രുദ്രവീണ: ഭാഗം 124

 

എഴുത്തുകാരി: മിഴിമോഹന

അത്‌ സാരമില്ല രുദ്ര ഇത്‌ പോലെ എത്ര പേരെ കൈകാര്യം ചെയ്യുന്നത് ആണ്....... സഞ്ജയൻ പറഞ്ഞതു ഉണ്ണി ഉണ്ടക്കണ്ണു മിഴിച്ചു നോക്കിയിരുന്നു...... നീ എന്താടാ നോക്കി പേടിപ്പിക്കുന്നത്..... സഞ്ചയൻ അവനെ സംശയത്തോടെ നോക്കി.... ഒന്നും ഇല്ലേ.... പണ്ട് IPS വരാന്തേ കൂടെ ഓടിയത് ഓർത്തു പോയി.... ഇന്ന് ഇനി എന്തൊക്കെ കാണാണോ ആവോ...... ഉണ്ണി മുകളിലേക്കു നോക്കി ശ്വാസം വലിച്ചു വിട്ടു.......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 മരങ്ങാട്ട് ഇല്ലത്തിന്റെ പടിപ്പുരയിൽ തന്നെ മാറ്റങ്ങൾ കണ്ടു് തുടങ്ങിയിരുന്നു.... പൊളിഞ്ഞ പടികൾ ഒതുക്കോടെ കെട്ടിയിരിക്കുന്നു..... കുമ്മായം പൂശി വൃത്തി ആക്കിയ ഭിത്തിയിലെ കൽവിളക്കിൽ നിന്നും എണ്ണ ഒലിച്ചു ഇറങ്ങുന്നുണ്ട്............

രുദ്രൻ സമയത്ത് വിളിച്ചു ഇത്‌ ഒക്കെ ചെയ്യിച്ചിരുന്നു...... അവർ പുറത്ത് ഇറങ്ങി..... ഉണ്ണി അവര്ക് നൽകാൻ ആ ഛായ ചിത്രം വർണ്ണ കടലാസ്സിൽ പൊതിഞ്ഞു മാറോട് ചേർത്ത് വച്ചിട്ടുണ്ട്.... അവശ്യം വന്നാൽ നിങ്ങൾ വന്നാൽ മതി പുറകിലേ വാനിന്റെ ഡ്രൈവർകും മൂർത്തികും നിർദേശം കൊടുത്തു രുദ്രൻ പടിപ്പുര മെല്ലെ തുറന്നു..... ആ കുട്ടികൾ പുറത്ത് പോകാതെ ഇരിക്കാൻ ആണ് ഇത്‌ അടച്ചു ഇടുന്നത് എന്നാലും ആയമ്മയുടെ കണ്ണ് തെറ്റിയാൽ പോകും പിന്നെ നാട്ടുകാരുടെ തല്ലു വാങ്ങി കൂട്ടും...............രുദ്രൻ അകത്തു കടന്നത് ചുറ്റും നോക്കി...... കയ്യിൽ ഇരുപ്പ് അതാ.....കാവിലമ്മേ ഏത് വഴി ആണോ ആക്രമണം വരുന്നത്...... ഉണ്ണി അജിത്തിന്റെ കൈയിൽ മുറുകെ പിടിച്ചു.....

അത്രക് ഭീകരർ ആണോ.... അജിത് സംശയത്തോടെ ചോദിച്ചു...... ഭൈരവനെ വലിച്ചു കീറിയ രുദ്രേട്ടനെ ഓടിച്ചു പുര പുറത്തു കയറ്റി അപ്പോഴാ.......കണ്ടോ രുദ്രേട്ടന്റെ മുഖത്തു വരെ ഉണ്ട് ചെറിയ പേടി..... ഉണ്ണി """""നോക്കിക്കേ തേക്ക്, ഈട്ടി, ആഞ്ഞിലി എന്റെ അമ്മോ ...വെട്ടി വിറ്റാൽ എത്ര രൂപേടെ മൊതല് ആണെന്ന് അറിയുവോ....? തടി ബിസിനെസ്സ് ഒരു വശത്തു കൂടെ ഉള്ള അജിത് ആവേശത്തോടെ ആ മരങ്ങളിലേക്കു കണ്ണ് നട്ടു മുകളിലേക്കു നോക്കി നിന്നു..... അജിയേട്ടാ മരം ഒക്കെ പിന്നെ നോക്കാം ജീവൻ വേണേൽ കൂടെ വാ..... ഉണ്ണി അജിത്തിന്റെ കൈയിൽ പിടിച്ചു വലിച്ചു.... ആാാ വരാമെടാ.... ഇത്‌ ഒക്കെ കൺകുളിർക്കെ കാണട്ടെ.......

