സാഫല്യം: ഭാഗം 33

 

എഴുത്തുകാരി: റിൻസി പ്രിൻസ്‌

വളരെ പെട്ടെന്ന് തന്നെ അവൻറെ അധരങ്ങൾ അവളുടെ കവിളിൽ അമർന്നിരുന്നു...... എന്താണ് സംഭവിച്ചത് എന്ന് ദേവികയ്ക്ക് മനസ്സിലാക്കാൻ കുറച്ചു സമയം എടുത്തു.... അപ്രതീക്ഷിതമായ ഒരു ചുംബനം കിട്ടിയത് കൊണ്ട് തന്നെ പ്രതീക്ഷിക്കാത്ത മുഖത്തോടെ അവൾ അവനെ നോക്കുന്നത് കണ്ടപ്പോൾ അവന് ചിരിയാണ് വന്നത്...... ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ....... "എന്താടോ.... ഇഷ്ട്ടം ആയില്ലേ....? ചിരിയോടെ അവൻ ചോദിച്ചപ്പോൾ അവൻറെ ആ ചോദ്യത്തിന്റെ തമാശ ഇഷ്ടം ആവാത്തത് പോലെ അല്പം പരിഭവം അവളിൽ ഉണ്ടായിരുന്നു......എന്തിനാണ് അവൻ ഇങ്ങനെ വെറുതേ പോലും തന്നോട് പറയുന്നത്.....? അത് തനിക്ക് സഹിക്കാൻ കഴിയില്ല എന്ന് അവൾ അറിയുകയായിരുന്നു..... താൻ അവൻറെ സ്വന്തം അല്ലേ.....?പിന്നെ എന്തിനാണ് ഇത്തരം ചോദ്യങ്ങൾ.....? പ്രിയനേ, ഈ ജന്മത്തിലും വരും ജന്മങ്ങളിലും ഒക്കെ ഇവൻ മാത്രം അല്ലേ തന്റെ അവകാശി....!തന്റെ ശരീരവും മനസും എല്ലാം അവന് സ്വന്തം അല്ലേ....? അവിടെ ഈ ഒരു ചോദ്യത്തിന് പ്രസക്തിയുണ്ടോ..? വീണ്ടും അങ്ങനെ അവൻ പറയുമ്പോൾ ഇനിയും തന്റെ സ്നേഹത്തിൽ അവന് വിശ്വാസമില്ലാത്ത പോലെ ആണ് അവൾക്ക് തോന്നുന്നത്.....

ഒരു നിമിഷം അവളുടെ മുഖം വാടിയത് കണ്ടപ്പോൾ കാര്യം മനസ്സിലായിരുന്നു.... അല്ലെങ്കിലും അവൾ ഒരു തൊട്ടാവാടി ആണെന്ന് കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ റോയി മനസ്സിലാക്കിയ സത്യമാണ്..... അതുകൊണ്ട് തന്നെ ഒരിക്കൽ കൂടി അവളെ അവൻ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു...... " ഞാനൊരു തമാശ പറഞ്ഞതല്ലേ ദേവി..... " അവളുടെ മനസ്സ് അറിഞ്ഞിട്ട് എന്നത് പോലെ അവൻ പറഞ്ഞപ്പോൾ തനിക്ക് ഒരു അവസരം കിട്ടിയത് പോലെയാണ് അവൾക്ക് തോന്നിയത്.... പെട്ടെന്ന് തന്നെ അവളുടെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു.... " എന്നോട് ഇങ്ങനെയൊന്നും പറയരുത്....എനിക്ക് അത് കേൾക്കുമ്പോൾ ഞാൻ ആരുമല്ലാത്ത പോലെ തോന്നി പോവാണ്..... ഞാൻ സ്വന്തം അല്ലേ.....? പിന്നെ എന്തിനാ ഇങ്ങനെ എന്നോട് ചോദിക്കുന്നത്......? എൻറെ മേൽ എല്ലാ അവകാശങ്ങളും ഈ ഒരാൾക്ക് ഉള്ളതാണ്...... ഉറച്ച മറുപടിയോട് പറയുന്നവളെ അവൻ കണ്ണിമ ചിമ്മാതെ നോക്കി..... " അങ്ങനെ അവകാശമായി നേടുമ്പോൾ അല്ല ദേവി നമുക്ക് രണ്ടുപേർക്കും ഇഷ്ടത്തോടെ നമ്മൾ രണ്ടുപേരും ആഗ്രഹിക്കുമ്പോഴാണ് അത് സ്നേഹം ആകുന്നത്...... ഇല്ലെങ്കിൽ ദേവി പറഞ്ഞതുപോലെ അത് അവകാശം മാത്രമാണ്..... അവകാശം നേടാൻ ആയിരുന്നുവെങ്കിൽ ആദ്യത്തെ ദിവസം തന്നെ എനിക്ക് അത് ആകാമായിരുന്നല്ലോ.....

