രുദ്ര: ഭാഗം 56

 

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"അവൾ ആഗ്രഹിച്ച ജീവിതം കൊടുക്കാൻ കഴിയുമോ എന്ന് ആന്റി ചോദിച്ചില്ലേ ..... കണ്ടില്ലേ ..... ഇപ്പൊ ഇവൾ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ് ..... പിന്നെ ഇവളെ സ്വന്തം കാലിൽ എണീപ്പിച്ചു നിർത്താൻ പറ്റുമോന്ന് ചോദിച്ചില്ലേ ..... എന്നാൽ കേട്ടോ ഇനിയുള്ള എന്റെ ജീവിതം അതിന് വേണ്ടിയാണ് ..... ഇവളുടെ ചലനശേഷി തിരികെ കിട്ടുന്നത് വരെ ഇവളുടെ കൈ ആയും കാലായും ഞാൻ ഉണ്ടാവും ...... "അവന്റെ വാക്കുകൾ കേൾക്കവേ കീർത്തിയുടെ ഉള്ളിൽ അത്ഭുതമായിരുന്നു ഒരാൾക്ക് ഇങ്ങനെ ഒക്കെ മാറാൻ സാധിക്കുമോ ?!! .....

അവന്റെ മുഖത്തേക്ക് നോക്കി കിടക്കവേ അവളുടെ ഉള്ളിൽ ആ ചോദ്യം അലയടിക്കുകയായിരുന്നു "എന്റെ ഭാര്യയെ ഞാൻ കൊണ്ട് പോകുന്നു .... തർക്കിക്കാൻ എനിക്ക് താല്പര്യമില്ല .... So please ....." അവൻ ലക്ഷ്മിയോട് പറഞ്ഞത് കേട്ട് കീർത്തിയുടെ കണ്ണുകൾ നിറഞ്ഞു അവന്റെ വാക്കുകൾ അവളെ അത്രമാത്രം സന്തോഷിപ്പിച്ചിരുന്നു ലക്ഷ്മിയും അവളുടെ മുഖത്തെ തെളിച്ചം നോക്കി കാണുകയായിരുന്നു അവളുടെ മുഖത്തെ പുഞ്ചിരി ഒന്ന് മാത്രം മതിയായിരുന്നു അവർ അത്രയും നാൾ അനുഭവിച്ച വേദന ഇല്ലാതാക്കാൻ കീർത്തിയുമായി മുന്നോട്ട് നടക്കുന്ന കിരണിനെ തടയാൻ എന്തുകൊണ്ടോ അവർ മുതിർന്നില്ല

അവന്റെ നെഞ്ചിൽ പുഞ്ചിരിയോടെ പറ്റി ചേർന്ന് കിടക്കുന്ന കീർത്തിയിൽ ആയിരുന്നു ലക്ഷ്മിയുടെ കണ്ണുകൾ കീർത്തിയുമായി അവൻ പുറത്തേക്ക് നടന്നതും രുദ്രയും കണ്ണനും പരസ്പരം നോക്കി ചിരിച്ചുകൊണ്ട് മഹിക്കൊപ്പം പുറത്തേക്ക് നടന്നു മഹി കാർ എടുത്തതും കിരൺ കീർത്തിയെയും കൊണ്ട് ബാക്കിലേക്ക് കയറി കണ്ണൻ ഫ്രണ്ടിലും രുദ്ര കിരണിനൊപ്പം പുറകിലും കയറി കിരൺ കീർത്തിയെ സീറ്റിലേക്ക് ഇരുത്താൻ നിന്നതും അവൾ ഇടതുകൈകൊണ്ട് അവന്റെ തോളിൽ ചുറ്റിപ്പിടിച്ചു അവന്റെ നെഞ്ചിൽ ചാരി അങ്ങനെ ഇരുന്നു കിരൺ ഒന്ന് ഞെട്ടിക്കൊണ്ട് ബാക്കിയുള്ളവരെ നോക്കിയപ്പോ രുദ്രയും കണ്ണനും ഒന്ന് തലയാട്ടി ചിരിച്ചുകൊണ്ട് പുറത്തേക്ക് നോക്കി ഇരുന്നു

