രുദ്ര: ഭാഗം 32

 

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"അതൊക്കെ ഏട്ടന്റെ തോന്നലാ ..... ഏട്ടനതൊക്കെ മറന്നേക്ക് ഇപ്പൊ അവൾ ഒന്ന് relaxed ആവട്ടെ ..... പതിയെ പതിയെ മഹിയിലൂടെ സത്യങ്ങളൊക്കെ അവൾ മനസിലാക്കിക്കോളും ..... അന്ന് നമ്മുടെ ശ്രീക്കുട്ടി ഈ ഏട്ടന്മാരെ തേടി വരും .... അത് വരെ ഏട്ടൻ ഒന്ന് കാത്തിരിക്ക് ....." അവൻ കിരണിന്റെ പുറത്തു തടവിക്കൊണ്ട് പറഞ്ഞതും ഒക്കെ കേട്ട് പിറകിൽ കിച്ചു നിൽപ്പുണ്ടായിരുന്നു "എന്നോടും എന്റെ അമ്മയോടും ഏട്ടന് വെറുപ്പ് തോന്നുന്നുണ്ടോ ഏട്ടാ .....?" അവൾ നിറഞ്ഞ കണ്ണുകളോടെ ചോദിച്ചതും കിരൺ തലയുയർത്തി അവളെ നോക്കി "ഏട്ടനെ ഇത്രയും കാലം ഏട്ടന്റെ കുടുംബത്തിൽ നിന്ന് അകറ്റിയതിന് ..... "

അവളെ നെറ്റി ചുളിച്ചു നോക്കുന്ന കിരണിനോടായ് അവൾ പറഞ്ഞതും ഒരു കൈകൊണ്ട് അവനവളെ ചേർത്ത് പിടിച്ചു "അന്ന് ആ റോഡരികിൽ തീരേണ്ട എന്റെ ജീവൻ രക്ഷിച്ച അമ്മയെ എങ്ങനാ മോളെ ഞാൻ വെറുക്കുക ..... ഇന്ന് എന്നെ ഈ കാണുന്ന ഞാൻ ആക്കിയത് നിങ്ങളല്ലേ ..... ആ കടപ്പാടും സ്നേഹവും എന്നും എന്നിൽ ഉണ്ടാവും ഓർമ തിരിച്ചു കിട്ടിയപ്പോ ..... കണ്മുന്നിൽ ചോര വാർന്നൊലിച്ചു കിടക്കുന്ന അച്ഛന്റെ മുഖം എന്നെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു ആ അച്ഛനെന്ത് പറ്റിയെന്നോ ..... അമ്മയും ശ്രീക്കുട്ടിയും എവിടെയാണെന്നോ ഒന്നും അറിയാതെ എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടുപോയ സമയമായിരുന്നു

അത് എന്റെ ഉള്ളിലെ depression അത് ഏതേലും വിധത്തിൽ നിങ്ങളെ ബാധിച്ചാലോ എന്ന് ഞാൻ ഭയന്നു മനസ്സിനൊരു കടിഞ്ഞാൺ ഇട്ടുകൊണ്ട് എന്റെ മാത്രം ലോകത്തേക്ക് ഞാൻ ചുരുങ്ങിയതും അത് കൊണ്ടാ അല്ലാതെ നിങ്ങളോട് വെറുപ്പുണ്ടായിട്ടില്ല ..... അമ്മ ഇന്നും എനിക്ക് പ്രീയപ്പെട്ടതാ കിച്ചു പിന്നെ നീ ..... എത്ര ആട്ടി ഓടിച്ചാലും ഏട്ടാ ഏട്ടാന്ന് വിളിച്ചു പുറകെ വരുന്ന നിന്നെ എങ്ങനെയാടി ഈ ഏട്ടൻ വെറുക്കാ ..... പലപ്പോഴും നിന്റെ ഓരോ പൊട്ടത്തരങ്ങൾ കേട്ട് മനസ്സിൽ പലതവണ പൊട്ടി ചിരിച്ചിട്ടുണ്ട് .... എനിക്ക് നീയും ശ്രീക്കുട്ടിയും രണ്ടല്ല കിച്ചൂ ..... നീയും എന്റെ കുഞ്ഞ്‌ പെങ്ങൾ തന്നെയാ ..... രണ്ടുപേരെയും ഒരിക്കലും ഞാൻ രണ്ടായി കാണില്ല ......"

