സാഗരം സാക്ഷി...❤️: ഭാഗം 49

 

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

സാഗറിന്റെ നെഞ്ചിൽ വന്ന് വീണ സാക്ഷി ധൃതിയിൽ എണീക്കാൻ നിന്നതും സാഗർ ഒന്ന് ഉരുണ്ട് കൊണ്ട് അവളുടെ മുകളിൽ കിടന്നു സാക്ഷി അവനെ നോക്കി കണ്ണുരുട്ടുന്നത് വക വെക്കാതെ അവൻ മുൻകൂട്ടി അവളുടെ രണ്ട് കൈയും ഒരു കൈ കൊണ്ട് പിടിച്ചു വെച്ചു "എണീറ്റ് പോടാ...."അവൾ അവനെ നോക്കി അലറിയതും "ശൂ...." ചൂണ്ട് വിരല് കൊണ്ട് അവൻ അവളുടെ ചുണ്ടുകളെ ബന്ധിച്ചു സാക്ഷി ഞെട്ടലോടെ അവനെ നോക്കിയതും അവൻ കള്ളച്ചിരിയോടെ അവളുടെ ചുണ്ടിലൂടെ വിരലോടിച്ചു "സാഗർ.... എന്റെ ക്ഷമയെ പരീക്ഷിക്കരുത്...." അവന്റെ കൈ തട്ടി മാറ്റി അവൾ കലിപ്പിച്ചു പറഞ്ഞതും "No saakshi.... നീയാണ് എന്റെ ക്ഷമയെ പരീക്ഷിക്കുന്നത്.... I can't control anymore...!"അവളുടെ ചുവന്ന ചുണ്ടുകളിൽ തലോടി അവൻ പറഞ്ഞതും സാക്ഷി ഒന്ന് പതറി "I'm sorry Saakshi.... " പൊടുന്നനെ അവളുടെ ചുണ്ടുകളെ വിരല് കൊണ്ട് കൂട്ടിപ്പിടിച്ചു അവൻ അവയെ ചുണ്ടുകൾ കൊണ്ട് പൊതിഞ്ഞതും സാക്ഷി ഒന്ന് ഞെട്ടി അവളുടെ അധരങ്ങളെ നോവിക്കാതെ അവയെ ആവോളം നുണഞ്ഞു....

സാക്ഷിയുടെ ശരീരത്തിലൂടെ ഒരു തരിപ്പ് കയറിയതും അവൾ പെട്ടെന്ന് അവനെ തള്ളി മാറ്റി "You....!"അവൾ വർധിച്ച ദേഷ്യത്തോടെ അവന്റെ നെഞ്ചിൽ കൈ കൊണ്ട് ഇടിക്കാനാഞ്ഞതും അവൻ ഉരുണ്ട് മാറി സാക്ഷി ബാലൻസ് തെറ്റി ബെഡിലേക്ക് വീണതും സാഗർ അവളെ പിടിച്ചു തിരിച്ചു കൊണ്ട് അവൾക്ക് മേലെ കിടന്നു ദേഷ്യത്താൽ ചുവന്ന അവളുടെ കവിളിൽ അവൻ അമർത്തി കടിച്ചു..... സാക്ഷി വേദന കൊണ്ട് പുളഞ്ഞതും ഒരു കള്ള ചിരിയോടെ അവൻ വിട്ടു മാറി കലിയോടെ നോക്കുന്നവളെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു അവൻ മാറിയതും അവൾ ബെഡിൽ നിന്ന് ചാടിയിറങ്ങി "നീ.... നീയെന്നെ കിസ്സ് ചെയ്തല്ലേ....?"അവൾ അവനെ തുറിച്ചു നോക്കി ചോദിച്ചതും "ആഹ്.... നീ അറിഞ്ഞില്ലേ.... അറിഞ്ഞില്ലെങ്കിൽ ഒന്ന് കൂടി കിസ്സ് ചെയ്യാം...."സാഗർ ഇരു കൈയും നീട്ടി അവൾക്ക് നേരെ നടന്നതും അവൾ പില്ലോ എടുത്ത് അവന് നേരെ എറിഞ്ഞു "നീ ഒന്ന് പോകുന്നുണ്ടോ....?" അവൾ ദേഷ്യപ്പെട്ടതും അവൻ അവളുടെ ഇടുപ്പിൽ കൈയിട്ട് ഭിത്തിയോട് ചേർത്തു നിർത്തി

