സാഗരം സാക്ഷി...❤️: ഭാഗം 48

 

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"മുടി വല്ലാതങ്ങു വളർന്നു.... ഇന്ന് എന്തായാലും ഒന്ന് മുടി വെട്ടണം....." മുടിയിഴകൾക്കിടയിലൂടെ വിരലോടിച്ചു കൊണ്ട് അവൻ കണ്ണാടിയിൽ നോക്കി പറഞ്ഞു "നിന്നോട് പറഞ്ഞ എന്നേ വേണം തല്ലാൻ...."ജീവ സ്വയം തലക്കടിച്ചു "Chill മച്ചാ.... All is well...." ജീവയുടെ നെഞ്ചിൽ ഒന്ന് ഇടിച്ചുകൊണ്ട് അവൻ പറഞ്ഞതും ജീവ അവനെ ഒന്ന് ഇരുത്തി നോക്കി "അതും പറഞ്ഞു നീ ഇവിടെ ഇരുന്നോ.... അവസാനം അവളെ ആ സഞ്ജു കെട്ടിക്കൊണ്ട് പോകുന്നത് നോക്കി നിൽക്കേണ്ടി വരും...." ജീവ ചവിട്ടി തുള്ളി പുറത്തേക്ക് പോകുന്നതിനിടയിൽ പറഞ്ഞതും "നമുക്ക് കാണാലോ.... ആര് കെട്ടുമെന്നും ആര് നോക്കി നിൽക്കുമെന്നും....."സാഗർ വിളിച്ചു പറയുന്നത് കേട്ട് ജീവ തിരിഞ്ഞു നോക്കി കണ്ണുരുട്ടി പുറത്തേക്ക് പോയി സാഗർ ഫോൺ എടുത്ത് അതിൽ തോണ്ടി ബെഡിലേക്ക് വീണു ••••••••••••••••••••••••••••••° സാക്ഷി ഹാളിലേക്ക് ചെന്നപ്പോഴേക്കും ജോർജ് സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു.... സാറ അടുത്തിരുന്ന് ജോർജിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് അവൾ വിറച്ചു വിറച്ചു അവരുടെ അടത്തേക്ക് നടന്നു

"പ.... പപ്പാ...." അവൾ പേടിയോടെ വിളിച്ചത് ജോർജ് ദേഷ്യത്തോടെ അവളെ നോക്കി ആ നോട്ടം കണ്ട് സാക്ഷി പിന്നിലേക്ക് വേച്ചു പോയി അത്ര ദേഷ്യത്തിലായിരുന്നു ജോർജ് അപ്പോൾ സാറ അയാളുടെ കൈയിൽ പിടി മുറുക്കിയതും കണ്ണുകളടച്ചു ദേഷ്യം നിയന്ത്രിച്ചുകൊണ്ട് ജോർജ് അവിടെ നിന്നും എണീറ്റ് പോയി സാറ ദയനീയമായി അവളെ നോക്കി "മമ്മാ...." അവൾ സാറയുടെ മാറിലേക്ക് വീണതും സാറ അവളെ ചേർത്തു പിടിച്ചു "നിന്നെക്കുറിച്ചു പപ്പക്ക് ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു മോളെ.... സഞ്ജയ്‌ കാരണം നീ ഒരുപാട് വേദനിച്ചിട്ടുണ്ടെന്ന് അറിഞ്ഞത് കൊണ്ടാ അവനോട് പപ്പക്ക് ഇത്ര ദേഷ്യം....എനിക്കും അങ്ങനെ തന്നെയാ നീ എടുത്ത ഈ തീരുമാനം തെറ്റായിപ്പോയി മോളെ.... പക്ഷേ അതിന്റെ പേരിൽ നിന്നോട് ദേഷ്യപ്പെടാനോ അകറ്റി നിർത്താനോ എനിക്ക് പറ്റണില്ല.... പപ്പയെ സമാധാനിപ്പിക്കണോ മോൾടെ കൂടെ നിൽക്കണോ എന്നൊന്നും മനസ്സിലാവുന്നില്ല എനിക്ക്...." സാറ അവളുടെ തലയിൽ തലോടി പറഞ്ഞതും സാക്ഷി കണ്ണുകൾ ഇറുക്കിയടച്ചു