ചെറു ചിരിയോടെ കിരൺ പറഞ്ഞു നിർത്തിയതും അവൾ കണ്ണും നിറച്ചു അവനെ കെട്ടിപ്പിടിച്ചു "Love you Chettaa...... " അവനോട് ചേർന്ന് നിന്നുകൊണ്ട് അവൾ പറഞ്ഞതും ശ്രാവൺ ചിരിയോടെ അവരെ നോക്കി നിന്നു "നിന്നോടിനി പ്രത്യേകം പറയണോ ..... വന്ന് കെട്ടിപ്പിടിക്കെടാ ചേട്ടാ ....." അവൾ തലപൊക്കി ശ്രാവണിനോട് പറഞ്ഞുകൊണ്ട് കണ്ണ് തുടച്ചതും അവൻ അവളുടെ തലക്ക് ഒന്ന് കൊടുത്തുകൊണ്ട് അവരെ കെട്ടിപ്പിടിച്ചു "അപ്പൊ ഇന്ന് മുതൽ പെങ്ങൾ ഒന്നല്ല രണ്ടാ .... ല്ലേ ....." ശ്രാവൺ ഒരു ചിരിയോടെ പറഞ്ഞതും കിരൺ രണ്ടുപേരെയും ചേർത്ത് പിടിച്ചു കിച്ചുവിന് ഒരുപാട് സന്തോഷമായി ....

തൽക്കാലത്തേക്കെങ്കിലും കിരണിന്റെ മുഖത്ത് ഒരു പുഞ്ചിരി വന്നതോർത്തു അവൾ സമാധാനിച്ചു •••••••••••••••••••••••••••••••••••••••••••••••••• "ഡോക്ടർ .... എന്റെ ഉമ്മക്ക്‌ ഇപ്പോൾ എങ്ങനെ ഉണ്ട് ...... ഞങ്ങളെ പോലും അകത്തേക്ക് കയറ്റാത്തതെന്താ ....."ഡോക്ടറിന്റെ മുന്നിൽ ഇരിക്കുന്ന അൻവറിന്റെ കൈയിൽ ഫിദ മുറുകെ പിടിച്ചു "See Mr ......?" "അൻവർ ......" "okay ..... Mr.Anvar .... ബുള്ളറ്റ് ഞങ്ങൾ റിമൂവ് ചെയ്തിട്ടുണ്ട് ..... പേഷ്യന്റിന് ബോധവും വന്നു ..... ബട്ട് ഒരു ചെറിയ പ്രശ്നമുണ്ട് ....." ഡോക്ടർ മുഖാവരയോടുകൂടി പറഞ്ഞതും ഫിദയുടെയും അൻവറിന്റെയും മുഖത്തു ആധി നിറഞ്ഞു "എന്താ ഡോക്ടർ ....." അൻവർ പരിഭ്രമത്തോടെ ചോദിച്ചു

"ബുള്ളറ്റ് തൊണ്ടയുടെ ഭാഗത്തു തറച്ചു കയറിയത് കൊണ്ടാവാം പേഷ്യന്റിന് സംസാരിക്കാൻ നല്ല ബുദ്ധിമുട്ടുണ്ട് ..... ഞാൻ പറഞ്ഞു വന്നത് .......ഇപ്പോൾ നിങ്ങളുടെ ഉമ്മയ്ക്ക് സംസാരശേഷി ഇല്ല ..... എന്ന് കരുതി പേടിക്കണ്ട ..... ഇത് temporary ആണ് .... ആ മുറിവ് ഉണങ്ങുമ്പോഴോ അതോ പിന്നീട് കാലതാമസം കൊണ്ടോ പതിയെ പതിയെ സംസാരശേഷി തിരിച്ചു കിട്ടും .... Treatment കറക്റ്റ് ആയി ചെയ്‌താൽ മതി ....." അത്രയും കേട്ടതും തളർച്ചയോടെ ഇരിക്കുന്ന ഫിദയെ ചേർത്ത് പിടിച്ചു അവൻ പുറത്തേക്കിറങ്ങി കിരണിന് ഇതൊക്കെ അറിഞ്ഞപ്പോൾ ദേഷ്യവും നിരാശയും കൂടി .....

