ശ്രീനന്ദനം: ഭാഗം 34

 

രചന: കടലാസിന്റെ തൂലിക

അവളുടെ മുഖം ഒത്തിരി ഓർത്തെടുക്കാൻ ശ്രമിച്ചെങ്കിലും അവന് കഴിഞ്ഞില്ല. അവൻ വേഗത്തിൽ എഴുന്നേറ്റു ഫോൺ എടുത്തു ആർക്കോ വിളിച്ചു.എന്തൊക്കെയോ നിർദ്ദേശങ്ങൾ കൊടുത്തു. പിന്നെ ഒരു ദീർഘ നിശ്വാസം വിട്ടു. മനസ്സിൽ ലച്ചുവിനെയും ആ കുഞ്ഞും അച്ഛൻ എന്ന ലച്ചുവിന്റെ വാക്കും മാത്രം നിറഞ്ഞു നിന്നു... രാവിലെ ഹാളിലെ സോഫയിൽ ഇരുന്നു പത്രം വായിക്കുമ്പോഴും അതിൽ അവന് ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല.അവന്റെ ചിന്ത ആ സ്വപ്നത്തിൽ മാത്രം തങ്ങി നിന്നു.പകുതിയും മറന്നു പോയെങ്കിലും അവളുടെ മുഖത്തെ അവൻ വീണ്ടും വീണ്ടും മനസ്സിലേക്ക് ആവാഹിച്ചു. അതിൽ അവന് ആനന്ദം കണ്ടെത്താൻ കഴിയുന്നുണ്ടായിരുന്നു.അപ്പോഴും എന്തെല്ലാമോ സംശയങ്ങൾ അവന്റെ ഉള്ളിൽ ബാക്കിയായി "മോനെ.. ചായ" ശാരധ ചേച്ചി ചായ കൊണ്ട് വന്നപ്പോൾ പത്രത്തിൽ നിന്ന് അവൻ കണ്ണെടുത്തു ചായ കുടിച്ചു.ചായ ഗ്ലാസ്‌ തിരികെ കൊണ്ട് പോവാൻ ആയി അവർ അവന്റെ അടുത്ത് തന്നെ നിന്നു 'ഈ ചേച്ചിയോട് ചോദിച്ചാലോ.. ചിലപ്പോൾ ശ്രീലക്ഷ്മിയെ കുറിച്ച് എന്തെങ്കിലും അറിയാതെ ഇരിക്കില്ല. അവളെ കുറിച്ചുള്ള ഓരോ വാർത്തകളും എനിക്ക് വിലപ്പെട്ടത് തന്നെ ആണ്' അവൻ ചായ ഗ്ലാസ്‌ തിരികെ ഏല്പിച്ചപ്പോൾ ശാരദ അതും കൊണ്ട് പോയി "ശാരധേച്ചി..."

പിറകിൽ നിന്നുള്ള അവന്റെ വിളി കേട്ട് ശാരധ അവന്റെ നേരെ തിരിഞ്ഞു "എന്താ കുഞ്ഞേ.." "ചേച്ചിക്ക് ഇവിടെ അടുത്തുള്ള ശ്രീലക്ഷ്മിയെ കുറിച്ച് അറിയാമോ" അൽപ്പം പേടിയോടെ ആണ് അവൻ അത് ചോദിച്ചത്. ശാരതയുടെ മുഖം ശാന്തമായിരുന്നു അപ്പോൾ. അവൻ എന്നെങ്കിലും ഇതേ പറ്റി തന്നോട് ചോദിക്കും എന്ന് അവൾക്ക് അറിയാമായിരുന്നു "അറിയാം മോനെ.. നന്നായി അറിയാം" ഒരിക്കൽ അവർ താമസിച്ചിരുന്ന വീട്ടിലേക്ക് നിലയെ കാണാൻ പോയത് ഓർത്തു കൊണ്ട് ശാരധ പറഞ്ഞു "അവളുടെ ഭർത്താവ്... അയാൾ ഇപ്പോൾ എവിടെ ആണെന്ന് അറിയാമോ.." അവന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു "മോന് ഒന്നും ഓർമ ഇല്ലാതെ ആണ്.ലച്ചു മോള് മോന്റെ...." "ശരാധേ......" അവൾ പറഞ്ഞു മുഴുവൻ ആക്കുന്നതിന് മുന്പേ കേട്ട വിളിയിൽ അവർ തിരിഞ്ഞു നോക്കി. രാധികയുടെ ശബ്ദം ആയിരുന്നു അത് "നിനക്ക് അടുക്കളയിൽ പണി ഒന്നും ഇല്ലേ.." രൂക്ഷമായ നോട്ടം അവരുടെ നേരെ എറിഞ്ഞു കൊണ്ട് രാധിക ചോദിച്ചു "ഉണ്ട്" "എങ്കിൽ ചെല്ല്" "ഉം" അവർ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി അവർ എന്തോ കാര്യമായി പറയാൻ വന്നതാണ് എന്ന് നന്ദന് മനസ്സിലായിരുന്നു

