രുദ്രവീണ: ഭാഗം 84

 

എഴുത്തുകാരി: മിഴിമോഹന

മയുന്നു പ്രതികരിക്കും......അപ്പോൾ മെയ്യ് അനങ്ങും... കുറുമൻ മെല്ലെ മുട്ടുകുത്തി അവന്റെ ചെവിയിൽ വന്നു പതുക്കെ പറഞ്ഞൂ..... മന്ത്രങ്ങൾ വശത്താക്കി ബരൂ അംബ്ര തന്ത്രങ്ങൾ കുറുമൻ പഠിപ്പിക്കും..... ഇത്‌ വാക്ക്......... അത് പറഞ്ഞു അയാൾ തിരിഞ്ഞു നടന്നു.... മുൻപോട്ടു പോയി ഒന്ന് തിരിഞ്ഞു നോക്കി ചിരിച്ചു കൊണ്ട് അവർ പോകുന്നത് നോക്കി മെല്ലെ കാട് കയറി .... കാട്ടാള രൂപം കൈവരിച്ച മഹേശ്വരൻ രുദ്രന്റെ ഉപബോധ മനസിൽ തെളിഞ്ഞു നിന്നു...... കുറുമന്റെ മുഖം ആയിരുന്നു ആ രൂപതിനു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ചന്തുവിന്റെ മടിയിലേക്കു രുദ്രന്റെ തല വെച്ചു പുറകിലേ സീറ്റിൽ അവൻ ഇരുന്നു..... മെല്ലെ രുദ്രന്റെ കയ്യിൽ തലോടുമ്പോൾ ചെറിയ ഞരക്കങ്ങൾ മാത്രം അവനിൽ അവശേഷിച്ചിരുന്നു....... വേദന കൊണ്ടാണത് എന്നു ചന്തു തിരിച്ചറിഞ്ഞു.... എടാ.... ""ഇങ്ങനെ വേദനിക്കാൻ ഒറ്റക് എന്തിനാ പോയത്.... കൂടെ വരില്ലായിരുന്നോ ഞാൻ... എന്തിനും കൂടെ കാണണം എന്ന് പറഞ്ഞിട്ട് പറ്റിച്ചു പോയില്ലേ..... രുദ്രന്റെ നെറ്റിയിൽ ചുണ്ട് അമർതുമ്പോൾ ചന്തുവിന്റെ മിഴിനീർ ആ നെറുകയിൽ പതിച്ചു....... ഒരു കൈ കൊണ്ട് ഒഴുകി വന്ന കണ്ണുനീരിനെ തുടച്ചു കൊണ്ട് അജിത് സ്റ്റീയറിങ് ബാലൻസ് ചെയ്യാൻ നന്നേ പാടു പെട്ടു..... മ്മ്... ""മ്മ്മ്.... ""വണ്ടിയിൽ ഇളക്കം തട്ടുമ്പോൾ രുദ്രനിലെ ഞരക്കം കൂടി വന്നിരുന്നു.... അജിത് .. പതുക്കെ അവനു നോവും...... പണ്ടും ഇവൻ ഇങ്ങനെയാ.. മറ്റുള്ളവർക് നോവാതിരിക്കാൻ സ്വയം ഏല്ലാം ഏറ്റെടുക്കും... പക്ഷെ... ഇത്‌.... ഇത്‌.... ഇച്ചിരി കൂടി പോയി.... ബോധം വീഴട്ടെ കൊടുക്കുന്നുണ്ട് ഞാൻ.... അവന്റെ കുഞ്ഞിനെ പോലും അവൻ ഓർത്തില്ലല്ലോ...."""" എന്റെ കാവിലമ്മേ.... ""രുദ്രന്റെ തലയിൽ മെല്ലെ തലോടി കൊണ്ട് കരച്ചിൽ അടക്കാൻ ആവാതെ ചന്തു സീറ്റിലേക്ക് ചാരി കിടന്നു....... സർ.... ""വല്യോത് അറിയിക്കണ്ടേ.... ഈ അവസ്ഥ ആകുമ്പോൾ ....?

