ശ്രീരാഗപല്ലവി: ഭാഗം 21

 

എഴുത്തുകാരി: നിഹാരിക

""ഞാനാകെ ഒരാളെ പ്രണയിച്ചിട്ടുള്ളൂ... പിരിയാതെ കൂടെ ഉണ്ടാവണം എന്നാഗ്രഹിച്ചിട്ടുള്ളൂ.. അത് എന്റെ താലി കഴുത്തിൽ കിടക്കുന്ന ഈ എന്റെ പെണ്ണാ..."" എന്ന് അവളെ നോക്കി പറഞ്ഞപ്പോൾ കണ്ണ് തള്ളി ഇരുന്നു പെണ്ണ്... ""അപ്പൊ ചൈത്ര "" എന്ന് പറഞ്ഞപ്പോ.. """കേട്ടതൊക്കെ സത്യവണം എന്നില്ലല്ലോ"" എന്നു പറഞ്ഞ് മെല്ലെ ജാലകത്തിനരുകിലേക്ക് നടന്നു ശ്രീ... കേട്ടത് ഉൾക്കൊള്ളനാവാതെ ഇരിക്കുകയായിരുന്നു അപ്പോഴും പല്ലവി..... ജനൽ വാതിൽ തുറന്നപ്പോൾ ഒരു കാറ്റ് വന്നു പൊതിഞ്ഞിരുന്നു അവനെ... ""എനിക്കൊന്നും മനസ്സിലാവണില്ല ശ്രീയേട്ടാ... "" ""പറയാടോ.. അല്ലേലും താൻ എല്ലാം ഒരിക്കൽ അറിയേണ്ടത് തന്നെയാ... ചൈത്ര.. രാമേട്ടന്റെ മകൾ ജയശ്രീ ആന്റിയുടെ ഏക മകൾ... മഞ്ചാടി മുത്തുകൾ പെറുക്കി സൂക്ഷിച്ച... മയിൽ പീലിയിൽ കണ്ണൻ പിറക്കാൻ ആകാശം കാണാതെ സൂക്ഷിച്ച ഒരു പാവം പൊട്ടി പെണ്ണ്.... ഭാമമ്മയുടെ പ്രിയപ്പെട്ട കൂട്ടുകാരി... പ്രീഡിഗ്രി വരെ ഒരുമിച്ചായിരുന്നു അവർ... പിന്നെ ഭാമമ്മ ബോട്ടണി എടുത്തു, പാടാൻ കഴിവുള്ള ജയശ്രീ ആന്റി മ്യൂസിക് കോളേജിലും..

അവിടെ വച്ചുള്ള ഒരു സൗഹൃദം.. ഒരു പാവം അച്ചായൻ..... അത് വളർന്നു പ്രണയമായി.. ഒടുവിൽ ചൈത്ര ആന്റിയുടെ വയറ്റിൽ...... എല്ലാരും അറിഞ്ഞപ്പൊഴേക്ക് എല്ലാം കൈ വിട്ട് പോയി.. അന്ന് എന്റെ അച്ഛന്റെ അച്ഛൻ രാമേട്ടനെ പറഞ്ഞ് മനസ്സിലാക്കി.. ഇങ്ങനൊരു മോളില്ല എന്നു പറഞ്ഞ രാമേട്ടനെ കൊണ്ട് ജയശ്രീ ആന്റിയെയും സ്റ്റീഫൻ അങ്കിൾനെയും സ്വീകരിപ്പിച്ചു.... പക്ഷെ ജോലിക്കെന്നും പറഞ്ഞ് പോയ അങ്കിൾ നെ പിന്നെയാരും കണ്ടില്ല.. ചൈത്രയേ തന്നു ആന്റിയും പോയി. പിന്നവൾ ഇവിടെ വളർന്നു.. എന്റെ അമ്മേടെ കുറുമ്പി ചിത്തുവായി എന്റെ പ്രിയപ്പെട്ട അനിയത്തിയായി....""""" വല്ലാത്ത ഞട്ടലായിരുന്നു അതു കേട്ടപ്പോൾ.... കല്യാണം വരെ നിശ്ചയിച്ചു എന്നു പറഞ്ഞതല്ലേ???? വീണ്ടും ശ്രീയേട്ടന്റെ മുഖത്തേക്ക് തന്നെ നോക്കി.. ""തനിക്കാകെ കൺഫ്യൂഷൻ ആയിക്കാണും ലേ...അനിയത്തി കുട്ടിയെ ആണോ കല്യാണം കഴിക്കാൻ പോണേ എന്നു വിചാരിച്ചു....""

