രുദ്രവീണ: ഭാഗം 75

 

എഴുത്തുകാരി: മിഴിമോഹന

ചന്തു..... """രുദ്രൻ അവന്റെ കൈയിൽ മുറുകെ പിടിച്ചു....... ഏത് പ്രതിസന്ധിയിലും എന്റെ കൂടെ കാണണേ നീ... നീ ആണെന്റെ ആത്‌മവിശ്വാസം... ഈ ജീവൻ എന്നിൽ നിന്നു പോയാലും കൂടെ കാണും നിഴലു പോലെ...........അവന്റെ തോളിലൂടെ കൈ ചേർത്തവൻ തല കൊണ്ട് രുദ്രന്റെ തലയിൽ ഒന്ന് മുട്ടിച്ചു..... പരസ്പരം പുഞ്ചിരിക്കുമ്പോൾ ഏതു ശത്രുവിനെ നേരിടാൻ ഉള്ള കരുത്തു ഒരുമിച്ചു നിന്നാൽ തങ്ങൾക്കുണ്ടെന്നു ആ സഹോദരൻമാർ പറയാതെ പറഞ്ഞു........ തിരികെ വല്യൊത്തേക്കു നടക്കുമ്പോൾ പരസ്പരം അവർ തമ്മിൽ ഒന്നും പറഞ്ഞില്ല..... വെറുതെ കൈ കോർത്തു പിടിച്ചിരുന്നു...... ദൂരെ നിന്നും അവർ കണ്ടു പരിചിതം ആയ ഒരു കാർ.... പരസ്പരം മുഖത്തോടു നോക്കി അവർ ഒന്ന് ചിരിച്ചു.... രണ്ടു പേരുടെയും മുഖം ഒരു പോലെ തെളിഞ്ഞു........ വിനയൻ അങ്കിൾ..... """"ആ പേര് ഉച്ചരിക്കുമ്പോൾ മനസിൽ ഒരു കുളിർമഴ പെയ്തിറങ്ങി........ ദാ... വന്നല്ലോ... എന്റെ അഭിമാനം എന്റെ രണ്ടു ആൺതരികൾ... ദുർഗ സ്വല്പം അഭിമാനത്തോടെ പറഞ്ഞു.... ചുണ്ടിലേക്കു ചേർത്ത ചായ കപ്പ് അല്പം അകത്തി പിടിച്ചു കൊണ്ട് വിനയൻ.... സംസഥാനത്തിന്റെ ആഭ്യന്തര മന്ത്രി അവരെ നോക്കി ഒന്ന് ചിരിച്ചു..... ആ ചിരി ആ മുഖത്തിന്റെ അഴകിന് കൂടുതൽ മാറ്റേകി...... അങ്കിൾ എപ്പോൾ വന്നു.. അത് ഒരു മുന്നറിയിപ്പ് ഇല്ലാതെ.. ....... ചന്തു ചെറു ചിരിയോടെ അയാളെ നോക്കി.... അതെന്താ മക്കളെ എനിക്കു എന്റെ ദുർഗയെ കാണാൻ സമയം കാലോം ഉണ്ടോ....

ഇവന്റെ കാശിനു പുട്ട് അടിച്ചു ജീവിച്ചത് ആണ് ഞാൻ.... പിന്നെ മന്ത്രി ആയപ്പോൾ സമയം തീരെ കുറഞ്ഞു......... ആ... അത് നേരാ പണ്ട് ദിവസോം ഇവൻ ഇവിടെ തന്നെ ആണ്... ഇപ്പോൾ പിന്നെ വലിയ മന്ത്രി ആയില്ലേ അല്ലേലും വിവാഹം കഴിഞ്ഞേൽ പിന്നെ നമ്മളെ ഒന്നും കാണാൻ പോലും അവന് സമയം പോലും ഇല്ല അല്ലെ """ചിത്രേ....""""....... വിനയന് സമീപത്തു ഇരുന്ന ഭാര്യ ചിത്രയെ നോക്കി ആണ് ദുർഗ അത് പറഞ്ഞത്...... രുദ്രന്റെ കണ്ണ് ആ പെണ്ണിലേക്കു പോയി.... കറുത്തത് ആണെങ്കിലും അഴകുള്ള സ്ത്രീ കണ്ണുകളിൽ വശ്യമായ എന്തോ ആകർഷണം... ഒരു മുപ്പത്തിഅഞ്ചു വയസിനു അപ്പുറം പോകില്ല.... വിനയൻ അങ്കിൾന് സമീപത്തു അവർ ഇരിക്കുമ്പോൾ രാവും പകലും പോലെ തോന്നിക്കും.............. രുദ്രൻ എന്താ ഒന്നും മിണ്ടാതെ നില്കുന്നത്... എന്റെ വരവ് പ്രതീക്ഷിക്കാത്തതു കൊണ്ട് രണ്ടു പേരിലും പകപ്പ് ഉണ്ടല്ലേ.... ഏയ്... ഒന്നുല്ല അങ്കിൾ... ഞാൻ മോനെ നോക്കിയതാണ്..... രുദ്രൻ അയാളുടെ തുടയിൽ പിടിച്ചു ഇരിക്കുന്ന ആറു വയസുകാരനിലേക് നോക്കി....... അമ്മയുടെ നിറവും കണ്ണും... ആണവന്...... പേരെന്താ മോന്റെ രുദ്രൻ കൈ നീട്ടി അവനെ അടുത്തേക് വിളിച്ചു..... ഒരു പകപ്പോടെ ആ കുഞ്ഞ് വിനയനെ നോക്കി... ചെല്ല് അങ്കിൾന്റെ അടുത്തേക് ചെല്ല്...""""" അയാൾ അവന്റെ കൈയിൽ പിടിച്ചു പതുക്കെ എഴുനേൽപ്ച്ചു.... മടിച്ചു മടിച്ചു രുദ്രന്റെ അടുത്തേക്കവൻ നടന്നു..... മ്മ്മ്.... """പേരെന്താ... അവനു മുൻപിൽ മുട്ട് കുത്തിയവൻ നിന്നു...

ആ കുഞ്ഞോളം താഴ്ന്നു നിന്നു..... """""""""ചിത്രഭാനു """"""..... ചിത്രഭാനു..... ചിത്രഭാനു.... രുദ്രൻ ചിരിച്ചു കൊണ്ട് തല വെട്ടിച്ചു വിനയനെ നോക്കി......... ഇവളുടെ ഊരിലെ ഏതോ ഒരു ദൈവത്തിന്റെ പേരാണ്.... അത് ഇടണം എന്ന് അവളുടെ ആഗ്രഹം ഞാൻ അങ്ങ് സാധിച്ചു കൊടുത്തു.... നമുക്ക് അത് ഒക്കെ അല്ലെ ചെയ്യാൻ കഴിയൂ..... ഹല്ലേ... ദുർഗ... അതേ... അതേ... ""ആയ കാലത്ത് പെണ്ണ് കെട്ടിയിരുന്നേൽ ഇപ്പോൾ അവന്റെ പ്രായത്തിൽ ഒരു കൊച്ചുമോൻ കണ്ടേനെ...... അന്നേരം ജനസേവനം നോക്കി ഇറങ്ങി... ദുർഗ..... """അതിനൊക്കെ ഒരു സമയം ഉണ്ടെടോ... ഒരു കൂട്ട് വേണം എന്നു തോന്നിയപ്പോൾ പ്രായം കടന്നുപോയി.... പിന്നെ ഇവൾ കൂടെ കൂടി....അയാൾ ഒന്ന് നെടുവീർപ്പിട്ടു....... പിന്നെ തനിക്കു കൊച്ച്മക്കൾ എന്തായാലും ഉടനെ വരുമല്ലോ........ Congrats രുദ്ര..... """"അയാൾ തിരിഞ്ഞു കൊണ്ട് രുദ്രനെ ഒന്ന് അഭിനന്ദിച്ചു... താങ്ക്സ് അങ്കിൾ..... """" ഇനി നമ്മുടെ കളക്ടർ സർ ഉടനെ ഒരു അച്ഛൻ ആകട്ടെ..... അല്ലെ... വയസാം കാലത്തു താൻ കൊച്ചുമക്കളെ കളിപിച്ചു സ്വസ്ഥം ആയി ഇരികേടോ........ അത് കേട്ടത് ചന്തു ചെറിയ ചമ്മലോടെ മീനൂനെ നോക്കി.... അവൾ നാണം കൊണ്ട് മുഖം പൊത്തി ശോഭക് പിന്നിൽ ഒളിച്ചിരുന്നു.......... ദുർഗ... ""എനിക്കു കുട്ടികളോട് കുറച്ചു സംസാരിക്കണം ഈ വരവിന്റെ ഉദ്ദേശ്യം അത് കൂടെ ആണ്....... ഓഓഓ... അതിനെന്താ..... മക്കളെ എടാ നമുക്ക് എന്നാൽ മുകളിലോട്ടു പോകാം...... ചിത്രേ നീ ഇവിടെ സംസാരിച്ചു ഇരിക്ക്...

