സാഗരം സാക്ഷി...❤️: ഭാഗം 34

 

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

വേദന കാര്യമാക്കാതെ അവൻ സിറ്റ് ഔട്ടിലേക്ക് കയറിയതും അവൻ സാക്ഷിയുടെ മേലേക്ക് ബോധം മറഞ്ഞു വീണിരുന്നു തലയിൽ കെട്ടി വെച്ച ഷർട്ടിൽ ചോരപ്പാട് കണ്ടതും ജീവ ആധിയോടെ അത് അഴിച്ചു മാറ്റി ആഴത്തിലുള്ള മുറിവ് കണ്ട് എല്ലാവരും ഒരുപോലെ ഞെട്ടി "ഡാ.... റോയ്.... എന്താടാ.... എന്താ ഉണ്ടായത്....?" സാഗറിന്റെ അടുത്തേക്ക് ഓടി വന്ന് ജോർജ് അലക്സിനോട് ശബ്ദമുയർത്തി അലക്സ് ഉണ്ടായതൊക്കെ തുറന്ന് പറഞ്ഞതും സാക്ഷി ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി അവൾക്ക് വേണ്ടി ഇത്രയൊക്കെ അവൻ ചെയ്‌തെന്നറിഞ്ഞപ്പോൾ അവൾക്ക് അമ്പരപ്പായിരുന്നു.... ഒപ്പം അവനെ ഓർത്തുള്ള ആധിയും അവന്റെ നെറ്റിയിൽ നിന്ന് കിനിയുന്ന രക്തത്തുള്ളികളിൽ അവളുടെ കരങ്ങൾ മൃദുവായി പതിഞ്ഞു അവളുടെ കരങ്ങൾ വിറച്ചു.... ചുണ്ടുകൾ വിതുമ്പി "സാ.... സാഗർ ....!" വിറക്കുന്ന കൈകളോടെ അവൾ അവന്റെ കവിളിൽ തഴുകി നെറ്റിയിൽ നിന്ന് ഒഴുകുന്ന ചോര തുള്ളികൾ അവളുടെ കുഞ്ഞു ശരീരത്തെ തളർത്തി അവളുടെ മടിയിൽ നിന്ന് താഴെ വീഴാതിരിക്കാൻ അവൾ അവനെ പൊതിഞ്ഞു പിടിച്ചു....

അവൾ പോലും അറിയാതെ അവൾ അവനെ നെഞ്ചോട് ചേർത്തു പിടിച്ചു ഒക്കെ കണ്ട് ജോർജിലും സാറയിലും അമ്പരപ്പായിരുന്നു നിറ കണ്ണുകളോടെ സാഗറിനെ പൊതിഞ്ഞു പിടിക്കുന്ന സാക്ഷി അവർക്കൊരു കൗതുകമായിരുന്നു "സാ... സാഗർ... " അവൾ അവന്റെ കവിളിൽ പതിയെ തട്ടി വിളിച്ചു അവളുടെ ശബ്ദം ഇടറിയിരുന്നു എന്നാൽ ജീവ സാഗറിന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കുകയായിരുന്നു.... അവനെന്തോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി സൂക്ഷിച്ചു നോക്കിയപ്പോൾ ചുണ്ടിൽ ഊറി വന്ന ചിരി സാഗർ മറച്ചു പിടിക്കുന്നത് അവൻ കണ്ടു ജീവക്ക് അത് കണ്ടപ്പോഴാണ് ആശ്വാസം തോന്നിയത് "കള്ള തിരുമാലി....!" അവൻ സാഗറിനെ നോക്കി കണ്ണുരുട്ടി സ്വയം മൊഴിഞ്ഞു എന്നാൽ പാവം സാക്ഷി അവൻ കണ്ണ് തുറക്കാത്തത് കണ്ട് ആകെ പേടിച്ചിരുന്നു.... അവളുടെ കണ്ണും മൂക്കും ഒക്കെ ചുവന്നു.... ഉള്ളിൽ കൊളുത്തി വലിക്കുന്ന വേദന പോലെ "പപ്പാ.... സാഗർ....!" അവൾ ആധിയോടെ ജോർജിനെ നോക്കി അലക്സും അന്നയും ഒക്കെ ഓടി വന്ന് അവനെ പൊതിഞ്ഞു "നിങ്ങളൊക്കെ ഒന്ന് മാറിക്കെ....!"