.അത് പറയാൻ അൽപ്പം പേടിയും അവർക്ക് ഉണ്ടെന്ന് അവന് തോന്നി ശാരധ പോയി എന്ന് ഉറപ്പായതും രാധിക പുഞ്ചിരിയോടെ നന്തന്റെ നേരെ തിരിഞ്ഞു "സ്വാതിയുടെ കാര്യം ഉറപ്പിക്കട്ടെ നന്ദ." അവരുടെ കണ്ണിൽ അപ്പോൾ ആകാംഷ ആയിരുന്നു "എനിക്ക് സമ്മതമല്ല" "നന്നായി ആലോചിച്ചിട്ടാണോ നീ ഈ പറയുന്നത്" "അതേ. ഞാൻ നന്നായി ആലോചിച്ചു.എനിക്ക് ഒരിക്കലും അവളെ അക്‌സെപ്റ്റ് ചെയ്യാൻ പറ്റില്ല അമ്മ... ശ്രീലക്ഷ്മി ഇല്ല എന്നുണ്ടെങ്കിലും എനിക്ക് എന്റെ ജീവിതത്തിലേക്ക് മറ്റൊരു പെണ്ണിനെ സ്വീകരിക്കാൻ കഴിയും എന്ന് തോന്നുന്നില്ല" "നിനക്ക് അഹങ്കാരം ആണ്. മുഴുത്ത അഹങ്കാരം.വട്ടനായ നിനക്ക് വേറെ ആര് പെണ്ണ് തരാൻ ആണ്" ആദ്യം അവന് ഞെട്ടൽ ആണ് ഉണ്ടായത്. പിന്നെ ഉണ്ടായ ദേഷ്യം നിയന്ത്രിക്കാൻ ആവാതെ പല്ല് ഞെരിച്ചു.കണ്ണടച്ച് ദീർഘ നിശ്വാസം വിട്ടു "അങ്ങനെ എങ്കിൽ അങ്ങനെ. നന്ദന് ആരും പെണ്ണ് തരണം എന്നില്ല. അങ്ങനെ ഇല്ലാതെയും എനിക്ക് ജീവിക്കാൻ കഴിയും" "ഓഹോ.. എങ്കിൽ നീ കേട്ടോ. നിന്റെ മുഹൂർത്തം കുറിക്കാൻ ഞാൻ പോവുകയാണ് എത്രയും വേഗം കല്യാണം ഉണ്ടാവും. അത് നടന്നില്ലെങ്കിൽ...." ഒരു ഭീഷണിയുടെ സ്വരം അവന്റെ നേരെ എറിഞ്ഞു കൊണ്ട് അവൾ അവിടെ നിന്ന് പോയി. അവൻ തലയിൽ കൈ വെച്ചു സോഫയിലേക്ക് ഇരുന്നു.

