ശിവദർശനം 💞: ഭാഗം 41

 

രചന: SHOBIKA

"രാവിലെ നിങ്ങൾ വന്നിരുന്നു എന്ന് ഇവര് വിളിച്ചപ്പോ പറഞ്ഞായിരുന്നു."വസുന്ധര. "ആഹ് അമ്മാ വന്നായിരുന്നു"ദെച്ചു. "നിങ്ങളിരിക്ക് ഞാൻ കുടിക്കാൻ എന്തേലും എടുത്തിട്ട് വരാം"വസുന്ധര "അയ്യോ അതൊന്നും " "വേണം 'അമ്മ"ജിത്തു. ദെച്ചു വേണ്ടാ പറയാൻ വന്നതും ഇടയിൽ കേറി ജിത്തു വേണം പറഞ്ഞു. അതുകേട്ട് ബാക്കി എല്ലാരും അവനെ നോക്കി പല്ലുകടിച്ചു.ജിത്തു ഒരു വളിച്ച ചിരി ചിരിച്ചു. "എന്ന പിന്നെ വേണ്ടല്ലേ"ജിത്തു പല്ല് മൊത്തം കാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു. "അഹ് വേണ്ട അമ്മേ.ഞങ്ങൾ അച്ചനോട് ഒരു കാര്യം ചോദിക്കാൻ വന്നതാ"ലിനു. "ഡോക്ടർ എന്താ അമ്മേ പറഞ്ഞേ."ശ്രീ "എന്തു പറയാൻ പഴയപോലെ തന്നെ.സംസാരിക്കാൻ ഒന്നും പറ്റത്തില്ല.ഫിസിയോതെറാപ്പി continue ചെയ്യാൻ പറഞ്ഞു.ഇടത് കയ്യുടെ സ്വാധീനം വന്നപോലെ വലത്തിന്റെയും വരുമെന്ന പറഞ്ഞേ.പിന്നെ മനസ്സിന് സന്തോഷം തരുന്ന വാർത്തകൾ കേൾപ്പിക്കാൻ ഒക്കെയാണ് പറയുന്നേ..പിന്നെ എന്നും പറയു ന്നത് തന്നെ.ഇടത് കൈ അനങ്ങിയില്ലേ.പയ്യെ വലതുംഅനങ്ങുമെന്ന്"വസുന്ധരമ്മ ഒരു ദീർഘശ്വാസം എടുതുകൊണ്ട് പറഞ്ഞു.

"അച്ചന് ഇത്രക്ക് പ്രേശ്നമുണ്ടോ..എന്നിട്ട് ഈ കഴുത ഒന്നും ഞങ്ങളോട് പറഞ്ഞില്ല അമ്മേ" ലിനുനേ നോക്കി കണ്ണുരുട്ടികൊണ്ട് ദെച്ചു പറഞ്ഞു. "അതുപിന്നെ പറഞ്ഞല്ലോ ആ സാഹചര്യത്തിൽ പറ്റിപോയി.. ചോറി..."ലിനു എസ്പ്രെഷൻ ഒക്കെ ഇട്ടുകൊണ്ട് പറഞ്ഞു. "എന്നിട്ട് അച്ഛൻ എവിടെ "ദെച്ചു "റൂമിലുണ്ട് മക്കൾ വാ കാണിച്ചു തരാം."വസുന്ദരമ്മ. "അഹ്" "നിങ്ങൾ വാ"ലിനു. അവരെല്ലാം കൂടെ ഒരു റൂമിലോട്ട് കയറി.കുഴമ്പുകളുടെയും മരുന്നുകളുടെയും മണമാകെ പടർന്നിട്ടുണ്ടായിരുന്നു ആ മുറിയിലാകെ.ഓരോരുത്തരായി അതിനകത്തേക്ക് കയറി. "ജിത്തു ഞാനിപ്പോ വരാം ഓഫീസിൽ നിന്നും ഒരു കാൾ" "ഒക്കെടാ"ജിത്തു ആ റൂമിനകത്തേക്ക് കയറാൻ നിൽക്കുമ്പോഴാണ് ശിവക്ക് ഒരു കാൾ വന്നേ. ജിത്തുനോട് പറഞ്ഞ് അവൻ പുറത്തേക്ക് പോയി. ~~~~~~~~~ അവരകത്തേക്ക് കടന്നതും കണ്ടത് ബെഡിൽ കിടക്കുന്ന് ഒരാളെയാണ്. കണ്ടാൽ എവിടെയോ കണ്ടപോലെ തോന്നും. ഒരിക്കലും അത് ലിനുവിന്റെയോ ശിവയുടെയോ ആണെന്ന് പറയുകയില്ല.കാരണം അവര് രണ്ടുപേരും അമ്മയുടെ അതെപോലെയാണ്.പിന്നെ ആരെ പോലെയാണ്.അറിയില്ല.

