സാഗരം സാക്ഷി...❤️: ഭാഗം 45

 

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"അമ്മയോട് മാത്രമേ അനുവാദം ചോദിക്കാനുള്ളു.... ഇവനെ ഞാൻ കൊണ്ട് പോകുവാ.... എന്റെ കൂടെപ്പിറപ്പായിട്ട്..... " "അല്ലാ ഞങ്ങളുടെ കൂടെപ്പിറപ്പായിട്ട്...."സാഗറിനെ തിരുത്തിക്കൊണ്ട് അലക്സ് ജീവയുടെ മറുതോളിൽ കൈയിട്ടു "കൊണ്ട് പൊയ്ക്കോ..... ഇനിയെങ്കിലും എന്റെ മോൻ സന്തോഷത്തോടെ ജീവിക്കണം.... " ടീച്ചറമ്മ ജീവയുടെ നെറ്റിയിൽ അമർത്തി മുത്തി.... അവൻ തിരിച്ചും "എന്റെ മോനൊരു പാവാ.... നോക്കിക്കോണേ അവനെ...."സാഗറിനെയും അലക്സിനെയും ചേർത്തു പിടിച്ചു ടീച്ചറമ്മ പറഞ്ഞതും അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു ഇതൊക്കെ കണ്ട് ഹൃദയം പൊട്ടി നിൽക്കുകയായിരുന്നു രവി....! "ജീവാ.... ഇവിടുന്നുള്ള നിന്റെ ഈ പോക്ക് വിജയത്തിലേക്കായിരിക്കണം.... നിന്നെ വില കുറച്ചു കണ്ടവർക്കും തറ പറ്റിക്കാൻ ശ്രമിച്ചവർക്കും മുന്നിൽ നീ വലിയനായി മാറുന്നത് എനിക്ക് കാണണം.... തോറ്റ് പോകരുത്.... പിന്നിട്ട വഴികളിലേക്ക് ഒരിക്കലും തിരിഞ്ഞു നോക്കരുത്..... അടുത്തില്ലെങ്കിലും ഈ അമ്മയുടെ സ്നേഹവും പ്രാർത്ഥനയും നിനക്കുണ്ടാകും....

നശിച്ച ഓർമ്മകൾ മാത്രം സമ്മാനിച്ച വീട്ടിലേക്ക് ഇനി ഒരു തിരിച്ചു വരവ് നിനക്ക് ഉണ്ടാകരുത്.... അത് ഒരുപക്ഷെ നിന്റെ തോൽവിയായി പലരും കാണും...." ടീച്ചറമ്മയുടെ വാക്കുകളിലെ ഉൾക്കുത്ത് രവിക്ക് കൃത്യമായി മനസ്സിലായിരുന്നു അപ്പോഴും ജീവ അമ്മയുടെ കൈയിൽ ചുണ്ട് ചേർത്തു നിൽക്കുകയായിരുന്നു അത് കണ്ട് ടീച്ചറമ്മ അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു "അമ്മയെ ഓർത്തു വിഷമിക്കണ്ട.... നീ ഒപ്പം ഇല്ലാത്ത എന്റെ സങ്കടം നിന്റെ വളർച്ചയിലൂടെ നീ ഇല്ലാതാക്കണം..... അമ്മ പറയുന്നത് മനസ്സിലാവുന്നുണ്ടോ നിനക്ക്....?"ടീച്ചറമ്മ അവന്റെ തലയിൽ തഴുകിയതും അവൻ അവരുടെ കൈയിൽ മുഖം പൂഴ്ത്തിക്കൊണ്ട് മൂളി "എന്നാൽ നിങ്ങൾ പൊയ്ക്കോ..... ഇനി ഇവിടെ നിൽക്കണ്ട...." ടീച്ചറമ്മ അത് പറഞ്ഞുകൊണ്ട് അവന്റെ നെറ്റിയിൽ ഒരിക്കൽ കൂടി മുത്തി ജീവ അമ്മയെ കെട്ടിപ്പിടിച്ചു "Gonna miss you Ammaa...." അവരുടെ തലയിൽ മുത്തി കണ്ണുകൾ ഇറുക്കിയടച്ചു അവൻ പറഞ്ഞതും ആ അമ്മയുടെ മനസ്സ് നിറഞ്ഞു എന്നാൽ ഈ കാഴ്ചയൊക്കെ രവിയുടെ ഉള്ളം പൊള്ളിക്കുകയായിരുന്നു അന്നാദ്യമായി അയാൾ ആ മകന്റെ സ്നേഹം കൊതിച്ചുപോയി....

