രാവണ പ്രണയം🔥 : ഭാഗം 67

 

എഴുത്തുകാരി: അമീന

"അല്ലുചായ....." ന്ന് വിളിച്ചു അങ്ങോട്ടായി ഓടിയതും......പിന്നീട് അക്കുവിന്റെ പ്രവർത്തിയിൽ പകച്ചു പോയത് മ്മടെ മാത്രം അല്ല പാവം ആനിയുടെ കൂടെ യവ്വനം ആയിരുന്നു........😵😵 അവരിലേക്കായി ഓടിയടുത്ത അക്കു പെട്ടന്ന് തെന്നി വീണത് നിലത്ത് കമിഴ്ന്നു കിടക്കുന്ന ആൽബിയുടെ മേലേക്കൂടെ ആയിരുന്നു...... "ന്റെ പുണ്യാളാ...... " ന്നുള്ള ദീന രോദനം കേട്ട് നോക്കിയപ്പോൾ ഉണ്ട് സാൻഡ് വിച്‌ പോലെ അവക്ക് രണ്ടുപേർക്കും അടിയിൽ കിടക്കുന്ന ആനിയെ ആണ്..... പാവം അച്ചായൻ അക്കു ഇങ്ങനെയൊക്കെ വന്ന് വീഴുമെന്ന് പ്രതീക്ഷിച്ചില്ലല്ലോ.... അതോടെ കമിഴ്ന്നടിച്ചു വീണു അനിയുടെ മേലേക്കൂടെ..... "അക്കു.... പരട്ടെ നോക്കി നിക്കാതെ എണീറ്റ് മറടി തെണ്ടി....."

ന്നുള്ള ആനിയുടെ ഗർജ്ജനത്തിൽ അക്കു ഓൻ ദി സ്പോട്ടിൽ എണീറ്റ് നിന്നോണ്ട് ചോദിച്ചു... "ആ... ആനി.... ഒന്നും പറ്റിയില്ലല്ലോ ല്ലേ....."😁 ന്നുള്ള മ്മളെ ചോദ്യത്തിന് ഇച്ചായന്റെ ഷോൾഡറിലൂടെ മ്മളെ ഏന്തി വലിഞ്ഞു ഒന്ന് ചെറഞ്ഞു നോക്കിയതും....... മ്മള് ഒന്ന് ഇളിച്ചോണ്ട് മുഖം തിരിച്ചതും ആനി.... "ഒന്ന് മാറ് മനുഷ്യ..... ന്റെ കർത്താവേ ന്റെ..... നടു..... ഓരങ്ങളയും പെങ്ങളും കൂടെ മ്മളെ കട്ടയും പടോം ആക്കോലോ ന്റെ പുണ്യാളാ...." ന്ന് പറഞ്ഞോണ്ട് അച്ചായനെ തള്ളി മാറ്റി എണീക്കാൻ നോക്കിയതും.... "ന്റെ അമ്മച്ചി..... ന്റെ നടു.....ഡി അക്കമ്മേ.... ആരെ കെട്ടിക്കാനാടി റോക്കറ്റ് പോലെ വന്ന് ഉൽക്ക വീഴും പോലെ വീണേ...... സത്യം പറഞ്ഞോ...

.കല്യാണത്തിന് മ്മളെ ഒന്നൊരുങ്ങി ഷൈൻ ചെയ്യണ്ടിരിക്കാൻ മനഃപൂർവം വീഴ്ത്തിയതല്ലെടി സാമദ്രോഹി......അയ്യോ ഇദൊന്ന് പറഞ്ഞു ചിരിക്കാൻ.... ചെ..... പറഞ്ഞു കരയാൻ ആരും ഇല്ലെ ന്റ കർത്താവെ...." ന്നൊക്കെ കൊപ്പത്തി ഊരയ്ക്കും കൈ വെച്ച് ഊള ഷോ ഓഫ്‌ നടത്തിയതും..... മ്മള് പല്ല് കടിച്ചോണ്ട് ഒന്ന് ചെറഞ്ഞു നോക്കി..... "ചുമ്മാ പട്ടി ഷോ കാണിക്കല്ലേ....ഒന്നും ഏൽക്കില്ല....പറയുന്നത് കേട്ടാൽ തോന്നും മ്മള് പിടിച്ചു തള്ളി ഇട്ടതാണെന്ന്....😏...... രണ്ടും കൂടെ വീണു കിടക്കുന്നത് കണ്ട് വെപ്രാളപ്പെട്ട് ഓടി വന്ന മ്മളെ തന്നെ പറയണം.......അവിടെ കിടക്കടി കൊന്നമ്മേ......." "അത്‌ പിന്നെ മ്മളെ ഊര....."☹️