അജിത് അവന്റെ കൈ തട്ടി കളഞ്ഞു കൊണ്ട് വീണ്ടും മുകളിലേക്കു നോക്കി.... ഇങ്ങേര്ക് ഉള്ള മാവ് ഇവിടെ നിന്നും തന്നെ വെട്ടേണ്ടി വരുവോ.... സോനയെ വിധവ ആക്കല്ലേ കാവിലമ്മേ ഉമ്മറപ്പടിയിൽ ചെന്നത് സാവിത്രി അമ്മ ഇറങ്ങി വന്നു.......... മുഷിഞ്ഞ സാരി മാറി നല്ല ഒരു മുണ്ട് നേരിയത് ആണ് വേഷം.... കണ്ണുകളിലെ പ്രസന്നത അവരുടെ സന്തോഷത്തെ വിളിച്ചു ഓതുന്നുണ്ട്.... നേര്യത് കൊണ്ടു മുഖം തുടച്ചവർ എല്ലാവരെയും നോക്കി... കുഞ്ഞേ..... """"....കയറി വായോ....... അവരെ അകത്തോട്ടു ക്ഷണിക്കുമ്പോഴും അവരുടെ മുഖത്തു സംശയം നിഴലിച്ചു......അത്‌ മനസിൽ ആക്കി രുദ്രൻ ഓരോരുത്തരെ പരിചയപ്പെടുത്തി.....

 ഇത്‌ സഞ്ജയൻ ഇരികത്തൂർ മനയിലെ സഞ്ജയൻ ഭട്ടത്തിരിപ്പാട്.... രുദ്രൻ അത്‌ പറഞ്ഞതും ആയമ്മ പൊട്ടി കരഞ്ഞു കൊണ്ടു സഞ്ചയന്റെ കൈകൾ കോർത്തു പിടിച്ചു......... കുഞ്ഞിനെ കാണാൻ ഒരുപാട് കൊതിച്ചിട്ടുണ്ട് ഈ അമ്മ........ പ... പ... പക്ഷെ.... തോണ്ട ഇടറി അവർ സഞ്ജയനെ നോക്കി....... വ....വരുന്നോ എന്റെ.... എന്റെ... എന്റെ അമ്മ ആയി എന്റെ കൂടെ ഇരികത്തൂർ മനയിലേക്കു..... """"""വാക്കുകൾ ഇടറി കൊണ്ട് ചോദിക്കുന്ന.സഞ്ജയനെ രുദ്രനും കൂടെ നിന്നവരും അത്ഭുതത്തോടെ നോക്കി..... സഞ്ജയ.... ""രുദ്രൻ അവന്റെ തോളിൽ പിടിച്ചു.... അതേ രുദ്ര ശരി എന്നു തോന്നുന്നത് ആണ് ഞാൻ ചെയ്യുന്നത്......

ഈ അമ്മക് താലിയും എനിക്ക് എന്റെ അമ്മയെയും നഷ്ടപ്പെട്ടതും ഒരേ കാരണത്താൽ ആണ്... ഒരു നാണയത്തിന്റെ ഇരു പുറം ആണ് ഞങ്ങൾ........ ഇത്രയും നാൾ ഞാൻ ഒന്നും അറിഞ്ഞില്ല ആ പാപം മുഴുവൻ ഇനി ഒഴുക്കി കളയണം....... നല്ല തീരുമാനം അവരെ കൊണ്ട് പോയാൽ ഈ അമ്മയും മുത്തശ്ശിയും ഒറ്റക് ആകും ഇവിടെ.... കൂടെ കൂട്ടുന്നത് ആണ് നല്ലത്... ആരെ കൊണ്ട് പോകുന്ന കാര്യമാ കുഞ്ഞേ..... ഏട്ടന്മാരെ കൊണ്ടു പോകാൻ വന്നത് ആണ് ഞങ്ങൾ ഇനി ഇരികത്തൂർ മനയിലെ സഞ്ജയൻ ഭട്ടതിരിപ്പാടിന്റെ ചികിത്സയിൽ ആയിരിക്കും അവർ......സുബോധത്തോടെ അമ്മേ എന്ന് വിളിക്കുന്ന അവരെ കാണണ്ടേ അമ്മക്... രുദ്രൻ അവരെ നോക്കി.... വേണം... വേണം... എന്റെ കുഞ്ഞുങ്ങളുടെ അസുഖം മാറുവോ....?