ഇത്തിരി എങ്കിലും ആ സ്നേഹം തനിക്ക് കൂടി കിട്ടിയിരുന്നെങ്കിൽ എന്നയാൾ ഓർത്തു തന്റെ മകൻ തന്നെ ഒന്ന് ചേർത്തു പിടിച്ചെങ്കിൽ എന്നയാൾ ആശിച്ചു ജീവിച്ചിരിക്കുമ്പോൾ തന്നെ മക്കളുടെ വെറുപ്പ് ഏറ്റു വാങ്ങേണ്ടി വരുന്നത് എത്ര ഭയാനകമാണെന്ന് അയാൾ അറിയുകയായിരുന്നു "തന്നെ ഞാൻ ഇന്ന് ഒന്നും ചെയ്യാത്തത് എന്താണെന്ന് അറിയുമോ....?"സാഗറിന്റെ ചോദ്യം കേട്ടാണ് രവി അമ്മയിൽ നിന്നും മകനിൽ നിന്നും കണ്ണുകൾ പിൻവലിച്ചത് "നിങ്ങൾക്കുള്ള ശിക്ഷ അതാണ്...." സാഗർ അമ്മയെ ചേർത്തു പിടിച്ചു നിൽക്കുന്ന ടീച്ചറമ്മയെ ചൂണ്ടി പറഞ്ഞതും രവിയുടെ കണ്ണ് നിരഞ്ഞു "അത് മാത്രമല്ല.... നിങ്ങൾ പുച്ഛിച്ചു തള്ളിയ എന്റെ ജീവ ഉയരങ്ങളിൽ എത്തുന്നത് നിങ്ങളുടെ ഈ കണ്ണ് കൊണ്ട് തന്നെ നിങ്ങൾ കാണും.... കാണിക്കും ഞാൻ...." സാഗർ ചുണ്ട് കോട്ടി ചിരിച്ചുകൊണ്ട് പറഞ്ഞതും രവിയുടെ കണ്ണുകൾ ജീവയിൽ കുരുങ്ങിക്കിടന്നു "അവസാനകാലത്ത് സ്നേഹിക്കാൻ ആരുമില്ലാതാകുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും നിങ്ങൾ അവനോട് ചെയ്ത ദ്രോഹങ്ങൾ എത്ര വലുതായിരുന്നെന്ന്...

