രാവണ പ്രണയം🔥 : ഭാഗം 87

 

എഴുത്തുകാരി: അമീന

ഉയർന്നു വന്ന ദേഷ്യത്താൽ മ്മളിൽ നിന്ന് ആ കൈ തട്ടി മാറ്റി അകത്തേക്കു പോകാൻ ഒരുങ്ങവെ.....അതിനനുവദിക്കാതെ മ്മടെ മുന്നിൽ കയറി നിന്നതും.....മ്മള് കട്ടകലിപ്പിൽ ആളെ കണ്ണുരുട്ടി നോക്കിയതും.... അവൾ...... "സോറി അക്കുട്ട....നി ഇങ്ങനെ നോക്കല്ലേടി....മ്മക്ക് അറിയാം ഇന്നലെ എത്താൻ പറ്റിയില്ല അതിന് നി ദേഷ്യത്തിൽ ആകുമെന്ന്....എന്ത് ചെയ്യാനാ... ക്ഷമിക്കടി നിന്റെ അരുണിയോട്......" ന്ന് പറഞ്ഞു ആ പരട്ട കൊരുണി.....അവളെ ചെവിയിൽ പിടിച് സോറി പറഞ്ഞതും..... മ്മള് നന്നായൊന്ന് പുച്ഛിച്ചു മുഖം തിരിച്ചു.... "ടി അക്കു..... ഇന്നലെ സത്യം ആയിട്ടും വരാൻ പറ്റാഞ്ഞിട്ടല്ലേ......എടി ഇന്നലെ അമ്മയ്ക്ക് ഒന്ന് ബിപി കുറഞ്ഞു.... അതല്ലേ വരാഞ്ഞേ..... നിന്നോട് ഒന്ന് പറയാൻ പോലും പറ്റിയില്ല.... സോറി....."

ന്ന് അവൾ പറഞ്ഞതും.....മ്മള് ഞെട്ടി അവളിലേക് തിരിഞ്ഞു കൊണ്ട്... "നി എന്താ പറഞ്ഞെ.....ആന്റിക്ക് എന്താടാ പറ്റിയെ....ബിപി കുറയെ.....ആന്റിക്ക് ഇപ്പൊ എങ്ങനെ ഉണ്ട്......" "ഇന്ക് ഇപ്പൊ കുഴപ്പമില്ല മോളെ.... " ന്നുള്ള ശബ്ദം കേട്ട് നോക്കുമ്പോൾ ഉണ്ട് അവൾക് പുറകിലായി ആന്റിയും അരുണേട്ടനും നിൽക്കുന്നു.... മ്മള് പെട്ടന്ന് ഓടി ചെന്ന് ആന്റിയോട് സുഖവിവരം അന്വേഷിച്ചു..... മരുന്ന് കുടിക്കാൻ വിട്ടു പോയതാണോലോ.....മ്മള് അതിന് ചെറു ശാസന നൽകിയതും ആന്റി ഒരു പുഞ്ചിരിയോടെ മ്മളെ ചേർത്ത് പിടിച്ചു..... അപ്പോൾ തന്നെ ലോണിൽ നിന്നിറങ്ങി വന്ന രാവണൻ അവരെ കണ്ട്..... "ടാ അരുണേ......"

ന്ന് വിളിച്ചു അങ്ങോട്ടായി വന്നതിന് പുറകെ ബാക്കിയുള്ളവരും അങ്ങോട്ടായി എത്തിയിരുന്നു...... ആനി വന്നു അരുണിക്ക് അവളുടെ കയ്യിൽ നിന്നും കല്യാണത്തിന് വരാഞ്ഞതിന് കണക്കിന് കൊടുത്തു.... പിന്നെ അവരെ എല്ലാവർക്കും പരസ്പരം പരിചയപ്പെടുത്തി..... അവരെയും വിളിച്ചു കൊണ്ട് അകത്തു കൊണ്ട് പോയി ഫുഡ്‌ ഒക്കെ കൊടുത്തു.... അതിനിടയിൽ മ്മള് മറ്റൊരു കാര്യം അറിഞ്ഞു..... അരുണിക്ക് മുബാറക് കോളേജിൽ ആനിയുടെ ക്ലാസ്സിൽ അഡ്മിഷൻ ശരിയാക്കിയെന്ന്...... അവളെ ഹോസ്റ്റലിൽ ആക്കിയിട്ട് പോകണം അതിന് കൂടെ വേണ്ടിയിട്ട് ആണ് അവര് വന്നതെന്ന്..... അരുണി ഹോസ്റ്റലിൽ ആണെന്ന് പറഞ്ഞതും ഇവിടെ ഷാദിയുടെ മുഖം പൂർണചദ്രനെ പോലുണ്ട്.....

ഷാദിയും ഹോസ്റ്റലിൽ ആണെന്ന് പറഞ്ഞതും അരുണിക്ക് കൂട്ടിന് ആളുണ്ടന്നുള്ള ആശ്വാസം ആയിരുന്നു ഏട്ടനും ആന്റിക്കും..... അവർ പോകുന്ന പോക്കിൽ ഷാദിയെ കൂടെ കൊണ്ട് പോകാമെന്ന് പറഞ്ഞു..... കുറച്ച് കഴിഞ്ഞതും..... ഹാളിലായി ലീയുവും ഷാൻ കാക്കുവും വന്നു കൊണ്ട് അവര് നാട്ടിലേക് തിരിച്ചു പോകുവാണെന്ന് പറഞ്ഞു..... പിന്നീട് അവിടെ യാത്ര ചോദിക്കൽ ആയിരുന്നു..... കുറഞ്ഞ ദിവസം ആയിരുന്നങ്കിലും വളരെ അടുത്ത് പോയത് കൊണ്ട് തന്നെ അവരുടെ തിരിച്ചു പോക്ക് മ്മളിലെന്ന പോലെ എല്ലാവരിലും കണ്ണ് നിറച്ചു.....ഒരു കൂടപ്പിറപ്പിനെ പോലെ ആയിരുന്നു ഈ ദിവസങ്ങളിൽ ലിയുവിന്റെ സാനിധ്യം നിറഞ്ഞു നിന്നിരുന്നത്.....

