രുദ്രവീണ: ഭാഗം 97

 

എഴുത്തുകാരി: മിഴിമോഹന

ആരും മരിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല രുദ്രേട്ട... പക്ഷേ ഇയാൾ മരിക്കണം നീചൻ ആണ്..... ഇനി ആ ജലന്ധരൻ ആയാളും ഇല്ലാതെ ആകണം... രുദ്രേട്ടനു അതിനു കഴിയും....... ഇല്ല വാവേ എനിക്ക് അതിനു കഴിയില്ല..... ""അയാളെ ഇല്ലാതാക്കാൻ രുദ്രനു കഴിയില്ല... നിന്നിൽ നിന്നും ചിലതൊക്കെ ഞാൻ മറച്ചു പിടിച്ചിട്ടുണ്ട് അതൊക്കെ നീ അറിയണം അതിനു സമയം ആയി....... അവളുടെ മുഖം കൈയിൽ എടുത്തു കണ്ണിലേക്കു നോക്കി ഇരുന്നവൻ.... എന്താ രുദ്രേട്ട ഇങ്ങനെ ഒക്കെ പറയുന്നത്.... ഇനി...ഇനി എന്താ പ്രശ്നം കുറുമൻ വന്നു ഏല്ലാം പഠിപ്പിച്ചില്ലേ പിന്നെന്താ..... രുദ്രന്റെ കവിളിലേക്ക് വലം കൈ ചേർത്തവൾ ആ കയ്യിലെ തണുപ് അവനിലേക്ക് അരിച്ചു ഇറങ്ങി...... മ്മ്മ്.... പഠിച്ചു പക്ഷേ ജലന്ധരൻ എന്ന ദുര്മന്ത്രവാദിയെ ഇല്ലാതാക്കൻ എനിക്ക് കഴിയില്ല എന്റെ കുഞ്ഞന് വേണ്ടി അയാളെ തളർത്തി ഇടനേ എനിക്ക് കഴിയൂ.....

അപ്പോൾ അയാളെ കൊല്ലണ്ടേ...... "" വേണം പക്ഷെ അത്‌... അത്‌.. രുദ്രൻ ഒന്ന് നിർത്തി അവളുടെ മുഖത്തേക്കു നോക്കി.... മ്മ്മ്... എന്തെ.....? അത്‌ നമ്മുടെ കുഞ്ഞനെ കഴിയൂ വാവേ.... ഞാൻ അയാളെ ഇല്ലാതാക്കിയാൽ വീണ്ടും അയാൾ പുനർജ്ജന്മം കൈക്കൊള്ളും ഈ ലോകം തന്നെ നശിപ്പിക്കും പക്ഷെ നിന്നിൽ ഉണ്ടാകുന്ന എന്റെ കുഞ്ഞിന്റെ കയ്യാൽ അവൻ ഇല്ലതായാൽ അവനൊരു പുനർ ജന്മം അസാദ്യം ആണ്... അവന്റെ എല്ലാ കഴിവുകളും അതോടെ നശിച്ചു പോകും....... വീണ വയറിൽ മുറുകെ പിടിച്ചു........ ഇല്ല... ""ഇല്ല... എന്റെ കുഞ്ഞിനെ ഞാൻ വിട്ടു തരില്ല ആരേം കൊല്ലണ്ട എന്റെ കുഞ്ഞ്.... രുദ്രേട്ട വേണ്ട... വേണ്ട രുദ്രേട്ട....... നിറഞ്ഞു വന്ന മിഴിയാലേ അവനെ നോക്കിയതും നെഞ്ചകം പൊള്ളി പിടയും പോലെ തോന്നി രുദ്രന്......... അവളുടെ വയറിലേക്കു രണ്ടു കൈ ചേർത്തു വെച്ചവൻ... വാവേ..... ""അതാണ് വിധി എങ്കിൽ അത്‌ നടക്കും...

