രുദ്ര: ഭാഗം 34

 

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"രുദ്രാ ..... നീ എന്താ ഇവിടെ .... .?" അവൻ അവളുടെ അടുത്തേക്ക് ഓടി വന്നുകൊണ്ട് ചോദിക്കുമ്പോഴാണ് ബാക്കി ഉള്ളവർ അവളെ കണ്ടത് "ഉ ..... ഉണ്ണിയേട്ടാ ......"അവൾ വിതുമ്പലോടെ വിളിച്ചതും കിരണിന്റെ കാലുകൾ നിശ്ചലമായി അവൻ വിശ്വസിക്കാനാവാതെ അവളെ നോക്കി "എന്താ ..... എന്താ നീയെന്നെ വിളിച്ചേ .....?" കിരൺ കണ്ണും നിറച്ചു അവളോട് ചോദിച്ചു കണ്ണനും കിച്ചുവും ഞെട്ടലോടെ അവരെ നോക്കുന്നുണ്ട് അപ്പോഴേക്കും സൂര്യയും അങ്ങോട്ടേക്ക് ഓടി എത്തിയിരുന്നു "ഉണ്ണിയേട്ടാ ....." അവൾ ഓടിപോയി അവനെ കെട്ടിപ്പിടിച്ചു അവനു ലോകം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു അപ്പൊ "മോളെ ..... ശ്രീക്കുട്ടി ......"

അവൻ അവളുടെ തലയിൽ തലോടി നിറകണ്ണുകളോടെ വിളിച്ചു "എന്നോട് പറഞ്ഞൂടായിരുന്നോ .... ഞാനാണ് നിന്റെ ഉണ്ണിയേട്ടനെന്നു ..... ഇത്രയും കാലം ഏട്ടനെ ഒരുനോക്ക് കാണാൻ എത്ര ആഗ്രഹിച്ചതാ ഞാൻ .... എന്നിട്ട് ..... എന്നിട്ട് എല്ലാം അറിയുന്ന ഏട്ടൻ തന്നെ എന്നെ അകറ്റി നിർത്തി ..... എന്തിനാ ഏട്ടാ ..... മരണം കാത്തു ജീവിക്കുന്ന ഞാൻ ഏട്ടന് ഒരു ശല്യമാകുമെന്ന് കരുതിയിട്ടാണോ .....?" അവൾ പറഞ്ഞു തീർന്നതും കിരൺ അവളുടെ വായ പൊത്തി വേണ്ടായെന്ന് തലയാട്ടി "അങ്ങനെ ഒന്നും പറയല്ലേ ശ്രീ .... നീ ..... നീ അവർക്കൊപ്പം ഹാപ്പി ആയിരുന്നു ..... നിന്റെ സന്തോഷങ്ങൾക്കിടയിലേക്ക് അവകാശം പറഞ്ഞു വരണ്ട എന്ന് തോന്നി ....."

കിരൺ അവളിൽ നിന്ന് തിരിഞ്ഞു നിന്നുകൊണ്ടാണ് അത് പറഞ്ഞത് "എന്റെ സന്തോഷം നിങ്ങളല്ലേ ഏട്ടാ ....." അവളുടെ വാക്കുകൾ അവന്റെ കണ്ണ് നിർണയിച്ചു "അതല്ലടാ ..... ഇപ്പൊ നിനക്ക് വേണ്ടത് ശാന്തമായ ചുറ്റുപാടാണ് ..... നല്ല പരിചരണമാണ് ..... ഞങ്ങളെക്കുറിച്ചറിഞ്ഞാൽ നീ എങ്ങനെ പ്രതികരിക്കും എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു ..... പിന്നെ മഹിയുടെ കൈകളിലാണ് നീ കൂടുതൽ സുരക്ഷിത എന്ന് തോന്നിയപ്പോൾ മാറി നിൽക്കാനാ തോന്നിയത് ..... ഞങ്ങൾ കുറച്ചു വേദനിച്ചാലും നീ സന്തോഷിക്കുന്നത് കണ്ടാൽ മതി മോളെ ......" രുദ്രയുടെ മുഖം കൈകളിൽ കോരി എടുത്തുകൊണ്ട് അവൻ പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞു "

ക ..... കണ്ണേട്ടൻ .....?" അവൾ കിരണിൽ നിന്ന് വിട്ട് മാറി ചോദ്യഭാവത്തിൽ കിരണിന്റെ പിന്നിലേക്ക് നോക്കി അവിടെ കൈ രണ്ടും മാറിൽ പിണച്ചു കെട്ടി അവളെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന ശ്രാവണിനെ കണ്ടതും അവൾ കണ്ണ് രണ്ടും തുടച്ചു അങ്ങോട്ടേക്ക് നടന്നു കെട്ടിപ്പിടിച്ചു ഒരു പൊട്ടിക്കരച്ചിൽ പ്രതീക്ഷിച്ച ശ്രാവണിനെ ഞെട്ടിച്ചുകൊണ്ട് അവൾ അവന്റെ കരണത്തടിച്ചു " നിനക്കെങ്കിലും എന്നോട് ഒന്ന് പറഞ്ഞൂടായിരുന്നോ ..... വെറുപ്പോടെയും ദേശ്യത്തോടെയും നോക്കുമ്പോ ഞാൻ അറിഞ്ഞില്ലല്ലോ എനിക്കൊപ്പം ഈ ഭൂമിയിലേക്ക് വന്ന എന്റെ കൂടെപ്പിറപ്പാണ് നീയെന്ന് ......"

അവന്റെ ഷർട്ടിൽ പിടിച്ചു കുലുക്കി അവൾ ചോദിച്ചപ്പോൾ ആദ്യമുണ്ടായ ഞെട്ടൽ മാറി അവന്റെ മുഖത്ത് കുസൃതി ചിരി സ്ഥാനം പിടിച്ചു ആ ചിരി കണ്ട് അവൾ അവന്റെ ചെകിടത്തു പതിയെ അടിച്ചുകൊണ്ട് അവനെ കെട്ടിപ്പിടിച്ചതും അവനും ഒരു ചിരിയോടെ അവളെ പൊതിഞ്ഞു പിടിച്ചു "ആഹാ ഇപ്പൊ ഞാൻ പുറത്തായോ .....?" ആ കാഴ്ച കിരണിന്റെ കണ്ണ് നിറച്ചപ്പോൾ അവൻ അത് തുടച്ചു മാറ്റിക്കൊണ്ട് അവരെ നോക്കി ചുണ്ടു ചുളുക്കി അത് കണ്ടതും രുദ്ര അവനെ കൈ മാടി വിളിച്ചതും കിരൺ രണ്ടുപേരെയും പോയി പൊതിഞ്ഞു പിടിച്ചു "ഇവനെ നഷ്ടപ്പെട്ടതോർത്തു അമ്മ പലപ്പോഴും ഇരുന്ന് കറയാറുണ്ട് ...... പോയാലോ നമുക്ക് ..... നമ്മുടെ അമ്മയെ കാണാൻ ......."

നിറകണ്ണുകളോടെ പറയുന്ന അവളുടെ കൈയിൽ ശ്രാവൺ പിടിച്ചതും മറുകൈയിൽ കിരണും പിടിച്ചു കൈ കോർത്ത് പിടിച്ചു പുറത്തേക്ക് നടക്കുന്ന അവരെ കിച്ചുവും സൂര്യയും ഒരു പുഞ്ചിരിയോടെ നോക്കി നിന്നു കിച്ചു കണ്ണ് നിറയുന്നത് കണ്ടതും സൂര്യ അവളുടെ അടുത്തേക്ക് നടന്നു വന്നു "ഈ കണ്ണീരൊന്നും നിനക്ക് സെറ്റ് ആവില്ല ...." അവളുടെ കണ്ണുനീരിനെ തുടച്ചു മാറ്റി അവൻ പറഞ്ഞതും അവളൊന്ന് പുഞ്ചിരിച്ചുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു "I love you ....." അവളുടെ നാവിൽ നിന്നത് കേട്ടതും അവൻ ശെരിക്കും ഞെട്ടി "എനിക്കും I love you ആണ് ..... എന്ന് വെച്ചാൽ .... I love you too ..... എനിക്ക് നിന്നെ ഒരുപാടൊരുപാട് ഇഷ്ടമാണ് ..... Love you so much ....."

കണ്ണടച്ച് കൈ രണ്ടും നെഞ്ചോട് ചേർത്ത് പിണച്ചു കെട്ടി നിന്ന് പുലമ്പുന്ന സൂര്യയെ നോക്കി അവൾ കണ്ണ് തുടച്ചു "ഡോ ..... താനെന്താ സ്വപ്നം കാണുവാണോ ...." അവന്റെ കൈക്ക് ഒരു തട്ട് കൊടുത്തുകൊണ്ട് കിച്ചു ചോദിച്ചതും അവൻ ഞെട്ടലോടെ കണ്ണ് തുറന്നു അവൻ മുന്നിൽ നിൽക്കുന്ന അവളെ ഒന്ന് നോക്കിക്കൊണ്ട് അവന്റെ കൈക്കുള്ളിലേക്ക് നോക്കി "ഛെ ..... സ്വപ്നമായിരുന്നോ ..... ആകെ നാറി ....." അവൻ തല ചൊറിഞ്ഞുകൊണ്ട് പിറുപിറുത്തതും "എന്താ ....?" "ഓഹ് .... ഒന്നുല്ല ന്റെ പൊന്നോ ...."