ജീവ ഗൗരവത്തോടെ പറഞ്ഞതും എല്ലാവരും അവനെ എന്തെന്ന ഭാവത്തിൽ നോക്കി ജീവ എല്ലാവരെയും ഒന്ന് നോക്കിക്കൊണ്ട് സാഗറിന്റെ അടുത്ത് കുനിഞ്ഞിരുന്നു എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവൻ സാഗറിന്റെ ബാക്ക് നോക്കി ഒരു ചവിട്ട് കൊടുത്തതും അവൻ മറിഞ്ഞടിച്ചു വീണു സാക്ഷിയടക്കം എല്ലാവരും ഞെട്ടലോടെ ജീവയെ നോക്കി "അയ്യോ.... മമ്മാ....." താഴെ നടുവും തല്ലി വീണ സാഗറിന്റെ നിലവിളി കേട്ടാണ് എല്ലാവരും ജീവയിൽ നിന്ന് കണ്ണ് പിൻവലിച്ചത് ഒരു കുഴപ്പവുമില്ലാതെ താഴെ ഇരുന്ന് കാറി കൂവുന്ന സാഗറിനെ കണ്ടതും സാക്ഷിക്ക് ദേഷ്യം വന്നു ഇത്രയും നേരം അവൻ തന്നെ വിഡ്ഢിയാക്കിയതാണെന്ന് മനസ്സിലായതും അവൾ കാറ്റു പോലെ അവന് നേരെ പാഞ്ഞു അപ്പോഴേക്കും ജീവ അവനെ നോക്കി കണ്ണുരുട്ടി അവനെ പിടിച്ചു എണീപ്പിച്ചു സാക്ഷി പാഞ്ഞു വന്ന് അവന്റെ കരണം നോക്കി ഒന്ന് കൊടുത്തു "സബാഷ്....,!"

ജീവ അടി പൊട്ടിയ സ്പോട്ടിൽ പറഞ്ഞതും സാഗർ കവിളിൽ കൈയും വെച്ച് കണ്ണും തള്ളി നിന്നു സാക്ഷി ദേഷ്യത്താൽ വിറക്കുകയായിരുന്നു "Rascal....!" അവൾ അവന്റെ മറ്റേ കരണത്തും ആഞ്ഞടിച്ചു കൊണ്ട് ദേഷ്യത്തിൽ പറഞ്ഞു "Tha.... Thanks 🙄.....!" സാഗർ അത് പറഞ്ഞതും സാക്ഷി ദേഷ്യത്തിൽ അകത്തേക്ക് കയറിപ്പോയി സാഗർ കൈകൊണ്ട് കവിളും വായും ഒക്കെ പിടിച്ചു നോക്കി "എങ്ങനെ ഉണ്ട്....?"സാഗറിനൊപ്പം സിറ്റ് ഔട്ടിൽ ഇരുന്നുകൊണ്ട് ജീവ ചോദിച്ചു "വോ.... നല്ല വേദന...." അവൻ രണ്ട് കവിളും പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചുകൊണ്ട് പറഞ്ഞു "അവളുടെ കൈയീന്ന് നിനക്ക് കിട്ടുമെന്ന് ഞാനും കരുതിയതാ.... പക്ഷേ ഇത്ര നേരത്തെ ആവുമെന്ന് കരുതിയില്ല...." ജീവ പൊട്ടി ചിരിച്ചതും സാഗർ അവന്റെ കഴുത്തിലൂടെ കൈയിട്ടു ലോക്ക് ആക്കി "പേടിപ്പിച്ചു കളഞ്ഞല്ലോടാ നീ....?" അലക്സ് അവന്റെ പുറത്ത് അടിച്ചുകൊണ്ട് ദേഷ്യപ്പെട്ടതും അവൻ ഇളിച്ചു കാണിച്ചു "അല്ലടാ.... നോർമലി.... ഈ പെൺപിള്ളേർക്ക് നമ്മളോടുള്ള ഇഷ്ടം ഇങ്ങനുള്ള സിറ്റുവേഷൻസിൽ പുറത്തു വരും.... അതാ ഒന്ന് ടെസ്റ്റ്‌ ചെയ്ത് നോക്കിയത്....!"