നിനക്ക് ഒരു വാക്കു ഞാൻ തരാം നമ്മുടെ മോന് അറിവും പ്രാപ്തിയും ആയി കഴിയുമ്പോൾ മാത്രമേ അവൻ ആ കർത്തവ്യം നിറവേറ്റു അത്‌ വരെ ഒരു കവചം പോലെ പൊതിഞ്ഞു മൂടും ഞാൻ അവനെ......ജലന്ദരന്റെ അന്ത്യം അടുക്കുമ്പോൾ അവൻ സ്വയം തേടി പോകും അയാളെ............ രുദ്രൻ പറഞ്ഞു തീർന്നപ്പോഴേക്കും അവളുടെ വയറ്റിൽ ചലനം തുടങ്ങി രുദ്രന്റെ കൈയിൽ ആ ചലനം തട്ടി അച്ഛന്റെ വാക്കുകൾ അനുസരിക്കും പോലെ അച്ഛന് കുഞ്ഞന്റെ വാക്ക്......... തല ഒന്ന് കുനിച്ചു ആ ഉദരത്തിൽ ചുണ്ട് അമർത്തി വീണയെ നോക്കി.... കണ്ടോ എന്റെ കുഞ്ഞന് വരെ കാര്യം മനസ്സിൽ ആയി........ആ വയറിനെ ചേർത്തു പിടിച്ചവൻ....... താഴേക്കു ചെല്ലുമ്പോൾ എല്ലാവരും ന്യൂസിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കഴിഞ്ഞിരുന്നു.......ദൈവം കൊടുത്ത ശിക്ഷ ആണ് അവനു എന്റെ കുഞ്ഞിനെ ഇല്ലാതാക്കൻ നോക്കിയില്ലേ......

തങ്കു പതം പറയുന്നുണ്ട്......... അത്‌ കേട്ടത് വീണ രുദ്രന്റെ കൈയിൽ ഒന്ന് നുള്ളി...... പറയട്ടെ ആ ദൈവം ഇവിടെ ഉണ്ടെന്നു...... """രുദ്രന്റെ ഇടുപ്പിൽ നഖം കൊണ്ട് കുത്തി അവൾ.. ശൊ """മിണ്ടാതിരിക്കു പെണ്ണേ...... ഇത്‌ ഒന്നും പുറത്തു പറയരുത്.... എടാ.... ""ചന്തു... ഇവൾ ഏല്ലാം മനസിൽ ആക്കി... ചന്തുവിന് സമീപം നിന്നു കൊണ്ട് പല്ല് കടിച്ചു അവനു കേൾക്കാൻ പാകത്തിന് രുദ്രൻ പറഞ്ഞു.... നീ വാ...... ചന്തു രുദ്രന്റെ കയ്യിൽ പിടിച്ചു രണ്ട് പേരും കൂടി പുറത്തേക് ഇറങ്ങി.... കാവിലേക്കുള്ള വഴിയിലേക്കു പോയി.... അത്‌ അല്ലേലും എനിക്ക് അറിയാം രുദ്ര അവൾ ഇത്‌ കണ്ടു പിടിക്കും എന്ന്.... നിന്റെ ഓരോ ചലനങ്ങളും തിരിച്ചറിയാൻ അവൾക്കു കഴിയുന്നുണ്ട് ഒരു പക്ഷേ പണ്ട് മുതലേ ആരും ശ്രദ്ധിക്കാതെ പോയത് അതാണ്........ രുദ്രൻ പുരികം ഉയർത്തി ചന്തുവിനെ നോക്കി...... നമ്മള് കോളേജിൽ പഠിക്കുമ്പോൾ നമ്മളെയും കാത്തു വല്യൊതെ വീടിന്റെ മുൻപിൽ കാണും അവൾ.....

ബൈക്കിൽ നിന്നും നമ്മൾ ഇറങ്ങുമ്പോഴേക് ഓടി വരുന്നത് നിന്റെ അടുത്തേക് ആണ് നിനക്ക് വെള്ളം വേണോ നീ വല്ലോം കഴിച്ചോ ഇത്‌ ഒക്കെ നിഷ്കളങ്കം ആയി ചോദിക്കുന്ന വാവയെ നീ ഒര്കുന്നില്ലേ...... നിന്റെ കാര്യത്തിൽ ആയിരുന്നു അന്നും അവൾക്കു ശ്രദ്ധ..... മ്മ്... ""ഉണ്ട്.... രുദ്രന്റെ മുഖത്തു ചിരി പടർന്നു.... നിന്റെ മുഖം ഒന്ന് വാടിയാൽ അന്നെ അവൾക്കു സങ്കടം ആണ്..ഒന്നും അറിയാത്ത പ്രായത്തിൽ പോലും നിന്നിൽ അലിഞ്ഞവൾ ആണ് അവൾ അത്‌ മനസിലാകാൻ നമ്മൾ എല്ലാവരും വൈകി അത്രമാത്രം........അവൾ പോലും..... ഇപ്പോഴും ഏല്ലാം അവൾ അറിയിന്നുണ്ട്........നിന്നെ അറിയാൻ അവൾക്കെ കഴിയൂ..... ചന്തുവിന്റെ മിഴികൾ കാവിൽഅമ്പലത്തിലേക്കു പോയി......... രണ്ട് പേരും കുളത്തിന്റെ പടവിൽ ഇരുന്നു........... പഴയ കുഞ്ഞ് വീണയിലേക്കു രുദ്രന്റെ ഓർമ്മകൾ പോയി......... രുദ്രൻ എവിടെ പോയാലും കൂടെ പോകാൻ വഴക്കിടുന്ന കാന്താരി.......

