ശിവരുദ്ര്: ഭാഗം 38

 

എഴുത്തുകാരി: NISHANA

ശിവ പൊട്ടിക്കരച്ചിലോടെ നിലത്തേക്ക് ഊർന്നിരുന്നു, പവി അവളെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയാതെ അവളെ ചേര്‍ത്ത് പിടിച്ച് ഇരുന്നു, അമ്മ,,ജനിച്ചിട്ട് ഇന്ന് വരെ തന്റെ അമമയുടെ ചൂട് താൻ അറിഞ്ഞിട്ടില്ല, സ്നേഹം അറിഞ്ഞിട്ടില്ല, തന്നോട് അഛനുളള വെറുപ്പ് കാണുമ്പോ അമ്മയോടുളള സ്നേഹം കൊണ്ട് ആണല്ലോ എന്ന് കരുതി സമാധാനിച്ചിരുന്നു,, പക്ഷേ,,, എന്തിന് വേണ്ടി ആയിരിക്കും അഛൻ അമ്മയെ ഇല്ലാതാക്കിയത്,,? അഛന് മറ്റാരെങ്കിലും ആയി ബന്ധം ഉണ്ടാവോ,,? അങ്ങനെ ആണെങ്കിൽ അമ്മയെ ഇല്ലാതാക്കിയതിന് ശേഷം അവരെ വീട്ടിലേക്ക് കൂട്ടി കൊണ്ട് വരേണ്ടതല്ലേ,,? പിന്നെ എന്തിനായിരിക്കും അഛൻ,,

ഇനി സ്വത്തിന് വേണ്ടി ആയിരിക്കുമോ,?, ശിവ തളർച്ചയോടെ പവിയുടെ തോളിലേക്ക് ചാഞ്ഞു, "എനിക്ക് അറിയാം ആമി നിന്റെ വിഷമം,, എന്റെ ഊഹം ശരിയാണെങ്കിൽ അവർ സ്വത്തിന് വേണ്ടി ആയിരിക്കും ഇങ്ങനെ ഒക്കെ ചെയ്യ്തത്,, പക്ഷേ കുടുംബത്തിന്റെ സന്തോഷം കളഞ്ഞിട്ട് എന്ത് കിട്ടാനാണെന്നാ എനിക്ക് മനസ്സിലാവാത്തത്,," പവി ശിവയെ അലിവോടെ നോക്കി, അവളുടെ കവിളിലൂടെ ഒലിച്ച് ഇറങ്ങുന്ന മിഴിനീർ അവൾ തുടച്ച് കളഞ്ഞു, "സങ്കടപ്പെടേണ്ട,, അവരുടെ ചതിയിൽ നിന്നും ഇപ്പൊ നീ രക്ഷപ്പെട്ടില്ലെ,,എങ്കിലും സൂക്ഷിക്കണം, അവർ അടങ്ങിയിട്ടില്ല, നിങ്ങൾക്ക് എതിരെ അവർ എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ട്,,"

ശിവക്ക് ചെറിയ പേടി തോന്നി,, എന്തും ചെയ്യാൻ മടിക്കാത്തവരാണ്,, തന്റെ കാര്യത്തിൽ പേടി ഇല്ല, പക്ഷെ ഇവിടെ ഉളളവരെ കുറിച്ച് ഓർത്ത് നല്ല പേടി ഉണ്ട്, താൻ കാരണം അലർക്കെന്തെങ്കിലും സംഭവിച്ചാൽ,,, "ആമി,, എന്നാൽ നമുക്ക് അകത്തേക്ക് പോകാം,, ഇന്ന് ഒരു രാത്രി ഇവിടെ തങ്ങിയിട്ട് നാളെ രാവിലെ എനിക്ക് തിരിച്ച് പോവണം, കൂട്ടുകാരുടെ കല്ല്യാണമാണെന്നും പറഞ്ഞ് മുങ്ങിയതാ നിന്നെ ഒന്ന് കാണാൻ, " എണീറ്റ് ഡ്രസ്സിലെ പൊടി തട്ടിമാറ്റുന്നതിനിടയിൽ പവി പറഞ്ഞു, "അല്ല ചേച്ചിക്ക് എങ്ങനെയാ ഞാൻ ഇവിടെ ആണെന്ന് മനസ്സിലായത്,?" തിരിച്ച് വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ശിവ ചോദിച്ചു, "സഞ്ജു പറഞ്ഞു, ," "സഞ്ജുവോ,,?"