മഹി ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തിരുന്നു കിരൺ അവളെ അടർത്തി മാറ്റാൻ ഒന്ന് കൂടി ശ്രമിച്ചെങ്കിലും അവൾ അവനോട് ചേർന്ന് തന്നെ ഇരുന്നു പിന്നെ കൂടുതൽ ബലം പിടിക്കാൻ അവനും പോയില്ല നെഞ്ചിൽ പറ്റി കിടക്കുന്ന കീർത്തിയെ നോക്കി ഒന്ന് നിശ്വസിച്ചുകൊണ്ട് അവൻ പുറത്തേക്ക് നോക്കി ഇരുന്നു ഏറെ നേരത്തെ യാത്രക്ക് ശേഷം കാർ ചെന്ന് നിന്നത് മാളികേക്കൽ വീടിന് മുന്നിലായിരുന്നു മഹി അവനോട് ഇറങ്ങാൻ പറഞ്ഞപ്പോൾ അവൻ മറുത്തൊന്നും പറഞ്ഞില്ല ഇപ്പോൾ വീട്ടിലേക്ക് പോകാൻ പറ്റിയ മാനസികാവസ്ഥയിൽ ആയിരുന്നില്ല അവൻ പാർവതിയുടെ ഓരോ വാക്കുകളും അവനെ അത്രത്തോളം വേദനിപ്പിച്ചിരുന്നു

അതുകൊണ്ട് തന്നെ അവൻ കീർത്തിയെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി സിറ്റ്ഔട്ടിൽ തന്നെ എല്ലാവരും ഉണ്ടായിരുന്നു അവർ അങ്ങോട്ടേക്ക് ചെന്നതും ഹേമ ആരതിയുമായി അങ്ങോട്ടേക്ക് വന്നു ഇവർ എങ്ങനെ അറിഞ്ഞു എന്ന മട്ടിൽ നിൽക്കുന്ന രുദ്രയുടെ അരയിലൂടെ കൈയിട്ട് ചേർത്ത് പിടിച്ചുകൊണ്ട് മഹി ഒന്ന് കണ്ണ് ചിമ്മി ചിരിച്ചു അത് കണ്ടതും അവളൊന്ന് ചിരിച്ചുകൊണ്ട് മുന്നോട്ട് നോക്കിയതും ഹേമ കിരണിനെയും കീർത്തിയെയും ആരതി ഉഴിഞ്ഞു കുറി തൊട്ട് കൊടുത്തു കിരൺ കീർത്തിയെ എടുത്ത് നിൽക്കുന്നത് കണ്ട് മാളൂട്ടിയും അച്ചുവും ഹേമയുടെ കാലിൽ ചുറ്റിപ്പിടിച്ചു നിന്ന് അവരെ തന്നെ മലർന്നു നോക്കുന്നുണ്ട്

"ഇതാ മോളെ നിലവിളക്ക് ...." ഹേമ അവൾക്ക് നേരെ കത്തിച്ച നിലവിളക്ക് നീട്ടിയതും അവൾ ദയനീയമായി അവളുടെ ചലനമറ്റ വലതുകൈയിലേക്ക് നോക്കി നിറകണ്ണുകളോടെ കിരണിനെ നോക്കിയതും അവൻ അവളുടെ കണ്ണിലേക്ക് തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു അവൻ രുദ്രയെ ഒന്ന് നോക്കിയതും അവൾ അവന്റെ അടുത്തേക്ക് വന്നു കിരൺ അവന്റെ ഇടതുകൈകൊണ്ട് അവളുടെ ഇടുപ്പിലൂടെ കൈയിട്ട് അവളെ ചേർത്തു പിടിച്ചുകൈ കൊണ്ട് ഒരുകൈ കൊണ്ട് അവളെ എടുത്തു രുദ്ര അവനെ സഹായിച്ചു