"മ്മളോടൊന്നും പറയണ്ട.... ദേ നോക്കി ഇരിക്കുന്നില്ലേ കെട്ടിയോൻ..... അങ്ങേരോട് പറയ്‌.... മ്മള് ഒന്ന് ടച് ചെയ്തേ ഒള്ളു... അല്ലുചായൻ ആണ് ഉൽക്ക പോലെ വീണത്.... സൊ നിന്റെ അവസ്ഥയ്ക് കാരണം ഇച്ചായൻ ആണ്.... അല്ലെ ലിയു......." "ആ അതന്നെ....." ന്ന് ലിയു കൂടെ മ്മളെ സപ്പോർട്ട് ചെയ്തതും..... ഇച്ചായൻ മ്മളെ പല്ലിറുമ്പി നോക്കി..... "യു..... റോസമ്മോ......വന്നു വീണേച്ചും ഇങ്ങന്നെ ഒറ്റരുതായിരുന്നു........" "ഒറ്റിയതോ....മ്മളൊ....ദൈവ ദോഷം പറയരുത് ഇച്ചായ.....അതൊക്കെ പോട്ടെ... എന്തായിരുന്ന രണ്ടും കൂടെ തറയിൽ പണി.....അത്‌ ആദ്യം പറയ്‌..... മ്മ്മ്.. മ്മ്......"🤨 "അത്‌ പിന്നെ..... വെറുതെ.... തെന്നി വീണതാ......"

ആനി പറയുന്നത്‌ കേട്ട ഉടനെ ഇച്ചായൻ... "മ്മളും അതിൽ തട്ടി വീണതാ....." "വീണതിന്റെ ഒക്കെ മ്മക്ക് അറിയാം... മ്മള് ചോദിച്ചത് അതല്ല ഇവിടെ വെള്ളം എങ്ങനെ വീണെന്ന...... രണ്ടും കൂടെ റൊമാൻസ് ആയി മനുഷ്യനെ വീഴ്ത്തിയിട്ട്....അതല്ലേ സത്യം....."🤨 "അയ്യേ റോസു മോളു... അങ്ങനെ അല്ല......" "അതെ അക്കു... യൂ നോ വൺ തിങ് നി ഞങ്ങളെ തെറ്റിദ്ധരിച്ചിരിക്കുന്നു..... അല്ലെ ഇച്ചായ....." "ഞങ്ങളെ ധാരണ ഒക്കെ ശരിയാ അല്ലെ അക്കു....." ന്ന് പറഞ്ഞു ലിയു മ്മടെ തോളിലൂടെ കയ്യിട്ടൊണ്ട് അവരെ നോക്കിയതും..... രണ്ടും കൂടെ ദയനീയ മായി നോക്കി.. പെട്ടന്ന് ഇച്ചായൻ എണീറ്റ് സ്റ്റെയർ കയറാൻ നിന്നതും..... മ്മള് ഓടി ചെന്ന് മുന്നിൽ കയറി നിന്നോണ്ട് പറഞ്ഞു...

"അല്ല എങ്ങടാ ഇ ഓടനെ... ദേ ആ കിടക്കുന്നതിനെയും എടുത്തോണ്ട് പോയേക്ക്......എല്ലാം വരുത്തി വെച്ചിട്ട് മുങ്ങാൻ നോക്കുവാ....." "മ്മള് ഒരു കാൾ ചെയ്യാൻ..."😁 "ഇച്ചായോ... കാൾ ഒക്കെ പിന്നെ.... ആനിയമ്മയെയും കൊണ്ട് ചെല്ല്...... അതിന്റെ ഊരയുടെ എഞ്ചിൻ ഔട്ട്‌ കോമ്പ്ളേറ്റില്യ ആയിട്ടുണ്ട്.... നല്ല കുഴമ്പ് ഇട്ട് തിരുമ്മിയാല് ശരിയാകും..... മ്മള് അതുമായി വരാം......നന്നായൊരു പിടി പിടിച്ചാൽ ആ വേദന അങ്ങ് പോകും....." ന്ന് മ്മള് പറഞ്ഞു നിർത്തിയതും... "No...."😲 ന്നുള്ള അലറൽ കേട്ട് നോക്കുമ്പോൾ ഉണ്ട് ഒരുവിധം ഊരയ്ക്ക് കൈകൊടുത്തോണ്ട് ഇരുന്ന് പകച്ചു നോക്കുന്നു ആനി.... "ന്നാടി ആനി......." ന്ന് അക്കു മ്മളോട് ചോദിച്ചതും.......