."അലക്സ് സാഗറിനൊപ്പം വന്ന് നിന്ന് പറഞ്ഞതും രവിയുടെ കണ്ണിൽ നിറഞ്ഞ കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി "ഇനി ഇവനെ അന്വേഷിച്ചു ആരും കുരിശിങ്കൽ തറവാട്ടിൽ കാല് കുത്തരുത്..... എല്ലാ ബന്ധവും ഇന്ന് ഇവിടെ ഉപേക്ഷിച്ചിട്ടാ ഞങ്ങൾ അവനെ കൊണ്ട് പോകുന്നത്....ജീവാ.... പോകാം...."അയാളെ നോക്കി പുച്ഛത്തോടെ ചിരിച്ചുകൊണ്ട് അലക്സ് ജീവയോട് പറഞ്ഞതും അവൻ അമ്മയെ ഒന്ന് കൂടി മുത്തി അവർക്കൊപ്പം പുറത്തേക്ക് നടന്നു അവൻ പോകുന്നത് കണ്ട് രവി നിലത്തേക്ക് ഊർന്നിരുന്നു പൊട്ടി പൊട്ടി കരഞ്ഞു ചെയ്തുകൂട്ടിയതൊക്കെ ഓർത്ത് ചങ്ക് പൊട്ടി കരയുന്ന രവിയെ നിറകണ്ണുകളോടെ ടീച്ചറമ്മയും അർജുനനും നോക്കി നിന്നു •••••••••••••••••••••••••••••••° കാർ ഒരു മലമുകളിൽ കൊണ്ട് പോയി നിർത്തി അലക്സ് പുറത്തേക്ക് ഇറങ്ങിയതും കൈയിലെ ഞൊട്ട പൊട്ടിച്ചുകൊണ്ട് സാഗറും പിന്നാലെ ഇറങ്ങി രണ്ട് പേരും രണ്ട് ഭാഗത്തേക്ക് നിന്ന് വിദൂരതയിലേക്ക് കണ്ണ് നട്ടത് കണ്ട് ജീവയും പുറത്തേക്കിറങ്ങി അവൻ കാറിന്റെ ബോണറ്റിൽ ചാരി മാറിൽ കൈയും കെട്ടി എങ്ങോ നോക്കി നിന്നു ഉള്ളിൽ ഇന്ന് നടന്നതൊക്കെ ഒരു തിരമാല പോലെ ആർത്തിരമ്പി വന്നു കൊണ്ടേയിരുന്നു

ഇറങ്ങാൻ നേരം ചങ്ക് പൊട്ടി കരഞ്ഞ രവിയുടെ മുഖം മനസ്സിലേക്ക് വന്നതും അവൻ കണ്ണുകൾ ഇറുക്കിയടച്ചു "എല്ലാം അവസാനിച്ചപ്പോൾ ഒറ്റപ്പെടലിന്റെ നിലയില്ലാ കയത്തിലേക്ക് വഴുതി വീണിരിക്കുന്നു.... ഇന്ന് താൻ വെറും ജീവയാണ്..... പേര് ചേർത്തു വിളിക്കാൻ അച്ഛനില്ല.... സ്വന്തമെന്ന് പറയാൻ വീടില്ല.... ഇന്നത്തോടെ അഡ്ഡ്രസ്സില്ലാത്ത ഒരു അനാഥനായി മാറിക്കഴിഞ്ഞിരിക്കുന്നു....."അവന്റെ ഉൾമനസ്സ് മന്ത്രിച്ചതും അവൻ ഇറുക്കിയടച്ച കൺപോളകൾക്കിടയിലൂടെ ഒരു തുള്ളി കണ്ണുനീർ കവിളിനെ നനയിച്ചു കൊണ്ട് ഒഴുകിയിറങ്ങി അവയെ തുടച്ചു മാറ്റിക്കൊണ്ട് കണ്ണുകൾ തുറന്നതും അവന്റെ വലത് വശത്ത് സാഗറും ഇടത് വശത്ത് അലക്സും അവനെപ്പോലെ കാറിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു അവൻ രണ്ട് പേരെയും മാറി മാറി നോക്കി രണ്ടുപേരും അവനെ നോക്കാതെ മുന്നോട്ട് നോക്കി നിൽക്കുകയായിരുന്നു പെട്ടെന്ന് രണ്ട് പേരും ഒരുപോലെ അവന്റെ തോളിൽ കൂടി കൈയിട്ട് അവനോട് ചേർന്നു നിന്നു രണ്ട് പേരും ഒരുപോലെ അവന്റെ പുറത്ത് ഒന്ന് തട്ടി.... അപ്പോഴും നോട്ടം മുന്നോട്ടായിരുന്നു "നിനക്ക് ഞങ്ങളില്ലെടാ....?"

