രുദ്ര: ഭാഗം 43

 

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"മഹി ..... ഡാ ..... ഞാൻ കണ്ടെടാ അവളെ ..... നമ്മുടെ രുദ്രയെ ഞാൻ കണ്ടെടാ ഇന്ന് ..... അവൾ മരിച്ചിട്ടില്ല മഹീ .... ജീവനോടെ തന്നെ ഉണ്ട് ....."മറുപുറത്തു നിന്ന് ഋഷി പറയുന്നത് കേട്ടതും മഹി ബെഡിൽ നിന്ന് ചാടിയെണീറ്റു കണ്ണുകൾ വിടർന്നു ...... ചുവപ്പ് നിറം ബാധിച്ച കണ്ണുകളിൽ കണ്ണുനീരിന്റെ നനവ് പടർന്നു "സ ..... സത്യാണോ ഋഷീ .....?" അവന്റെ വാക്കുകൾ ഇടറി ..... ശരീരത്തെ ബാധിച്ച ക്ഷീണവും തളർച്ചയും ഒന്നും അപ്പോൾ അവൻ അറിഞ്ഞില്ല "ഞാൻ ഒരു ലൊക്കേഷൻ അയക്കാം ..... നീ പെട്ടെന്ന് ഇങ്ങോട്ട് വാ ...... ഞാൻ കിരണിനെ കൂടി വിളിക്കട്ടെ ....." അതും പറഞ്ഞു ഋഷി ഫോൺ വെച്ചതും മഹി ബെഡിൽ നിന്നും എണീറ്റ് ഡ്രിപ് ഇട്ടിരുന്ന ട്യൂബ് വലിച്ചു പൊട്ടിച്ചു പുറത്തേക്ക് ഓടി

"സർ ...... പോവല്ലേ ...... ഈ ഡ്രിപ് കഴിഞ്ഞട്ടില്ല ......" പിറകെ ചെന്ന അറ്റൻഡർ വിളിച്ചു പറഞ്ഞെങ്കിലും അവനത് കേൾക്കാതെ കാറിൽ കയറി ഋഷി അയച്ച ലൊക്കേഷൻ ലക്ഷ്യമാക്കി പോയി ഋഷി പറഞ്ഞത് അവിശ്വസനീയമായ കാര്യമാണെങ്കിലും അത് സത്യമായിരിക്കണേ എന്ന് അവൻ ഉള്ളുരുകി പ്രാർത്ഥിച്ചു അവൻ മാക്സിമം സ്പീഡ് കൂട്ടി ...... ക്ഷീണവും അവശതയും കാര്യമാക്കാതെ അവൻ അവിടേക്ക് പറപ്പിച്ചു വിട്ടു  "ഋഷി ..... എവിടെടാ അവൾ .....?" ഋഷി അയച്ചു തന്ന ലൊക്കേഷൻ കണ്ടുപിടിച്ചു അവൻ എത്തിച്ചെന്നത് കുറച്ചു അകലെയുള്ള ഒരു റെസ്റ്റോറന്റിന് മുന്നിലാണ് അവിടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ആരെയോ തിരയുന്ന ഋഷിയുടെ ഷർട്ടിൽ പിടിച്ചു മഹി ചോദിച്ചതും ഓടിക്കിതച്ചു കൊണ്ട് കിരണും അവിടേക്ക് വന്നു "മഹീ ..... എടാ ഞാൻ അവളെ കണ്ടതാടാ .... ദേ ആ റെസ്റ്റോറന്റിൽ വെച്ച് ..... അവളുടെ കൂടെ ഒരാള് കൂടി ഉണ്ടായിരുന്നു .....

നിങ്ങളെ ഫോൺ വിളിച്ചു തിരിഞ്ഞപ്പോഴേക്കും അവരെ കാണാതായി ....." ഋഷി നിരാശയോടെ പറഞ്ഞതും കിരൺ അവന്റെ തോളിൽ കൈ വെച്ചു "നി ..... നിനക്ക് ആള് മാറിയതാവും ഋഷീ ..... വെറുതെ ഞങ്ങൾക്ക് പ്രതീക്ഷ തരല്ലേ ......" കിരൺ വേദനയോടെ പറഞ്ഞതും ഋഷി അവന്റെ കൈ രണ്ടും ചേർത്ത് പിടിച്ചു "ഇല്ലടാ ഞാൻ അവളെ ശെരിക്കും ....." "നിർത്ത്‌ ..... നിനക്ക് ഭ്രാന്തായോ ഋഷീ ..... രുദ്ര മരിച്ചു കഴിഞ്ഞു ..... അവൾ കത്തി ചാമ്പലാകുന്ന വീഡിയോ എന്റെ ഈ കണ്ണ് കൊണ്ടാ ഞാൻ കണ്ടത് ..... വീണ്ടും വീണ്ടും പ്രതീക്ഷ തന്ന് കൊല്ലാക്കൊല ചെയ്യല്ലെടാ ....."

ഋഷിയെ പറഞ്ഞു മുഴുമിപ്പിക്കാൻ അനുവദിക്കാതെ മഹി അവനുനേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു അച്ചുവിനെയും എടുത്ത് അവനു ഐസ്ക്രീം വാങ്ങി വന്ന ശ്രാവൺ അവർ പറയുന്നതൊക്കെ കേട്ട് ഒരു കാറിന്റെ പിന്നിൽ മറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു മഹി പറഞ്ഞതൊക്കെ ഒരു ഞെട്ടലോടെയാണ് അവൻ കേട്ടത് അന്ന് നന്ദൻ അവരെ കാറിൽ കയറ്റിയതും കാർ മാത്രം കൊക്കയിലേക്ക് തള്ളിയതും അവൻ ഓർത്തെടുത്തു "രുദ്ര മരിച്ചു ...... ഇനിയൊരിക്കലും അവൾ തിരിച്ചു ......." ഋഷിയിൽ നിന്ന് മുഖം തിരിച്ച മഹി അവര് നിക്കുന്നിടത്തു നിന്ന് കുറച്ചു മാറി നിൽക്കുന്ന മാളിലേക്ക് കയറി പോകുന്ന രുദ്രയെ കണ്ടതും പറയാൻ വന്നത് പാതിയിൽ നിർത്തി "രുദ്രാ .....?"