ശിവ നടത്തം നിര്‍ത്തി ഞെട്ടലോടെ പവിയെ നോക്കിയതും അവൾ തലയാട്ടി കാണിച്ചു, "ഹ്മ്മ്,, അന്ന് സത്യം ഒക്കെ അറിഞ്ഞപ്പോ ആരോട് പറയണമെന്ന് അറിയാതെ ആരെ വിശ്വസിക്കു മെന്ന് അറിയാതെ ഞാൻ പേടിച്ച് മുറിയിൽ തന്നെ കുറെ ദിവസം ഒതുങ്ങിക്കൂടിയിരുന്നു, ഒരു ദിവസം അമ്മ നിർബന്ധിച്ച് എന്നെ അമ്പലത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി, അവിടെ വെച്ച് സഞ്ജുവിനെ കണ്ടപ്പോൾ അവനോട് പറയുന്നതാവും നല്ലതെന്ന് തോന്നി, അമ്മ വഴിപാടിന് ചീട്ട് എടുക്കാൻ പോയ തക്കത്തിൽ ഞാൻ സഞ്ജുവിനെ കണ്ട് കാര്യങ്ങളൊക്കെ പറഞ്ഞു, എല്ലാം കേട്ട് കഴിഞ്ഞപ്പോ അവൻ ആകെ തളർന്ന് പോയിരുന്നു നിനക്ക് അപകടം എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാവോ എന്ന് ആലോചിച്ചിട്ട്,

പിന്നെ കുറച്ച് നാൾ മുമ്പ് അവനെ കണ്ടപ്പോ പറഞ്ഞു നീ സേഫായി ഉണ്ടെന്നും നിന്റെ കല്യാണം കഴിഞ്ഞു എന്നും, ദേവേട്ടനെ കുറച്ചും പറഞ്ഞു,, അവൻ തന്നെ ആണ് ദേവേട്ടന്റെ നമ്പറും മറ്റും സങ്കടിപ്പിച്ച് തന്നത്, ഞാൻ ദേവേട്ടന് വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു, ആദ്യം ഒന്നും ആള് വിശ്വസിച്ചിരുന്നില്ല എന്നെ പച്ചക്ക് തെറിവിളിച്ചിരുന്നു,, പിന്നെ കാര്യങ്ങളൊക്കെ പറഞ്ഞ് ഒരുവിധം ഓക്കെ ആക്കി എടുത്തു, " പവി ചിരിയോടെ പറഞ്ഞ് അകത്തേക്ക് കടന്നു, ലക്ഷ്മിയമ്മ പവിക്ക് വേണ്ടി ഒരുക്കിയ മുറിയിലേക്ക് ചെന്ന് അവൾ ഫ്രഷായി, അപ്പോഴേക്ക് ശിവ അവൾക്കുളള കാപ്പിയും പലഹാരങ്ങളും ഡൈനിംഗ് ടേബിളിൽ ഒരുക്കി, പവി ഫ്രഷായി വന്നതും എല്ലാവരും ഒന്നിച്ചിരുന്ന് കാപ്പി കുടിച്ചു,

ആദ്യമൊക്കെ മീനുവും ഉണ്ണിയും പവിയോടുളള നീരസത്തിൽ മാറി നിന്നെങ്കിലും പിന്നെ പിന്നെ പവിയുടെ സംസാരത്തിൽ അവരും കളിയും ചിരിയുമായി കൂടി, ••••••••••• രാത്രി മുറിയിലേക്ക് വന്ന രുദ്രൻ ശിവയെ അവിടെ ഒന്നും കാണാത്തത് കൊണ്ട് ബാൽക്കണിയിലേക്ക് നടന്നു, ഊഹിച്ച പോലെ ആള് അവിടെ തന്നെ ഉണ്ട്, എന്തോ ആലോചനയോടെ ദൂരേക്ക് മിഴികളോടിച്ച് നിൽക്കുന്ന അവൾക്ക് അരികിൽ രുദ്രൻ നിന്നു, ആള് പക്ഷേ അതൊന്നും അറിഞ്ഞിട്ടേ ഇല്ല, മറ്റേതോ ലോകത്ത് ആണ്, രുദ്രൻ അവളുടെ കവിളിലൊന്ന് തട്ടിയതും ശിവ ഞെട്ടിപ്പിടഞ്ഞ് അവനെ നോക്കി, അവളുടെ കരഞ്ഞ് വീർത്ത കവിളുകളും ചുവന്ന കണ്ണുകളും കണ്ട് അവൻ സംശയത്തോടെ അവളെ നോക്കി,