ചെറുതായൊന്നു ചിരിച്ചു പല്ലവി... ""മിടുക്കി ആയിരുന്നു അവൾ... പഠിക്കാൻ.. പാടാൻ നൃത്തം ചെയ്യാൻ.. അതോണ്ടാണല്ലോ എല്ലാരുടെയും നെഞ്ചിൽ കേറി കൂടിയത്... ഞാൻ മെഡിസിൻ തേർഡ് സേം ആയപ്പോഴാ അവൾ ഞങ്ങടെ തന്നെ കോളേജിൽ ഫസ്റ്റ് ഇയർ ചേർന്നത്.. എത്ര വേഗത്തിൽ ആണെന്നറിയാമോ എന്റെ കൂട്ടുകാരൊക്കെ അവളുടെം പ്രിയപ്പെട്ടവരായത്.. എനിക്കേറെ പ്രിയപ്പെട്ട ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു.. അല്ല എന്റെ കൂടെപ്പിറപ്പ് എന്നു തന്നെ പറയാം.. ഡോക്ടർ റജബ് അഹമ്മദ്‌.. ഞങ്ങടെ റജു... അവനുമായും ചിത്തു നന്നായി ക്ലോസ് ആയിരുന്നു.... പക്ഷേ അവർക്കിടയിലെ സൗഹൃദം നിറം മാറി തുടങ്ങിയിരുന്നു.... ആരും അറിയാതെ... ആരോടും പറയാതെ മൗനമായി അവർ പ്രണയിച്ചു കൊണ്ടേ ഇരുന്നു... ഒടുവിൽ ഞങ്ങടെ ക്ലാസ് കഴിഞ്ഞു... അവൻ ഹയർ സ്റ്റഡീസ് ചെയ്യാൻ യൂ.കെ യിലേക്ക് പോയി വന്നാൽ ഉടൻ വിവാഹം എന്നാ അവൾക്ക് ഉറപ്പ് കൊടുത്തിരുന്നത്...

അതിനിടക്ക് അവളുടെ പപ്പയുടെ ആളുകളാ എന്നും പറഞ്ഞ് ചിലർ വന്നു... രാമേട്ടനോട്‌ പറഞ്ഞു അവരുടെ ഏതോ ഒരു പയ്യനുമായി ചിത്തുവിന്റെ കല്യാണം തീരുമാനിക്കാൻ... ഒരു രക്ഷയും കാണാഞ്ഞപ്പോ അവൾ എല്ലാരുടേം മുന്നിൽ പറഞ്ഞു.. ഈ എന്നോടവൾക്ക് പ്രണയമാണെന്ന്.... എനിക്കുൾപ്പടെ എല്ലാർക്കും അതൊരു ഷോക്ക് ആയിരുന്നു... അച്ഛൻ മാത്രം ഇവിടെ ഉണ്ടായിരുന്നില്ല... ഒരു ബിസ്സിനസ്സ് ടൂറിൽ ആയിരുന്നു. ബാക്കി ആരും അവളെ ഒന്നും പറഞ്ഞില്ല... അവളുടെ ആഗ്രഹമല്ലേ നടക്കട്ടെ എന്നു പറഞ്ഞു എല്ലാവരും.. പക്ഷേ എനിക്കതു വല്ലാത്ത ഷോക്ക് ആയിരുന്നു.. ഞാൻ അവളിൽ നിന്നും ഒഴിഞ്ഞു മാറി... മിണ്ടാൻ പോലും കൂട്ടാക്കിയില്ല... അവൾക്കും അത് സഹിക്കാൻ പറ്റിയില്ല... ഒടുവിൽ അവൾ കരഞ്ഞു കാല് പിടിച്ചു പറഞ്ഞു റജുവിന്റെ കാര്യം.. കൂടെ നിൽക്കണം എന്ന്.. അവനില്ലാണ്ട് അവൾ ജീവിക്കില്ല എന്നു..... ഞാൻ വാക്ക് കൊടുത്തു അവൾക്ക്.. കൂടെ ഉണ്ടാവും ചാവണ വരെ എന്ന് എന്റെ ചിത്തുവിനു ഞാൻ കൊടുത്ത വാക്ക്... അച്ഛൻ തിരിച്ചെത്തിയപ്പോൾ വല്ലാണ്ട് എതിർത്തു..