അലക്സിന്റെ ചോദ്യത്തിനൊപ്പം സാഗറിന്റെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി മൊട്ടിട്ടു സാഗർ മുന്നോട്ട് ആഞ്ഞു അവന്റെ കണ്ണ് തുടച്ചു കൊടുത്തതും ചെറുപ്പത്തിൽ താൻ കരയുമ്പോൾ കണ്ണ് തുടക്കുന്ന കുഞ്ഞു സാഗർ അവന്റെ ഓർമയിൽ തെളിഞ്ഞു "നീ ഹാപ്പി ആയി ഇരിക്കുന്നത് കാണുന്നതാടാ ഞങ്ങൾക്ക് സന്തോഷം...." അലക്സ് അവന്റെ തോളിൽ മുറുകെ പിടിച്ചു പറഞ്ഞതും ജീവ ചിരിക്കണോ കരയണോ എന്ന് അറിയാൻ വയ്യാത്ത അവസ്ഥയിലായിപോയി അവരെ രണ്ട് പേരെയും ജീവ ഒരിക്കൽ കൂടി നോക്കി "എന്ത് കണ്ടിട്ടാടാ നീയൊക്കെ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ....?" ജീവ കണ്ണ് തുടച്ചു ചിരിച്ചോണ്ട് ചോദിച്ചതും അലക്സ് കണ്ണ് ചിമ്മി ചിരിച്ചു.... സാഗർ ജീവയുടെ കവിളിൽ കടിച്ചു "ആഹ്...." ജീവ കവിളിൽ കൈ വെച്ച് അവനെ നോക്കി കണ്ണുരുട്ടി "ഞങ്ങൾ നിന്നേം കൊണ്ടേ പോകൂ...."സാഗർ അവന്റെ കഴുത്തിൽ കൈയിട്ട് ലോക്ക് ചെയ്ത് നുണക്കുഴി കാട്ടി ചിരിച്ചതും ജീവയും ചിരിച്ചു പോയി ജോർജിന്റെ വിളി വന്നതും പിന്നെ നേരം കളയാതെ മൂന്നും വീട്ടിലേക്ക് വിട്ടു •••••••••••••••••••••••••••••••°

"ശിഖ എവിടെ....അവൾക്ക് എങ്ങനെ ഉണ്ട് ?" വീട്ടിൽ കയറി വന്നയുടൻ തന്നെ സിറ്റ്ഔട്ടിൽ നിന്ന സാക്ഷിയോട് ജീവ അതാണ് ചോദിച്ചത് "അവൾക്ക് കുഴപ്പം ഒന്നുല്ല.... മുറിയിൽ ഉണ്ട്...."അവൾ പുഞ്ചിരിയോടെ പറഞ്ഞതും ജീവ അകത്തേക്ക് പാഞ്ഞു ജീവക്ക് പിറകെ പോകാൻ നിന്ന സാക്ഷിയുടെ കൈയിൽ പിടിച്ചു നിർത്തിക്കൊണ്ട് സാഗർ പുഞ്ചിരിച്ചു "എന്ത് നോക്കി നിൽക്കുവാടാ..... കയറിപ്പോടാ അകത്ത്...." സാക്ഷിയുടെ മുഖത്തേക്ക് തന്നെ നോക്കി സാഗർ പറഞ്ഞതും അവരെ നോക്കി നിന്ന അലക്സ് അപ്പൊ തന്നെ അകത്തേക്ക് വിട്ടു അവൻ പോയതും സാഗർ സാക്ഷിയുടെ കൈയിൽ പിടിച്ചു ഒറ്റ വലി.... അവൾ അവന്റെ നെഞ്ചിൽ വന്നിടിച്ചു നിന്നതും അവൻ അവളുടെ ഇടുപ്പിലൂടെ കൈയിട്ട് ചേർത്തു പിടിച്ചു "നിനക്ക് എന്നെ കാണുമ്പോ കാണുമ്പോ കേറി പിടിക്കാൻ തോന്നുവാണല്ലോ.... മാറി നിൽക്കെടാ അങ്ങോട്ട്...."സാക്ഷിയുടെ തുറിച്ചു നോട്ടവും ദേഷ്യവും ഒക്കെ അവൻ പുച്ഛിച്ചു തള്ളി "നിന്നോടാ പറഞ്ഞെ മാറി നിൽക്കാൻ...."സാക്ഷി കണ്ണുരുട്ടി അവനെ പിടിച്ചു പിന്നിലേക്ക് തള്ളിയതും അവൻ ഭിത്തിയിൽ ഇടിച്ചു നിന്നു