ഇപ്പൊ തന്റെ കണ്ണുകളിൽ ഞാൻ കാണുന്നുണ്ട് എന്നെ മാത്രം ധ്വാനിച്ചിരിക്കുന്ന ഒരു മനസ്സ്..... എൻറെ സാന്നിധ്യം മാത്രം കൊതിക്കുന്ന ഒരു ഹൃദയം...... ഇതായിരുന്നു ദേവി ഞാനാഗ്രഹിച്ചത്..... ഈയൊരു മനസ്സോടെ തന്നെ എൻറെ മുൻപിൽ നിർത്തണം എന്ന് മാത്രമാണ് ഞാനിത്രയും കാലം ആഗ്രഹിച്ചത് .... ഇനിയും നമുക്കിടയിൽ ഒരു തടസ്സങ്ങളും ഇല്ല...... താൻ എൻറെ സ്വന്തമാണ് എന്ന് ഇപ്പോൾ എനിക്ക് പൂർണ്ണ വിശ്വാസത്തോടെ പറയാൻ കഴിയും...... എന്റെ മാത്രം....! അവൻറെ വാക്കിൽ അവളും സംതൃപ്ത ആയിരുന്നു.......കുറച്ചുനേരം കൂടി അവൻറെ കരവലയങ്ങളിൽ സുരക്ഷിതമായി അവളിരുന്നു..... പിന്നീട് അവൾ തന്നെ എഴുന്നേറ്റു പോകാൻ തുടങ്ങിയപ്പോൾ ഒരിക്കൽ കൂടി അവൻ ചേർത്തുപിടിച്ചു..... ശേഷം ഒന്ന് അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു..... " ഞാൻ പൊതുവെ അൽപം ദേഷ്യം വരുന്ന കൂട്ടത്തിലാണ്..... താനിങ്ങനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ വിഷമിച്ചാൽ ഒരുപാട് വിഷമിക്കേണ്ടി വരും..... എനിക്ക് പെട്ടെന്ന് ദേഷ്യം വരും ഞാൻ എന്തെങ്കിലും പറയും സ്വന്തം ആണെന്ന് തോന്നുന്നുണ്ടാണ് അങ്ങനെ പറയുന്നത്...... അതിൽ മുഖം വീർപ്പിച്ചു ഇരിക്കരുത്......"

ചിരിയോടെ അവൻ അത് പറഞ്ഞപ്പോൾ കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ അവൻറെ സ്വഭാവം മനസ്സിലാക്കിയതാണല്ലോ എന്നായിരുന്നു അവൾ ചിന്തിച്ചത്..... " എന്തു ദേഷ്യവും കാണിച്ചോ...., എന്തുവേണേലും പറഞ്ഞോ.... അതിനൊന്നും എനിക്കൊരു പരാതിയില്ല..... ഒരിക്കലും....... ഒരിക്കലും എന്നെ ഒറ്റയ്ക്ക് ആകാതിരുന്നാൽ മതി......എന്നും ഇങ്ങനെ ചേർത്തു പിടിച്ചാ മതി...... ഇത്രയും സ്നേഹിച്ചിട്ടും എന്നെ ഒറ്റയ്ക്കാക്കിയാൽ അത് മാത്രം എനിക്ക് സഹിക്കാൻ പറ്റില്ല....... പറഞ്ഞു വന്നപ്പോൾ ഒരു തേങ്ങൽ കൂടി അവൾക്ക് മെമ്പോടി ആയി വന്നു പോയി ..... " എന്താടോ ഇത് താൻ എന്തിനാ ഇങ്ങനെ പറയുന്നത്..... ഞാനുണ്ടാകും ഈ ശരീരത്തിൽ നിന്നും ജീവൻ നഷ്ടമാകുന്ന നിമിഷം വരെ ചേർത്തുപിടിക്കാൻ ഞാൻ ഉണ്ടാവും...... " അവളുടെ മുടിയിഴകളിൽ തലോടി അങ്ങനെയൊരു വാക്ക് അവൾക്ക് കൊടുക്കുമ്പോൾ തൻറെ പ്രിയപ്പെട്ടവൾക്ക് നൽകിയ ഏറ്റവും വലിയ ഒരു പ്രണയ സമ്മാനം ആയിരുന്നു അത് എന്ന് അവൾക്ക് മനസ്സിലായിരുന്നു...... പെട്ടെന്ന് തന്നെ അവളുടെ വിരലുകൾ അവന്റെ അധരങ്ങളിൽ മറച്ചു കഴിഞ്ഞിരുന്നു..... " അങ്ങനെ പറയല്ലേ....." " എങ്ങനെ.....?" ചിരിയോടെ അവൻ അവളുടെ കൈ മാറ്റി തന്റെ നെഞ്ചോട് ചേർത്ത് അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു......

