ശിവമയൂഖം: ഭാഗം 27

 

രചന: രാജേഷ് വള്ളിക്കുന്ന്‌

"അപ്പോൾ നമുക്ക് വീണ്ടും ശത്രുക്കൾ കൂടുകയാണല്ലേ... എന്തു ചെയ്യാനാണ് അവന്റെ വിധി എന്താകുമെന്നു ദൈവത്തിനുമാത്രമറിയാം.... ചിലപ്പോൾ ദൈവം നമ്മളിൽക്കൂടി എഴുതിക്കാതിരുന്നാൽ നന്ന്... " അതുപറഞ്ഞ് ഭരതനൊന്ന് ചിരിച്ചു... ആ ചിരിയിൽ ഒഴിഞ്ഞിരിക്കുന്നത് എന്താണെന്ന് മോഹനനുപോലും അറിയില്ലായിരുന്നു... "എന്താണ് ഏട്ടൻ പറഞ്ഞുവരുന്നത്... " മോഹനൻ ചോദിച്ചു എല്ലാം നിനക്ക് വഴിയേ മനസ്സിലാകും.... കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കാണോ... അത് നേരിട്ട് കാണുകയല്ലേ നല്ലത്..." അന്നേരമാണ് മോഹനന്റെ ഫോൺ റിംഗ് ചെയ്തത്.. സതീശനെ സഹായിക്കാൻ അവന്റെയടുത്തേക്ക് പറഞ്ഞയച്ച വിനായകനാണ് വിളിക്കുന്നത്... മോഹനൻ കോളെടുത്തു... മറുതലക്കൽനിന്നും പറയുന്ന കാര്യങ്ങൾ അയാൾ ശ്രദ്ധയോടെ കേട്ടു... മോഹനന്റെ മുഖത്തു ചിരി തെളിയുന്നത് ഭരതൻ കണ്ടു... കുറച്ചു കഴിഞ്ഞപ്പോൾ മോഹനൻ ഫോൺ കട്ടുചെയ്തു... "ആരായിരുന്നു മോഹനാ വിളിച്ചത്...

നിന്റെ മുഖത്ത് ഇത്ര സന്തോഷം തരുന്ന എന്തുകാര്യമാണുണ്ടായത്... " ഭരതൻ ചോദിച്ചു നമുക്കിന്ന് സന്തോഷിക്കാൻ വകയുള്ള ഒരു കാര്യം നടക്കാൻ പോകുന്നു... വിനായകനാണ് വിളിച്ചത്... അവരും സതീശനുംകൂടി ഇന്നവളെ പൊക്കാൻ പോവുകയാണെന്ന്... അവളെ പൊക്കി ആ മുദ്രപേപ്പറിൽ ഒപ്പിടീപ്പിക്കുമെന്ന്... " "എങ്ങനെ പൊക്കുമെന്നാണ്... അവർ തന്നെയല്ലേ പറഞ്ഞത് അവളെ കോളേജിലേക്കും തിരിച്ചുവീട്ടിലേക്കും കൊണ്ടുപോകുന്നത് ആ വിശ്വനാഥ മേനോന്റെ മകനോ മരുമകനോ ആയിരിക്കുമെന്ന്... അന്നേരമെങ്ങനെയാണ് അവളെ പൊക്കുക... " "അതറിയില്ല... എന്നാൽ ഇന്നവളെ എന്തുവന്നാലും പൊക്കുമെന്നാണ് പറഞ്ഞത്.... " "അവർ പൊക്കട്ടെ... എന്നിട്ടു പറയാം എന്താ വേണ്ടതെന്ന്... " ഭരതൻ അവിടെനിന്നും വീട്ടിനുള്ളിലേക്ക് നടന്നു... എന്നാൽ ഇതെല്ലാം വിമല കാണുന്നുണ്ടായിരുന്നു... അവർ പറഞ്ഞത് വ്യക്തമായി കേട്ടില്ലെങ്കിലും എന്താണ് അവരുടെ നീക്കണമെന്ന് ഏകദേശരൂപം അവർക്ക്... മനസ്സിലായിരുന്നു ▪️▪️▪️▪️▪️▪️▪️▪️▪️▪️