"നീ കരയായിരുന്നോ,,?" നെറ്റി ചുളിച്ച് അവൻ ചോദിച്ചതും ശിവ ഒന്നും മിണ്ടാതെ തല താഴ്ത്തി, രുദ്രൻ തന്റെ ചൂണ്ട് വിരലിനാൽ അവളുടെ താടിയിൽ പിടിച്ച് ആ മുഖം ഉയര്‍ത്തി, "എന്ത് പറ്റി,, പവി പറഞ്ഞ കാര്യങ്ങളൊക്കെ ആലോചിച്ച് കരഞ്ഞതാണോ,,?" സൗമ്യതയോടെ അവൻ ചോദിച്ചതും അവൾ തലയാട്ടി,, "ഞാ,, ഞാൻ,, അമ്മയെ കുറിച്ച്,,," അവൾ ഏങ്ങി കൊണ്ട് അവനിൽ നിന്നും മുഖം തിരിച്ച് മിഴികൾ തുടച്ചു, രുദ്രൻ ഒന്ന് നിശ്വസിച്ച് അവളുടെ കയ്യിൽ പിടിച്ചു, "വാ,," അവിടെ ഉളള ഒരു ചെയറിലേക്ക് അവളെ ഇരുത്തി അവൾക്ക് മുമ്പിൽ അവൻ മുട്ട് കുത്തി ഇരുന്നു, "ശിവ,, അമ്മയെ കുറിച്ച് ചിന്തിക്കരുതെന്ന് ഞാൻ പറയില്ല, കാരണം എനിക്ക് അറിയാം അമ്മ എന്ന നഷ്ടത്തിന്റെ വേദന,

പക്ഷേ നീ ഇങ്ങനെ കരഞ്ഞ് നിലവിളിക്കുന്നത് കാണുമ്പോ അവരുടെ ആത്മാവിന് സങ്കടാവില്ലേ , " അവളുടെ മിഴിനീർ തുടച്ച് മാറ്റി അവൻ ചോദിച്ചു, "ഞാൻ സങ്കടം കൊണ്ട് കരഞ്ഞ് പോയതാ,," പറഞ്ഞ് കൊണ്ട് അവൾ കണ്ണും മുഖവും അമർത്തി തുടച്ചു, "ഞാനൊരു കാര്യം ചോദിച്ചാൽ രുദ്രേട്ടൻ സത്യം പറയോ,,?" കുറച്ച് നേരത്തേ മൗനത്തിന് ശേഷം ശിവ ചോദിച്ചതും രുദ്രൻ പുരികം ചുളിച്ച് അവളെ നോക്കി, "അത്,, എനിക്ക് എന്റെ അമ്മയെ കുറിച്ച് എല്ലാം അറിയണം, പിന്നെ,, പിന്നെ എന്തിനാണ് അയാൾ എന്റെ അമ്മയെ ഇല്ലാതാക്കിയതെന്നും,," രുദ്രൻ ഇല്ലെന്ന് തലയാട്ടി എങ്കിലും ശിവയുടെ നിർബന്ധത്തിന് വഴങ്ങി പറയാമെന്ന് സമ്മതിച്ചു,