അവൾ തന്നെയാണെന്ന് ഒന്നുകൂടി നോക്കി ഉറപ്പ് വരുത്തിക്കൊണ്ട് അവൻ ഞെട്ടലോടെ ഉരുവിട്ടതും കിരണും ഋഷിയും അങ്ങോട്ട് നോക്കി "രുദ്രാ ...." അവൻ അലറി വിളിച്ചുകൊണ്ട് അങ്ങോട്ടേക്ക് ഓടി ..... പിന്നാലെ കിരണും ഋഷിയും അത് കണ്ട് ശ്രാവൺ അച്ചുവിനെയും കൊണ്ട് മാളിലേക്ക് ഓടി അവർ കാണാതെ അച്ചുവിനെ കൊണ്ടുപോയി വിശ്വനെ ഏല്പിച്ചുകൊണ്ട് അവൻ തിരികെ വന്നു "രുദ്രാ ....." മഹി മാളിൽ കയറിക്കൊണ്ട് വീണ്ടും അലറി വിളിച്ചു ..... കണ്ണുകൾ നിറഞ്ഞു ..... നാളുകൾക്ക് ശേഷം അവന്റെ മുഖത്തു സന്തോഷം അലതല്ലി ആ മാളിൽ ഓടിക്കയറി ഒരു ഭ്രാന്തനെപ്പോലെ അവൻ അലഞ്ഞു "രുദ്രാ ..........."

ആ മാൾ മുഴുവൻ അവന്റെ ശബ്ദം പ്രതിധ്വനിച്ചു ആളുകളൊക്കെ അവനെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും അവനത് വകവെക്കാതെ ഓരോ സ്ഥലവും കയറി ഇറങ്ങി അവളെ അന്വേഷിച്ചു "കണ്ണാ .....?" കുറച്ചു മാറി ഒരു തൂണിന്റെ മറവിൽ നിന്ന് അവരെ ഉറ്റുനോക്കുന്ന ശ്രാവണിനെ കണ്ടതും കിരൺ നിറകണ്ണുകളോടെ ഉരുവിട്ടു ഒരു ഭ്രാന്തനെ പോലെ അവൾക്ക് വേണ്ടി അലയുന്ന മഹിയെ നോക്കി കാണുകയായിരുന്നു ശ്രാവൺ അവന്റെ രൂപവും കോലവും മാത്രം മതിയായിരുന്നു ഇത്രയും കാലം അവൻ ജീവിച്ചത് എങ്ങനെയാണെന്ന് അറിയാൻ കിരൺ ശ്രാവണിന്റെ അടുത്തേക്ക് പോകാൻ തുനിഞ്ഞതും ശ്രാവണിനെ ആരോ അവിടെ നിന്നും വലിച്ചു കൊണ്ട് പോയിരുന്നു

കിരൺ അങ്ങോട്ട് പോയി നോക്കിയെങ്കിലും അവിടെയൊന്നും ആരും ഉണ്ടായിരുന്നില്ല മാൾ മുഴുവൻ അലഞ്ഞു തിരിഞ്ഞിട്ടും രുദ്രയെ കണ്ടു കിട്ടാതായപ്പോൾ മഹി തലയിൽ കൈ വെച്ച് അടുത്തുകണ്ട ബെഞ്ചിൽ ഇരുന്നു അവൻ തലമുടിയിൽ കൈകൾ കൊരുത്തു പിടിച്ചു കുനിഞ്ഞിരുന്നു "നീ എവിടെയാടി .....?" അവൻ വേദനയോടെ സ്വയം പുലമ്പിയതും "നാൻ ഈദേ ഇന്ദല്ലൊ .....(ഞാൻ ഇവിടെ ഉണ്ടല്ലോ )" ശബ്ദം കേട്ട് അവൻ തലയുയർത്തി നോക്കിയതും അവനിരിക്കുന്ന ബെഞ്ചിന്റെ അടുത്തായി ഇരിക്കുന്ന ആ കുറുമ്പിയെ കണ്ട് അവൻ നെറ്റി ചുളിച്ചു കൈയിലെ ചോക്ലേറ്റ് നുണഞ്ഞുകൊണ്ട് അവനെ നോക്കി ചിരിക്കുന്ന മാളൂട്ടിയെ കണ്ടതും അവന്റെ കണ്ണുകൾ താനേ വിടർന്നു അതുവരെ അവൻ അനുഭവിച്ച വേദനകളും വിഷമങ്ങളും ആ നിമിഷം അവനെ വിട്ട് പോകുന്നത് പോലെ അവനു തോന്നി

കൈയിലും മുഖത്തും ചോക്ലേറ്റ് വാരി തേച്ചുകൊണ്ട് അവൾ കുലുങ്ങി ചിരിച്ചതും അറിയാതെ അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി മിന്നി മാഞ്ഞു "മേനോ ......(വേണോ )" കൈയിലെ ചോക്ലേറ്റ് അവനുനേരെ നീട്ടിക്കൊണ്ട് അവൾ ചോദിച്ചതും മഹി അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു കുഞ്ഞി കണ്ണുകളും ഉണ്ടക്കവിളും നുണക്കുഴി വിരിയിച്ചുകൊണ്ടുള്ള കുലുങ്ങിച്ചിരിയും ഒക്കെ കണ്ണെടുക്കാതെ അവൻ നോക്കിയിരുന്നു "മാളൂട്ടി ....." കൈയിൽ ഒരു ബാർബി ഡോളുമായി വിശ്വൻ അങ്ങോട്ടേക്ക് വന്നതും അവിടെ ഉണ്ടായിരുന്ന മഹിയെ കണ്ട് അയാൾ ഞെട്ടി അയാൾ മാളുവിനെയും മഹിയെയും പരിഭ്രമത്തോടെ മാറി മാറി നോക്കി മഹി അയാളെ സംശയത്തോടെ നൊക്കി ഇരുന്നു "Dr. Vishwanath shenoy......?"