അന്ന് വൈകീട്ട് ശിവനും ആദിയും കൂടി കാവും പുറത്തെ വീട്ടിലെത്തി.... അവർ ചെല്ലുമ്പോൾ മയൂഖ കോളേജിൽ നിന്ന് എത്തിയതേയുള്ളൂ... അവരെ കണ്ട് അവൾ മുറ്റത്തേക്ക് വന്നു... "അച്ഛനെവിടെ മയൂഖേ..." ശിവൻ ചോദിച്ചു... "അകത്തുണ്ട്.... ഞാൻ വിളിക്കാം.... നിങ്ങൾ കയറിയിരിക്ക്..." "അമ്മയേയും വിളിച്ചോണ്ടൂ... " "എന്താ ശിവേട്ടാ... എന്തെങ്കിലും പ്രശ്നമുണ്ടോ... " ആ... ഒരു ചെറിയ പ്രശ്നമുണ്ട്... നീ അവരെ വിളിക്ക്... മയൂഖ അവരെ വിളിക്കാൻ അകത്തേക്ക് നടന്നു.... ശിവനും ആദിയും ഉമ്മറത്ത് കസേരകളിലിരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ ഉണ്ണികൃഷ്ണമേനോനും ശ്യാമളയും അവിടേക്ക് വന്നു... അവരെ കണ്ട് ശിവനും ആദിയും എഴുന്നേറ്റു... "ഇരിക്ക് മക്കളെ... എന്താണ് പ്രശനമുണ്ടെന്ന് പറഞ്ഞത്... മോള് പറഞ്ഞു... " പ്രശ്നമുണ്ട് അങ്കിൾ... ഞാൻ പറയുന്നത് നിങ്ങൾ ക്ഷമയോടെ കേൾക്കണം... ഇന്ന് ഇവളുടെ അച്ഛന്റെ അനിയന്മാരുടെ ഭാര്യമാർ വീട്ടിൽ വന്നിരുന്നു... " ശിവൻ അവർ പറഞ്ഞ കാര്യങ്ങൾ അവരോട് പറഞ്ഞു....

"ഇല്ലാ... സതീശൻ അങ്ങനെ അവരുമായി കൂടി എന്റെ മോളെ ദ്രോഹിക്കാനാണ് ശ്രമമെങ്കിൽ എന്റെ അനിയത്തിയുടെ മകനാണെന്ന് നോക്കില്ല... കൊന്ന് കുഴിച്ചുമൂടും ഞാൻ... " "അങ്കിൾ... ഇപ്പോൾ നമ്മൾ ക്ഷമയോടെ കാര്യങ്ങൾ നേരിടുകയാണ് വേണ്ടത്... നമ്മൾക്ക് അവരുമായി ഒറ്റക്കു നേരിടാനുള്ള ശക്തിയൊന്നുമില്ല... നമ്മൾ ആദ്യം ഇവളുടെ സുരക്ഷയാണ് നോക്കേണ്ടത്... ഇവിടെ നമുക്ക് ഇവളുടെ അച്ഛന്റെ സ്വത്തല്ല പ്രധാനം... ഇവളെ സംരക്ഷിക്കുക അതാണ് ആദ്യം ചെയ്യേണ്ടത്..." ആദി പറഞ്ഞു "അതിന് നമ്മളെന്താണ് ചെയ്യേണ്ടത്... " ഇപ്പോൾ നമ്മളെ സഹായിക്കാൻ എന്റെ കൂട്ടുകാരനുണ്ട്... എസ്ഐ കിഷോറും അവന്റെ അമ്മാവൻ സിഐ ബാലചന്ദ്രനും... കിഷോറിന്റെ നിർദ്ദേശപ്രകാരമാണ് ഞാൻ വന്നത്... " "എന്താണ് അയാൾ പറഞ്ഞത്... " "അത്... എല്ലാമൊന്ന് കെട്ടടങ്ങുംവരെ ഇവളെ മാണിശ്ശേരിയിൽ താമസിപ്പിക്കാൻ... എന്തായാലും അത് ഇവളുടേയുംകൂടി വീടല്ലേ... അന്നേരം ഇവൾ അവിടെ താമസിക്കുന്നതുകൊണ്ട് പ്രശ്നമൊന്നുമില്ലല്ലോ.... "

