രാവണന്റെ മാത്രം: ഭാഗം 32

 

രചന: ഷാദിയ

ദിവസങ്ങൾ ആരെയും കാത്ത് നിൽക്കാതെ ഓടി മറഞ്ഞു . വസന്തവും, ശിശിരവും ,ഹേമന്തവും ... അങ്ങനെയങ്ങനെ രാവൺ കുഞ്ഞിപ്പെണ്ണിനെ താലോലിച്ചും സ്നേഹിച്ചും നല്ലൊരു അച്ഛനായി . ഇതിനിടയിൽ അന്നമ്മയും ആൽബിയും കല്ല്യാണം കഴിച്ചു . രാവണിന്റെ കാർഡിയാക് സർജറി കഴിഞ്ഞു . ഒരു പാട് മാറ്റങ്ങൾ. മാറ്റമില്ലാത്തത് ഒന്ന് മാത്രം രുദ്ര. ആരെയും കാണാൻ സമ്മതിക്കാതെ ആ ജയിലഴിക്കുള്ളിൽ തളച്ചിട്ട പന്ത്രണ്ട് മാസം . നാളേക്ക് രുദ്ര യുടെ ശിക്ഷ പൂർത്തിയാവുകയാണ് . കാത്തിരിപ്പാണ് ഓരോരുത്തരും . അതിൽ ഏറ്റവും അധികം രാവണും . സെൻട്രൽ ജയിലിന് പുറത്ത് അക്ഷമരായി കാത്തിരിക്കുന്ന വീട്ട്കാർക്ക് മുന്നിൽ രുദ്ര ഇറങ്ങി വന്നു . പഴയ തിളക്കമറ്റ കണ്ണുകളിൽ തികച്ചും ശൂന്യതയാണ് . പഴയ ആ ചുറുചുറുക്കൊന്നും ഇല്ല മെലിഞ്ഞ് നീണ്ട ഒരു സ്ത്രീരൂപം . അഭിയുടെ കണ്ണുകൾ നിറഞ്ഞു. എന്നും കൂടെ നിന്ന കൂട്ടുകാരിയുടെ അവസ്ഥ അവനെ ദുഃഖത്തിൽ ആഴ്ത്തി . ആരോടും ഒന്നും മിണ്ടാതെ കാറിന്റെ പിൻസീറ്റിൽ കയറി ഇരിക്കുന്ന രുദ്രയെ അവർ ഏവറും നോക്കി. ഒരു വർഷം . ഇത് വരെ ഒരു നോക്ക് കാണാനോ വാക്ക് കേൾക്കാനോ അവൾ പ്രത്യക്ഷപ്പെട്ടിട്ടില്ല .ഇപ്പോഴിതാ വീണ്ടും മൗനം പാലിച്ചു . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

രാവണന്റെ വീട്ടിലേക്കാണ് അവർ അവളെ കൊണ്ട് പോയത് . പുറത്ത് കുഞ്ഞിപെണ്ണുമായി രുദ്രയെ കാത്ത് നിൽക്കുന്ന രാവണിന്റെ മുന്നിൽ കാർ ഡോർ തുറന്ന് രുദ്ര ഇറങ്ങി ആരോടും മിണ്ടാതെ അകത്തേക്ക് കയറി . മ്മാ .....കുഞ്ഞിപെണ്ണിന്റെ വിളി കേട്ട് കുഞ്ഞിന്റെ മുഖം പതിയെ തലോടി അകത്ത് കയറി സോഫയിൽ ഇരുന്നു. രുദ്ര ഒരു വർഷം നീ മൗനം കൊണ്ട് ഞങ്ങളെ വേദനിപ്പിച്ചു വീണ്ടും മൗനം താങ്ങില്ല ......അഭി രുദ്ര യുടെ മുഖം നോക്കി ചോദിച്ചു. എനിക്കും താങ്ങുന്നില്ല ...... അറിഞ്ഞത് ഒന്നും എന്റെ ഹൃദയവും സമ്മതിക്കുന്നില്ല വിശ്വസിക്കാന് ................. രുദ്ര പരസ്പര ബന്ധം ഇല്ലാത്ത മറ്റൊന്ന് പ്രസ്താവിച്ചു . രുദ്രേ...........യാഷ് സംശയത്തോടെ വിളിച്ചു. രണ്ട് പുരുഷന്മാർ എന്റെ ജീവിതത്തിൽ വന്നു . രണ്ട് പേരും എനിക്ക് രണ്ട് തരം ദുഃഖം തന്നു ..... പക്ഷേ രണ്ടും ഞാനനുഭവിച്ചത് ഒരേ കാരണത്തിന്റെ പേരിൽ ആരോ ആർക്കോ നൽകിയ വാക്കിന്റെ പേരിൽ..... രുദ്ര. രണ്ടല്ല മൂന്നു ....