ഒരിക്കൽ വീണ അഞ്ചിൽ പടികുമ്പോൾ കോളേജിൽ തല്ലു ഉണ്ടാക്കി വന്ന ഒരു വൈകുന്നേരം മുറ്റത്തു അവരെ കാത്തു നിൽക്കുന്ന അവളെ ശ്രദ്ധിക്കാതെ മുറിയിൽ പോയി കതക് അടച്ചു കിടന്നു........ പരിഭവിച്ചു കൊണ്ട് മുറിയിൽ വന്ന പെണ്ണ് തന്റെ തലങ്ങും വിലങ്ങും തല്ലി എഴുന്നേൽപ്പിച്ചു..... കയ്യിലെ മുറിവ് കണ്ടത് ആർത്തു വിളിച്ചു കരയുന്ന പെണ്ണിനെ നെഞ്ചോട് ചേർത്തു ആശ്വസിപ്പിച്ചു രുദ്രേട്ടനു ഒന്നും ഇല്ല എന്ന് പറഞ്ഞു ആ നെറ്റിയിൽ മുത്തം നൽകുമ്പോൾ ഒരിക്കലും ഓർത്തില്ല തന്റെ പാതി മെയ്യ് ആകേണ്ടവൾ ആണ് ആ കുഞ്ഞി പെണ്ണെന്നു........ ഇന്ന് എന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കേണ്ടവൾ ആയിരുന്നു എന്നു അറിഞ്ഞില്ല... പാവം അറിയാതെ ഒരുപാട് കരയിപ്പിച്ചു തെറ്റിദ്ധാരണകൾ നീങ്ങി വന്നപ്പോഴേക്കും താൻ അറിയാതെ അവൾ മനസ്സിൽ കയറിപറ്റി കഴിഞ്ഞിരുന്നു........ രുദ്രൻ ചെറു ചിരിയോടെ ഒരു കുഞ്ഞി കല്ലെടുത് കുളത്തിലേക് എറിഞ്ഞു.... മക്കളെ.....

""പുറകിൽ നിന്നും ദുർഗാപ്രസാദിന്റെ ശബ്ദം കേട്ടതും രണ്ടുപേരും എഴുനേറ്റു അയാൾക് അരികിലേക്ക് ചെന്നു....... അമ്മ പറഞ്ഞു നിങ്ങൾ ഇവിടെ ഉണ്ടെന്നു അതാ ഞാൻ ഇങ്ങോട്ട് വന്നത്.........അയാൾ രണ്ടു പേരെയും മാറി മാറി നോക്കി........... ആദിത്യൻ..... ഇന്ന് രാവിലേ തിരിച്ചു പോയി...... അവന്റെ ജോലി കഴിഞ്ഞല്ലോ... നിങ്ങളുടെയും... അച്ഛൻ കൂടുതൽ ഒന്നും ചോദിക്കുന്നില്ല.. ആ അറിയണം എന്നില്ല എന്റെ മക്കൾ എന്നും ശരിയുടെ പക്ഷത്തു ആണ്....... ഒന്ന് കൂടെ അവരേ നോക്കി കൊണ്ടു കാവിലെ വഴിയിലേക്കു തിരിഞ്ഞയാൾ....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അവണിയുടെ മടിയിൽ തല വെച്ചു കിടന്ന് കൊണ്ട് .... കാര്യമായ ആലോചനയിൽ ആണ് ഉണ്ണി .... അവൾ ആ മുടിയിഴകളെ മെല്ലെ തഴുകി...... എന്താ ഉണ്ണിയേട്ടാ ആലോചിക്കുന്നത്..... കുറെ നേരം ആയല്ലൊ........... നിനക്ക് അറിയാമല്ലോ ആവണി ആ മുത്ത് അത് എവിടെ എന്ന് അറിയാൻ കഴിയുന്നത് ജയദേവന് ആണ്.....