"നീ അറിയാത്ത സ്ഥിതിക്ക്.... നിന്നെ ഒന്ന് അറിയിച്ചിട്ടെ ഞാനിനി പോകുന്നുള്ളൂ....."അവളുടെ ഇടുപ്പിൽ അവനൊന്നു നുള്ളിയതും അവൾ അവന്റെ കൈ എടുത്ത് മാറ്റാൻ ശ്രമിച്ചുകൊണ്ട് തുറിച്ചു നോക്കി അതിന് ഒന്ന് ചിരിച്ചുകൊണ്ട് അവൻ അവളെ ഭിത്തിയോട് ചേർത്തു നിർത്തി ഇടുപ്പിൽ നിന്ന് കൈ എടുത്ത് അവളുടെ രണ്ട് കൈയും പിടിച്ചു പിന്നിലേക്ക് തിരിച്ചു ഒരു കൈ കൊണ്ട് ആ കൈകൾ പിടിച്ചു വെച്ചുകൊണ്ട് അവൻ സാക്ഷിയുടെ കവിളിൽ പിടിച്ചു അവളുടെ മുഖം അവനിലേക്ക് അടുപ്പിച്ചു അവൾ എതിർക്കും മുന്നേ അവൻ അവളുടെ ചുണ്ടുകൾ അവന്റെ ചുണ്ടുകളോട് ചേർത്തിരുന്നു ഇത്തവണ അവൻ ആവേശത്തോടെ നുണയുകയായിരുന്നു....രണ്ട് ഇതളുകളും നുണഞ്ഞുകൊണ്ട് അവൻ അവളുടെ കീഴ്ച്ചുണ്ടിൽ പല്ലുകളാമർത്തിയതും അവൾ വേദനയോടെ കണ്ണുകൾ ഇറുക്കിയടച്ചു അവളുടെ എതിർപ്പുകൾ എല്ലാം അവൻ പാടെ അവഗണിച്ചുകൊണ്ട് അവന്റെ ഭാരം മുഴുവൻ അവളുടെ മേൽ ചാരി ആ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങി സാക്ഷിക്ക് എതിർക്കാൻ കഴിയുന്നുണ്ടായിരുന്നില്ല അവന്റെ പല്ലുകൾ മുറിവേൽപ്പിച്ച കീഴ്ച്ചുണ്ടിനെ അവൻ അമർത്തി മുത്തി.... ചുംബനങ്ങൾ കൊണ്ട് സാന്ത്വനിപ്പിച്ചു അവന്റെ ഉള്ളിലെ പ്രണയം പകുത്തു നൽകുകയായിരുന്നവൻ.....

എന്നാൽ സാക്ഷിക്ക് അത് മനസ്സിലായിരുന്നില്ല അവന്റെ ചുണ്ടുകൾ കഴുത്തിലേക്ക് നീങ്ങുന്നതറിഞ്ഞു അവൾ അവളുടെ തല കൊണ്ട് അവന്റെ തലയിൽ ശക്തമായി ഇടിച്ചതും സാഗർ പിന്നിലേക്ക് വേച്ചു പോയി "ഔച്...."വേദനയാൽ അവന്റെ മുഖം ചുളിഞ്ഞു "നീയെന്ത് പണിയാ ഈ...."അവൻ തല ഉഴിഞ്ഞുകൊണ്ട് പറഞ്ഞു മുഴുമിപ്പിക്കും മുന്നേ സാക്ഷിയുടെ കൈ അവന്റെ കരണത്ത് പതിഞ്ഞിരുന്നു പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ സാഗർ ഞെട്ടി "ആകെ ഭ്രാന്ത്‌ പിടിച്ചു നിൽക്കുവാ..... നിന്റെ പരാക്രമം കൂടി കാണാൻ എനിക്ക് വയ്യ....." അവൾ ദേഷ്യത്തോടെ പറഞ്ഞതും സാഗർ കവിളിലും തലയിലും കൈ വെച്ച് ചുണ്ട് ചുളുക്കി "നിനക്ക് തമാശ കളിക്കാൻ എന്നെയേ കിട്ടിയൊള്ളോ..... ഏഹ്ഹ്....? ഓർമ വെച്ച നാള് തൊട്ട് എന്റെ ലൈഫിൽ എനിക്ക് വേദനകൾ മാത്രേ ഉണ്ടായിട്ടുള്ളു.... ഇപ്പോഴും അതേ.... ആ എന്നെ വീണ്ടും വീണ്ടും കുത്തി നോവിക്കാനാ നീ ശ്രമിക്കുന്നെ...." അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് പറയുന്നത് കേട്ട് അവൻ മുഖം ചുളിച്ചു

