സാഗരം സാക്ഷി...❤️: ഭാഗം 39

 

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"എന്തിനാ ഇത്ര തിടുക്കം....ഞങ്ങളെ പറഞ്ഞു വിട്ടിട്ട് അവളുടെ കൈയീന്ന് അടി വാങ്ങാൻ അല്ലെ... നീ തിരക്ക് കൂട്ടാതെ.... അത് എപ്പോ വേണേലും വാങ്ങാലോ.....!" ജീവ ബൈക്ക് റൈസ് ചെയ്ത് പറഞ്ഞതും അലക്സ് പൊട്ടി ചിരിച്ചു "അപമാനം.... കടുത്ത അപമാനം...!" സാഗർ മനസ്സിൽ കരുതി അവരെ നോക്കി പല്ല് കടിച്ചു പെട്ടെന്ന് സാഗറിന്റെ ഫോൺ റിങ് ചെയ്തതും അവൻ അത് എടുത്തു നോക്കി "ദേടാ നിന്റെ തന്ത....!" അവൻ ഫോണിലേക്ക് നോക്കി പറഞ്ഞതും ജീവ അവനെ സംശയത്തോടെ നോക്കി "നിന്റെ പട്ടാളം തന്ത എന്നാത്തിനാടാ എന്നെ വിളിക്കണേ....?" അവനൊന്നു സംശയിച്ചു നിന്നുകൊണ്ട് ഫോൺ അറ്റൻഡ് ചെയ്തു "ഇത് ഞാനാ....!" മറു പുറത്തു നിന്ന് ഗൗരവം നിറഞ്ഞ ശബ്ദം കേട്ടതും സാഗർ ചുണ്ട് കോട്ടി ചിരിച്ചു "ഞാനെന്ന് പറഞ്ഞാൽ.... ഏത് ഞ്യാൻ....?" അവന്റെ സ്വരത്തിലെ പരിഹാസം രവിക്ക് മനസ്സിലായെങ്കിലും അയാൾ സ്വയം നിയന്ത്രിച്ചു "രവി....!" അയാൾ അമർഷത്തോടെ പറഞ്ഞു "രവിയോ.... അതാരാ....?" സാഗറിന്റെ ഭാവം കണ്ട് അലക്സിന് ചിരി പൊട്ടി.... സാക്ഷി അവനെ സൂക്ഷ്മമായി ഉറ്റു നോക്കുന്നുണ്ട്.... ജീവ മറ്റെങ്ങോ മിഴികൾ പായിച്ചിരുന്നു "ഹലോ.... താൻ ഏതാടോ....?" രവിയുടെ മൗനം അറിഞ്ഞു സാഗർ ജീവയുടെ ബൈക്കിന്റെ പിന്നിൽ ചാരി നിന്ന് ഫോണിലൂടെ ചോദിക്കുന്നത് കേട്ടതും സാക്ഷി അവനെ ചിരിയോടെ നോക്കി ബുക്കിലേക്ക് കണ്ണ് പായിച്ചു "മേജർ രവികുമാർ....!" അയാൾക്ക് നല്ല ദേഷ്യമുണ്ടെന്ന് ആ ശബ്ദത്തിൽ നിന്നും അവന് മനസ്സിലായിരുന്നു