ഷാൻ കാക്കു മ്മടെ ചെക്കനേയും ബ്രോസ്നീയും കെട്ടിപിടിച്ചു യാത്ര പറഞ്ഞു..... മ്മള് ലിയുവിനെ കെട്ടിപിടിച്ചു കൊണ്ട് നിറഞ്ഞ കണ്ണ് അടച്ചു പിടിച്ചു.....ഷാദുട്ടന്റെ കവിളിൽ ചുണ്ട് ചേർത്ത് കൊണ്ട് ചെറു ചിരിയോടെ വീണ്ടും കാണണം എന്നുള്ള ഉറപ്പിന്മേൽ അവര് അവരുടെ കാറിൽ കയറി യാത്ര പറഞ്ഞു പോയി....... അവരുടെ അസാനിദ്യം വിഷമം നൽകിയെങ്കിലും അപ്പുവിന്റെയും ലിയു മോളുടെയും കളിചിരിയിൽ അതെല്ലാം പതിയെ മറികടന്നു..... ഇതിനിടയിൽ മ്മള് ഒരു കാര്യം ശ്രദ്ധിച്ചു......നമ്മടെ സെബിച്ചന്റെ കണ്ണ് അരുണിയിൽ പാറി വീഴുന്നത്..... സിവനെ.🙄....ന്റെ ആമി കൊച്ചേ....അടുത്ത കപ്പിൽസിനെ കൂടെ താങ്ങാൻ ഉള്ള കപ്പാസിറ്റി അനക് ഉണ്ടോ ഖൽബെ....😂😂

ന്നൊക്കെ മനസ്സിൽ നമ്മടെ പ്യാവം ആമിയെ(nb: പ്യാവം ok🙈 😌)......ഓർത്ത് നെടുവീർപ്പിട്ടു..... പക്ഷെ ഒന്നുണ്ട് സെബിച്ചന്റെ നോട്ടം പാറി വീഴുന്നതിന് അനുസരിച്ച് അരുണി ആകെ നിന്ന് വിയർക്കുന്നു..... പക്ഷെ സെബിച്ചന്റെ നോട്ടം പ്രണയാധുരമല്ലല്ലോ.....🤔പല്ല് കടിച്ചു കൂർപ്പിച്ചു നോക്കുവാ.... ആ നോട്ടത്തിൽ അരുണി ഇരുന്നു വിയർക്കുന്നുണ്ടെലും..... അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി മറ്റെന്തോ വിളിച്ചു പറയുന്ന പോലെ.... സംതിങ് ഫിഷി.....കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.....😜 ന്ന് മനസ്സിൽ കരുതി കൊണ്ടിരുന്നപ്പോഴാണ്......അരുണേട്ടൻ ഇറങ്ങുവാണെന്ന് പറഞ്ഞത്.... പിന്നെ അവര് യാത്ര പറഞ്ഞു ഇറങ്ങി.....

കൂട്ടത്തിൽ ഷാദിയെം കൂടെ കൂട്ടി....അവരെ ഹോസ്റ്റലിൽ ആക്കി ഇന്ന് തന്നെ നാട്ടിലേക് തിരിക്കണം എന്ന് പറഞ്ഞു അവര് ഹെവൻ വിട്ടിറങ്ങി........ പോകുന്ന പോക്കിൽ സെബിച്ചനെ നോക്കി അരുണി ചിരിച്ചെങ്കിലും മ്മടെ പൊന്നാങ്ങള മുഖം തിരിച്ചു മുഷ്ടി ചുരുട്ടി പിടിച് നിക്കുന്നത് കണ്ട് മ്മള് ഇതിനി എങ്ങനെ കണ്ട് പിടിക്കും ന്റെ പടച്ചോനെ.... ന്ന് കരുതി മോയന്തടിച്ചു നിന്നു.....😬🙄 അവര് പോയതിന് പുറകെ ആയി മ്മടെ വീട്ടുകാരും ഇത്തയുടെ വീട്ടുകാരും അങ്ങോട്ട് വിരുന്നിന് ക്ഷണിച്ചു കൊണ്ട് യത്ര പറഞ്ഞിറങ്ങി..... അവര് പോയതും അർഷി ഹോസ്റ്റലിൽ പോകുവാണെന്നു പറഞ്ഞിറങ്ങി..... പിന്നെ മ്മള് വീട്ടുകാർ മാത്രം ബാക്കിയായി....... അൻവർ കാക്കു മജിത്തയോട് അവരുടെ വീട്ടിലോട്ട് പോകാമെന്നു പറഞ്ഞത്..... മ്മൾടെ അനുനയത്തിലൂടെ അവരുടെ പോക്ക് നാളേക്ക് മാറ്റി..... അവര് പോകുന്നതിന് മുന്നേ മ്മൾക് സത്യങ്ങൾ എല്ലാം അറിയണം.....

