സാഗരം സാക്ഷി...❤️: ഭാഗം 7

 

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ജെറി മൂന്നിനോടും കത്തി അടിച്ചാണ് നടന്നത് അന്നയും അമ്മുവും അവനെ ഓടിച്ചു വിട്ടതും അവൻ സാക്ഷിയോട് വളവളാന്ന് സംസാരിച്ചു നടന്നു സാക്ഷി ചിരിയോടെ അതൊക്കെ കേട്ടുകൊണ്ട് നടന്നു അവൾ ക്യാന്റീനിലേക്ക് കാലെടുത്തു വെച്ചപ്പോൾ കാണുന്നത് അവർക്ക് നേരെ ഒരു ടേബിളിൽ ഇരുന്ന് അവളെയും ജെറിയെയും നോക്കി കൈയിലിരുന്ന ജ്യൂസ് ചുണ്ടോട് ചേർക്കുന്ന സാഗറിനെ ആയിരുന്നു ....! സാഗറിനെ കണ്ടതും സാക്ഷി കാണാത്ത ഭാവത്തിൽ ജെറിക്കൊപ്പം നടന്നു ജെറി വാ തോരാതെ ഒരൊന്ന് പറയുന്നുണ്ട് .... അതിനൊപ്പം സാഗറിന്റെ കൈ ഗ്ലാസിൽ മുറുകുന്നുമുണ്ട് സാഗര്‍ ജ്യൂസ് അവിടെ വെച്ചുകൊണ്ട് കാലു നീട്ടി ഒന്ന് നിവര്‍ന്നിരുന്നു

ഇതേസമയം സാഗറിനെ ക്രോസ്സ് ചെയ്തു പോയ ജെറി അവന്റെ കാലിൽ തട്ടി മടിച്ചു വീണു .... സാക്ഷി അത് വ്യക്തമായി കണ്ടു "ജെറി ....!" അന്നയും അമ്മുവും കൂടി അവനെ പിടിച്ച് എണീപ്പിക്കാൻ നോക്കുമ്പോ സാക്ഷി സാഗറിനെ നോക്കി കണ്ണുരുട്ടുവായിരുന്നു അതിന് അവൻ ഒരു ഈണത്തിൽ നീട്ടി ചൂളമടിച്ചുകൊണ്ട് തിരിഞ്ഞിരുന്ന് ജ്യൂസ് ചുണ്ടോട് ചേർത്തു "Now I feel comfort ...." അവൻ ഒന്ന് ഞെളിഞ്ഞിരുന്നു കൊണ്ട് പറഞ്ഞതും സാക്ഷി ദേഷ്യത്തോടെ അവന് നേർക്ക് പാഞ്ഞു "ഡോ .... തനിക്ക് ഇത് എന്തിന്റെ സൂക്കേട് ആണ് ....?" അവൾ അവൻ ഇരുന്നിടത്ത് ശക്തിയായി അടിച്ചുകൊണ്ട് അവൾ ചോദിച്ചതും ജ്യൂസ് ചുണ്ടോട് ചേർത്തു കൊണ്ട് അവൻ തല ചെരിച്ചു നോക്കി

""ഡീ.... ഇങ്ങ് വാ .... സോറി ചേട്ടായി അവള്‍ക്ക് ചേട്ടായിയെ അറിയില്ല ...." ജെറി അതും പറഞ്ഞു സാക്ഷിയെ പിടിച്ചു വലിച്ചു കൊണ്ടു പോകാന്‍ നോക്കി "ഇയാള് നിന്നെ മനപൂര്‍വ്വം കാലു വെച്ച് വീഴ്ത്തിയതാ .... എന്നിട്ട് നീ ഇയാളോട് സോറി പറയുന്നോ....,?" സാക്ഷി ദേഷ്യത്തോടെ അവന്റെ കൈ തട്ടി മാറ്റി "എടീ പുള്ളി അങ്ങനെയാ..... നീ വെറുതെ ഉടക്ക് ഉണ്ടാക്കാതെ വന്നേ....." ജെറി അവളുടെ കൈയിൽ പിടിച്ചു വലിച്ചതും സാഗറിന്റെ കണ്ണുകൾ അവളുടെ കൈയിൽ പിടിച്ചിരിക്കുന്ന ജെറിയുടെ കൈയിൽ തറഞ്ഞു നിന്നു "ഡാ.... അവളെ വിട്....." അവൻ ടേബിളിന്റെ മുകളിൽ കയറി ഇരുന്നുകൊണ്ട് ഗൗരവത്തോടെ പറഞ്ഞതും ജെറിയുടെ കൈ തട്ടി മാറ്റി സാക്ഷി സാഗറിന് നേരെ വന്നു