"Sorry.... അങ്ങനെ ഒരാളെ എനിക്ക് അറിയില്ല.... I think.... നിങ്ങൾക്ക് നമ്പർ മാറിയതാകും.... നമ്പർ നോക്കി വിളിക്ക് മിസ്റ്റർ....!" സാഗർ പറയുന്നതൊക്കെ കേട്ട് അലക്സ് തലക്ക് കൈ കൊടുത്തിരുന്നു "സാഗർ....!!" ഫോണിലൂടെ അയാളുടെ അലർച്ച കേട്ട് സാഗർ പുച്ഛിച്ചു ചിരിച്ചു "ആഹാ.... എന്റെ പേര് എങ്ങനെ അറിയാം....?" സാഗറിന്റെ സംസാരം അയാളെ നന്നായി ചൊടിപ്പിച്ചു "അല്ല ശരിക്ക് നിങ്ങളാരാ.... ഇപ്പൊ എന്തിനാ എന്നെ വിളിച്ചത്....?" സാഗർ സൗമ്യമായി ചോദിച്ചു "ഞാൻ.... ഞാൻ ജീവയുടെ.... അച്ഛൻ..... രവി....!" അത് പറയാൻ അയാൾക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല.... അത് കേട്ട് സാഗറിന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു "ജീവയുടെ അച്ഛനോ....? " അവൻ നെറ്റി ചൊറിഞ്ഞു മേലേക്ക് നോക്കി എന്തോ ചിന്തിച്ചു "യാ യാ ഞാൻ ഓർക്കുന്നു.... മിസ്റ്റർ പട്ടാളം.... എന്താ പട്ടാളം വിശേഷിച്ച്....?" അവന്റെ ചോദ്യം കേട്ട് അയാളുടെ മുഖം വീർത്തു ജീവയുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു "ജീവ.... അവന് ഫോൺ കൊടുക്ക്.... എനിക്ക് അവനോടാണ് സംസാരിക്കേണ്ടത്....!"

അയാൾ അമർഷത്തോടെ പറഞ്ഞതും സാഗർ ജീവയെ നോക്കി ഒക്കെ കേട്ട് രവിയുടെ അടുത്തിരിക്കുന്ന അമ്മുവിന്റെ മുഖത്ത് ആകാംക്ഷ നിറഞ്ഞു "അയ്യോ.... അവൻ അവന്റെ ഗേൾ ഫ്രണ്ടിനൊപ്പം ഡേറ്റിംഗിന് പോയല്ലോ.... ദേ ഇപ്പൊ പോയതേ ഉള്ളു....!" സാഗർ അത് പറഞ്ഞതും ജീവയും അലക്സും സാക്ഷിയും ഞെട്ടലോടെ അവനെ നോക്കി "What....?" രവി ദേഷ്യത്തോടെ അലറി.... അമ്മുവിന്റെ മുഖം വലിഞ്ഞു മുറുകി "ആന്നേ.... ഇന്നലെ രണ്ടും കൂടി സിനിമക്ക് പോയിട്ട് പാതി രാത്രിയായി വന്നപ്പോൾ.... എനിക്ക് ആ കൊച്ചിനെ ഓർത്താ സങ്കടം....എന്ത് ചെയ്യാനാ.... വന്ന് വന്ന് അവനിപ്പോ ഒരു കൺട്രോളും ഇല്ലെന്നായി...." അവൻ പറയുന്നതൊക്കെ കേട്ട് ജീവ അവന്റെ പുറം നോക്കി ഒന്ന് കൊടുത്തു അലക്സ് വായും വയറും പൊത്തി പൊരിഞ്ഞ ചിരി.... അവരെ ഒക്കെ കണ്ട് സാക്ഷിയും ചിരിച്ചു പോയി "അല്ല.... എന്തിനാ വിളിച്ചതെന്ന് പറഞ്ഞില്ലല്ലോ....?" സാഗറിന്റെ ചോദ്യം മുഴുവേറും മുന്നേ രവി കാൾ കട്ടാക്കി പോയിരുന്നു "എന്തൊക്കെയാടാ നീ വിളിച്ചു പറഞ്ഞെ....?" അവന്റെ കഴുത്തിനു കുത്തി പിടിച്ചു ജീവ കണ്ണുരുട്ടിയതും സാഗർ പല്ലിളിച്ചു "നീ ഹാപ്പി ആണെന്ന് അങ്ങേര് കൂടി അറിയട്ടെടാ...." അവനെ പിടിച്ചു മാറ്റി അലക്സാണ് അത് പറഞ്ഞത് "ഞാൻ ഏതവളുടെ കൂടെയാടാ സിനിമക്ക് പോയത്...?"