എന്റെ നോട്ടം ചെന്ന് പതിച്ചത് ഇച്ചായനിലേക് ആയിരുന്നു... ആളാണേൽ ഒരുമാതിരി നോട്ടം നോക്കുവാ...... ഇനി ഇപ്പൊ പിടിച്ചു തിരുമ്മാത്തത്തിന്റെ കുറവേ ഒള്ളു.....ഒന്ന് പിടിച്ചതിന്റെയ മ്മള് ഇവിടെ കിടക്കുന്നതെന്ന് അക്കുവിനറിയില്ലല്ലോ......🙄 "അല്ലുചായ ഇങ്ങള് ആനിയെം കൊണ്ട് റൂമിലോട്ട് പോയേക്ക് മ്മള് കുഴമ്പ് എടുത്തോണ്ട് വരാം.... " ന്നുള്ള അക്കുവിന്റെ സംസാരത്തിൽ ആണ് മ്മള് ചിന്തകളിൽ നിന്നുണർന്നത്... അതോടെ ഞാൻ പെട്ടന്ന് എണീറ്റോണ്ട് പറഞ്ഞു... "അക്കു കുഴമ്പ് ഒന്നും വേണ്ടടി... മ്മള് ഓക്കേ ആണ്.... കണ്ടിലേ... നോക്ക്......"😁 ന്ന് പറഞ്ഞോണ്ട് രണ്ട് റൗണ്ട് നടക്കാൻ ശ്രമിച്ചത് നിഷ്ക്കരുണം ചീറ്റി പോയത് മ്മളെ നിലവിളി കൊണ്ടായിരുന്നു......

നിലവിളിച്ചതേ ഓർമ ഒള്ളു അതിന് മുന്നേ മ്മള് ഇച്ചായന്റെ കൈകളിലായി ഉയർന്നു പൊങ്ങിയിരുന്നു...... "റോസമ്മോ നി അതും എടുത്തോണ്ട് വാ... ഇച്ചായൻ റൂമിൽ ഉണ്ടാവും...." ന്ന് അക്കുവിനോട് പറഞ്ഞോണ്ട് മ്മളെ നോക്കി ഒന്ന് സൈറ്റ് അടിച്ചോണ്ട് സ്റ്റെയർ കയറി പോയതും..... എന്തോ പോയ എന്തിനെയൊക്കെയോ പോലെ മ്മള് മോയൻന്തടിചോണ്ട് ഇച്ചായന്റെ കൈകളിലായി കിടന്നു......🙄 മ്മളെയും കൊണ്ട് പോയി ബെഡിലേക് കിടത്തി കൊണ്ട് പറഞ്ഞു...... "ഇച്ചായന്റെ കൊച് അടങ്ങി കിടക്ക്.... ഇച്ചായൻ ഒന്ന് ഫ്രഷ് ആയി ഇപ്പൊ വരവേ... നമക് കുഴമ്പ് ഇട്ടേച്ചും ശരിയാക്കാടി......." "ദേ....കുഴമ്പ് ന്ന് പറഞ്ഞോണ്ട് ഇങ്ങോട്ടെങ്ങാനും വാ......ന്നെ കൊണ്ടൊന്നും പറയിക്കരുത്......

.അവരുടെ അടുത്തൂന്ന് വിശക്കുന്നു ന്ന് പറഞ്ഞു ആട്ടി നിലത്ത് വീഴ്ത്തിയിട്ടിട്ട് ഇനി കുഴമ്പ് ഇടാഞ്ഞിട്ടാ......." "എന്നാ ചെയ്യനാടി.... നിന്നെ അങ്ങനെ കണ്ടപ്പോൾ കൈവിട്ട് പോയി.... മ്മള് അറിഞ്ഞോ നി വെള്ളം ഒക്കെ പിടിച്ചോണ്ട് നിക്കുവായിരുന്നെന്ന്......" "പിന്നെ പിടിച്ചോണ്ട് നിക്കാതെ ഫുഡ്‌ വിളമ്പി വെള്ളം കൊണ്ടൊന്നു വെക്കാൻ നിന്ന മ്മളെ കേറി പിടിച്ചിട്ട് കൈ വിട്ട് പോയെന്ന്.....കൈവിട്ട് പോയത് ന്റെ കയ്യിലേ ഗ്ലാസ്‌ അല്ലെ മനുഷ്യ.......ഓഹ് വീണ വീഴ്ചയിൽ ന്റെ നടു....." "ഒന്ന് വീണാൽ എന്താ കൊച്ചേ.....നല്ല സ്വീറ്റ് ആയിരുന്നുട്ടോ......." "ന്ത്.... "🙄 "അതോ....റോസമ്മ വന്നു മ്മടെ മേലേക്കൂടെ വീണപ്പോൾ....

