ശിവാനന്ദം 💞: ഭാഗം 25

 

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ട്രിങ് ട്രിങ് ട്രിങ് ട്രിങ് 📞....." മൊബൈൽ റിങ് ചെയ്ത സൗണ്ട് കേട്ടാണ് റാം കണ്ണ് തുറന്നത് നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പർ ആണ് ..... റാം ഒന്ന് സംശയിച്ചു നിന്നുകൊണ്ട് കാൾ അറ്റൻഡ് ചെയ്തു "ഹലോ ..." "ഹലോ റാം .....?" മറുപുറത്തുനിന്ന് ചോദ്യരൂപത്തിലുള്ള സ്ത്രീശബ്ദം കേട്ടതും റാം ഒന്ന് സംശയിച്ചു "yes ....shivaram here ...... ആരാ സംസാരിക്കുന്നെ .....?" റാം സംശയരൂപേണ ചോദിച്ചു "Ram .....itz me .... മധു ...... " അവർ ചിരിയോടെ പറഞ്ഞതും റാം ഒന്ന് മൂളി "റാം എനിക്ക് തന്നെ അത്യാവശ്യമായി ഒന്ന് കാണണം ...... ഇന്ന് ഒന്ന് മീറ്റ് ചെയ്യാൻ സാധിക്കുമോ .....?" മധുവിന്റെ ചോദ്യം കേട്ടതും റാം കുറച്ചു നേരം സംശയിച്ചു നിന്നു "ഹ്മ്മ് ഓക്കേ ..... ഞാൻ വരാം ..... " റാം ഗൗരവത്തോടെ പറഞ്ഞതും അവൾ സമയവും സ്ഥലവും ടെക്സ്റ്റ് ചെയ്യാമെന്ന് പറഞ്ഞു കാൾ കട്ട് ചെയ്തു മധുവിന്റെ ടെക്സ്റ്റ് മെസ്സേജ് വന്നതും റാം ഡ്രസ്സ് ചേഞ്ച് ചെയ്തു അവർ പറഞ്ഞ സ്ഥലത്തേക്ക് പോയി •••••••••••••••••••••••••••••••••••••••••••

"എന്താ മധു ..... എന്തിനാ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത് ..... .??" റാം അവരെ നോക്കി സംശയത്തോടെ ചോദിച്ചതും മധു റാമിന്റെ കൽക്കലേക്ക് വീണു പൊട്ടിക്കരഞ്ഞു ഒരുനിമിഷം ഒന്നും മനസിലാകാതെ റാം തറഞ്ഞു നിന്നു "ഏയ് മധു ..... എന്താ താനീ ചെയ്യുന്നേ ..... മധു ..... എണീക്ക് ...... എണീക്ക് മധു ....." ബോധം വീണ്ടെടുത്തുകൊണ്ട് റാം അവരെ പിടിച്ചെഴുന്നേൽപ്പിച്ചതും അവർ കൂപ്പുകൈകളോടെ അയാൾക്ക് മുന്നിൽ നിന്നു "റാം എന്നോട് പൊറുക്കണം ...... മാപ്പ് അർഹിക്കാത്ത ക്രൂരതയാ ഞാൻ റാമിനോട് ചെയ്തത് ...... എന്നോട് ക്ഷമിക്കണം ....." കൈകൂപ്പി മാപ്പിരന്നുകൊണ്ട് പൊട്ടിക്കരയുന്ന മധു അയാളുടെ മനസ്സിൽ സംശയങ്ങളുടെ വിത്ത് പാകി