"എന്റെ തീരുമാനമാണ് ശരി.... ഇവിടെ നിന്ന് എനിക്കൊരു യാത്രയയപ്പ് ഇപ്പൊ അനിവാര്യമാണ്.... അതൊരിക്കലും നല്ല രീതിയിൽ ആവാൻ പാടില്ല.... പപ്പയും മമ്മയും ആരും എന്നെ സ്നേഹിക്കാൻ പാടില്ല.... സ്നേഹിച്ചാൽ എന്റെ ജീവിതത്തെ ബാധിച്ച കരിനിഴൽ നിങ്ങളെ കൂടി ബാധിക്കാൻ തുടങ്ങും...." മനസ്സിൽ ഓർത്തുകൊണ്ട് അവൾ സാറയിൽ നിന്ന് അടർന്നു മാറി "ഒന്നുകൂടി ആലോചിക്ക് മോളെ.... " സാറ അവളുടെ കവിളിൽ കൈ വെച്ചതും സാക്ഷി ആ കൈ എടുത്ത് മാറ്റി "എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ല.... ആര് എതിർത്താലും സഞ്ജു എന്റെ കഴുത്തിൽ താലി കെട്ടും.... അതിൽ ഒരു മാറ്റാവുമില്ല...." സാക്ഷി കണ്ണ് തുടച്ചു മനസ്സ് കല്ലാക്കി വാശിയോടെ പറഞ്ഞു "മോളെ നീ....?"സാറ വേദനയോടെ സാക്ഷിയെ നോക്കിയതും അവൾ വെട്ടി തിരിഞ്ഞു അകത്തേക്ക് പോയി സാറ എന്ത് ചെയ്യണമെന്നറിയാതെ തളർന്നിരുന്നു •••••••••••••••••••••••••••••••° ഡോറിൽ മുട്ട് കേട്ടാണ് ശിഖ പോയി ഡോർ തുറന്ന് കൊടുത്തത് നോക്കിയപ്പോൾ ജീവയായിരുന്നു.... അവനെ കണ്ടപ്പോൾ തന്നെ അവളൊന്ന് പതറിപ്പോയി "പേടിക്കണ്ട.... ഞാൻ ഒരു കാര്യം പറയാൻ വന്നതാ...." അവളുടെ നിൽപ്പ് കണ്ട് അവൻ ചമ്മിയ ചിരിയോടെ പറഞ്ഞു "എന്ത്‌ കാര്യം....?" അവൾ ഡോർ മുഴുവനായും തുറന്ന് കൊണ്ട് പുറത്തേക്ക് ഇറങ്ങി

"കുറച്ചു മുൻപ് സഞ്ജുവും അവന്റെ അമ്മയും ഇവിടെ വന്നിരുന്നു...." ജീവ അത് പറഞ്ഞതും ശിഖയുടെ മുഖം മാറി "എന്തിന്....?" അവൾ ഇഷ്ടക്കേടോടെ ചോദിച്ചതും ജീവ കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തു "ഇല്ല ചേട്ടാ.... സഞ്ജുവിനോട് ക്ഷമിക്കാൻ ചേച്ചിക്ക് ഈ ജന്മത്ത് സാധിക്കില്ല..... ചേച്ചി ഒരിക്കലും അവനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കില്ല...." ശിഖ ഒക്കെ കേട്ട് തറപ്പിച്ചു പറഞ്ഞതും "അറിയാം.... സാക്ഷി ഇങ്ങനെയൊക്കെ പെരുമാറുന്നതിൽ എന്തോ ഒരു കാരണമുണ്ട്.... അത് ഉറപ്പാ..... ആന്റിയെയും അങ്കിളിനെയും വെറുപ്പിച്ചിട്ട് ഇങ്ങനൊരു തീരുമാനം സാക്ഷി എടുക്കണമെങ്കിൽ ഗുരുതരമായ എന്തോ പ്രശ്നം ഉണ്ട്...."ജീവ പറയുന്നത് ശരിയാണെന്ന് തോന്നി "എനിക്ക് തന്റെ ഒരു ഹെല്പ് വേണം...." അവനത് പറഞ്ഞതും അവൾ എന്തെന്ന അർത്ഥത്തിൽ അവനെ നോക്കി "എന്ത് ഹെല്പ്....?" "അല്ലാ..... അങ്ങനെ ഒന്നും ഉണ്ടാവില്ല.... എന്നാലും....അവളുടെ മനസ് ആകെ കലങ്ങി മറിഞ്ഞിരിക്കുവാ..... എന്തെങ്കിലും അബദ്ധം കാണിക്കുമോ എന്നൊരു പേടി.... അതുകൊണ്ട് താൻ ഇന്ന് മുതൽ സാക്ഷിയുടെ മുറിയിൽ കിടക്കുമോ....?"