സാഗറിനെ നോക്കി ജീവ പല്ല് കടിച്ചു "അത് പിന്നെ.... ഞാൻ എന്റെയൊരു ആഗ്രഹം പറഞ്ഞതാ....!" അവൻ ജീവയെ നോക്കി വൃത്തിക്ക് ഇളിച്ചു കൊടുത്തു "നിന്നേ ഞാൻ...!" ജീവ ബൈക്കിൽ നിന്നിറങ്ങി അവനെ തല്ലാൻ ഓങ്ങിയതും സാഗർ അവിടുന്ന് മുങ്ങി "നീ വന്നേ.... ഇപ്പൊ തന്നെ ലേറ്റ് ആയി....!" അലക്സ് ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പറഞ്ഞതും ജീവ സിറ്റ്ഔട്ടിൽ നിന്ന സാഗറിനെ ഒന്ന് ചെറഞ്ഞു നോക്കി "നിന്നേ ഞാൻ വന്നിട്ട് എടുത്തോളാം....!" അവനെ നോക്കി കണ്ണുരുട്ടി ജീവ ബൈക്ക് എടുത്ത് പോയി •••••••••••••••••••••••••••••••° "മോള് അവൻ പറഞ്ഞത് എല്ലാം കേട്ടില്ലേ.... ഇപ്പോഴും അവനെ തന്നെ മതിയെന്നാണോ....?" കണ്ണ് നിറച്ചു വിതുമ്പുന്ന അമ്മുവിന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നുകൊണ്ട് രവി ചോദിച്ചതും അവൾ അയാളെ കെട്ടിപ്പിടിച്ചു "ജീവേട്ടൻ എത്ര മോശമായാലും മറക്കാൻ എനിക്ക് പറ്റില്ല.... ജീവേട്ടൻ ഇല്ലെങ്കിൽ ഞാൻ മരിച്ചു പോകും...." അവൾ പൊട്ടി കരഞ്ഞതും രവി ആകെ തളർന്നു പോയി അവളെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അയാൾക്ക് അറിയില്ലായിരുന്നു

"ജീവേട്ടൻ എനിക്ക് ജീവനാ അമ്മാവാ.... ജീവേട്ടൻ ഇല്ലാതെ എനിക്ക് സന്തോഷത്തോടെ ജീവിക്കാൻ പറ്റില്ല.... എനിക്ക് വേണം അമ്മാവാ.... ജീവേട്ടനെ എനിക്ക് വേണം.... അമ്മാവൻ പറഞ്ഞാൽ ജീവേട്ടൻ അനുസരിക്കും.... അച്ഛാ അമ്മേ.... ഒന്ന് പറയ്.... ജീവേട്ടൻ ഇല്ലെങ്കിൽ എനിക്ക് ഭ്രാന്ത്‌ പിടിക്കും.... പ്ലീസ്...."ഒരു ഭ്രാന്തിയെ പോലെ അവൾ പുലമ്പുന്നതൊക്കെ കേട്ട് അവർ ഓരോരുത്തരും നെഞ്ചുരുകി നിന്നു "ഏട്ടാ.... എന്റെ മോളെ രക്ഷിക്കണം.... ജീവയുടെ താലി കഴുത്തിൽ വീണില്ലെങ്കിൽ എന്റെ കുഞ്ഞു മരിച്ചു പോകും.... ഏട്ടൻ വിചാരിച്ചാൽ അവനിതിന് സമ്മതിക്കും... ഞാൻ.... ഞാൻ ഏട്ടന്റെ കാല് പിടിക്കാം ..." രേവതി അയാളുടെ കൽക്കൽ വീണതും രവി ഞെട്ടലോടെ അവരെ പിടിച്ചെണീപ്പിച്ചു "വിഷമിക്കണ്ട.... ആരും വിഷമിക്കണ്ട.... ഞാൻ അവന്റെ അച്ഛൻ ആണെങ്കിൽ ഞാൻ അവനെക്കൊണ്ട് അനുസരിപ്പിക്കും.... അവൻ തന്നെ മോൾടെ കഴുത്തിൽ താലി കേട്ടും.... ഇത് ഞാൻ നിങ്ങൾക്ക് തരുന്ന വാക്കാണ്...." രവി രേവതിയെയും അമ്മുവിനെയും ചേർത്തു പിടിച്ചതും ടീച്ചറമ്മ പ്രതികരണശേഷി ഇല്ലാത്ത ഒരു പാവയെപ്പോലെ നിന്നു •••••••••••••••••••••••••••••••°

