ശിവാനന്ദം 💞: ഭാഗം 34

 

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ശിവാനി ...... എന്നിൽ നിന്ന് ആനന്ദിനെ തട്ടിയെടുക്കാം എന്ന് നീ കരുതണ്ട ...... അവൻ എനിക്ക് മാത്രം അവകാശപ്പെട്ടതാ ..... അവനെ ആർക്ക് വേണ്ടിയും നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കമല്ല ഇത്രയും നാളും നീ സ്വസ്ഥമായി ജീവിച്ചില്ലേ ..... ഇനിയുള്ള ജീവിതത്തിൽ സ്വസ്ഥത എന്താണെന്ന് നീ അറിയില്ല വരുവാ ഞാൻ ..... ഈ ധനുവിന്റെ കളികൾ തുടങ്ങാൻ സമയമായി ...... ഒരുങ്ങിയിരുന്നോ നീ ...... " നിലത്തു മുട്ട് കുത്തി ഇരുന്നുകൊണ്ട് ഒരു ഭ്രാന്തിയെ പോലെ അവൾ അലറി തികച്ചും ഭ്രാന്തമായ ഒരു അവസ്ഥയിലേക്ക് നീങ്ങുവായിരുന്നു അവളുടെ മനസ്സ് ..... ഏത് വിധേനയും ആനന്ദിനെ പിടിച്ചടക്കുക എന്ന ലക്‌ഷ്യം മാത്രമായിരുന്നു അവളുടെ ഉള്ളിൽ.

രാത്രിഭക്ഷണം കഴിച്ചു റാം മുറിയിലേക്ക് പോയതും ശിവ അരുന്ധതിയേം പിടിച്ചു വലിച്ചു കൊണ്ടുപോയി "സ്വന്തം അമ്മയെ മണിയറയിൽ കൊണ്ട് വിടാൻ വേറെ ഏത് മക്കൾക്ക് ഭാഗ്യം ഉണ്ടാവും 😌....." ശിവ ഒരു പാൽ ഗ്ലാസ് അരുന്ധതിയുടെ കയ്യിൽ വെച്ചുകൊണ്ട് പറഞ്ഞതും അരുന്ധതി അവളെ നോക്കി കണ്ണുരുട്ടി "ദേ പെണ്ണെ ...... നീ എന്റെ കയീന്ന് വാങ്ങും ...... ഇപ്പൊ ഇപ്പൊ പെണ്ണിന് വിളച്ചിൽ കുറച്ചു കൂടുതലാ .....😠....." അരുന്ധതി അവളുടെ ചെവി പിടിച്ചു തിരിച്ചുകൊണ്ടു അവളെ നോക്കി പറഞ്ഞു "ആ വിളച്ചില് ഞാൻ തീർത്തു കൊടുക്കുന്നുണ്ട് അപ്പേ ......" ശിവയുടെ അടുത്തായി വന്ന് നിന്നുകൊണ്ട് ആനന്ദ് പറഞ്ഞതും അവൾ അവനെ നോക്കി പുച്ഛിച്ചു അരുന്ധതി അവനെ നോക്കി ചിരിച്ചുകൊണ്ട് ശിവയെ നോക്കി പേടിപ്പിച്ചു അകത്തു കയറി വാതിലടച്ചു വാതിലടച്ചു തിരിയും മുൻപേ റാം അരുന്ധതിയെ പിന്നിലൂടെ വന്ന് വാരി പുണർന്നു ......

അരുന്ധതിയൊന്നു ഞെട്ടിക്കൊണ്ട് റാമിനെ തള്ളിമാറ്റി പാൽഗ്ലാസ്സ് ടേബിളിൽ കൊണ്ടുപോയി വെച്ചു അത് കണ്ടതും റാം വീണ്ടും അരുന്ധതിയെ കെട്ടിപ്പിടിക്കാൻ വന്നതും അവർ റാമിനെ തള്ളിമാറ്റി "അത് കൊള്ളാം ..... ഇത്രേം നേരം നിന്നേം കാത്തു ഇവിടെ ഇരുന്നിട്ട് ഇപ്പൊ ഞാൻ ഒന്ന് റൊമാന്സിക്കാൻ വന്നപ്പോ ന്നെ തള്ളി മാറ്റുന്നോ .....😬" റാം ദേശ്യത്തോടെ പറഞ്ഞതും അരുന്ധതി റാമിനെ അടിമുടി ഒന്ന് നോക്കി "ദേ മനുഷ്യാ ..... എന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കല്ലേ ..... ആയകാലത് നിങ്ങടെ പിറകെ പട്ടിയെ പോലെ വന്നപ്പോ ഒന്നും തിരിഞ്ഞുപോലും നോക്കിയില്ല ...... ഇപ്പൊ ഈ വയസ്സൻകാലത്താണ് നിങ്ങടെ ഒരു റൊമാൻസ് 😤😤...... പൊയ്ക്കോണം അവിടുന്ന് ......"