ഞാൻ ഇപ്പോൾ വരാം.... മുന്പിലെ ടീപ്പോയിൽ ഇരുന്ന ഫയലുകൾ കയ്യിൽ എടുത്തു കൊണ്ട് അയാൾ മുകളിലേക്കു കയറി...... പുറകെ ചന്തുവും രുദ്രനും കയറി............... ബാൽക്കണിയിൽ വശതായി ഉള്ള തടി കൊണ്ടുള്ള റൗണ്ട് മേശയിലേക്ക് അത് വച്ചു കൊണ്ട് പുറകിൽ കൈ കെട്ടി അയാൾ മുറ്റത്തേക്കു നോക്കി നിന്നു....... അങ്കിൾ...... """"""പുറകെ ചെന്നവർ മെല്ല അയാളെ വിളിച്ചു......... തിരിഞ്ഞു കൈ കെട്ടി രണ്ടു പേരയും മാറി മാറി നോക്കി..........എന്താണ് അയാൾ പറയാൻ പോകുന്നത്...... എന്തായിരിക്കും വിനയന് അങ്കിൾന് ഡ്രഗ് മാഫിയയെ പറ്റി അറിയാവുന്നതു......... അവർ സംശയത്തോടെ അയാളുടെ വാക്കുകൾക്കു കാതോർത്തു നിന്നു..... നിങ്ങൾ ഇപ്പോൾ ആലോച്ചുക്കുന്നത് എന്താണെന്നു ഞാൻ പറയട്ടെ.... മുഖവുര ഇല്ലാതെ അയാൾ പറഞ്ഞു തുടങ്ങി.............. പരിവാരങ്ങളുടെ അകമ്പടി ഇല്ലാതെ വെറും പച്ച ആയ മനുഷ്യനെ പോലെ ഉള്ള എന്റെ ഈ വരവ്... അതേ മക്കളെ ഭയമാണ് ഉള്ളു നിറയെ.... എന്റെ ദുർഗ്ഗയുടെ മക്കൾ നിങ്ങൾ... നിങ്ങൾ സിവിൽ സർവീസ് എഴുതി റാങ്കോടെ പാസ്സ് ആയി മിടുക്കരായ ഓഫീസർമാർ ആയപ്പോൾ ഒരു നിമിഷം നിരാശ തോന്നി...... """"അയാൾ ഒന്ന് നിർത്തി......... എന്തിനു എന്ന് അല്ലെ.......?ഒരു വിവാഹം കഴിക്കാത്തതിൽ ആദ്യമായ് ഉണ്ടായ നിരാശ.... ആഗ്രഹിച്ചു നിങ്ങളെ പോലെ രണ്ടു മക്കളെ.... പക്ഷെ കുരുതി കൊടുക്കാൻ വയ്യ മക്കളെ നിങ്ങളെ രണ്ട് പേരെയും...... അയാൾ നിറഞ്ഞു വന്ന കണ്ണൊന്നു തുടച്ചു........ അങ്കിൾ....? അവർ അയാളെ സംശയത്തോടെ വിളിച്ചു... ഡേവിഡ് ജോൺ ഉപ്പുകണ്ടം അയാൾ ശക്തൻ ആണ്.......

