സഖി: ഭാഗം 8

 

രചന: ഹരിദ ആർ ദാസ്

" ആരാടി കോഴി? "ഒരു ആൺ ശബ്ദം കേട്ട് ആരോഹി ഞെട്ടി നോക്കി..... മുൻപിൽ നിൽക്കുന്ന ആളെ കണ്ടതും ചെന്നിയിലൂടെ വിയർപ്പ്തുള്ളികൾ ഒഴുകി... ഇപ്പൊ ഭൂമി പിളർന്ന് അവൾ അകത്തേക്ക് പോയിരുന്നെങ്കിൽ എന്ന് തോന്നി.... വാടിയ മുഖത്തോടെ അവൾ പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ അഞ്ജലി കുറച്ച് പുറകിലായി നിൽക്കുന്നതാണ്...അവൾ നിസ്സഹായതയോടെ ആരോഹിയെ നോക്കി.... തെണ്ടി....പതിഞ്ഞ സ്വരത്തിൽ അവൾ പിറുപിറുത്തു..... "ഡി.....ഇങ്ങോട്ട് നോക്ക്...."ഉച്ചത്തിലുള്ള അവന്റെ ശബ്ദം കേട്ടതും ആരോഹി ഞെട്ടിപ്പോയി...... അവൾ ഒന്നും മിണ്ടാതെ അവനെ നോക്കി..... പിന്നെ ഞാൻ പറഞ്ഞ കാര്യം എന്തായി? വളരെ അധികം ഗൗരവത്തോടെ ഇരുകൈകളും കെട്ടി അവൻ അവളുടെ മുൻപിൽ നിന്നു..... എന്ത് കാര്യം? ഉള്ളിലെ പേടി മറച്ച് വെച്ച് അവൾ ധൈര്യപൂർവ്വം ചോദിച്ചു....

ദേ എന്റെ മുൻപിൽ കിടന്ന് ചുമ്മാ പൊട്ടൻ കളിക്കരുത് കേട്ടോ....എന്താടി നിനക്ക് ഓർമ്മയില്ലേ? ഞാൻ രണ്ട് ദിവസം മുൻപ് പറഞ്ഞ കാര്യം എന്തായി എന്ന്? ദേഷ്യത്തോടെയുള്ള അവന്റെ സംസാരം കേട്ടതും അവളുടെ പേടി ഒന്നൂടെ വർധിച്ചു...... പെട്ടെന്ന് ഒരു i love you പറഞ്ഞാൽ ഉടനെ തന്നെ വീട്ടിൽ പോകാം..... അല്ലെങ്കിൽ പൊന്നുമോൾ ഒരു സിപ്പപ്പല്ല പത്തെണ്ണം ഒരുമിച്ചു കുടിച്ചാലും ദാഹം മാറില്ല..... അവളുടെ അടുത്തേക്ക് നീങ്ങികൊണ്ട് അവൻ പറഞ്ഞു...... ആരോഹിയുടെ തൊണ്ട വറ്റി വളരുന്നത് പോലെ തോന്നി... ഒരുപാട് പേര് തന്നെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടെങ്കിലും ഇതേപോലെ ഭീഷണി സ്വരത്തോടെ ഉള്ള പ്രൊപ്പോസൽ ആദ്യാനുഭവം ആയിരുന്നു..... അവൾ ഒന്നും മിണ്ടാതെ നിന്നു..... എന്താടി നിന്റെ നാക്കിറങ്ങി പോയോ? അവൻ ദേഷ്യത്തോടെ ചോദിച്ചു......