പഴയ തല വേദന അവന് വീണ്ടും വന്നു തുടങ്ങിരുന്നു **** "അല്ല, ഇതാര് ജീവേട്ടനോ.." പ്രതീക്ഷിക്കാതെ വീട്ടിലേക്ക് വന്നു കയറിയ ജീവനെ കണ്ട് ലച്ചു ചിരിച്ചു കൊണ്ട് ചോദിച്ചു. അവളുടെ കയ്യിൽ ഇരുന്ന നിലയും അപ്പോൾ ചിരിക്കുന്നുണ്ടായിരുന്നു. "ഞാൻ തന്നെ. വിളിച്ചാൽ ഫോൺ എടുക്കില്ലല്ലോ.. അത്‌ കൊണ്ട് നേരിട്ട് വരാം എന്ന് വിചാരിച്ചു" "അത് പിന്നെ.. ഫോൺ ഞാൻ ഇപ്പോൾ ഞാൻ അങ്ങനെ എടുക്കാറില്ല" "ഉം ഉം. എന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. ജനനി രാവിലെ തുടങ്ങിയ ചീത്ത വിളിയാ.. നല്ല ഒരു ഞായറാഴ്ച ആയിട്ട് കിടന്നു ഉറങ്ങാം എന്ന് വിചാരിച്ച എന്നെ ഫോൺ വിളിച്ചു എഴുന്നേൽപ്പിച്ചത് അവളാണ്.നിന്നോട് ആണ് ദേഷ്യം എങ്കിലും അത് തീർക്കുന്നത് മുഴുവൻ ഈ പാവം എന്നോടാ.." ദയനീയ ഭാവം വരുത്തി അവൻ പറയുന്നത് കേട്ട് അവൾ ചിരിച്ചു. "എന്തായാലും നീ തന്നെ ജനനിയുടെ പിണക്കം മാറ്റ്. എനിക്ക് വയ്യ ഇനിയും അവളുടെ പുളിച്ച ചീത്ത കേൾക്കാൻ." ജനനിയുടെ നമ്പർ ഡയൽ ചെയ്തു കൊടുത്ത് ജീവൻ ഫോൺ ലച്ചുവിന്റെ നേരെ നീട്ടി.അവളുടെ കയ്യിലിരുന്നു ചിരിക്കുന്ന നിലയെ അവൻ പുഞ്ചിരിയോടെ വാങ്ങി.

അവൻ അവളെയും കൊണ്ട് പുറത്തേക്ക് പോയി.വായിൽ വിരലിട്ട് നുണയുന്നുണ്ടായിരുന്നു നില.അവൻ എത്ര മാറ്റാൻ ശ്രമിച്ചിട്ടും അവളുടെ പ്രവർത്തി അവൾ തുടർന്നു കൊണ്ടിരുന്നു 'ഇത് പിന്നെ അച്ഛന്റെ അല്ലെ മോള്.ഒരു കാര്യം തീരുമാനിച്ചാൽ പിന്നെ പിറകോട്ടു ഇല്ലല്ലോ..' അവൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു.അവന്റെ കയ്യിൽ ഇരുന്നു തന്നെ അവൾ ചിരിച്ചു കൊണ്ട് ചാടി കളിക്കുന്നത് അവനും ചിരിയോടെ നോക്കി നിന്നു. ഒരുപാട് നേരത്തെ സംസാരത്തിന് ശേഷം ജനനിയുടെ പിണക്കം എല്ലാം ലച്ചു മാറ്റിയെടുത്തു.കുറച്ചു നേരത്തിനു ശേഷം നമിയും വന്നു.ലച്ചു അപ്പോൾ പൂർണ സന്തോഷവാതിയായിരുന്നു.ഇടക്ക് ഒരു നീറ്റൽ അനുഭവപ്പെടുന്നുണ്ടെങ്കിലും അവരുടെ കൂടെ ഉള്ള ഓരോ നിമിഷത്തിലും അവൾ സന്തോഷം കണ്ടെത്താൻ ശ്രമിച്ചു ഭക്ഷണം കഴിക്കുന്നതിനും കുറച്ചു മുൻപ് ആയിരുന്നു ഉണ്ണികുട്ടൻ അവിടേക്ക് വന്നു കയറിയത്. അവന്റെ വരവ് നമിയിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടായിരുന്നു. അത് മനസ്സിലാക്കി എന്ന വണ്ണം ജീവൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു കണ്ണിറുക്കി കാണിച്ചു.