അവൻ സംശയത്തോടെ ചോദിച്ചതും ഞെട്ടൽ വിട്ടുമാറിയ അയാൾ അവനെ നോക്കി ചിരിച്ചു "hey .... മഹി എന്താ ഇവിടെ .....?" അതും പറഞ്ഞു വിശ്വൻ മഹിയുടെ അടുത്തിരുന്ന മാളൂട്ടിയെ വാരിയെടുത്തു "ഞാൻ ..... ഞാൻ ഒരാളെ അന്വേഷിച്ചു വന്നതാ ...." മറുപടി പറയുമ്പോഴും അവന്റെ കണ്ണുകൾ വിശ്വന്റെ കവിളിൽ കൈയിൽ പുരണ്ട ചോക്ലേറ്റ് തേച്ചുവെക്കുന്ന മാളൂട്ടിയിൽ ആയിരുന്നു "എന്നാൽ ശെരി മഹി ..... പിന്നെ ഒരിക്കൽ കാണാം ....." വിശ്വൻ അത് പറഞ്ഞു തീർന്നതും അച്ചു ഓടിവന്ന് അയാളുടെ കാലിൽ ചുറ്റിപ്പിടിച്ചു മഹി അച്ചുവിനെയും മാളുവിനെയും മാറി മാറി നോക്കുന്നത് കണ്ടതും വിശ്വൻ നിന്ന് വിയർത്തു "ഈ കുട്ടികൾ .....?"

അവൻ വിശ്വന്റെ മുഖത്തെ വിളർച്ച ഒരു സംശയത്തോടെ നോക്കിക്കൊണ്ട് ചോദിച്ചതും വിശ്വൻ ഒന്ന് ഞെട്ടി "അത് .... അത് എന്റെ ബ്രദറിന്റെ പേരക്കുട്ടികളാണ് ..... Weekend ആയതുകൊണ്ട് പിള്ളേർക്ക് എന്തേലും വാങ്ങിക്കൊടുക്കാമെന്ന് കരുതി ഇറങ്ങിയതാ .... എന്നാൽ പിന്നെ ഞങ്ങൾ അങ്ങോട്ട് ....." അത്രയും പറഞ്ഞുകൊണ്ട് അച്ചുവിന്റെ കൈയിൽ പിടിച്ചു ധൃതിയിൽ അയാൾ അവിടുന്ന് നടന്നു പോയി മഹി അയാൾ പോകുന്നതും നോക്കി നിൽക്കവേ വിശ്വന്റെ തോളിലിരുന്ന മാളൂട്ടി അവന് കൈ വീശി കാണിച്ചതും അവൻ അവളെ ഒന്ന് നോക്കിക്കൊണ്ട് രുദ്രയെ അന്വേഷിക്കുന്നത് തുടർന്നു  "ശ്രീ ..... വിട് ...... വിടെന്നെ ....." ശ്രാവണിനെ പിടിച്ചു വലിച്ചു പുറത്തേക്ക് പോകുന്ന രുദ്രയോട് ശബ്ദമുയർത്തിക്കൊണ്ട് അവൻ അവളുടെ കൈ തട്ടിയെറിഞ്ഞു

"നിനക്ക് എന്താ പറ്റിയത് ശ്രീ .... എന്തിനാ ഈ ഒളിച്ചു കളിയൊക്കെ ...... അവരൊന്നും നമ്മുടെ ശത്രുക്കളല്ല ..... നീ എന്താ അത് ഓർക്കാത്തെ ......" അവൻ അവൾക്ക് നേരെ ചീറിയതും അവൾ നിന്ന് വിറച്ചു "ഞാനും കരുതി ..... ഒരിക്കൽ പോലും അവർ നമ്മളെ അന്വേഷിച്ചു വന്നില്ലല്ലോ എന്ന് ..... എന്നാലിന്ന് മനസ്സിലായി എനിക്ക് ..... അവരിൽ നിന്ന് നീ ഞങ്ങളെ മറച്ചു പിടിക്കുകയാണെന്ന് ..... അവരിൽ നിന്ന് ഒളിച്ചോടുകയാണെന്ന് എത്ര തവണ മഹിയെ എല്ലാം അറിയിക്കാൻ ഞാനും അച്ഛനും ശ്രമിച്ചതാണ് ..... അന്നൊക്കെ നീ ഞങ്ങളെ തടയുക അല്ലായിരുന്നോ .....? നിന്റെ മനസ്സ് ഒരുപാട് മുറിവേറ്റിട്ടുണ്ട് ..... മഹി നിന്നെ തേടി വരാത്തതിലുള്ള ദേഷ്യവും വാശിയും ആണ് അതൊക്കെ എന്ന് ഞാൻ കരുതി പക്ഷെ അങ്ങനല്ലന്ന് ഇപ്പൊ മനസ്സിലായി .....

പട്ടിയെപ്പോലെ നിനക്ക് വേണ്ടി അവൻ അലയുന്നത് കണ്ടിട്ടും നിന്റെ മനസ്സ് അലിയുന്നില്ലേ സ്വന്തം കുഞ്ഞുങ്ങളെപ്പോലും സ്നേഹിക്കാൻ നിനക്ക് കഴിയുന്നില്ല ..... പിന്നെ എങ്ങനെയാ നീ അവനെ മനസ്സിലാക്കുക .....?" ഒരു പുച്ഛത്തോടെ അവൻ പറഞ്ഞവസാനിപ്പിച്ചതും അവൾ നിറകണ്ണുകളോടെ നിന്നു "മഹിയെ ..... നീ കണ്ടില്ലേ അവനെ .... അവന്റെ കോലം കണ്ടോ നീ ..... അവന്റെ അവസ്ഥ കണ്ടോ നീ ..... ആ അവസ്ഥക്ക് കാരണം നീയാണ് ശ്രീ ..... നീ മാത്രമാണ് അവന്റെ സന്തോഷം നീ ഇല്ലാതാക്കി ..... അവന്റെ കുഞ്ഞുങ്ങളെ അവനിൽ നിന്നകറ്റി ..... എന്തിനാ ശ്രീ നീ അവന്റെ ജീവിതം തകർത്തത് ....?" അവന്റെ തോളിൽ പിടിച്ചു കുലുക്കിക്കൊണ്ട് അവൻ ചോദിച്ചതും അവൾ കണ്ണുകൾ ഇറുക്കിയടച്ചു