"കണ്ടയുടനെ ക്രെയിസ് തോന്നാൻ ഞാൻ കാറോ ബൈക്കോ അല്ല സാഗർ.... മനുഷ്യനാണ്.... എനിക്ക് ഫീലിംഗ്സ് ഉണ്ട്.... നിന്റെ ബോറടി മാറ്റാനുള്ള ഒരു ടൈം പാസ്സ് മാത്രം ആയിരിക്കാം ഞാൻ.... പക്ഷേ അതെന്നെ എത്രത്തോളം ഹെർട്ട് ചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ നീ....? ഞാൻ ഓരോ തവണ ഒഴിഞ്ഞു മാറുമ്പോഴും നീ വീണ്ടും വീണ്ടും...." അവൾ ബാക്കി പറയാതെ കണ്ണുകൾ പൂട്ടി ശബ്ദം കേട്ട് ഓടി വന്ന ജീവ ഇതൊക്കെ കേട്ട് സംശയിച്ചു നിന്നു "എന്താ.... എന്താ പ്രശ്നം....?" ജീവ സാക്ഷിയോടായി ചോദിച്ചതും അവൾ കണ്ണും നിറച്ചു അവനെ നോക്കി "ചേട്ടൻ തന്നെ പറഞ്ഞിട്ടില്ലേ.... ഇവന് ഒന്നിനെയും സ്ഥിരമായി ഇഷ്ടപ്പെടാൻ കഴിയില്ലെന്ന്..... പുതിയത് കാണുമ്പോൾ അതിന്റെ പിറകെ പോകും.... പഴയതിനെ തിരിഞ്ഞു നോക്കില്ലെന്ന് അതുപോലെ ഒരു ക്രെയിസ് അട്ട്രാക്ഷൻ ഒക്കെ ആയിരിക്കില്ലേ ഞാനും..... ഞാനെന്താ എല്ലാവർക്കും തട്ടിക്കളിക്കാനുള്ള പാവയാണോ.... എനിക്കും ഒരു മനസ്സ് ഉണ്ടെന്ന് ആരും ഓർക്കാത്തത് എന്താ....?"അവൾ പൊട്ടി തെറിച്ചതും എല്ലാവരും അങ്ങോട്ടേക്ക് വന്നു

"നിങ്ങൾക്കാർക്കും അറിയില്ല...... ജീവിക്കാൻ വേണ്ടി ഒരുപാട് പൊരുതേണ്ടി വന്നിട്ടുണ്ട് എനിക്ക്... ഓർമ വെച്ച കാലം മുതൽ അച്ഛനായി കരുതിയ മനുഷ്യന്റെ അവഗണന സഹിച്ചു വളരേണ്ടി വന്നവളാ ഞാൻ.... അച്ഛനും അച്ഛമ്മയും ഒരു ജോലിക്കാരിയുടെ സ്ഥാനം തന്നപ്പോൾ രക്ഷിക്കാനെന്ന പോലെ വളരെ ചെറിയ പ്രായത്തിൽ തന്നെ എന്നെയൊരു സർക്കാർ സ്കൂളിൽ കൊണ്ട് പോയി ചേർത്തു സർക്കാർ സ്കൂൾ ആവുമ്പോ ഉച്ചക്കഞ്ഞി കിട്ടും.... അച്ഛമ്മയുടെ ചില സമയത്തെ പട്ടിണിക്കിടലിൽ നിന്ന് ഒരു ആശ്വാസമായിരുന്നു എനിക്ക് ആ സ്കൂൾ സ്കൂളിൽ പോകുമായിരുന്നെങ്കിലും അച്ഛനും അച്ഛമ്മക്കും ഞാൻ ജോലിക്കാരി തന്നെ ആയിരുന്നു ആട്ടും തുപ്പും ദേഹോപദ്രവും ഒക്കെ സഹിച്ചു.... അച്ഛനും അച്ഛമ്മയും ശിഖയെ കൊഞ്ചിക്കുന്നത് കുഞ്ഞായിരുന്നപ്പോൾ കൊതിയോടെ നോക്കി നിന്നിട്ടുണ്ട് ഞാൻ എന്നെങ്കിലും എന്നെയും ചേർത്തു പിടിക്കുമെന്ന് ആശിച്ചിട്ടുണ്ട്.... പക്ഷേ ഒന്നും നടന്നില്ല ക്രൂരതകൾ കൂടി എന്നല്ലാതെ എന്നോടുള്ള സമീപനത്തിൽ മാറ്റം ഒന്നും ഉണ്ടായിട്ടില്ല... സായ് എന്നെ അവരുടെ മുന്നിലിട്ട് ഉപദ്രവിച്ചിട്ടും പിടിച്ചു വലിച്ചു കൊണ്ട് പോയിട്ടും എല്ലാവരും ഒരു നോക്ക് കുത്തിയെ പോലെ നിന്നു.... രക്ഷിക്കാൻ ആരും ഉണ്ടായിരുന്നില്ല.... അന്നും എന്നെ രക്ഷിക്കാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു അവിടുന്ന് തിരിച്ചു വന്ന എന്റെ പഠിപ്പ് മുടക്കി പ്രായപൂർത്തിയാവാത്ത എന്നെ ഒരു മധ്യവയസ്കനെ വിവാഹം കഴിപ്പിച്ചു കൊടുക്കാൻ അച്ഛമ്മ ശ്രമിച്ചു...."

