ശിവദർശനം 💞: ഭാഗം 20

 

രചന: SHOBIKA

(ആദ്യം തന്നെ നേരിൽ കാണാതെ എഴുത്തിലൂടെയും വായനയിലൂടെയും കൂടെ കൂടിയായ എല്ലാർക്കും പുത്തൻ ഉണർവിന്റെയും നന്മയുടെയും സൗഹൃദത്തിന്റെയും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ💞💞 നേരുന്നു) അങ്ങനെ വൈകിട്ട് എനിക്കും മാക്കാനെ ഇഷ്ടമാണെന്ന് അറിയിക്കാൻ വിളിച്ചതാ.പക്ഷെ വിളിച്ചിട്ട് കാൾ എടുത്തില്ല.സ്വിച്ച് off എന്നാ പറഞ്ഞേ.പിന്നെ കുറെ ടൈം വിളിച്ചു നോക്കി.അപ്പോഴും അത് തന്നെയാ പറഞ്ഞോണ്ടിരുന്നെ.എനിക്ക് പ്രാന്ത് പിടിക്കുന്ന പോലെ തോന്നി.എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. രാവിലെ ആയപ്പോ കേട്ട വാർത്ത ഞങ്ങളെ ഒന്ന് ഞെട്ടിച്ചു. "ഹെലോ ടി ദെച്ചു" "എന്താടാ"ദെച്ചു "നിങ്ങളറിഞ്ഞോ " "എന്ത്"ദെച്ചു സംശയത്തോടെ ചോദിച്ചു. "ശിവക്ക് ഒരു ആക്‌സിഡന്റ. ഹോസ്പിറ്റലിൽ അഡ്മിറ്റ് ആത്രേ" "നിന്നോട് ഇതാരാ ജിത്തുട്ടാ പറഞ്ഞേ" "അവന്റെ no. ചോയ്ക്കാൻ ഞാൻ വിശ്വയെ വിളിച്ചായിരുന്നു. അവനാ പറഞ്ഞേ.അവന്റെ കസിനെ കാണാൻ ഹോസ്പിറ്റലിൽ പോയപ്പോ അറിഞ്ഞതാന്ന്" "സത്യാണോടാ" "അഹ്ടി. നിങ്ങൾ രണ്ടും കൂടെ ബസ് സ്റ്റോപ്പിൽ നിക്ക്.ഞാൻ അവിഡോട്ട് വരാം." "അഹ്ടാ ശെരി" ജിത്തു വിളിച്ചു പറഞ്ഞത് കേട്ടപ്പോ സത്യം പറഞ്ഞാൽ എനിക്കെന്തോ നെഞ്ചിൽ കല്ലെടുത്ത് വെച്ചാ ഫീൽ ആയിരുന്നു.ഒന്നാമത് ശിവ ഫോൺ എടുക്കാത്തത്തിലുള്ള ടെൻഷൻ. പിന്നെ പാർഥന്റെ ആക്‌സിഡന്റ കാര്യം കൂടി കേട്ടപ്പോ ഞങ് മൊത്തത്തിൽ തളർന്നു.

"ദെച്ചുസെ നീയങ്ങനെ തളർന്നിരുന്നാൽ എങ്ങനാ.ചിലപ്പോ നിന്റെ മാക്കാൻ എന്തേലും ബിസി ആയിരിക്കും.ബിസിനെസ്സ് മാൻ ഒക്കെയല്ലേ."ലിനു ദെച്ചുനെ സമാദാനിപ്പിച്ചു കൊണ്ട് പറഞ്ഞു. "അത് മാത്രല്ലെടി കാര്യം. പാർഥന് ചെറിയൊരു ആക്‌സിഡന്റ."ദെച്ചു വിഷമത്തോടെ പറഞ്ഞു "What" "അതേടി.ജിത്തു വിളിച്ചായിരുന്നു.അവൻ പറഞ്ഞതാ. നമ്മളോട് ബസ് സ്റ്റോപ്പിലോട്ട് ചെല്ലാൻ പറഞ്ഞു"ദെച്ചു നിസ്സഹായതയോടെ പറഞ്ഞു "എന്നിട്ട്...എന്നിട്ട് അവനിപ്പോ എങ്ങനെയുണ്ട്"ലിനു "ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണെന്ന്"ദെച്ചു. "എന്ന നീ വാ നമ്മുക്ക് പോവാം"ദെച്ചുന്റെ കൈപിടിച്ചോണ്ട് ലിനു പറഞ്ഞു. "ഞാനില്ലെടി"ലിനുന്റെ കൈ തട്ടി മാറ്റി കൊണ്ട് ദെച്ചു പറഞ്ഞു. "അതെന്താ"ലിനു നെറ്റിചുളിച്ചോണ്ട് ചോദിച്ചു " ഞാൻ കാരണമാടി ഇത് സംഭവിച്ചേ"ദെച്ചു കരഞ്ഞോണ്ട് പറഞ്ഞു. "ഹേ നീ കാരണമോ. എന്തൊക്കെയാടി നീ പറയുന്നേ"ലിനു സംശയത്തോടെ ചോദിച്ചു "നീ ശ്രേദ്ധിച്ചോ പാർത്ഥൻ എന്നോട് കൂട്ടുകൂടിയേനെ ശേഷമാണ് അവന് ആക്‌സിഡന്റ ആയെ. അതു മാത്രല്ല ശിവ(മാക്കാൻ) എന്നോട് ഇഷ്ടം പറഞ്ഞതിന് ശേഷമാണ് അവനെ ഫോൺ വിളിച്ചിട്ട് കിട്ടാത്തെ"ദെച്ചു കരഞ്ഞോണ്ട് പറഞ്ഞു.

