❣️ശിവതീർത്ഥം❣️: ഭാഗം 4

 

എഴുത്തുകാരി: സ്‌നേഹാ സാജു

 തീർത്ഥ മുന്നിലേക്കെത്തിയപ്പോഴേക്കും അവളുടെ മുന്നിലൂടെ എന്തോ ഒന്നു പറന്നു പോയി എന്താണെന്ന് സൂക്ഷിച്ചുനോക്കിയപ്പോളേ കണ്ടു ചോര ഒലിപ്പിച്ച് താഴെ വീണു കിടക്കുന്ന ഒരാളെ, കണ്ടാൽ ഒരു 24, 25 വയസ് പ്രായം തോന്നിക്കുന്ന ഒരു പയ്യൻ, അവന്റെ മൂക്കിൽ നിന്നും വായിൽ നിന്നും ഓക്കേ ചോര ഒഴുകുന്നുണ്ടായിരുന്നു. പേടിച്ച് വിറച്ചവൾ സൈഡിലേക്ക് നീങ്ങി നിന്ന് ചുറ്റുമോന്ന് കണ്ണോടിച്ചു. പെട്ടെന്ന് അവളുടെ നോട്ടം ദൂരെ നിന്നും നടന്നുവരുന്ന ഒരാളിൽ തറഞ്ഞു നിന്നു. അവന്റെ കണ്ണുകൾ ചുവന്നിരുന്നു, ദേഷ്യം കൊണ്ട് മുഖത്തെ പേശികൾ എല്ലാം വലിഞ്ഞു മുറുകി, വെട്ടിയൊതുക്കിയ താടിയും മുഖത്തേക്ക് പാറി വീഴുന്ന മുടിയും അവന്റെ ഭംഗി കൂട്ടി. ചുറ്റുമുള്ളത് എല്ലാം മറന്ന് അവൾ അവനെ മതിമറന്നു നോക്കി നിന്നു. നടന്നു വന്നവൻ കലിതീരെ താഴെ കിടന്നവനെ തലങ്ങും വിലങ്ങും തല്ലി. ആളുകൾ ചുറ്റും ഒരു കാഴ്ചകാരെ പോലെ നോക്കി നിൽക്കുന്നു. തന്റെ കാലിന്റെ ചുവട്ടിലേക്ക് ഒരുത്തൻ വന്നു വീണപ്പോളാണ് തീർത്ഥ നോട്ടം മാറ്റിയത്. അവളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.

ഇനിയും മിണ്ടിയില്ലെങ്കിൽ ആ പയ്യന്റെ അവസ്ഥ മോശമാകുമെന്ന് മനസിലാക്കിയ അവൾ ചുറ്റും ഒന്നു നോക്കി കൊണ്ട് ഉച്ചത്തിൽ അലറി " നിർത്ത്..... നിർത്താൻ ഒരു നിമിഷം ചുറ്റും കൂടിനിന്നവർ ഞെട്ടി ചുറ്റും നോക്കി പെട്ടെന്ന് അവരുടെ നോട്ടം അവരുടെ അടുത്ത് നിൽക്കുന്ന തീർത്ഥയിൽ എത്തി. അവരെല്ലാം അത്ഭുധത്തോടെ അവളെ നോക്കി നിന്നു. ശബ്ദം കെട്ടാണ് അവൻ തല ഉയർത്തി നോക്കിയത്. ആളുകൾക്കിടയി തന്നെ ദേഷ്യത്തോടെ നോക്കുന്നവളെ കണ്ട് അവന്റെ ദേഷ്യം ഒന്നുകൂടി ഇരട്ടിച്ചു. വീണുകിടക്കുന്ന പയ്യന്റെ കുത്തിനു പിടിച്ചെഴുന്നേൽപ്പിച്ച് മൂക്കിലേക്ക് പഞ്ച് ചെയ്തു അവൻ. കൊഴുത്ത രക്തം അവളുടെ കൈയിലേക്ക് തെറിച്ചവീണു. വേദനകൊണ്ട് മൂക്കും പൊത്തി ആ പയ്യൻ താഴേക്ക് ഇരുന്നു പോയി. തന്റെ കൈയിലെ രക്ത തുള്ളികൾ കണ്ട് തീർത്ഥക്ക് അവളുടെ ദേഷ്യം അടക്കാൻ കഴിഞ്ഞില്ല പാഞ്ഞു ചെന്നവൾ കൈ വീശി അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു. ഒരു നിമിഷം ഞെട്ടലോടെ അവളെ നോക്കി മുഖത്ത് കൈ വെച്ചു നിന്നുപോയി അവൻ. എന്നാൽ ആ ഞെട്ടൽ മാറാൻ അതികം സമയം വേണ്ടിവന്നില്ല.