ക്ലാസ്സ്‌ കഴിഞ്ഞ് സ്കൂളിന് പുറത്ത് കാത്തു നിൽക്കുകയായിരുന്നു ശിഖ കുട്ടികൾ ഓരോരുത്തരായി വീട്ടിലേക്ക് പോയി തുടങ്ങിയതും അവൾ വാച്ചിൽ സമയം നോക്കി നിന്നു ബസിൽ ഒന്നും കേറി വരാൻ നിൽക്കണ്ട പിക്ക് ചെയ്യാൻ വരുമെന്ന സാറയുടെ താക്കീത് ഓർത്തുകൊണ്ട് അവൾ അവിടെ തന്നെ നിന്നു കുറച്ചു കഴിഞ്ഞതും അതേ സ്കൂളിൽ പഠിക്കുന്ന രണ്ട് പയ്യന്മാർ അവളുടെ അടുത്തേക്ക് നടന്നു വന്നു... സീനിയേഴ്‌സ് ആയിരുന്നു അതിൽ ഒരുവന് നല്ല പരിഭ്രമം ഉണ്ടായിരുന്നു.... മറ്റവൻ അവനോട് എന്തൊക്കെയോ പറഞ്ഞു അവനെ ശിഖക്ക് നേരെ ഉന്തി വിട്ടു ശിഖ അവൻ വന്ന് ദേഹത്തു മുട്ടുന്നതിന് മുന്നേ കുറച്ചു മാറി നിന്നു അവൻ കൈയിൽ ഇരുന്ന കർച്ചീഫ് എടുത്ത് നെറ്റിയിലെ വിയർപ്പ് തുടച്ചുകൊണ്ട് മാറി നിൽക്കുന്ന കൂട്ടുകാരനെ നോക്കി അവൻ തമ്പ്സ് അപ്പ് കാണിച്ചതും ആ ചെക്കൻ ശ്വാസം ഒന്ന് വലിച്ചു വിട്ടു ശിഖക്ക് നേരെ തിരിഞ്ഞു "ശിഖാ....!" അവൻ അല്പം പരിഭ്രമത്തോടെ വിളിച്ചതും അവൾ തല ചെരിച്ചു അവനെ നോക്കി "എനിക്ക്.... എനിക്കൊരു കാര്യം.... പറയാനുണ്ടായിരുന്നു...." പറയുന്നതിനൊപ്പം അവൻ നെറ്റിയിലെ വിയർപ്പ് തുടക്കുന്നുണ്ടായിരുന്നു "എന്താ....?" ശിഖ സംശയത്തോടെ അവനെ നോക്കി അവൻ പിറകിൽ മറച്ചു പിടിച്ച ഒരു ഗിഫ്റ്റ് ഹാമ്പർ അവൾക്ക് നേരെ നീട്ടി അവളത് യാതൊരു കൂസലുമില്ലാതെ കൈ നീട്ടി വാങ്ങി ഒരു താങ്ക്സും പറഞ്ഞു തിരിഞ്ഞു നടന്നു അവൻ അത് കണ്ട് കണ്ണും മിഴിച്ചു നിന്നു