അതായത് ഞാൻ തന്നെ പക്ഷേ എനിക്ക് അത് ഓർത്തെടുക്കാൻ കഴിയുന്നില്ല......... വാവയുടെ കുഞ്ഞ് വന്നാൽ മാത്രം അല്ലേ അതിനു ഉണ്ണിയേട്ടന് കഴിയു എന്ന് അല്ലേ പറഞ്ഞത്.... .. മ്മ്മ് അതെ.... എന്നാലും നേരിയ ഓർമ്മ പോലും എന്നിൽ വരാത്തത് കാരണം എന്തോ ഒരു ഭയം......... ഉണ്ണിയേട്ടന് ഒന്നും ഓർത്തെടുക്കാൻ പറ്റുന്നില്ലേ....... മ്മ്ഹ്ഹ്... ""ഇല്ല.... ഇനി കുഞ്ഞ് വന്നു കഴിയുമ്പോൾ കഴിയുമായിരിക്കും അല്ലേ..... അവൻ വേദനയോടെ അവളെ നോക്കി...... കഴിയും..... ""കുഞ്ഞൻ വരട്ടെ എന്റെ ഉണ്ണിയേട്ടന് ഏല്ലാം ഓർത്തെടുക്കാൻ കഴിയും... കൊതി ആവുന്നു രുദ്രേട്ടന്റെയും ചന്തുവേട്ടന്റെയും വാവകളെ എടുക്കാൻ.... ആവണി കൊതിയോടെ അവനെ നോക്കി...... എന്റെ വാവേ എടുക്കാൻ കൊതി ഇല്ലേ നിനക്ക്..... ആശയോടെ അവളുടെ മുഖത്തു നോക്കി ആ കൈ വിരൽ മുഖത്തേക്കു അടുപ്പിച്ചു ഒന്ന് ചുംബിച്ചു.... മ്മ്ഹ്ഹ് """പെണ്ണൊന്നു കുറുകി കണ്ണിൽ നാണം തെളിഞ്ഞു വന്നു.... ഞാൻ...

ഞാൻ മാത്രം ആഗ്രഹിച്ചിട്ട് കാര്യം ഇല്ലല്ലോ..... പിന്നെ..... """പറന്നു നെറ്റിയിലേക്ക് വീണ മുടിയിഴകൾ മാടി ഒതുക്കി വച്ചവൻ..... നിനക്ക് കുഞ്ഞുങ്ങളെ അത്രക് ഇഷ്ടം ആണോ...... മ്മ്.... ""ഇഷ്ടം ആണ് ഒത്തിരി... ഒരുപാട് കുഞ്ഞുങ്ങൾ വേണം എന്നൊക്കെ തോന്നും ചിലപ്പോൾ..... ഏത്ര വേണം എന്റെ പെണ്ണിന് ..... ""കളിയോടെ അവളുടെ കാതോരം ചേർന്നവൻ മെല്ലെ ആടുന്ന കമ്മൽ കൂട്ടി പിടിച്ചു പല്ലൊന്നു അമർത്തി........ മ്മ്ഹ്ഹ് """"മൂന്നെണ്ണം """.....നാണം കൊണ്ടവുളുടെ മുഖം താണു......... ആ കഴുത്തകിടുക്കിലേക്കു മുഖം അമർത്തി ചുംബിച്ചവൻ..... ഇങ്ങനെ നാണിച്ചാൽ മൂന്ന് പോയിട്ടു ഒന്ന് പോലും കിട്ടില്ല...........ഉണ്ണിയുടെ ശ്വാസം മുഖത്തു അടിച്ചതും അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു അധരങ്ങൾ ഇണയെ തേടി വിറ കൊണ്ടു തുടങ്ങി........ അവളിലെ ഉച്ഛാസങ്ങൾ ഉണ്ണിയിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചു വിറക്കുന്ന ചെഞ്ചുണ്ടിലേക്കു അതിന്റെ ഇണയെ ചേർത്തു വെച്ചവൻ..........