എന്നിട്ട് കീർത്തിയുടെ വലതു കൈ എടുത്ത് മുന്നോട്ട് നീട്ടിപ്പിടിച്ചു ഹേമയുടെ കൈയിൽ നിന്ന് അവളുടെ വലതുകൈ കൊണ്ട് തന്നെ അവനാ നിലവിളക്കു വാങ്ങി അതുമായി പൂജാമുറിയിലേക്ക് പോയി ..... സഹായത്തിന് രുദ്രയും ഉണ്ടായിരുന്നു പൂജാമറിയിൽ അവളുടെ കൈയിൽ പിടിച്ചുകൊണ്ട് തന്നെ ഭഗവാന്റെ വിഗ്രഹത്തിന് മുന്നിൽ അവൻ ആ നിലവിളക്ക് വെച്ചു അവൾ നിറഞ്ഞകണ്ണുകളോടെ അവനെ നോക്കുന്നുണ്ടായിരുന്നെങ്കിലും അത് കാണാത്ത ഭാവത്തിൽ അവൻ നിന്നു

അവൾ കണ്ണടച്ച് ദൈവത്തോട് സ്തുതിച്ചു ഇടതുകൈ താലിയിൽ മുറുകുന്നത് ഇറുക്കിയടച്ച കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി ഇറങ്ങുന്നതും അവൻ നോക്കി നിന്നു "ഏട്ടാ ..... ഏട്ടത്തിയെ മുറിയിൽ കൊണ്ട് പോയി കിടത്തിക്കെ ..... ഒന്ന് റസ്റ്റ് എടുക്കട്ടേ പാവം ....." കീർത്തിയുടെ കവിളിൽ തഴുകി രുദ്ര പറഞ്ഞതും അവൾ കണ്ണ് തുറന്ന് നോക്കി തന്നെ നോക്കി ചിരിയോടെ നിൽക്കുന്ന രുദ്രക്കായി മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൾ കിരണിന്റെ നെഞ്ചിൽ പറ്റി ചേർന്ന് കിടന്നു അവൻ രുദ്രയെ ഒന്ന് നോക്കിക്കൊണ്ട്‌ ഹേമ അവർക്കായി ഒരുക്കിയ മുറി ലക്ഷ്യമാക്കി നടന്നു "മഹിയേട്ടാ ..... ഏട്ടനും ഏട്ടത്തിക്കും മാറ്റാൻ ഡ്രസ്സ് വാങ്ങണം ....."

കിരൺ കീർത്തിയുമായി മുറിയിലേക്ക് കയറിയതും അവളുടെ അടുത്തേക്ക് വന്ന മഹിയോടായി രുദ്ര പറഞ്ഞു "അവർക്കുള്ള ഡ്രസ്സ് ഒക്കെ കബോർഡിൽ വെച്ചിട്ടുണ്ട് ..... ഞാൻ അത് അവനോട് പറഞ്ഞിട്ടുണ്ട് ......" അവന്റെ മറുപടി കേട്ട് അവൾ ഞെട്ടി "ഏഹ്ഹ് .... അപ്പൊ ഇതൊക്കെ നേരത്തെ പ്ലാൻ ചെയ്തതായിരുന്നു ....?" അവൾ അന്താളിപ്പോടെ ചോദിച്ചതും അവനൊന്ന് ചിരിച്ചു അത് കണ്ടതും അവൾ ഇടുപ്പിൽ കൈ കുത്തി നിന്ന് ചുണ്ട് കൂർപ്പിച്ചു "എന്നിട്ട് ഞങ്ങളോടൊന്നും പറഞ്ഞില്ലല്ലോ ....?" അവൾ ചുണ്ട് കൂർപ്പിച്ചതും മഹി പോക്കറ്റിൽ കൈയിട്ട് വലതു ഭാഗം ചെരിഞ്ഞു ഭിത്തിയോട് ചേർന്ന് നിന്നു "ക്യൂട്ട് ആയിട്ടുണ്ട് ....."