അജിത് സംശയത്തോടെ ചോദ്യം ഉന്നയിച്ചു.... ആരെയാ അറിയിക്കേണ്ടത് ഞാൻ... പുറത്തു ഗൗരവം കാണിക്കും എങ്കിലും ഇവന്റെ ദേഹത്ത് ഒരു മുള്ളു കൊണ്ടാൽ സഹിക്കില്ല അമ്മാവന് ....... പിന്നെ ഇവനെ ഓർത്ത് നീറി കഴിയുന്ന ഇവന്റെ പെണ്ണിനെയോ.... എനിക്ക് ഒന്നും അറിഞ്ഞു കൂടാ അജിത്..... എന്തായാലും ആദ്യം സഞ്ജയന്റെ അടുത്തു ചെല്ലട്ടെ......... എനിക്ക് ചിലതു ചോദിച്ചു അറിയാൻ ഉണ്ട്..... എന്തായിരുന്നു ഇവന്റെ ഉദ്ദേശ്യം എന്ന്....... ചന്തു കണ്ണ് തുടച്ചു നിവർന്നിരുന്നു...... പാതി അടഞ്ഞ രുദ്രന്റെ മിഴികളിലേക്ക് നോക്കി..... ഓർമ്മകൾ അവനെ ബാല്യ കാലത്തിലേക്കു കൂട്ടി കൊണ്ട് പോയി....... കണ്ണടച്ച് വീണ്ടും സീറ്റിലേക്ക് ചാരിയാവാൻ.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 മംഗലത്തു വീട്ടിൽ സുമംഗലയുടെയും ധര്മേന്ദ്രന്റെ കൊടും പീഡനങ്ങൾ ഏറ്റു കിടക്കുമ്പോൾ ആത്മഹത്യ ആയിരുന്നു മുൻപിൽ ഉള്ള വഴി... അഞ്ചു വയസ് തികയാത്ത വാവ ചില സമയങ്ങളിൽ വിശന്നു കരയുമ്പോൾ അവളുടെ വിശപ്പടക്കാൻ കല്ല് ചുമ്മാൻ പോയി... അന്ന് ഒരു രാത്രി.... ധര്മേന്ദ്രൻ വിളക്കിന്റെ തല ഊരി തന്നെ മര്ധിക്കുമ്പോൾ നിലവിട്ടു കരയുന്ന അമ്മയും വാവയും...തങ്ങൾക്കിടിയിലേക്കു ആരോ പറഞ്ഞു അറിഞ്ഞു ഓടി വന്ന അമ്മാവൻ കൈയിൽ ആദ്യം വാവയെ എടുത്തു മറ്റൊന്നും എടുക്കണ്ട കൂടെ ഇറങ്ങാൻ ആജ്ഞ നൽകിയതും അനുസരണയോടെ പിന്നാലെ ചെന്നു.... വല്യൊത്തു തറവാട്ടിലേക്ക്.... ശോഭേ.... """"ദുർഗാപ്രസാദിന്റെ ശബ്ദം കേട്ടതും അകത്തു നിന്നു ശോഭ നടുമുറിയിലേക്കു വന്നു... കൈയിൽ തൂങ്ങി ആറു ഏഴു വയസ് തോന്നുന്ന പെൺകുട്ടി..... രുക്കു.... നാണിച്ചവൾ ശോഭയുടെ സാരി തുമ്പിൽ പതുങ്ങി നിന്നു എത്തി നോക്കി.... നാത്തൂനേ """

.....ഓടി വന്ന അമ്മായിയുടെ മാറിൽ അമ്മ സങ്കടങ്ങൾ ഇറക്കി വയ്ക്കുമ്പോൾ പരിചിതം അല്ലാത്ത ആ വീട്ടിൽ ശ്വാസം മുട്ടും പോലെ തോന്നി......... രുദ്രൻ എവിടെ.....? രുദ്ര..... "അയാൾ ഉറക്കെ വിളിച്ചു..... അമ്മാവന്റെ ചോദ്യത്തിനൊപ്പം എന്റെ കണ്ണും തിരഞ്ഞു അമ്മ പറഞ്ഞു കേട്ടിട്ടുള്ള ആ സഹോദരനെ....... അച്ഛാ.... """മുകളിൽ നിന്നും പടി ഇറങ്ങി വരുന്ന രുദ്രനെ കണ്ടത് സത്യത്തിൽ തന്നോട് തന്നെ അവജ്ഞ തോന്നി...... തന്റെ മുഷിഞ്ഞ ഷർട്ടും ഓരോ നേരം പട്ടിണി കിടന്നു ക്ഷീണിച ശരീരവും ഒരേ പ്രായത്തിൽ ഉള്ള രുദ്രന്റെ മുൻപിൽ ചെറുത്‌ ആകും പോലെ തോന്നി...... തിരിച്ചു പോയാലോ എന്ന് വരെ മനസ് ഒരു മാത്ര ചിന്തിച്ചു........ ചന്തുവിനെ നിന്റെ മുറിയിലേക്ക് കൊണ്ട് പോകു എന്ന് അമ്മാവൻ പറയുമ്പോൾ..... നുണക്കുഴി ഒന്ന് കൂടി തെളിയിച്ചവൻ ചിരിച്ചു കൊണ്ട് തന്റെ വലതു കൈയിൽ പിടിച്ചു...... വരൂ """"....അന്നവൻ വിളിച്ചത് അവന്റെ ഹൃദയത്തിലേക്കു ആയിരുന്നു....... കുളിച്ചു വരുമ്പോൾ പൊട്ടിക്കാത്ത പുതിയ ഷർട് കൈയിൽ എടുത്തു തന്നു........ ഇത്‌ വേണ്ട പഴയത് മതി എന്നു പറയുമ്പോൾ.... ""നീ എന്താ പുതിയത് ഇടില്ലേ......."""എന്ന് പറഞ്ഞു ശാസനയോടെ എന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറിയവൻ...........രുക്കുവിന്റെ ഉടുപ്പ് ഇട്ടു രുക്കുവിന്റെ കൈ പിടിച്ചു ഞങ്ങള്ക് അടുത്തേക് വന്ന വാവയെ പോലും അവൻ അപ്പോഴാണ് ശ്രദ്ധിച്ചത്......... മോളുടെ പേരെന്താ എന്ന് ചോദിച്ചു കൊണ്ട് രണ്ടു കൈ കൊണ്ട് അവളെ എടുക്കുമ്പോൾ...... വീന്ന """എന്ന് അവ്യക്തമായി പറഞ്ഞ അവളുടെ കവിളിൽ വീണ മോളേ """എന്ന് വിളിച്ചു ആദ്യത്തെ മുത്തം കൊടുത്തവൻ.... പക്ഷേ കുസൃതി കുടുക്ക അപ്പോൾ തന്നെ അവന്റെ മൂക്കിൽ അധികാരത്തിന്റെ മുദ്ര പതിപ്പിച്ചു കഴിഞ്ഞിരുന്നു................. പെട്ടന്നു ചന്തു ഞെട്ടി ഉണർന്നു....... തന്റെ മടിയിൽ കിടക്കുന്ന രുദ്രനെ നോക്കി....

അവന്റെ മൂക്കിന്റെ വശത്തു തെളിഞ്ഞു നിൽക്കുന്ന അവളുടെ പല്ലിറുക്കിയ ചെറിയ പാടിൽ മെല്ലെ തലോടി......... അന്ന് തൊട്ടിന്നുവരെ നീ ഇല്ലാതെ ഞാനും ഇല്ലടാ രുദ്ര.... """വേണം എനിക്ക് നിന്നെ ഇനി നിന്നെ ഒറ്റക് എങ്ങും വിടില്ല ഞാനും കൂടെ കാണും........... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വൈകുന്നേരം ആയപ്പോഴേക് അവർ ഇരികത്തൂർ മന എത്തിയിരുന്നു....... അവരെ കണ്ടതും മൂർത്തിയും കൂട്ടരും പ്രതീക്ഷിച്ചിരുന്നത് പോലെ തടി പലക എടുത്തു കൊണ്ട് ഓടി വന്നു........ രുദ്രനെ അതിലേക്കു കിടത്തുമ്പോൾ കൈയിലെ നേര്യത് കൊണ്ട് അയാൾ കണ്ണ് തുടച്ചു കൊണ്ട് അവർക്കു നേരെ തിരിഞ്ഞു.... മുപ്പൂത് വർഷം ആയി ഇരികത്തൂർ മനയിൽ ഈ മൂർത്തി വന്നിട്ടു കരഞ്ഞു കൊണ്ട് ഒരു രോഗിയെയും ഇത്‌ വരെ സ്വീകരിച്ചിട്ടില്ല....പക്ഷേ ഇന്ന് ആദ്യം ആയി മൂർത്തി കരഞ്ഞു..... നെഞ്ചു പൊടിയുന്ന വേദനയോടെ കരഞ്ഞു ............ സഞ്ജയൻ...... """""ചന്തു അയാളുടെ കൈയിലേക്ക് പിടിച്ചു ....... പൂജ മുറിയിൽ ആ ധ്വന്വന്തരി മൂർത്തിക് മുൻപിൽ ഇന്നലെ മുതൽ ഉപവാസം അനുഷ്ഠിക്കുകയാണ് രുദ്രൻ കുഞ്ഞ് ഇരികത്തൂർ മനയിൽ വന്ന ശേഷം ജലപാനം ചെയ്യൂ എന്ന് പറഞ്ഞിരുന്നു.......... നിങ്ങള് വാ........ അവരെയും വിളിച്ചു കൊണ്ട് മൂർത്തി അകത്തേക്കു നടന്നു............ തെക്കിനിയിൽ നിന്നും ആവണി കണ്ടു ചന്തുവിനെയും അജിത്തിനെയും..... ചന്തുവേട്ടാ.... """"ആവേശശത്തോടെ ഓടി വരുമ്പോൾ അവർക്കൊപ്പം വന്ന ഏതോ രോഗിയെ അകത്തേക്കു കൊണ്ട് പോകുന്നത് അവൾ കണ്ട്.... അത് ആരെയാ ചന്തുവേട്ടനും അജിത്തേട്ടനും കൊണ്ട് വന്നത് ആ """"വല്ല കൂട്ടുകാരെ ആയിരിക്കും..... ലാഘവത്തോടെ മനസ്സിൽ ചിന്തിച്ചു കൊണ്ട് ചന്തുവിന്റെ അടുത്തേക്കവൾ ഓടി എത്തി........ ചന്തുവേട്ടാ...... """"ആഹ്ലാദത്തോടെ അടുത്തേക് ഓടി വന്നവൾ അവന്റെ കരഞ്ഞു കലങ്ങിയ കണ്ണ് കണ്ട് ഒരു നിമിഷം നിന്നു.........

എ.... എ...... എ.... എന്തിനാ ചന്തുവേട്ടാ കരയുന്നത്...... ആ.... ആ... ആ.. ആരെയാ കൊണ്ട് വന്നത്...... എന്തോ അപകടം അവൾക്കു മണത്തു... നടുമുറ്റത്തെ പലക കട്ടിലിൽ കിടക്കുന്ന രുദ്രനിലേക്കു അവളുടെ മിഴികൾ പോയി.... രുദ്രേട്ട........ """ഒരു അലർച്ചയോടെ അവനിലേക്ക് ഓടാൻ ഒരുങ്ങിയ ആവണിയെ ചന്തു വട്ടം പിടിച്ചു...... അരുത് മോളേ...... ""ഇപ്പോൾ അടുത്ത് പോകണ്ട സഞ്ജയൻ വരട്ടെ....... ചന്തുവേട്ടാ..... എന്റെ രുദ്രേട്ടൻ..... """ചന്തുവിന്റെ നെഞ്ചിലേക്ക് കിടന്നവൾ ആർത്തു കരഞ്ഞു.......അവളെ ആശ്വസിപ്പിക്കാൻ ചന്തുവും അജിത്തും നന്നേ പാടു പെട്ടു.... ആവണി....... """".....സഞ്ജയന്റെ ശബ്ദം കേട്ടവർ തിരിഞ്ഞു......... കരയരുത് കുട്ടി...... എന്തും സഹിക്കാൻ ഇതിനോടകം പ്രാപ്തി നേടിയവൾ ആണ് നീ.... ഭർത്താവിനെ സഹോദരനെ ഏല്ലാം ഈ രൂപത്തിൽ കണ്ടു തകർന്ന് അടിഞ്ഞ നിന്റെ മനസിനെ അറിയാൻ എനിക്ക് കഴിയും......... ഇന്ന് ഈ വിധി രുദ്രൻ ഏറ്റ് വാങ്ങിയില്ല എങ്കിൽ അത് കൂടുതൽ ബാധിക്കുന്നത് നിന്നെ ആയിരിക്കും....... ആവണി സംശയത്തോടെ സഞ്ജയൻ നോക്കി..... അതേ കുട്ടി.... നിന്റെ ഭർത്താവും സഹോദരനും കുടുംബവും നിന്റെ മുൻപിൽ ഇല്ലാതാകേണ്ടി വന്നാൽ നീ ഇതിലും ഇതിലും വലിയ വേദന അന്ന് അനിഭവിക്കേണ്ടി വരും......... ഇന്ന് നീ ഇത്‌ തരണം ചെയ്യണം...... ആവണിയുടെ കവിളിൽ ഒന്ന് തലോടി കൊണ്ട് സഞ്ജയൻ രുദ്രന്റർ സമീപം ഇരുന്നു......... കണ്ണുകൾ അടച്ചു കഴുത്തിലെ രക്ഷയിൽ ഇടം കൈ ചേർത്തു വലം കൈ അവന്റെ നാഡികളിൽ ഉഴിഞ്ഞു..... ചന്തു അല്പം ഭയത്തോടെ ആണത് നോക്കി നിന്നത് എങ്കിലും സഞ്ജയൻ കൈ വിടില്ല എന്ന പ്രതീക്ഷയോടെ കണ്ണടച്ച് കാവിലമ്മയെ പ്രാർത്ഥിച്ചു അപ്പോഴും അവന്റെ ഇടം കയ്യാൽ ആവണി നെഞ്ചോട് ചേർന്നു നിന്നു....തേങ്ങൽ അടക്കാൻ അവൾ പാടു പെട്ടു..... മൂർത്തി..... ചികിത്സാ തുടങ്ങിക്കോ....

ശിരസിലെ ചതഞ്ഞ ഞരമ്പുകളെ ഉണർത്തണം രണ്ടു ദിവസം എടുക്കും ബോധം വീഴാൻ..... രണ്ട് ദിവസമോ...... """ചന്തു സങ്കടത്തോടെ സഞ്ജയനെ നോക്കി...... മ്മ്മ്... """അതേ ചന്തു.... രുദ്രൻ ഒരു നീണ്ട നിദ്രയിൽ ആണ്....... """നമുക് ഒന്ന് പുറത്തോട്ടു പോയി സംസാരിക്കാം..... ആവണി ഉണ്ണിയുടെ അടുത്തേക് പൊയ്ക്കോളു......... സഞ്ജയൻ മുൻപോട്ടു നടന്നു.... സഞ്ജയനോപ്പം മുൻപോട്ടു നടന്നെങ്കിലും തിരിഞ്ഞു രുദ്രനെ നോക്കിയാണ് ചന്തു മുന്പോട്ട് നടന്നത്...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 എന്താ..... ""സഞ്ജയ ഇവിടെ എന്താണ് നടക്കുന്നത്.... എന്നോട് പോലും അവൻ എന്താണ് മറച്ചു വച്ചതു....... തെന്മലയിൽ വരണം അവൻ അപകടത്തിൽ ആണ് എന്നു മാത്രം ഫോണിൽ കൂടി പറഞ്ഞു.... മറ്റു കാര്യങ്ങൾ സഞ്ജയൻ പറഞ്ഞു തരും എന്നാണവൻ പറഞ്ഞതു..... താമര കുളത്തിലേക്കു നോക്കി ഇരിക്കുന്ന സഞ്ജയന് സമീപം ചന്തു ഇരുന്നു...... കൂടെ അജിത്തും.... അതേ.... ""ചന്തു..... സ്വയം അപകടത്തിലേക്ക് പോയത് ആണ് രുദ്രൻ..... സഞ്ജയൻ ചന്തുവിനെ നോക്കി... എന്തിനു....? അതിന്റെ ആവശ്യം എന്ത്...? ജലന്ധരനെ ഇല്ലാതാക്കാൻ അവൻ ഇനിയും മുൻപോട്ടു ഒരുപാട് സഞ്ചരിക്കണം... അയാളെ തളക്കാൻ അയാളുടെ ദുരമന്ത്രവാദത്തിനു നേരെ വിപരീതം ആയ മന്ത്രങ്ങൾ ഈരികതൂർ മനയിൽ ഉണ്ട് അത് എങ്ങനെ പ്രാപ്തം ആക്കണം എന്നാ സംശയം ഞങ്ങൾക് രണ്ടു പേർക്കും ഉണ്ടായി..... ജലന്ധരൻ അത് അറിയാൻ പാടില്ല..... അതിനായി അവന്റെ ഉപബോധ മനസിൽ തോന്നിയ മാർഗം ഒരുപക്ഷെ അവൻ പോലും അറിയാതെ സാക്ഷാൽ പരമശിവൻ അവനു തെളിയിച്ചു കൊടുത്ത മാർഗം.... അവൻ ഇരികത്തൂർ മനയിൽ എത്തി ചേർന്നു.......ഒരു രോഗി ആയി..""""""". ഇനി ചികിത്സകൊപ്പം കൂടെ നിൽക്കുന്നവർ പോലും അറിയാതെ അവൻ ആ മന്ത്രങ്ങൾ ഹൃദിസ്ഥം ആക്കും.... മറ്റുള്ളവർക് മുൻപിൽ അത് ചികിത്സയുടെ ഭാഗം...