ന്ന് തീരുമാനിച്ചു കൊണ്ട് മ്മളും ഇത്തയും റൂമിൽ പോയി ഡ്രസ്സ്‌ മാറ്റി വന്നു.... മ്മയും ഞാനും ഇത്തയും മജിത്തയും കൂടെ വീടെല്ലാം ക്‌ളീൻ ചെയ്തു..... എല്ലാo ഒരു വിധം ഒതുങ്ങിയപ്പഴേക്കും നേരം ഇരുട്ട് പരന്നു തുടങ്ങിരുന്നു....... റൂമിൽ ചെന്ന് ഫ്രഷ് ആയി ഒന്ന് കിടന്നാൽ മതി എന്ന് തോന്നി പോയി...ഇന്നലത്തെ ഉറക്കം ഇല്ലായ്മ മ്മളിൽ അത്രയും ഷീണം ഉണ്ടാക്കിയിരുന്നു...... എല്ലാവരും ഒരുവിധം ഷീണിച്ചത് കൊണ്ട് തന്നെ നേരത്ത ഫുഡ്‌ കഴിച്ചു എല്ലാവരും കിടക്കാനായി അവരവരുടെ റൂമിലേക്ക്‌ പോയി...... മാരിയും അപ്പുവും നേരത്തെ കിടന്നിരുന്നു......ഈ തിരക്കിനിടയിൽ അവനോട് ഒന്ന് മിണ്ടാൻ പോലും സമയം കിട്ടിയില്ലന്നുള്ളത് ഒരു വിഷമം ഉണ്ടാക്കിയെങ്കിലും.....

നാളെ അവന്റെ കൂടെ കുറച്ച് ടൈം സ്പെൻഡ്‌ ചെയ്യണമെന്ന് തീരുമാനിച്ചു കൊണ്ട്... മ്മളും ശാലുതയും കിടക്കാന് ആയി മുകളിലേക്കു പോയി.... ഇത്ത റൂമിൽ കയറിയതും..... മ്മള് മ്മടെ റൂമിലേക്ക്‌ കയറുന്നതിനു മുന്നേ അടുത്തുള്ള ഓഫീസ് റൂമിൽ ലൈറ്റ് കണ്ട് നോക്കിയതും.... ചെക്കൻ ലാപ്പിൽ കാര്യമായി പണിയിൽ ആണ്..... ഈ സമയത്ത് ഇങ്ങേരിത് എന്ത് കാണിക്കുവാ..... ന്നൊക്കെ കരുതി നഖം കടിച്ചു നിന്നതും..മ്മൾക് ഇത് തന്നെ നല്ലൊരു അവസരമായി തോന്നി പെട്ടന്ന് തന്നെ സ്റ്റെയർ ഇറങ്ങി താഴോട്ട് ചെന്നതും...... മാജിത്തയുണ്ട് കുടിക്കാനുള്ള വെള്ളവുമായി റൂമിലോട്ട് പോകുന്നു.... തേടിയ വള്ളി കാലിൽ ചുറ്റി ന്ന് പറഞ്ഞത് പോലെ ആള് റൂമിലേക്ക്‌ പോകും മുന്നേ മ്മള് സ്റ്റെയർ ഇറങ്ങി ഓടി ചെന്ന് ആൾടെ മുന്നിലായി നിന്നതും......

പെട്ടന്ന് മ്മളെ കണ്ട് പകച്ചു നോക്കിയ ഇത്തയുടെ കയ്യിൽ നിന്ന് ജഗ് മേടിച്ചു ടേബിളിൽ കൊണ്ട് വെച്ച് ആൾടെ കയ്യും പിടിച്ചു വലിച്ചു നേരെ സ്റ്റെയർ കയറി അത്‌ വഴി ടെറസ്സിലേക് വിട്ടു..... ടെറസ്സിൽ എത്തി കതക് മെല്ലെ ചാരി വെച്ച് കൊണ്ട് മ്മള് ഇത്തയുടെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു..... "ഇത്ത.... ഇന്ക് അറിയാം ഒത്തിരി ഷീണം ഉണ്ടെന്ന്.... മ്മള്ക്ക് രാവിലെ പറഞ്ഞതിന്റെ ബാക്കി അറിയാതെ ഉറക്കം വരില്ലാന്ന് തോന്നിയത് കൊണ്ടാ മ്മള് പിടിച്ച പിടിയാലേ ഇങ്ങളെ ഇങ്ങോട്ട് കൊണ്ടുവന്നത്....." "ഇന്ക് അറിയാമായിരുന്നു അക്കു..... നി ഇന്ന് ഇത് അറിയാൻ ശ്രമിക്കുമെന്ന്..... ശ്രമിചില്ലേലും ഇന്ന് രാത്രി മ്മള് തന്നെ ഇത് നിന്നോട് പറയുമായിരുന്നു..... കാരണം....

ചിലപ്പോൾ തകർന്ന് പോകാൻ നിക്കുന്ന ന്റെ ഇക്കാടെ വീടിനെ രക്ഷിക്കാൻ നിനക്ക് മ്മടെ കൂടെ നിൽക്കാൻ കഴിയുമെങ്കിൽ എന്ന് മ്മള് ഒരുനിമിഷത്തേക്കെങ്കിലും ചിന്തിച്ചു പോയി..... അതിനും കാരണം ഉണ്ട്.... ഇത്രയും കാലം മ്മടെ അനിയൻ അനുഭവിച്ച വേദന നിനക്ക് ഇല്ലാതെയാക്കാൻ കഴിഞ്ഞു.....അതിനാൽ ഒരു നേരിയ പ്രതീക്ഷ എനിക്ക് നിന്നിൽ ഉണ്ടെന്ന് കൂട്ടിക്കോ......" "ഇത്ത എന്തൊക്കെയാ പറയുന്നേ......മ്മള് എങ്ങനെ......" "അതെനിക്കും അറിയില്ല അക്കു..... എന്തോ നിന്നോട് സത്യങ്ങൾ ഒക്കെ പറയണമെന്ന് മനസ് പറയുന്നു...... ഉള്ളിൽ നീറുന്ന മ്മടെ വേദന അത്രയും ഉണ്ട് അക്കു.....നിനക്ക് അറിയില്ല മോളെ...ഉള്ളം നീറി നീറി കഴിയുന്ന ഒരു ഉമ്മയാണ് അക്കു ഞാൻ.....ഭാഗ്യം കേട്ട ഉമ്മ......"