"പൊട്ടത്തരം പറയാതെ കൊച്ചേ.അങ്ങനെയാണേൽ എന്നോടും ജിത്തുനോടും ശിവ കൂട്ടുകൂടിയിട്ടുണ്ടല്ലോ.പിന്നെ നിന്റെ മാക്കാൻ എന്തേലും അത്യാവശ്യം ഉണ്ടാവും അതോണ്ടാ ഫോണ് എടുക്കാതെ.നീ വന്നേ.ഇല്ലെങ്കിൽ ഞാൻ എന്താ ചെയ്യാ എന്ന എനിക്ക് തന്നേ അറിയില്ലാട്ടോ"ലിനു കണ്ണുരുട്ടികൊണ്ട് പറഞ്ഞു. "വേണ്ടടി" "വേണം നീ വന്നേ" ലിനു അതും പറഞ്ഞ് അവളെയും കൊണ്ട് ബസ് സ്റ്റോപ്പിലേക്ക് ചെന്നു.അവിടെ ജിത്തു ഉണ്ടായിരുന്നു. അവനോട് ലിനു ദെച്ചു പറഞ്ഞ കാര്യങ്ങൾ പറഞ്ഞപ്പോ അവൻ കണ്ണുപൊട്ടനാ ചീത്ത അങ്ങോട്ട് പറഞ്ഞു.അതോടെ ആള് കരച്ചിലോക്കെ നിർത്തി. പക്ഷെ മുഖത്ത് ഇപ്പോഴും വാട്ടമുണ്ട്. ~~~~~~~~~ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി നേരെ പാർത്ഥൻ അഡ്മിറ്റ്‌ ആക്കിയാ റൂമിലോട്ട് ചെന്നു. "ടാ നിനക്കിപ്പോ എങ്ങനെയുണ്ട്" പുറത്തോട്ട് നോക്കി കിടക്കുന്ന പാർഥനോട് ജിത്തു ചോദിച്ചു. "അഹ് നിങ്ങളോ..ഇപ്പൊ കുഴപ്പില്ലെടാ" അവരെ നോക്കി കൊണ്ട് പാർത്ഥൻ പറഞ്ഞു. "അല്ലെടാ വണ്ടിയൊക്കെ ഓടിക്കുമ്പോ നേരെ നോക്കി ഓടിച്ചൂടെ നിനക്ക്"ജിത്തു അവനെ ശകാരിച്ചു കൊണ്ട് പറഞ്ഞു. "ഏയ് അത് പെട്ടെന്ന് എന്തോ ചിന്തിച്ചപ്പോ ഒന്ന് സ്‌കിടായി പോയതാടാ.