പരസ്പരം മറന്നു കൊണ്ട് അധരങ്ങളാൽ പ്രണയം പങ്കുവെച്ചവർ....മെല്ലെ ആ പ്രണയം കഴുത്തിലേക്ക് അരിച്ചിറങ്ങി ചുണ്ടുകളാൽ പ്രണയകാവ്യം സൃഷ്ടിച്ചു കൊണ്ട് അത്‌ താഴേക്കു വന്നു ആവണി ഒന്ന് ഉയരുന്നു പൊങ്ങി ഉണ്ണിയുടെ മുടിയിഴകളിൽ കൂടി വിരലുകൾ കോർത്തു വലിച്ചു....... അവളുടെ ദേഹത്തെ നാണത്തിന്റെ മൂട് പടം കൈകളാൽ വലിച്ചെറിഞ്ഞു കൊണ്ടവൻ അവളിലേക്ക് ഒരു മുല്ല വള്ളി പോലെ പടർന്നു കയറി........... ആവണി.... """ മ്മ്... ""വിയർപൊട്ടിയ ഉണ്ണിയുടെ മാറിൽ തല ചായ്ച്ചവൾ പ്രണയത്തോടെ മൂളി..... അവളുടെ നഗ്‌നതയിലേക്കു ഒരു പുതപ്പെടുത്തു മൂടിയവൻ അവളെ ഒന്ന് കൂടി അടുപ്പിച്ചു.... നിനക്ക് എങ്ങനെ എന്നെ സ്നേഹിക്കാൻ കഴിയുന്നു മോളേ.... ഉണ്ണിയുടെ ചെന്നിയിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി............. ആ കണ്ണുനീർ ചുണ്ടുകളാൽ ഒപ്പിയെടുത്തവൾ... എന്റെ രുദ്രേട്ടൻ ആണ് എന്റെ കണ്ണ് തുറപ്പിച്ചത് അന്ധത ആയിരുന്നു ഉണ്ണിയേട്ടാ നമ്മുടെ രണ്ടുപേരുടെയും കണ്ണിലും മനസിലും ആ ഇരുട്ടിനെ നുള്ളി കളഞ്ഞു ആ മനുഷ്യൻ...... മ്മ്മ്..... ""എന്നും കടപ്പെട്ടിരിക്കും എന്റെ രുദ്രേട്ടനോട്.......

പലതും ആലോചിച്ചു മെല്ലെ അവൻ... മയക്കത്തിലേക്കു വീണു ......... """"ഇരികത്തൂർ മന അവനിലേക്ക് തെളിഞ്ഞു വന്നു ജയദേവന്റെ രൂപം അവിടെ കണ്ടു.... ഒരു ഭ്രാന്തനെ പോലെ മുടിയിൽ കോർത്തു വലിച്ചു ആ മനക്കു ചുറ്റും ജയദേവൻ ഓടി തുടങ്ങി.......... അവസാനം അണച്ചു കൊണ്ടു ആ കാലാഭിരവന്റെ ശില്പത്തിന് മുൻപിൽ വന്നു നിന്നു.......... പറയൂ മഹാദേവ എവിടെ ആണ് ഞാൻ ആ മുത്ത്‌ ഒളിപ്പിച്ചത്.... അന്ന് സാക്ഷി ആയി അങ്ങ് ഇവിടെ ഇല്ലേ.... എന്നിലേക്കു ഓർമ്മകൾ തന്നു കൂടെ....... ഒരു പൊട്ടി കരച്ചിലോടെ ജയദേവൻ അവിടെക്കു വീണു..... """" അമ്മേ..... """ഉണ്ണി ഞെട്ടലോടെ കണ്ണ് തുറന്നു... ആകെ വിയർത്തു കുളിച്ചിരുന്നു അവൻ....... എന്താ ഉണ്ണിയേട്ടാ സ്വപ്നം കണ്ടോ..... ആവണി അവന്റെ കവിളിൽ തലോടി..... മ്മ്മ്...... """എനിക്ക് കുറച്ചു വെള്ളം വേണം ആവണി........ കട്ടിലിലേ ഹെഡ് റെസ്റ്റിൽ ചാരി കിടന്നവൻ......