അവളിൽ അപ്പോൾ സമാധാനത്തിന്റെ പുഞ്ചിരി വിടർന്നു "ശ്രീഹരി ഇന്ന് ജോലിക്ക് പോയില്ലേ.." "ഇന്ന് ഓഫീസ് ഇല്ല.ഞായറാഴ്ച അല്ലെ.." ഉണ്ണികുട്ടൻ അവരെ നോക്കി പുഞ്ചിരിച്ചു. ഭക്ഷണം കഴിക്കാൻ അവരുടെ കൂടെ ഇരിക്കുമ്പോഴും നമിയിൽ ചെറുതായി അസ്വസ്ഥത വന്നു.പക്ഷെ അവന്റെ ശാന്ത സ്വഭാവം അവളിൽ അത്ഭുതം ഉളവാക്കി ഭക്ഷണ ശേഷം കൈ കഴുകാൻ വാഷ് ബേസന്റെ അടുത്ത് നിൽക്കുമ്പോൾ നമി ശ്രീഹരിയെ വീണ്ടും കണ്ടു.അവൾ പിന്തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോൾ അവൾ പിറകിൽ നിന്ന് വിളിച്ചു "എന്താ.." അവൾ അൽപ്പം ദേഷ്യത്തിൽ ആയിരുന്നു.അവൻ പറയുന്നത് കേൾക്കാൻ താല്പര്യം ഇല്ലാത്ത പോലെ അവൾ മുഖം തിരിച്ചു നിന്നു "നമി... പൊറുക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ ചെയ്തത്.എനിക്ക് അറിയാം.ഒരു പെണ്ണിനെ മോഹിപ്പിച്ചു അവസാനം വേറെ പെണ്ണുമായി പ്രണയത്തിൽ ആയി എന്നിട്ട് ആ പെണ്ണിന് വേണ്ടി വീട്ടുകാരെയും നിന്നെയും ഞാൻ ഉപേക്ഷിച്ചു.ഇപ്പോൾ ഞാൻ എല്ലാം പഠിച്ചു.അതിനുള്ള ശിക്ഷ എനിക്ക് കിട്ടി." അവരുടെ ഉള്ളിൽ അൽപ്പ നേരം മൗനം തുടർന്നു. "ജീവേട്ടൻ വളരെ നല്ല ആളാ.. നിനക്ക് ആ ഭാഗ്യം കിട്ടിയതിൽ എനിക്ക് സന്തോഷം ഉണ്ട്.മാപ്പർഹിക്കാത്ത തെറ്റാണ്.എങ്കിലും എന്നോട് ക്ഷമിച്ചൂടെ..."