അത് വിട്, ദെച്ചുന്റെ മുഖതെന്താ വാട്ടം"പാർത്ഥൻ ദെച്ചുനെ നോക്കിക്കൊണ്ട് പറഞ്ഞു. "എന്ത് പറയാനാ ശിവാ.രണ്ടൂസായി ഇങ്ങനെയാണ്"ലിനു പാർതാനോടായി പറഞ്ഞു. "അതെന്നാപറ്റി" "അതോ ദേ ഇവളോട് ഒരാൾ ഇഷ്ടം പറഞ്ഞു.ഇവൾക്കും ആളെ ഇഷ്ടാണ്.അത് പറയാൻ ഇന്നലെ വിളിച്ചതാ.അപ്പൊ തൊട്ട് ആൾടെ ഫോൺ സ്വിച്ച് ഓഫ് ആണ്.അതിന്റെ ടെന്ഷനിലായിരുന്നു. പിന്നെ നിന്റെ ആക്‌സിഡന്റ കാര്യം കൂടെ അറിഞ്ഞപ്പോ ful out of mind ആയി അവൾ"ലിനു ദെച്ചുനേ നോക്കികൊണ്ട് പറഞ്ഞു. "അഹ് best" "അല്ലെടാ നിന്റെ ഫോൺ എവിടെ. ഞാൻ കുറെ വിളിച്ചായിരുന്നു"ജിത്തു. "ഓഹ് ഞാൻ അതിന്റെ കാര്യം മറന്നു.ഇവിടെ എവിടെയോ ഇരിപ്പുണ്ട്.നിന്റെ ഫോണിന്നോന്ന് അടിച്ചോക്ക്"പാർത്ഥൻ "ഈ...എന്റൽ incoming call മത്രേയുള്ളോ. outgoing ഇന്നലെ നിന്നു"ജിത്തു ചിരിച്ചോണ്ട് പറഞ്ഞു. "അയ്യേ.നിനകത്തൊന്ന് കേറ്റികൂടെടാ"ലിനു അവനെ കളിയാക്കി പറഞ്ഞു. "ഓ അത് ഒക്കെ പിന്നെ എപ്പോഴെലും കേറ്റാന്നെ.ഇപ്പൊ നമുക്ക് വിളിക്കാൻ ദേച്ചുസിന്റെ ഫോണുണ്ടല്ലോ"ജിത്തു അതും പറഞ്ഞ് ദെച്ചുന്റെ ഫോണ് അവൾടെ കയിന്ന് വാങ്ങി. "ഡാ അതിൽ അവന്റെ no ഇല്ല"ദെച്ചു ജിത്തുനോടായി പറഞ്ഞു. "ടാ ശിവാ നീ no പറ"ജിത്തു "96****80" പാർത്ഥൻ no പറഞ്ഞു കൊടുത്തതും ജിത്തു no അടിച്ചു. "ഹേ നീ ഒന്നൂടെ പറയെടാ"ജിത്തു അത്ഭുദത്തോടെ ചോദിച്ചു. "ഓ ഇവനെ കൊണ്ട് 96****80"പാർത്ഥൻ

"ഹേ...ഇതെന്താ മറിമായം"ജിത്തു ഫോണിൽ നോക്കി പറഞ്ഞു. "എന്താടാ"ലിനു. "ദേ ഇവൾടെ ഫോണിൽ ഇവന്റെ no."ജിത്തു ഫോണിൽ നോക്കി പറഞ്ഞു. "നീയല്ലേടാ പൊട്ടാ ഇപ്പൊ പാർഥന്റെൽ ചോയ്ച്ചു no അടിച്ചേ"ലിനു "എടി ഞാൻ അടിച്ചു എന്നുള്ളത് നേരാ. പക്ഷെ ഉണ്ടല്ലോ.ആദ്യം ഇവൻ no പറഞ്ഞപ്പോ ഇതിൽ സേവ് ആയ ഒരു no ആയിരുന്നു .അതും ഇവൾടെ മറ്റായാൾടെ no. പിന്നേം അതോണ്ടാ no. ചോയ്ച്ചെ. അപ്പോഴും അത് തന്നെ.ദേ നോക്ക് നീ.മാക്കാൻ എന്ന് സേവ് ആക്കിയിരിക്കുന്നത്"ജിത്തു ഫോൺ അവൾക്കു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. പക്ഷെ അപ്പോഴേക്കും ഒരു കാറ്റുപോലെ ദെച്ചു ഫോൺ തട്ടി പറച്ചു നോക്കാൻ തുടങ്ങി.

അവള് കണ്ണും നിറച്ച് ഫോണിൽക്കും മറ്റുള്ളവരുടെ മുഖത്തേക്കും നോക്കി.പിന്നെ എന്തോ ആലോയ്ച്ചോണ്ട് പാർഥനെ നോക്കി. "നീ...നീയാണോ മാക്കാൻ"ദെച്ചു കണ്ണും നിറച്ചോണ്ട് ചോദിച്ചു. "എഹ്..."അവന് എന്താ സംഭവം എന്ന് കത്തില്ലാ. "ഡാ പൊട്ടാ.നീയാണോ അവളെ സ്നേഹിക്കുന്നത് എന്ന്. ഇവള് രാത്രി ഒരുത്തനെ വിളിച്ചു ചീത്ത പറയായിരുന്നു.അവൻ നീയാണോ എന്ന്. അവൾടെ മാക്കാൻ"ജിത്തു. പാർത്ഥൻ അത്ഭുതത്തോടെ ദെച്ചുനേ നോക്കി. "അപ്പൊ മാക്രികുട്ടി..." പാർത്ഥൻ അതു ചോദിച്ചതും ദെച്ചു അവനെ പോയി കെട്ടിപിടിച്ചോണ്ട് കരയാൻ തുടങ്ങി.എന്തൊക്കെയോ പറയുന്നുമുണ്ട് കരയുന്നതിന്റെ ഇടയിൽ. "നിനക്ക് മുമ്പേ പറഞ്ഞൂടായിരുന്നു" കരയുന്നതിനിടയിൽ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. "അഹ് ഇ അത് കൊള്ളാം. നിനക്കും പറയായിരുന്നല്ലോ"ലിനു അവളെ നോക്കി ഒരു ചിരിയോടെ പറഞ്ഞു...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...