"""""അതേ ജയദേവൻ ആ മുത്ത്‌ ഒളിപ്പിക്കുമ്പോൾ സാക്ഷി ആ മഹാദേവൻ ആണ് ആ കാലഭൈരവൻ....എന്തെങ്കിലു ഒരു മാർഗം എനിക്കായ് തുറന്നു തരും ആ മഹാദേവൻ...... ഉണ്ണി കണ്ണുകൾ കൂട്ടി അടച്ചു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദിവസങ്ങൾ മുന്പോട്ടുപോയികൊണ്ടിരുന്നു...... വിനയന്റെ മരണം ആഘോഷിച്ച മീഡിയ പുതിയ വാർത്ത കിട്ടിയപ്പോൾ അതിനു പുറകെ പോയി....... കട്ടിലിന്റെ ഹെഡ്‌റെസ്റ്റിൽ തല വെച്ചു രുദ്രൻ prepare ചെയ്തു കൊടുത്ത നോട്സ് പടിക്കുകയാണ് വീണ.. അവൾ പഠിക്കുന്ന കൂട്ടത്തിൽ നീരു വെച്ച കാലപാദം പതിയെ തിരുമ്മി കൊടുത്തവൻ അതിലേക്കു തല വെച്ചു കിടന്നു.......... രുദ്രേട്ട ഒരാൾ കാണാൻ വന്നിരിക്കുന്നു....... രുക്കു അകത്തേക്കു വന്നു.......... ആരാടി...... """രുദ്രൻ പതിയെ എഴുനേറ്റു..... വന്നു നോക്ക് അപ്പോൾ അറിയാം അതിനി എന്ത് കുരിശ് ആണെന്ന ഒരു സമാധാനവും ഈ വീട്ടിൽ കിട്ടില്ലേ.... രുക്കു കട്ടിലിലേക് ഇരുന്നു വീണയുടെ വയറിൽ ചെവി ചേർത്തു........

അപ്പച്ചിടെ കുഞ്ഞന്മാർ രണ്ടും വന്നിട്ടു വേണം എല്ലാരേം നമുക്ക് അടിച്ചു ഓടിക്കാൻ.........നമുക്ക് വല്യൊത്തു അടിച്ചു പൊളിക്കാം പെട്ടന്നു ഇങ്ങു വായോ...... വയറിലേക്കു ചുറ്റി പിടിച്ചവൾ..... അത്‌ ശരി കുഞ്ഞുങ്ങൾ വന്നിട്ട് വല്യൊത്തു തിരിച്ചു വയ്ക്കാൻ ഇരിക്കുവാണോ നീ ഒരു അഞ്ചു മാസം കൂടി അതിനുള്ളിൽ കണ്ണന്റെ കൈയിലേക്ക് കൊടുക്കും നിന്നെ...... രുദ്രൻ മുണ്ട് മടക്കി കുത്തി പുറത്തേക്കു ഇറങ്ങി..... ആരാടി രാക്കിളി വന്നത്........വീണ അവളുടെ തലയിൽ തലോടി...... വിനയന്റെ ഭാര്യയും കുഞ്ഞും....... """"രുക്കു തല പൊക്കി അവളെ നോക്കി... ങ്‌ഹേ...... """അവരോ......അവർ എന്തിനാ ഇവിടെ വന്നത്..... വീണ രുക്കുവിനെ എഴുന്നേൽപ്പിച്ചു കൊണ്ടു കട്ടിലിൽ നിന്നും മെല്ലെ എഴുനേറ്റു...... നീ എവിടെ പോവാ വാവേ..... ഈ വയറും വെച്ചു രുക്കു അവളെ തടയാൻ നോക്കി.... നീ മാറു രുക്കു..... എനിക്ക് താഴെ പോകണം..... രുക്കുവിന്റെ കൈയിൽ പിടിച്ചു നടുമുറിയിൽ ചെല്ലുമ്പോൾ ചന്തുവും രുദ്രനും ഒരു വശത്തു കൈ കെട്ടി നില്പുണ്ട്..... ദുർഗാപ്രസാദ്‌ മറ്റൊരു കസേരയിലും മംഗള ദേവി അയാൾക് എതിർവശത്തു ഇരുപ്പുണ്ട്.........................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...