"മാജിത്താ....." "അതെ അക്കു.....ജനിപ്പിച്ച കുഞ്ഞിനെ ഒന്ന് ലാളിക്കും മുന്നേ കയ്യിൽ നിന്ന് വഴുതി പോയ ഒരു ഭാഗ്യം കേട്ട ജന്മം ആണ് എന്റേത്......" ന്ന് പറഞ്ഞു മ്മളെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞതും..... മ്മടെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നിയതും......മനസ്സിലേക്ക് കടന്നു വന്നത് മ്മടെ കൈകളിലായി കിട്ടിയ കുഞ്ഞു അപ്പുവിന്റെ മുഖം ആയിരുന്നു..... പതിയെ ഇത്തയെ ചേർത്ത് പിടിച്ചു അടുത്തുള്ള ചെറിയ തിട്ടയിൽ ഇരുത്തി അരികിലായി ഇരുന്നതും.....മ്മളെ ഒന്ന് നോക്കി നിറഞൊഴുകുന്ന കണ്ണ് തുടച് കൊണ്ട് ഇത്ത സംസാരിച്ചു തുടങ്ങി...... "അക്കു നിനക്ക് അറിയോ.....ന്റേം ഇക്കയുടേം പ്രണയ വിവാഹം ആയിരുന്നില്ല......

വിവാഹത്തിന് ശേഷo ആണ് പ്രണയം എന്തെന്ന് അറിഞ്ഞത്‌ തന്നെ...... ആ സന്തോഷകരമായ ജീവിതത്തെ കൂടുതൽ അര്ഥമുള്ളതാക്കുവാനായി ഞങ്ങടെ ജീവിത്തിലേക് ഒരാൾ കൂടെ കടന്നു വരുന്നുണ്ടെന്ന് അറിഞ്ഞ നിമിഷം മ്മടെ ഇക്കയുടെ ഉള്ളിലെ സന്തോഷം എത്രത്തോളം ഉണ്ടെന്ന് മ്മള് അനുഭവിച്ചറിഞതായിരുന്നു...... ഉപ്പ ഉമ്മ ഇക്ക അർഷി ആ കുടുംബത്തിലേക്ക് പുതിയൊരഥിതിയെ സ്വീകരിക്കാൻ ഉള്ള തയ്യാറെടുപ്പിലായിരുന്നു എല്ലാവരും...... അങ്ങനെ കാത്തിരിപ്പിനൊടുവിൽ ഒരു കുഞ്ഞു ജീവന് മ്മള് ജന്മം നൽകിയതിലൂടെ ഞാനൊരു ഉമ്മയായി മാറി.... അവന്റെ വരവിൽ എല്ലാവരും ഒത്തിരി സന്തോഷിച്ചു.....ഏറ്റവും കൂടുതൽ സന്തോഷം അർഷിക് ആയിരുന്നു..... മ്മടെ പൊന്നു മോൻ......പ്രസവിച്ചു കഴിഞ്ഞു റൂമിലേക്ക്‌ മാറ്റിയതിൽ പിന്നെ അർഷി അവന്റെ അടുത്തൂന്ന് മാറിയിരുന്നില്ല......

അവിടെന്നു ഡിസ്ചാർജ് ആയി വീട്ടിൽ കൊണ്ട് വന്നിട്ടും ഇക്കയെക്കാൾ കൂടുതൽ അവന് ആയിരുന്നു മോന്റെ അടുത്ത്..... അതിൽ ഇക്ക പരിഭവം പോലെ പറയുമെങ്കിലും....ആകെ ഉള്ള ആപ്പാപ്പ ആണന്ന് പറഞ്ഞു അവന് ഇക്കയുടെ വാ അടപ്പിക്കുമായിരുന്നു...... കുഞ്ഞു ഒന്ന് കരഞ്ഞാൽ അവനായിരുന്നു കൂടുതൽ വിഷമം......അവനൊരു അസുഖം വന്നാൽ കൂടെ ഉണ്ടാകും......ഇക്കാടെ ഉമ്മ പറയുമായിരുന്നു അർഷി കുഞ്ഞായിരുന്നപ്പോൾ ഇക്ക ഇങ്ങനെ ആയിരുന്നു അവന് കൂട്ടിരുന്നതെന്ന്.....അവനൊരു പനി വന്നാൽ കൂടെ സഹിക്കില്ലാന്ന്...... അതുപോലെ ആൺ അവന് മ്മടെ മോന്..... അതുകൊണ്ട് തന്നെ അർഷി ഒന്നെടുത്താൽ ഏത് കരച്ചിലും കുട്ടൂസിൽ നിന്ന് മായുമായിരുന്നു....."

"കുട്ടൂസ്....."🙄 "മോന്ക് പേരിട്ടിരുന്നില്ല അതുകൊണ്ട് കുട്ടൂസ് ന്നായിരുന്നു വിളിച്ചെ.....അവനുള്ള പേര് പോലും അർഷി തീരുമാനിക്കും എന്ന് പറഞ്ഞു......അവന് തന്നെയാ കുട്ടൂസ് ന്ന് വിളിച്ചു തുടങ്ങിയെ...... അങ്ങനെ മോന് ജനിച്ചു രണ്ടു മാസം കഴിഞ്ഞു അത്യാവശ്യം ആയി ഇക്ക ക്ക് ഗള്ഫിലേക് തിരിച്ചു പോകേണ്ടി വന്നു.... അവിടെ ബിസിനസ് ആയിരുന്നു ഇക്കയ്ക്ക്.......കമ്പിനിയിൽ എന്തോ പ്രോബ്ലം ഉണ്ടെന്നുള്ള ഇൻഫർമേഷൻ കിട്ടിയതിനെ തുടർന്നാണ് ഇക്കാക്ക് പെട്ടന്ന് പോകേണ്ടി വന്നത്..... ന്നേം മോനെയും വിട്ടു പോകാൻ തെല്ല് താല്പര്യം പോലും ഇല്ലാതിരുന്ന ഇക്കാക്ക് കമ്പനിയിൽ എന്തോ തിരിമറി നടന്നെന്നുള്ള ഇൻഫർമേഷൻ അറിഞ്ഞതും എത്രയും പെട്ടന്ന് അങ്ങോട്ട് എത്തിയെ മതിയാകുമായിരുന്നുള്ളു ......