അവർ ആവേശത്തോടെ ഇരുവരെയും മാറി മാറി നോക്കി.. മാറും......ഞാൻ തരുന്ന വാക്ക് ആണ് അമ്മക്.... സഞ്ജയൻ അവരുടെ കയ്യിൽ പതിയെ കൈ ചേർത്ത്....... എവിടെ അവർ....? രുദ്രൻ ചുറ്റും നോക്കി....കൂടെ ചന്തുവും..... ഉണ്ണി എത്തി കുത്തി നോക്കി.... ഇത്‌ എവിടെ പോയി കണ്ടില്ലല്ലോ..... വലതു കൈയിലെ നഖം കടിച്ചു പുറത്തോട്ട് നോക്കി........ അയ്യോ രുദ്രേട്ട.... """അവൻ വിളിച്ചു കൂവി..... മുറ്റത്തു നിന്നിരുന്ന അജിത്തിന്റെ പെടലിയിൽ പിടിച്ചു വലികുന്ന ഒരുവൻ അജിത് നിമിഷ നേരം കൊണ്ടു പിടി വിടുവിച്ചു വശത്തു നിൽക്കുന്ന മാവിന്റെ കൊമ്പില് ആഞ്ഞു കയറിയതും താഴെ നിന്ന കുട്ടികൾ രണ്ട് കൈയിൽ തെറ്റാലി ആയി അവന് നേരെ ഉന്നം പിടിച്ചു .....

അയ്യോ രുദ്രൻ സാറെ.... ഓടി വായോ.... ""മക്കളെ ഒന്നും ചെയ്യരുതേ ചേട്ടൻ പാവം ആണ്.... നാശം ഉറുമ്പും കടിക്കുന്നു....... അജിത് ഉറുമ്പിനെ തട്ടി കളഞ്ഞു ബാലൻസ് ചെയാം ശ്രമിക്കുന്നുണ്ട്..... അജിത്തേ.... ""രുദ്രനും ചന്തുവും സഞ്ജയനും കണ്ണനും അവന്റെ അടുത്തേക് ഓടി.... ഉണ്ണി തൂണിന്റെ മറവിൽ ഇരുന്നു മുഖം പൊത്തി ചിരി തുടർന്നു....... നാലു പേരും കൂടി കുട്ടികളെ വട്ടം പിടിച്ചു കയ്യിലെ തെറ്റാലി വാങ്ങി ദൂരെക് എറിഞ്ഞു...... അനിയൻകുട്ട എന്താ ഞങ്ങളെ കാണാൻ വരാഞ്ഞേ.... അവർ ചന്തുവിന്റെ മുഖത്തും ദേഹത്തും നുള്ളി പരിഭവം തീർത്തു.... ഏട്ടന്മാരെ കൊണ്ടു പോവാന ഞാൻ വന്നത്.... ചന്തു അവരുടെ മുഖത്ത് തലോടി...... മോനെ എന്തെങ്കിലും പറ്റിയോ....

""സാവിത്രി അമ്മ ഓടി വന്നു അജിത്തിനെ പിടിച്ചു...... ഇല്ല... ഒന്നും പറ്റിയില്ല അമ്മേ.... അജിത് പെടലി തിരിക്കാൻ പാട് പെട്ടു.......... ആാാ പാടത്തു കളിക്കാൻ വരുന്ന കുട്ടികളോട് വഴക്ക് ഇട്ടു വാങ്ങുന്നത് ആണ് തെറ്റാലി... എത്ര വഴക് പറഞ്ഞാലും മതിൽ ചാടി പോകും...... ആയമ്മ പരിഭവിച്ചു... ഇവിടെയും മതിൽ ചാട്ടമോ... ""ചന്തുവേട്ടന്റെ ആ സ്വഭാവം എങ്കിലും ഉണ്ട് ഭാഗ്യം....ഉണ്ണി കണ്ണനെ നോക്കിയതും രണ്ടും അടക്കം ചിരിച്ചു.... രുദ്രൻ കണ്ണ് ഉരുട്ടി പേടിപ്പിച്ചു രണ്ടു പേരെയും........ അജിയേട്ടാ.... നല്ല വേദന ഉണ്ടോ... ഉണ്ണി അവന്റെ കോളർ അകത്തി നോക്ക്..... ചുമന്നു തിണിർത്തു കിടപ്പുണ്ട്......... കുറച്ചൂടെ കഴിഞ്ഞ് ആണേൽ ഈ മാവോടെ നിങ്ങളെ കത്തിച്ചാൽ മതി ആയിരിന്നു.....