നിങ്ങൾ കരുതുന്നതിലും അപ്പുറം....അയാൾക്കു പിന്നിൽ വലിയ ശ്കതി ഉണ്ട്.... അവർ നിങ്ങള്കയി വല വിരിച്ചു കഴിഞ്ഞു....... കണ്ണിൽ നിറഞ്ഞ ഭയത്തോടെ വിനയൻ പറയുന്ന കര്യങ്ങൾ മുഴവൻ അവർ ശ്രദ്ധയോടെ കേട്ട് നിന്നു............ മക്കളെ വേണ്ട....... ഒരിക്കലും നിങ്ങളെ ഈ കേസിനു പുറകെ പോകാൻ ഞാൻ മനസ്‌ കൊണ്ട് അനുവാദം തരില്ല...... നിങ്ങൾ എന്റെ മക്കൾ ആണ്....... നിങ്ങളെ അറിഞ്ഞു കൊണ്ട് ഒരു ദുരന്തത്തിലേക്കു തള്ളി വിടാൻ എനിക്കാവില്ല..... നാളെ ദുർഗ്ഗയുടെ മുൻപിൽ എനിക്കു വന്നു നിക്കണം..... അയാളുടെ വാക്കുകളിൽ വാത്സല്യം നിറഞ്ഞു നിന്നു... അങ്കിൾ ജ്യൂസ്‌........ """"ആവണി മൂന്ന് ഗ്ലാസിൽ ജ്യൂസ്‌ ആയി അകത്തേക്കു വന്നു....... ഉണ്ണീടെ കാര്യം എന്തായി മക്കളെ..... ഗ്ലാസ് കൈയിൽ എടുത്തു കൊണ്ട് അയാൾ ഒരു സിപ് എടുത്തു കൊണ്ടാണത് ചോദിച്ചത്.... ആവണി പൊയ്ക്കൊള്ളൻ രുദ്രൻ കണ്ണ് കാണിച്ചു കൊണ്ട് അയാൾക്കു നേരെ തിരിഞ്ഞു മരുന്നിനോട് ശരീരം പ്രതികരിക്കുന്നുണ്ട്.... പെട്ടന്നു റിക്കവർ ആകും എന്ന് പ്രതീക്ഷിക്കുന്നു..... മ്മ്മ്മ്..... """അയാൾ അലസം ആയി ഒന്ന് മൂളി... മറ്റെന്തോ ആലോചിച്ചു കൊണ്ട് അവർക്കു നേരെ തിരിഞ്ഞു... സൂക്ഷിക്കണം എതിർവശത്തുള്ളത് ശക്തൻ ആയ എതിരാളി ആണ്....... അങ്കിൾ പേടിക്കണ്ട ഞങ്ങൾക്ക് ഒന്നും സംഭവിക്കില്ല... """"""രുദ്രൻ ചിരിച്ച മുഖത്തോടെ അയാളെ നോക്കി... അല്പം മുൻപിലേക്ക് കയറി നിന്നു..... മുൻപോട്ട് വച്ച കാൽ പിൻപോട്ടു വയ്ക്കാൻ വല്യൊതെ ആണ്കുട്ടികള്ക്ക് കഴിയില്ല...