അവൾക്ക് നേരെ കൈയും കൂപ്പി അവൻ പുറത്തേക്കിറങ്ങി ബൈക്കിൽ ചാരി ഇരുന്നുകൊണ്ട് തലക്കടിക്കുന്ന അവനെ നോക്കി ചിരിച്ചുകൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി അവൾ ഇറങ്ങി വരുന്നത് കണ്ടതും അവൻ അവളെ ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് മുന്നോട്ട് തിരിഞ്ഞു വാച്ചിലേക്ക് നോക്കി മഹിയെ കാത്തു നിൽക്കുമ്പോഴാണ് മഹി അവന്റെ ജിപ്സിയുമായി ആ വീട്ടുമുറ്റത്തു വന്നു നിന്നത് "സൂര്യാ ..... എന്താ ഉണ്ടായേ .... രുദ്ര എവിടെ .....?". മഹി പുറത്തേക്ക് ഇറങ്ങിക്കൊണ്ട് ചോദിച്ചതും സൂര്യൻ ഉണ്ടായതൊക്കെ പറഞ്ഞു "ആരാ അവളോട് എല്ലാം പറഞ്ഞത് ..... ? അവളെ ഒന്നും അറിയിക്കരുതെന്ന് ഞാൻ പറഞ്ഞതല്ലേ ..... ?"

മഹി മുഷ്ടി ചുരുട്ടി പിടിച്ചു ചോദിച്ചു "ഏട്ടാ ..... രുദ്ര താഴേക്ക് വരുന്നതിന് കുറച്ചു മുന്നേ നിത്യ രുദ്രയുടെ അടുത്തേക്ക് പോകുന്നത് ഞാൻ കണ്ടായിരുന്നു ..... അവൾ തന്നെയാണ് പറഞ്ഞതെന്ന് എനിക്കുറപ്പാ ......" സൂര്യൻ ദേഷ്യത്തോടെ പറഞ്ഞതും മഹി ഒന്നും മിണ്ടാതെ അങ്ങനെ നിന്നു "മഹിയേട്ടൻ രുദ്രയെ അന്വേഷിച്ചു വന്നതാണോ ..... അവൾ ഏട്ടൻസിനൊപ്പം ഇപ്പൊ പോയതേ ഉള്ളു .... അവരുടെ വീട്ടിലേക്ക് ചെന്നാൽ കാണാം ....." മഹിയെ കണ്ട് മുറ്റത്തേക്കിറങ്ങിക്കൊണ്ട് കിച്ചു പറഞ്ഞു

"വേണ്ട കിച്ചു ..... അവൾ സമാധാനായിട്ട് പോയി വരട്ടെ ..... ഞാൻ ഇറങ്ങാ .... എനിക്ക് വേറെ ഒരു ജോലി ചെയ്തു തീർക്കാനുണ്ട് ....."അത്രയും പറഞ്ഞു അവൻ സൂര്യനോട് കയറാൻ പറഞ്ഞു വണ്ടി എടുത്ത് അവിടെ നിന്നും പാഞ്ഞു പോയി അത് കണ്ടുകൊണ്ടാണ് അമ്പലത്തിൽ പോയിരുന്ന പാർവതി തിരികെ വന്നത് കാര്യം മനസ്സിലാവാതെ അവർ കിച്ചുവിനോട് കാര്യം തിരക്കിയതും അവൾ ഉണ്ടായതൊക്കെ പറഞ്ഞു ••••••••••••••••••••••••••••••••••••••••••••••••••

"അമ്മ ഇപ്പൊ ഒരുപാട് സന്തോഷിക്കുന്നുണ്ടാവും ല്ലേ ഏട്ടാ ......?" ശ്രാവണിന്റെ തോളിൽ ചാരി കിടന്നുകൊണ്ട് അടുത്തിരിക്കുന്ന കിരണിനോട് അവൾ ചോദിച്ചതും അവൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അസ്ഥിത്തറയിലേക്ക് കണ്ണും നട്ടിരുന്നു മൂന്ന് പേരും അസ്ഥിത്തറക്ക് മുന്നിലായി നിലത്തു ചമ്രം പടിഞ്ഞിരിക്കാൻ തുടങ്ങിയിട്ട് നേരം ഒരുപാടായി "മരിക്കുന്നേനു മുന്നേ എന്റെ ഏട്ടന്മാർക്ക് നല്ല ജീവിതം ഉണ്ടാകുന്നത് കാണണമെന്നുണ്ട് എനിക്ക് ..... നടക്കുമായിരിക്കും ..... അല്ലെ അമ്മേ ....?"