അത് കേട്ട് ജോർജും സാറയും അലക്സും ഒക്കെ ഞെട്ടി ശിഖ തല താഴ്ത്തി നിന്നു അന്ന് സഞ്ജുവും ആശാമ്മയും പോലീസുകാരുടെ സഹായത്തോടെ അത് മുടക്കി സഞ്ജു.... അവൻ.... അവൻ മാത്രമാ എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നതെന്ന് എനിക്ക് തോന്നിപ്പോയി.... അവന്റെ നിസ്വാർത്ഥമായ സ്നേഹത്തിന് മുന്നിൽ മനസ്സ് പതറിപ്പോയി.... എപ്പോഴോ ഞാനും അവനെ സ്നേഹിച്ചു തുടങ്ങിയിരുന്നു പക്ഷേ അവൻ.... എന്റെ ആശാമ്മയെ പിഴച്ചവളെന്ന് വിളിച്ചു ആക്ഷേപിച്ചപ്പോൾ.... എന്നെ ഒരു ജാരസന്തതിയായി മുദ്ര കുത്തിയപ്പോൾ അവനെന്നെ ചേർത്തു പിടിക്കുമെന്ന് ഞാൻ കരുതി.... കൂടെ നിൽക്കുമെന്ന് കരുതി.... പക്ഷേ അതൊന്നും ഉണ്ടായില്ല ഒരു നോക്ക് കുത്തിയായി അവന്റെ അമ്മക്കൊപ്പം നിന്നു.... അവന്റെ അമ്മയുടെ വാക്കിനു മുന്നിൽ അവന്റെ പ്രണയം ഒന്നുമല്ലാതാകുന്നത് ഹൃദയം പൊട്ടി നോക്കി നിൽക്കേണ്ടി വന്നു എനിക്ക് ഒടുവിൽ എന്നെ ഒറ്റക്കാക്കി ആശാമ്മയും ഈ ലോകം വിട്ട് പോയി.... തകർന്നു പോയി ഞാൻ.... സമനില തെറ്റുന്നത് പോലെ തോന്നി ജീവന് തുല്യം സ്നേഹിച്ച രണ്ട് പേരും ഒരേ ദിവസം എന്നെ വിട്ട് പോയത് ഓർക്കുമ്പോൾ തന്നെ നെഞ്ച് പൊട്ടുന്നത് പോലെ തോന്നിയിരുന്നു എന്നിട്ടും പിടിച്ചു നിന്നത് എന്തിന് വേണ്ടിയാണെന്ന് അറിയില്ല.....