""""സഞ്ജയൻ ചിരിച്ചു കൊണ്ട് അവരെ നോക്കി.... എന്റെ കാവിലമ്മേ..... """ചന്തു തലക്കു കൈ കൊടുത്തു ഇരുന്നു തൊണ്ടയിലെ വെള്ളം വറ്റും പോലെ തോന്നിയവന്...... സഞ്ജയ... """ചെറുതായി ഒന്ന് പിഴച്ചിരുന്നു എങ്കിൽ ഇന്ന് ആ കിടക്കുന്ന സ്ഥാനത്തു എന്റെ രുദ്രന്റെ ജീവൻ അറ്റ ശരീരം കാണേണ്ടി വന്നേനെ........ എങ്കിൽ പിന്നെ എന്റെ വാവ ആ നിമിഷം ചങ്ക് പൊട്ടി മരിച്ചേനെ...... ഇത്‌ ഒക്കെ അറിഞ്ഞു കൊണ്ട് അല്ലേ ഇത്രയും വലിയ റിസ്ക് അവൻ ഏറ്റെടുത്തത്...... അതേ.... ചന്തു....ചുവടുകൾ പിഴക്കില്ല എന്നാ വിശ്വാസം അവനു ഉണ്ടായിരുന്നു....... സഞ്ജയന്റെ മുഖത്തു ആത്മവിശ്വാസം നിറഞ്ഞു..... രുദ്രന് എന്താ ബോധം വീഴാത്തത്......അവൻ കണ്ണ് തുറന്നിരുന്നെകിൽ മനസിന്‌ സമാധാനം കിട്ടിയേനെ.... ചന്തു ആകെ വെപ്രാളം പൂണ്ടു... തലയിലെ ഞരമ്പുകൾക്കു കാര്യമായി ക്ഷതം സംഭവിച്ചിട്ടുണ്ട്... അതിനെ ഉണർത്തണം.... അതിനായി നമ്മൾ ധാര വയ്ക്കും... രണ്ടു തൊട്ടു മൂന്നു ദിവസം കൊണ്ട് ആണ് അതിനോട്‌ ശരീരം പ്രതികരിക്കുന്നത്......... ഇപ്പോൾ ഉപബോധ മനസ് ആണ് ചെറിയ ഞരക്കങ്ങളിലൂടെ പ്രതികരിക്കുത്....ആ പ്രതികരണം ബോധ മനസിലേക്കു എത്തണം..... ചിലപ്പോൾ അത് നീണ്ടു പോകാം.... ഒരാഴച്ച ചിലപ്പോൾ അത് ഒരു മാസം...... ഒരു മാസമോ......??അജിത് സംശയത്തോടെ നോക്കി..... മ്മ്മ്... ""അതേ രുദ്രനിലെ വിൽപവർ പോലെ ഇരിക്കും...... പ്രതികരണം കണ്ട് തുടങ്ങിയാൽ കുഴപ്പം ഇല്ല..... പിന്നെ കാലിന് സാരം ആയ പരിക്കുണ്ട്..... മുട്ടിന്റെ ചിരട്ടയാണു തകർന്നത്.... മുറിവ് കൂടാൻ കാലയളവ് പിടിക്കും.... മിനിമം ഒന്നര മാസം...... നാളെ തന്നെ രുദ്രനെ എഴുനേൽപ്ച്ചു പഴയതു പോലെ തരാം എന്നു വാക്ക് പറയാൻ ഞാൻ ദൈവം അല്ലല്ലോ.... പക്ഷേ ഇവിടെ നിന്നും എഴുന്നേൽക്കുന്ന രുദ്രൻ പഴയ രുദ്രൻ ആയിരിക്കില്ല....... സർവ്വവും ചുട്ടു ചാമ്പൽ ആക്കാൻ കഴിയുന്ന സംഹാര മൂർത്തി ആയിരിക്കും........ അത് എനിക്ക് ഉറപ്പു തരാൻ കഴിയും......... ഇവിടെ ഉള്ള കാലയളവിൽ അവന്റെ മനസിനെ മന്ത്രങ്ങൾ ഗ്രഹിക്കാൻ പ്രാപ്തൻ ആക്കും... സഞ്ജയന്റെ കണ്ണുകൾ തിളങ്ങി......