"ഡാ ആരവേ , പ്രിൻസി വരുന്നുണ്ട്......." ഒരുത്തൻ ബുള്ളറ്റിൽ വന്ന് പറഞ്ഞത് കേട്ട് ആരവ് ആ വണ്ടിയിലേക്ക് കയറി..... "അപ്പൊ തിങ്കളാഴ്ച കാണുമ്പോ എനിക്ക് മറുപടി കിട്ടണം കേട്ടോ....." ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന കൂട്ടുകാരന്റെ തോളിലേക്ക് കൈവെച്ചു കൊണ്ട് അവൻ അവളെ നോക്കി പറഞ്ഞു... ആരോഹി ഒന്നും മിണ്ടാൻ സാധിക്കാതെ അവനെ നിറക്കണ്ണുകളോടെ നോക്കി..... ബുള്ളറ്റ് നീങ്ങി തുടങ്ങിയതും അവൻ തിരിഞ്ഞു അവളെ നോക്കി സൈറ്റ് അടിച്ചു 😉കാണിച്ചു...... എന്റെ ദൈവമേ ഈ കാലമാടന്റെ അടുത്തു നിന്ന് എങ്ങനാ ഒന്ന് രക്ഷപ്പെടുക? നെഞ്ചിൽ കൈ വെച്ച് മുകളിലേക്ക് നോക്കി അവൾ പ്രാർത്ഥിച്ചു.... എന്ത് വന്നാലും തരണം ചെയ്യാനുള്ള ഉൾകരുത്തുമായാണ് തിങ്കളാഴ്ച ആരോഹി സ്കൂളിലേക്ക് പോയത്.... ക്ലാസ്സിൽ ചെന്ന് ഇന്റർവെൽ ആയപ്പോഴേക്കും സഹപാഠിയായ രാഹുൽ ആരോഹിയുടെയും അഞ്ജലിയുടേം അടുത്തേക്ക് ചെന്നു.... ആരോഹി നമ്മുടെ ആരവ് ചേട്ടൻ വെള്ളിഴായ്ച നിന്റെ ഫുൾ ഡീറ്റെയിൽസ് ചോദിച്ചായിരുന്നു....

അങ്ങേർക്ക് ലൈൻ വലിക്കാനാണെന്ന് തോന്നുന്നു..... അഥവാ ഇനി അങ്ങേര് നിന്നെ പ്രൊപ്പോസ് ചെയ്താലും ബാക്കിയുള്ളവരോട് തട്ടിക്കയറുന്നത് പോലെ എടുത്തടിച്ച് മറുപടി പറയേണ്ട കേട്ടോ..... ഭയങ്കര ദേഷ്യക്കാരനാ... ഒരു മയത്തിലൊക്കെ കാര്യങ്ങൾ അവതരിപ്പിച്ചാൽ മതി.....ഒരു മുന്നറിയിപ്പെന്ന പോലെ അവൻ പറഞ്ഞു..... " നീ ഒന്ന് പോയെടാ....അവന്റെ ദേഷ്യം നോക്കി ഭയന്ന് മാറിനിൽക്കാൻ ഞാൻ ആരാ അവന്റെ കെട്ടിയോളോ...... "ആരോഹി പുച്ഛത്തോടെ പറഞ്ഞു.... ഡി... പെണ്ണെ കോളേജിലെ ഹീറോ ആണ് ആ ചേട്ടൻ...എന്തോരം പെൺപിള്ളേർ ആണെന്ന് അറിയുമോ പുറകിൽ നടക്കുന്നെ.... നിനക്ക് അങ്ങേരോട് ഒരു i love you പറഞ്ഞാൽ എന്താ? രാഹുൽ പുച്ഛത്തോടെ ചോദിച്ചു..... "അങ്ങനെ കണ്ട കോഴികളോടൊന്നും i love you പറയാൻ എന്നെ കിട്ടില്ല.... ഞാൻ വരുന്നെ പഠിക്കാനാണ്... അല്ലാതെ പ്രേമിക്കാൻ അല്ല...." ദേഷ്യത്തോടെ ആരോഹി അവിടുന്നെണീറ്റു പോയി.... അന്ന് വൈകീട്ട് ബസ്റ്റോപ്പിലേക്ക് നടക്കുമ്പോ അവൾ കണ്ടിരുന്നു ആരവും കൂട്ടരും അവിടെ നിൽക്കുന്നത്....

