന്ന.... അതല്ലേ മ്മള് ചെളിയിൽ....." "ഒഹ്.... അങ്ങന്നെ ആണേൽ നി ഉമ്മൂമ ആകുമ്പോൾ കുപ്പി പാലും കുടിച് നടക്കുവല്ലോ..." "ആ നടക്കും.... ന്തേയ്‌..... മ്മൾക് നിങ്ങളോട് ഒരു വർത്താനം ഇല്ല....വായയിൽ തോന്നിയത് പറയും ചെയ്യും ന്നിട്ട് ഒരു കോറി..... " "അപ്പൊ സോറി വേണ്ടേ.... " "വേണ്ട ......"😏...

. "സോറി വേണ്ടേൽ വേണ്ട... ന്നാൽ ഇതങ്ങഡ് പിടിച്ചോ.. " ന്ന് പറഞ്ഞു ചെക്കന് ആളിലേക് വലിച്ചടുപ്പിച്ചു കൊണ്ട് മ്മടെ ചുണ്ടിൽ ചുണ്ട് ചേർത്തതും.... മ്മള് പകച്ചു പോയി..... മ്മള് ആളോടുള്ള ദേഷ്യം ആളിൽ ഇടിച്ചു തീർത്തെങ്കിലും...... മ്മളിലുള്ള പിടി വിടാതെ മ്മടെ എതിർപ്പുകളെ എല്ലാം അവഗണിച്ചു കൊണ്ട് മ്മടെ അധരത്തിലേക് ആഴ്ന്നിറങ്ങി..... മ്മടെ ദേഷ്യവും പരിഭവവും ആ ചുംബനത്തിൽ മായ്ച്ചു കളഞ്ഞു കൊണ്ട് മ്മളിൽ നിന്ന് വേർപെട്ടതും..... മ്മള് ചുണ്ട് ചുളുക്കി കൊണ്ട് ആളെ കൊഞനo കുത്തി ചവിട്ടി തുള്ളി കതക് തുറന്നു പുറത്തോട്ട് പോയി..... അവിടെ നിന്ന് ചുണ്ടിൽ ഒന്ന് തലോടി കൊണ്ട് ചെറു പുഞ്ചിരിയോടെ നിന്നു....... ****************

(ആനി ) "ഇച്ചായ.... മ്മളെ വിട്....." "വിടാൻ സൗകര്യം ഇല്ല..... നിന്നോണ്ട് ആരാടി പറഞ്ഞെ ഫുഡ്‌ കഴിച്ചപ്പോൾ മ്മളിൽ നിന്ന് മാറിയിരിക്കാൻ...." ന്ന് ഇച്ചായന് ചോദിച്ചതും.... മ്മള് മിണ്ടാൻ പോയില്ല......അതിനിടയിൽ ആള് മ്മടെ മൗനം കണ്ട് സോറി ഒക്കെ പറയുന്നുണ്ട്..... മ്മള് പിന്നെ പ്ലാൻ പ്രകാരം മൈൻഡ് ചെയ്യാൻ പോയില്ല.... ന്ത്‌ പാഞ്ഞിട്ടും മ്മള് മൈൻഡ് ചെയ്യാതെ നിന്നതും...ആള് .. "ആനി..... മ്മള് ഇത്രയും നേരം കൊണ്ട് പറയുന്നതിന് നിനക്ക് ഒന്നും പറയാൻ ഇല്ലെ......" "മ്മള് ഒന്നും പറയുന്നില്ല......പറഞ്ഞിട്ടും മ്മള് നന്നാവാൻ പോകുന്നില്ലല്ലോ.... " "ടി മതി..... ശവത്തെ കുത്തല്ലേ.....ദേഷ്യത്തിൽ പറഞ്ഞു പോയതല്ലേ.....