" ജീവൻ വേർപെടും എന്നൊക്കെ...... അങ്ങനെയൊന്നും കേൾക്കുന്നത് പോലും എനിക്ക്..... അത് സഹിക്കാൻ പറ്റില്ല ..... കണ്ണുകൾ ചുവന്നു തുടങ്ങി അവൾക്ക്.... "അതൊക്കെ ഒരു പ്രകൃതി സത്യമല്ലേ ദേവി..... അതിനുമപ്പുറം മറ്റൊരു ഉറപ്പ് എനിക്ക് തനിക്ക് തരാൻ ഇല്ല അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്...... ഇനി അതും തനിക്ക് വിഷമം ആണെങ്കിൽ ഞാൻ എന്താ ചെയ്യാ.....? ചിരിയോടെ അവൻ ചോദിച്ചു..... "മരണം പോലും നമുക്ക് അരികിലേക്ക് ഒരുമിച്ച് മാത്രമേ വരാവുന്നു ആണ് ഞാൻ ആഗ്രഹിക്കുന്നത്...... അവൾ തനിക്ക് അത്ഭുതമായി മാറുകയാണെന്ന് അവന് തോന്നുകയായിരുന്നു..... കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ തന്നെ ഇത്രത്തോളം സ്നേഹിക്കുവാൻ അവൾക്ക് കഴിഞ്ഞു എന്നത് ഒരു അത്ഭുതം അവൻ നിറഞ്ഞുനിന്നിരുന്നു...... "അത്രയ്ക്ക് ഇഷ്ട്ടം ആണോ തനിക്ക് എന്നെ ....! അവളുടെ മുഖത്തേക്ക് നോക്കി ആർദ്രമായി അവൻ ചോദിച്ചു...... " ഇനിയും അക്കാര്യത്തിൽ സംശയം ഉണ്ടോ.....? "സംശയം ഉണ്ടായിട്ടല്ല തന്റെ നാവിൽ നിന്ന് കേൾക്കുമ്പോൾ ഒരു പ്രത്യേക സന്തോഷം...... അതുകൊണ്ട് ചോദിച്ചതാ.....

എനിക്ക് ഇത്തരം കാര്യങ്ങളൊക്കെ പുതിയതാണ്.....ഞാനങ്ങനെ പെൺകുട്ടികളോട് ഇത്രയും അടുത്ത് ഒന്നും സംസാരിച്ചിട്ടില്ല..... ആരോടും ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല..... തിരിച്ചു എന്നോടും ആരും പറഞ്ഞിട്ടില്ല..... അതിനൊന്നും അവസരം കിട്ടില്ല.... അതുകൊണ്ട് ഈ പ്രേമം റൊമാൻസ് ഒന്നും എനിക്ക് ഇല്ല...... "എനിക്കും അങ്ങനെ തന്നാണ്.... ഇതൊക്കെ പുതിയതാണ്.....!അയ്യോ നേരം പോയി... ഞാൻ പോട്ടെ സമയം ഒരുപാട് വൈകി..... അത് പറഞ്ഞ് അവൻ അവർ അവനിൽ നിന്ന് അകന്നു അവൾ അടുക്കളയിലേക്ക് പോകുമ്പോൾ ഒരു വലിയ സമാധാനമായിരുന്നു റോയിയുടെ മനസ്സിലും..... ആ നിമിഷം മുതൽ അവനും നിറമുള്ള സ്വപ്നങ്ങൾ കണ്ടു തുടങ്ങുകയായിരുന്നു...... ജീവിതത്തിലേക്ക് ഒരു പ്രണയം കൊണ്ട് ഒരു കാവ്യം വരവേൽക്കുവാൻ അവൻറെ മനസ്സും ആഗ്രഹിച്ചു തുടങ്ങുകയായിരുന്നു..... 💚❤️💚❤️💚❤️💚❤️💚❤️💚❤️💚❤️💚 പെട്ടെന്ന് തന്നെ അടുക്കളയിലേക്കു ചെന്ന് പുട്ടും കറിയും എല്ലാം ഉണ്ടാക്കി ഒട്ടു മിക്ക ജോലികളും അവൾ തീർത്തിരുന്നു...... തങ്കച്ചൻ എഴുന്നേറ്റു വന്നപ്പോൾ തങ്കച്ചന് ചായയും അവൾ നൽകി.....