അവന്റെ ചോദ്യം കേട്ട് ശിഖ ചിരിച്ചു "എന്റെ ചേച്ചി ആത്മഹത്യ ചെയ്യുമെന്നാണോ പറഞ്ഞു വരുന്നത്....?"അവൾ കൈയും കെട്ടി അവന് മുന്നിൽ നിന്നതും അവനൊന്നും മിണ്ടിയില്ല "എന്റെ ചേച്ചി അത്ര പൊട്ടി അല്ലാ ചേട്ടാ.... ചേച്ചി ആത്മഹത്യ ചെയ്യുമെന്ന പേടിയൊന്നും വേണ്ട.... അത്രക്ക് പേടിയാണെൽ ഞാൻ ഇന്ന് മുതൽ ചേച്ചിക്ക് കൂട്ട് കിടന്നോളാം...."അവൾ പുഞ്ചിരിയോടെ പറഞ്ഞതും ജീവ തല കുലുക്കി തിരിഞ്ഞു നടന്നു തിരിഞ്ഞു നടന്ന ജീവ പെട്ടെന്ന് നിൽക്കുന്നത് കണ്ടതും ശിഖ നെറ്റി ചുളിച്ചു നോക്കി "അതേയ്.... നേരത്തെ അറിയാതെ സംഭവിച്ചതാ.... സോറി...."അവൻ നെറ്റി ചൊറിഞ്ഞു പറയുന്നത് കേട്ട് ശിഖക്ക് ചിരി പൊട്ടി "ഇതിന് നേരത്തെ ഒരു സോറി പറഞ്ഞതല്ലേ....?" അവിടെ ചിരിയോടെ ചോദിച്ചതും "ആണല്ലേ.... ഞാനത് മറന്നു...." ചമ്മിയ ചിരിയോടെ അതും പറഞ്ഞു തിരിഞ്ഞു നടക്കുന്നവനെ കാണെ അവൾ ഉള്ള് നിറഞ്ഞു ചിരിച്ചു പോയി ഇടക്കിടക്ക് തിരിഞ്ഞു നോക്കി പോകുന്ന ജീവയെ നോക്കി തലക്ക് കൈയും കൊടുത്ത് അവൾ നിന്നു പോയി •••••••••••••••••••••••••••••••°