സാഗർ കണ്ണിറുക്കി പറഞ്ഞതും ജോർജ് ഒന്ന് മുരടനക്കി സാഗർ ജോർജിനെ നോക്കി ചിരിച്ചു കാണിച്ചതും ജോർജ് കൈയും കെട്ടി അവന് മുന്നിൽ നിന്നു സാഗർ പുഞ്ചിരിയോടെ എണീറ്റ് അയാൾക്ക് നേരെ നടന്നു "അവളെ എനിക്ക് കെട്ടിച്ചു തരാൻ പറയ് സാറാമ്മോ...."ജോർജിന്റെ മുന്നിൽ വന്ന് നിന്ന് അവൻ സാറയോട് പറഞ്ഞതും സാറ ചിരിച്ചു പോയി സാറ സന്തോഷത്തോടെ ജോർജിന്റെ കൈയിൽ കൈ കോർത്തു പിടിച്ചു "ഇല്ലെങ്കിൽ....?" ജോർജ് ഗൗരവം നടിച്ചതും സാഗർ ചിരിച്ചു "ഇല്ലെങ്കിൽ ഞാൻ അവളെ പൊക്കും....!" അത് കേട്ട് ജോർജ് പുഞ്ചിരിച്ചു "ഡാ ഡാ....!" പിന്നിൽ നിന്ന് അലക്സ് വിളിച്ചതും അവൻ കണ്ണിറുക്കി ചിരിച്ചു "നീ കഷ്ടപ്പെടണ്ട .... ഞങ്ങൾ കെട്ടിച്ചു തന്നേക്കാവേ...." ജോർജ് പൊട്ടിച്ചിരിച്ചതും സാഗർ ചുണ്ട് കൂട്ടി പിടിച്ചു വെച്ചു ചിരിച്ചു സാറ അവനെ ചേർത്തു പിടിച്ചു മുത്തി "പക്ഷേ അവൾക്ക് കൂടി നിന്നേ ഇഷ്ടപ്പെടണം.... എന്റെ മോളെ ഒരിക്കലും ഫോഴ്‌സ് ചെയ്യാൻ എനിക്ക് പറ്റില്ല സാഗർ....!"ജോർജ് ചെറു ചിരിയോടെ പറഞ്ഞതും സാഗർ അയാൾക്ക് മുന്നിൽ കൈയും കെട്ടി നിന്നു "അവള് തന്നെ എന്നെ കെട്ടണമെന്ന് പറയും.... നോക്കിക്കോ....!"

അവൻ കുസൃതിയോടെ പറഞ്ഞത് കേട്ട് സാറ അവനെ ചേർത്തു പിടിച്ചു "ഞാനിപ്പോ വരാം...." ജോർജിനെ നോക്കി കണ്ണിറുക്കിക്കൊണ്ട് സാഗർ സാക്ഷിയുടെ അടുത്തേക്ക് പോയി അവൾ ബെഡിലിരുന്ന് കൈ ചുരുട്ടി പിടിച്ചു എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട് ആള് നല്ല ദേഷ്യത്തിലാണെന്ന് അവന് മനസ്സിലായി.... അവൻ അത് മൈൻഡ് ചെയ്യാതെ ബെഡിലേക്ക് നീണ്ടു നിവർന്നു കിടന്നു.... എന്നിട്ട് അവന്റെ തല അവളുടെ മടിയിൽ വെച്ചതും സാക്ഷി അരിശത്തോടെ അവനെ തള്ളി താഴെയിട്ടു അവന്റെ തല നിലത്തിടിച്ചു.... അവന് അസഹ്യമായ വേദന തോന്നി..... കണ്ണുകൾ ഇറുക്കിയടച്ചു അവൻ വേദന സഹിച്ചു നെറ്റിയിൽ നിന്ന് അനിയന്ത്രിതമായി ചോര ഒഴുകി ഇറങ്ങി അവന്റെ കൈയിലും ടീ ഷർട്ടിലും ഒക്കെ ചോര പുരണ്ടു "സാ.... സാഗർ....!" സാക്ഷി അവന്റെ അവസ്ഥ കണ്ട് ഭയന്നു..... വല്ലാതെ ചോര വരുന്നുണ്ടായിരുന്നു അവൾ അത് കണ്ട് ചാടി എണീറ്റ് അവനെ പിടിച്ചു ബെഡിൽ ഇരുത്തി അവളുടെ ചുരിദാറിന്റെ ഷാൾ വലിച്ചു കീറി അവന്റെ നെറ്റിയിലെ ചോര ഒപ്പിഎടുത്തു അവൾ വേവലാതിയോടെ ഓരോന്ന് ചെയ്യുന്നത് നോക്കി അവൻ ചുണ്ട് കൂട്ടിപ്പിടിച്ചു ചിരിച്ചു