അവൾ അസ്ഥിത്തറ നോക്കി ചോദിക്കുന്നത് കേട്ടതും കിരണും ശ്രാവണും അവളെ ദയനീയമായി ഒന്ന് നോക്കി അതറിഞ്ഞിട്ടാവണം രണ്ടുപേരെയും അവൾ നോക്കാൻ മുതിർന്നില്ല "കണ്ണേട്ടാ ..... ഞാൻ മരിച്ചാൽ ....മ്മ് " അവളെന്തോ പറയാൻ വന്നതും കണ്ണൻ അവളുടെ കരണത്തടിച്ചു " ഇനി നിന്റെ നാവിൽ നിന്ന് മരണത്തെപ്പറ്റി ഒരക്ഷരം വന്നാൽ കൊന്ന് കളയും ..... കേട്ടോടി പുല്ലേ ....." ഒരു താക്കീത് പോലെ അവളെ നോക്കി കണ്ണുരുട്ടി ശ്രാവൺ പറഞ്ഞതും അവൾ കവിളിൽ കൈയും വെച്ച് ചിരിയോടെ അവനെ നോക്കി അത് കണ്ടപ്പോ അവനു സ്വയം നഷ്ടപ്പെടുന്നതുപോലെ തോന്നി അവളുടെ തോളിലൂടെ കൈയിട്ടുകൊണ്ട് ശ്രാവൺ അവളെ ചേർത്ത് പിടിച്ചു

"വർഷങ്ങൾക്കിപ്പുറം നിന്നെത്തേടി വന്നത് ഇനിയുള്ള ജീവിതം നിനക്കൊപ്പമാണെന്ന് തീരുമാനിച്ചുറപ്പിച്ചിട്ട് തന്നെയാ ..... മരണം വന്നാൽ പോലും നിന്നെ വിട്ട് കൊടുക്കാൻ ഞങ്ങൾക്ക് കഴിയില്ല മോളെ ..... That much we love you ..... ഇനി മരണം വന്നാലും ഞങ്ങൾ നിന്നെ ഒറ്റക്കാക്കില്ല ...... മരണത്തിലും കൂടെ ഉണ്ടാവും നിന്റെ ഈ ഏട്ടന്മാർ ....." കിരൺ അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞതും മറ്റെങ്ങോ നോക്കി ഇരുന്ന ശ്രാവൺ അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചു അവരുടെ സ്നേഹബന്ധം ആ അമ്മമനസ്സ് അറിഞ്ഞിട്ടുണ്ടാവണം ആ അമ്മയുടെ ആഹ്ലാദം ഒരു ഇളം തെന്നലിലൂടെ പ്രകടമായി

ആ ഇളം കാറ്റിൽ രുദ്രയുടെ കണ്ണുകൾ കൂമ്പി അടഞ്ഞതും അവൾ ശ്രാവണിന്റെ മടിയിലേക്ക് വീണുകൊണ്ട് കണ്ണുകളടച്ചു "Don’t worry Sree ..... we’ll always be with you ....." മയക്കത്തിലേക്ക് വീണ രുദ്രയുടെ നെറ്റിയിൽ ഉമ്മ വെച്ചുകൊണ്ട് ശ്രാവൺ പറഞ്ഞതും കിരൺ അവരെ രണ്ടുപേരെയും ചേർത്ത് പിടിച്ചുകൊണ്ട് അങ്ങനെ ഇരുന്നു •••••••••••••••••••••••••••••••••••••••••••••••••••• "നിത്യാാാ ........" വീടിനുള്ളിലേക്ക് ഓടിക്കയറിക്കൊണ്ട് മഹി അലറിയതും മുറിയിലിരുന്ന് ചുണ്ടിൽ ലിപ്സ്റ്റിക്ക് പുരട്ടിക്കൊണ്ടിരുന്ന നിത്യ ഞെട്ടി ലിപ്സ്റ്റിക്ക് മുഖമാകെ പടർന്നതും അത് ടിഷ്യു കൊണ്ട് തുടച്ചു അവൾ തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന മഹിയെ കണ്ട് അവൾ പേടിച്ചു പിന്നിലേക്ക് വേച്ചു പോയി ...... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...