മുഖത്തേ പേശികൾ വലിഞ്ഞു മുറുകി കണ്ണുകൾ രക്തവർണമായി മാറി അവന്റെ. അവളുടെ കഴുത്തിന് കുത്തിപിടിച്ചോണ്ടേ അവൻ അലറി. "നീ ആരെടി, ഇത്രയും പേര് നോക്കി നിൽക്കുമ്പോൾ എന്നെ അടിക്കാൻ മാത്രം നിനക്ക് ഇത്ര ധൈര്യമോ തീർത്ഥക്ക് ശ്വാസം കിട്ടുന്നില്ലായിരുന്നു അവളുടെ കണ്ണുകൾ തുറിച്ചു വന്നു. ഒരു നിമിഷം എല്ലാം മറന്ന് സർവ്വ ശക്‌തിയുമെടുത്ത് അവൾ അവന്റെ കൈകൾ തട്ടിയെറിഞ്ഞു. വല്ലാത്തൊരു ആശ്വാസം തോന്നിയവൾക്ക് ദീർക്കാനിശ്വാസം എടുത്ത് അവനെ ഒന്നു നോക്കിട്ട് അവൾ പറഞ്ഞു. " താൻ ആരാടോ, ഈ നടു റോഡിലിട്ട് ഈ പാവത്തെ പട്ടിയെ പോലെയിട്ട് തല്ലിച്ചതച്ചാൽ എല്ലാരും ഇതുപോലെ നോക്കി നിൽക്കുമെന്ന് കരുതിയോ. തന്റെ കൈക്കരുത് പാവങ്ങളോടല്ല തീർക്കേണ്ടത്. ദേഷ്യം കൊണ്ട് അവന്റെ മുഖം വലിഞ്ഞു മുറുകി അതിന്റെ പ്രതിഫലം എന്നോണം അവളുടെ കൈ അവന്റെ കൈക്കുള്ളി ഞെരിഞ്ഞമർന്നു. അവൾക്ക് നന്നായി വേദനിക്കുന്നുണ്ടായിരുന്നു. " നിർത്തടി എന്ത് അറിഞ്ഞിട്ടാ നീ ഈ കിടന്ന് തുള്ളുന്നത്.