നല്ല വായിൽ പറഞ്ഞപ്പോൾ കേട്ടില്ല......... "" ഹ്‌വൂ """""".... ഇത്രയും പ്രതീക്ഷിച്ചില്ല മോനെ... അജിത് തല കുടയാൻ ശ്രമിച്ചു....... തല അനക്കണ്ട അതാ നല്ലത് .... അജിത്തിനെ പിടിച്ചു അവൻ അകത്തേക്കു കൊണ്ട് പോയി........ ചന്തുവിന്റെ ഇരുവശവും ഇരുന്നു അവൻ മുറിച്ചു കൊടുക്കുന്ന ചോക്ലേറ്റ് കഴിക്കുന്നുണ്ട് രണ്ടു പേരും........... എന്റെ പെടലി ഓടിച്ചിട്ട്‌ ചോക്ലേറ്റ് കഴിക്കുന്നത് കണ്ടില്ലേ.... അജിത് പെടലി തിരുമ്മി..... കുഞ്ഞുങ്ങൾ അല്ലേ ക്ഷമിക് അങ്ങ്... നോകിയെ അച്ഛന്റെ മക്കൾ അനുസരണയോടെ ഇരിക്കുന്നത്... അല്ലേ രുദ്രേട്ട..... ഉണ്ണി തൂണിൽ ചാരി നിക്കുന്ന രുദ്രന്റെ തോളിൽ പിടിച്ചു....... ആ ചിത്രം എവിടെ......? രുദ്രൻ അവനെ നോക്കി....

ഇവിടെ ഇരുപ്പുണ്ട് ഉണ്ണി അത്‌ വരാന്തയിൽ നിന്നും എടുത്തു രുദ്രന്റെ കൈയിൽ കൊടുത്തു.... രുദ്രൻ അതിലെ വർണ്ണക്കടലാസ് പൊട്ടിച്ചു ആയമ്മയുട കൈയിലേക്ക് നൽകി..... ആ ചിത്രത്തിലൂടെ വിരലുകൾ ഓടിച്ചവർ...... നിറഞ്ഞു വന്ന കണ്ണുനീർ മുത്തുകൾ വിഷ്ണു ശർമ്മന്റെ മുഖതേക്ക് വീണു.... ആ കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയെ നോക്കി നിന്നു.... ഇതും അമ്മക് അവകാശപ്പെട്ടത് ആണ്....രുദ്രൻ കാളിമഠത്തിന്റെ പ്രമാണം അവരുടെ കയിലേക് നൽകി... ഇത്‌... ഇത്‌ എന്താണ്.....? കാളിമഠത്തിന്റെ പ്രമാണം..... വേണ്ട കുഞ്ഞേ.... ഞങ്ങള്ക് ഇത്‌ വേണ്ട..... ഇനി ഒരിക്കലും അവിടേക്കു ഒരു തിരിച്ചു പോക്ക് ആഗ്രഹിച്ചിട്ടില്ല..... ഇത്‌ നിങ്ങൾക് അവകാശപ്പെട്ടത് തന്നെ ആണ്...