ലക്ഷ്യം കണ്ടേ ഞങ്ങൾ അടങ്ങു....പൂട്ടും ഏതു കൊലകൊമ്പൻ ആണെങ്കിലും പൂട്ടു വീണിരിക്കും.... അവന്റെ കണ്ണിൽ ആ സമയം തീ പാറി...... മ്മ്മ്.... ""നല്ലത്... ഒരച്ഛന്റെ സ്ഥാനത്തു നിന്നു ഞാൻ പറഞ്ഞുഎന്നെ ഉള്ളു മക്കളെ... വിജയം എപ്പോഴും നിങ്ങളക്ക് ആകട്ടെ..... കൈയിൽ ഇരുന്ന ഗ്ലാസ് അയാൾ ടേബിളിൽ വച്ചു കൊണ്ട് അതിൽ ഇരുന്ന ഫയലുകൾ അയാൾ അവർക്കു നൽകി...........ഇത് വിശദമായി പഠിക്കു....... എന്നിട്ട് ഞാൻ പറഞ്ഞത് ശരിയോ തെറ്റോ എന്ന് നിങ്ങൾ തീരുമാനിക്കു........ അത് പറഞ്ഞു അയാൾ മുന്പോട്ട് നടന്നു... കുറച്ചു പിന്നിട്ട് കൊണ്ട് തിരിഞ്ഞു നോക്കിയവരെ.... ഒന്ന് പുഞ്ചിരിച്ചു.... അവരുടെ ഉള്ളിലെ അഗ്നിയെ ഊതി കെടുത്താൻ അയാൾക് തോന്നിയില്ല............ അയാൾ പോകുന്നത് ബാൽക്കണിയിൽ ഇരുന്നു രണ്ടു പേരും സാകൂതം വീക്ഷിച്ചു...... വിനയൻ അങ്കിൾന് നല്ല പേടി ഉണ്ട് അല്ലെ ചന്തു.... ആ ഫയൽ തുറന്നു കൊണ്ട് രുദ്രൻ ചന്തുവിനെ നോക്കി..... പിന്നെ കാണാതെ.... നമ്മളെ ഏത്ര നാൾ ആയി കാണുന്നതാ അങ്കിൾ... പാവം നമ്മളെ ഓർത്ത് നല്ല ഭയം ഉണ്ട്...... രണ്ടു പേരും ആ ഫയൽ പതുക്കെ പഠിച്ചു തുടങ്ങി........... ഡേവിഡ് ജോൺ ഉപ്പുകണ്ടം അയൽക്ക് എതിരെ ഉള്ള എല്ലാ തെളിവുകളും ഇതിൽ ഉണ്ട്... ഇനി അറസ്റ് അത് വച്ചു നീട്ടണ്ട......... അയാളെ ഇല്ലതാകാൻ ആണെങ്കിൽ രുദ്രന് ഒരു നിമിഷം മതി..... മറഞ്ഞിരുന്നു ഒളി അമ്പു എയ്യുന്നവന്റെ ലക്ഷ്യം അത് തന്നെ ആണ്... എന്റെ കൈകൊണ്ട് ഡേവിഡിന്റെ മരണം....

അതോടെ ഡേവിഡ് എന്നാ ബാധയും ഞാൻ എന്ന് ശല്യവും അയാൾക് ഒഴിവായി കിട്ടും......... അനുവദിക്കില്ല ഞാൻ... രണ്ട് പേരെയും ഒരു കുഴിയിൽ പൊതച്ചു മൂടും ഞാൻ... പല്ല് കടിച്ചു കൊണ്ട് രുദ്രൻ വിരലുകൾ കൂട്ടി പിടിച്ചു കൈകൾ മുന്നോട്ടു നീട്ടി ഞൊട്ട വിട്ടു.......... മ്മ്മ്.... ""പറ്റുമെങ്കിൽ നാളെ തന്നെ അറസ്റ് നടക്കണം.... ചന്തു പതുക്കെ എഴുനേറ്റു പുറത്തേക്കു നടന്നു........ രുദ്രൻ ചാരു കസേരയിൽ ചാരി കിടന്നു കൊണ്ടു വിനയന്റെ കുടുംബത്തെ കുറിച്ചു ആലോചിച്ചു.. ചിത്രഭാനു... """... ആ പേര് ഓർക്കുമ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 മീനു... ഡി..... ""മുറിയിലേക്കു കയറി ചെന്നു ചന്തു ഷർട്ടുകൾ അയൺ ചെയ്യുന്ന മീനുവിന്റെ മുടിയിൽ ആഞ്ഞു വലിച്ചു....... എന്താ ചന്തുവേട്ടാ ഇത്... കണ്ടില്ലേ ഞാൻ ഒരു ജോലി ചെയ്യുന്നത്..... അവൾ മുഖം കൂർപ്പിച്ചവനെ നോക്കി..... നീ വിനയൻ അങ്കിൾ പറഞ്ഞത് കേട്ടില്ലേ..... കീഴ്ചുണ്ട് കടിച്ചവളെ നോക്കി.... മ്മ്മ്ഹ്ഹ്... """കൈയിൽ ഇരുന്ന അയൺ ബോക്സ്‌ ഒതുക്കി കൊണ്ട് അവൾ നാണത്തോടെ മുഖം താഴ്ത്തി........ അവന്റെ കൈകൾ അവൾക്കു നേരെ നീണ്ടു നിമിഷങ്ങൾക് അകം അവന്റെ നെഞ്ചിലേക്കു വീണിരുന്നു അവൾ..... ആ മുഖം കൈയിൽ എടുത്തു താമര ഇതൾ പോലെ കൂമ്പിയ മിഴികളിലേക്കു നോക്കി നിന്നു.... പതിയെ വിടർന്ന ചൊടികൾക് നേരെ നീണ്ടു കണ്ണുകൾ.... നമ്മക്കും വേണ്ടേ... ദാ ഇവടെ ഒരാൾ..... പതിയെ സാരി അടർത്തി മാറ്റി അവളുടെ അണിവയറിൽ കൈ അമർത്തി...... മ്മ്ഹ """......ചെറു നാണത്തോടെ അവൾ ഒന്ന് മൂളി..............