"Hey ശിഖാ.... ഒന്ന് നിൽക്ക്...." പെട്ടെന്ന് ബോധം വന്നത് പോലെ അവൻ അവൾക്ക് നേരെ ഓടി അവൾ നടത്തം നിർത്തി അവനെ തിരിഞ്ഞു നോക്കി "Actually..... എനിക്ക് സീരിയസായി ഒരു കാര്യം പറയാനുണ്ടായിരുന്നു....!" അവൻ അവളുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി പറഞ്ഞതും "എന്താ....?" അവൾ അലസമായി ചോദിച്ചു "എന്റെ പേര് ദീപക്.... ദീപു എന്ന് വിളിക്കും....!"അവൻ പറഞ്ഞു.... "നല്ല പേര്.... ഇത് പറയാനാണോ വന്നത്....?" അവൾ അവന്റെ മുന്നിൽ കൈയും കെട്ടി നിന്നു "അല്ല.... ശരിക്ക് പറഞ്ഞാൽ.... ഞാൻ.... പിന്നെ... എനിക്ക്...."അവൻ നിന്ന് ബബ്ബബ്ബ അടിച്ചതും ശിഖക്ക് കാര്യം പിടി കിട്ടി "ചേട്ടൻ ഒരു കാര്യം ചെയ്യ്.... പറയാനുള്ള ധൈര്യം ഒക്കെ ആവുമ്പോൾ ഒന്നുകൂടി വാ.... എന്നിട്ട് ഇങ്ങനെ വിറക്കാതെ ചങ്കുറ്റത്തോടെ പറയ്.... " അവൾ അതും പറഞ്ഞു തിരിഞ്ഞു നടക്കാനൊരുങ്ങിയതും "ശിഖാ I love you...." അവൻ ശ്വാസം വിടാതെ പറഞ്ഞതും അവൾ തിരിഞ്ഞു നോക്കി "എനിക്ക് തന്നെ ഒരുപാട് ഇഷ്ടാ.... അത് പറയാൻ ധൈര്യം ഇല്ലാഞ്ഞിട്ടല്ല.... താൻ reject ചെയ്‌താൽ എനിക്കത് സഹിക്കാൻ പറ്റില്ല.... അതുകൊണ്ടാ...." അവൻ പറയുന്നതൊക്കെ കേട്ട് അവൾ തിരിഞ്ഞു നടന്നു "അല്ല താൻ മറുപടി ഒന്നും പറഞ്ഞില്ല....?" തിരിഞ്ഞു നടക്കുന്നവളെ നോക്കി അവൻ വിളിച്ചു ചോദിച്ചു

"മറുപടി ഞാൻ പറഞ്ഞാൽ മതിയോ....?" ശബ്ദം കേട്ട് രണ്ട് പേരും ഒരുപോലെ തല ചെരിച്ചു നോക്കി അവിടെ ബൈക്കിൽ കൈയും കെട്ടി ഇരിക്കുന്ന ജീവയെ കണ്ട് ശിഖയുടെ ചുണ്ടിൽ പുഞ്ചിരി മൊട്ടിട്ടു "എന്താ....?" ദീപു അവനെ നോക്കി മുഖം ചുളിച്ചു "നിനക്ക് മറുപടി ഞാൻ തന്നാൽ മതിയോ എന്ന്...." അവൻ ബൈക്കിൽ നിന്നിറങ്ങി അവന് നേരെ നടന്നു "അതിന് താൻ ഏതാ....?" അവനെ നോക്കി പുഞ്ചിരിക്കുന്ന ശിഖയെ കണ്ട് ദീപു സംശയത്തോടെ അവനോട് ചോദിച്ചു "ദാ ഈ നിൽക്കുന്നവളെ കെട്ടാൻ പോകുന്നവൻ.... എന്തേ....?" ജീവയുടെ മറുപടി കേട്ട് ദീപു മാത്രമല്ല ശിഖയും ഞെട്ടി ദീപുവിന്റെ മുഖം വാടി.... അവന്റെ മുഖത്ത് സങ്കടം നിഴലിച്ചു ശിഖയെ ഒരിക്കൽ കൂടി നോക്കിക്കൊണ്ട് അവൻ തിരികെ നടന്നു അവൻ പോയതും ജീവ ശിഖയെ നോക്കി കണ്ണുരുട്ടി "ആര് എന്ത് തന്നാലും കൈയും നീട്ടി അങ്ങ് വാങ്ങിക്കോണം...." അവൻ അവളുടെ കൈയിൽ നിന്ന് ആ ഗിഫ്റ്റ് തട്ടിപ്പറിച്ചുകൊണ്ട് അവളോട് ചൂടായി അവൾ പല്ല് കാണിച്ചു ഒന്ന് ഇളിച്ചു കൊടുത്തു ജീവ ദേഷ്യത്തോടെ അത് തുറന്ന് നോക്കി പരസ്പരം കൊക്കുരുമ്മുന്ന രണ്ട് അരയന്നങ്ങൾക്ക് നടുവിൽ ചുവന്ന നിറത്തിലുള്ള ഒരു ഹാർട്ട് ഷേപ്പിനുള്ളിൽ