നാളെ ഏട്ടന്മാർ ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോൾ ദുര്മന്ത്രവാദത്തിന്റെ ഈറ്റില്ലം എന്ന പേര് മാറി നന്മയുടെ പ്രതീകം ആകണം കാളി മഠം അവർക്ക് അതിനു കഴിയും........... അല്ലേ സഞ്ജയാ..... രുദ്രൻ സഞ്ജയ്‌നെ നോക്കി....... തീർച്ചയായും..... എന്റെ അമ്മയുടെ വീട് തന്നെ ആണ് കാളിമഠം അതിനോട് ഒരു ഉത്തരവാദിത്തം എനിക്കും ഉണ്ട്.......... രുദ്രൻ ആ കുട്ടികളുടെ മുൻപിൽ മുട്ടു കുത്തി ഇരുന്നു.......കൊണ്ട് പോകട്ടെ ഏട്ടന്മാരെ ഞങ്ങൾ.... എവിടെ കൊണ്ട് പോകുന്നെ അനിയൻ കുട്ടാ ഞങ്ങളെ... അനിയൻ കുട്ടനും വരുവോ..... രണ്ടു പേരും ചന്തുവിന്റെ കോളറിൽ പിടിച്ചു.... വരും......... ഞാനും കൂടെ വരും..... അപ്പോൾ ഞങ്ങടെ അമ്മയും വല്യമ്മയുമൊ.......

നിഷ്കളങ്കം ആയി അവർ രുദ്രനെ നോക്കി..... അവരെ കൊണ്ടു പോകാം.... ഇനി നമ്മൾ ഇവിടെ അല്ല ജീവിക്കുന്നത്...... അവിടെ ഏട്ടന്മാർക് കഴിക്കാൻ ധാരാളം ആഹാരം കിട്ടും....... ആണോ..... """"""ഒരേ ആയത്തിൽ രണ്ട് പേരും ചാടി എഴുനേറ്റു............ എന്റെ അമ്മേ..... """""ചന്തുവിന്റെ നിലവിളിയും ചക്ക വെട്ടി ഇട്ടത് പോലെ ശബ്ദവും ആണ് കേട്ടത് വരാന്തയിൽ നിന്നും താഴേക്കു പതിച്ചു കഴിഞ്ഞിരുന്നു ചന്തു........ അയ്യോ...... """ഉണ്ണി വിളിച്ചു കൂവി അപ്പോഴേക്കും കണ്ണനും സഞ്ജയനും ചാടി പുറത്തിറങ്ങി....

ചന്തുവിനെ പൊക്കി എടുത്തു അകത്തേക്കു കൊണ്ടു വന്നു.. ആഹാരം എന്ന് കേട്ടപ്പോൾ അച്ഛനെ മറന്നതാ മക്കൾ.... ഉണ്ണി ചുണ്ട് കൂട്ടി പിടിച്ചു...... മുടിഞ്ഞ ബലം ആണ് രണ്ടിനും...... ചന്തു സ്ട്രെസ് ചെയ്തു പറഞ്ഞു കൊണ്ട് നടു ഏണിന് കൈ കൊടുത്തു ...... സഞ്ജയൻ അവന്റെ നടുവിൽ വിരലുകൾ കൂട്ടി തിരുമ്മി കൊടുത്തു..... ചെറിയ ചതവ് കാണും സാരില്ല അത്രേം പൊക്കത്തു നിന്നും വീണത് അല്ലേ.... .... ദേ....... ""കള്ളൻ തേങ്ങ മോഷ്ടിക്കാൻ വരുന്നു....... രണ്ടു പേരും പടിപുരയിലേക് ചൂണ്ടി കാണിച്ചു കൊണ്ടു വശത്തു നിന്ന രുദ്രനെ തള്ളി താഴേക്കു ഇട്ടു കൊണ്ടു മുറ്റത്തേക്ക് ഇറങ്ങി ഓടി..... മൂർത്തി അമ്മാവൻ....

. """സഞ്ജയൻ അവരുടെ പുറകെ ഓടി..... പുറകെ കണ്ണനും.... നിലത്തു നിന്നും എഴുനേറ്റ രുദ്രനും ഓടിയിരുന്നു...... ഇങ്ങേരോട് ആരാ ഇപ്പോൾ ഇങ്ങോട്ട് കേറി വരാൻ പറഞ്ഞത്..... അജിത് പെടലിക് കൈ വെച്ചു നടു തിരുമ്മുന്ന ചന്തുവിനെ നോക്കി..... സമ്മാനം വാങ്ങാൻ ഓടി വന്നത് ആണ്... വാങ്ങിക്കോട്ടെ..... ഉണ്ണിയുടെ ശബ്ദം കേട്ടതും അജിത് പെടലി തിരിക്കാതെ ശരീരം മൊത്തത്തിൽ ചെരിച്ചു........... നീ എന്താ പോകഞ്ഞേ അവരുടെ പുറകെ....... എന്തായാലും ഇവിടെ നിന്നും പോകും മുൻപ് ഓരോരുത്തർ ആയിട്ട് വാങ്ങി കൂട്ടും നിങ്ങളെ നോക്കാൻ ഒരാൾ വേണ്ടേ.... ഉണ്ണി തൂണിൽ താളം പിടിച്ചു........