ഒരു കൈ കൊണ്ടവൻ അവളുടെ കഴുത്തിനു പുറകിലോടെ പിടിച്ചു മുഖത്തോടെ അടുപ്പിച്ചു....കണ്ണുകൾ അടച്ചു കൊണ്ട് ചൊടികളിൽ ചുണ്ട് അമർത്തി....... കതക് അടച്ചു ഇടുന്നത് നന്നായിരിക്കും..... """""കതകിൽ ഒരു മുട്ടു കേട്ടവർ പെട്ടന്ന് അകന്നു മാറി..... രുദ്രൻ ആ വഴി പോയപ്പോൾ തുറന്നു കിടന്ന വാതിൽ ഒന്ന് തട്ടി ചെറു ചിരിയോടെ മുന്നോട്ട് പോയി........ അയ്യേ... ഈ ചന്തുവേട്ടൻ കതക് അടച്ചില്ലാരുന്നു അല്ലെ..... ശേ... ""രുദ്രേട്ടൻ കണ്ട് കാണും.... അവന്റെ നെഞ്ചിൽ ആഞ്ഞിടിച്ചവൾ...... അത് സാരമില്ല.... അവന്റേതു കണ്ട് കണ്ട് മടുത്തു കിടക്കുവാ ഞാൻ.......പുറകോട്ടു നടന്നു കൊണ്ട് കതകിന്റെ കുറ്റി ഇട്ടു കൊണ്ട് മീശ പിരിച്ചു... മുണ്ട് മടിക്കി കുത്തി മീനൂന് അടുത്തേക് നടന്നു...... വേണ്ട ചന്തുവേട്ടാ.... അവൾ പുറകോട്ടു നടന്ന്.... സാരി തുമ്പിൽ പിടിച്ചു വലിച്ചവളെ മാറിലോട്ട് ഇട്ടു കഴിഞ്ഞിരുന്നു അവൻ.......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാവിലേ രുദ്രൻ യൂണിഫോം ഇട്ട്... ഒഫിഷ്യൽ ക്യാപ് തലയിൽ വച്ചു കണ്ണാടിയിൽ ഒന്നു നോക്കി.... മീശ പിരിച്ചു..... ഡേവിഡ് ജോൺ ഉപ്പുകണ്ടം....... """"... വിനയൻ ഏല്പിച്ച ഫയൽ കൈയിൽ എടുത്തു അയാൾക് എതിരെ ഉള്ള തെളിവുകൾ.... ഒന്നുകൂടി അതിലേക്കു കണ്ണുകൾ പായിച്ചു ഫയൽ അടച്ചു കൈയിൽ എടുത്തു.... ഒന്ന് കൂടി കണ്ണാടിയിൽ നോക്കി.......... ഞാൻ വരുന്നു ഡേവിഡ്..... നിന്നിലൂടെ അയാളിലേക്കുള്ള എന്റെ ദൂരം കുറഞ്ഞു തുടങ്ങി........... അയാൾ പോലും അറിയാതെ ഞാൻ എത്തി കഴിഞ്ഞു.... ഗൂഡമായ ഒരു ചിരി അവനിൽ പടർന്നു.................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...