ആ ശത്രു ആരാണെന്ന് അറിയുന്ന ഒരേ ഒരാൾ ഭദ്ര ആയിരുന്നു കൂടാതെ ഫിദയുടെ അവസ്ഥ കാണുമ്പോൾ അവനു വല്ലാത്ത ഒരു അസ്വസ്ഥത തോന്നി അൻവർ അവനോട് കാര്യങ്ങളൊക്കെ പറഞ്ഞുകൊണ്ട് ഫിദയെ കൂട്ടി അവിടുന്ന് പോയി •••••••••••••••••••••••••••••••••••••••••••••••••• "ഇനി ഇവിടെ ഇങ്ങനെ കിടക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നുമില്ല ..... ആ കുട്ടിക്ക് വീട്ടിലെ atmosphere ആയിരിക്കും കൂടുതൽ comfortable ..... ആഴ്ചയിൽ ഒരിക്കൽ ടെസ്റ്റിന് കൊണ്ട് വരണം ..... ബുള്ളറ്റ് ശരീരത്തിൽ തന്നെ തുടരുന്നത് എത്രത്തോളം risk ഉള്ള കാര്യമാണെന്ന് ഞാൻ പറയണ്ടല്ലോ എന്തായാലും ഞാൻ ഡിസ്ചാർജ് തരാം ..... കൊടുക്കാൻ കഴിയുന്ന മാക്സിമം സന്തോഷം കൊടുക്കുക ...... വിശ്വാസം കൈ വിടാതിരിക്കുക ...... എന്തെങ്കിലും ഒരു വഴി ഉണ്ടാവും ......."

ഡോക്ടർ പറയുന്നതൊക്കെ കിരൺ ശ്രദ്ധയോടെ കേൾക്കുന്നുണ്ടെങ്കിലും മഹി കേൾക്കാത്ത ഭാവത്തിൽ മുഖം ചെരിച്ചിരുന്നു ഡിസ്ചാർജ് കിട്ടിയതും കിരൺ ബിൽ ഒക്കെ സെറ്റിൽ ചെയ്തു മഹിയും സത്യനും ഹേമയും കൂടി രുദ്രയെ വീട്ടിലേക്ക് കൊണ്ടുപോയി അല്ലു അൻവറിനൊപ്പം ഹോസ്പിറ്റലിൽ നിന്നു ..... ആ ഹോസ്പിറ്റൽ വാസത്തിനിടെ അൻവറിനൊപ്പം ഓടിനടക്കാൻ അവനും ഉണ്ടായിരുന്നു ..... അവൻ മാത്രമല്ല സൂര്യയും കിരണും ഒക്കെ ഉണ്ടായിരുന്നു കിച്ചുവിനെയും കൂട്ടി കിരൺ ബൈക്കിൽ പോയപ്പോൾ സൂര്യ കിരൺ പറഞ്ഞതനുസരിച്ചു ശ്രാവണിനെ കിച്ചുവിന്റെ വീട്ടിൽ ഡ്രോപ്പ് ചെയ്തു പാർവതിയുടെ (കിച്ചുവിന്റെ 'അമ്മ )നിർബന്ധമായിരുന്നു  ശ്രാവൺ അവർക്കൊപ്പം താമസിക്കണമെന്ന് സൂര്യൻ അവനെ അവിടെ ഡ്രോപ്പ് ചെയ്തു തിരിയുന്നതിനിടയിൽ അകത്തുള്ള കിച്ചുവിനെ ഒന്ന് കണ്ണെറിഞ്ഞു നോക്കി "ഡാ .... ഡാ ...."

അത് കണ്ട് ശ്രാവൺ അവന്റെ പുറത്തു ഒന്ന് കൊടുത്തുകൊണ്ട് വിളിച്ചതും അവൻ വേഗം ബൈക്ക് പറപ്പിച്ചു വിട്ടു അവൻ അത് കണ്ടു ചിരിച്ചു അകത്തേക്ക് കയറാൻ നിന്നതും അവരെ തന്നെ നോക്കി നിന്ന കിച്ചു പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞു അകത്തേക്ക് പോകുന്നത് കണ്ട് അവന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി സ്ഥാനം പിടിച്ചു അപ്പോഴേക്കും പാർവതിയും കിരണും വന്ന് അവനെ അകത്തേക്ക് കൊണ്ട് പോയി പാർവതി നല്ല സന്തോഷത്തിലായിരുന്നു ...... ഒരു മകനെക്കൂടി കിട്ടിയതിലും കിരൺ പഴേത് പോലെ തന്നെ സ്നേഹിക്കുന്നതിലും അവർക്ക് ഒരുപാട് സന്തോഷം തോന്നി രണ്ട് ആണ്മക്കൾക്കിടയിൽ എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നറിയാതെ പാർവതി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് ഒരു ചിരിയോടെ മൂന്നുപേരും നോക്കി നിന്നു

