സിന്ദൂരമായ്‌ ❤: ഭാഗം 7

 

രചന: അനു

"ഇതിൽ കൂടുതൽ ആണോ ഒരു രാത്രി കൂടെ കിടക്കുന്നതിന് നിന്റെ റേറ്റ്.... മുണ്ടിന്റെ മടക്കിൽ നിന്നും ബാക്കി കൂടി അവൾക്ക് നേരെ വീശി എറിഞ്ഞു.... മാളുവിന്റെ കാതുകൾ കൊട്ടി അടഞ്ഞു..... ആത്മാവ് ആ വാക്കുകളാൽ വധിക്കപ്പെട്ടു .... അവളിലെ പെൺമക്ക് കളങ്കമേറ്റു.... "എങ്ങനെ എന്റെ കൂടെ ഉള്ള രാത്രി നിനക്ക് ഇഷ്ടപ്പെട്ടോ..... ദേഷ്യത്തോടെ ഉള്ള അവന്റെ വാക്കുകൾ ബാക്കി കേൾക്കാതെ മാളു ചെവി പൊത്തി.... മിഴിനീർ കണങ്ങൾ അവൾക്ക് താഴെ ആയി വീണ ആ കടലാസിനെ നനയിച്ച് കൊണ്ട് പെയ്തു.. "എടുത്തോണ്ട് പോടീ.... നിന്നെ പോലുള്ള വേശ്യകൾക്ക്‌ ഇത് പുതുമ ഒന്നും അല്ലല്ലോ.. അവൻ അവൾക്ക് നേരെ പുച്ഛത്തോടെ പറഞ്ഞു... പെയ്യുന്ന പിടക്കുന്ന മിഴികളോടെ മാളു മുഖമുയർത്തി... ചുവന്നു കലങ്ങിയ കണ്ണുകൾ അവനിൽ കൊളുത്തി ... " ക്രൂരമായി കീഴ്പ്പെടുത്തി.... നോവ് നിറച്ചു... ഇഷ്ട്ടം കൊണ്ടാണെന്ന് കരുത്യ എനിക്ക് തെറ്റി... കൂടെ കിടന്നു തന്നതല്ലേ ഞാൻ..... ന്നിട്ടും ഞാൻ എങ്ങനെയാ ഏട്ടാ .... ഏട്ടൻ അറിഞ്ഞതല്ലെ എന്റെ പരിശുദ്ധിയെ... ഒരു വേശ്യ അല്ലാന്ന് അറിഞ്ഞതല്ലേ.... വിതുമ്പലോടെ അലറി അവളത് പറയുമ്പോൾ രുദ്രൻ ചെറുതായി ഒന്ന് ശങ്കിച്ചു... വിലയിരുത്തി.... "ബെഡ്ഷീറ്റ്.... അതിൽ ബ്ലഡ്.... രുദ്രന്റേ വാക്കുകൾ പതറി....