"എന്തിനാ നീ ചുമ്മാ ചുമ്മാ വിളിച്ചു ശല്യപ്പെടുത്തുന്നത്....?" തുടരെ തുടരേയുള്ള സഞ്ജുവിന്റെ കാൾ കണ്ട് അരിശം മൂത്ത് സാക്ഷി അറ്റൻഡ് ചെയ്തുകൊണ്ട് ചൂടായി "സോറി സാക്ഷി.... ഞാൻ വിളിച്ചിട്ട് നീ എടുക്കാത്തത് കൊണ്ടാ വീണ്ടും വീണ്ടും വിളിച്ചത്...." അവന്റെ മറുപടി കേട്ട് സാക്ഷി കൈ ചുരുട്ടി പിടിച്ചു "വിളിച്ചിട്ട് എടുത്തില്ലെങ്കിൽ വീണ്ടും വീണ്ടും വിളിക്കുന്നത് എന്തിനാ.... നിന്നോട് സംസാരിക്കാൻ എനിക്ക് താല്പര്യമില്ലെന്ന് നിനക്കറിയില്ലേ...."സാക്ഷി അമർഷത്തോടെ ചോദിച്ചതും സഞ്ജു ചിരിച്ചു "പക്ഷേ എനിക്ക് നിന്നോട് സംസാരിക്കുന്നത് ഒരുപാട് ഇഷ്ടാണല്ലോ സാക്ഷി.... അപ്പൊ പിന്നേ എനിക്ക് വിളിച്ചല്ലേ പറ്റൂ.... " അവന്റെ സംസാരം അവളെ നന്നായി ചൊടിപ്പിച്ചു "നിങ്ങൾ പറഞ്ഞത് പോലൊക്കെ ഞാൻ ചെയ്തില്ലേ.... പിന്നേ എന്തിനാ ഫോൺ ചെയ്ത് ശല്യപ്പെടുത്തുന്നെ....?" "എന്റെ ഭാര്യയാകാൻ പോകുന്നവളെ വിളിക്കുന്നതിൽ ഞാനൊരു തെറ്റും കാണുന്നില്ല സാക്ഷി...." ഫോണിലൂടെ കേൾക്കുന്ന അവന്റെ ചിരി അവളുടെ രക്തം തിളപ്പിച്ചു "നിന്റെ ലൈഫിൽ നീ എടുത്ത ഏറ്റവും വലിയ തീരുമാനമാണ് എന്നേ സ്വന്തമാക്കണമെന്നുള്ളത്.... അത് ഞാൻ നിനക്ക് മനസ്സിലാക്കി തരും.... നീയും നിന്റെ വീട്ടുകാരും കൂടി എന്നോട് ചെയ്തതിനൊക്കെ എണ്ണിയെണ്ണി പകരം ചോദിച്ചിരിക്കും ഞാൻ.... ഓർത്തോ...."

സാക്ഷി വാശിയോടെ പറഞ്ഞതും സഞ്ജു പൊട്ടി ചിരിച്ചു "ഒക്കെ നിന്റെ വെറും തോന്നലാണ് സാക്ഷി.... നിന്നെ എന്റെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിപ്പിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇനിയും എന്റെ ചൊല്പടിക്ക് നിർത്താൻ എനിക്ക് കഴിയും...." സഞ്ജു ആത്മവിശ്വാസത്തോടെ പറഞ്ഞതും സാക്ഷി ചുണ്ട് കോട്ടി ചിരിച്ചു "All the best...." പുച്ഛത്തോടെ പറഞ്ഞുകൊണ്ട് അവൾ ഫോൺ ബെഡിലേക്ക് ഇട്ടു "വാഹ്..... "വാതിൽക്കൽ നിന്ന സാഗറിന്റെ ശബ്ദം കേട്ട് സാക്ഷി അങ്ങോട്ട് നോക്കി "അപ്പൊ ഞാൻ ഊഹിച്ചത് പോലെ ഇതൊരു ബ്ലാക്‌മെയ്ലിംഗ് തന്നെ ആയിരുന്നല്ലേ....?" അവന്റെ ചോദ്യത്തിന് അവൾ മറുപടി ഒന്നും പറയുന്നില്ലെന്ന് കണ്ടതും അവൻ അകത്തേക്ക് കയറി വന്നു "പ്രശ്നം എന്താണെന്ന് ഞാൻ ചോദിക്കുന്നില്ല..... നിന്റെ അഹങ്കാരം അത് പറയാൻ സമ്മതിക്കില്ല.... And mainly.... അതറിയാൻ എനിക്ക് ഒരു ഇൻട്രസ്റ്റും ഇല്ല...." ബെഡിൽ വന്ന് മലർന്ന് കിടന്ന് കൊണ്ട് അവൻ പറഞ്ഞതും സാക്ഷി അവനെ നോക്കി കണ്ണുരുട്ടി "നിന്നെ ട്രാപ് ചെയ്തതാണെന്ന് മനസ്സിലായി.... So.... ഞാൻ നിനക്ക് ഒരു ഓഫർ തരാം നിന്നെ കെട്ടണമെന്ന് ചെറുതായിട്ട് ഒന്ന് ബെഗ് ചെയ്താൽ നിന്നെ കെട്ടുന്ന കാര്യം ഞാനൊന്ന് ആലോചിക്കാം....