ആ വീഴ്ചയുടെ എഫക്ടിൽ നിന്റെ ഈ ചുവന്ന ചെറിയിൽ ഒന്ന് ടച് ചെയ്തപ്പോൾ ഉണ്ടല്ലോ ന്റെ സാറേ...ന്നാ ഫീൽ ആന്നെ......"😍 ന്ന് പറഞ്ഞോണ്ട് മ്മളെ അടുത്തേക്കായി ബെഡിലൂടെ നിരങ്ങി വന്നതും മ്മള് പകച്ചു പോയി.....🤥 "ആ... അത്‌.... അതി... അതിനെന്തിനാ മ്മളെ അടുത്തോട്ടു വരുന്നത്..... ഇ.... ഇച്ചായ.... " ന്ന് മ്മള് വിറചോണ്ട് പറയുന്നതൊന്നും വകവെക്കാതെ മ്മളെ അടുത്തോട്ടു വന്നേച്ചും മ്മളിലേക് ചെരിഞ്ഞു കിടന്നതും....... മ്മള് പെട്ടന്ന് എണീക്കാൻ നിന്നതും...... വേദനകൊണ്ട് ഒന്ന് പുളഞ്ഞു പോയ മ്മളെ അടുത്തോട്ടു ചേർന്നു കിടന്നോണ്ട് അരയിലൂടെ കൈകൊണ്ട് ചുറ്റിവരിഞ്ഞു കൊണ്ട് പതിയെ അരയിലായി തഴുകിയതും..... കണ്ണുകൾ ഇറുകെ അടച്ചോണ്ട് ആൾടെ ഷർട്ടിൽ കൊരുത്ത് പിടിച്ചു കൊണ്ട് ആ നെഞ്ചിലേക്കായി മുഖം ചേർത്തു..... പതിയെ മ്മളെ ആ നെഞ്ചിൽ നിന്ന് വേർപെടുത്തി കൊണ്ട് കണ്ണുകളിലേക്കായി ഉറ്റുനോക്കി നിന്നതും.......

ആൾടെ നോട്ടത്തിൽ പതറി പോയി മിഴികൾ താഴ്ത്തിയതും..... മ്മടെ നെറ്റിയിൽ ചുണ്ട് ചേർത്ത് കൊണ്ട്.... "ഒത്തിരി വേദനയുണ്ടോ കൊച്ചേ.....ഉണ്ടേൽ വേദന മാറ്റാൻ ഒരുകൂട്ടം തന്നേക്കട്ടെ ഇച്ചായൻ......." ന്ന് പറഞ്ഞോണ്ട് പതിയെ ചുണ്ടിലേക്കായി ചുണ്ട് ചേർത്ത് വെച്ചതും...... ഒന്ന് പിടിഞ്ഞു പോയ മ്മളെ ചേർത്തു പിടിച്ചോണ്ട് പതിയെ മ്മടെ അധരത്തിലേക്കായി അലിഞ്ഞു ചേർന്നു..... ആ ഒരു അനുപൂതിയിൽ ലയിച്ചു ചേർന്നതും.......പതിയെ മ്മളിൽ നിന്ന് വേർപെടാൻ ഒരുങ്ങവെ ആ മുടിയിൽ കൊരുത്ത് പിടിച്ചു കൊണ്ട് മ്മളിലേക്കായി ആളെ ഒന്നൂടെ അടുപ്പിച്ചു കൊണ്ട് പതിയെ വീണ്ടും ചുംബനത്തിൽ ലയിച്ചു ചേർന്നു...... ചുംബന തീവ്രതയിൽ രണ്ടു പേരുടെയും ശ്വാസഗതി ഉയർന്നതും.....

കതകിലായി മുട്ടുവീണതും...... ഒന്ന് ഞെട്ടിയ മ്മള് പെട്ടന്ന് ഇച്ചായനെ തള്ളി മാറ്റിയതും.......മ്മളെ തന്നെ ഒന്ന് നോക്കി പെട്ടന്ന് ഇച്ചായൻ എണീറ്റതും....... അക്കു റൂമിലേക്ക്‌ കടന്നു വന്നതും ഒരുമിച്ചായിരുന്നു.... "ആനി......കുഴമ്പ് റെഡി.... ഇച്ചായ.... ഇതൊന്ന് തേച് കൊടുത്തേക്.... ഫുഡ്‌ കഴിച്ചില്ലല്ലോ.... ഞാൻ എടുത്ത് വരാം... ഇവുടെന്ന കഴിച്ചേക്ക് രണ്ട് പേരും.... വയ്യാതെ ആനി താഴേക്കു വരണ്ട.... ഇച്ചായ... ഇങ്ങള് കേൾക്കുന്നുണ്ടോ മ്മള് പറയുന്നത്....." "ന്നാ.... ന്നാ പറഞ്ഞെ.... " ന്ന് ഇച്ചായൻ മ്മളെ നോക്കി കൊണ്ട് പരിഭ്രണത്തോടെ അക്കുവിനോടായി ചോദിച്ചതും..... മ്മള് നോട്ടം മാറ്റിയതും അക്കു .... "അല്ല.... ന്താ പറ്റിയെ.... ഇതൊരു മാതിരി കിളി പോയ കണക്കെ....