ചുണ്ടും കൂർപ്പിച്ചുള്ള അവളുടെ നിൽപ്പ് കണ്ട് അവൻ പറഞ്ഞതും അവൾ അവനെ നോക്കി മുഖം കൂർപ്പിച്ചു "ഞാൻ ചോദിച്ചത് എന്താ .... നിങ്ങൾ പറയുന്നത് എന്താ ....?" അവളുടെ ചോദ്യം കേട്ട് അവനൊന്ന് ചിരിച്ചു പോക്കറ്റിൽ നിന്ന് കൈ എടുത്ത് നെഞ്ചിൽ പിണച്ചു കെട്ടി ചിരിയോടെ അവളെ നോക്കി "ദേ മഹിയേട്ടാ ചിരിക്കല്ലേ ....." അവൾ അവനെ നോക്കി കണ്ണുരുട്ടിയതും അവളുടെ കൈയിൽ പിടിച്ചു അവൻ ഒറ്റ വലി "എ ..... എന്താ .....?" അവൾ പിടക്കുന്ന കണ്ണുകളോടെ അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി "ഹ്മ്മ്ഹ്മ്മ് ......" അവൻ ചുമലുകൂച്ചി ഒന്നുമില്ലെന്ന അർത്ഥത്തിൽ മൂളിക്കൊണ്ട് അവളെ ഇടുപ്പിലൂടെ കൈയ്യിട്ടു ചേർത്ത് പിടിച്ചതും അച്ചൂട്ടൻ ഓടി വന്ന് അവന്റെ കാലിൽ പിടിച്ചു വലിച്ചു

"ആഹാ ..... ആരിത് ..... അച്ഛന്റെ അച്ചൂട്ടനോ ....." രുദ്രയെ വിട്ട് അവൻ മോനെ എടുത്തു അവന്റെ ഉണ്ടക്കവിളിൽ പിച്ചിയതും അവൻ പല്ല് കാട്ടി ചിരിച്ചുകൊണ്ട് മഹിയുടെ തോളിലൂടെ ചുറ്റിപ്പിടിച്ചു "അവനു വിശക്കുന്നുണ്ടാവും അതാണ് ഈ പുന്നാരം ....."രുദ്ര അത് പറഞ്ഞതും അച്ചു വായിൽ വിരലിട്ടുകൊണ്ട് അവളെ നോക്കി കള്ളച്ചിരി ചിരിച്ചു "അയ്യ..... എന്താ ചിരി ..... കാര്യം കാണാനുള്ള ഈ ചിരി അച്ഛനും മോനും ഉള്ളതാണല്ലോ ..... " അച്ചുവിനെ എടുത്തുകൊണ്ട് മഹിയെ ഒന്ന് ഇരുത്തിനോക്കി അവളത് പറഞ്ഞതും മഹി അവളെ അവനിലേക്ക് വലിച്ചടുപ്പിച്ചു "still I love you ......" അവളുടെ കവിളിൽ അമർത്തി ചുംബിച്ചുകൊണ്ട് അവൻ ചിരിച്ചതും അവളും ചിരിച്ചുപോയി

രുദ്രക്ക് ഉമ്മ കൊടുത്തതും അച്ചു മഹിക്ക്‌ അവന്റെ കവിൾ തൊട്ട് കാണിച്ചു കൊടുത്തതും മഹി അവന്റെ കവിളിൽ ഒരു കടി കൊടുത്തു അവൻ മഹിയെ നോക്കി ചുണ്ട് ചുളുക്കിയതും മഹി വന്ന് കവിളിൽ ഒരുമ്മ കൊടുത്തു "മതി ഉമ്മിച്ചു കളിച്ചത് .... മാറങ്ങോട്ട് ..... ആ പെണ്ണ് ഇനി എവിടെയാണോ ആവോ ....." മഹിയെ തള്ളിമാറ്റി അവൾ പിറുപിറുത്തു മുന്നോട്ട് നടന്നു അവളുടെ പോക്കും നോക്കി ചെറു ചിരിയോടെ അവൻ നിന്നു "നിങ്ങളിപ്പോ എന്തിനാ എന്നെ വിളിച്ചേ ..... ചത്തോന്നറിയാനാണോ .....?"