അത്‌ കരുതി എനിക്ക് നിന്നോടുള്ള സ്നേഹം കുറയോ....." "കുറയോ ഇല്ലെന്ന് ആർക്കറിയാം...." 😏.... "ആർക്കറിയാമെന്നോ...... അതിന് മ്മടെ സ്നേഹം കുറഞ്ഞിട്ടില്ലാന്ന് കാണിക്കാൻ മ്മക്ക് ഒരു അവസരം താടി....." "താടിയല്ല മുടി.....മ്മളെ വേദനിപ്പിച്ചതിന് മ്മള്ക്ക് നിങ്ങളോട് ഒന്നും പറയാൻ ഇല്ല......ഇനി അവസരവും ചോദിച്ചു മ്മടെ അടുത്തേക് വരണ്ട......" "ഡി.... മ്മള് പറഞ്ഞ ഒരു വാക്കിന്റെ പേരിൽ ഇങ്ങനെ കടുത്ത തീരുമാനം ഒന്നും യെടുത്തേക്കല്ലേ....." "എടുത്തു കഴിഞ്ഞു.......മ്മള് അക്കുവിന്റെ കല്യാണം കഴിഞ്ഞാൽ അമ്മച്ചിടെ കൂടെയ കിടക്കുന്നെ....." "അമ്മച്ചിക്ക് അപ്പച്ചൻ ഉണ്ടണ്ടി കൂട്ട്..... മ്മക്ക് ആണ് ഇപ്പൊ ഒരു കൂട്ട് വേണ്ടത്.... " "ഇങ്ങക്ക് അപ്പച്ചൻ കൂട്ട് കിടന്നോളും.....ദേഷ്യം വന്നാൽ ഇങ്ങനെയൊക്കെ പറയുമ്പോൾ ഇതുപോലെയുള്ള പണിഷ്മെന്റ് കിട്ടുമെന്ന് ഓർത്തു വെച്ചോളൂ.....

ബാക്കി പണിഷ്മെന്റ് വീട്ടിൽ ചെന്നിട്ട്..... മ്മളെ വേദനിപ്പിച്ചതിന് മ്മള് പ്രതികാര ചെയ്യും...." 😏 "ഓഹോ.....ന്നാൽ ഇതിനും കൂടെ കൂട്ടി പ്രതികാരം ചെയ്യടി.... " ന്ന് പറഞ്ഞു മ്മളെ പിടി വലിച്ചു ചേർത്ത് വേച്ചു മുട്ടിൽ ഇരുന്നോണ്ട് മ്മടെ ദാവണി ഷാൾ വകഞ്ഞു മാറ്റി നഗ്‌നമായ വയറിൽ അമർത്തി ചുംബിച്ചു അവിടെയായി കടിച്ചതും മ്മള് ഉയർന്നു പോയി.... അപ്പോൾ തന്നെ മ്മളിൽ നിന്ന് വേർപെട്ട് കൊണ്ട്..... "പോയി പ്രതികാരം ചെയ്യടി അന്നമ്മേ....." ന്ന് പറഞ്ഞു കതക് തുറന്നു ഒറ്റ പോക്ക് പോയതും..... മ്മള് ഇപ്പൊ ഇവിട എന്താണ് നടന്നതെന്ന് അറിയാതെ കിളി പോയാകണക്കെ നിന്നു..... ***************** (ഷാദി ) "സാർ..... മ്മളെ വിട്.....

മ്മളെ എങ്ങടാ ഈ വലിച്ചോണ്ട് പോകുന്നെ..... വിടാൻ.... " ന്ന് പാറഞ്ഞു മ്മള് ആൾടെ കയ്യിൽ നിന്ന് മ്മളെ കയ് വേർപെടുത്താൻ നോക്കിയതും..... മ്മളെ ആ ഇടനാഴിയിലായുള്ള ബാൽക്കണിയിൽ നിർത്തി കൊണ്ട് മ്മളിലേക് തിരിഞ്ഞോണ്ട് പറഞ്ഞു.... "മിണ്ടരുത് നി..... എന്തൊക്കെയാ നി താഴെവെച് പറഞ്ഞത്..... ഹേ.... എല്ലാം മറന്നെന്നു അല്ലെ...മറന്നോ നി...." "ആ മറക്കാൻ ശ്രമിക്കയാണ്.....പറഞ്ഞല്ലോ മ്മള് ഇനി ഒരു ശല്യത്തിന് വരില്ലാന്ന്.... " "ശല്യത്തിന് വരില്ലാന്ന് പറഞ്ഞു നി പോയെത്തിൽ പിന്നെ നി മ്മളെ ശല്യപെടുത്തിയിട്ടേ ഒള്ളു.... " "ഇത് നല്ല കൂത്ത്..... മ്മള് പിന്നെ എപ്പഴാ ഇങ്ങളെ ശല്യപെടുത്തിയെ...എല്ലാം ഉപേക്ഷിച്ചു പോയതല്ലേ....ഞാൻ... "