ഇറങ്ങി പോടാ..... ചന്തു ഇരുന്ന ഇരുപ്പിൽ കാലെടുത്തു അവനെ ചവുട്ടി പുറത്തേക് ഇട്ടു.... നടു അനക്കാൻ വയ്യ എങ്കിലും അഹങ്കാരം... മ്മ്ഹ്ഹ് """....അവൻ തിരിഞ്ഞ് നടന്നു.... മോനെ എന്താ ഇവിടെ ബഹളം.... ഒരു ബാഗിൽ കുറച്ചു തുണിയും ഉപേന്ദ്രന്റെ ഭാര്യയുമായി സാവിത്രി ഇറങ്ങി വന്നു.......... ഒന്നും ഇല്ല അമ്മേ മൂർത്തി അമ്മാവനെ കണ്ടപ്പോൾ വയലന്റ് ആയത് ആണ്..... ചന്തു മെല്ലെ പറഞ്ഞു.... കുഞ്ഞേ മൂർത്തി അന്നു വന്നപ്പോൾ പറമ്പിൽ ഇറങ്ങി നാളികേരം പെറുക്കി എടുത്തു...... ഇങ്ങോട്ട് തരാൻ ആയിരിന്നു പക്ഷെ കുട്ടികൾ തെറ്റിധരിച്ചു അന്നു ഉപദ്രവിക്കാൻ നോക്കി..... ആാാ വെറുതെ അല്ല തേങ്ങ കള്ളൻ എന്ന് പറഞ്ഞാണ് ഓടിയത്...... അജിത് ചന്തുവിന്റ കൂടെ ഇരുന്നു....

കണ്ണൻ ഓടി പോയി പുറത്ത് നിന്ന പരിചാരകരെ കൂട്ടി കൊണ്ടു വന്നു..... രണ്ടു പേരെയും അടക്കം പിടിച്ചു എല്ലാവരും കൂടെ........ സഞ്ജയൻ അവരുടെ നെറുകയിൽ പതിയെ തലോടി....... നാവിൽ നിന്നും ചെറു മന്ത്രങ്ങൾ ഉതിർന്നു....... മയങ്ങി..... വാനിൽ എടുത്തു കിടത്തിക്കോ ഇനി നാലു മണിക്കൂർ ഉറങ്ങും അപ്പോഴേക്കും നമ്മൾ ഇരികത്തൂർ എത്തും........ കുഞ്ഞേ..... എന്റെ മക്കൾ..... ആകുലതയോടെ ആ അമ്മ നോക്കി..... പേടിക്കണ്ട മയക്കം ആണ്............ രുദ്ര നമുക്ക് പോകാം ഇനി അധികം നിൽക്കണ്ട.......... സഞ്ജയൻ രുദ്രനെ നോക്കി...... മരങ്ങാട്ട് ഇല്ലവും പടിപ്പുരയും പൂട്ടി താക്കോൽ രുദ്രൻ ആയമ്മയെ ഏല്പിച്ചു...... ഏട്ടന്മാർ ജീവിതത്തിലേക്കു തിരിച്ചു വന്നു കഴിയുമ്പോൾ ഇത്‌ നൽകണം.....