അത് വരെ ദയനീയത തുളുമ്പിയ അവളുടെ മിഴികളിൽ അഗ്നി ജ്വലിച്ചു....പിരികകൊടികൾ പൊങ്ങി... " രക്തം.... രക്തം കണ്ടില്ലെങ്കിൽ ... അതാണോ പരിശുദ്ധിയുടെ ആധാരം.... അതാണോ പവിത്രതയുടെ അടിസ്ഥാനം... തുളച്ച് കയറുന്ന അവളുടെ സ്വരത്തിൽ അവന്റെ കണ്ഠം പോലും മരവിച്ചു.. ഇത് വരെ തനിക്ക് മുൻപിൽ പഞ്ചപാവം പിടിച്ച് നിന്നവൾക്ക്‌ വലിയൊരു മാറ്റം... ഭദ്രയിൽ നിന്ന് കാളിയിലേക്ക്‌ ഉള്ള മാറ്റം... അവൾക്ക് മുൻപിൽ നന്നേ ചെറുതായി പോയത് പോലെ... കടുകുമണിയോളം ചെറുത്... അവളാൽ തീർത്ത തീ ചൂളയിൽ വെന്തുരുകി.... ഏതോ ദുർബല നിമിഷത്തിൽ തോന്നി പോയതാണ്... രക്തം നോക്കി അവള് വേശ്യ തന്നെയാണെന്ന് ഉറപ്പാക്കാൻ... മനസ്സിനെ ആശ്വാസപെടുത്താൻ ... പക ആളി കത്തിക്കാൻ... മറ്റൊരു വഴി മുൻപിൽ കണ്ടില്ല.... അത് അവളോട് പറയാൻ തോന്നിയ നേരത്തെ അവൻ മനസാലെ പഴിച്ചു... പക്ഷേ തോറ്റ് കൊടുക്കാൻ അവന്റെ മനസ്സ് അനുവദിച്ചില്ല... "ഹാ ഞാൻ അറിഞ്ഞു .... നിന്റെ പരിശുദ്ധി എന്താണെന്ന് ഞാൻ അറിഞ്ഞു.... ഹും... വേശ്യ എന്ന് വിളിക്കുമ്പോൾ നിനക്ക് പൊള്ളുന്നുണ്ടല്ലോ... അത് തന്നെ അല്ലേടി നിന്റെം നിന്റെ തള്ളേടേം ഉപജീവന മാർഗ്ഗം..... അവൾക്ക് മുൻപിൽ ആളാവാൻ .... അവനോട് തന്നെയുള്ള നിരാശ മാറ്റുവാൻ...

പാകപിഴ പറ്റിയ മനസ്സിനെ കാണാതിരിക്കുവാൻ... അവൻ ചീറി ... മുഷ്ട്ടി ചുരുട്ടി ഭിത്തിയിൽ ഇടിച്ചു... മാളു ഞെട്ടി അവന്റെ അടുത്തേക്ക് ചെന്നു.... പൊടുന്നനെ നീലിച്ച കൈ അവളുടെ കയ്യിൽ എടുത്തു തടവി... ഒരു വേള ഇന്നലത്തെ അവന്റെ അവസ്ഥ അവളിലേക്ക് കടന്നു വന്നു... നുരപൊന്തിയ ദേഷ്യം താനേ അണഞ്ഞു.... രുദ്രൻ കൈ പിന്നിലേക്ക് എടുത്ത് മാളുവിനെ കനപ്പിച്ച് നോക്കി... മാളൂവിൽ നിന്ന് ഇപ്പോഴും എങ്ങലടികൾ പൊന്തുന്നുണ്ട്... മാളു നിലത്ത് ചിതറി വീണു കിടക്കുന്ന നോട്ട് എടുത്ത് അടക്കി അവന്റെ മുൻപിൽ ആയി വെച്ചു... നിക്ക് ഇത് വേണ്ട....സ്വന്തമെന്നു കരുതി ഏതോ ഒരു വേളയിൽ ഞാനും വഴങ്ങി തന്നിരുന്നു... മറ്റുള്ളവർ പറഞ്ഞ് നടക്കുമ്പോഴും ഉള്ളിന്റെ ഉള്ളിൽ ഒരു വിശ്വാസം ഉണ്ടായിരുന്നു... തന്നെ സ്വന്തമാക്കുന്ന ദിവസം ആ ധാരണ മാറുമെന്ന്.. തന്നിൽ നിന്നും വേശ്യ എന്ന മുദ്ര മാറി കിട്ടുമെന്ന്... *പെണ്ണ് എന്താണെന്നും പെണ്ണിന്റെ പവിത്രത എന്താണ് എന്ന് അറിയാത്തവളും വേശ്യയാണ് * അവളിൽ നിന്നൊരു നിശ്വാസം പുറത്ത് വന്നു.... നിക്ക് ഉടുക്കാൻ എന്തെങ്കിലും വാങ്ങി തെരുവോ..