അരുന്ധതി റാമിനെ നോക്കി പല്ല് കടിച്ചതും റാമിന്റെ പത്തി താഴ്ന്നു "അരൂ .....☹️" റാം ചുണ്ടു ചുളുക്കി വിളിച്ചതും അരുന്ധതി അയാളെ നോക്കി കണ്ണുരുട്ടി "അരു അല്ല കൊരു ..... പോയി കിടന്നുറങ് മനുഷ്യാ 😬....." അരുന്ധതി റാമിനെയും തള്ളിമാറ്റി നേരെ പോയി ബെഡിലേക്ക് വീണു ...... അത് കണ്ട റാം പൂക്കൾ കൊണ്ട് അലങ്കരിച്ച ബെഡിലേക്കും ടേബിളിലെ പാൽഗ്ലാസ്സിലേക്കും തിരിഞ്ഞ്‌ കിടന്നുറങ്ങുന്ന അരുന്ധതിയെയും ഒന്ന് നോക്കി നിശ്വസിച്ചുകൊണ്ട് ബെഡിന്റെ ഒരു ഓരത്തായി പോയി കിടന്നു "good night ram ....." അരുന്ധതി പുതപ്പ് തലവഴി ഇട്ടുകൊണ്ട് പറഞ്ഞതും "ആഹ് good night 😒....." അതും പറഞ്ഞു റാം ചെരിഞ്ഞു കിടന്ന് കണ്ണുകളടച്ചു •••••••••••••••••••••••••••••••••••••••••••••

"എന്താ വരുന്നില്ലേ ....?" റാമിന്റെയും അരുന്ധതിയുടെയും മുറിക്ക് മുന്നിൽ കുറ്റിയടിച്ചു നിൽക്കുന്ന ശിവയെ നോക്കി അവൻ ചോദിച്ചതും അവൾ ഒന്ന് ചുമലു കൂച്ചി കാണിച്ചു "അത് പിന്നെ അമ്മ ...." അവളെ ഗൗരവത്തോടെ നോക്കി നിൽക്കുന്ന ആനന്ദിനെ നോക്കി അവൾ പറഞ്ഞതും അവൻ അവളെ മൊത്തത്തിൽ ഒന്ന് നോക്കി "അമ്മയുടെ കാര്യം അച്ഛൻ നോക്കിക്കോളും ...... തല്ക്കാലം എന്റെ പൊന്ന് മോള് എന്റെ കൂടെ വാ ....." അവൻ അവളെ നോക്കി ഗൗരവത്തോടെ പറഞ്ഞതും അവൾ അവനെ നോക്കി ഇല്ലാ എന്ന അർത്ഥത്തിൽ തലയാട്ടി "നീ വരണ്ട ..... ഞാൻ തന്നെ കൊണ്ട് പൊയ്ക്കോളാം ....."

അവൾ തിരിച്ചു എന്തെങ്കിലും പറയും മുന്നേ അവൻ അവളെ തൂക്കി എടുത്ത് തോളിലേക്കിട്ടുകൊണ്ട് മുറിയിലേക്ക് കൊണ്ട് പോയി ആനന്ദ് അവളെ കൊണ്ടുപോയി ബെഡിലേക്ക് ഇട്ടുകൊണ്ട് ഡോർ അടച്ചു ലോക്ക് ചെയ്തുകൊണ്ട് തിരിഞ്ഞതും അവനെ നോക്കി കണ്ണുരുട്ടുന്ന ശിവയെ നോക്കി ഒന്ന് ചിരിച്ചു "നിങ്ങൾ എന്തിനാ കാണുമ്പോ കാണുമ്പോ എന്നെ ഇങ്ങനെ തൂക്കിയെടുത്തോണ്ട് പോണേ .....😬.....എനിക്കിതൊന്നും ഇഷ്ടമല്ല " അവൻ ബെഡിൽ വന്നിരുന്നതും അവൾ എടുത്തടിച്ച പോലെ പറഞ്ഞു "എന്റെ ഭാര്യയെ എടുക്കണമെന്ന് എനിക്ക് തോന്നിയാൽ ഞാൻ എടുക്കും .....