"എനിക്ക് വലുത് മഹിയേട്ടന്റെ ജീവനായത് കൊണ്ട് ....." അവന്റെ കൈകൾ തട്ടിമാറ്റി കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് അവൾ പറഞ്ഞതും ശ്രാവൺ ഞെട്ടലോടെ അവളെ നോക്കി "എ.... എന്താ .....?" "കണ്ണേട്ടൻ ചോദിച്ചില്ലേ അന്ന് പിന്നെ എന്താണ് സംഭവിച്ചതെന്ന് ..... അറിയണ്ടേ...... അന്ന് അയാൾ നമ്മളോട് ചെയ്തതൊക്കെ അറിയണ്ടേ കണ്ണേട്ടന് .....?" അവൾ അത്രയും കാലം ഉള്ളിൽ കൊണ്ട് നടന്നതൊക്കെ ഒരു അഗ്നിപർവതം പോലെ പൊട്ടിത്തെറിക്കുകയായിരുന്നു "അന്നെനിക്ക് ബോധം വന്നപ്പോ ഞാനും കണ്ണേട്ടനും ഒരു ഇരുട്ട് മുറിയിലായിരുന്നു ......" അത് പറഞ്ഞുകൊണ്ട് അവളുടെ ഓർമ്മകൾ അന്നത്തെ സംഭവങ്ങളിലേക്ക് ഊളിയിട്ടു തലക്ക് അസഹനീയമായ വേദന തോന്നിയപ്പോഴാണ് രുദ്ര ആയാസപ്പെട്ടുകൊണ്ട് കണ്ണുകൾ വലിച്ചു തുറന്നത് .....

അവൾ രണ്ട് കൈ കൊണ്ടും തല താങ്ങി പിടിച്ചു ..... തലക്ക് വല്ലാത്ത ഭാരം അവൾ ചുറ്റും നോക്കിയതും ചുറ്റും ഇരുട്ടല്ലാതെ മറ്റൊന്നും കാണുന്നുണ്ടായിരുന്നില്ല ജനലിൽ നിന്ന് വരുന്ന ചെറിയ പ്രകാശത്തിൽ അവൾ തലയിൽ കൈ അമർത്തി എണീറ്റ് വേച്ചു വേച്ചു നടന്നതും എന്തിലോ തട്ടി അവൾ മറിഞ്ഞു വീണു അവൾ ഒരു ഞെട്ടലോടെ അവിടേക്ക് തിരിഞ്ഞു നോക്കി താഴെ ചലനമറ്റു കിടക്കുന്ന ആ രൂപത്തെ കണ്ടതും അവളുടെ ഉള്ളൊന്ന് കാളി ഇരുട്ടായതുകൊണ്ട് മുഖം വ്യക്തമായിരുന്നില്ല അവൾ വിറയ്ക്കുന്ന കൈകളോടെ ആ രൂപത്തെ ജനലിൽ നിന്ന് വരുന്ന വെട്ടത്തിനടുത്തേക്ക് വലിച്ചു ആ പ്രകാശത്തിൽ ശ്രാവണിന്റെ മുഖം അവൾക്ക് മുന്നിൽ വെളിവായതും അവൾ ഞെട്ടലോടെ പിന്നിലേക്ക് മാറി

"ക ...... കണ്ണേട്ടാ ......" വിറയ്ക്കുന്ന ചുണ്ടുകളോടെ അവൾ ഉരുവിട്ടുകൊണ്ട് അവനെ നോക്കി "കണ്ണേട്ടാ ..... കണ്ണേട്ടാ എണീക്ക് കണ്ണേട്ടാ ....."അവൾ അവനെ കുലുക്കി വിളിച്ചതും ഒരു നേർത്ത ഞെരക്കം മാത്രമേ അവനിൽ നിന്നുണ്ടായുള്ളു പെട്ടെന്ന് വലിയൊരു ശബ്ദത്തോടെ ആ മുറിയുടെ വാതിൽ തുറന്നതും അവൾ ഞെട്ടലോടെ അങ്ങോട്ടേക്ക് നോക്കി അവിടെ നിത്യയെ ചേർത്തുപിടിച്ചു അകത്തേക്ക് വരുന്ന നന്ദനെ കണ്ടതും അവളുടെ കണ്ണുകളിൽ പക എരിഞ്ഞു "how are you dear .....?" നിത്യയെ അവിടെ നിർത്തി രുദ്രക്ക്‌ മുന്നിൽ മുട്ടുകുത്തി ഇരുന്നുകൊണ്ട് നന്ദൻ ചോദിച്ചതും കത്തുന്ന കണ്ണുകളോടെ അവൾ അയാളെ നോക്കി "എന്ത് പറ്റി ഡിയർ ..... ദേഷ്യമാണോ എന്നോട് ....?"

അയാൾ വല്ലാത്തൊരു ഭാവത്തിലാണത് ചോദിച്ചത് ഒന്നും മിണ്ടാതെ അയാളെ നോക്കി ദഹിപ്പിക്കുന്ന രുദ്രയെ നോക്കി ചുണ്ടുകോട്ടി അയാൾ അവിടുന്ന് എണീറ്റു "ഇപ്പൊ എങ്ങനെ ഉണ്ട് മോളെ ..... ഞാൻ നിനക്ക് തന്ന വാക്ക് ഞാൻ പാലിച്ചില്ലെ ....." നിത്യയെ നോക്കി അയാൾ ചോദിച്ചതും നിത്യ ഓടിവന്ന് അയാളെ കെട്ടിപ്പിടിച്ചു "thanks dad ..... You are the best ....." അവൾ നന്ദനെ വരിഞ്ഞു മുറുക്കിയതും നന്ദൻ അവളെ തലോടിക്കൊണ്ട് ചിരിച്ചു "കൊന്ന് കളഞ്ഞേക്ക് അച്ഛാ ഇവളെ ..... ഇവൾ ഇല്ലാതാവാതെ എനിക്ക് ഇനി സമാധാനം ഉണ്ടാവില്ല ..... ഇവൾക്ക് വേണ്ടി അല്ലെ അവനെന്നെ തല്ലിയത്‌ ..... ഇനി അവൻ ഇവളെയോർത്തു ഉരുകി ഉരുകി ചാവണം ..... എനിക്കത് നേരിട്ട് കാണണം ....."