മ്മള് പറഞ്ഞത് ആനിക്ക് കുഴമ്പ് തേച് കൊടുത്തേക്കാൻ....അപ്പഴേക്കും മ്മള് ഫുഡ്‌ കൊണ്ട് വരാമെന്ന്......" ന്ന് മ്മള് പറഞ് ടേബിളിൽ കുഴമ്പ് പാത്രം വെച്ചോണ്ട് തിരിഞ്ഞു പോകാൻ നിന്ന് പെട്ടന്ന് നിന്നോണ്ട് പറഞ്ഞു.... "അല്ലുചായ..... അപ്പ വിളിച്ചിരുന്നു.... അവരിന്ന് അവിടെന്ന് വരുന്നില്ലാന്ന് നാളെയെ വരുന്ന്....." "ആ മ്മളെയും വിളിച്ചിരുന്നു.....വല്യപ്പച്ചനെയും കണ്ട് അവിടെ കൂടി കാണും......നല്ല രസം ആടോ അവിടെ.....റോസമ്മോ നിനക്കു ആഗ്രഹo ഇല്ലെടോ നമ്മുടെ കുടുംബം ഒക്കെ കാണാൻ..... വല്യപ്പച്ചനും അമ്മച്ചിയും ചെറിയാച്ഛനും അമ്മായിയും ഒക്കെ നിന്നെ കാണാൻ കത്തിരിക്ക.....നിന്നെ കിട്ടീന്ന് പറഞ്ഞപ്പോൾ നിലത്തൊന്നും അല്ല.....

നിനക്ക് അറിയോ നമ്മടെ അപ്പക് ഒരു അനിയൻ ആണ് ഉള്ളത്.......ചെറിയാച്ചനും അമ്മായിക്കും അവർക്ക് രണ്ട് മക്കള് ഉണ്ട്.....മൂത്തവൻ സെബി.....അവന് നിയെന്ന് പറഞ്ഞാൽ ജീവന.....ചെറിയാച്ചന് പെണ്മക്കൾ ഇല്ലാത്തത് കൊണ്ട് നി ഉണ്ടായതിന് ശേഷം വലിയ സന്തോഷം ആയിരുന്നു...... കുടുബത്തിലെ ആദ്യത്തെ പെൺകുഞ്....കൂടുതൽ സന്തോഷം സെബി ക്ക് ആയിരുന്നു......നിന്റെ അടുത്തൂന്ന് മാറില്ലായിരുന്നു......മ്മളേക്കാൾ രണ്ട് വയസേ അവന് കുറവുള്ളൂ........എന്നോട് എപ്പോഴും പറയും അവൻ കഴിഞ്ഞിട്ടേ മ്മള് നിനക്ക് ആങ്ങള ആകൂന്ന.....അവന്റെ കുഞ്ഞ് പെങ്ങളെ അവൻ റോസെൻഞ്ചേൽ ന്ന വിളിക്കാറ്...

നിന്നെ നഷ്ടപെട്ടതിന് ശേഷം അവന് ആകെ മാറിയെടോ....എന്താ പറയാ ഒരു താന്തോന്നി ആയി മാറിയിരിക്ക....അവന് പഠിച്ച കോളേജിൽ എന്തൊക്കെയോ പ്രശ്നം ഒക്കെ ഉണ്ടാക്കി....അവനെ ഒന്ന് നേരെ ആക്കാൻ ചെറിയച്ചായി മ്മളോട് പറഞ്ഞിരുന്നു....മ്മക്ക് അറിയാം അവന്റെ ഇ മാറ്റം നിന്നെ നഷ്ടപെട്ടതിന് ശേഷം ആണ്.....അവന് അത്രയും ജീവന് ആയിരുന്നു നി.....ഇനി അവനെ നന്നാക്കാൻ നി വിചാരിച്ചാൽ മതി........നിന്നെ കിട്ടി എന്നറിഞ്ഞപ്പോൾ തന്നെ അവനിലുള്ള മാറ്റം ചെറിയച്ചയായി തിരിച്ചറിഞ്ഞത.....കാരണം അവന്റെ സന്തോഷം അത്‌ അവന്റെ ഈ പെങ്ങളൂട്ടിയിൽ ആണ്.......അവന്റെ സന്തോഷം അത്‌ പറഞ്ഞറിയിക്കാൻ കഴിയുന്നില്ലായിരുന്നു........