ആദ്യം കാര്യം എന്താണെന്ന് മനസിലാക്കാൻ നോക്ക് എന്നിട്ട് എന്റെ മെക്കിട്ട് കേറടി. ദേഷ്യത്തോടെ അവളുടെ കൈകൾ കുടഞ്ഞെറിഞ്ഞു കൊണ്ട് അവൻ നടന്നു നീങ്ങി. " അതെ അങ്ങനെ അങ്ങ് പോയാലോ താൻ തല്ലിയവനെ ഹോസ്പിറ്റലിൽ ആക്കിട്ട് പോയാൽ മതി, ഇല്ലെങ്കിൽ ഞാൻ ഇപ്പൊ പോലീസിനെ വിളിക്കും. നടന്നുകൊണ്ടിരുന്ന അവൻ പെട്ടെന്ന് നിന്ന് തിരിഞ്ഞു നോക്കിയിട്ട് അവളോട് അലറി " വിളിക്കടി പോലീസിനെ എനിക്കൊന്നു കാണണോലോ അവരെന്നാ ചെയുന്നതെന്ന്. ഇവനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ എനിക്ക് സൗകര്യമില്ല നീ എന്നാ ചെയ്യുടി പുല്ലേ. ഇത്രയൊക്കെ ചെയ്തിട്ടും അഹങ്കാരത്തോടെയുള്ള അവന്റെ സംസാരം കേൾക്കെ അവൾക്ക് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു.അവനെ ഒന്നു കൂർപ്പിച്ചു നോക്കി അവൾ പറഞ്ഞു. " എടൊ താൻ ആരായാലും എനിക്ക് ഒന്നുല്ല. തന്റെ കൈയിൽ കുറെ പണമുണ്ടായിരിക്കും അതിന്റെ ബലത്തിലാകും താൻ ഈ കിടന്ന് തുള്ളുന്നത്. തന്റെ തുള്ളലു കണ്ടാ ഈ കൂടി നിൽക്കുന്നവര് പേടിക്കുവായിരിക്കും എന്നാലേ ഈ തീർത്ഥ അങ്ങനെയല്ല. പണത്തിന്റെ ബലത്തിൽ പാവങ്ങളെ ഉപദ്രവിക്കാൻ നടക്കുന്ന തന്നോട് എനിക്ക് പുച്ഛാ തോന്നുന്നേ.

ഇനിയും ഇത് തുടർന്നാൽ പ്രശ്നം വഷളാകുമെന്ന് മനസിലാക്കി അടുത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്നും ഒരാളിറങ്ങി അവനെ പിടിച്ച് വലിച്ചുകൊണ്ട് പോയി. പോകുന്ന പൊക്കിലും അവൻ ഉച്ചത്തിൽ വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു " ഞാൻ ആരാന്ന് നിന്നെ കാണിച്ച് തരാടി, നീ ഓർത്തു വെച്ചോ ഈ എന്നെ അടിച്ച നിന്നെ ഞാൻ വെറുതെ വിടില്ല അപ്പോളേക്കും കാർ അവിടെന്ന് പോയിരുന്നു. നിലത്ത് വീണുകിടന്നവനെ അവന്റെ കൂട്ടുകാർ വന്ന് പിടിച്ചോണ്ട് പോയി. തീർത്ഥക്ക് അവളുടെ ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നില്ലായിരുന്നു അവൾ പതിയെ കണ്ണുകൾ അടച്ചു നിന്നു. കുറച്ചു നേരത്തിനുശേഷം ആരുടെയോ വിളിയാണ് അവളെ ഉണർത്തിയത്. കണ്ണുകൾ തുറന്ന് മുന്നോട്ടേക്ക് നോക്കിയപ്പോളെ കണ്ടു രണ്ടു പേർ അവളെ നോക്കി നില്കുന്നത് ഒരു പ്രായമായ സ്ത്രിയും പിന്നെ ഒരു 24 വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടിയും. പ്രായമായ സ്ത്രീ അവളോട് പറഞ്ഞു. " മോള് എന്ത് പണിയാ കാണിച്ചേ. എന്തിനാ കുട്ടിയെ ആ മോനുമായി വഴക്ക് ഉണ്ടാക്കിയത്. തെറ്റായത് ഒന്നും ആ കുഞ്ഞു ചെയ്തില്ലലോ. അവരുടെ ആ പറച്ചിൽ കേട്ടപ്പോൾ അവൾക്ക് പിന്നെയും ദേഷ്യം വന്നു ആ ദേഷ്യത്തിൽ തന്നെ അവൾ അവരോട് പറഞ്ഞു.