അവളുടെ വാക്കുകളിൽ പക നിറഞ്ഞിരുന്നു "വേണ്ട മോളെ ..... ഇവളെ കൊല്ലാൻ പാടില്ല ..... ഇവൾ മരിക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ട് ..... അതുകൊണ്ടാ ഇവളെ ഇത്രയും നേരം ഒന്നും ചെയ്യാതിരുന്നേ കാരണം മരണം ഒരു രക്ഷപ്പെടലാണ് ..... അങ്ങനെ ഇവൾ മരിക്കാൻ പാടില്ല ..... മരിച്ചു ജീവിക്കണം ..... അത് കാണുന്നതല്ലേ നമ്മുടെ ഒരു സന്തോഷം .... ഇവൾക്ക് കൊടുക്കേണ്ട ശിക്ഷ എന്താണെന്ന് എനിക്കറിയാം ......"അതും പറഞ്ഞു അയാൾ രുദ്രക്ക് മുന്നിൽ ഒരു ചെയർ വലിച്ചിട്ട് അതിലേക്കിരുന്നു "എന്ത് പറ്റി ഡിയർ ....? വല്ലാതെ ദേഷ്യം വരുന്നുണ്ടോ .....?" അവളുടെ താടയിൽ പിടിച്ചുകൊണ്ട് അയാൾ ചോദിച്ചതും അവൾ അറപ്പോടെ ആ കൈകൾ തട്ടിമാറ്റി

"നിന്റെ ദേഷ്യം നിന്റെ കൈയിൽ തന്നെ വെച്ചോ ഇല്ലെങ്കിൽ ...." ഒരു ഭീഷണി സ്വരത്തിൽ പറഞ്ഞുകൊണ്ട് നിലത്തുകിടന്നു ഇരുമ്പുവടി എടുത്ത് അയാൾ ശ്രാവണിനെ ആഞ്ഞടിച്ചു "കണ്ണേട്ടാ ....."അവൻ ഒന്നനങ്ങാൻ പോലും കഴിയാതെ മുരണ്ടതു കണ്ട് രുദ്ര ഒരു അലർച്ചയോടെ അവനടുത്തേക്ക് നീങ്ങിയതും "ഇരിക്കടി അവിടെ ...... " അയാളുടെ അലർച്ചക്ക്‌ മുന്നിൽ അവളൊന്ന് വിരണ്ടു നിത്യ ഒരു പുച്ഛത്തോടെ അതൊക്കെ നോക്കി നിന്നു "ഒരടി അനങ്ങിയാൽ നിന്റെ പൊന്നാങ്ങളയെ ഞാനങ് തീർക്കും ..... അറിയാല്ലോ എന്നെ ..... ചോര കണ്ട് അറപ്പ് മാറിയതാ ....." അയാളുടെ ഭീഷണിക്ക് മുന്നിൽ ഒന്നനങ്ങാൻ പോലും ആവാതെ അവളിരുന്നു "Good girl ..... അപ്പൊ നമുക്ക് കാര്യത്തിലേക്ക് കടക്കാം .....

എന്താന്ന് വെച്ചാൽ .... കാര്യം സിമ്പിൾ ആണ് ....എന്റെ ഈ മകൾക്ക് വേണ്ടി നീ നിന്റെ ജീവിതം വിട്ട് കൊടുത്താൽ നിനക്ക് ജീവനോടെ ഇവിടുന്ന് പോകാം .....അതായത് മഹിയെ ഇവൾക്ക് കൊടുത്തിട്ട് നീ അവന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോകണം .....അത്രേ ഉള്ളു ...." നിത്യയെ ചൂണ്ടി അയാളത് പറഞ്ഞതും രുദ്ര അയാളെ തുറിച്ചു നോക്കി "ഇല്ല ..... മരിക്കേണ്ടി വന്നാലും മഹിയേട്ടനെ ഇവൾക്ക് ഞാൻ വിട്ട് കൊടുക്കില്ല ..... നിങ്ങളുടെ അതെ ദുഷിച്ച മനസ്സാണ് ഇവൾക്കും ..... വേറെ ആര് മഹിയേട്ടന്റെ ജീവിതത്തിലേക്ക് വന്നാലും ഇവളെ വരാൻ ഞാൻ സമ്മതിക്കില്ല ....." തളർച്ചയോ വേദനയോ വകവെക്കാതെ അവൾ അയാൾക്ക് നേരെ ചീറിയതും നന്ദൻ കണ്ണന്റെ തലക്ക് ഒന്നുകൂടി ആ വടി കൊണ്ട് അടിച്ചു

"കൊന്ന് കളഞ്ഞേക്ക് അച്ഛാ ..... ഇവളൊരുപാട് സംസാരിക്കുന്നു ..... ചത്ത് കഴിഞ്ഞാൽ പിന്നെ ഇവൾ എങ്ങനെ എനിക്ക് തടസ്സം നിൽക്കുമെന്ന് എനിക്കും ഒന്ന് കാണണമല്ലോ ....." നിത്യ പുച്ഛത്തോടെ പറഞ്ഞതും നിലത്തു ഒന്ന് ഞെരങ്ങാൻ പോലും കഴിയാതെ കിടക്കുന്ന കണ്ണനെ നോക്കി രുദ്ര കണ്ണ് നിറച്ചു വീണ്ടും അയാൾ ആ വടി അവനു നേരെ വീശിയതും "വേണ്ടാ ..... വേണ്ടാ ..... ഒന്നും ചെയ്യല്ലേ പ്ലീസ്‌ ....." അവൾ ശ്രാവണിന്റെ മുന്നിലേക്ക് കയറി ഇരുന്നുകൊണ്ട് അയാളോട് കൈകൂപ്പി യാചിച്ചു "കൊന്ന കളഞ്ഞേക്ക് അച്ഛാ ..... രണ്ടിനെയും കൊന്നേക്ക് ....." നിത്യ ആവേശത്തോടെ പറഞ്ഞതും ആ വടിയിലേക്കും രുദ്രയിലേക്കും അയാൾ മാറി മാറി നോക്കി