സാക്ഷി അതൊന്നും ശ്രദ്ധിക്കാതെ ഫസ്റ്റ് എയ്ഡ് ബോക്സ്‌ തപ്പി എടുത്ത് ഓടി വന്നു സാഗർ താടക്കും കൈ കൊടുത്തിരുന്നു ഒക്കെ നോക്കിക്കണ്ടു അവന്റെ ഇരുപ്പ് കണ്ട് അവൾക്ക് ദേഷ്യം വന്നു..... അവൾ ദേഷ്യത്തിൽ മുഖത്ത് വെച്ചിരുന്ന അവന്റെ കൈ തട്ടി മാറ്റി അവന്റെ തല പിടിച്ചു തിരിച്ചു ഒരു കോട്ടൺ എടുത്ത് ഡെറ്റോൾ ഒഴിച്ച് മുറിവ് ക്ലീൻ ചെയ്ത് മരുന്ന് വെച്ച് കെട്ടിക്കൊടുത്തു എന്തോ വൈരാഗ്യം തീർക്കുന്നത് പോലെയാണ് അവൾ മുറിവ് കെട്ടിയത് "ഇതൊക്കെ എന്തിനാ നീ ചെയ്യുന്നേ....?" കാര്യം കഴിഞ്ഞു തിരിഞ്ഞു നടക്കാനൊരുങ്ങിയ സാക്ഷിയോടായി അവൻ ചോദിച്ചു അവൾ അവന് നേരെ തിരിഞ്ഞുകൊണ്ട് അവനെ തുറിച്ചു നോക്കി "എനിക്ക് വേണ്ടി തല്ലുണ്ടാക്കാൻ പോയത് കൊണ്ട്..... " അവൾ തുറിച്ചു നോക്കിക്കൊണ്ട് തന്നെ മറുപടി പറഞ്ഞു "ഓഹ്.... അപ്പൊ ഇഷ്ടം കൊണ്ടല്ല അല്ലെ....?" സാഗർ ചുണ്ട് കടിച്ചു പിടിച്ചു അവളെ നോക്കി ചിരിയടക്കി "അല്ലാ....!"അവൾ അവനെ നോക്കി ദഹിപ്പിച്ചു "അല്ലെ....?" അവൻ അവളുടെ അടുത്തേക്ക് വന്നതും അവൾ അവനിൽ നോട്ടം മാറ്റി "അ.... അല്ലാന്ന് പറഞ്ഞില്ലേ....!"

അവൾ വിയർത്തു.... വാക്കുകൾ ഇടറി "Really....?" അവന്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു.... അവളുടെ ഉള്ളിൽ പരവേശവും "ഇഷ്ടമല്ലെന്ന് പറഞ്ഞില്ലേ.... പിന്നെന്താ....?" അവൾ അവന് നേരെ ഒച്ചയെടുത്തു സാഗർ അവളുടെ വലതു കൈയിൽ പിടിച്ചു പിന്നിലേക്ക് തിരിച്ചുകൊണ്ട് അവളെ അവനിലേക്ക് വലിച്ചടുപ്പിച്ചു അവൾ തീപാറുന്ന നോട്ടം അവന് നേരെ തൊടുത്തു വിട്ടു "ഇഷ്ടമല്ലെങ്കിൽ പിന്നെ എന്തിനാ ഞാൻ ഒന്ന് വീണപ്പോ നീ ഇരുന്ന് മോങ്ങിയത്....? ഹ്മ്മ്....?" അവന്റെ ചോദ്യം കേട്ടതും അവൾ അവനെ ദേഷ്യത്തോടെ നോക്കി "ഞാൻ കരഞ്ഞില്ല..... എനിക്ക് നിന്നേ ഇഷ്ടവുമല്ല.....!" അവൾ വീറോടെ പറഞ്ഞു "No Sakshi.... You loves me....!" അവൻ പുഞ്ചിരി വിടാതെ അവളെ തന്നിലേക്ക് കൂടുതൽ ചേർത്തു നിർത്തി "Noo....!"അവൾ കണ്ണുരുട്ടി "Yes....!" സാഗർ അവളുടെ ഇടുപ്പിലൂടെ കൈയിട്ടു അവളെ പൊതിഞ്ഞു പിടിച്ചു "Noo...!"അവനെ തള്ളി മാറ്റാൻ നോക്കി അവൾ വീറോടെ പറഞ്ഞു "Yes....!" സാഗർ അവളെ ഭിത്തിയോട് ചേർത്തു നിർത്തി കൈ ഭിത്തിയിൽ ഊന്നി അവളെ ലോക്ക് ചെയ്തു " Do you hate me....? "

