ശിവദർശനം 💞: ഭാഗം 29

 

രചന: SHOBIKA

"ജനിച്ച ഉടനെ തന്നെ കുഞ്ഞിനെ ഞങ്ങടെ കയിൽ ഉപേക്ഷിച്ചു പോയതല്ലേ.പിന്നെന്തിനാ അന്വേഷിച്ചു വന്നേ."നാരായണൻ സ്വരം കടുപ്പിച്ചു കൊണ്ട് പറഞ്ഞു. " എല്ലാം പറയാം ഞാൻ വർഷങ്ങൾ കുറച്ചു പുറകോട്ട് പോണം.അതായത് ഇവന്റെ ജനന സമയത്തേക്ക്. ഇവൻ ഞങ്ങടെ ഇടയിലേക്ക് വരാൻ പോകുന്നു എന്ന അറിഞ്ഞ നിമിഷം തൊട്ട് എല്ലാരും കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുവായിരുന്നു.എല്ലാർക്കും സന്തോഷം.ഇവന്റെ അമ്മക്കായിരുന്നു ഏറ്റവും സന്തോഷം.ഓരോ നിമിഷവും 'അമ്മ എന്ന വികാരം അവളിൽ നിറഞ്ഞു കൊണ്ടിരിക്കുവായിരുന്നു.എന്നിൽ അച്ഛൻ എന്ന വികാരവും.അങ്ങനെ അവൾടെ ഗർഭകാല ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുത്തു.അങ്ങനെ മാസങ്ങൾ കഴിഞ്ഞുപോയി.ഒരു ദിവസം എല്ലാരും കൂടെ ഇരിക്കുമ്പോഴാണ് എന്റെ അച്ഛനും ഏട്ടന്മാരൊക്കെ ചേർന്ന് ഏതോ പൂജാരിയുടെയോ മന്ത്രവാദിയുടെയോ എവിടെക്കോ പോയത്.അന്ന് തന്നെ എന്റെ ഭാര്യക്ക് പൈനും വന്നു.അങ്ങനെ ഞങ്ങൾ അവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി.അച്ചനും ഏട്ടന്മാരും അതറിഞ്ഞു ഹോസ്പിറ്റലിലേക്ക് വന്നു. പക്ഷെ യാദൃശ്ചികമായാണ് ഞാനൊരു കാര്യം കേട്ടത്" "എന്താണത്"

"എനിക്ക് ജനിക്കുന്ന ആദ്യപുത്രൻ എന്റെയും എൻ കുടുംബത്തെയും വേരോടെ പിഴുതെറിയുമെന്ന്. എന്റെ മരണത്തിന് തന്നെ കാരണമാവുമെന്ന്. എന്റെ ഭാര്യ പ്രസവിക്കരുത് എന്ന് പറഞ്ഞു.പ്രസവിച്ചാൽ തന്നെ ആ കുഞ്ഞ്‌ ജീവനോടെ ഇരിക്കരുത് എന്ന് പറഞ്ഞു.അതിനു വേണ്ടി ജനിച്ച കുഞ്ഞിനെ തന്നെ കൊല്ലണം എന്ന് എന്നോട് പറഞ്ഞു.ഒരിക്കലും എനിക്കത് സഹിക്കാൻ പറ്റാത്ത ഒന്നായിരുന്നു. എന്റെ കുഞ്ഞ് മരിച്ചില്ലെങ്കിൽ അവര് കൊല്ലുമായിരുന്നു.അതുകൊണ്ട് ഞാൻ ഒഎസ് തീരുമാനമെടുത്തു എന്റെ കുഞ്ഞ് ജീവിക്കണം എന്ന്. പക്ഷേ അവൻ ഞങ്ങടെ കൂടെ നിന്നാൽ അവർ കൊല്ലും.അതുകൊണ്ട് അവനെ മാറ്റാൻ ഞാൻ തീരുമാനിച്ചു.അങ്ങനെ ഇവൻ ജനിച്ച അപ്പൊ തന്നെ ഡോക്ടറുടെ സഹായത്തോടെ അവിടെ നിന്ന് മാറ്റി.ഞാൻ കുഞ്ഞിനേം കൊണ്ട് പുറത്തേക്ക് വരുമ്പോഴാണ് നിങ്ങളെ കണ്ടേ.ഡോക്ടർ ആണ് പറഞ്ഞേ.നിങ്ങൾക്ക് ഒരിക്കലും കുഞ്ഞുണ്ടാവിലെന്ന്. നിങ്ങൾക്ക് അവനെ കൊടുത്താൽ അവൻ സുരക്ഷിതമായിരിക്കും എന്ന്. അങ്ങനെയാണ് അവൻ ഇവിടെയെത്തിയത്."ചന്ദ്രൻ നിര്വികാരതയോടെ പറഞ്ഞു.