അവരും നിന്നെ കാണാൻ ഉള്ള കാത്തിരിപ്പില......നാളെ എല്ലാവരും വരും ന്ന് അപ്പച്ചൻ വിളിച്ചപ്പോൾ പറഞ്ഞിരുന്നു........ഇങ്ങോട്ട് വരാൻ ആ താന്തോന്നിയ മുന്നില്......" "എന്തൊക്കെയാ ഇച്ചായ ഇതൊക്കെ......മ്മളോട് ഇത്രയും സ്നേഹം ഉണ്ടോ അവർക്കൊക്കെ.....ഇച്ചായ.... മ്മക്ക് ഒത്തിരി ആഗ്രഹം ഉണ്ട് അവരെ ഒക്കെ കാണാൻ... . ഇന്ന് അപ്പച്ചനും അമ്മച്ചിയും പോയപ്പോൾ അവരുടെ കൂടെ പോകാൻ ആഗ്രഹിച്ചിരുന്നു.....ഇനി ഏതായാലും നാളെ എല്ലാവരും വരുമല്ലോ.......ഇപ്പൊ മ്മക്ക് ഏറ്റവും കാണാൻ ആഗ്രഹം ഇച്ചായന്റെ വാക്കുകളിലൂടെ കേട്ട റോസേഞ്ചേൽന്റെ സെബിച്ചനെ കാണാൻ ആണ്...... അല്ല ഇച്ചായ മ്മള് ഒരു കാര്യം ചോദിക്കാൻ മറന്നു... വല്യപ്പച്ചൻ എങ്ങനെയാ ആള് ചൂടൻ ആണോ......"

"അതൊക്കെ വഴിയേ മനസ്സിൽ ആയിക്കോളും മോളെ...... ആളൊരു പുലിയാണ്....അതൊക്കെ വഴിയേ അറിയാം...." "ഹലോ....സംസാരം കഴിഞ്ഞേൽ ഒന്ന് തിരിഞ്ഞു നോക്കാം.....😬..... ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ട്...... ആ കുഴമ്പ് ഒന്ന് തേച് താ ആരെങ്കിലും..... അവരൊക്കെ വന്നാൽ നാളെ ഒരുത്സവം ആകും... മ്മക്ക് എണീറ്റ് നടക്കേണ്ടത......" ന്ന് ആനി പറഞ്ഞതും.. "റോസു അതൊന്ന് തേച് കൊടുത്തേക്.... ഞാൻ ഒന്ന് ഫ്രഷ് ആയേച്ചും വരാം......" ന്ന് പറഞ്ഞു ഇച്ചായൻ അകത്തേക് പോയതും..... മ്മള് പെണ്ണിന് കുഴമ്പിട്ട് നന്നായി തിരുമ്മി കഴിഞ്ഞപ്പഴേക്കും ഇച്ചായനും വന്നു..... "ഇച്ചായ.... മ്മള് ഫുഡ്‌ കൊണ്ട് തരാം......" ന്ന് പറഞ്ഞു മ്മള് തിരിഞ്ഞതും..... ഒരു ട്രെയിലായി ഫുഡുമായി ലിയു വന്നതും ഒരുമിച്ചായിരുന്നു......

അവർക്കുള്ള ഫുഡ്‌ കൊടുത്തിട്ട് ഞാനും ലീയുവും താഴെ പോയി ഫുഡ്‌ കഴിച്ചു എല്ലാം ഒന്ന് ഒതുക്കി വെച്ചു റൂമിലേക്ക്‌ പോയി..... രണ്ടുപേരും ബെഡിലായി കിടന്നു ഓരോന്ന് സംസാരിച്ചു.....പതിയെ ഉറക്കം കണ്ണിനെ തലോടവേ മിഴികൾ അടച്ചു ഉറക്കിലേക് വഴുതി വീണു...... ***************** രാവിലെ Mubarq heaven ൽ.... "അർഷി......ടാ കോപ്പേ നിന്റെ ഫുഡിങ് ഒന്നും കഴിഞ്ഞില്ലേ.... നി ഞാൻ പറഞ്ഞത് പോലെ ഫുഡിന്റെ കാര്യങ്ങൾ ഒക്കെ ഏൽപിച്ചോ.... " "അതൊക്കെ സെറ്റ് ആണ് ബ്രോ......മ്മള് ഇ പുട്ട് ഒന്ന് കയറ്റിക്കോട്ടെ.... കല്യാണം നാളെ അല്ലല്ലോ നി ഇങ്ങനെയൊക്കെ ടെൻഷൻ ആകാൻ... ഇനിയും മൂന്ന് ദിവസം ഇല്ലെ..... അല്ലെ ആന്റി അവനോടൊന്ന് അടങ്ങാൻ പറയ്‌.... "