കിച്ചയും അർഷിയും അന്നൊന്നും ഇത്രയും അടുപ്പo ഉണ്ടായിരുന്നില്ല....കാരണം കിച്ചുവിന്റെ കരിയറിന്റ ഭാഗമായി അവന് അന്ന് ദുബായിൽ ആയിരുന്നു...... കുട്ടൂസിന്റെ വരവിൽ ഉമ്മിയും മാരിയും നാട്ടിലേക് വന്നു.... ഇടക്കിടക്ക് മോനെ കാണാൻ അങ്ങോട്ട് വരുമായിരുന്നു..... മൂന്ന് മാസത്തോളം ഇക്ക ആ പ്രശ്നത്തിന് പുറകെ ആയിരുന്നു......ഒരുവിധം അത്‌ സോൾവ് ചെയ്തു നാട്ടിലേക് വരുവാണെന്ന് പറഞ്ഞതിൽ ഒത്തിരി സന്തോഷത്തിൽ ആയിരുന്നു ഞങ്ങൾ എല്ലാവരും....... ഇക്ക വരുന്ന ഒരുദിവസം മുന്നേ കുട്ടൂസിന് പനി കൂടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നു...... ഞങ്ങള്ക് കൂട്ടിന് അർഷിയും ഉണ്ടായിരുന്നു......രണ്ടു ദിവസം അവിടെ കിടന്നിട്ട് ഡിസ്ചാർജ് ചെയ്യാമെന്ന് പറഞ്ഞത് കൊണ്ട് ഉപ്പയെo ഉമ്മയേം വീട്ടിലേക് നിർബന്ധിച്ചു പറഞ്ഞു വിട്ടു..... പിറ്റേന്ന് ഇക്ക വരുന്ന സന്തോഷവും......

അതിനിടയിൽ ഓരോന്ന് ചിന്തിച്ചു മോന്ക് പാല് കൊടുത്തു ഉറക്കി..... ബെഡിലായി തടയിണ തീർത് വാഷ്‌റൂമിൽ പോകാൻ നിന്നതും...... കഴിക്കാൻ ഉള്ളതുമായി വന്ന അർഷിയെ മോനെ ഏൽപ്പിച്ചു കൊണ്ട് മ്മള് വാഷ്‌റൂമിൽ പോയി...... അതിനിടയിൽ വാഷ്‌റൂമിന്റെ വാതിലിൽ മുട്ടി കൊണ്ട്... ഡോക്ടർ വിളിക്കുന്നുണ്ട് അതുകൊണ്ട് അവിടെ വരെയൊന്ന് പോകുവാണന്നും മോൻ നല്ലയുറക്കം ആണെന്നും പറഞ്ഞു അർഷി പുറത്ത് പോയി..... വാഷ്‌റൂമിൽ നിന്നിറങ്ങി വന്ന മ്മള് കണ്ടത് ശൂന്യമായ ബെഡ് ആയിരുന്നു.... ഇനി ഇപ്പൊ അർഷി എങ്ങാൻ മോനെ എടുത്തോണ്ട് കൂടെ കൊണ്ട് പോയിരിക്കും എന്ന് ചിന്തിച്ചു കൊണ്ട് ബെഡിലായി ഇരുന്നതും....... അങ്ങോട്ടായി കതക് തുറന്ന് വന്ന ആളെ കണ്ട് ഒരു നിമിഷം സ്തംഭിച്ചു നിന്നെങ്കിലും ഇക്ക ന്ന് വിളിച്ചോണ്ട് ആൽക്കരികിലേക് ഓടി....

ഒരു സർപ്രൈസ് തരാൻ ആയി വരുന്ന വിവരo പറയാതെ ആള് നേരിട്ട് ഹോസ്പിറ്റലിലേക്ക് വന്നതാണോലോ...... ആകെ നനഞ്ഞു കുതിർന്ന് നിന്ന ഇക്കയെ കണ്ട് കാര്യം ചോദിച്ചതും വരുന്ന വഴിയിൽ ആക്‌സിഡന്റ് കാരണം ബ്ലോക്കിൽ പെട്ടന്ന് പറഞ്ഞു..... വാഹനം ഒന്നും പോകാൻ കഴിയാത്തത് കൊണ്ട് അവിടെന്ന് എങ്ങനെയോ ഇവിടെ എത്തിയതാണെന്ന് പറഞ്ഞു....... "മാജി.... നമ്മടെ കുട്ടൂസ് എവിടെ.... ചെക്കന്നെ കാണാന് ആണ് മ്മള് മഴ പോലും വകവെക്കാതെ ഓടിപിടിച്ചു വന്നത് തന്നെ....." "ആ ഇക്ക....അവനെ അർഷി കൊണ്ട് പോയിരിക്ക..... ഡോക്ടർ വിളിച്ചിട്ട്....മ്മള് ആ നേരം വാഷ്‌റൂമിൽ ആയിരുന്നു......ഇങ്ങോട്ട് വന്നേ ആകെ നനഞ്ഞിരിക്ക..... തല തുവർത്തി തരാം......"