പിന്നീട് ജോലികളെല്ലാം ചെയ്യാൻ തങ്കച്ചനും അവളെ സഹായിച്ചിരുന്നു...... തങ്കച്ചനും ദേവികയും കൂടി റോയിയെ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ടുചെന്ന് ഇരുത്തി..... കുറേ നേരം അവൻ ടിവി കണ്ടിരുന്നു...... ആ സമയങ്ങളിലെല്ലാം അവനെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം തങ്കച്ചനെ നാളുകൾക്കു ശേഷം പൂർണ ബോധത്തോടെ കാണാൻ സാധിച്ചു എന്നതായിരുന്നു...... ദേവിക്കൊപ്പം ഓരോ സഹായവുമായി ആൾ പുറകിലുണ്ട്..... അവന് വലിയ സന്തോഷം തോന്നിയിരുന്നു..... എത്ര കാലങ്ങൾക്ക് ശേഷമാണ് അപ്പച്ചനെ ഇങ്ങനെ കാണാൻ സാധിക്കുന്നത്..... മൂകമായി കിടന്നിരുന്ന തന്റെ വീട്ടിൽ ഒരു താളം വരുത്തുവാൻ ദേവികയ്ക്ക് സാധിച്ചു എന്ന് അവൻ ചിന്തിക്കുകയായിരുന്നു..... അടുത്ത് നിൽക്കുന്നവരെ പോലും സ്നേഹത്തിൻറെ മായാജാലത്തിൽ കെട്ടിയിടാൻ കഴിയുന്ന ഒരു പ്രത്യേക മാന്ത്രികത അവളിൽ ഉണ്ട് എന്ന് റോയ് ചിന്തിച്ചു പോയിരുന്നു...... ദേവികയെ പരിചയപ്പെടുന്ന ആരും ദേവിയെ മറക്കില്ല അത്രയ്ക്ക് പാവം കുട്ടിയാണ് അവൾ..... ഒരു തെറ്റ് കണ്ടുപിടിക്കാൻ പോലുമില്ല....... നടക്കുന്നത് പോലും ഭൂമിക്ക് നോവരുത് എന്ന് കരുതിയാണ്....... ഒട്ടുമിക്ക കാര്യങ്ങളുമായി ആ പുലരി അങ്ങനെ പോയിരുന്നു...... ഉച്ചയ്ക്ക് ഭക്ഷണം കൊടുത്തതിനുശേഷം റോയുടെ ശരീരം അൽപം വെള്ളത്തിൽ തുടക്കുവാൻ ദേവിക മറന്നിരുന്നില്ല..... ഇപ്പോൾ അതൊന്നും ചെയ്യുമ്പോൾ തനിക്ക് ഒരു നാണവും തോന്നുന്നില്ല എന്ന് അവൾ ചിന്തിച്ചു..... തന്റെയല്ലേ എന്ന തോന്നൽ മാത്രം.....