"എന്തൊക്കെയാ മധു താനീ പറയുന്നേ ..... എന്ത് ക്രൂരത ചെയ്തുന്നാ .....?" റാം ഒന്നും മനസ്സിലാകാതെ ചോദിച്ചു "അരുന്ധതി ഒരു തെറ്റും ചെയ്തിട്ടില്ല റാം ..... ശിവ മോളെ അന്ന് കൊല്ലാൻ ശ്രമിച്ചത് ഞാനാ ...... ഈ കൈ കൊണ്ടാ ഞാൻ ആ പിഞ്ചു കുഞ്ഞിനെ ഇല്ലാതാക്കാൻ നോക്കിയത് ...... " പൊട്ടിക്കരച്ചിലോടെ മധു അത് പറഞ്ഞതും റാം വിറങ്ങലിച്ചു നിന്നു മഴയുടെ വരവറിയിച്ചുകൊണ്ട് ആകാശത്തു കാർമേഘങ്ങൾ ഇരുണ്ടുകൂടിയതും റാമിന്റെ ഉള്ളിൽ ഒരു തരിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ കേട്ടത് വിശ്വസിക്കാൻ കഴിയാതെ നിൽക്കുന്ന റാമിന്റെ മുന്നിൽ നിന്ന് അവർ പൊട്ടിക്കരഞ്ഞതും അവരെ ആശ്വസിപ്പിക്കാനെന്ന വണ്ണം ഇരുകൈകൾ അവൾക്ക് നേരെ നീണ്ടു വന്നതും റാം ആ കൈകളുടെ ഉടമയെ നോക്കി

"റാം ...... മധുവിനെ താൻ ക്ഷപിക്കരുത്‌ ...... സംഭവിച്ചത് പറയാനുള്ള മാനസികാവസ്ഥയിൽ അല്ല ഇവളിപ്പോൾ ..... പക്ഷെ താൻ സത്യങ്ങൾ അറിയണം ഞാൻ മഹേഷ് ...... മധുവിന്റെ അമ്മാവന്റെ മകനാണ് ...... ചെറുപ്പം മുതലേ ഇവളോടുള്ള പ്രണയം ഉള്ളിൽ കൊണ്ട് നടന്നതാ ഞാൻ ...... പക്ഷെ വളർന്നപ്പോൾ ഇവളുടെ സ്വഭാവത്തിനൊപ്പം ഇഷ്ടങ്ങളും മാറി ഞാൻ എന്റെ ഇഷ്ടം അറിയിക്കുന്നതിന് മുന്നേ മധുവിന്റെ ഹൃദയത്തിൽ താൻ സ്ഥാനം നേടിയിരുന്നു ഇവളുടെ സന്തോഷമാണ് എനിക്ക് വലുത് ..... അതുകൊണ്ട് തന്നെ ഒരു കരടാകാൻ ഞാൻ മുതിർന്നില്ല പക്ഷെ അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി താൻ മറ്റൊരു പെണ്ണിനെ സ്വീകരിച്ചപ്പോൾ ഉള്ളുകൊണ്ട് ഞാൻ ഒരുപാട് സന്തോഷിച്ചു

പക്ഷെ തന്നെ നഷ്ടപ്പെട്ട ഇവൾ ഭ്രാന്തമായ ഒരു അവസ്ഥയിലേക്ക് എത്തപ്പെട്ടിരുന്നു ഒരുപാട് കൗൺസിലിങ് ഒക്കെ നടത്തി ..... ഏറെക്കാലം വേണ്ടി വന്നു ഇവളെ പഴേ പടിയാക്കാൻ ...... പതിയെ അവൾ സമനില വീണ്ടെടുത്തു പഴയതൊക്കെ ഇവൾ മറക്കുമെന്ന് കരുതുയെങ്കിലും അതുണ്ടായില്ല താനും അരുന്ധതിയും കുഞ്ഞും സ്നേഹത്തോടെ ജീവിക്കുന്നു എന്നറിഞ്ഞപ്പോൾ ഇവൾക്ക് വാശിയായി അവൾക്ക് കിട്ടാത്ത ജീവിതം ആർക്കും വേണ്ട എന്ന് തീരുമാനിച്ചുകൊണ്ടാ മധു വീണ്ടും തന്റെ വീട്ടിലേക്ക് വന്നത് പക്ഷേ അരുന്ധതിക്ക് ഇവളുടെ ഉദ്ദേശം മനസ്സിലായി ...... അതുകൊണ്ട് തന്നെ പലതും പറഞ്ഞു വിശ്വസിപ്പിച്ചു നിങ്ങൾക്കിടയിൽ കലഹമുണ്ടാക്കി