ന്ന് പറഞ്ഞു മ്മള് ടവൽ എടുത്ത് തല തുവർത്തിയപ്പോൾ ആണ് കതക് തുറന്ന് അർഷി വന്നത്... കുട്ടൂസിനായി ആ കൈകളിലായി തിരഞെങ്കിലും കാണാതെ വന്നതും.... "അർഷി ടാ കുട്ടൂസ് എവിടെ.....ടാ അവനേം കൂടെ കൊണ്ട് നടന്ന് എവിടെ വെച്ചെങ്കിലും മറന്ന് പോയോട......" ന്ന് മ്മള് ഒരു ചിരിയോടെ ചോദിച്ചതും..... അവന്റെ മുഖത്തു ടെൻഷൻ അധികരിച് വന്നു... "ഇത്ത.....മോനെ.... മോനെ ഞാന് കൊണ്ട് പോയില്ല.... നല്ല ഉറക്കം ആയിരുന്നു.... അതുകൊണ്ട് ഇവിടെ കിടത്തിയേച്ചും ആണ് മ്മള് ഡോക്ടറെ കാണാന് പോയത്....." "ദേ.... അർഷി കളിക്കല്ലേ....തമാശ വിട് മ്മടെ മോൻ എവിടെ....." ന്ന് ഇക്ക ചോദിച്ചതും..... അവന് പറഞ്ഞത് തന്നെ ആവർത്തിച്ച് കൊണ്ടിരുന്നു.....

അതോടെ മനസ്സിൽ അകാരണമായ ഭയം അധികരിച്ചതും...... മ്മള് ആകെ തകർന്ന് ബെഡിലേക്കായി വേച് പോയതും...... ഇക്കയുടെ കൈകളാൽ താങ്ങി നിർത്തി.... പിന്നീട് ആ ഹോസ്പിറ്റലിൽ ആകെ തിരഞ്ഞെങ്കിലും മ്മടെ മോനെ കണ്ടെത്താൻ ആയില്ല..... ആ സമയത്തുള്ള cctv വഴി അന്വേഷണം നടത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.... കാരണം അവിടെ നടന്ന ആക്‌സിഡന്റിൽ പെട്ട് കൊണ്ട് വന്ന ആളെ ot യിൽ കയറ്റിയത് കൊണ്ട് തന്നെ സീനിയർ ഡോക്ടറെ കോണ്ടാക്ട് ചെയ്യാനോ ആ സമയം കഴിഞ്ഞില്ല.... പിന്നെ രാത്രി ഒത്തിരി ആയത് കൊണ്ടുo സാധ്യമായില്ല..... ആ രാത്രിയിൽ കരഞ്ഞു കൊണ്ട് നേരം പുലർന്ന്..... രാവിലെ cctv ചെക് ചെയ്യാൻ പോയവർക്ക് അന്നത്തെ ബ്ലാങ്ക് ഫൂട്ടേജ് ആണ് കിട്ടിയത്....... അതിലൂടെയൊന്നും മ്മടെ മോന്റെ വിവരം ലഭിക്കാതെ വന്നതും....... പോലീസിൽ മിസ്സിംഗ്‌ കംപ്ലയിന്റ് കൊടുത്തു വീട്ടിലേക് മടങ്ങി......

കാര്യം അറിഞ്ഞു മ്മടെ വീട്ടുകാർ ഒക്കെ വന്നിരുന്നു..... പക്ഷെ ഗൾഫിൽ നിന്ന് ഡാഡ് വന്നു അമി വന്നില്ല..... കാരണം അന്നായിരുന്നു കിച്ചയുടെ ജീവിതത്തിൽ അ പ്രശ്നങ്ങൾ ഒക്കെ ഉണ്ടായത്.... അവന്റെ സ്വപ്നം നഷ്ടമായത്.... എല്ലാം കൊണ്ടും മ്മള് തകർന്ന് പോയി വീടിനുള്ളിൽ റൂമിൽ ചടഞ്ഞു കൂടി......പോലീസ് അന്വേഷണത്തിൽ പോലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.....ഭിക്ഷാടകർ തട്ടി കൊണ്ട് പോകാൻ ആൺ സാധ്യത എന്നെല്ലാം അവരൊക്കെ പറഞ്ഞെങ്കിലും അതിലൊന്നും ന്റെ മോനെ കണ്ടെത്താൻ കഴിഞ്ഞില്ല...... നീറി നീറി ജലപാനം പോലും മില്ലാതെ കരഞ്ഞു തളർന്ന മ്മടെ അവസ്ഥയിൽ വേദന തോന്നിയ അർഷി മ്മടെ അടുത്തേക് വന്നതും......

സങ്കടം കൊണ്ടും ദേഷ്യം കൊണ്ടും ഇക്ക അർഷിയോട് എന്തൊക്കെയോ പറഞ്ഞു പൊട്ടിത്തെറിച്ചു...... അതിന് പുറമെ.....ഇക്കാടെ ഉമ്മ...... കുഞ്ഞിനെ കൊണ്ട് കളഞ്ഞില്ലേടാ.....നിനക്ക് ആരും ഇല്ല.....ഇവിടെയുള്ളവർ നിന്റെ ആരുമല്ല.....പൊക്കോ ഞങ്ങൾക്ക് മുന്നീന്ന്......കാണണ്ട നിന്നെ ഇവിടെയാർക്കും....... ന്നൊക്കെ ഉമ്മ കരഞ്ഞു പറഞ്ഞു അവനെ തള്ളി പുറത്ത് ആക്കി കൊണ്ട് ദേഷ്യം തീർത്തതും....അല്ലേലെ കുഞ്ഞിന്റെ നഷ്ടം അവന്റെ അശ്രദ്ധ കൊണ്ടാണെന്ന് കരുതി നീറി കഴിഞ്ഞ അവന്റെ മനസ്സിൽ ഇക്കയുടെയും ഉമ്മിയുടെയും വാക്കുകൾ ഒരാഘാതം ആയിരുന്നു...... അന്ന് ആ ദിവസo അവിടെ നിന്നിറങ്ങിയതാ അവൻ...... അവന്റെ കുട്ടൂസിനെ കൊണ്ടല്ലാതെ ആ പടി ചവിട്ടില്ല അത്‌ വരെ ഈ അർഷി അനാഥനാണ്......അവന്ക് ആരും ഇല്ല.....ആരും.......