" പിന്നെ അയാള് ചെയ്തത് നല്ലതാണോ പട്ടാപകൽ ഒരാളെ നടുറോട്ടിലിട്ട് തല്ലിച്ചതച്ചത് നല്ല കാര്യമാണോ. അപ്പോളേക്കും 24 വയസ് തോന്നിക്കുന്ന ആ പെൺകുട്ടി ഇടക്ക് കയറി പറഞ്ഞു " ദേവേട്ടൻ പാവമാ, ചേച്ചി കരുതുന്നത് പോലൊന്നുമല്ല കാര്യങ്ങൾ " ഓ പിന്നെ ഒരു പാവം അയാള് പാവം ആയത് കൊണ്ടാണല്ലോ ഈ പ്രശ്നം ഓക്കേ ഉണ്ടായത്. ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടതല്ലേ എല്ലാം. പുച്ഛിച്ച് ചിരിച്ചുകൊണ്ട് തീർത്ഥ പറഞ്ഞു. " മോളെ കണ്ണിൽ കാണുന്നതെല്ലാം സത്യമാകണമെന്നില്ല. ദേവ് മോൻ തെറ്റൊന്നും ചെയ്തിട്ടില്ല, എന്റെ മോൾക്ക് വേണ്ടിയാ അവൻ ഇന്ന് ആ കുട്ടിയെ അടിച്ചത്. ഒന്നു നിർത്തിയിട്ട് പ്രായമായ സ്ത്രീ അവളെ നോക്കി കേൾക്കാൻ ഉള്ള ആഗ്രഹം അവളുടെ കണ്ണുകളിൽ കണ്ടപ്പോൾ അവർ പിന്നെയും പറഞ്ഞു തുടങ്ങി. " ആണായിട്ടും പെണ്ണായിട്ടും എനിക്ക് ഇവളെ ഒള്ളു ഇവളുടെ അച്ഛൻ മരിച്ച ശേഷം വളരെ കഷ്ടപെട്ടാ ഞാൻ എന്റെ കുഞ്ഞിനെ നോക്കിയത്. അവളുടെ ഒരാഗ്രഹവും നടത്തി കൊണ്ടുക്കാൻ എനിക്ക് കഴിവില്ലായിരുന്നു.

ഇവളുടെ പഠിക്കാനുള്ള ആഗ്രഹം കണ്ടിട്ടാ ഈശ്വര മഠത്തിലെ ദേവകി ചേച്ചി ഇവളെ അവരുടെ കോളേജിൽ ചേർത്ത് പഠിപ്പിച്ചത്. ആദ്യം ഒന്നും കുഴപ്പമില്ലായിരുന്നു എന്നാൽ പിന്നെ പിന്നെ കോളേജിൽ ഒരുത്തൻ എന്റെ കുട്ടീടെ പുറകെ നടക്കാൻ തുടങ്ങി. അവൻ ഒരു തെമ്മാടി ആയിരുന്നു. ഒരുപാട് പറഞ്ഞു നോക്കി എന്നാ ഒരു മാറ്റോം ഇല്ലാഞ്ഞു. എന്നാൽ ഇന്ന് കോളേജിലേക്ക് ഇറങ്ങിയ എന്റെ മോളെ അവനും അവന്റെ കൂട്ടുകാരും ചേർന്ന് പിടിച്ചോണ്ട് പോയി. അവനെയാ ദേവ് മോൻ ഇവിടെ ഇട്ട് തല്ലിയത് അല്ലാതെ മോള് കരുതുന്നത് പോലെ അല്ല അവർ പറഞ്ഞവസാനിപ്പിക്കുമ്പോളേക്കും കുറ്റബോധം കൊണ്ട് അവളുടെ തല താണു പോയിരുന്നു. അവളോട് യാത്ര പറഞ്ഞവർ പോയി. തീർത്ഥക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു ഒരു വേള ഒന്നും വേണ്ടിയിരുന്നില്ലെന്ന് തോന്നിപോയി അവൾക്ക്. " എന്റെ ഈശ്വരാ ഞാൻ അയാളോട് എന്തൊക്കെയാ പറഞ്ഞത്. ഒന്നും വേണ്ടിയിരുന്നില്ല എത്ര മോശമായിപ്പോയി. അവൾ മനസിലോർത്ത് അവിടെ നിന്നു. ഓട്ടോക്കാരന്റെ വിളിയാണ് അവളെ ഉണർത്തിയത്.