"ച്ചേ ഒരു കള്ളസ്വാമിയുടെ പേരിൽ സ്വന്തം മകനെ മരിച്ചു എന്ന് പറഞ്ഞ് മാറ്റി നിർത്തിയാ താൻ ഒക്കെ ഒരു അച്ഛനാണോ..." ശിവയെ ചേർത്തുപിടിച്ച് വിമല പറഞ്ഞു. "എന്നിട്ട് ഇപ്പൊ എന്തിനാ ഇവനെ കൊണ്ടുപോവുന്നെ.ഇനി ഇവനെ കൊണ്ടുപോയാൽ അവര് കൊല്ലില്ല എന്ന് ആര് കണ്ടു"വിമല പൊട്ടിത്തെറിച്ചു ആ അമ്മയുടെ വാക്കുകൾ അയാളുടെ നെഞ്ചിൽ തന്നെ തറച്ചു.ശെരിയാണ് അയാൾക്ക് ഒന്നും തന്നെ ചെയ്യാൻ കഴിയില്ല. "എനിക്ക് പുച്ഛം തോന്നുന്നു. സ്വന്തം മകനെ മരിച്ചു എന്ന് പറഞ്ഞ അച്ഛൻ.ഇവിടുന്ന് ഇറങ്ങി പൊയ്‌ക്കോണം.എനിക്ക് ആരെയും കാണണ്ടാ.ഇതാണ് എന്റെ അച്ഛൻ ഇതാണ് എന്റെ അമ്മ" ശിവ മുറച്ചയേറിയാ വാക്കുകളാൽ കുത്തി നോവിച്ചു.ശിവ അവിടെ നിന്ന് ഓടി റൂമിൽ കേറി വാതിലടച്ചു. "ദയവു ചെയ്ത് നിങ്ങളിവിടെ നിന്ന് പോവണം.അവനെ കൊണ്ടുപോവരുത്. ഞങ്ങടെ മകനാണ്.അങ്ങനെയേ അവൻ പറയു.അവനെ ഇവിടെ എന്നും സുരക്ഷിതനായിരിക്കും.നിങ്ങളവനെ കൊണ്ടുപോയാൽ ജീവൻ തന്നെ നിലനിൽക്കുമെന്ന് നിങ്ങൾക്ക് വിശ്വാസമുണ്ടോ.എങ്കിൽ കൊണ്ടുപോയ്ക്കോളൂ" നാരായണന്റെ ആ വാക്കുകൾ ചന്ദ്രന്റെ ഹൃദയത്തിൽ തന്നെ തറച്ചു.സ്വന്തം മകനെ സംരക്ഷിക്കാൻ കഴിയാത്ത ഹതഭാഗ്യനായാ അച്ഛൻ.സ്വന്തം മകനെ മറ്റുള്ളവർക്ക് മുന്നിൽ പരിചയപ്പെടുത്താൻ കഴിയാത്ത ഹതഭാഗ്യൻ.അയാൾ നിസ്സഹായതയോടെ അവിടെ നിന്നെണിച്ചു.

പുറത്തോട്ട് നടന്നു.പിന്തിരിഞ്ഞു നോക്കാതെ വണ്ടിയെടുത് മുന്നോട്ട് പോയി. ഒരു ജനലിനപ്പുറം നിന്ന് ഞാൻ നോക്കി കണ്ടു.ആദ്യമായും അവസാനമായും ന്റെ അച്ചനെ.ഒരു നിര്വികാരത മാത്രമായിരുന്നു എന്നിലുണ്ടായിരുന്നത്.അച്ഛനും അമ്മക്കും ആശ്വാസമായിട്ടുണ്ടാവും.അവർക്ക് അവരുടെ മകനെ തിരിച്ചുകിട്ടിയതിൽ സമാദാനമായിക്കാണും. ~~~~~~~~~ "അന്ന് തൊട്ടാണ് ഞാൻ ഒറ്റക്ക് ആരോടും കൂട്ടില്ലാതെ ജീവിക്കാൻ തുടങ്ങിയത്.അച്ഛനോടും അമ്മയോടും മാത്രം കൂട്ടുകൂടും.അതിനുശേഷം നിങ്ങളോടാണ് ഞാൻ കൂടായത്.നിങ്ങൾ മാത്രേ ഇപ്പൊ എന്നോടപ്പമുള്ളു."ശിവ ഒരു നിര്വികാരതയോടെ പറഞ്ഞു നിർത്തി. "അപ്പൊ നീയൊരികലും അവരെ നിന്റെ അച്ചനുമ്മയെ കാണാൻ ശ്രേമിച്ചിട്ടില്ലേ." ദെച്ചു വിഷമത്തോടെ കണ്ണ് നിറച്ചോണ്ട് ചോദിച്ചു. "ഇല്ല" "അപ്പൊ നിന്റെ അമ്മയെ കണ്ടിട്ടില്ലേ.കാണണം തോന്നിട്ടില്ലേ" നനവർന്ന ശബ്ദത്തോടെ ജിത്തു ചോദിച്ചു. ശിവ ഇല്ലെന്ന് തലയാട്ടി. "അതെന്താ" ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...