കാര്യസ്ഥന്റെ കൊച്ചു മകളെ കെട്ടണ്ട ഗതികേട് എന്റെ മോനില്ല എന്നു വരെ പറഞ്ഞു.. ഞാൻ അച്ഛനെ അന്നാദ്യമായി തള്ളി പറഞ്ഞു അവൾക്ക് വേണ്ടി.. ഒടുവിൽ അച്ഛൻ മൗന സമ്മതം തന്നു പക്ഷേ എന്നോട് മാത്രം അകന്നു... എല്ലാരും വീണ്ടും ഞങ്ങളെ ഞെട്ടിച്ചു കല്യാണത്തിന്റെ നാൾ തീരുമാനിച്ചു... അതറിഞ്ഞു അവൻ പോന്നു... അന്ന് അവനെ റിസീവ് ചെയ്യാൻ പോയപ്പോഴാ.... ബൈക്ക് ഇടക്ക് നിർത്തി... അവൾക്ക് വെള്ളം വാങ്ങാൻ ഞാൻ പോയപ്പോ... അച്ഛന്റെ ക്യാരവാൻ... ഞാൻ ശരിക്കും കണ്ടു... അവളെ ഇടിച്ചിട്ടിട്ട് നിർത്താതെ.... ഈ മടിയിൽ കിടന്നവൾ.... പിടഞ്ഞു പിടഞ്ഞു....... അതോടെ ഭ്രാന്തനായി പല്ലവീ ഞാൻ.... മുഴു ഭ്രാന്തൻ.... പേടിയുണ്ടോടോ തനിക്ക്.... """ എന്നു പറഞ്ഞപ്പോഴേക്ക് നെഞ്ചോരം ചേർന്നിരുന്നു പെണ്ണ്..... ഇറുക്കെ പുണർന്നു രണ്ടാളും.... ഒരു മെയ്യെന്ന പോലെ... പെട്ടെന്ന് പല്ലവിയുടെ മിഴികൾ ആ കല്ലറയിലേക്ക് നീണ്ടു...

അവിടെ ആരോ.... അന്നത്തെ പോലെ..... ശ്രീയേട്ടാ അവിടെ.. അവിടെ """"" ഒന്ന് നോക്കി ശ്രീ... പിന്നെ ഒരു ദീർഘ നിശ്വാസം എടുത്തു പറഞ്ഞു... റജബ് അഹമ്മദ്... """" അവൻ വന്നതാ പല്ലവീ ഇന്നും കനലായി എരിയുന്ന അവന്റെ പ്രണയത്തിന്റെ അവശേഷിപ്പ് കാണാൻ..... ഇടക്കൊക്കെ ഇങ്ങനെ വന്നു നിൽക്കും... ചില ഓർമ്മകൾക്ക് മരണമില്ലല്ലോ പല്ലവീ... അവ നമ്മെ പിന്തുടരും... വേദനിപ്പിക്കും... രണ്ടു തുള്ളി മിഴിനീർ അവളുടെ കവിളിലൂടെ ഒഴുകി ഇറങ്ങിയിരുന്നു... അത്രമേൽ ഗാഡമായി പ്രണയിച്ച രണ്ടാത്മാക്കളെ ഓർത്ത്.... "പല്ലവീ... "" നെഞ്ചിൽ നിന്നും അടർത്തി അവളെ വിളിച്ചു ശ്രീ... ""ഈ പറഞ്ഞതെല്ലാം തന്റെ മനസ്സിൽ മാത്രം ഇരിക്കണം...കേട്ടല്ലോ... ഇതിൽ ഒത്തിരി ഉപ കഥകൾ ഉണ്ടെടോ... തന്നെ സംബന്ധിക്കുന്നത്... ഇപ്പോ താനൊന്നും അറിയണ്ട.. നേരവുമ്പോ ഞാൻ പറയാം...."" എന്നു പറഞ്ഞപ്പോൾ തലയാട്ടി സമ്മതം അറിയിച്ചു.... അവൾ.... 🎼🎼

ഉറക്കം വരുന്നില്ലായിരുന്നു അശ്വതിക്ക്... കൂടെ ഇരുത്തി ഊട്ടുന്ന ശ്രീയുടെ മുഖം അവളെ അസ്വസ്ഥയാക്കി കൊണ്ടേ ഇരുന്നു... ഇത്രമേൽ ആഴത്തിൽ അയാൾ തന്റെ ഉള്ളിൽ പതിഞ്ഞതെന്തേ..?? ഒരു മോചനം ഇല്ലാത്ത വണ്ണം അയാളിൽ തന്റെ ചിന്തകൾ അലിഞ്ഞു തീരുന്നു... തനിക്ക് ഭ്രാന്തു പിടിക്കും എന്നു തോന്നി അവൾക്ക്.... പല്ലവി.... അവളെ കൊല്ലാനുള്ള പക ആ കണ്ണിൽ ആളി.... രാവിലെ എണീറ്റപ്പോൾ വേഗം ശ്രീയുടെ മുറിയിലേക്ക് നടന്നു അവൾ... മുറിയുടെ വാതിൽ ചാരിയതെ ഉണ്ടായിരുന്നുള്ളൂ... മെല്ലെ തുറന്ന് അകത്തു കയറിയപ്പോൾ കണ്ടു കട്ടിലിൽ കിടന്നു ഉറങ്ങുന്നവനെ... അത്രമേൽ പ്രണയത്തോടെ നോക്കി അവൾ... വിട്ടു കൊടുക്കില്ല എന്ന ഉറച്ച തീരുമാനത്തോടെ.................... (തുടരും )..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...