ഞാൻ എങ്ങനെ ആണ് വല്യൊത്തു ഇത്‌ അറിയിക്കേണ്ടത്... വാവയോട് എന്ത് പറയും.... അവനെ കാണാതെ ഇത്രയും നാൾ അവൾ അത് ഈ അവസ്ഥയിൽ..... ഒരു എത്തും പിടിയും കിട്ടുന്നില്ല..... ചന്തു പിരിമുറുക്കത്തോടെ സഞ്ജയനെ നോക്കി... ഹഹഹ..... """സഞ്ജയനിൽ നിന്നും ഒരു പൊട്ടിച്ചിരി ആയിരുന്നു ഉയർന്നു വന്നത്...... ചന്തു....... ""ശ്കതി ഇല്ല എങ്കിൽ ശിവൻ ഇല്ല... ""അത് അറിയില്ലേ..... ചന്തുവും അജിത്തും സംശയത്തോടെ നോക്കി...... ഒരു നിമിഷം മുൻപേ രുദ്രൻ കണ്ണ് തുറക്കണം എങ്കിൽ വീണയുടെ സാമീപ്യവും പരിചരണവും വേണം...... അവളുടെ സാന്നിദ്യം അവളുടെ ശബ്ദം ഏല്ലാം അവനോടൊപ്പം വേണം......കൂടെ കൂടെ അവനെ അവൾ വിളിച്ചു കൊണ്ടിരിക്കണം.... അവൻ കണ്ണ് തുറക്കുമ്പോൾ ആദ്യം കാണേണ്ടത് അവളെ ആണ്....... അവന്റെ കൈകൾ ആദ്യം പുണരേണ്ടതു അവളുടെ ഉദരത്തെ ആണ്....... എന്നു വച്ചാൽ.....?? ചന്തു അവനെ നോക്കി.... ചന്തു ഇപ്പോൾ തന്നെ പോകണം.... വല്യൊത്തു കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ആകണം... ഏല്ലാം വിട്ട് പറയാൻ നിൽക്കണ്ട...... മറച്ചു പിടിക്കേണ്ടത് മറച്ചു തന്നെ പിടിക്കണം...... വീണയെ നാളെ തന്നെ ഇവിടെ കൊണ്ട് വരണം... കൂട്ടിനു ചന്തുവിന്റെ അമ്മയെ കൂടി കൊണ്ട് വന്നോളൂ... ആ കുട്ടിക്ക് ഇങ്ങനെ ഒരു അവസ്ഥ ആകുമ്പോൾ അമ്മ കൂടെ ഉള്ളത് ഒരു ആശ്വാസം ആയിരിക്കും........ മ്മ്മ്..... ""ചന്തു തലയാട്ടി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുദ്രനെ ഒന്ന് കൂടി കണ്ടു ആ നെറ്റിയിൽ ചുണ്ട് അമർത്തി അവന്റെ ജീവൻ പറിഞ്ഞു പോകുന്ന വേദനയോടെ സഞ്ജയന്റെ കൈകളിൽ അവനെ ഏല്പിച്ചു അജിത്തിന്റെ കൂടെ ചന്തു ഇറങ്ങി...... വല്യൊത്തു ഉണ്ടാകാൻ പോകുന്ന സങ്കടകടൽ തരണം ചെയ്യൻ കഴിയണേ എന്നു കാവിലമ്മയോടു മനം ഉരുകി പ്രാർത്ഥിച്ചവൻ.....................................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...