കിരണിനടുത്തേക്ക് പോകുമ്പോഴാണ് നീതുവിന്റെ മുറിയിൽ നിന്ന് അവളുടെ ദേഷ്യത്തോടെയുള്ള സംസാരം കേട്ടത് അവൻ അങ്ങോട്ട് പോയി നോക്കിയതും അവൾ ആരോടോ ഫോണിൽ കയർക്കുകയായിരുന്നു "ഹും അമ്മയാണ് പോലും 😏..... ആ വാക്കിന്റെ അർത്ഥം അറിയോ നിങ്ങൾക്ക് ..... നിങ്ങളെപ്പോലെ ഒരു സ്ത്രീക്ക് ആ വാക്ക് ഉച്ചരിക്കാനുള്ള അർഹത ഉണ്ടോ ..... ഭർത്താവ് മരിച്ചു മൂന്നിന്റന്ന് കിട്ടാനുള്ളതൊക്കെ സ്വന്തമാക്കി സ്വന്തം സുഖം നോക്കി പോയ നിങ്ങൾ എന്തിനാ ഇപ്പൊ എന്നെ വിളിച്ചേ ......

ഞാനും ചേച്ചിയും ഒരു ഭാരമാണെന്ന് പറഞ്ഞു ഉപേക്ഷിച്ചു പോയതല്ലേ നിങ്ങൾ ..... പിന്നെന്തിനാ നിങ്ങൾ ഇപ്പൊ അമ്മയാണെന്ന് അവകാശം പറഞ്ഞു വിളിക്കുന്നെ ......?" അവൾക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല "മോളെ നീ ദേഷ്യപ്പെടാതെ ...... അപ്പോഴത്തെ അവസ്ഥയിൽ അങ്ങനൊക്കെ സംഭവിച്ചു പോയി ..... തൽക്കാലം നീ അത് വിട് .... ഞാൻ വിളിച്ച കാര്യം പറയട്ടെ .... എന്നിട്ടാവാം നിന്റെ ക്രോസവിതാരം എടി മോളെ ..... നിനക്കറിയില്ലേ നിന്റെ അച്ഛനെ കൊന്നതും ചേച്ചിയെ ജയിലിലാക്കിയതും ആ ഹേമയും കുടുംബവുമാണ് ..... അതിന്റെ ഒരു കുറ്റബോധവും സോഫ്റ്റ്കോർണർ ഒക്കെ അവർക്ക് നിന്നോട് ഉണ്ടാകും ആ അവസരം നീ മുതലാക്കണം .....

നിനക്ക് ആ സൂര്യനെ ജീവനായിരുന്നില്ലേ ..... നീ ഒന്ന് ആഞ്ഞു ശ്രമിച്ചാൽ അവന്റെ കല്യാണം മുടക്കി അവനെ നിന്റേതാക്കാം ..... അവനെ മാത്രമല്ല അവന്റെ സ്വത്തുക്കളും ........ അവിടെ കയറി പറ്റിയിട്ട് പതിയെ പതിയെ എല്ലാം നിന്റെ വരുതിയിലാക്കിയാൽ മതി കണ്ണീരിൽ വീഴുന്നില്ലെങ്കിൽ ആത്മഹത്യക്ക് പോലും ശ്രമിക്കണം ..... അതിൽ അവർ മൂക്കും കുത്തി വീഴും ..... എനിക്കുറപ്പാ ......"അവരുടെ വാക്കുകൾ അവളുടെ രക്തം തിളപ്പിച്ചു "നിങ്ങൾ ഉപദേശിച്ചു ഉപദേശിച്ചു എന്റെ ചേച്ചിയെ ജയിലിൽ കയറ്റി ..... ഇനി എന്നെ കൊലക്ക് കൊടുക്കാൻ വേണ്ടി ഇറങ്ങിയേക്കുവാണോ നിങ്ങൾ ....?"................. തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...