. ഈ തവണ അവൾക്ക് ഒട്ടും ഭയം തോന്നിയില്ല.... അഞ്ജലിയെ കൊണ്ട് അവൾ അവരുടെ അടുത്തേക്ക് പോയി.... അവളെ കണ്ടതും ആരാവിന്റെ മുഖം തെളിഞ്ഞു..... അവൻ ഗമയോടെ ബാക്കിയുള്ള കൂട്ടുകാരെ നോക്കി... " ആഹാ ആരിത് , ചേട്ടന്റെ പച്ചക്കിളിയോ... എന്തായി മോളെ തീരുമാനം..... " അവൻ ബൈക്കിൽ നിന്ന് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു.... " ചേട്ടാ ഞാനിവിടെ പഠിക്കാൻ വേണ്ടി വന്നതാ... അല്ലാതെ പ്രേമിച്ചു നടക്കാൻ അല്ല...പ്ലീസ് ദയവു ചെയ്തു ഇനി എന്നെ ശല്യം ചെയ്യരുത്....." അവൾ തന്റെ ഇരുകൈകളും കൂപ്പി കൊണ്ട് പറഞ്ഞു.... അത് കേട്ടതും അവന്റെ കൂട്ടുകാർ ചിരിക്കാൻ തുടങ്ങി.... അവൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി ബൈക്കിലേക്ക് ആഞ്ഞടിച്ചു..... "ഡി പുന്നാര മോളെ......." അവൻ അവളുടെ അടുത്തേക്ക് ദേഷ്യത്തോടെ പോയതും അവന്റെ ഒരു കൂട്ടുകാരൻ ആര വിനെ തടഞ്ഞു ശേഷം കണ്ണ് കൊണ്ട് ആരോഹിയോട് പൊയ്ക്കോളാനായി ആഗ്യം കാണിച്ചു...... പിന്നീട് അവർ തമ്മിൽ കാണുന്നത് സകൂളിലെ ഓണം സെലിബ്രേഷന് ആണ്....

കസവ്‌ സെറ്റ് മുണ്ടും മെറൂൺ കളറിലെ ബ്ലൗസും ആയിരുന്നു അവളുടെ വേഷം..... അതും അഞ്ജലിയുടെ നിർബന്ധം കൊണ്ട് മാത്രമാണ് അവൾ ധരിച്ചത്.... ഉച്ചയായപ്പോൾ പരിപാടി കഴിഞ്ഞതിനാൽ ആരോഹിയും ഫ്രെണ്ട്സും ബസ്റ്റോപ്പിലേക്ക് നടന്നു..... എല്ലാവരും സെറ്റും മുണ്ട് ആയതിനാൽ കൂടുതൽ ദൂരം നടക്കാൻ ബുദ്ധിമുട്ടായതിനാൽ കോളേജ് വഴി പോകാനായി തീരുമാനിച്ചു.... ആരോഹി ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും കൂട്ടുകാരുടെ നിർബന്ധത്തിന് മുൻപിൽ അവൾക്കു തീരുമാനം മാറ്റേണ്ടി വന്നു..... നടന്നു തുടങ്ങിയതും മഴ ചാറാൻ തുടങ്ങി.... ഇപ്പൊ ഉള്ള ബസ് പോയാൽ അടുത്ത ബസിന് ഒരുമണിക്കൂർ കാത്തിരിക്കേണ്ടിയതിനാൽ കോളേജ് വരാന്തയിൽ കയറി നിൽക്കാതെ എല്ലാവരും വേഗത്തിൽ നടന്നു.....

ഇത്രയും കഷ്ടപ്പെട്ട് ഒരുങ്ങിയിട്ട് എന്തിനാ മോളെ ഈ മഴ നനയുന്നത്? അവർക്ക് എതിരായി നടന്നു വരുന്ന ഒരു ചേട്ടൻ ആരോഹിയോടായി പറഞ്ഞു..... ചുവന്ന കളർ ഷർട്ടും അതെ കരയുള്ള മുണ്ടുമാണ് വേഷം.... പെട്ടന്ന് കേട്ടതും അവൾ അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു..... തിരിച്ചു അവനും..... മഴ ആയതിനാൽ കുട്ടികളെല്ലാം കോളേജ് വരാന്തയിൽ സ്ഥാനം നേടിയിരുന്നു..... കോളേജ് ഗേറ്റിന്റെ അടുത്തേക്ക് എത്തിയതും ഒരു ബുള്ളറ്റ് അവരുടെ മുൻപിലേക്ക് വന്നു നിന്നു ... ആരോഹിയുടെ മുൻപിലായി ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ നിർത്തി..... ഞാൻ അപ്പോഴാ പറഞ്ഞതാ ഇത് വഴി വരണ്ടാ എന്ന്..... ആധിയോടെ ആരോഹി അഞ്ജലിയെ നോക്കി..... ബുള്ളറ്റിൽ നിന്നിറങ്ങി തലയിലെ ഹെൽമെറ്റ് മാറ്റി ആരവ് അവളുടെ അടുത്തേക്ക് ചെന്നു................കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...