"തന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് തന്റെ അമ്മ, " ശിവ ഞെട്ടലോടെ അവനെ നോക്കി, "രു,, രുദ്രേട്ടന് എങ്ങനെ,, അറിയാം,," അവളുടെ ശബ്ദം ഇടറിയിരുന്നു, രുദ്രൻ അവളുടെ ഇരു കൈകളും തന്റെ കൈക്കുളളിലാക്കി, "പവി അന്ന് നിന്റെ അമ്മയുടെ മരണത്തിന് പിറകിൽ ആ ദുഷ്ടമ്മാരാണെന്ന് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചിരുന്നില്ല, നിന്റെ അഛൻ എന്തിന് അവരെ കൊല്ലണം എന്നായിരുന്നു ചിന്തിച്ചത്, യാദൃശ്ചികതമായാണ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അമ്മയുടെ ഡയറി എന്റെ കയ്യിൽ കിട്ടുന്നത്, അതിൽ ഉണ്ടായിരുന്നു അമ്മയുടെ കളിക്കൂട്ടുകാരി രേവതി എന്ന രേവു വിനെ കുറിച്ച്,, നിന്റെ അമ്മയെ കുറിച്ച് അവരുടെ പ്രണയത്തെ കുറിച്ച്,,

ബാക്കി മറ്റു പലരിൽ നിന്നും അന്യേഷിച്ച് മനസ്സിലാക്കി," രുദ്രൻ ഒന്ന് നിര്‍ത്തി ശിവയെ നോക്കി അവൾ ഒന്നും മനസ്സിലാവാതെ നെറ്റിചുളിച്ച് ഇരിക്കുകയാണ്, "സാമുവൽ ജോര്‍ജ്,, അതാണ് ആളുടെ പേര്, അഛന്റെ പഴയ കൂട്ടുകാരൻ, പക്ഷേ അഛനും അമ്മയും ഒന്നിച്ചത് പോലെ അവർക്ക് ഒന്നിക്കാനായില്ല, അതിന് മുമ്പ് രേവതി ആന്റിയുടെ വീട്ടിൽ സംഭവം അറിഞ്ഞു അവര് ആന്റിയെ മുറിയിലിട്ട് പൂട്ടി, പിന്നെ അവർ ആ മുറി വിട്ട് പുറത്ത് ഇറങ്ങുന്നത് തന്റെ അഛനുമായുളള അവരുടെ വിവാഹത്തിനാണ്, വിവാഹം കഴിഞ്ഞ അന്ന് രാത്രി തന്നെ ആന്റി തന്റെ അഛനോട് പറഞ്ഞിരുന്നു അവർക്ക് സാമുവല്ലുമായുളള ബന്ധത്തെ കുറിച്ചും അദ്ധേഹത്തിന്റെ കൂടെ പോവാൻ സമ്മതിക്കണമെന്നും,

പക്ഷേ അവരുടെ പേരിലുളള സ്വത്ത് കണ്ട് വിവാഹം ചെയ്ത ആൾ അങ്ങനെ വെറുതെ അവരെ വിടുമോ,,? ഒരിക്കലും ഇല്ല കാരണം മേലേടത്ത് ഗോവിന്ദൻ സ്വന്ത ബന്ധങ്ങളേക്കാൾ പ്രാധാന്യം കൊടുക്കുന്നത് സ്വത്തിനാണ്, " ശിവ വിതുമ്പലോടെ രുദ്രന്റെ മേലേക്ക് ചാഞ്ഞു, അവൻ അവളെ ചേര്‍ത്ത് പിടിച്ച് തലോടി ആശ്വസിപ്പിച്ചു, " പാവം ന്റെ അമ്മ,, അയാള് ന്റെ അമ്മയെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടാവും അല്ലെ,," "ഹ്മ്മ്,, ആന്റയോട് അവരുടെ വീട്ടുകാർക്കുളള ദേശ്യം അയാൾക്ക് വിനയായി, ആന്റിക്ക് എന്ത് സംഭവിച്ചാലും അവർക്കതൊന്നും ഒരു പ്രശ്ണമേ അല്ല, അവിടുന്ന് അങ്ങോട്ട് തന്റെ അമ്മ നരകിച്ചായിരുന്നു ജീവിച്ചിരുന്നത്,,