അവൾക്ക് വലിയ സന്തോഷവും സംതൃപ്തിയും ഒക്കെ തോന്നിയിരുന്നു ആ സമയങ്ങളിൽ ഒക്കെ. .. ചെറിയ ചുംബനങ്ങൾ ആയും സ്പർശനങ്ങളും ഒക്കെ തന്റെ പ്രണയം അവളിലേക്ക് പകർന്നിരുന്നു റോയിയും...... വൈകുന്നേരമായപ്പോൾ ആയിരുന്നു രാഘവനും ഗോപികയും റോയിയെ കാണാനായി വീട്ടിലേക്ക് വന്നിരുന്നത്...... മടിച്ചുമടിച്ച് ആയിരുന്നു അയാൾ വന്നിരുന്നത് റോയിയുടെ വീട്ടിൽ ഉള്ള ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് താങ്ങാൻ കഴിയില്ല എന്ന് ചിന്തിച്ചിരുന്നു എങ്കിലും താൻ അതിന് അർഹനാണെന്ന് അയാളുടെ മനസ്സ് പറഞ്ഞതുകൊണ്ട് ഇരുന്നു..... രണ്ടുംകൽപ്പിച്ച് അയാൾ കയറി വന്നു, അപ്പോൾ തങ്കച്ചൻ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്..... അയാളെ കണ്ടപ്പോൾ തന്നെ ദേവിക ഓടി വന്നിരുന്നു, നിറഞ്ഞ ചിരിയോടെ തങ്കച്ചൻ അയാളെ അകത്തേക്ക് ക്ഷണിച്ചു..... നല്ല രീതിയിൽ തന്നെ ദേവിക അച്ഛനെ സൽക്കരിക്കുകയും ചെയ്തിരുന്നു..... പിന്നീട് റോയിയെ കണ്ടു കുശലാന്വേഷണങ്ങൾ എല്ലാം പറഞ്ഞതിനുശേഷം ആയിരുന്നു രാഘവൻ മടങ്ങിയിരുന്നത്..... രാഘവൻ ഒരുപാട് നിറഞ്ഞമനസ്സോടെ ആയിരുന്നു ആ വീടിൻറെ പടികൾ ഇറങ്ങിയത് എന്ന് സമാധാനം ദേവികയ്യിലും ഉണ്ടായിരുന്നു...... എല്ലാം കൊണ്ടും സുരക്ഷിതമായ സ്ഥലത്ത് മകൾ എത്തി എന്ന സന്തോഷം രാഘവനിലും നിറഞ്ഞുനിന്നു....

. രണ്ട് ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോഴേക്കും റാണി വന്നിരുന്നു.......ചേട്ടന് സംഭവിച്ചതിൽ അവൾക്ക് നല്ല വിഷമം ഉണ്ടായിരുന്നു..... കുറേസമയം അവൾ കരയുകയും ചെയ്തിരുന്നു...... വിളിച്ചു പറയാത്തതിൽ ഒരു പരിഭവവും കാണിച്ചിരുന്നു...... പിന്നീട് കുറച്ചു ദിവസം റാണിയും ദേവികയും ഒരുമിച്ച് നിന്ന് കൊണ്ടായിരുന്നു ജോലികളും ചെയ്തത്...... കുറച്ചുദിവസമായപ്പോൾ തന്നെ റോയിക്ക് ഏകദേശം ഇരുപ്പ് മടുത്തു തുടങ്ങിയിരുന്നു...... ഇരുന്ന് ശീലിച്ചിട്ടില്ലാത്തതുകൊണ്ടുതന്നെ അത് വല്ലാത്ത പ്രതിസന്ധി ആയിരുന്നു അവനിൽ ഉണർത്തിയിരുന്നത്..... സുന്ദരമായ അവന്റെ മുഖത്തെ കുറ്റിതാടികൾ ഒക്കെ വന്നു തുടങ്ങി..... അത് എല്ലാം അവൻ വലിയ അരോചകമായി തോന്നിയിരുന്നു..... ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾ ആശുപത്രിയിൽ ചെന്ന് ബാൻഡേജ് മാറ്റാം എന്ന് പറഞ്ഞിരുന്നു...... എങ്കിലും ഒരാഴ്ച കൂടി വീട്ടിലിരുന്നാൽ കാൽ ശരിക്കും ശരിയാവുകയുള്ളൂ, ഒരുപാട് ബലംകൊടുക്കാതെ നടക്കാം എന്ന് പറഞ്ഞപ്പോൾ റോയിക്കും ആശ്വാസമായിരുന്നു...... അപ്പോഴേക്കും സിസിലിയും വീട്ടിൽ എത്തിയിരുന്നു..... അത് കഴിഞ്ഞപ്പോഴേക്കും വീട്ടിൽ വീണ്ടും പഴയ ആ ഒരു താളം തിരികെ വന്നിരുന്നു..... ഏറ്റവും കൂടുതൽ എല്ലാവർക്കും സമാധാനം ആയതു തങ്കച്ചന്റെ സാന്നിധ്യം ആയിരുന്നു.....