പതിയെ നടന്നവൾ ഓട്ടോയിൽ കയറി. വണ്ടി മുന്നോട്ടേക്ക് നീങ്ങി കൊണ്ടിരുന്നു അപ്പോളും കുറച്ച് മുന്നേ നടന്ന ഓരോന്നും ഓർക്കുകയായിരുന്നു അവൾ. ഓരോന്നും ഓർക്കുമ്പോളും കുറ്റബോധം വേട്ടയാടികൊണ്ടിരുന്നു അവളെ. കാറിൽ ഇരിക്കുമ്പോളും ദേവന് അവന്റെ ദേഷ്യം അടക്കാൻ കഴിയുന്നില്ലായിരുന്നു. അവൾ ആരെന്നാ അവളുടെ വിചാരം, എന്ത് അറിഞ്ഞിട്ടാ അവൾ ആ ഷോ അവിടെ കാണിച്ചത് അഹങ്കാരി. മനസ്സിൽ പറയാനാണ് ഉദ്ദേശിച്ചതെങ്കിലും ശബ്ദം കൂടി പോയെന്ന് അറിഞ്ഞത് ഡ്രൈവ് ചെയുന്ന വിശ്വയുടെ ചിരി കേട്ടപ്പോളാണ്.അവനെ ഒന്നു ദേഷ്യത്തിൽ നോക്കിയിട്ട് ദേവൻ പുറത്തേക്ക് നോക്കിയിരുന്നു. അത് കണ്ട് വിശ്വ പറഞ്ഞു " ദേവാ നീ ഇങ്ങനെ ദേഷ്യപെടാതെടാ അവൾ കാര്യം അറിയാതെ പറഞ്ഞതല്ലേ ആ പ്രശ്നം അങ്ങോട്ട് മറന്നേരെ. " ഇല്ല വിശ്വ എനിക്ക് മറക്കാൻ പറ്റില്ല, എന്തൊരു അഹങ്കാരം ആ അവൾക്ക് ഒരാണിനെ കൈ നീട്ടി അടിക്കാന്നോക്കെ പറഞ്ഞാൽ. ഇനി എന്നെങ്കിലും അവളെ കണ്ടാൽ മാറ്റികൊടുക്കുന്നുണ്ട് ഞാൻ. ഇനിയും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായ വിശ്വ ഒന്നുടെ അവനെ നോക്കി ചോദിച്ചു " അല്ല അപ്പൊ എങ്ങോട്ടേക്കാ പോകണ്ടേ " വീട്ടിലേക്ക് വിട്ടോ "

അപ്പൊ കോളേജിൽ പുതുതായി വരുന്ന ടീച്ചറെ കാണണോന്നും അത് കഴിഞ്ഞ് ഓഫീസിൽ ഒരു മീറ്റിംഗ് അറ്റന്റ് ചെയ്യാനുണ്ടെന്ന് പറഞ്ഞിട്ട് പോകണ്ടേ. വിശ്വ സംശയത്തോടെ ചോദിച്ചു. " ഇല്ല വിശ്വ ഇനി ഇപ്പൊ എങ്ങോട്ടും പോകുന്നില്ല ഓഫീസിൽ വിളിച്ച് മീറ്റിംഗ് ഞാൻ ക്യാൻസൽ ചെയ്തു പിന്നെ കോളേജിൽ വിളിച്ച് വേറെ ഒരു ദിവസം വരാന്നും പറഞ്ഞു. ഇന്ന് എന്തോ ഒരു മൂഡ് തോന്നുന്നില്ല. "ഈ മൂഡ് ഓഫെ മറ്റൊന്നും കൊണ്ടല്ല അത്രയും പേരുടെ മുന്നിൽ വെച്ചല്ലേ കുറച്ചു മുന്നേ അവൾ ഒന്നു പൊട്ടിച്ചില്ലേ അതിന്റെയാകും. വിശ്വ പറഞ്ഞു നിർത്തിയതും ദേവൻ അവന്റെ വയറിലേക്ക് ഒരു ഇടി വച്ചു കൊടുത്തു. ഒട്ടും പ്രതീക്ഷിക്കാതെയുള്ള നീക്കം ആയതിനാൽ വണ്ടി ചെറുതായൊന്ന് പാളി പെട്ടെന്ന് തന്നെ വിശ്വ ബ്രേക്ക് ഇട്ട് നിർത്തി. അപ്പോളാണ് അമളി പറ്റിയ കാര്യം ദേവൻ ഓർക്കുന്നത്. വിശ്വയെ തൊണ്ടികൊണ്ട് ചെവിയിൽ കൈ പിടിച്ചുകൊണ്ട് കൊച്ചു കുട്ടിയെ പോലെ ദേവൻ അവനെ വിളിച്ചു " സോറി അളിയാ, നീ ഡ്രൈവ് ചെയുന്നത് ഞാൻ ഓർത്തില്ലെടാ. തല ഉയർത്തി നോക്കിയ വിശ്വക്ക് ദേവന്റെ കാട്ടായം കണ്ട് ചിരിയാണ് വന്നത് എന്നാൽ അതെല്ലാം ഒതുക്കി വെച്ചുകൊണ്ട് ഗൗരവത്തിൽ പറഞ്ഞു. " അവന്റെ ഒരു സോറി ബ്രേക്ക് ഇട്ടില്ലെങ്കിൽ കാണായിരുന്നു ഏതേലും വണ്ടിടെ അടിയിൽ കിടന്നേനെ. വിശ്വയുടെ ഗൗരവം കണ്ട് ഒരു കള്ള ചിരിയോടെ ദേവൻ പറഞ്ഞു "