*I love You * എന്ന് ഭംഗിയിൽ എഴുതിയിരിക്കുന്നു അത് കണ്ടതും ജീവക്ക് കലി കയറി.... അവന്റെ ദേഷ്യം കണ്ട് ശിഖ ചിരി കടിച്ചു പിടിച്ചു "വൗ.... എന്ത് ഭംഗിയാ കാണാൻ....!" ശിഖ അത് പറഞ്ഞതും അവനത് എടുത്ത് ദൂരേക്ക് എറിഞ്ഞു "അവന്റെ ഒരു i love you...." ചുണ്ട് കോട്ടി പിറുപിറുത്തുകൊണ്ട് അവൻ ബൈക്കിൽ കയറിയതും ശിഖ ചിരിച്ചുകൊണ്ട് അവന്റെ പിറകെ പോയി "അല്ലാ.... ആ ചേട്ടനോട് എന്നെ കെട്ടാൻ പോകുന്ന ആളെന്ന് പറഞ്ഞു പറ്റിച്ചത് എന്തിനാ ....?" അവൾ ചുണ്ട് കൂർപ്പിച്ചു ചോദിച്ചതും ജീവ തല ചെരിച്ചു അവളെ നോക്കി "ഞാൻ ആരെയും പറ്റിച്ചതല്ല... ഉള്ളത് തന്നാ പറഞ്ഞെ....!" അവളെ നോക്കി കണ്ണുരുട്ടി പറഞ്ഞതും അവൾ അവനെ അടിമുടി നോക്കി "എന്ന് വെച്ചാൽ...?" ശിഖ "നിന്ന് ചിലക്കാതെ വന്ന് കയറുന്നുണ്ടോ നീ....?" അവൻ ഒച്ചയെടുത്തതും ശിഖ തലയാട്ടി ചിരിച്ചുകൊണ്ട് വന്ന് ബൈക്കിൽ കയറി •••••••••••••••••••••••••••••••°

"Baby....." സാക്ഷി notes എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് സാഗർ അവളുടെ മുറിയിലേക്ക് കയറി വന്നത് അവൾ അവനെ മൈൻഡ് ആക്കാതെ ബെഡിൽ ഇരുന്ന് എഴുത്തു തുടർന്നതും സാഗർ ചിരിച്ചുകൊണ്ട് അവളുടെ അടുത്തായി വന്ന് കിടന്നു അവൾ അവനെ നോക്കി കണ്ണുരുട്ടിയെങ്കിലും അവനത് കണ്ട ഭാവം നടിക്കാതെ ഹെഡ് ബോർഡിൽ ചാരി ഇരുന്നു "ഞാൻ ഹെല്പ് ചെയ്യണോ ബേബി....?" അവന്റെ ചോദ്യത്തിന് മറുപടിയെന്നോണം അവൾ അവനെ തുറിച്ചു നോക്കി... അവൻ കണ്ണിറുക്കി ചിരിച്ചു അവൾ അത് ശ്രദ്ധിക്കാതെ എഴുത്ത് തുടർന്നു.... സാഗറിന് അത് പിടിച്ചില്ല അവൻ അവളുടെ മുടിയിൽ പിടിച്ചു വലിച്ചു അവൾ ദേഷ്യത്തോടെ അവന്റെ വയറിൽ ഇടിച്ചു.... അവൻ വീണ്ടും അവളുടെ മുടിയിൽ പിടിച്ചു വലിച്ചതും സാക്ഷിക്ക് ശരിക്കും ദേഷ്യം വന്നു മുന്നും പിന്നും നോക്കാതെ അവൾ അവനെ ചവിട്ടി താഴെയിട്ടു "മമ്മാ....!" താഴെ വീണ സാഗർ നടുവിന് കൈ കൊടുത്തു വേദനയോടെ വിളിച്ചു .........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...