"ആ.... നി പോയപ്പോൾ മ്മടെ ഉള്ള സമാതാനവും കൊണ്ടല്ലേ പോയത്.... ഇതുവരെ ഇഷ്ടം ആണെന്ന് പറഞ്ഞു പുറകെ നടന്നു ഒരു സുപ്രഭാതതത്തിൽ എല്ലാം ഇട്ടെറിഞ്ഞു പോയേക്കുന്നു.... എത്ര പെട്ടന്ന നി അർഷിക്ക ന്ന് വിളിയിൽ നിന്ന് സാർ ലേക്ക് മാറിയത്..... " "ആ മാറി..... അർഹത ഇല്ലാന്ന് മനസ്സിലാക്കി തന്നില്ലേ.......സ്നേഹം പിടിച്ചു വാങ്ങിക്കാൻ പറ്റില്ലാന്നു മനസ്സിലായപ്പോൾ സ്വയം ഒഴിഞ്ഞു മാറി..... അല്ലേലും സാർ പറഞ്ഞത് പോലെ മ്മളെ പോലെ വൃത്തികെട്ട ഒരുത്തി ഒന്നും ഇങ്ങക്ക് ചേരില്ല...മ്മളെ മുഖത്തു നോക്കിയല്ലേ മ്മള് പോക്ക് ആണെന്ന് പറഞ്ഞത്.....അതുകൊണ്ട് മ്മൾ ഇങ്ങക്ക് ചേരില്ല..... മ്മളെ വിട്ടേക്.... ഒരു ശല്യത്തിനും മ്മള് വരില്ല....."

ന്ന് പറഞ്ഞു കൊണ്ട് ആളിൽ നിന്ന് തിരിഞ് പോകാൻ നിക്കവേ.... ആണ് മ്മളെ തൊട്ട് മുന്നിൽ നിൽക്കുന്ന ആളെ കണ്ട് പകച്ചു നോക്കുമ്പഴേക്കും..... മ്മടെ കവിളിൽ ആളുടെ കൈത്തലം വീണിരുന്നു........ മ്മള് എന്തെങ്കിലും പറയും മുന്നേ മ്മളെ പിടിച്ചു വലിച്ചു ആള് കൊണ്ട് പോകാൻ നിക്കവേ അർഷിക്ക വന്നു തടയാൻ ശ്രമിച്ചതും അയാൾ അർശിക്കയെ ചവിട്ടി താഴെ ഇട്ടോണ്ട് മ്മളോട് അലറി..... "ഏതവനാഡി ഇവൻ......പിഴച്ചവളെ......നിന്റെ തള്ളയുടെ സ്വഭാവം കാണിച്ചു ഊരുതെണ്ടി നടക്കാൻ ആണ് ഭാവമെങ്കിൽ കൊന്ന് കുഴിച്ചു മൂടും ഈ ഷാഹിൽ......

നിന്റെ തന്ത മ്മടെ ഉമ്മാനെ രണ്ടാമത് കെട്ടിയെന്ന് കരുതി നിന്നെ സഹിക്കേണ്ട ഗതികേട് ഒന്നും ഞങ്ങൾക്ക് ഇല്ലടി.......നിന്റെ പഠിപ്പ് ഒക്കെ ഇന്നത്തോടെ നിർത്തുന്നുണ്ട്..... ഇങ്ങോട്ട് വാടി പുല്ലേ......" ന്ന് അലറി കൊണ്ട് മ്മളെ പിടിച്ചു വലിച്ചു കൊണ്ട് പോയി കാർ തുറന്ന് അതിലേക് പിടിച്ചു വലിച്ചിട്ടു.... മ്മടെ പുറകെ ആയി വന്ന അർഷിക്ക കാറിനടയത്തായി എത്തും മുന്നേ അത്‌ മ്മളേം കൊണ്ട് അകന്ന് പോയിരുന്നു..... **** അകത്തു നിന്ന് ശബ്ദം കേട്ട് ഓടിവന്നവർ മുറ്റത്തു നിസ്സഹായവസ്ഥയിൽ നിൽക്കുന്ന അർഷിയുടെ അടുക്കലേക്കു ചെല്ലുമ്പഴേക്കും ആ മുറ്റം കടന്നു കൊണ്ട് താഴെ റോഡിലൂടെ ആ റെഡ് ഓടി കാർ അകന്ന് പോകുന്നത് കണ്ട് കൊണ്ട് അക്കു സ്റ്റെപ് ഇറങ്ങി അങ്ങോട്ടായി ഓടിയടുത്തതും......

അവള്കരികിലൂടെ കടന്നു പോയ ആ കാറിലെ കരഞ്ഞു കലങ്ങിയ കണ്ണോടു കൂടിയിരിക്കുന്ന ഷാദിയുടെ നോമ്പരത്തേക്കാൾ അവളുടെ കണ്ണുകളിൽ ഭീതി നിറച്ചത് ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ആ മുഖം ആയിരുന്നു..... ഒരു മിന്നായം പോലെ കടന്നു പോയ ആ മുഖം അവളിൽ ഞെട്ടൽ ഉണ്ടാക്കിയതും..... അവളുടെ കാതുകളിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ ഉയർന്നു പൊങ്ങിയതും..... കൈ രണ്ടും ചെവിയിൽ പൊതിഞ്ഞു കൊണ്ട് അവൾ തളർന്നു നിലതോട്ടൂർന്നിരുന്നു.........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...