"മോനേ അത്.. നിങ്ങൾ പറയുന്നത് എനിക്കു മനസ്സിലാകും... ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ ആ വീട്ടിലേക്ക് ഇവൾ വന്നുകയറേണ്ടവളാണ്... എന്നാലും ഇപ്പോൾ ഇവളെ അവിടേക്ക് പറഞ്ഞയച്ചാൽ... " "അതുകൊണ്ടെന്താണങ്കിൾ... നമ്മൾ ഇപ്പോൾ ആലോചിക്കേണ്ടത് ഇവളുടെ സുരക്ഷയാണ്... " "അതേ എന്നാലും.... എന്താണ് ശ്യാമളേ നിന്റെ അഭിപ്രായം... " ഇവർ പറയുന്നതിലും കാര്യമുണ്ട്... ഇവൾ അവിടെ നിൽക്കുന്നതാകും നല്ലത്... ഇതിന്റെ പേരിൽ ആരെങ്കിലും പ്രശ്നമുണ്ടാക്കാൻ വന്നാൽ നമുക്ക് അവരെ നേരിടാൻ പോലും പറ്റില്ല... അവിടെയാകുമ്പോൾ അവൾക്ക് പേടിക്കാതെ ജീവിക്കാമല്ലോ... അധികം ദൂരത്തൊന്നുമല്ലല്ലോ.. എപ്പോൾ വേണമെങ്കിലും നമുക്ക് അവിടെ ചെന്ന് ഇവളെ കാണാലോ... " "ഉം അതും ശരിയാണ്... മോളെ നിന്റെ അഭിപ്രായമാണ് ഇവിടെ വേണ്ടത്... എന്താണ് മോൾക്ക് അവിടെ താമസിക്കാൻ വല്ല ബുദ്ധിമുട്ടുമുണ്ടോ.... " "അച്ഛൻ തീരുമാനിക്കുന്നത് അനുസരിച്ചിട്ടേയുള്ളൂ ഇതുവരെ ഞാൻ...

എന്നാൽ അച്ഛനുമമ്മയേയും ഒറ്റക്കാക്കി ഞാനെങ്ങനെയാണ് പോകുന്നത്... " അതോർത്ത് മോൾ വിഷമിക്കേണ്ട... നിന്റെ വിവാഹം കഴിഞ്ഞാലും ഇങ്ങനെയൊക്കെയല്ലേ ഉണ്ടാവുക... ഇത് അധികദിവസമൊന്നുമില്ലല്ലോ... കുറച്ചു നാളത്തെ പ്രശ്നമല്ലേയുള്ളൂ... നിങ്ങൾ പേടിക്കേണ്ട അവൾ വരും.... " "എന്നാൽ അത്യാവശ്യം വേണ്ടതെല്ലാം എടുത്തുവാ... " ശിവൻ പറഞ്ഞു... മയൂഖ ഉണ്ണികൃഷ്ണമേനോനേയും ശ്യാമളയേയും നോക്കി... പിന്നെ അകത്തേക്ക് നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഈ സമയം സതീശൻ തന്റെ കൂടെ നിൽക്കുന്ന ഭരതൻ പറഞ്ഞയച്ച രണ്ടുപേരുമായി കാവുംപുറത്തേക്ക് പോകാൻ തുനിയുകയായിരുന്നു... വിനായകാ എന്തുവന്നാലും ഇന്ന് അവളെ അവിടെനിന്നും പൊക്കണം... ഭരതൻസാർ തന്ന മുദ്രപേപ്പർ നിന്റെ കൈവശമില്ലേ... അതിൽ അവളെക്കൊണ്ടു ഇന്ന് ഒപ്പിടീപ്പിക്കണം... അതുകഴിഞ്ഞ് എനിക്കവളെ വേണം... എല്ലാ അർത്ഥത്തിലും ഇന്നവൾ എന്റേതാകണം... നിങ്ങളും കൂടിക്കോ ഒരു രസത്തിന്...