"അതിന്റെ ആവശ്യം വരില്ല മോളു ..... മോള് പുറത്തിരുന്ന് ഒരു പാട്ട് ഒക്കെ കേട്ടിരിക്ക് ..... അപ്പോഴേക്കും അച്ഛൻ വരാം ....."നന്ദൻ പറഞ്ഞു തീർന്നതും അവൾ രുദ്രയെ ഒന്ന് കടുപ്പിച്ചു നോക്കിക്കൊണ്ട് പുറത്തേക്ക് പോയി "നിനക്ക് അറിയാലോ ..... നിന്റെ അമ്മ എനിക്ക് വഴങ്ങാതിരുന്നപ്പോ ഞാൻ എന്തൊക്കെയാ അവളോട് ചെയ്തതെന്ന് ..... അവളുടെ ജീവന്റെ ജീവനായ ഭർത്താവിനെ ഞാൻ ഇല്ലാതാക്കി ..... അവളുടെ മകനെ അവളിൽ നിന്നകറ്റി ..... ഒരു തെറ്റും ചെയ്യാത്ത ചന്ദ്രന്റെ ജീവിതം വരെ ഞാൻ തകർത്തു ഒടുവിൽ ആരും തുണയില്ലാതെ നീറി നീറി കഴിയുന്ന നിന്റെ അമ്മയെ പിച്ചി ചീന്തിയാ ഞാൻ കൊന്നത് ആ അവസ്ഥ നിനക്ക് വരണമെന്നാണോ നീ ആഗ്രഹിക്കുന്നത് ....?"

അയാളുടെ ചോദ്യത്തിന് മുന്നിൽ അവൾ കണ്ണും നിറച്ചു കുനിഞ്ഞിരുന്ന് പൊട്ടിക്കരഞ്ഞു "ഇത്രയൊക്കെ ചെയ്യാൻ കഴിഞ്ഞ എനിക്ക് നിന്റെ മഹിയെയും സഹോദരങ്ങളെയും നീയുമായി ഒരു ബന്ധവുമില്ലാത്ത നിന്റെ പ്രീയപ്പെട്ടവരെയും ഒക്കെ കൊല്ലാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല ഞാനിപ്പോ വിചാരിച്ചാൽ നിന്റെ അപ്പു സഞ്ചരിക്കുന്ന സ്കൂൾ ബസിൽ ഒരു ബോംബ് ബ്ലാസ്റ്റ് ഉണ്ടാക്കാം ...... ആ ചെക്കനടക്കം ഒരുപാട് കുഞ്ഞുങ്ങൾ ചിന്നിച്ചിതറുന്ന ആ കാഴ്ച ..... I can’t imagine....." അയാൾ ക്രൂരമായ ഭാവത്തോടെ പറഞ്ഞതും അവൾ ചെവി പൊത്തി അലറി "nooooooooo " "Cool down dear ..... ഞാൻ അങ്ങനെ ചെയ്യില്ല ..... അതൊക്കെ റിസ്ക് അല്ലെ .... പക്ഷെ ഈ വടി കൊണ്ട് ഒന്നുകൂടി ദേ ഈ കിടക്കുന്നവന്റെ തലക്കടിച്ചാൽ ഒരുപക്ഷെ ഇവൻ ചാവുമായിരിക്കും .... അല്ലെ ....?".

മുഖത്തു പല ഭാവങ്ങളും വരുത്തിക്കൊണ്ട് നന്ദൻ പറഞ്ഞതും അവൾ കരഞ്ഞുകൊണ്ട് വേണ്ട എന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു "Let me show you something...." നന്ദൻ അതും പറഞ്ഞു ഫോൺ എടുത്ത് അവൾക്ക് ഒരു വീഡിയോ കാണിച്ചു കൊടുത്തു മഹിക്ക്‌ അയച്ച അവരെ കാറിൽ കയറ്റി കൊക്കയിലേക്ക് തള്ളി ഇടുന്ന അതെ വീഡിയോ ആയിരുന്നു അത് അത് കണ്ടവൾ ഞെട്ടലോടെ അയാളെ ഉറ്റുനോക്കി "ഇപ്പൊ നീ ചിന്തിക്കുന്നുണ്ടാവും ഞാനെന്തിനാ നിന്നെയൊക്കെ രക്ഷിച്ചതെന്ന് ..... പറയാം .... ഇത് ഞാൻ നിന്റെ സ്നേഹനിധിയായ ഭർത്താവിന് അയച്ചു കൊടുത്തിട്ടുണ്ട് ..... അവരുടെ ഒക്കെ കണ്ണിൽ നീയും ദേ ഈ കിടക്കുന്നവനും മരിച്ചു കഴിഞ്ഞു .....

നിന്നെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തു അവർ നീറി നീറി ഇനിയുള്ള കാലം ജീവിക്കണം ...... അതേസമയം അവരെ ഒക്കെ പിരിഞ്ഞു .... അവർ നീറുന്നത് കണ്ട് ഒന്നും ചെയ്യാനാവാതെ നീ ഉരുകി ഉരുകി തീരണം ..... ഒരിക്കലും ..... ഒരിക്കലും അവരുടെ ആരുടേയും കണ്മുന്നിലേക്ക് നീയോ ഇവനോ എത്താൻ പാടില്ല ..... അതിനേക്കാൾ വലിയൊരു ശിക്ഷ നിനക്ക് ഇനി തരാൻ ഇല്ല ..... നിന്നെ ഒറ്റയടിക്ക് കൊല്ലുന്നതിനേക്കാൾ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാതെ കൊല്ലുന്നതിലാണ് ത്രില്ല് ....." അതും പറഞ്ഞു അയാൾ ഫോൺ പോക്കറ്റിലേക്ക് ഇട്ടു "ഇത്രയൊക്കെ ചെയ്യാൻ പറ്റുന്ന എനിക്ക് നിന്റെ വേണ്ടപ്പെട്ടവരെ നിഷ്പ്രയാസം ഇല്ലാതാക്കാൻ കഴിയുമെന്ന് നിനക്കിപ്പോ മനസിലായില്ലേ അതുകൊണ്ട് നന്നായിട്ട് ആലോചിച്ചോ .....