ന്ന് പറഞ്ഞു നിറഞ്ഞ കണ്ണോടെ അവിടെ നിന്നും ഇറങ്ങി പോയതിൽ പിന്നെ അവന് തിരിച്ചു വന്നിട്ടില്ല...... നേരിട്ട് കാണുമ്പോളെല്ലാം മൗനം കൊണ്ട് നേരിട്ടു ആ ഏട്ടനും അനിയനും...... അന്ന് പറഞ്ഞ് പോയ വാക്കുകളുടെ പേരിൽ നീറുന്ന ഒരു ഉമ്മയുണ്ട് ആ വീട്ടിൽ..... ഇക്കയുടെ മനസും എനിക്ക് അറിയാം..... ആ ഉള്ളും നീറുവാണെന്ന്....... അവനെ ഒറ്റയ്ക്ക് ആക്കാതെ നിൽക്കാൻ വേണ്ടി ആണ് ഒരു മാറ്റമെന്നോണം നാട്ടിലേക് വന്ന കിച്ചയെ ഡാഡ് ഇവിടെ കോളേജിലെ ചുമതല ഏൽപ്പിച്ചത്...... അങ്ങോട്ടായി വന്ന അർഷിയെ കൂടെ കിച്ചുവിനോട് തനിച്ചാക്കാതെ ചേർത്ത് പിടിക്കാനും ഞാൻ ആണ് അവനോട് പറഞ്ഞത്...... പിന്നീട് അങ്ങോട്ട് കിച്ചു അവന്റെ കൂട്ടായി...... കുഞ്ഞിന്റെ നഷ്ട്ടത്തിൽ നിന്ന് മ്മടെ മനസൊന്ന് കരകയറാൻ നാല് വർഷത്തോളം എടുത്തു.... പിന്നെയാണ് മിയു മോൾ ഉണ്ടായത്.....

അതിലൂടെ പിണക്കം മാറ്റാൻ വേണ്ടി മ്മള് അർഷിയെ വിളിച്ചെങ്കിലും അവന് വരാൻ കൂട്ടാക്കിയില്ല...... പണ്ടത്തെ അർഷി അല്ല അവനിപ്പോ.....അനാഥനാണന്ന് സ്വയം പറഞ്ഞു നടക്ക..... കിച്ചു ഒക്കെ അവനെ പറഞ്ഞു തിരുത്തി കൊണ്ട് വരാൻ ശ്രമിച്ചതാണ്... പക്ഷെ.... അവന് അത്രയും കൂട്ടൂസിനെ ജീവനായിരുന്നു...... ഒത്തിരി അന്വേഷിക്കുന്നുണ്ടെന്ന് അറിയാം.......അവന്ക് കൂട്ടായി ഇപ്പൊ കിച്ചുവും..... അതെല്ലാം കഴിഞ്ഞു ഇപ്പൊ എട്ട് വർഷത്തോളം ആയി അക്കു.....ഇപ്പോഴും ഏട്ടനും അനിയനും മൗനം കൊണ്ട് പോയിട്ട് ഒരു നോട്ടം കൊണ്ട് പോലും പരസ്പരം ശിക്ഷിക്കുവാണ്......ഒരാൾക് കുഞ് തന്റെ അശ്രദ്ധ കാരണം നഷ്ടപെട്ടന്ന കുറ്റബോധം....

മറ്റൊരാൾക്ക്‌ തന്റെ വായിൽ നിന്നും തന്റെ കുഞ്ഞനിയനോട് പറഞ്ഞു പോയ വാക്കുകളുടെ പേരിലും...... ഇപ്പൊ ന്റെ മോൻ ഉണ്ടായിരുന്നേൽ.....ഒരിക്കലും അവരെ രണ്ടു പേരെയും പിരിയില്ലായിരുന്നു.....പക്ഷെ പടച്ചവന്റെ തീരുമാനമല്ലേ നടക്കു......ഇതെല്ലാം അനുഭവിക്കണമെന്ന് വിധിയുണ്ടാകും...... എന്നിരുന്നാലും എനിക്ക് ഒരു പ്രാർത്ഥനയെ ഒള്ളു.....ന്റെ കുഞ് ജീവനോടെ എവിടെയെങ്കിലും ഉണ്ടാവണെ എന്ന്....എവിടെ ആയിരുന്നാലും സന്തോഷത്തോടെ നിന്നാൽ മതി എന്റെ കുട്ടൂസ്......ഇങ്ങനെ ആഗ്രഹിക്കാനേ എനിക്ക് കഴിയുള്ളു അക്കു......" ന്ന് പറഞ്ഞു ഇത്ത മ്മടെ തൊളിലായി ചാഞ്ഞു പൊട്ടിക്കരഞ്ഞതും...... എല്ലാം കേട്ട ഷോക്കിൽ നിന്ന മ്മൾ യന്ത്രികമെന്നോണം ഒരുക്കയ്യാൽ പുറത്തു തലോടി കൊണ്ട് ഇത്തയെ സമാധാനിപ്പിച്ചു.... മ്മളിൽ നിന്ന് വേർപെടുത്തി കൊണ്ട് നിറഞ്ഞ കണ്ണ് തുടചതും....