അവന്റെ സംസാരം കേട്ട് അവൾ അവനെ നോക്കി.അവന്റെ കണ്ണുകളിലൂടെ അറിയാമായിരുന്നു അവൻ ചെയ്തതിന് എല്ലാം അവൻ ഇപ്പോൾ ഖേദിക്കുന്നുണ്ടെന്ന്. "പ്ലീസ്...." അവൻ ദയനീയം ആയി പറഞ്ഞപ്പോൾ അവൾ പുഞ്ചിരിച്ചു "ഫ്രണ്ട്സ്" അവളുടെ പുഞ്ചിരി കണ്ടു അവൻ ആവേശത്തോടെ കൈകൾ നീട്ടി.ഒരു നിമിഷം ആലോചിച്ച ശേഷം അവൾ അവന്റെ കൈയ്യിലേക്ക് കൈ ചേർത്തു. "ഫ്രണ്ട്‌സ്" അവൾ ചിരിച്ചു.ഒപ്പം അവനും.. ***** "ഉണ്ണികുട്ടൻ നമിയുടെ അടുത്തേക്ക് പോവുന്നത് ജീവേട്ടൻ കണ്ടതല്ലേ.. അവൾക്ക് പേടിയായിട്ട് കൂടി ജീവേട്ടൻ എന്താ അങ്ങോട്ടേക്ക് പോവാഞ്ഞത്" നിലയെ കളിപ്പിക്കുന്ന ജീവന്റെ അടുത്തേക്ക് വന്നു കൊണ്ട് ലച്ചു ചോദിച്ചു ശ്രീഹരിയെ ഇപ്പോൾ എനിക്ക് അറിയാം.അവൻ നന്നായി മാറി.അത് എല്ലാവർക്കും മനസ്സിലായി.നമിക്ക് ഒഴികെ.അവളുടെ ഈ ദേഷ്യവും പേടിയും അസ്വസ്ഥയും എല്ലാം അവർ തമ്മിൽ തുറന്നു സംസാരിച്ചാൽ തീരാവുന്നതേ ഉള്ളു.. എനിക്ക് ഉറപ്പാ.. അവർ ഇപ്പോൾ ഈഗോ എല്ലാം വിട്ടു ഫ്രണ്ട്സ് ആയി മാറിയിട്ടുണ്ടാവും "മാഷിന് എങ്ങനെ കഴിയുന്നു ഇതൊക്കെ" ലച്ചു അത്ഭുതത്തോടെ അവനെ നോക്കി ചോദിച്ചു "ഒന്നില്ലെങ്കിലും ഞാൻ ഒരു സൈക്കോളജി വാദ്യാര് അല്ലെ മോളെ..അതിലുപരി മനുഷ്യന്റെ മനസ് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഞാൻ എന്തു മനുഷ്യൻ ആണ് " അവന്റെ ചിരിച്ചു കൊണ്ടുള്ള മറുപടി കേട്ട് അവളും ചിരിച്ചു. "നാളെ എന്തായാലും നീ ക്ലിനിക്കിലേക്ക് വരൂ.. അത് പറയാൻ കൂടി ആണ് ഞാൻ വന്നത്.നാളെ നന്തന്റെ അവസാന ഘട്ട കൗൺസലിങ് ആണ്. അത് കഴിഞ്ഞ് നമ്മൾ എല്ലാം തുറന്നു പറയുന്നു.

അവന്റെ മനസ് അപ്പോൾ നിന്റെ വാക്കുകൾക്ക് ആയി കാതോർക്കുന്നുണ്ടാവും.തുറന്നു പറച്ചിൽ ആണ് പ്രശ്ങ്ങളുടെ അവസാനം." അവൾക്ക് ഏറെ സന്തോഷം തോന്നി. നാളത്തെ ദിവസത്തിന് ശേഷം അവൾക്ക് അവളുടെ പഴയ നന്ദേട്ടനെ തിരിച്ചു കിട്ടും എന്ന് ജീവന്റെ വാക്കുകളിലൂടെ വ്യക്തമായിരുന്നു.പിന്നീടുള്ള ഓരോ നിമിഷവും നാളെയാവാനുള്ള അവളുടെ കാത്തിരിപ്പ് ആയിരുന്നു. ഓരോ കാത്തിരിപ്പിലും അവൾ നെയ്ത പ്രതീക്ഷകളും.... ***** ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ട് നന്ദൻ വേഗത്തിൽ അത് കയ്യിൽ എടുത്തു.അതിലെ പേര് കണ്ടു അവൻ ആകാംഷയോടെ കാൾ അറ്റൻഡ് ചെയ്തു "ഹെലോ.. എന്തായി" "അനേഷിച്ചു സർ" ഫോണിലൂടെ അപ്പുറത്തുള്ള ആള് പറയുന്നത് വ്യക്തമായി കേൾക്കാൻ നന്ദൻ ഫോൺ കുറച്ചു കൂടി ചെവിയോട് അടുപ്പിച്ചു വെച്ചു "സർ പറഞ്ഞത് പോലെ ശ്രീലക്ഷ്മിയെ കുറിച്ച് അനേഷിക്കാൻ ആയി ഞാൻ ചെന്നത് ഒരു ചായ കടയിലേക്ക് ആണ്" "എന്നിട്ട്." അവന്റെ വാക്കുകളിൽ ആകാംഷ നിറഞ്ഞു. "ശ്രീലക്ഷ്മിയെ പറ്റി ആർക്കും അത്ര നല്ല അഭിപ്രായം ഇല്ല.പിഴച്ചു പെറ്റതാണത്രേ ആ സ്ത്രീ." ഫോണിൽ നിന്ന് കേട്ട സംസാരത്തിൽ നന്തന് ദേഷ്യം വരുന്നുണ്ടായിരുന്നു.പക്ഷെ അവൻ അതിനെ അടക്കി നിർത്തി. "ആദ്യം അവൾക്ക് വിശേഷം ഉണ്ടായി. നാട്ടുകാർ എല്ലാം അറിഞ്ഞതിൽ പിന്നെ ആണ് നാണക്കേട് ഭയന്നു അവർ കല്യാണം കഴിച്ചത് എന്ന അറിയാൻ കഴിഞ്ഞത്.ഭർത്താവിന് എന്തോ രോഗം ആയിരുന്നു അത്രേ..അവർക്ക് കുട്ടി ജനിച്ചു കുറച്ചു നാൾ കഴിഞ്ഞപ്പോൾ തന്നെ അവനെ കാണാതെ ആവുകയും ചെയ്തു. ഉപേക്ഷിച്ചതാണോ അതോ അവൾ ഇട്ടിട്ട് പോയതാണോ എന്ന് വലിയ പിടി ഇല്ല ആർക്കും" "ഉം.."