"Tell me.... What's your problem....?" അവൻ നെഞ്ചിൽ കൈ പിണച്ചുകെട്ടി ചോദിച്ചതും അവളുടെ മുഖം വീർത്തു "താനെന്തിനാ അവനെ കാലു വെച്ച് വീഴ്ത്തിയത്.....?" അവൾ അമർഷത്തോടെ ചോദിച്ചതും സാഗർ ജെറിയെ ഒന്ന് നോക്കി "എനിക്ക് വീഴ്ത്താൻ തോന്നി ഞാൻ വീഴ്ത്തി....." അവന്റെ മറുപടി കേട്ടപ്പോൾ അവൾക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു "ചുമ്മാ നടന്നു പോകുന്നവരെ വീഴ്ത്താൻ തനിക്കെന്താ വല്ല മനോരോഗവും ഉണ്ടോ.....?" അവളത് പറഞ്ഞപ്പോൾ അവൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി അന്നയും അമ്മുവും അവളെ പിടിച്ചുകൊണ്ട് പോകാൻ നോക്കുന്നുണ്ട് "നിന്നിൽ നിന്ന് കുറച്ച് ഡിസ്റ്റൻസ് ഇട്ട് നടക്കാൻ നിന്റെ ഫ്രണ്ടിനോട് പറഞ്ഞേക്ക്.....

അല്ലെങ്കിൽ ഇനിയും ഇതുപോലെ വീണെന്ന് ഇരിക്കും..... അത് ഒരുപക്ഷേ അവനു താങ്ങാൻ പറ്റിയെന്നു വരില്ല....."അതും പറഞ്ഞു ദേഷ്യത്തോടെ നിൽക്കുന്ന സാക്ഷിയുടെ മൂക്കിൽ ഒന്ന് കൊട്ടിക്കൊണ്ട് അവൻ അവിടെ നിന്നും പോയി അത് കണ്ടുകൊണ്ടാണ് ജീവ അങ്ങോട്ട് വന്നത്..... അവന്റെ കൂടെ വേറെ ഒരാൾ കൂടി ഉണ്ടായിരുന്നു..... അലക്സ്‌...! "എന്താ.... എന്താ പ്രശ്നം....?" ജീവ ആയിരുന്നു അത് ചോദിച്ചത് അപ്പോഴേക്കും അന്ന ഉണ്ടായതൊക്കെ അവരോട് പറഞ്ഞു അപ്പോഴും സാഗർ പോയ ഭാഗത്തേക്ക് നോക്കി ദേഷ്യത്തോടെ നിൽക്കുകയായിരുന്നു സാക്ഷി "അപ്പൊ ഇതാണല്ലേ ആ കക്ഷി....?" അലക്സ്‌ ജീവയോടായി ചോദിച്ചതും അവൻ തല കുലുക്കി "എന്റെ പൊന്ന് സാക്ഷി അവന്റെ സ്വഭാവം അങ്ങനെയാ....

ബട്ട്‌ ഇവർക്കൊക്കെ അവനെ വല്യ കാര്യാ.... അവൻ തമാശക്ക് ഓരോന്ന് ചെയ്യുന്നതാണ്..... ഇവരൊക്കെ ആ സെൻസിലെ എടുക്കു എന്ന് അവനു അറിയാം....." ജീവ സാക്ഷിയെ സമാധാനത്തിൽ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. അപ്പോഴാണ് അവൾ അലെക്സിനെ കണ്ടത്.... അവനെ മനസ്സിലാവാഞ്ഞിട്ടെന്നോണം അവൾ അവനെ നോക്കി മുഖം ചുളിച്ചു "ഞാൻ അലക്സ്‌.... അലക്സ്‌ റോയ് കുരിശിങ്കൽ..... ദേ ഈ കുരിശിന്റെ ചേട്ടനാ...."അവൻ അന്നയെ ചൂണ്ടി ചെറു ചിരിയോടെ പറഞ്ഞതും അന്ന അവനെ നോക്കി കണ്ണുരുട്ടി സാക്ഷി അവനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു "നിങ്ങൾ കഴിക്കാൻ വന്നതല്ലേ..... പോയി കഴിച്ചോ....."