മൂന്ന് വ്യക്തികൾ നിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു നീ ജനിക്കുന്നതിനു മുൻപ് നിനക്ക് വേണ്ടി ചോദിച്ച ഒരു വ്യക്തി എന്റെ ഏട്ടന് എല്ലാവരുടെയും ഉണ്ണി .........അഭി പതിയെ പറഞ്ഞ് തുടങ്ങി രുദ്ര മനസ്സിലാകാതേ അഭിയെ നോക്കി. ദേവപുരത്തെ മഹീന്ദ്രൻ ഒരു പാവം പെണ്ണിനെ സ്നേഹിച്ച് വിവാഹം കഴിച്ചു . സന്തോഷകരമായ ജീവിതം അവരുടെ ഇടയിലേക്ക് ഒരു പൊന്ന് മോൻ വന്നു അവരുടെ ഉണ്ണി . എല്ലാവരുടെയും സ്നേഹം അറിഞ്ഞ് അവന് വളർന്നു . അവന് സ്നേഹം കൂടുതൽ അവന്റെ ജാനിമ്മയോട് ആയിരുന്നു . കുഞ്ഞ് ഉണ്ണി മിണ്ടാൻ തുടങ്ങി അവന് അവന്റെ ജാനിമ്മയോട് ജാനിമ്മയുടെ വാവയെ തനിക്ക് തരണം എന്ന് പറയുമായിരുന്നു . അങ്ങനെ എല്ലാവരും ജാനകി യുടെ മകൾ ഉണ്ണിയുടെ പാതിയാണെന്ന് പറഞ്ഞു പഠിപ്പിച്ചു . അങ്ങനെയിരിക്കെയാണ് ഒരു ഉത്സവ പറമ്പിൽ വെച്ച് മഹീന്ദ്രനും അമൃതയ്ക്കും അവരുടെ ഉണ്ണിയെ നഷ്ടപ്പെടുന്നത് . അന്ന് ഉണ്ണിക്ക് മൂന്ന് വയസ് . അന്ന് ഉണ്ണിയെ നഷ്ടപ്പെട്ട സംഭവത്തിന് ശേഷം ആകെ തളർന്ന വീട്ട് കാർക്ക് അല്പം ആശ്വാസം ആയത് അവർക്ക് മറ്റൊരു കുട്ടി ജനിച്ചപ്പോഴായിരുന്നു . അവനവർ അഭിനവ് എന്ന് പേര് നൽകി . അവന് മാസത്തിന് ഇളയതായി ജാനകിയും പ്രസവിച്ചു അവൾക്ക് രുദ്രപ്രിയ എന്ന പേര് നൽകി .

ഇരുവരും വളർന്നു . അങ്ങനെ വർഷങ്ങൾ കടന്നു പോയി . ഒരുദിവസം ഒരു യാത്രയിൽ തന്റെ പൊന്നോമനയെ കണ്ട സന്തോഷത്തിൽ വണ്ടിയിൽ നിന്നും ഇറങ്ങിയോടിയ അമൃത എത്തിപ്പെട്ടത് ഒരു കാർ ആക്സിഡന്റ് രൂപത്തിൽ മറ്റൊരാളുടെ കയ്യിൽ . വെറും അഞ്ച് വയസ് മാത്രം ഉള്ള കുഞ്ഞിനെ എങ്ങനെ നോക്കും എങ്ങനെ പരിപാലിക്കും എന്ന ചോദ്യത്തിന് മഹീന്ദ്രൻ മറ്റൊരു വിവാഹത്തിന് നിർബന്ധിതനായി . മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. പതിയെ അവർ പഴയത് മറന്ന് തുടങ്ങി. ഇതൊക്കെ കഴിഞ്ഞ സംഭവങ്ങളാ അഭി നീയെന്തിനാ ഇത് ......മഹീന്ദ്രൻ ദയനീയമായി ചോദിച്ചു . അവസാനിച്ചത് നമുക്കായിരുന്നു ആ അധ്യായം മറ്റൊരിടത്ത് പുതിയൊരു കെട്ട് കഥയിൽ തുടക്കം കുറിച്ചു. ഉമയേ വിശ്വസിച്ചു അവൾ പറഞ്ഞ കള്ളങ്ങൾ കേട്ട് ഭർത്താവ് തെറ്റ് ചെയ്തൂന്ന് കരുതി തള്ളി പറഞ്ഞു കുഞ്ഞിനെ എടുത്ത് വീട് വിട്ടിറങ്ങി അമൃത.......എന്നാൽ യാത്രയിൽ മോന്റെ കരച്ചിൽ മാറ്റാൻ എന്ന വ്യാചേന ഉമാ ആ കുഞ്ഞിനെയും എടുത്ത് അവിടെ നിന്നും ഒളിച്ചോടി .