ഇന്നോ നാളെയോ എന്നറിയാതെ മരണം കാത്തു കഴിയുന്ന നിന്റെ ജീവിതം ആണോ നിനക്ക് വലുത് അതോ നിന്റെ ഭർത്താവിന്റെയും വേണ്ടപ്പെട്ടവരുടെയും ജീവനാണോ വലുത് .....?" അയാളുടെ ആ ചോദ്യം അവൾക്കൊരു അഗ്നി പരീക്ഷ ആയിരുന്നു എന്ത് ചെയ്യണമെന്നറിയാതെ അവൾ പൊട്ടി പൊട്ടി കരഞ്ഞതും നന്ദൻ ഷൂസിനിടയിൽ വെച്ചിരുന്ന ഗൺ കൈയിലേക്കെടുത്തു "നീ പാഴാക്കുന്ന ഓരോ നിമിഷത്തിനും നിന്റെ പ്രീയപ്പെട്ടവരുടെ ജീവന്റെ വിലയുണ്ട് ....." ഗണ്ണിന്റെ ട്രിഗർ വലിച്ചുകൊണ്ട് അയാൾ പറഞ്ഞതും രുദ്ര ആ തോക്കിൽ കയറി പിടിച്ചു "വേണ്ടാ ...... നിങ്ങൾ പറയുന്നതൊക്കെ ഞാൻ അനുസരിക്കാം ..... ഒ ..... ഒരിക്കലും ....

ഇനിയൊരിക്കലും ഞാൻ മഹിയേട്ടന്റെ ജീവിതത്തിലേക്കോ ആരുടേയും കൺവെട്ടത്തേക്കോ പോകില്ല ..... അവരെ ഒക്കെ വെറുതെ വിട്ടേക്ക് ..... പ്ലീസ്‌ ....." അവൾ കണ്ണുകൾ രണ്ടും ഇറുക്കിയടച്ചുകൊണ്ട് ഒരു പൊട്ടിക്കരച്ചിലോടെ പറഞ്ഞതും നന്ദൻ ക്രൂരമായി ചിരിച്ചു "Not bad .... നീ നിന്റെ അമ്മയെ പോലെ അല്ല ..... കാര്യം പറഞ്ഞാൽ പെട്ടെന്ന് മനസ്സിലാകും നിന്റെ അമ്മ എന്റെ ജീവിതം നശിപ്പിച്ചതിന് നീ നിന്റെ ജീവിതം എന്റെ മകൾക്ക് കൊടുത്തു പ്രായശ്ചിത്തം ചെയ്യുന്നു എന്ന് കരുതിയാൽ മതി പിന്നെ നെഞ്ചിലിരിക്കുന്ന ഉണ്ട കൊണ്ട് ഏത് നിമിഷം വേണേലും ചാവാൻ പോകുന്ന നിനക്ക് എന്തിനാ ഇനി ഭർത്താവും കുടുംബവും ഒക്കെ ...."

പുച്ഛത്തോടെ അയാൾ പറഞ്ഞതും അവൾ കരച്ചിലടക്കാനാവാതെ പൊട്ടിക്കരഞ്ഞു "ഈ പറഞ്ഞതിന് എതിരായി എന്തെങ്കിലും നിന്റെ ഭാഗത്തു നിന്ന് ഉണ്ടായാൽ ..... നിന്റെ കുടുംബത്തു ഒറ്റ ഒരുത്തനും ബാക്കി ഉണ്ടാവില്ല ..... ഓർത്തോ ....." അതും പറഞ്ഞു ദേവൻ അവിടുന്ന് എണീറ്റു "ഇതിനെ രണ്ടിനെയും തൂക്കി ദേ ഇവന്റെ വളർത്തച്ഛന്റെ ഹോസ്പിറ്റലിൽ തന്നെ കൊണ്ട് പോയി ഇട്ടുകൊടുക്ക് ...... പിന്നെ വളർത്തുമകന്റെ ജീവനിൽ കൊതി ഉണ്ടെങ്കിൽ ഈ നാട്ടിൽ നിന്ന് തന്നെ പോകാൻ അയാളോട് പറഞ്ഞേക്ക് ......" അത്രയും പറഞ്ഞുകൊണ്ട് നന്ദൻ കൈയിലിരുന്ന വടിയെടുത്തു രുദ്രയുടെ നെറ്റിയിൽ ശക്തിയായി കുത്തിയതും അവൾ ഒരു അലർച്ചയോടെ നിലം പതിച്ചു

"കണ്ണ് തുറന്നപ്പോ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു ..... ആരോടും ഒന്നും പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു ..... മരണം വരെ ആരെയും അറിയിക്കാതെ ഉള്ളിലൊതുക്കി നടക്കാമെന്ന് കരുതിയതായിരുന്നു ഞാൻ ...... മഹിയെട്ടനെക്കുറിച്ചോർക്കുമ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല ..... പലതവണ മരണത്തെക്കുറിച്ചു ചിന്തിച്ചതാ ..... പിന്നെ മരിക്കാൻ പോകുന്ന ഞാനെന്തിനാ ആത്മഹത്യ ചെയ്യുന്നേ എന്ന് ചിന്തിച്ചു ആ ശ്രമം ഉപേക്ഷിച്ചു പക്ഷെ എന്റെയും മഹിയേട്ടന്റെയും ജീവന്റെ പാതി എന്റെ ഉള്ളിൽ വളരുന്നുണ്ടെന്ന് അറിഞ്ഞപ്പോഴേക്കും ഞാൻ തകർന്നു പോയിരുന്നു അവരെ വേണ്ടെന്ന് വെക്കാൻ പലതവണ ശ്രമിച്ചെങ്കിലും എന്റെ മനസാക്ഷി അതിന് അനുവദിച്ചില്ല എന്റെ മഹിയേട്ടന്റെ ചോര അല്ലെ ....