അലക്സ്‌ അതും പറഞ്ഞു ജീവയെ കൂട്ടി അവിടെ നിന്നും പോയി സാക്ഷി അവർക്കൊപ്പം തിരിഞ്ഞു നടന്നതും കുറച്ച് മാറി അവളെ തന്നെ നോക്കി നിൽക്കുന്ന സഞ്ജുവിനെ കണ്ട് അവൾ തറഞ്ഞു നിന്നു അവളെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു..... ആഗ്രഹിച്ചതെന്നോ തേടിയെത്തിയ ഭാവമായിരുന്നു അവന്റെ മുഖത്ത് എന്നാൽ സാക്ഷിയുടെ കാര്യം നേരെ മറിച്ചായിരുന്നു താൻ വെറുക്കപ്പെടുന്ന മുഖങ്ങളിൽ ഒന്ന് കണ്ടതിന്റെ ഫലമായി അവളുടെ മുഖം വലിഞ്ഞു മുറുകി കൈകൾ ചുരുട്ടി പിടിച്ചു ചുവന്ന കണ്ണുകളോടെ അവനെ നോക്കി അപ്പോഴും അവന്റെ ചുണ്ടുകളിൽ അവൾക്കായി ഒരു വരണ്ട പുഞ്ചിരി ഉണ്ടായിരുന്നു  "ഇ.... ഇച്ചായാ....."

അവർ കിടന്ന കിടപ്പിൽ നിന്ന് എണീക്കാനാവാതെ അടുത്തിരിക്കുന്ന ഭർത്താവിന്റെ കൈകളിൽ മുറുകെ പിടിച്ചു കൊഴിഞ്ഞു തീരാറായ അവരുടെ മുടിയിഴകളിലൂടെ അയാൾ വിരലോടിച്ചു അർബുദം എന്ന മാരകമായ രോഗം തന്റെ ഭാര്യയുടെ ജീവൻ കാർന്നു തിന്നുന്നത് വേദനയോടെ കണ്ടു നിൽക്കാൻ മാത്രമേ അയാൾക്ക് സാധിച്ചുള്ളൂ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു കുരിശിങ്കൽ തറവാട്ടിലെ ജോർജിന്റെ അനുജൻ ജോയ് കുരിശിങ്കലിന് തനിക്കെന്ന് അവകാശപ്പെടാൻ ഇന്നീ ഭൂമിയിൽ ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളു "ചെയ്തു കൂട്ടിയ തെറ്റുകൾക്ക് കർത്താവ് തന്ന ശിക്ഷയാകും ഇത്..... ഇച്ചായൻ വിഷമിക്കരുത്....." അവർ വളരെയധികം ബുദ്ധിമുട്ടിയാണ് അത്രയും പറഞ്ഞത് അവരുടെ വാക്കുകളിൽ അവശത നന്നേ പടർന്നിരുന്നു "വെറുപ്പ് തോന്നുന്നുണ്ടോ ഇച്ചായാ എന്നോട്.....?"

അത് ചോദിക്കുമ്പോൾ വിങ്ങിപ്പൊട്ടിയിരുന്നു അവർ "ലീനാ പ്ലീസ്..... ഇങ്ങനെ ഒന്നും പറയല്ലേ....."അയാൾ അവരെ ബെഡിലേക്ക് കിടത്തിക്കൊണ്ട് പറഞ്ഞതും ലീന ജോയിയുടെ കൈകൾ ചേർത്ത് പിടിച്ചു "ഒരിക്കൽ എന്റെ സ്വാർത്ഥതാല്പര്യങ്ങൾക്കായി ഞാൻ ചെയ്ത തെറ്റിനും.....രണ്ട് കുരുന്നുകളുടെ ജീവിതം മാറ്റി മറിച്ചതിനും ഒക്കെ കർത്താവ് എനിക്ക് തന്ന സമ്മാനം..... എന്റെ ദുരാഗ്രഹം എന്നെ ഇന്നീ ഹോസ്പിറ്റൽ കിടക്കയിൽ എത്തിച്ചു...." അവരുടെ ശബ്ദം വല്ലാണ്ട് നേർത്തു പോയിരുന്നു ജോയ് പതിയെ അവരുടെ തലയിൽ തലോടി "ആ കുഞ്ഞുങ്ങളുടെ ക്ഷാപം ആയിരിക്കും അല്ലെ ഇച്ചായാ....?" അവരൊന്ന് ചിരിക്കാൻ ശ്രമിച്ചു "ഞാൻ എന്ത് നീചയാണ്.....