നിങ്ങടെ കുഞ്ഞാണ് നിങ്ങളെ തമ്മിൽ ചേർത്ത് നിർത്തുന്നത് എന്ന് മനസ്സിലാക്കി ഇവൾ കുഞ്ഞിനെ ഇല്ലാതാക്കാൻ ശ്രമിച്ചതായിരുന്നു അന്ന് ...... അരുന്ധതി അത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് കുഞ്ഞു തെറിച്ചു പോയത് ഒരു പക്ഷെ അന്ന് അരുന്ധതി വന്നില്ലായിരുന്നെങ്കിൽ തന്റെ കുഞ്ഞ്‌ ........" മഹേഷ് പാതിയിൽ നിർത്തിക്കൊണ്ട് റാമിനെ നോക്കിയതും റാമിന്റെ കണ്ണുകൾ രണ്ടും ചുവന്ന് കലങ്ങിയിരുന്നു അയാൾ ചുവന്ന കണ്ണുകളോടെ മധുവിനെ നോക്കി മുഷ്ടി ചുരുട്ടി "തന്റെ ജീവിതത്തിൽ നിന്ന് പോയില്ലെങ്കിൽ നിങ്ങടെ കുഞ്ഞിനെ കൊല്ലുമെന്ന് അരുന്ധതിയെ ഭീഷണിപ്പെടുത്തിയിട്ടാ അരുന്ധതി തനിക്ക് ഡിവോഴ്സ് നോട്ടീസ് അയച്ചത് ......"

അതും കൂടി കേട്ടതും റാമിന് സമനില തെറ്റുന്നത് പോലെ തോന്നി അരുന്ധതിയോട് പറഞ്ഞതും ചെയ്തതും ഒക്കെ അയാളുടെ മനസ്സിലൂടെ കടന്നു പോയി "അരുന്ധതി പോയാൽ താൻ ഇവളെ സ്വീകരിക്കുമെന്ന് ഇവൾ കരുതി ...... പക്ഷെ അതുണ്ടായില്ല ..... കാരണം മറ്റാർക്കും കൊടുക്കാൻ കഴിയാത്ത ഒരു സ്ഥാനം അരുന്ധതിക്ക് തന്റെ ഹൃദയത്തിൽ ഉണ്ടായിരുന്നു അത് മനസ്സിലാക്കിയിട്ടും മധു പിന്മാറിയില്ല വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു അങ്ങനെയൊരിക്കെ ഇവൾ അമ്മയെ കാണാൻ നാട്ടിൽ വന്നപ്പോ അവിടെ വെച് ഒരു ആക്സിഡന്റ് ഉണ്ടായി ആ ആക്‌സിഡന്റൊടെ ഇവളുടെ അമ്മയാകാനുള്ള ശേഷി നഷ്ടപ്പെട്ടു ......

അത് മനസ്സിനെയും ശരീരത്തിനെയും ഒരുപാട് തളർത്തി വാശിയും വൈരാഗ്യവും കെട്ടടങ്ങി ഇവൾ ആട്ടിപ്പായിച്ചിട്ടും ഒപ്പം നിന്ന് എല്ലാം നോക്കിയ എനിക്ക് മുന്നിൽ ഇവൾ തല കുനിച്ചു തന്നു ഞാനിവളെ എന്റെ നല്ല പാതിയാക്കി ....... ഒരു കുഞ്ഞില്ലെങ്കിലും ഞങ്ങൾ ഞങ്ങളുടേതായ ജീവിതത്തിൽ സന്തോഷത്തോടെ ജീവിച്ചു നിങ്ങളെക്കുറിച്ചു പിന്നീട് ഒരിക്കൽ പോലും ഞങ്ങൾ ചിന്തിച്ചിട്ടില്ല പിന്നീട് ഞങ്ങൾ ഒരു കുഞ്ഞിനെ ദത്തെടുത്തു ...... ഞങ്ങളുടെ അരുൺ പറഞ്ഞാൽ അറിയും തന്റെ മരുമകന്റെ സുഹൃത്താണ് ഇന്നലെ ഞങ്ങടെ അരുൺ വഴി നിങ്ങളുടെ മരുമകൻ ആനന്ദ് ഞങ്ങളെ കാണാൻ വന്നിരുന്നു അവൻ വഴിയാണ് ഞങ്ങൾ കാരണം തകർന്ന നിങ്ങളുടെ ജീവിതത്തെക്കുറിച്ചു ഞാനും മധുവും ഓർക്കുന്നത് തന്നെ അതറിഞ്ഞപ്പോൾ ഇതൊക്കെ പറയാതിരിക്കാൻ തോന്നിയില്ല .......