"അവൻ പറയുന്നത് കേട്ടതും അവൾ ദേഷ്യത്തോടെ ചാടി എണീറ്റു "ഏയ്‌.... Cool baby.... എന്ന് പറഞ്ഞാൽ നീ കരുതുന്ന പോലെ അല്ലാ.... ചെറുതായിട്ട് ഒന്ന് യാചിക്കണം.... അത്രേ ഉള്ളു.... "സാഗർ ബെഡിൽ എണീറ്റിരുന്നതും സാക്ഷി അവന്റെ കോളറിൽ കുത്തി പിടിച്ചു "ഞാൻ നിന്നോട് യാചിക്കുമെന്ന് സ്വപ്നത്തിൽ പോലും നീ കരുതണ്ട.... മൂത്ത് നരച്ചു ഇവിടെ നിൽക്കേണ്ടി വന്നാലും നിന്നെപ്പോലൊരു ഇടിയറ്റിന്റെ കൂടെ ഞാൻ ജീവിക്കില്ല...." അവൾ ദേഷ്യത്തോടെ പറഞ്ഞതും സാഗർ പുഞ്ചിരിച്ചു "അങ്ങനെ ഒന്നും തറപ്പിച്ചു പറഞ്ഞേക്കല്ലേ..... You will regret...." അവൻ ചുണ്ടിൽ കുസൃതി നിറച്ചതും സാക്ഷി അവനെ ബെഡിലേക്ക് തള്ളി "പോടാ...." അവനെ നോക്കി ചുണ്ട് കോട്ടി അവൾ പറഞ്ഞതും സാഗർ മുന്നോട്ട് വന്ന് അവളുടെ കൈയിൽ പിടിച്ചു വലിച്ചു അവൾ അവന്റെ പുറത്ത് കൂടി വീണതും രണ്ടും കൂടി ബെഡിലേക്ക് വീണു

സാഗറിന്റെ നെഞ്ചിൽ വന്ന് വീണ സാക്ഷി ധൃതിയിൽ എണീക്കാൻ നിന്നതും സാഗർ ഒന്ന് ഉരുണ്ട് കൊണ്ട് അവളുടെ മുകളിൽ കിടന്നു സാക്ഷി അവനെ നോക്കി കണ്ണുരുട്ടുന്നത് വക വെക്കാതെ അവൻ മുൻകൂട്ടി അവളുടെ രണ്ട് കൈയും ഒരു കൈ കൊണ്ട് പിടിച്ചു വേച്ചു "എണീറ്റ് പോടാ...."അവൾ അവനെ നോക്കി അലറിയതും "ശൂ...." ചൂണ്ട് വിരല് കൊണ്ട് അവൻ അവളുടെ ചുണ്ടുകളെ ബന്ധിച്ചു സാക്ഷി ഞെട്ടലോടെ അവനെ നോക്കിയതും അവൻ കള്ളച്ചിരിയോടെ അവളുടെ ചുണ്ടിലൂടെ വിരലോടിച്ചു "സാഗർ.... എന്റെ ക്ഷമയെ പരീക്ഷിക്കരുത്...." അവന്റെ കൈ തട്ടി മാറ്റി അവൾ കലിപ്പിച്ചു പറഞ്ഞതും "No saakshi.... നീയാണ് എന്റെ ക്ഷമയെ പരീക്ഷിക്കുന്നത്.... I can't control anymore...!"അവളുടെ ചുവന്ന ചുണ്ടുകളിൽ തലോടി അവൻ പറഞ്ഞതും സാക്ഷി ഒന്ന് പതറി "I'm sorry Saakshi.... " പൊടുന്നനെ അവളുടെ ചുണ്ടുകളെ വിരല് കൊണ്ട് കൂട്ടിപ്പിടിച്ചു അവൻ അവയെ ചുണ്ടുകൾ കൊണ്ട് പൊതിഞ്ഞതും സാക്ഷി ഒന്ന് ഞെട്ടി.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...