മ്മടെ കൈകൾ കൂട്ടി പിടിച്ചു കൊണ്ട് ഇത്ത പറഞ്ഞു...... "അക്കു.......എനിക്ക് വേണം... ന്റെ പഴയ കുടുംബത്തെ.......ആ ഉമ്മക്കും ഉപ്പക്കും നൽകണം അവരുടെ മകനെ.....പുറത്ത് പറയുന്നില്ലേലും ഒത്തിരി വേദന അനുഭവിക്കുന്ന ഇക്കയ്ക്കും വേണ്ടി അർഷിയെ തിരിച്ചു കൊണ്ട് വരണം.....എങ്ങനെ എന്ന് ന്ന് എനിക്ക് ഇപ്പഴും അറിയില്ല...... പക്ഷെ ഒരു വിശ്വാസം തോന്നി പോകുന്നു നിന്നിൽ......സഹായിക്കന് നിനക്ക് കഴിയുമെന്ന്......" ന്ന് പറഞ്ഞ് മ്മളെ നിറകണ്ണുകളാലെ നോക്കി കൊണ്ട് പിന്തിരിഞ്ഞു കതക് തുറന്ന് അകത്തോട്ടു കയറി പോയതും...... മ്മള് ഒരു ശിലകണക്കെ നിന്ന് പോയി.... പതിയെ ടെറസ്സിലെ കൈവരിയിൽ കൈകൾ വെച് കൊണ്ട് ആകാശത്തേക്ക് മിഴികൾ ഉയർത്തി മനസ്സിൽ പറഞ്ഞു......

ഇനിയും ഒത്തിരി സംശയങ്ങൾ ബാക്കി നിൽക്കുന്നു..... ഷാഹിൽ എന്ത് കൊണ്ട് അപ്പുവിനെ കൊല്ലാൻ നോക്കുന്നു.....ആ കുടുംബത്തിലെ സമാധാനം കളഞ്ഞ രാത്രി.....അവന് എന്തിന് അത്‌ തിരഞ്ഞെടുത്തു..... മാജിത്ത പറഞ്ഞ ആ ആക്‌സിഡന്റ് അത്‌ എന്റേതായിരുന്നില്ലേ......ആ ഒരു രാത്രി മജിത്തയുടെ നഷ്ടപെട്ട മകൻ ആണ് പടച്ചവൻ ന്റെ കൈകളിലേക് എത്തിച്ചു തന്നത്......അവരുടെ കുട്ടൂസ് ന്റെ അപ്പുവായി വളർന്നു...... ആ കുടുംബത്തിന്റെ സന്തോഷം അതെനിക്ക് തിരിച്ചു നൽകാൻ കഴിയുമെന്ന് എനിക്ക് അറിയാം...... പക്ഷെ എങ്ങനെ...... അവരുടെ കുട്ടൂസ് ആണ് മ്മടെ അപ്പു എന്ന് അറിയുന്ന നിമിഷം മതി എല്ലാ സന്തോഷവും തിരികെ ലഭിക്കാൻ......

അവന്റെ ഭീഷണി ഇല്ലായിരുന്നേൽ എപ്പഴേ പറഞ്ഞേനെ സത്യങ്ങൾ എല്ലാം....... ഇനിയും അവനെ പേടിച് ഇരുന്നിട്ട് കാര്യം ഇല്ല...... എല്ലാം തുറന്ന് പറയണം.....ഇനിയും അറിഞ്ഞു കൊണ്ട് ഒരു കുടുംബത്തെ വേദനയിലേക് തള്ളി വിടാൻ കഴിയില്ലെനിക്ക്...... അപ്പുവിന്റെ കാര്യം ഇപ്പൊ ഇവിടെ സുരക്ഷിതമാണ്.....ഇനി വൈകിക്കൂടാ......നാളെ.... നാളെത്തന്നെ സത്യം എല്ലാവരെയും അറിയിക്കണം..... അതിന് ശേഷം എന്തും നേരിടാൻ സജ്ജമായിരുന്നെ പറ്റു....... എന്നെല്ലാം മനസ്സിൽ ചില തീരുമാനങ്ങൾ എടുത്ത് കൊണ്ട് മ്മള് ഫോൺ എടുത്ത് ആനിയെ വിളിച്ചു....... നാളെ അവളോട് ഇച്ചായന്മാരെ കൂട്ടി രാവിലെ തന്നെ മുബാറക് ഹെവനിൽ എത്തണമെന്ന് പറഞ് കഴിഞ്ഞു കാൾ കട്ട് ചെയ്തു നേരെ റൂമിലേക്ക്‌ വിട്ടു.....

റൂമിന് വെളിയിൽ നിന്ന് ഓഫീസ് റൂമിലേക്ക്‌ നോക്കിയപ്പോൾ അവിടെ ലൈറ്റ് അണഞ്ഞിരുന്നു...... ഇങ്ങേരിത് ഇവിടെത്തെ പണിയും നിർത്തി പോയോ......ഇനി മ്മൾക്കുള്ള കെണി വെല്ലോം ആണോ ന്ന് ആർക്കറിയാം അകത്തു പണിഞ്ഞിരുന്നതെന്ന്..... ന്ന് പറഞ്ഞു കൊണ്ട് തിരിയാൻ ഒരുങ്ങവെ..... പെട്ടന്ന് ആണ് രണ്ടു കൈകൾ മ്മളെ ചുറ്റി പിടിച്ചു വലിച്ചു അകത്തേക്കിട്ട് കതകടച്ചത്...... കഥകടഞ്ഞ പാടെ മ്മളെ പിടിച്ചു വാതിലോട് ചേർത്ത് വെച്ചതും..... ആദ്യത്തെ പകപ്പിൽ മുറുകെ അടച്ച കൺപോളകൾ പതിയെ തുറന്നു നോക്കിയപ്പോൾ കണ്ടത് വശ്യമായ ചിരിയോടെ മ്മടെ മുന്നിൽ അതാ അൽ 🔥രാവണൻ🔥...................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...