അമൃതയുടെ പേരിലുണ്ടായിരുന്ന സ്വത്തുക്കൾ സകലതും കുഞ്ഞിന്റെ പേരിലേക്ക് ഉള്ളതാണെന്ന പവർ ഓഫ് അറ്റോർണി ഉമ കണ്ടിരുന്നു . ആ പവർ ഓഫ് അറ്റോർണി കൈക്കലാക്കി കുഞ്ഞിനെയും കൊണ്ട് കടന്ന് കളഞ്ഞു സ്വത്തുക്കൾ കൈക്കലാക്കാൻ ...അങ്ങനെ ഉമ എന്റെ മകന്റെ ജീവിതത്തിലേക്ക് വന്നു . തന്റെ ആദ്യ ഭർത്താവ് ൽ ഉള്ള കുഞ്ഞാണെന്ന് പറഞ്ഞ് . അങ്ങനെയിരിക്കേ ഒരു തീർത്ഥാടനം കഴിഞ്ഞ് വരുമ്പോഴാണ് അമർതയെ യെ ആക്സിഡന്റ് രൂപത്തിൽ ഭാർഗവി എന്ന സ്ത്രീക്ക് കിട്ടുന്നത് ...സാധു സ്ത്രീ കണ്ടപ്പോൾ പാവം തോന്നി . ഒരിക്കൽ തന്റെ ഭർത്താവും കുഞ്ഞ് ഉണ്ണിയും ചേർന്നുള്ള ഫോട്ടോ നോക്കി കരയുന്ന അമൃത യെ കണ്ടാണ് അവർ അവളോട് അതാരാണെന്ന് ചോദിക്കുന്നതെന്നും ഈ കഥ പറയുന്നതെന്നും അവർ രുദ്രയോട് പറഞ്ഞു .

അവർ പറഞ്ഞതിൽ പാതിയായിരുന്നു സത്യം .ഉമ എന്ന സ്ത്രീ തന്നെയാണ് കുട്ടിയെ തട്ടി കൊണ്ട് പോയത് . അമൃതയെ അവർക്ക് ലഭിക്കുകയും ചെയ്തു ബാക്കി അത്രയും അവർ രുദ്രയോട് കള്ളങ്ങൾ പറഞ്ഞു . അവർക്ക് അറിയായിരുന്നു രുദ്ര ആരാണെന്ന്. സത്യം രുദ്ര അറിഞ്ഞാൽ അവരുടെ പക്കൽ ഉള്ള ഉണ്ണി അവരെ വിട്ട് പോകും എന്ന ഭയം .ആ കള്ളങ്ങൾ കേട്ട് എല്ലാം രുദ്ര എന്നോട് പറഞ്ഞു ഞാൻ അത് ഡെവിയോടും . എല്ലാം ഡെവി അന്യേഷിച്ചു കണ്ടത്തി. പക്ഷേ എന്നോട് പറയാൻ വൈകി . ഉമ തട്ടി കൊണ്ട് പോയ ഉണ്ണി ആര്യാൻഷ് രാവൺ രവിശങ്കർ എന്ന പേരിൽ വളർന്നു. ഇല്ല കള്ളം....രാവൺ ഒരു നടുക്കത്തോടെ പറഞ്ഞു. സത്യം . പച്ചയായ സത്യം ആര്യാൻഷ് രാവൺ എന്ന നിങ്ങൾ ഈ നിൽക്കുന്ന ദേവപുരത്തെ മഹീന്ദ്രന്റെയും ഭാര്യ അംബികയുടെയും മകനാണ്.......തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...