ഇടക്ക് നമുക്ക് വന്നു നോക്കാം... പോരെ........ അവരെ സ്വാന്തനത്തോടെ നോകിയവൻ........ ആ പടിപുരയിലേക്കു തിരിഞ്ഞ് ഒന്നു കൂടി നോക്കിയവർ ശ്വാസം വലിച്ചു വിട്ടു വാനിലേക്ക് കയറി...... മയങ്ങി കിടക്കുന്ന മക്കളുടെ നെറുകയിൽ തലോടി........ ഉപേന്ദ്രന്റെ ഭാര്യയെ ചേര്ത്തു പിടിച്ചു.......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഇന്നലെ കുഞ്ഞന്റെ പിറന്നാൾ കഴിഞ്ഞ് നേരെ ചൊവ്വേ സദ്യ പോലും കഴിക്കാതെ ഇറങ്ങി പോയത് ആണ് നിങ്ങൾ എല്ലാവരും..... ദേ ഇപ്പോൾ പാതി രാത്രി കേറി വന്നിരിക്കുന്നു........ വീണ മുഖം ചുളിച്ചു ഏണിന് കൈ കൊടുത്തു നിൽപ്പാണ്...... കുഞ്ഞനെ എടുത്തു കൊഞ്ചിച്ചു കൊണ്ടു മുഖത്തു ഒരു കള്ളച്ചിരിയോടെ അവളെ നോക്കി.....

വാ നീ അടുത്ത് വന്നിരിക്ക് ഞാൻ കാര്യം പറയാം...... മ്മ്മ്... പറ.... ചുണ്ട് ഒന്നു കൂർപ്പിച്ചു അവന്റെ അടുത്തേക് ചേർന്നു ഇരുന്നു........ നടന്നത് മുഴുവൻ കേൾക്കുമ്പോൾ അവളുടെ ഉള്ളം പിടഞ്ഞു...... എന്ത് ധൈര്യത്തിൽ ആണ് രുദ്രേട്ടൻ കാളിമഠത്തിൽ കയറിയത്.... വേണ്ടായിരുന്നു..... അവളുടെ ശബ്ദം ചിലമ്പിച്ചു....... നിന്റെ അച്ഛൻ വന്നു എണ്ണ തോണി കമഴ്ത്തി കളയുവോ......... ഓരോന്ന് അടുപ്പിക്കുന്ന പാട് എനിക്ക് അറിയാം..... അല്ലേടാ കുഞ്ഞാ.... അവൻ കുഞ്ഞനെ മടിയിൽ വെച്ചു ചമ്രം പിണഞ്ഞു.... വാവേ...... ഓയിന്മെന്റ് എന്തെങ്കിലു ഇരുപ്പുണ്ടോ..... മീനു അകത്തേക്കു വന്നു..... അവന് വേദന കുറവില്ലേ...... രുദ്രൻ ചാടി എഴുനേറ്റു......

ചന്തുവിന്റെ മുറിയിൽ ചെല്ലുമ്പോൾ ഉണ്ണിയും കണ്ണനും നടുവ് വലിച്ചു തിരുമ്മുന്നുണ്ട്.... ആവണി ചൂട് പിടിക്കാൻ ഉള്ള വെള്ളം കൊണ്ട് വന്നു...... രുക്കു കുഞ്ഞാപ്പുവിനെ തോളിൽ ഇട്ടു ഉറക്കുന്നുണ്ട്.... എല്ലാം കൂടി പോയി ഓരോരോ പണി ഒപ്പിച്ചോളും ഇവന്മാരെ കൊണ്ട് തീ തിന്നാത്ത ദിവസം ഇല്ല ഇവിടെ........ ചൊവ്വ് ഉള്ള ഒരു മരുമോൻ വന്നപ്പോൾ അത്‌ ഒരു ആശ്വാസം ആയിരിന്നു..... ഇവന്മാരുടെ കൂടെ കൂടി അവനും തല തിരിഞ്ഞു........ തങ്കു ദേഷിച്ചു എല്ലാവരെയും നോക്കി.... ഞാനോ..... ""കണ്ണൻ കണ്ണ് മിഴിച്ചു........ രുദ്രൻ ചിരിച്ചു കൊണ്ട് വീണയുടെ തോളിൽ പിടിച്ചു..... നീ ചിരിക്കാതെ രുദ്ര പലതും അറിഞ്ഞത് മുതൽ ഉരുകി ആണ് ജീവിക്കുന്നത് ഞാനും നിന്റെ അമ്മയും രേവതിയും അംബികയും.......