പക്ഷെ എവിടെയോ കണ്ട് നല്ല മുഖ പരിചയം.ചിലപ്പോ എന്റെ തോന്നാലാവാം. ഈ ശിവ ഇതെവിടെ പോയി.കാണാൻ ഇല്ലല്ലോ. "ശിവ എവിടെ" ഞാൻ മനസ്സിൽ വിചാരിച്ച ഖത്തെ കാര്യം ലിനു ചോദിച്ചതും ഞാനും അതിന്റെ ഉത്തരത്തിനായി കാതോർത്തു. "ശിവക്ക് ഓഫീസിൽ നിന്ന് ഒരു കാൾ.അവൻ ഇപ്പൊ വരും"ജിത്തു. "അച്ഛാ..അച്ഛാ.. ഇതാരൊക്കെയാ വന്നിരിക്കുന്നെ നോക്കിയേ" ലിനു അച്ഛനെ വിളിച്ചികൊണ്ട് പറഞ്ഞു. അച്ചൻ എല്ലാരുടെ മുഖത്തേക്കും ഒന്ന് നോട്ടം പായിച്ചു. "അച്ഛാ ഇതാരൊക്കെയാ എന്നറിയോ.ഇതാണ് എന്റെ ഫ്രണ്ട്സ് ഇത് ദെച്ചു ,ഇത് ജിത്തു.പിന്നെ ഒരാൾ കൂടെയുണ്ട് ശിവ.അവൻ ഇപ്പൊ വരും. അവനു വേണ്ടി ഒരു കാര്യം അറിയനായിട്ടാ ഞങ്ങൾ വന്നേ.അതുണ്ടല്ലോ അച്ഛേ...ഈ ശിവയില്ലേ അവനെ അച്ചന്റെ തറവാട്ടിലെ ആരുടെയോ മകനാണ്.പക്ഷെ ഉണ്ടല്ലോ ആരുടെയാ എന്നറിയില്ല"ലിനു സങ്കടത്തോടെ പറഞ്ഞു. "അതു ചോദിക്കാനാ വന്നേ"ലിനു "എടി ആരുടെ മകനാണ് എന്നറിയാം.ഡോക്ടർ പേരൊക്കെ പറഞ്ഞു തന്നിട്ടുണ്ട് അവന്റെ അച്ചന്റെ"ദെച്ചു ഇടയിൽ കേറി പറഞ്ഞു. "അതെപ്പോ അത് നിങ്ങൾ പറഞ്ഞില്ലലോ"ലിനു പരിഭവത്തോടെ പറഞ്ഞു.

"അത് വിട് മോളെ.നീ ആൾടെ പേര് പറ. ഇവരുടെ തറവാട്ടിലെ എല്ലാരേയും എനിക്കറിയാം.മോള് പേര് പറ"വസുന്ദരമ്മ. "ചന്ദ്രശേഖരൻ അതാണ് പേര് പറഞ്ഞേ"ദെച്ചു ആലോചിച്ചുകൊണ്ട് പറഞ്ഞു. "What" അച്ചന്റെ അടുത്തിരുന്ന ലിനു ഞെട്ടികൊണ്ട് ചാടിയേണിറ്റു. അതേ ഞെട്ടൽ ശ്രീയുടെയും അമ്മയുടെയും മുഖത്തുണ്ടായിരുന്നു. "നീ..നീയിപ്പോ എന്താ പറഞ്ഞേ" ലിനു വിറയലോടെ ചോദിച്ചു. "ചന്ദ്രശേഖരൻ എന്ന്. എന്താ ലിനുസേ"ദെച്ചു സംശയത്തോടെ ചോദിച്ചു. "അത്..അതെന്റെ അച്ഛനാണ്."ലിനു ഏതോ ബോധത്തിൽ പറഞ്ഞു. "What.."ഇത്തവണ ഞെട്ടിയത് ജിത്തുവും ദെച്വുമാണ്. "നീയെന്തൊകെയാ ലിനു പറയണേ.അതെങ്ങനെ ശെരിയാവും."ദെച്ചു പുരികം ചുളിച്ചോണ്ട് ചോദിച്ചു. "മോളെ അവൾ പറഞ്ഞത് സത്യവാ.ഇങ്ങേരാണ് ചന്ദ്രശേഖരൻ.ഇനി ചിലപ്പോ മോള് പേര് മാറികേട്ടതായിരിക്കും"വസുന്ദരാമ്മ ഞെട്ടലിൽ നിന്ന് പുറത്ത് വന്നുകൊണ്ട് പറഞ്ഞു. "ഇല്ലമ്മേ ഞാൻ കേട്ടത് ശെരിയായിട്ട് തന്നെയാ."ദെച്ചു തർക്കിച്ചുകൊണ്ട് പറഞ്ഞു.

ഇതേ സമയത്താണ് ശിവ ഫോൺ വിളി കഴിഞ്ഞു അവിടെ എത്തിയത്. "എന്താ ഇവിടെ പ്രശ്നം"ശിവ എന്താ സംഭവം എന്നറിയാതെ ചോദിച്ചു. "ദേ ശിവ നീ കേട്ടതല്ലേ തോമസ് ഡോക്ടർ നിന്റെ അച്ഛന്റെ പേര് ചന്ദ്രശേഖരൻ ആണ് എന്ന് പറഞ്ഞത്."ഫഹീച്ചു അവന്റെ കയിൽ പോയി പിടിച്ചുകൊണ്ട് പറഞ്ഞു. "അതേ അതിനെന്താ"ശിവ "ദേ ഈ കിടക്കുന്ന ലിനുന്റെ അച്ഛന്റെ പേരും ചന്ദ്രശേഖരൻ എന്നാണ്" ദെച്ചു പറഞ്ഞപ്പോഴാണ് ശിവ ലിനുന്റെ അച്ചന്റെ മുഖത്തേക്ക് നോക്കിയേ. "അച്ഛൻ.." ലിനുന്റെ അച്ചന്റെ മുഖത്തേക്ക് നോക്കി ശിവ ആരോടെന്നില്ലാതെ മൊഴിഞ്ഞു. "അച്ഛാ..." ശിവ അച്ഛാ എന്ന് വിളിച്ചുകൊണ്ട് കിടക്കിയിൽ കിടക്കുന്ന ആ മനുഷ്യന്റെ അടുത്തേക്കൊടി. അത് കണ്ടു നിന്നവരെല്ലാം ഞെട്ടിതരിച്ചു...ദെച്ചുവും ജിതുവുമൊക്കെയാണേൽ എന്താ ഇവിടെ നടക്കുന്നെ എന്ന് നോക്കി നിൽക്കുവാണ്....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...