കണ്ണുകളിൽ പ്രണയം നിറച്ചവൻ ചോദിച്ചതും അവൾ ആ കണ്ണുകളിൽ കുടുങ്ങിപ്പോയി "No....!" അവൻ പറഞ്ഞത് എന്താണെന്ന് ശ്രദ്ധിക്കാതെ അവൾ പറഞ്ഞു.... സാഗർ കള്ളച്ചിരി ചിരിച്ചു സാഗർ മുന്നോട്ട് ആഞ്ഞു അവളുടെ കവിളിൽ കടിച്ചു "So you loves me.... Right....?" അവന്റെ ചുണ്ടിൽ വീണ്ടും കുസൃതി നിറഞ്ഞു അപ്പോഴാണ് സാക്ഷിക്ക് അബദ്ധം മനസ്സിലായത് "I hate you..... Rascal...." അവന്റെ നെഞ്ചിൽ പിടിച്ചു തള്ളിക്കൊണ്ട് അവൾ ദേഷ്യത്തിൽ അവിടെ നിന്നും പോയി സാഗർ അവളെ പോക്കും നോക്കി നെഞ്ചിൽ തടവി അവിടെ നിന്നു •••••••••••••••••••••••••••••••° സാഗറിന്റെ ഫോണും എടുത്ത് ജെസിയെ വിളിക്കാനായി ബാൽക്കണിയിലേക്ക് പോയതായിരുന്നു ജീവ ശിഖ ബാക്കി ഉള്ളവരൊക്കെ സിറ്റ് ഔട്ടിൽ ഇരിക്കുന്നത് കണ്ട് ജീവയെ അവിടെ മുഴുവൻ അന്വേഷിച്ചു നടക്കുന്നത് കണ്ടതും ജീവയുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു "എന്താടാ നീ മിണ്ടാത്തെ....?"

ഫോണിലൂടെ ജെസിയുടെ ശബ്ദം കേട്ടതും അവൻ ശിഖ കാണാതെ മറഞ്ഞു നിന്നു "ഒന്നുല്ല മമ്മ പറയ്....!"മറുപടി പറയുമ്പോഴും അവന്റെ കണ്ണുകൾ ഓരോ മുറികളിലും കയറി ഇറങ്ങുന്ന ശിഖയിൽ ആയിരുന്നു "ആഹ് അവന് കുഴപ്പമൊന്നുമില്ല..... സാക്ഷിയുടെ അടുത്തേക്ക് പോയിട്ടുണ്ട്..... ഏയ്യ് അവളുടെ അടുത്ത് അവന്റെ വേലത്തരം ഒന്നും നടക്കില്ല.... ശരി മമ്മാ.... ഞാൻ ശ്രദ്ധിച്ചോളാം....!" അവൻ ഫോൺ കട്ട് ചെയ്ത് നമ്പർ ഡിലീറ്റ് ആക്കി തിരിഞ്ഞതും ശിഖ ബാൽക്കണിയിലേക്ക് വരുന്നത് കണ്ടു അവളെ കണ്ടതും അവൻ ചുണ്ടിൽ ചിരിയൊളിപ്പിച്ചു കുറച്ചു മാറി നിന്നു അവൾ ചുറ്റും നോക്കി അങ്ങോട്ട് വന്നതും ജീവ അവളുടെ കൈയിൽ പിടിച്ചു വലിച്ചു കുറച്ചു മാറി നിന്നു അവൾ ഞെട്ടലോടെ തലയുയർത്തു നോക്കിയപ്പോൾ കാണുന്നത് അവളുടെ തൊട്ട് മുന്നിൽ നിൽക്കുന്ന ജീവയെയാണ് "മ്മ് എന്താ....?" അവളുടെ കൈയിൽ പിടി മുറുക്കി അവൻ പുരികമുയർത്തിയതും അവളൊന്ന് പരുങ്ങി "ഒ... ഒന്നുല്ല....!" അവൾ അവന്റെ മുഖത്ത് നോക്കാനാവാതെ തല കുനിച്ചു "നീ എന്നെയാണോ ഇത്രയും നേരം തപ്പി നടന്നത്.....?" അത് ചോദിക്കുമ്പോൾ ജീവയുടെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...