"പിന്നെ സാറേ.. ഭർത്താവിന്റെ വീട്ടു പേരും അച്ഛന്റെ പേരും പറയുന്നുണ്ടായിരുന്നു ആ ചായ കടയിൽ. അത് ഞാൻ മറന്നു.ഭർത്താവിന്റെ പേര് ആരും പറഞ്ഞു കേട്ടില്ല. കുത്തി കുത്തി ചോദിച്ചാൽ വരവിന്റെ ഉദ്ദേശം മനസ്സിലാവും എന്നത് കൊണ്ട് ഞാൻ വേറെ ചോദിച്ചില്ല" "ഉം" "എന്നാൽ ഞാൻ വെക്കട്ടെ സാറെ.. കുഴപ്പം ഒന്നും ഇല്ലല്ലോ.." "ഇല്ല" അവൻ ഉടനെ ഫോൺ കട്ട്‌ ചെയ്തു എല്ലാം കേട്ട് തളർന്ന അവൻ ബെഡിലേക്ക് മറിഞ്ഞു. പിഴച്ചു പെറ്റു, ഉപേക്ഷിച്ചു പോയതാ ഫോണിലൂടെ കേട്ട കാര്യങ്ങൾ അവന്റെ സമനില നഷ്ടപെടുന്നുണ്ടായിരുന്നു. അവൻ അവളുടെ തലയിൽ അമർത്തി പിടിച്ചു "നന്ദ..." അവന്റെ മുറിയിലേക്ക് ഇടിച്ചു കയറി വന്നു കൊണ്ട് രാധിക വിളിച്ചു "മാറ്റന്നാൽ ആണ് നിന്റെ കല്യാണം. ഇനി ഒരു പറച്ചിൽ ഉണ്ടാവില്ല. മാറ്റി വെക്കലും. ഈ കല്യാണം നടന്നിരിക്കണം. നടത്തും ഞാൻ.." രാധിക അവന്റെ മറുപടിക്ക് പോലും കാത്ത് നില്കാതെ വാതിൽ വലിച്ചടച്ചു കൊണ്ട് പോയി. അവന് തലക്ക് ഭ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു. അവൻ സ്വയം അവന്റെ മുടിയിൽ പിടിച്ചു വലിച്ചു. ശക്തിയായി അവന്റെ തല വേദനിക്കുന്നുണ്ടായിരുന്നു.അവളുടെ ഓർമകൾ അവനെ വിഴുങ്ങി കൊണ്ടിരിക്കുന്നു. ഇത് വരെ കേട്ട പല വാക്കുകളും അവന്റെ ഉള്ളിൽ മാറി മാറി വരാൻ തുടങ്ങി. ഒപ്പം എവിടെയോ കേട്ട പോലെ ഉള്ള ചില ദൃശ്യങ്ങളും ആരുടെ ഒക്കെയോ ഉറക്കെ ഉള്ള പൊട്ടി ചിരിയും.. """"ആാാാാ......"""""