. മുഷിഞ്ഞു... നല്ലോണം ... രണ്ട് മൂന്നെണ്ണം മതി... ലക്ഷ്മി അമ്മ തന്ന സാരി ആകെ കീറി പറഞ്ഞു... വാക്കുകൾ തരളിതമായി.. രുദ്രൻ അവളെ തന്നെ ഉറ്റുനോക്കി... തൊട്ട് മുൻപ് രൗദ്ര ഭാവം പൂണ്ട പെണ്ണാണവൾ ... ഇപ്പോ തനിക്ക് മുൻപിൽ കേഴുന്നു... പലപ്പോഴും സ്ത്രീ ഒരത്ഭുതം തന്നെയാണ്... പിടി തരാത്ത ചിത്രശലഭം പോലെ... നൂല് പൊട്ടിയ പട്ടം പോലെ... രുദ്രൻ എന്നിട്ടും ഗൗരവം വിടാതെ തന്നെ നിന്നു... മറുപടി പറയാതെ അവളെ മറികടന്ന് പോയി... മാളു താഴേക്ക് ഊർന്നിരുന്നു... അവന്റെ വാക്കുകൾ സിരകളെ തളർത്തി... വാശിയോടെ കണ്ണുകൾ നിറഞ്ഞൊഴുകി..... മുഖം കരചലിന്റെ ആഴത്തിൽ ചുവന്നു തുടുത്തു... മനസ്സിൽ ചില മുഖങ്ങൾ മിന്നി മറഞ്ഞപ്പോൾ മാളു കരച്ചിൽ നിർത്തി... വേദന കൊണ്ട് പുളയുന്ന മേനിയെ കാരിരുമ്പ് ആക്കി... മുഖം കഴുകി താഴേക്ക് ചെന്നു... ലക്ഷ്മി എഴുന്നേറ്റിട്ടുണ്ട്... രുദ്രനെ തേടി ... കാണാൻ കഴിഞ്ഞില്ല... പുറത്ത് പോയി കാണും ... മാളു അടുക്കളയിലേക്ക് കയറി... പണികൾ ഓരോന്ന് ചെയ്യുമ്പോഴും മനസ്സ് മറ്റെവിടെയോ ആയിരുന്നു... വ്യസനം മാഞ്ഞ് നിർവികാരത തളം കെട്ടി... ലക്ഷ്മി രാവിലെ തന്നെ രുദ്രൻ പോയതിനെ പറ്റി പലതും പറയുന്നുണ്ട്... അതൊന്നും അവളിൽ മുഴങ്ങിയതേയില്ല.... ഉണ്ടാക്കി കഴിഞ്ഞ് എല്ലാം മേശമേൽ കൊണ്ട് വെച്ചു...

നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു... വേദന വരുമ്പോൾ ആ കുഞ്ഞു മുഖം നന്നായൊന്നു ചുളിയും... അത്ര മാത്രം... നേരം അൽപ്പം കഴിഞ്ഞതും രുദ്രൻ വന്നു... കഴിക്കാൻ ഇരുന്നില്ല... നേരെ അടുക്കളയിൽ കയറി... സ്ലാബിൽ ചാരി താലി ചുഴറ്റി നിൽക്കുന്ന മാളുവിന്റെ അടുത്തേക്ക് നടന്നു ... വിളിക്കാൻ ഒന്നും നിന്നില്ല കയ്യിൽ പിടുത്തമിട്ടു... ചിന്തകളുടെ വേലിയേറ്റത്തിൽ ഉഴലുകയായിരുന്ന മാളു പകച്ചു.... ദേഷ്യം കാട്ടാൻ ആകുമോ ... ലക്ഷ്മി അമ്മക്കായി അവളുടെ കണ്ണുകൾ പരതി.... ഏട്ടാ....വേദനിക്കുന്നു.... പിടി മുറുക്കി അവളെയും കൊണ്ട് അവൻ മുറ്റത്തേക്ക് ഇറങ്ങി... കയറ്.... ജിപ്‌സിയിലേക്ക്‌ ചാടി കയറി അവൻ അവളോടായി പറഞ്ഞു... എന്തിനുള്ള പുറപ്പാട് ആണ്... ഭയം തലപൊക്കി... ലക്ഷ്മിയോട്‌ എങ്കിലും പോണ കാര്യം പറയണമെന്ന് തോന്നി... കയറടീ...... നിന്ന് താളം ചവിട്ടുന്ന മാളുവിനെ കണ്ടതും ശാന്തമായ മുഖം വലിഞ്ഞ് മുറുകി.... വിറച്ച് വിറച്ച് മാളു കയറി.... അവളെ തറപ്പിച്ച് നോക്കി വണ്ടി എടുത്തു.... വണ്ടി ചെന്ന് നിന്നത് ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ ചെന്ന് നിന്നു... മാളു അവിശ്വസനീയമായി തോന്നി.. രുദ്രൻ ഇറങ്ങിയതും പിന്നാലെ നടന്നു.. എല്ലാവരും അവനെ കാൺകെ ഗുഡ് മോണിംഗ് പറയുന്നുണ്ട്... പിന്നിൽ നടക്കുന്ന അവൾക്കും കിട്ടി ...