ന്ന് അവന് പറഞ്ഞതിന് മ്മള് ഒന്ന് കലിപ്പ് ഇട്ട് നോക്കിയതും.... ചെക്കൻ ഇളിച്ചോണ്ട് പുട്ട് കുത്തികയറ്റിയതും അങ്ങോട്ടായി വന്ന ബ്രോ ടേബിളിന് മറുസൈഡിൽ ഇരുന്ന് മ്മളൊന്നും അറിഞ്ഞില്ലേ ന്ന പോലെ ഇരിക്കുന്ന മാരിയെ നോക്കി കൊണ്ട് പറഞ്ഞു... "മാരി......സിനാൻ ഇപ്പൊ വരും.... ന്റെ റൂമിൽ ഉണ്ടാകും ശാലുവിന്റെ ഡ്രസ്സ്‌ അതൊന്ന് അവനെടുത് കൊടുത്തേക് വല്ല സ്റ്റിച്ചിങ്ങും ചെയ്യണേൽ നോക്കാലോ.... പിന്നെ കിച്ചു...... അക്കുവിന്റെ ഡ്രസും എടുത്ത് കൊടുത്തേക് അത്‌ അവൾക് അവന് കൊടുത്തോളും........ എല്ലാം ഒന്ന് സെറ്റ് ചെയ്ത് വെച്ചാല് അതിന് പുറകെ പോകണ്ട.... മാജി ഇനി തലേന്നേ വരൂ.... അളിയൻ നാളെ വരുവല്ലേ അവളെ ഇതിന് പുറകെ നടത്തുന്നത് ശരിയല്ല...... പിന്നെ മാരി....

പറഞ്ഞത് മറക്കണ്ട.... മ്മള് ഒന്ന് ഹോസ്പിറ്റലിൽ പോയി വരാം........" ന്നൊക്കെ പറഞ്ഞു ബ്രോ കാറും എടുത്തോണ്ട് പോയതും...... മ്മള് അകത്തേക്കു പോയി പെണ്ണിന്റെ ലെഹങ്ക എടുത്ത് മാരിയെ ഏല്പിച്ചു അർഷിയേം കൊണ്ട് നേരെ കൺവെൻഷൻ സെന്ററിലേക് വിട്ടു....പോകുന്ന പോക്കിൽ ആൽബിയെ വിളിച്ചു അങ്ങോട്ടേക്ക് എത്താനും പറഞ്ഞു...... അവിടെയുള്ള അറേഞ്ച്മെൻറ്സ് ഒക്കെ ഒന്ന് നോക്കണം ബ്രോക്ക് നിന്ന് തിരിയാൻ നേരം ഇല്ല....ആളെ ഇതിലേക്കു വലിച്ചിഴക്കൻ പറ്റില്ല....... ഓഹ്......ഇനി മൂന്ന് ദിവസം കൂടെ കഴിഞ്ഞാൽ മ്മടെ പെണ്ണ് മ്മൾക് സ്വന്തം......"😍 എന്നൊക്കെ ആലോചിച്ചു കൊണ്ട് ചെറു പുഞ്ചിരിയാലെ ബൈക്ക് എടുത്ത് നേരെ കൺവെൻഷൻ സെന്റർ ലക്ഷ്യം വെച്ച് പോയി....... ****************

(അക്കു ) "ആനി.... ഇപ്പൊ വേദന കുറവുണ്ടോടാ......." "ഉണ്ടോന്നോ.... മ്മളെ കണ്ടില്ലേ പയർ പോലെ നടക്കുന്നത്.....നിന്റെ കല്യാണം ഒരു കലക്ക് കലക്കണം മോളെ......" "കലക്കൽ അവിടെ നിക്കട്ടെ...... ശാലുത്ത ഇപ്പൊ വരും മ്മളെ ഡ്രസ്സ്‌ കൊണ്ട്.... അതൊന്ന് ട്രൈ ചെയ്ത് ഒക്കെ സെറ്റ് ആക്കേണ്ടത...ന്നെ ഒന്ന് ഹെല്പ് ചെയ്യണം.......ഇ ലിയു ഇത് എവിടെയാ..... ലിയു......" ന്ന് മ്മള് ഉറക്കെ വിളിച്ചതും..... "അക്കു മ്മള് കിച്ചണിൽ ഉണ്ട്.... ജ്യൂസ് ഉണ്ടാക്കുവാ.... അവരിപ്പോ വരുമെന്നല്ലേ അങ്കിൾ വിളിച്ചപ്പോൾ പറഞ്ഞത്......" "ശരിയാണല്ലോ......ന്നാൽ അത്‌ നടക്കട്ടെ..... ആനി... അല്ലുചായൻ എവിടെ രാവിലെ മുതലേ ആളെ കാണാൻ ഇല്ലല്ലോ......" "അങ്ങേര് നിന്റെ ചെക്കന് വിളിച്ചിട്ട് കൺവെൻഷൻ സെന്റർ വരെ പോയേക്കുവാ......