മാപ്പ് അത് അര്ഹിക്കുന്നില്ലന്ന് അറിയാം ഒന്നേ പറയാനുള്ളൂ ഞങ്ങളെ ക്ഷപിക്കരുത്‌ ....." അത്രയും പറഞ്ഞുകൊണ്ട് റാമിന് നേരെ കൈകൂപ്പിക്കൊണ്ട് അയാൾ വാപൊത്തി കരയുന്ന മധുവിനെയും കൂട്ടി അവിടുന്ന് പോയി അവർ പോയതും റാം തളർച്ചയൊടെ നിലത്തേക്കിരുന്നു അരുന്ധതിയുടെ മുഖം മനസ്സിലേക്ക് വന്നതും അയൽ മുഖം പൊത്തി അലറിക്കരഞ്ഞു ••••••••••••••••••••••••••••••••••••••••••••• അരുന്ധതി അവരുടെ സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തു തിരിഞ്ഞതും പിന്നിൽ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നിൽക്കുന്ന റാമിനെ കണ്ട് ഞെട്ടി "എന്തിനാ ഇതൊക്കെ എടുത്തുവെക്കുന്നെ ......?"

ചോദിക്കുമ്പോൾ അയാളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു "നിങ്ങൾക്ക് ഞാനിവിടെ നിൽക്കുന്നത് ശ്വാസം മുട്ടൽ അല്ലെ ...... ആ ശ്വാസം മുട്ടൽ ഇനി ഉണ്ടാകില്ല എന്റെ മകൾ എന്നെ വെറുപ്പോടെ നോക്കുന്നത് കാണാനുള്ള ശക്തി എനിക്കില്ല ...... പോവാ ..... എന്റെ കുഞ്ഞിനെ എന്നിൽ നിന്നകറ്റിയതിന് നിങ്ങൾ എന്നെങ്കിലും ഒരിക്കൽ കണക്ക് പറയേണ്ടി വരും ..... അതോർത്തു നിങ്ങൾ നെഞ്ച് പൊട്ടി കരയും ...... ഇന്ന് ഞാൻ പൊഴിച്ച ഓരോ തുള്ളി കണ്ണീരിനും നിങ്ങൾക്ക് മറുപടി പറയേണ്ടി വരും ......എന്റെ ....." ബാക്കി പറയുന്നതിന് മുന്നേ റാം ഒരു പൊട്ടിക്കരച്ചിലോടെ അരുന്ധതിയെ കെട്ടിപ്പിടിച്ചതും അരുന്ധതി ഞെട്ടലോടെ തരിച്ചു നിന്നു "സോറി ഡോ ...... ഞാൻ ...... എനിക്ക് ഒന്നും അറിയില്ലായിരുന്നു ......

മധുവിനെ ഒരുപാട് വിശ്വസിച്ചുപോയി ...... ഒരുപാട് വേദനിപ്പിച്ചുന്നറിയാം ...... തന്നെ മനസ്സിലാക്കാൻ മൂന്നാമത്തരാളുടെ സഹായം വേണ്ടി വന്നു ചെയ്തതൊക്കെ തെറ്റാണെന്നറിയാം ...... സ്വന്തം മകളെ നിന്നിൽ നിന്നും അകറ്റി ...... നിന്നെക്കുറിച്ചു നല്ലതൊന്നും ഞാൻ അവൾക്ക് പറഞ്ഞുകൊടുത്തിട്ടില്ല ...... ഇന്നവൾ തന്നെ വെറുക്കുന്നതിന് കാരണം ഈ ഞാൻ മാത്രമാ മാപ്പ് ...... എല്ലാത്തിനും മാപ്പ് ..... എന്നോട് ക്ഷമിക്കടോ ..... നമ്മുടെ മോളെ ഓർത്തെങ്കിലും എന്നോട് ക്ഷമിക്ക് ......" റാം പറയുന്നതിനൊപ്പം അരുന്ധതിയിലുള്ള പിടിയും മുറുകി വന്നു അരുന്ധതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ...... അവരത് വാശിയോടെ തുടച്ചു മാറ്റിക്കൊണ്ട് റാമിനെ തള്ളി മാറ്റി "മാപ്പ് ......