സംസാരിച്ച് നിൽക്കുന്നവർ പേടിച്ച് സ്വന്തം ജോലികളിൽ ഏർപ്പെടുന്നുണ്ട്... ഉള്ളിൽ സംശയം നാമ്പിട്ടു... ഏതോ സെയിൽ ഗേളിനെ വിളിച്ച് രുദ്രൻ പറഞ്ഞെൽപ്പിച്ചു.. തിരികെ അവളെ മറികടന്ന് പോകുമ്പോൾ നോക്കിയതേ ഇല്ല... വീണ്ടും നീരസം വന്നു നിറഞ്ഞു... പോകുന്ന അവനെ തന്നെ നോക്കി അതേ നിൽപ്പ് തുടർന്നു... ആ നിൽപ്പിന് പര്യസവസാനം ആയത് സെയിൽ ഗേൾ തോളിൽ തട്ടി വിളിച്ചപ്പോൾ ആണ്... അവർക്ക് കൂടെ പോയി ... എല്ലാം വിലപിടിപ്പുള്ള വസ്ത്രങ്ങൾ... അത് ധരിക്കാൻ മാത്രം അർഹത തോന്നിയില്ല....വിലകുറവിനുള്ളത് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ സാർ വഴക്ക് പറയുമെന്ന് മറുപടി കിട്ടി... പിന്നെ ഒന്നും പറയാൻ പോയില്ല...അത്യാവശ്യത്തിന് ആയി ഉള്ള വസ്ത്രങ്ങൾ വാങ്ങി... പിന്നേ രുദ്രനേ തേടൽ ആയി .... എവിടെയും കണ്ടില്ല... തേടലിനോടുവിൽ അവനെ കണ്ടൂ... പേടിച്ചരണ്ട മുഖം മാറി... അവനരികിലേക്ക് നീങ്ങവേ കൂടെ നിന്ന് സംസാരിക്കുന്ന വ്യക്തിയിലേക്ക് മിഴികൾ നീണ്ടു.... ആ മുഖം കാണവെ നേത്രഗോളങ്ങൾ വികസിച്ചു... ചെന്നിയിലും മേൽച്ചുണ്ടിന് മുകളിലും ഞൊടിയിടയിൽ വിയർപ്പ് കണങ്ങൾ നിറഞ്ഞു... കണ്ണിൽ തൃക്കേടത്ത്‌ തറവാടും ആ മുറ്റത്ത് കാറിൽ നിന്ന് ഇറങ്ങിയ ആ വ്യക്തിയെയും തെളിഞ്ഞു...