അച്ഛമ്മ വീട്ടിൽ നിന്ന് ഇരുട്ടിലേക്ക് ഇറക്കി വിട്ടപ്പോഴും ഇനിയെന്തിനാ ജീവിക്കുന്നെ എന്ന് പോലും അറിയില്ലായിരുന്നു പക്ഷേ മരിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു.... ഏത് വിധേനയും പിടിച്ചു നിൽക്കണമെന്ന് മനസ്സിൽ ഉറപ്പിച്ചു പിന്നീട് ഞാൻ ചിന്തിക്കാത്ത കാര്യങ്ങളായിരുന്നു എന്റെ ജീവിതത്തിൽ സംഭവിച്ചത്.... അർഹിക്കാത്ത സ്നേഹവും ബന്ധങ്ങളും ഒക്കെ ഇപ്പൊ എന്നെ വീർപ്പു മുട്ടിക്കുകയാണ് അതിനിടയിൽ ഇവനും കൂടി എന്റെ മനസ്സിലേക്ക് ഇടിച്ചു കയറാൻ ശ്രമിക്കുന്നത് എന്തിനാ....? "അവസാനത്തെ ചോദ്യം സാഗറിനെ നോക്കി ആയിരുന്നു.... അവൻ ഒന്നും മിണ്ടാതെ നിൽക്കുകയാണ് ബാക്കിയുള്ളവർ ഒക്കെ അവൾ അനുഭവിച്ചതൊക്കെ ഓർത്ത് മനസ്സ് പിടഞ്ഞു നിന്നു "എന്തിനാ.... എന്തിനാ വീണ്ടും വീണ്ടും എന്നെ നിന്നിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നത്.... അറിയാതെ സ്നേഹിച്ചു പോകും ഞാൻ..... നിനക്ക് ഒക്കെ ഒരു നേരം പോക്കാണെന്ന് എന്റെ മനസ്സ് അറിയുന്നില്ല.... അറിയാൻ ശ്രമിക്കുന്നില്ല നീ തരുന്ന വേദന കൂടി താങ്ങാൻ എനിക്കാവില്ല സാഗർ..... പ്ലീസ്‌.... എല്ലാം അവസാനിപ്പിക്ക്...... നീ കാണുന്ന കാറും ബൈക്കും പോലെ വലിച്ചെറിയാൻ എന്നെ കിട്ടില്ല സാഗർ..... ഏത് നിമിഷവും മാറി മറിയുന്ന മനസ്സാണ് നിന്റേത്.... നിന്റെ ഇഷ്ടങ്ങളും അങ്ങനെയാണ്..... സ്ഥിരത ഇല്ലാത്ത നിന്റെ ഇഷ്ടങ്ങൾക്ക് മുന്നിൽ നിനക്ക് വലിച്ചെറിയാനുള്ള ഒരു പാഴ് വസ്തുവായി മാറാൻ എനിക്ക് പറ്റില്ല സാഗർ ഇനിയും നീ എന്നെ ഇങ്ങനെ ഇരിറ്റേറ്റ് ചെയ്താൽ എനിക്ക് ഭ്രാന്ത്‌ പിടിക്കും.....! നിർത്തിക്കോ.... എല്ലാം ഇവിടെ വെച്ച് നിർത്തിക്കോ...."

കണ്ണുകൾ അമർത്തി തുടച്ചു കൊണ്ടവൾ പറഞ്ഞതും സാഗർ അവൾക്ക് നേരെ നടന്നു "നിർത്താമായിരുന്നു.... പക്ഷേ എന്ത് ചെയ്യാനാ..... എനിക്ക് നിന്നെ ഇരിറ്റേറ്റ് ചെയ്തില്ലെങ്കിൽ ഉറക്കം വരില്ല സാക്ഷി....." ഇപ്പോഴും അവന് ഒരു കുലുക്കവും ഇല്ലെന്ന് കണ്ടതും സാക്ഷി അവനെ തുറിച്ചു നോക്കി "നീ പറയുന്നത് അനുസരിക്കാൻ എന്നെ കിട്ടില്ല..... Which means.... നീ ഈ ഇരിറ്റേഷൻ ലൈഫ് ലോങ്ങ് സഹിക്കേണ്ടി വരും...." അതും പറഞ്ഞു അവൻ അവളുടെ കൈയിൽ പിടിച്ചു തിരിച്ചു എല്ലാവരും നോക്കി നിൽക്കെ അവൻ അവളുടെ ചുണ്ടിൽ കടിച്ചു ജോർജും സാറയും ഞെട്ടലോടെ പരസ്പരം നോക്കി സാഗർ അവളുടെ ചുണ്ടിൽ മുറിവേൽപ്പിച്ചു കൊണ്ട് വിട്ട് മാറി "സോറി അങ്കിൾ.....കിട്ടിയത് തിരിച്ചു കൊടുത്താ ശീലം..." അവൻ കവിളിൽ കൈ വെച്ച് സാക്ഷിയെ ഒന്ന് നോക്കി ജോർജിനോട് പറഞ്ഞതും സാക്ഷി എല്ലാവരെയും ഒന്ന് നോക്കി കാറ്റു പോലെ പുറത്തേക്ക് പോയി "വേണ്ട..... ചോരത്തിളപ്പ് കുറയുമ്പോൾ തന്നെ ഇങ് വന്നോളും..." പുറത്തേക്ക് ഓടുന്ന സാക്ഷിക്ക് പിന്നാലെ പോകാൻ നിന്ന ജോർജിനെ തടഞ്ഞു കൊണ്ട് സാഗർ പറഞ്ഞു "നീ എന്തിനാ സാഗർ അവളെ ദേഷ്യം പിടിപ്പിക്കുന്നെ.... അവളിപ്പോ വല്ലാത്ത ഒരു മാനസികാവസ്ഥയിലാണ്..... നിന്നെക്കുറിച്ചുള്ള അവളുടെ ധാരണ ഒക്കെ എന്താണെന്ന് നീയും കേട്ടില്ലേ അവളെ തെറ്റ് പറയാൻ പറ്റില്ല.... നിന്റെ character കണ്ടാൽ ആരായാലും ഇങ്ങനെയൊക്കെയേ ചിന്തിക്കു..... പക്ഷേ അങ്ങനെ അല്ലെന്ന് നിനക്ക് പറഞ്ഞു ബോധ്യപ്പെടുത്തിക്കൂടെ....

