സഖിയെ തേടി..: ഭാഗം 88

 

എഴുത്തുകാരി: നക്ഷത്രകുട്ടി

രാവിലെതന്നെ ഇച്ചുവും, റാമും, അർജുനും, വിഷ്ണുവും കൂടി യാത്രക്ക് പുറപ്പെട്ടു. ഏറെ നേരത്തിന് യാത്രക്ക് ശേഷം അവർ ഒരു ആദിവാസീഗ്രാമത്തിൽ എത്തി. അവൻ വന്ന ജിപ്സി ഒരു സ്ഥലത്തേക്ക് പാർക്ക്‌ ചെയ്തിട്ട് അവർ അതിൽ നിന്ന് ഇറങ്ങി ഈ ഗ്രാമത്തിൽ ഉള്ളിലേക്ക് കടന്നു. അതിന്റെ മുമ്പിലയിട്ട് നിന്ന ആൾ അവരുടെ അടുത്തേക്ക് വന്നിട്ട് അവരെ സംശയരൂപേണ നോക്കി... യാര് നീങ്ക യെല്ലാം..?? [നിങ്ങളൊക്കെ ആരാ..??] നാങ്ക വിശ്വനൈയ്യാവിടം സൊല്ല വരികിറോം... [ഞങ്ങൾ വിശ്വൻ സാർ പറഞ്ഞിട്ട് വന്നതാണ്] നീങ്ക റാം താനേ?? [നീ റാം അല്ലെ..??] ആമ.. (റാം) [അതേ] വണക്കം.. വണക്കം [നമസ്കാരം]

ഉങ്കളിൻ പേർകൾ എന്നാ..? [നിങ്ങളുടെ പേര് എന്താ] നാങ്ക അക്ഷയ്, വിഷ്ണു, അർജുൻ [നമ്മൾ അക്ഷയ്, വിഷ്ണു, അർജുൻ] വിലങ്കുകൾ ഇങ്ക് വരുകിറതാ..?(റാം) [മൃഗങ്ങളൊക്കെ വരാറുണ്ടോ വരാറുണ്ടോ] ഇപ്പൊതാവത് വിലങ്കുകൾ ഇങ്ക് വരുകിൻട്ര... അവർകൾ എങ്ങളെ പോൺട്രാ കാട്ടിൻ കുഴന്ദേകൾ ഇല്ലയോ... [മൃഗങ്ങളൊക്കെ ഇവിടെ വരാനുണ്ട്.. അവരും ഞങ്ങളെപ്പോലെ കാടിന്റെ മക്കളല്ലേ...??] നാൻ ഇങ്ക വനത്തിൻ മൂത്തവൻ [ഞാൻ ഈ വനത്തിലെ മൂപ്പൻ] (ഇനി നമുക്ക് മലയാളം പറയാം) നിങ്ങൾ എത്ര ദിവസം ഇവിടെ കാണും? 3 ദിവസം... ഇവിടെയുള്ള കുട്ടികളൊക്കെ എവിടെയാ? അവരൊക്കെ കളിക്കുകയായിരിക്കും.. നമ്മൾ അങ്ങോട്ട് പോയിട്ട് വരാം.. എന്ന് പറഞ്ഞപ്പോൾ വിഷ്ണു ജിപ്സിയിലിയിലിരുന്ന ഒരു കവർ എടുത്ത് കൊണ്ട്വന്നു. അതിൽ നിറയെ കുട്ടികൾക്കുള്ള വസ്ത്രങ്ങളും, ചോക്ലേറ്റ്സും, കളിപ്പാട്ടങ്ങൾ ഉണ്ടായിരുന്നു.

അവൻ കുറച്ച് നടന്നപ്പോൾ കുട്ടികൾ കളിക്കുന്നത് കണ്ടും. അവർക്ക് ഇച്ചുവും, അർജുൻ, വിഷ്ണുവും ആ വസ്ത്രങ്ങളും, കലിപ്പാട്ടങ്ങളും, ചോക്ലേറ്റ്സും നൽകി. റാം ഒരു വല്യ പാറയുടെ മുകളിൽ കയറി കുട്ടികളുടെ ഫോട്ടോ തന്റെ ക്യാമെറയിൽ പകർത്തുകയായിരുന്നു. അവൻ ആ ഫോട്ടോ നോക്കി. അതിൽ ആ കുരുന്നുകളുടെ ചിത്രം നന്നായി പതിഞ്ഞിരുന്നു. അപ്പോഴേക്കും പെട്ടന്ന് അവിടെ മഴ തിമിർത്ത് പെയ്തു. എല്ലാവരും മഴ നനയാതെ ഓരോ സ്ഥലത്ത് നിന്നെങ്കിലും റാം മാത്രം കൈ നിവർത്തി ആ മഴയിൽ നനഞ്ഞു. അവന്റെ സങ്കടങ്ങൾ ആ മഴയിൽ വീണ് ചിന്നിചിതറി. അവൻ കുറച്ചുകഴിഞ്ഞപ്പോൾ വിഷ്ണുവിന്റെയും, ഇച്ചുവിന്റെയും, അർജുനെയും കൂടെ അവിടെയുള്ള കുടിലിൽ കയറി.

അവൻ അവന്റെ ക്യാമറ ഓണാക്കി അതിലെ ഫോട്ടോസ് നോക്കി. അതിലെ ഒരു ഫോട്ടോയിൽ അവന്റെ കണ്ണുകളുടാക്കി. അതിൽ ആ കുഞ്ഞുങ്ങളുടെ സൈഡിലുള്ള ഒരു സ്ഥലത്തിൽ കുതിരക്ക് വെള്ളം കൊടുക്കുന്ന ഒരു പെൺക്കുട്ടിയും ഉണ്ടായിരുന്നു. സൈഡ് തിരിഞ്ഞിരിക്കുകയായിരുന്നു അവളുടെ മുഖം വ്യക്തമല്ലായിരുന്നു. അവൻ ആ ഫോട്ടോ കുറെ നേരം നോക്കിയിരുന്നു......🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...