ആ രണ്ടക്ഷരം കൊണ്ട് മായ്ച്ചു കളയാവുന്നതാണോ നിങ്ങളുണ്ടാക്കിയ മുറിവുകൾ ...... നിങ്ങളുടെ മാപ്പ് കൊണ്ട് എന്റെ മോൾടെ സ്നേഹം എനിക്ക് തിരിച്ചു കിട്ടുവോ അവളെ പിരിഞ്ഞിരുന്നു 18 വർഷങ്ങൾ എനിക്ക് തിരിച്ചു കിട്ടുവോ ....? നിങ്ങൾ എന്നിൽ നിന്ന് അവളെ അകറ്റിയതുകൊണ്ടല്ലേ ആളറിയാതെ അവളുടെ ജീവനെടുക്കുന്ന പ്രവർത്തി ഞാൻ ചെയ്തത് നിങ്ങളുടെ മാപ്പ് കൊണ്ട് അവളെ സ്വന്തം കാലിൽ എണീറ്റ് നിർത്താൻ കഴിയുമോ ......? ഇല്ലല്ലോ ചെയ്യേണ്ട ദ്രോഹങ്ങളൊക്കെ നിങ്ങളെനിക്ക് ചെയ്തു തന്നു ഞാനൊന്ന് ചോദിച്ചോട്ടെ ......? എന്ത് തെറ്റാ ഞാൻ നിങ്ങളോട് ചെയ്തത് ....? ജീവനക്കാളേറെ സ്നേഹിച്ചതോ .....? സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചതോ ......?

അതിനാണോ എന്നെ ഇങ്ങനെ ശിക്ഷിക്കുന്നെ ...,,?" അവൾ മനസ്സിലെ വേദനകൾ റാമിന് മുന്നിൽ തുറന്ന് കാട്ടി "അരുന്ധതി ഞാൻ ......" "വേണ്ടാ ഒന്നും പറയണ്ട ...... നിങ്ങൾ പറയുന്നത് കേൾക്കാൻ കൊതിച്ച ഒരു കാലം എനിക്കുണ്ടായിരുന്നു ...... പക്ഷെ ഇപ്പൊ ആ അരുന്ധതി മരിച്ചു കഴിഞ്ഞു എന്ന് എന്റെ കുഞ്ഞ്‌ എന്നെ വെറുപ്പോടെ നോക്കിയോ അന്ന് നിങ്ങളെ സ്നേഹിച്ച അരുന്ധതി മരിച്ചു ഇനിയൊരിക്കലും ആ അരുന്ധതിയിലേക്ക് ഒരു മടങ്ങിപ്പോക്ക് എനിക്കുണ്ടാവില്ല ഞാൻ ഇറങ്ങുവാ ...... എന്റെ മോളോട് ഒരു യാത്ര പറയാൻ പോലും എനിക്ക് സാധിക്കുന്നില്ല ...... thanks to you ram.... അവളുടെ ഉള്ളിൽ അമ്മയെക്കുറിച്ചുള്ള വിഷം കുത്തി നിറച്ചതിന് ...,,"