അവർ രുദ്രന്റെ തോളിലേക്ക് പിടിച്ചു...... ഒന്നും സംഭവിക്കില്ല അപ്പച്ചി......... വല്യൊതെ ഓരോരുത്തരും സുരക്ഷിതർ ആയിരിക്കും...... ഇത്‌ എന്റെ വാക്ക് ആണ്.....അപ്പച്ചിക് എന്നേ വിശ്വാസം ഇല്ലേ.......... രുദ്രൻ അവരുടെ കൈയിൽ മുറുകെ പിടിച്ചു..... മ്മ്മ്... ഉണ്ട്.... എന്റെ കുഞ്ഞനും കുഞ്ഞാപ്പുവിനും ചിത്രനും വേണ്ടി ആണ് എന്റെ മക്കൾ ഈ കിടന്നു വേവുന്നത് എന്ന് അറിയാം.... എന്നാലും നിങ്ങളക് ഒന്നും വരരുത്.... എന്റെ വിധി എന്റെ മകൾക് ഉണ്ടാകരുത്......... രുദ്രൻ വീണയുടെ കഴുത്തിൽ താലി അണിയിച്ചത് പാതി വഴിക് തനിച് ആക്കി പോകാൻ അല്ല..... പോകുമ്പോൾ ഞങ്ങൾ ഒരുമിച്ച് ആയിരിക്കും അല്ലേടി.... രുദ്രൻ കുറുമ്പൊടെ അവളെ ചേർത്ത് പിടിച്ചു.........

ആാാാ.....പുല്ലേ..... പുറം പൊള്ളിക്കുന്നോ.....ചന്തുവിന്റെ ശബ്ദം ആണ് കേട്ടത്.....അവന്റെ പുറത്തേക്കു ചൂടോടെ ടവൽ എടുത്തു വച്ചിരുന്നു ഉണ്ണി..... അടങ്ങി കിടക്കു മനുഷ്യ....സഞ്ജയേട്ടൻ തന്നു വിട്ട മരുന്ന് ആണ് ആ വെള്ളത്തിൽ ചൂടോടെ പിടിക്കണം രണ്ടു കുപ്പി അജിയേട്ടനും കൊണ്ടു പോയിട്ടുണ്ട്............. ഇരികത്തൂർ ഇനി എന്ത് പുകിൽ ആണോ നടക്കാൻ പോകുന്നത് ആർക്കറിയാം....... ഉണ്ണി വീണ്ടും ചൂടോടെ ടവൽ എടുത്തു വെച്ചു....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

താഴെ ഒഴുകി കിടക്കുന്ന എണ്ണ പാടിൽ തല ചേർത്തു അതിലേക്കു മലന്നു കിടക്കുകയാണ് ജലന്ധരൻ..........വലം കൈ തറയിലെ എണ്ണ പാടിൽ ഓടി കളിച്ചു...... അയാളുടെ കണ്ണിൽ നിന്നും ഉതിർന്നു വരുന്ന കണ്ണുനീരിന്റെ ചൂടെ ചെന്നി തടത്തിലൂടെ ഒഴുകി ആ എണ്ണയിൽ അലിഞ്ഞു ചേർന്നു......... ... പതിയെ അവിടെ നിന്നും എഴുനേറ്റു അയാൾ............ വേച്ചു വേച്ചു പടികൾ കയറി വരാന്തയിൽ വന്നിരുന്നു.......... അച്ഛൻ പകർന്നു തന്ന അറിവ് യഥാവിധി എന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുത്തിയാൽ എനിക്ക് ലഭിക്കുന്ന സൗഭാഗ്യം.........

തകർത്തു കളഞ്ഞില്ലേ അവൻ ഇനി ഒരു സ്ത്രീയെ പ്രാപിക്കാൻ കഴിയാതെ ആക്കിയില്ലേ...... വർഷങ്ങൾ കൊണ്ട് ഞാൻ തപം ചെയ്തു നേടിയ എന്റെ പരകായ സിദ്ധി........ ഒരു രാത്രി കൊണ്ടു ഇല്ലാതെ ആക്കി അവൻ............ ഇല്ല ഇനി എനിക്ക് പിഴക്കില്ല........ ഒന്നിൽ പിഴച്ചാൽ മൂന്ന് അതിൽ ഞാൻ വിജയിക്കും......... എന്റെ മുൻപിൽ ഒരു തന്ത്രം കൂടി ബാക്കി ഉണ്ട്...... മ്മ്ഹ്ഹ് """"അയാളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു...... നരബലി""""""""""....... അവസാനത്തെ എന്റെ കച്ചി തുരുമ്പ്..............................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...