നിനക്ക് ഇനി ഇഷ്ടമായാലും ഇല്ലെങ്കിലും 😏....." അവൻ അവളെ പുച്ഛിച്ചുകൊണ്ട് പറഞ്ഞതും അവളുടെ മുഖം മാറി അവൾ അവനെ നോക്കി ചുണ്ടു കൂർപ്പിച്ചുകൊണ്ട് ചെരിഞ്ഞു കിടന്നതും അവൻ പിന്നിലൂടെ അവളെ കെട്ടിപ്പിടിച്ചു കിടന്നു അതറിഞ്ഞതും അവൾ അവന്റെ കൈ തട്ടി മാറ്റിയതും അവൻ വീണ്ടും അത് തന്നെ ആവർത്തിച്ചു അവളെ കെട്ടിപ്പിടിച്ചുകൊണ്ട് അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നതും അവളൊന്ന് വിറച്ചുകൊണ്ട് അവനെ തള്ളിമാറ്റി ബെഡിൽ നിന്നും ചാടിയിറങ്ങി അവനെ ഒന്ന് നോക്കി പേടിപ്പിച്ചുകൊണ്ട് അവൾ സോഫയിൽ പോയി കിടന്നതും ആനന്ദ് അവളെ നോക്കി കുസൃതിയോടെ ചിരിച്ചുകൊണ്ട് കണ്ണുകളടച്ചു കിടന്നു •••••••••••••••••••••••••••••••••••••••••••••

"ശിവാ ഞാൻ ഇന്ന് നേരത്തെ ഇറങ്ങും ..... കോളേജിൽ കുറച്ചു വർക്ക്സ്‌ ഉണ്ട് ...... നീ പതിയെ വന്നാൽ മതി ......" കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീകുന്നതിനിടയിൽ ഫ്രഷ് ആയി ഇറങ്ങിയ ശിവയോടായി അവൻ പറഞ്ഞു "ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ നീയ്‌ 😠....." അവൻ പറയുന്നതൊന്നും ശ്രദ്ധിക്കാതെ നിൽക്കുന്ന അവളെ നോക്കി അവൻ ദേശ്യത്തോടെ ചോദിച്ചതും "ആഹ് കേട്ടു ....." താല്പര്യമില്ലാത്ത മട്ടിൽ പറയുന്ന അവളെ നോക്കി ഒന്ന് അമർത്തി മൂളിക്കൊണ്ട് അവൻ കോളേജിലേക്ക് പോയതും ശിവ റെഡി ആയി താഴേക്ക് പോയി ഫുഡ് ഒക്കെ കഴിച്ചു സമയം ആയപ്പോൾ കാർത്തിക്കൊപ്പം കോളേജിലേക്ക് വിട്ടു കോളേജിൽ എത്തി

കാർത്തി അതിഥിയെ കണ്ടപ്പോൾ അവളോട് സംസാരിക്കാനായി പോയതും ശിവ കാർ തുറന്ന് പുറത്തേക്ക് ഇറങ്ങി ആനന്ദിനെ ഒന്ന് കാണാമെന്ന് കരുതി സ്റ്റാഫ് റൂമിലേക്ക് പോയതും അവൻ അവിടെ ഉണ്ടായിരുന്നില്ല ക്ലാസ്സിൽ പോകുന്ന വഴിക്ക് ലാബിൽ നിന്ന് ആനന്ദിന്റെ ശബ്ദം കേട്ടതും അവളൊന്ന് നിന്നു അൽപനേരം എന്തോ ചിന്തിച്ചു നിന്നശേഷം അവളാ ലാബിന്റെ വാതിൽ തള്ളിത്തുറന്നതും അവിടെ കണ്ട കാഴ്ച കണ്ട് അവൾ ഞെട്ടി ആനന്ദിനെ കെട്ടിപ്പുണർന്നു നിൽക്കുന്ന ധനുവും ഒന്നും മിണ്ടാതെ നിൽക്കുന്ന ആനന്ദും ....! ആ കാഴ്ച കണ്ട് ശിവയുടെ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടുകൂടി വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ധനു ആനന്ദിൽ നിന്ന് അടർന്നു മാറി രണ്ടുപേരും ശിവയെ ഞെട്ടലോടെ ശിവയെ നോക്കുന്നെങ്കിലും ശിവയുടെ കണ്ണുകൾ ആനന്ദിന്റെ വൈറ്റ് ഷിർട്ടിൽ പറ്റിയ ലിപ്സ്റ്റിക്ക്ന്റെ പാടിലായിരുന്നു ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...