അത്രയും പറഞ്ഞുകൊണ്ട് ബാഗുമെടുത്തു അരുന്ധതി പുറത്തേക്ക് ഇറങ്ങി "അമ്മേ ......!!!!" സ്റ്റെയർ ഇറങ്ങി മുന്നോട്ട് നടന്നതും വീടിനെ തന്നെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടുള്ള ശിവയുടെ അലർച്ച കേട്ട് അരുന്ധതി ഞെട്ടലോടെ തിരിഞ്ഞുനോക്കി നിറകണ്ണുമായി സ്റ്റെയറിന് മുകളിൽ വീൽ ചെയറിൽ ഇരുന്ന് താഴേക്ക് ഇറങ്ങാൻ കഴിയാതെ അരുന്ധതിയെ നോക്കിയിരിക്കുന്ന ശിവയെ കണ്ടതും അരുന്ധതിയുടെ കണ്ണും നിറഞ്ഞു "സോറി മോളെ ..... മോൾക്കൊരു ശല്യമായി ഇനിയീ 'അമ്മ മോൾടെ കൺവെട്ടത് വരില്ല ...... ഒരിക്കലും ....." അത്രയും പറഞ്ഞുകൊണ്ട് ഹൃദയം നുറുങ്ങുന്ന വേദനയോടെ അരുന്ധതി തിരിഞ്ഞു നടന്നു അത് കണ്ടതും ശിവ വിതുമ്പലോടെ അരുന്ധതിയെ വിളിച്ചുകൊണ്ടിരുന്നു

"അമ്മേ പോ..... പോവല്ലേ ......." വിതുമ്പലിനിടയിൽ അവ്യക്തമായി വരുന്ന വാക്കുകളൊന്നും അരുന്ധതി കേൾക്കുന്നില്ലന്ന് കണ്ടതും ശിവ പതിയെ വീൽ ചെയറിൽ പിടിച്ചു വെപ്രാളത്തോടെ എണീറ്റുകൊണ്ട് സ്റ്റീയറിൽ പിടിച്ചു പിടിച്ചു വേഗം താഴേക്ക് ഇറങ്ങി ഒരുപാട് തവണ വീണുപോയെങ്കിലും അവളുടെ മനസ്സിൽ അമ്മയെ എങ്ങനെയെങ്കിലും തടയണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ അവൾ വീണ്ടും വീണ്ടും വീണും എണീറ്റും പുറത്തേക്ക് ഇറങ്ങി അവിടെയുള്ള തൂണിൽ പിടിച്ചുകൊണ്ട് കിതപ്പോടെ നിന്നു "അമ്മേ ......" നടന്നകലുന്ന അരുന്ധതിയെ നോക്കി കണ്ണീരോടെ അവൾ വിളിച്ചതും അരുന്ധതി ഉടനടി തിരിഞ്ഞു നോക്കി ആരുടേയും സഹായമില്ലാതെ പുറത്തു വന്ന് കിതപ്പോടെ നിൽക്കുന്ന ശിവയെ കണ്ട് അവർ ഞെട്ടി "ശിവാ ....." വിശ്വസിക്കാനാകാതെ അവർ തരിച്ചു നിന്നു

അപ്പോഴേക്കും റാം അകത്തു നിന്നും ഓടി വന്നു റാമും ആ കാഴ്ച കണ്ട് ഞെട്ടി "അമ്മെ ..... എന്നെ വിട്ട് പോവല്ലമ്മേ ....." അവൾ തൂണിൽ നിന്ന് പിടിവിട്ട് കൊണ്ട് വേച്ചു വേച്ചു അരുന്ധതിക്കടുത്തേക്ക് ഓടിയതും അവൾ കാലിടറി വീഴാൻ പോയി "ശിവാ ....." അത് കണ്ടതും അരുന്ധതിയും റാമും ഓടി വന്ന് അവളെ താങ്ങി നിർത്തി "ഈ മോളെ ഇട്ടിട്ട് പോകല്ലേ അമ്മാ ..... എനിക്ക് അമ്മയില്ലാതെ പറ്റില്ല ...... പ്ളീസ് അമ്മാ ....." അവൾ അരുന്ധതിയുടെ കഴുത്തിലൂടെ കൈയിട്ട് അവരെ കെട്ടിപ്പിടിച്ചു കരഞ്ഞതും അരുന്ധതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി അവർ റാമിനെ ഒന്ന് നോക്കിയതും റാമിന്റെ കണ്ണുകളും നിറഞ്ഞിരുന്നു ..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...