എല്ലാവരും ദേവികയെ നന്ദിയോടെ ഓർക്കും ..... തങ്കച്ചൻ വലിയ കുടി ഒന്നുമില്ലാതെ വീട്ടിൽ തന്നെ നിന്നതും കാര്യങ്ങളൊക്കെ ചെയ്യുന്നതും കണ്ടതും സിസിലിക്കും സന്തോഷം ആയി..... അതിന് കാരണകാരി ആയവളെ ഒരുപാട് തിരയേണ്ടി വന്നില്ല അവർക്ക്....... പഴയതുപോലെ എപ്പോഴും തങ്കച്ചൻ കുടിക്കാറ് ഒന്നുമില്ല..... വൈകിട്ട് മാത്രം പുറത്തു പോയി കുറച്ചു കഴിഞ്ഞിട്ട് വരും..... ബോധം പോകുന്ന വരെയുള്ള കൂടി ഒക്കെ നിർത്തി..... ദേവികയാണ് വീട്ടിൽ ഏറ്റവും കൂടുതൽ അയാൾക്ക് അടുപ്പം.... അതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് റോയി തന്നെയായിരുന്നു...... ഇതിനിടയിൽ റോയിയുടെ പ്രണയ പരിലാളനങ്ങൾ ഒക്കെ ഏറ്റുവാങ്ങുന്നുണ്ടായിരുന്നു...... ദേവിക കുറച്ചുകൂടി ആഴത്തിൽ അവനെ സ്നേഹിക്കാനും തുടങ്ങിയിരുന്നു.... അവന്റെ ഓരോ ചുംബനങ്ങളും തന്നിൽ വലിയ സന്തോഷം നിറയ്ക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നു..... ഒരു ചുംബനത്തിൽ അല്ലെങ്കിൽ ഒരു സ്പർശത്തിന് അപ്പുറം മറ്റൊന്നും ഇരുവർക്കുമിടയിൽ ഉണ്ടായിരുന്നില്ല...... പക്ഷേ ചുംബനവും സ്പർശവും ഒക്കെ നൽകുന്ന അനുഭൂതി ഒരുപാട് ദൈർഖ്യം ഉള്ളത് ആയിരുന്നു.....

ഒരാഴ്ച കൂടി കഴിഞ്ഞപ്പോഴേക്കും കാല് പൂർണമായും റോയ്ക്ക് ശരിയായിരുന്നു...... പിന്നീട് ഒന്ന് നടക്കാൻ ഒക്കെ പോകാമെന്ന് സ്ഥിതി വന്നിരുന്നുവെങ്കിലും രണ്ട് ദിവസം കൂടി കഴിഞ്ഞിട്ട് സ്റ്റാൻഡിലേക്ക് പോകുന്നുള്ളൂ എന്ന് റോയ് തീരുമാനിച്ചിരുന്നു...... അതിനിടയിൽ വീണ്ടും വീട്ടിൽ പഴയ ഓളമൊക്കെ വന്നിരുന്നു...... വൈകുന്നേരം വെറുതെയൊന്ന് കവല വരെ നടക്കാം എന്ന് വിചാരിച്ച് ഇറങ്ങിയതായിരുന്നു റോയി...... എല്ലാം കഴിഞ്ഞ് തിരികെ എത്തിയപ്പോഴേക്കും ദേവിക കുളിയൊക്കെ കഴിഞ്ഞ് കണ്ണാടിയിൽ നോക്കി നിൽക്കുന്ന തിരക്കിലാണ് അതിന് ശേഷം അലമാരയിൽ എന്തോ തിരയുക ആയിരുന്നു ...... ശബ്ദമുണ്ടാക്കാതെ വാതിൽ അടച്ചിരുന്നു..... ശേഷം കതക് കുറ്റിയിട്ട് അവളുടെ അരികിലേക്ക് ചെന്നു...... പുറകിൽ കൂടി അവളെ കെട്ടിപ്പിടിച്ചു...... ആദ്യമായാണ് അവനിൽ നിന്നും ഇങ്ങനെയൊരു പ്രവർത്തി ഉണ്ടാവുന്നത്..... അതുകൊണ്ടുതന്നെ അവൾ നന്നായെന്ന് ഭയന്നിരുന്നു..... ഒന്ന് അലക്കാൻ തുടങ്ങിയ അവളുടെ വായിൽ പിടിച്ച് തന്നോട് ചേർത്ത് നെഞ്ചിൽ ചേർത്തു പിടിച്ച് അവളുടെ കാതില് പറഞ്ഞു.....