അവൻ മുടിയെ ഇറുക്കി വലിച്ചു കൊണ്ട് ഒച്ചയെടുത്തു. പിന്നീട് കയ്യിൽ കിട്ടിയ ഏതോ മരുന്നെടുത്തു കഴിച്ചു. പതിയെ അവൻ താഴേക്ക് കുഴഞ്ഞു വീഴാൻ തുടങ്ങി.അപ്പോഴും പാതി ബോധത്തിൽ ശ്രീലക്ഷ്മി മാത്രം ആയിരുന്നു അവന്റെ ഉള്ളിൽ.. **** ഏറെ സന്തോഷത്തിൽ ആയിരുന്നു ലച്ചു.തന്റെ പ്രണയത്തെ ഇന്നത്തെ കൗൺസലിംഗ് ന് ശേഷം തിരിച്ചു കിട്ടും എന്ന് തന്നെ അവൾ ഉറച്ചു വിശ്വസിച്ചു.കണ്ണാടിയുടെ മുമ്പിൽ നിന്ന് താൻ സുന്ദരി ആണെന്ന് ഒന്നു കൂടി ഉറപ്പ് വരുത്തി അവൾ പുറത്തേക്ക് ഇറങ്ങി "അമ്മേ.. ഞാൻ പോവാട്ടോ.." "നേരം ഇങ് വെളുത്തതല്ലേ ഉള്ളു..കൗൺസലിംഗ് തുടങ്ങിയിട്ട് പോലും ഉണ്ടാവില്ല" ശ്രീദേവിയുടെ പറച്ചിൽ കേട്ട് അവൾ വെളുക്കനെ ചിരിച്ചു നാളുകൾക്ക് ശേഷം അവളിൽ കണ്ട അത്രയും സന്തോഷത്തിൽ അവരും സന്തോഷിക്കുന്നുണ്ടായിരുന്നു ഒരുപാട്

നന്തനെ കാണുമ്പോൾ ആദ്യം ചെയ്യേണ്ടത് മുതൽ എല്ലാം അവൾ ഒന്നു കൂടി പഠിച്ചു ഉറപ്പ് വരുത്തി.കാറിലേക്ക് കയറാൻ നിൽക്കുമ്പോൾ ആണ് അടുത്ത വീട്ടിലെ പെണ്ണ് ഓടി വരുന്നത് അവൾ കണ്ടത് "അറിഞ്ഞോ നിങ്ങള്,ആ നന്ദൻ ഇല്ലേ..ഈ പെണ്ണിന്റെ പഴയ കെട്ടിയോൻ.അവനെ കാണാൻ ഇല്ല അത്രേ.." ആ സ്ത്രീയുടെ വാക്കുകൾ കേട്ട് ലച്ചു നെറ്റി ചുളിച്ചു "നീ ഇത് എന്തൊക്കെയാ പറയുന്നേ.." ശ്രീദേവി അൽപ്പം കയർത്തു "ഞാൻ സത്യം ആണ് പറഞ്ഞത്.നാട് വിട്ടെന്ന കേട്ടത്.ഇനി തിരിച്ചു വരില്ലെന്ന് കത്തും എഴുതി വെച്ചു പോയി അത്രേ" ലച്ചു ഒരു നിമിഷം നടുങ്ങി പോയി.അവളുടെ തലക്ക് എന്തോ ഭാരം പോലെ തോന്നി.കാഴ്ചകൾ മങ്ങുന്നുണ്ടായിരുന്നു.അവൾ മണ്ണിലേക്ക് വീണു പോവുമ്പോഴും അവളുടെ മനസ്സിൽ ഉണ്ടായിരുന്ന പേര് നന്തന്റെത് ആയിരുന്നു......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...