അത് ചെയ്യാതെ വീണ്ടും ചൊറിയാൻ പോയേക്കുന്നു...."ജീവ ദേഷ്യത്തോടെ പറഞ്ഞതും സാഗർ ചിരിച്ചു "ദേ നീ ഇളിക്കല്ലേ...." ജീവ കണ്ണുരുട്ടി "Cool down mahn.... Cool down...."സാഗർ ജീവയുടെ തോളിൽ തട്ടിയതും ജീവ അത് തട്ടി മാറ്റി "നീ പോയെ..... വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ...." അവനെ തള്ളി മാറ്റി ജീവ ജോർജിന് നേരെ നടന്നു "അവൾ പറഞ്ഞതൊക്കെ കേട്ടില്ലേ....അർഹിക്കാത്ത സ്നേഹവും ബന്ധങ്ങളും അവളെ ഇപ്പൊ വീർപ്പു മുട്ടിക്കുന്നെന്ന് ആര് മനസ്സിലാക്കിയില്ലെങ്കിലും നിങ്ങൾ രണ്ടും അവളെ മനസ്സിലാക്കണമായിരുന്നു.... കൂടെ നിൽക്കണമായിരുന്നു സഞ്ജു അവളുടെ മനസ്സിൽ ഇല്ല.... സഞ്ജുവിനെ അവൾ സ്നേഹിക്കുന്നുമില്ല.... ഉണ്ടായിരുന്നെങ്കിൽ സാഗറിനോട് ഇങ്ങനെ ഒന്നും പറയില്ലായിരുന്നു സഞ്ജുവിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ സാഗറിനെ സ്നേഹിച്ചു പോകുമോ എന്ന ഭയം അവൾക്ക് ഉണ്ടാവില്ലായിരുന്നു...."ജീവ പറയുന്നത് കേട്ട് സാഗറിന്റെ ചുണ്ടിൽ വല്ലാത്തൊരു പുഞ്ചിരി വന്നു "അവൾ ആരെയോ ഭയക്കുന്നുണ്ട്.... അല്ലെങ്കിൽ മറ്റെന്തോ കാരണമുണ്ട്..... ഈ വിവാഹത്തിന് അവൾ സമ്മതിച്ചത് മനസ്സോടെ അല്ലാ..... അത് എന്താണെന്ന് കണ്ടെത്തണം.... "ജീവ എല്ലാവരോടും കൂടി പറഞ്ഞു ജോർജും സാറയും ആകെ വല്ലാതായി "നിങ്ങൾ വിഷമിക്കണ്ട.... വരട്ടെ.... നമുക്ക് കണ്ട് പിടിക്കാം.... എന്ത് സംഭവിച്ചാലും സഞ്ജുവുമായുള്ള ഈ വിവാഹം നടക്കില്ല.... ഞങ്ങൾ നടത്തില്ല.... ആ ഒരു ഉറപ്പേ ഇപ്പൊ തരാൻ പറ്റു...."