"എന്നെ തൊട്ടാൽ കൊല്ലും ഞാൻ...."അവന് നേരെ വിരല് ചൂണ്ടി അവൾ ദേഷ്യത്തോടെ പറഞ്ഞതും അവൻ ആ വിരലിൽ പിടിച്ചു മുത്തി "Youu.....!" അവൾ കൈ വലിച്ചെടുത്തുകൊണ്ട് ഒച്ചയെടുത്തതും അവൻ ചുണ്ട് കടിച്ചു പിടിച്ചു ചിരിച്ചു "Rascal....!" അവൾ ചുണ്ടിനടിയിലിട്ട് പിറുപിറുത്തതും അവൻ കൈയും കെട്ടി അവൾക്ക് മുന്നിൽ നിന്നു മുറ്റത്ത് ഒരു കാർ വന്ന് നിന്നതും രണ്ടുപേരും ഒരുപോലെ അങ്ങോട്ട് നോക്കി അതിൽ നിന്ന് ഇറങ്ങി വരുന്ന സഞ്ജുവിനെയും അവന്റെ അമ്മയെയും കണ്ടതും സാക്ഷിയുടെ മുഖം മാറി സാഗർ ചൂളമടിച്ചുകൊണ്ട് സിറ്റ്ഔട്ടിൽ കാലിന്മേൽ കാല് കയറ്റി വെച്ച് ഫോണിൽ തോണ്ടി ഇരുന്നു അവർ അകത്തേക്ക് വരുന്നത് കണ്ടതും സാക്ഷി വെട്ടി തിരിഞ്ഞു അകത്തേക്ക് പോകാൻ നിന്നു "സാക്ഷി.... പോകരുത്.... എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്...." അവനത് പറഞ്ഞതും സാക്ഷി ദേഷ്യത്തോടെ തിരിഞ്ഞു നോക്കി വസു സാഗറിനെ നോക്കി പുച്ഛിച്ചുകൊണ്ട് ആ വീടിന്റെ വലുപ്പം അളന്നു "സാക്ഷി.... എനിക്കറിയാം നിനക്ക് എന്നോട് ദേഷ്യമാണെന്ന്.....

അങ്ങനെയാണ് ഞാൻ നിന്നോട് പെരുമാറിയത് നിന്നെ ചേർത്തു പിടിക്കേണ്ട സമയത്ത്.... നിന്റെ കൂടെ നിൽക്കേണ്ട സമയത്ത് ഞാൻ നിന്നെ ഇട്ടിട്ട് പോയി അറിയാം.... ചെയ്തത് തെറ്റാണെന്ന്..... ആ തെറ്റ് എങ്ങനെ തിരുത്തണമെന്ന് എനിക്കറിയില്ല..... ഒന്ന് മാത്രമറിയാം.... I love you saakshi...." അവൻ ആദ്രമായി പറഞ്ഞതും സാക്ഷി മുഖം തിരിച്ചു കൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു സാഗർ ഫോണിലേക്ക് തന്നെ നോക്കി പുഞ്ചിരിയോടെ ഇരുന്നു "നീയും എന്നെ സ്നേഹിച്ചിരുന്നില്ലേ സാക്ഷി.... എനിക്കറിയാം നീ ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ട് ചെയ്ത് പോയ തെറ്റ് എനിക്ക് തിരുത്തണം.... അതിന് നിന്റെ കഴുത്തിൽ എന്റെ കൈകൊണ്ട് ഒരു താലി അണിയിക്കണം എനിക്ക്...." സഞ്ജു പറയുന്നത് കേട്ട് സാക്ഷി ഞെട്ടലോടെ അവനെ നോക്കി അവന്റെ കണ്ണിൽ നിറഞ്ഞു നിൽക്കുന്ന പ്രണയം അത് താനാണെന്ന് തോന്നിപ്പോയി അവൾക്ക്....!........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...