ഒരിക്കൽ എന്തോ ആവശ്യത്തിനായി അഛന്റെ കൂടെ നാട്ടിൽ വന്ന അമ്മ അമ്പലത്തിൽ വെച്ച് യാദൃഛികമായി ആന്റിയെ കണ്ടിരുന്നു, അവരുടെ മുഖത്തേയും കയ്യിലേയും പാട് കണ്ട് കാര്യം ചോദിച്ചപ്പോൾ ആന്റി അവരുടെ നരക ജീവിതത്തെ കുറിച്ച് വിവരിച്ചു, അന്ന് അമ്മ ഒരുപാട് നിർബന്ധിച്ചിരുന്നു അവരോട് കൂടെ ചെല്ലാൻ, ആന്റി തയ്യാറായില്ല, അതിന് കാരണം നീ ആയിരുന്നു, നിന്നെ ആന്റി പ്രഗ്നന്റായിരുന്നു ആ സമയത്ത്, ആ വിവരം അറിഞ്ഞാൽ എങ്കിലും അയാൾ നന്നാവുമെന്ന് കരുതി, പക്ഷേ നീ ജനിച്ചപ്പോൾ നീ സാമുവല്ലിന്റെ മകളാണെന്ന് പറഞ്ഞ് അയാൾ നിന്നെ കൊല്ലാൻ ശ്രമിച്ചു,

അത് കണ്ട് കൊണ്ട് വന്ന ആന്റി നിന്നെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അയാളുടെ തളളലിൽ തലയടിച്ച് വീണു, പിന്നീട് കുറെ നാൾ ഹോസ്പിറ്റലിലായിരുന്നു, വീണ്ടും അയാൾ നിന്നെ ഉപദ്രവിച്ചാലോ എന്ന് പേടിച്ച് മുത്തശ്ശിയുടെ സഹായത്തോടെ ആന്റി അവരുടെ പേരിലുളള സ്വത്തുക്കൾ നിന്റെ പേരിലേക്ക് മാറ്റി, അതും നിനക്ക് ഇരുപത് വയസ്സ് തികഞ്ഞാൽ നിന്റെ ഭർത്താവിനും കൂടിയായിരിക്കും അതിൽ അവകാശം എന്ന നിലക്ക്, അത് മനസ്സിലാക്കി അയാൾ ആന്റിയുമായി വഴക്കിട്ട് അതിനിടയിൽ അയാൾ ആന്റിയെ,, അന്ന് നിനക്ക് വെറും നാല് മാസം ആണ് പ്രായം, " ഇനി ഒന്നും കേൾക്കണ്ട എന്ന ഭാവത്തോടെ ശിവ ചെവി പൊത്തിപ്പിടിച്ച് ഇരുന്നു, അവളുടെ സങ്കടം കണ്ട് രുദ്രൻ അവളെ അവന്റെ നെഞ്ചിലേക്ക് ചേര്‍ത്ത് പിടിച്ചു, ആ നെഞ്ചിൽ കിടന്ന് അവളുടെ സങ്കടങ്ങളെല്ലാം അവൾ കരഞ്ഞ് തീർത്തു,

കരഞ്ഞ് തളർന്ന് അവൾ മയങ്ങിപ്പോയി, കരഞ്ഞ് വീർത്ത ആ മുഖത്തേക്ക് അവൻ കുറച്ച് നേരം നോക്കി ഇരുന്നു, ഉറക്കത്തിലും ആള് ഇടക്ക് തേങ്ങുന്നുണ്ട് രുദ്രൻ അവളെ കൈകളിൽ എടുത്ത് മുറിയിലേക്ക് നടന്നു, ബെഡിലേക്ക് അവളെ കിടത്തി തന്റെ ഷർട്ടിൽ മുറുകെ പിടിച്ച അവളുടെ കൈകളെ വേർപെടുത്താൻ ശ്രമിച്ചെങ്കിലും അവൾ ഒന്നൂടെ അവനോട് ചേര്‍ന്ന് ഷർട്ടിലെ പിടി മുറുക്കി, വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ട് രുദ്രൻ അവളുടെ കൂടെ ബെഡിലേക്ക് കിടന്നു, ശിവ ഒന്ന് കുറുകിക്കൊണ്ട് അവന്റെ നെഞ്ചിൽ തലവെച്ച് കിടന്നു,................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...