അവിടെ അറേഞ്ച്മെൻറ്സ് ഒക്കെ നോക്കാൻ......ഇനി മൂന്ന് ദിവസം കൂടെ കഴിഞ്ഞാൽ മോളെ..... മ്മ് മ്മ്മ്....മംഗല്യം തന്തുനാനേന....."😌😁 ന്ന് പെണ്ണ് ഇളിച്ചോണ്ട് മ്മളെ നോക്കിയതും... "ന്ത് മ്മ് മ്മ്മ്..... ന്താടി നിന്റെ നോട്ടത്തിൽ ഒരു വശപിശക്......." "ഒന്നൂല്ല മോളെ.....അല്ല കല്യാണം ഒക്കെ അല്ലെ.... ഞാൻ ഒരു ക്ലാസ്സ്‌ എടുത്ത് തരാം വേണേൽ.....ഉപകാരപെടും......" ന്ന് പെണ്ണ് സൈറ്റ് അടിച്ചോണ്ട് പറഞ്ഞതും...... മ്മള് ഒന്ന് പല്ല് കടിച് നോക്കി കൊണ്ട് പറഞ്ഞു..... "വോ... വേണ്ടാത്തൊണ്ട.... സ്വന്തമായുള്ള ക്ലാസ്സിൽ ഇരുന്നാൽ മതി...

ആദ്യം സ്വയം പടിക്ക്... ന്നിട്ട് മറ്റുള്ളവരെ പഠിപ്പിക്കാം....." "ഹോ... വേണ്ടേൽ വേണ്ട.....മ്മള് പോണേണ്.... ലിയു.... ഒരു ഗ്ലാസ്സ് ജ്യൂസ് എടുത്തെക്......മ്മളെ ക്ലാസ്സിനെ നിഷ്കരുണം അധിക്ഷേപിച്ച നി നിന്റെ രാവണന്റെ റൊമാൻസ് താങ്ങാതെ നട്ടം തിരിയുമെടി....ഇത് ആനിക്കാ ശാപ് ഹേ.... ഹം... ഹോ.... "😏 ന്ന് പറഞ്ഞു പെണ്ണ് മ്മളെ നോക്കി ഒന്ന് പുചിച്ചോണ്ട് പോയതും...... ഇത് എന്തിന്റെ കുഞ്ഞാണോ എന്തോ......🙄.... ന്നൊക്കെ കരുതി സ്റ്റെയർ കയറി പകുതി ആയതും..... കാളിങ് ബെൽ അടിച്ചതും ഒരുമിച്ചായിരുന്നു.... "ആനി... നി ആ കതക് തുറക്ക്...... സിനുo ശാലുത്തയും ആയിരിക്കും...... മ്മള് ഡ്രസ്സ്‌ എടുത്തേച്ചും വരാം......" ന്ന് പറഞ്ഞോണ്ട് മ്മള് നേരെ മ്മടെ റൂമിലേക്ക്‌ വിട്ടു.....

റൂമിലെത്തി ഷെൽഫ് തുറന്ന് മ്മള് കവർ തിരഞ്ഞു കൊണ്ടിരുന്നു......തിരച്ചിലിനൊടുവിൽ ഷെൽഫിന് മുകളിലായി വെച്ച ഡ്രസ്സ്‌ കവർ കണ്ട് അതെടുക്കാൻ ഒരുങ്ങവെ.....പെട്ടന്നാണ് "റോസേഞ്ചേൽ.........." ന്ന് ഉച്ചത്തിൽ വിളിച്ചോണ്ട് മ്മടെ അരയിലൂടെ കൈകൾ ചുറ്റി വരിഞ്ഞു കൊണ്ട് പിടിച്ചുയർത്തിയത്..... പെട്ടന്നുള്ള പ്രവർത്തിയിൽ ഞെട്ടി പോയ മ്മള് ആ കൈകളിൽ നിന്ന് കുതറി ഇറങ്ങി കൊണ്ട് തിരിഞ്ഞു നോക്കിയതും.......മ്മളെ മുന്നിലുള്ള ആളെ കണ്ട് ഒരുനിമിഷം തറഞ്ഞു നിന്നു പോയതും.....മ്മളെ നാവിൽ നിന്നും ആ നാമം ഉച്ചരിച്ചിരുന്നു..... "സെബാസ്റ്റ്യൻ........" .......................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...