പക്ഷേ എന്റെ ആവശ്യം കഴിഞ്ഞിട്ടുമാത്രം... ആ ശിവനും ആദിയും അവളെ മാണിശ്ശേരിയിലേക്ക് ഏതുനിമിഷവും കൊണ്ടുപോകാം.. അതിനുമുന്നേ നമ്മൾ അവളെ അവിടെനിന്നും പൊക്കിയില്ലെങ്കിൽ പിന്നെ ജീവിതത്തിൽ അവളെ നമുക്ക് കിട്ടില്ല... " "അതിന് അവളുടെ അച്ഛനുമമ്മയും ആ വീട്ടിലുണ്ടാകില്ലേ... അവരുള്ളപ്പോൾ നമുക്കവളെ പൊക്കാൻ പറ്റുമോ... അവർ അയൽക്കാരെ വിളിച്ചുകൂട്ടില്ലേ... " വിളിച്ചുകൂട്ടും... അതിന് നമ്മൾ ഈ പകൽ വെളിച്ചത്തിൽ ആ വീട്ടിലേക്ക് കയറരുത്... കുറച്ചുസമയംകൂടി നമ്മൾ ആ പരിസരത്ത് ചുറ്റിപ്പറ്റി നിൽക്കണം ഇരുടായാൽ ആരും കാണാതെ അകത്തു കയറണം... അഥവാ അമ്മാവനോ അമ്മയിയോ നമ്മളെ കണ്ടാൽ പിന്നെയൊന്നും നോക്കേണ്ട... തീർത്തേക്കണം... എന്നിട്ട് ആ ശവം എടുത്ത് ഏതെങ്കിലും കൊക്കയിൽ തള്ളണം... ഒന്നും ആരും അറിയാതെ വേണം ചെയ്യാൻ.... " "അത് ഞങ്ങളേറ്റു... ഇതിലും വലുത് നടത്തിയതാണ് ഞാനും മാണിക്യനും... എന്നിട്ടാണോ പ്രായമായ രണ്ടെണ്ണത്തിന്റെ കാര്യം... " "ഇതുപോലെ വിടുവായ പറയുകയല്ല വേണ്ടത്... പ്രവർത്തിച്ച് കാണിക്കണം... അവർ രണ്ടുപേരും പോയാൽ ആ കാണുന്ന വീടും ആ സ്ഥലവും എന്റേതു മാത്രമാകും...

എല്ലാ ആവിശ്യവും കഴിഞ്ഞാൽ അവളേയും തന്തയുടേയും തള്ളയുടേയും അടുത്തേക്ക് പറഞ്ഞയക്കാം... പിന്നെ അവകാശവുമായി ആരും വരില്ലല്ലോ...." സതീശനും കൂട്ടരും കാവുംപുറത്തെ വീടിനടുത്തെത്തി... അന്നേരമാണ് പടിപ്പുരക്ക് പുറത്തായി ശിവന്റെ കാറ് കിടക്കുന്നത് കണ്ടത്... ഈ കാറ് മാണിശ്ശേരിയിലേതാണല്ലോ... രണ്ടുദിവസം മുന്നേ ഈ കാറിലായിരുന്നു അവർ വന്നത്... അപ്പോൾ നമ്മൾ മനസ്സിൽ വിചാരിച്ചത് സത്യമായിരിക്കുന്നു... അവളെ ഇവിടെ നിന്നും മാറ്റാനാണ് പരിപാടി... ഒരിക്കലുമത് അനുവദിച്ചുകൂടാ... വിനായകാ, മാണിക്യാ എന്തുവന്നാലും അവർ ഇവിടെ നിന്നും അവളേയുംകൊണ്ട് പോകരുത്... തടയണം.. ആരെ കൊന്നിട്ടാണെങ്കിലും അവരെ തടയണം... ഈ സമയം മയൂഖ വേണ്ട ഡ്രസ്സെല്ലാം ഒരു ബാഗിലും തന്റെ ബുക്സെല്ലാം മറ്റൊരു ബാഗിലുമായി എടുത്ത് പുറത്തേക്ക് വന്നു... അവളേയും കൂട്ടി ശിവനും ആദിയും അവിടെനിന്നും ഇറങ്ങി... അവർ പോകുന്നതും നോക്കി ഉണ്ണികൃഷ്ണമേനോനും ശ്യാമളയും നിറകണ്ണുകളോടെ നിന്നു.... ശിവൻ കാറെടുത്ത് കുറച്ചു മുന്നോട്ട് എടുത്തതും വഴി തടസമായി സതീശനും വി നായകനും മാണിക്യനും നിൽക്കുന്നത് കണ്ടു.... സതീശൻ കാറിനടുത്തേക്ക് വന്നു... "ആഹാ കൊള്ളാലോ... ഇതിൽ ആരുടെ കിടക്കവിരിക്കാനാണെടീ നീ പോകുന്നത്... അതോ രണ്ടുപേർക്കും ഒരുമിച്ചാണോ ഇന്നത്തെ ദിവസം... " ആദി ദേഷ്യത്തോടെ പുറത്തേക്കിറങ്ങാൻ തുനിഞ്ഞപ്പോൾ ശിവൻ അവനെ തടഞ്ഞു... പിന്നെ അവൻ കാറിൽ നിന്നിറങ്ങി.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...