നീ ഒന്നു ക്ഷമി അളിയാ എന്നിട്ട് വേഗം വണ്ടിയെടുക്ക് അവനെ ഒന്നു നോക്കിട്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു കൊണ്ട് വിശ്വ പറഞ്ഞു " ഓ നിന്റെ ഈ മൂഡ് ഓഫ്‌ മാറണോങ്കിൽ ഇനി ആരൂട്ടിയെ കാണണോലെ ഞാൻ അത് മറന്നു. അത് കേൾക്കെ ദേവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു അത് പതിയെ വിശ്വയുടെ ചുണ്ടിലേക്ക് എത്തി. ഇവനാണ് നമ്മുടെ നായകൻ ശിവദേവ്, ഈശ്വരമഠത്തിൽ ചന്ദ്രശേഖരന്റെയും ദേവകി ചന്ദ്രശേഖരന്റെയും മക്കളിൽ മൂത്തയാൾ ഒരു അനിയത്തി കുടിയുണ്ട് നീലിമ എല്ലാവരുടെയും നീലു. താങ്ങാൻ കഴിയാത്ത കടബാധ്യത വന്നപ്പോൾ ഒരു തുള്ളി വിഷത്തിൽ ചന്ദ്രശേഖരൻ തന്റെ ജീവിതം അവസാനിപ്പിച്ചു. തകർച്ചയുടെ പടുകുഴിയിൽ വീണു പോയ ഈശ്വരമഠം ഗ്രൂപ്പ്‌ ഇന്നീ കാണുന്ന നിലയിൽ ഉയർത്തികൊണ്ട് വരാൻ ദേവൻ ഒരു പാട് കഷ്ട്ടപെട്ടു. ദേവന്റെ എല്ലാ പ്രശ്നവും പരിഹരിക്കാൻ ഒരു സഹായി ആയി ഒപ്പം ചേർന്നതാണ് വിശ്വജിത്ത് എന്നാ വിശ്വ. ദേവന്റെ അച്ഛന്റെ സഹോദരി മാലതിയുടെയും ദേവനാരായണന്റെയും മകനാണ് വിശ്വ അവൻ ഒരു ഡോക്ടർ ആണ്. വിശ്വയും ദേവനും ഒരു മനസും ഇരു ശരീരവും ആണ്. ദേവന്റെ ഏത് പ്രശ്നവും പരിഹരിക്കാൻ വിശ്വ അവനോട് ഒപ്പം ഉണ്ടാകും............ (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...