"എന്റെ അമ്മയുടെ മുഖത്തു ഇന്നുള്ള ആ പുഞ്ചിരിക്ക് കാരണം നിങ്ങളാണ് ...... Thank you so much ....." അത് പറയുമ്പോൾ അവളുടെ നോട്ടം സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ അകത്തേക്ക് പോകുന്ന പാർവതിയിൽ ആയിരുന്നു "നിന്റെ അമ്മയോ ..... നമ്മുടെ അമ്മ എന്ന് പറയെടി ....." ശ്രാവൺ അവളുടെ ചെവിക്ക് പിടിച്ചതും അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു ..... കണ്ണും മനസ്സും നിറഞ്ഞ ചിരി •••••••••••••••••••••••••••••••••••••••••••••••••• "ഓ ..... നശൂലത്തെ കെട്ടി എഴുന്നള്ളിച്ചിട്ടുണ്ട് ...... നാശം പിടിക്കാൻ ....." വർഷ അകത്തേക്ക് വന്നുകൊണ്ട് ഈർഷ്യയോടെ പറഞ്ഞതും നിത്യ മുഖം ചുളിച്ചു "ആര് വന്നൂന്ന് ..... ?"

നിത്യ ചോദിച്ചതും വർഷ ബെഡിലേക്ക് ഇരുന്നു "വേറെ ആരാ ..... ഇവിടുത്തെ തമ്പുരാട്ടി ...." വർഷ പുച്ഛത്തോടെ ചുണ്ടുകോട്ടി "ആര് രുദ്രയോ ....?" "ആഹ് അവള് തന്നെ ...." വർഷ ഇഷ്ടക്കേടോടെ പറഞ്ഞു "അവൾ രക്ഷപ്പെടില്ലെന്നൊക്കെ പറഞ്ഞിട്ട് ..... ഇപ്പൊ എങ്ങനെയാ ഡിസ്ചാർജ് ആയെ ..... ബുള്ളെറ്റ് റിമൂവ് ചെയ്തോ ....." നിത്യ ആകാംക്ഷയോടെ ചോദിച്ചു "അതൊന്നും എടുത്തിട്ടില്ല ..... ഡോക്ടർമാരൊക്കെ കൈയൊന്നുഴിഞ്ഞുന്നാ കേട്ടെ .... ഇന്നോ നാളെയോ .... ആ അവസ്ഥയാ ..... അതോർക്കുമ്പോഴാ ഒരാശ്വാസം ....." വർഷ ആശ്വാസത്തോടെ പറഞ്ഞതും നിത്യയുടെ ചുണ്ടിൽ ഒരു ചിരി വന്നു "അപ്പൊ അവള് ചാവും അല്ലെ ....."

ക്രൂരമായ ചിരിയോടെ അവളത് ചോദിച്ചതും വർഷവും ഒന്ന് ചിരിച്ചു "ഉറപ്പല്ലേ ..... അവളെ നല്ലോണം സന്തോഷിപ്പിക്കണമെന്നാ ആ സത്യന്റെ ഉത്തരവ് ..... " വർഷ പുച്ഛത്തോടെ പറഞ്ഞതും നിത്യ എന്തോ ചിന്തിച്ചിരുന്നു "പിന്നെ ആ പെണ്ണിന് ഇതൊന്നും അറിയില്ല ..... അറിയിക്കരുതെന്നാ മോളീന്നുള്ള ഓഡർ ....." വർഷ ഗൂഢമായ ചിരിയോടെ പറഞ്ഞതും ആ ചിരി നിത്യയിലേക്കും പടർന്നു "അപ്പൊ എങ്ങനാ അവളെ അറിയിക്കയല്ലേ ....." നിത്യ കൈ രണ്ടും കൂട്ടി തിരുമ്മിക്കൊണ്ട് വർഷയോട് ചോദിച്ചതും അവർ അവിടെ നിന്നും എണീറ്റു "നീ വാ .... നമുക്ക് അവളെയൊന്ന് സന്തോഷിപ്പിച്ചിട്ട് വരാം ...."........ തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...