എന്റെ പൊന്ന് മക്കളല്ലേ ..... എങ്ങനെയാ ഏട്ടാ ഞാൻ അവരെ കൊല്ലാ .....?" അവൾ ഒരു പൊട്ടിക്കരച്ചിലോടെ അവൾ കണ്ണന്റെ നെഞ്ചിലേക്ക് വീണു ഇത്രയും കാലം അവൾ ഉള്ളിൽ കൊണ്ട് നടന്നതൊക്കെ കണ്ണുനീരായി പുറത്തേക്ക് വന്നു "അവർക്ക് ജന്മം കൊടുക്കണമെന്ന് ഞാൻ തീരുമാനിച്ചു ..... പക്ഷെ ദൈവം അതിനുള്ള ആയുസ്സ് നീട്ടി തരുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു അവർക്ക് ജന്മം കൊടുക്കുമ്പോഴും എനിക്ക് സന്തോഷിക്കാൻ കഴിഞ്ഞില്ല അവരുടെ മുഖത്തേക്ക് നോക്കുമ്പോ എന്റെ മഹിയേട്ടനെ എനിക്ക് ഓർമ വരും .... ആ പാവം ഒരു ഭ്രാന്തനെപ്പോലെ കഴിയുന്നുണ്ടാകും എന്നോർക്കുമ്പോ എനിക്ക് സമനില തെറ്റുന്നത് പോലെ ഒക്കെ തോന്നും അവരുടെ അടുത്തേക്ക് വരുമ്പോഴൊക്കെ എന്റെ മഹിയേട്ടന്റെ നിറഞ്ഞ കണ്ണുകൾ മനസ്സിലേക്ക് വരും .....

എനിക്ക് എന്നെ തന്നെ നഷ്ടപ്പെടാൻ തുടങ്ങിയപ്പോഴാണ് ഞാൻ അവരുടെ അടുത്തേക്ക് പോലും പോകുന്നത് നിർത്തിയത് എന്റെ മക്കൾക്കെന്നെ ഇഷ്ടമല്ല ..... പേടിയാണ് ..... എനിക്ക് അതൊക്കെ അറിയാം കണ്ണേട്ടാ അവരെന്നെ സ്നേഹിക്കാത്തതു തന്നെയാ നല്ലത് ..... ഈ മൂന്ന് വർഷങ്ങൾ മരണത്തെ ഭയന്നാണ് ഞാൻ ജീവിച്ചത് ആദ്യമൊക്കെ ഞാൻ മരിച്ചാൽ എന്റെ മക്കൾക്ക് ആരുമില്ലായെന്നുള്ള പേടി ആയിരുന്നു .... പക്ഷെ ഇപ്പൊ എനിക്കാ പേടിയില്ല ..... എന്നേക്കാൾ നന്നായി കണ്ണേട്ടനും അച്ഛനും അവരെ നോക്കുമെന്ന് എനിക്ക് ഉറപ്പാണ് അവർ സ്‌നേഹിക്കേണ്ടതു നിങ്ങളെ തന്നെയാണ് ..... പെട്ടെന്നൊരു ദിവസം ഞാൻ ഇല്ലാതായാൽ അവർ എന്നെയോർത്തു കരയില്ലല്ലൊ .....

ഞാൻ പോയതോർത്തു സമാധാനിക്കില്ലേ .... എനിക്ക് അത് മതി ....." അവന്റെ നെഞ്ചോട് ചേർന്ന് നിന്ന് വിതുമ്പലോടെ അവൾ പറഞ്ഞതും ശ്രാവൺ അവളെ അടർത്തി മാറ്റി "എന്തൊക്കെയാ ശ്രീ നീയീ പറയുന്നേ .... ഇത്രയും കാലം ഒന്നും ഉണ്ടായില്ലല്ലോ .... ഇനിയും ഒന്നും സംഭവിക്കില്ല നിനക്ക് ....." അവളുടെ മുഖം കൈക്കുമ്പിളിൽ കോരി എടുത്തുകൊണ്ട് അവൾ പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി "ഇല്ല കണ്ണേട്ടാ .... ദൈവം എന്റെ മരണം ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു ..... ഇനിയും വേദനകൾ സമ്മാനിക്കാനാവും ഇപ്പോഴും ഈശ്വരൻ എന്നെ ഇങ്ങനെ ഇട്ടിരിക്കുന്നത് ......" അവൾ കണ്ണുകൾ തുടച്ചുകൊണ്ട് അവനെ നോക്കി പറഞ്ഞു

"ശ്രീ പ്ലീസ്‌ .... നിന്റെ ഈ അനാവശ്യചിന്തകളൊക്കെ മാറ്റിവെക്ക് ..... നിനക്ക് ഇപ്പൊ പെയിനോ മറ്റ്‌ അസ്വസ്ഥകളോ ഒന്നുമില്ലല്ലോ .... നീ വാ നമുക്ക് മഹിയോട് എല്ലാം തുറന്ന് പറയാം ..... നല്ലൊരു ഡോക്ടറെയും കണ്ടാൽ എല്ലാം ശെരിയാകും പ്ലീസ്‌ വാ ശ്രീ ....." അവൻ അവളെ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞതും അവൾ അവന്റെ കൈ വിടുവിച്ചു "ഏട്ടാ പ്ലീസ്‌ .... മഹിയേട്ടനോട് അടുക്കാൻ ശ്രമിച്ചാൽ അത് എല്ലാവർക്കും ആപത്താണ് ...." അവൾ അത് പറഞ്ഞു തീർന്നതും വിശ്വന്റെ തോളിൽ നിന്ന് കുതറി ഇറങ്ങിക്കൊണ്ട് അവളുടെ അടുത്തേക്ക് ഓടിവന്ന മാളൂട്ടിയെ ഒരു കാർ ഇടിച്ചു തെറിപ്പിച്ചു "മാളൂ ............!!!" അത് കണ്ടവൾ ഞെട്ടലോടെ അലറി "മാളൂ ....."

അവൾ പൊട്ടിക്കരച്ചിലോടെ മാളുവിന്റെ അടുത്തേക്ക് ഓടിക്കൊണ്ട് അവളെ വാരിയെടുത്തു അവളുടെ കൈയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ആ കുഞ്ഞു ശരീരം കണ്ടതും രുദ്ര നെഞ്ചുപൊട്ടി കരഞ്ഞു അതേസമയം മാളിൽ നിന്ന് പുറത്തേക്ക് വന്ന മഹിയും കിരണും ഒക്കെ ആ കാഴ്ച കണ്ട് ഞെട്ടലോടെ നിന്നു മാളുവിനെ ഇടിച്ച ആ കാറിൽ ഇരുന്ന ആൾ രുദ്രക്ക്‌ നേരെ ഒരു പേപ്പർ വീശിക്കൊണ്ട് അവിടെ നിന്നും പാഞ്ഞുപോയി ..... അവൾ വിറയ്ക്കുന്ന കൈകളോടെ അത് തുറന്നു നോക്കി "It’s just a beginning ...... "... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...