സ്വത്തിന് വേണ്ടി നൊന്ത് പെറ്റ കുഞ്ഞിനെ പോലും ഞാൻ.....!" അവർ ബാക്കി പറയാനാവാതെ വിതുമ്പി ജോയ് അവരുടെ കണ്ണുകൾ തുടച്ചു കൊടുത്തു "ഇച്ചായാ....." നേർത്ത സ്വരത്തിൽ ലീന വിളിച്ചു "മരിക്കുന്നതിന് മുന്നേ എനിക്ക് എന്റെ മോളെ ഒന്ന് കാണണം...... നമ്മുടെ അന്നമോളെ....." അവർ നിറ കണ്ണുകളോടെ പറഞ്ഞതും ദയനീയമായി ജോയ് അവരെ നോക്കി "എന്നെ വീട്ടിലേക്ക് കൊണ്ട് പോകുവോ ഇച്ചായാ.....? എന്റെ മോളോട് എനിക്ക് പറയണം അവളെ നൊന്തു പെറ്റ അമ്മച്ചി ഞാനാണെന്ന്.....

അവളുടെ യഥാർത്ഥ മമ്മി ഞാൻ ആണെന്ന്....." അവർ ജോയിയുടെ കൈ പിടിച്ചു വെച്ച് വിതുമ്പി "ചേട്ടത്തിയുടെ കാലിൽ വീണ് മാപ്പ് ചോദിക്കണം എനിക്ക്..... സ്വന്തം ചോരയാണെന്ന് കരുതി അവർ നെഞ്ചോട് ചേർത്ത് പിടിക്കുന്നത് നമ്മുടെ മകളെയാണെന്ന് തുറന്ന് പറയണം ഇനിയും അവരെ വഞ്ചിച്ചാൽ കർത്താവ് പൊറുക്കൂല ഇച്ചായാ....." അവർ ജോയിയുടെ നെഞ്ചിൽ വീണു പൊട്ടികരഞ്ഞതും ജോയ് അവരെ ചേർത്തു പിടിച്ചു കുറച്ച് കഴിഞ്ഞതും ലീന ജോയിയുടെ നെഞ്ചിൽ കിടന്ന് ഉറങ്ങിപ്പോയി ജോയ് ശ്രദ്ധയോടെ ലീനയെ ബെഡിലേക്ക് കിടത്തി ലീനയെ നോക്കി

മനസ്സിൽ പലതും തീരുമാനിച്ചുറപ്പിച്ചുകൊണ്ട് ഫോൺ എടുത്ത് ജോർജ് എന്ന് സേവ് ചെയ്ത നമ്പറിലേക്ക് കാൾ ചെയ്തു "ഇച്ചായാ.... ചേട്ടത്തിയെയും കൂട്ടി ഇന്ന് തന്നെ നാട്ടിലേക്ക് തിരിക്കണം..... അത്യാവശ്യം ആണ്....."അത്രയും പറഞ്ഞു ഒരു മറുപടിക്ക് കാത്തു നിൽക്കാതെ ജോയ് ഫോൺ കട്ട്‌ ചെയ്തു പിന്നീട് അയാൾ ഫോണും പിടിച്ചു ലീനയുടെ അരികിൽ വന്നിരുന്നു ലീനയുടെ കൈ ചേർത്തു പിടിച്ചു ജോർജിന്റെയും ഭാര്യയുടെയും വരവിനായി അയാൾ കാത്തിരുന്നു.....! ...............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...