" ശബ്ദമുണ്ടാക്കി എല്ലാരെയും അറിയിക്കാതെ പെണ്ണെ......! ഇത് ഞാനാണ്...... അവൻറെ നെഞ്ചിലേക്ക് ചേർത്തുനിർത്തി അവളെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു ഇരിക്കുന്നവനെ അത്ഭുതത്തോടെ നോക്കിയിരുന്നു..... " എന്തേ വിശ്വാസമായില്ലേ.....? അവളുടെ മുടിയിൽ നിന്നും വമിക്കുന്ന സുഗന്ധത്തെ ആവോളം നുകർന്നു കൊണ്ട് അവളുടെ മുഖത്തേക്ക് തന്നെ അവൻ നോക്കി നിന്നിരുന്നു..... ഒരു പ്രതിഷേധങ്ങളും ഇല്ലാതെ അവളുടെ കൈകളും അവനെ പുണർന്നിരുന്നു..... തൻറെ നെഞ്ചിൽ ചേർന്ന് നിൽക്കുന്നവളുടെ മുടിയിലേക്ക് വെറുതെ കൈകൾ കൊണ്ട് അവൻ ഒന്ന് തലോടി..... അതിനുശേഷം അവളുടെ പുറം കഴുത്തിനും നിറഞ്ഞുനിൽക്കുന്ന ആ മുടിച്ചുരുളിലും മെല്ലെ അവൻ അല്പം നീക്കി പിന്നീട് കൈകൾ അവളുടെ പുറം കഴുത്തിൽ വെറുതെ അലഞ്ഞു നടന്നു...... അതിനുശേഷം അവളെ അല്പം തന്നിൽ നിന്നും അടർത്തി ആ മുഖത്തേക്ക് അവൻ നോക്കി നിന്നിരുന്നു..... കുളികഴിഞ്ഞതിനാൽ അവളുടെ മുഖത്ത് വെള്ളത്തുള്ളികളുടെ സാന്നിധ്യം ഉണ്ടായിരുന്നു.... അവന്റെ ചുണ്ടുകൾ അവളുടെ കവിളിൽ ഒരു നനുത്ത ചുംബനം നൽകി മാഞ്ഞു...... തന്റെ പ്രിയപെട്ടവന്റെ പ്രണയത്തെ ഏറ്റുവാങ്ങി ആ മിഴികൾ നാണത്താൽ കൂമ്പി അടഞ്ഞു....

ആ ഒരു നിമിഷം അവന് തന്നിൽ ഉണരുന്ന വികാരങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല..... അവൻറെ ചുണ്ടുകൾ അവളുടെ മുഖത്ത് മുഴുവൻ അലഞ്ഞു നടന്നു..... തൻറെ സ്നേഹം മുദ്രണങ്ങൾ അവളുടെ മുഖം ആകെ അവൻ നൽകി കഴിഞ്ഞിരുന്നു..... ചുണ്ടുകൾ ദിശമാറി അവളുടെ കഴുത്തിലേക്ക് അലഞ്ഞു തുടങ്ങിയിരുന്നു..... അവൻറെ പ്രണയ പരിലാളനങ്ങള് അവളെയും തരാളിത ആക്കിയിരുന്നു.... അവളുടെ നീണ്ട നഖങ്ങൾ അവൻറെ പുറത്ത് അമർന്നിരുന്നു.... സുഖമുള്ള ഒരു നോവ് തോന്നിയിരുന്നുവെങ്കിലും അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ തന്നെ സ്വയം നഷ്ടമാകുന്നത് ആയി റോയിക്ക് തോന്നിയിരുന്നു.... മനസ്സ് ബുദ്ധി പറയുന്നത് കേൾക്കുന്നില്ല..... വികാരം വിചാരത്തെ കീഴടക്കാൻ ശ്രേമിക്കുന്നു..... തൻറെ അധരങ്ങൾക്ക് നേരെ വരുന്ന അവൻറെ അധരങ്ങളെ സ്വീകരിക്കുവാൻ തയ്യാറായി തന്നെ അവൾ നിന്നിരുന്നു..... പെട്ടെന്നാണ് വാതിലിൽ ഒരു കൊട്ട് കേട്ടത്..... ആ നിമിഷം രണ്ടുപേരും അകന്നുമാറി................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...