ജോർജിന്റെ കൈ പിടിച്ചു വെച്ച് ജീവ പറഞ്ഞു ജോർജ് അവന്റെ തോളിൽ തട്ടി നിശ്വസിച്ചുകൊണ്ട് സാറയെ കൂട്ടി അവിടെ നിന്നും പോയി സാക്ഷി പുറത്തേക്ക് പോയത് ഓർത്തുകൊണ്ട് സാഗറും പുറത്തേക്ക് പോയി എല്ലാവരും പോയിട്ടും തലയും താഴ്ത്തി നിൽക്കുന്ന ശിഖയെ കണ്ട് ജീവ നെറ്റി ചുളിച്ചു അടുത്ത് ചെന്നപ്പോൾ അവൾ കരയുകയായിരുന്നു "ശിഖാ....?"അവൻ അവളുടെ താടയിൽ പിടിച്ചു തലയുയർത്തി നോക്കി ആ കണ്ണുകൾ നിറഞ്ഞിരുന്നു "എന്താടോ.... താൻ എന്തിനാ കരയണേ....?"അവൻ അവളുടെ കണ്ണ് തുടക്കവേ ചോദിച്ചു "എന്റെ അച്ഛൻ ആ പാവത്തിനെ ഒത്തിരി ദ്രോഹിച്ചിരുന്നു.... അന്നൊക്കെ എന്റെ ചേച്ചി അതൊന്നും കാര്യമാക്കാറില്ല പക്ഷേ ഇന്ന് ചേച്ചിയുടെ കണ്ണ് നിറഞ്ഞു.... ആ ശബ്ദമിടറി.... ഒക്കെ എന്റെ ചേച്ചിയെ ഇത്രത്തോളം നോവിച്ചിരുന്നെന്ന് എനിക്കറിയില്ലായിരുന്നു പ്രായപൂർത്തിയാകാത്ത ചേച്ചിയെ അവർ കല്യാണം കഴിപ്പിക്കാൻ ശ്രമിച്ചു.... അന്ന് എനിക്ക് അത് മനസ്സിലാക്കാനുള്ള വിവേകം ഉണ്ടായിരുന്നില്ല ചേച്ചീടെ കല്യാണം ഉറപ്പിച്ചതറിഞ്ഞു ഞാൻ തുള്ളി ചാടി നടന്നപ്പോ എന്റെ ചേച്ചി നെഞ്ച് നീറി കഴിയുകയാണെന്ന് ഞാൻ അറിഞ്ഞില്ല ഞാൻ വലിയ സ്കൂളിൽ വലിയ വീട്ടിലെ കുട്ടികൾക്കൊപ്പം വില കൂടിയ ആഹാരം കഴിക്കുമ്പോൾ പട്ടിണിയാവാതിരിക്കാൻ വേണ്ടി ഉച്ചക്കഞ്ഞിയോർത്തു മാത്രം അമ്മ ചേച്ചിയെ സ്കൂളിൽ പറഞ്ഞു വിടും സ്കൂൾ ഇല്ലാത്ത ദിവസം അമ്മ ആരും കാണാതെ ചേച്ചിക്ക് ഭക്ഷണം കൊടുക്കുന്നതും അച്ഛമ്മ കൈയോടെ പിടിച്ചു ആ ഭക്ഷണം ചേച്ചിയുടെ മുഖത്ത് എറിയുന്നതും നോക്കി നിന്നിട്ടുണ്ട് ഞാൻ