മാളു ഭയത്തോടെ തുണികൾക്ക്‌ ഇടയിലേക്ക് മാറി... ഇടം കണ്ണിട്ടു അയാൾ പോയോ എന്ന് നോക്കി കൊണ്ടിരുന്നു... "എന്നാ ഞാൻ അങ്ങോട്ട് പോട്ടെ അങ്കിൾ.... പോയിട്ട് കുറച്ച് തിരക്കുണ്ട്... ഇടക്ക് അങ്ങോട്ട് ഒക്കെ ഇറങ്ങു ...രുദ്രൻ തമ്പിക്ക് കൈ കൊടുത്തു... മീശ കുറുക്കി കൊണ്ട് അവന്റെ തോളിൽ തട്ടി തമ്പി അവിടെ നിന്നും മാളു നിൽക്കുന്ന സേക്ഷനിലേക്ക് നടന്നു വന്നു... നെഞ്ചിടിപ്പ് ക്രമാതീതമായി വർദ്ധിച്ചു... കണ്ടാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് ഓർക്കാൻ കൂടെ വയ്യ... മാളു മുന്താണി കൊണ്ട് മുഖം പൊത്തി രുദ്രനരികിലേക്ക് ഓടി.... പിന്നിലേക്ക് നോക്കി ഓടിയതിനാൽ മുന്നിൽ നിൽക്കുന്ന രുദ്രനെ മാളു കണ്ടില്ല... നെഞ്ചില് തട്ടി നിന്നു... രുദ്രൻ അവളെ ആകപ്പാടെ വീക്ഷിച്ചു... കിതക്കുന്നുണ്ട്... വിയർത്ത് ഒലിച്ചിട്ടുണ്ട്.. എന്തോ കണ്ട് പേടിച്ചത് പോലുള്ള മുഖഭാവം... രുദ്രൻ കാര്യം തിരക്കാൻ നിന്നില്ല... എടുക്കാൻ ഉള്ളതെല്ലാം എടുത്തോ... മാളു വേഗം തലയാട്ടി... വാങ്ങിച്ച കവറുകൾ വണ്ടിയിൽ മുൻപേ എത്തിയട്ടുണ്ട്... വണ്ടിയിൽ കയറി മാളു ചുറ്റും മിഴികൾ പായിച്ചു...

രുദ്രൻ സംശയത്തോടെ ഇടക്കൊക്കെ അവളെ പാളി നോക്കി... കയ്യെല്ലാം വിറക്കുന്നുണ്ട്... പക്ഷേ ചോദിക്കാൻ മനസ്സ് വന്നില്ല... അവളുടെ കാര്യം താൻ എന്തിന് തിരക്കണം എന്ന ചിന്ത ... ❇ പേടിച്ചും വിഷമിച്ചും ഇരിക്കുന്ന മാളുവിന്റെ മുഖം അവനിൽ നോവായി... ഇഷ്ട്ടം ഇല്ലെങ്കിൽ കൂടി വണ്ടി അവളുടെ വീട്ടിലേക്ക് തിരിച്ചു... ആ വഴി കാൺകെ അവളിൽ അൽഭുതവും മിഴികളിൽ തിളക്കവും കണ്ടൂ... വണ്ടി മുറ്റത്ത് നിർത്തിയതും അകത്ത് നിന്ന് ഗീത ഇറങ്ങി വന്നു.... വണ്ടി നിന്നതും മാളു ചാടി ഇറങ്ങി... രുദ്രനെ ഒന്ന് നോക്കുക പോലും ചെയ്യാതെ... അവള്ക്കിപ്പോ വേണ്ടത് ഒരു തണൽ ആണ്... മാളു ഓടി ചെന്ന് ഗീതയെ ഉടുമ്പടക്കം കെട്ടിപിടിച്ചു... മോളെ.... കഴുത്തിൽ നനവ് പടർന്നതും ഗീത അവളെ അടർത്തി മാറ്റി... അവളുടെ നെറ്റിയിൽ അമർത്തി മുത്തി..... ജിപ്സിയിൽ ചാരി നിന്ന് അവരുടെ സ്നേഹ പ്രകടനം കാണുന്ന രുദ്രനേ ചൊടിപ്പിച്ചു... പിന്നിലേക്ക് കൈ കെട്ടി മുഷ്ട്ടി ചുരുട്ടി പിടിച്ചു... മുഖത്ത് ഭാവവ്യത്യാസം ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.... അവിടെ സ്നേഹം അതിർവരമ്പുകൾ ഭേദിച്ച് മുന്നേറുമ്പോൾ അവനിൽ അലയടിച്ചത് രണ്ട് പേരുടെ നിലവിളികൾ ആണ്... അഗ്നിയിൽ വെന്തുരുകുന്ന രണ്ട് പേരുടെ നിലവിളികൾ...............തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...