പഠിപ്പ് നിർത്തി വീട്ടുജോലിക്കാരി ആക്കി തളചിട്ടപ്പോൾ ജീവൻ നിലനിൽക്കാൻ വേണ്ടി കരിഞ്ഞ റൊട്ടി കഷ്ണം ഏതോ വളർത്തു ജന്തുവിനെന്ന പോലെ എറിഞ്ഞു കൊടുക്കുന്നതൊക്കെ കാണേണ്ടി വന്നിട്ടുണ്ട് പേടി ആയിരുന്നു.... അവരെ എതിർത്താൽ തന്നെയും ദ്രോഹിക്കുമോ എന്നുള്ള പേടി.... എനിക്ക് പ്രതികരണ ശേഷി വന്നപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു. അച്ഛമ്മ ചേച്ചിയെ രാത്രിയിൽ തെരുവിലേക്ക് ഇറക്കി വിട്ടു.... എന്റെ എതിർപ്പുകളൊക്കെ അവഗണിക്കപ്പെട്ടു വേണ്ട സമയത്ത് ഞാൻ വേണ്ടപോലെ പ്രതികരിച്ചിരുന്നെങ്കിൽ എന്റെ ചേച്ചി ഇത്രയും അനുഭവിക്കേണ്ടി വരില്ലായിരുന്നു.. വേദനിക്കേണ്ടി വരില്ലായിരുന്നു..... ഞാനും തെറ്റുകാരിയാ..... എന്നിട്ടും പപ്പയും മമ്മയും എന്നെ സ്വന്തമായി കണ്ട് സ്നേഹിക്കുന്നു..... ഈ സ്നേഹത്തിനൊന്നും എനിക്ക് ഒരു അർഹതമയുമില്ല..... " അവൾ വിതുമ്പി കരയുന്നത് കണ്ടതും ജീവക്ക് പാവം തോന്നി അവൻ അവളുടെ തോളിൽ കൈ വെച്ചുകൊണ്ട് പതിയെ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു "സാരല്ല പോട്ടെ.... അന്ന് നീ കുട്ടിയായിരുന്നില്ലേ.... നിനക്ക് എന്ത് ചെയ്യാൻ സാധിക്കും....?" അവൻ അവളുടെ മുടിയിൽ തഴുകി ആശ്വസിപ്പിച്ചു അവളുടെ കണ്ണ് നീർ അവന്റെ ഷർട്ടിനെ നനയിച്ചതും അവനൊരു നിശ്വാസത്തോടെ അവളെ നോക്കി "ഡീ.... മതി കരഞ്ഞത്.... എന്റെ ഷർട്ട് മുഴുവൻ നനച്ചു...." അവളുടെ തലക്ക് ഒന്ന് കിഴുക്കി അവൻ പറഞ്ഞതും അവൾ മൂക്ക് വലിച്ചു അവനെ നോക്കി

"എന്നാലും ഇതിനും മാത്രം കണ്ണു നീർ എവിടുന്ന് വരുന്നോ ആവോ.... എന്തേലും കിട്ടാൻ കാത്തിരിക്കുവാ മോങ്ങാൻ വേണ്ടീട്ട്...."അവൻ കള്ള ഗൗരവം നടിച്ചതും അവളുടെ മുഖം വീർത്തു "എന്റെ ഷർട്ട് നനച്ചിട്ട് നോക്കുന്നത് കണ്ടില്ലേ.... ഉണ്ടക്കണ്ണി...."അവൻ കണ്ണ് തുറിച്ചു പറഞ്ഞതും സാക്ഷി മുഖം തുടച്ചുകൊണ്ട് ചുറ്റും നോക്കി ശേഷം ടേബിളിൽ ഇരുന്ന വെള്ളം എടുത്ത് അവന്റെ ദേഹത്തേക്ക് നീട്ടി ഒഴിച്ച് "ഛെ..." അവൻ പിന്നിലേക്ക് മാറി നനഞ്ഞു കുതിർന്ന ഷർട്ട് കുടഞ്ഞു കൊണ്ട് അവളെ നോക്കി പല്ല് കടിച്ചു അവൾ മൂക്ക് വലിച്ചു അവനെ നോക്കി മുഖം വീർപ്പിച്ചു "ഇപ്പോഴാ ശരിക്കും നനഞ്ഞേ...." അവൾ അവന്റെ ഷർട്ടിൽ ബാക്കി ഇരുന്ന വെള്ളം കൂടി ഒഴിച്ച് ദേഷ്യത്തിൽ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും ജീവ അവളെ മുന്നോട്ട് ആഞ്ഞ് കെട്ടിപ്പിടിച്ചു അവന്റെ ഷർട്ടിലെ നനവ് അവളുടെ ഡ്രസ്സിലേക്ക് പടരുന്നത് അരിഞ്ഞതും അവൾ അവനെ തള്ളി മാറ്റാൻ നോക്കി എന്നാൽ അവൻ അവളുടെ ഇടുപ്പിലൂടെ മുറുകെ പിടിച്ചു കൊണ്ട് ഏതോ ഉൾപ്രേരണയിൽ അവളുടെ വെളുത്ത തോളിൽ മുഖം പൂഴ്ത്തി അവന്റെ മുഖത്തിലെ തണുപ്പ് ഏറ്റ് അവളൊന്ന് കുറുകിയതും ജീവ അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ അമർത്തി ......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...