സ്വന്തം തറവാട് : ഭാഗം 28

 

രചന:   രാജേഷ് വള്ളിക്കുന്ന്

രാമഭദ്രൻ നേരെ പോയത് ദേവഭദ്രനും ശിവഭദ്രനും കുളക്കടവിൽനിന്ന് പിടിച്ചുവലിച്ചുകൊണ്ടുവന്ന് മുറിയിൽ പൂട്ടിയിട്ട പാർവ്വതിയുടെ അടുത്തേക്കായിരുന്നു... "എവിടെ തറവാട് മുടിപ്പിക്കാൻ ജനിച്ച ആ ഒരുമ്പട്ടോള്... " രാമഭദ്രൻ ദേവഭദ്രനോട് ചോദിച്ചു... "അവളെ തെക്കിനിയിലെ മുറിയിൽ പൂട്ടിയിട്ടേക്കുവാണ്..." ശിവഭദ്രൻ പറഞ്ഞു "എന്നാൽ വാടാ... ഇന്നവളുടെ അവസാനമാണ്... അതും പറഞ്ഞ് രാമഭദ്രൻ തെക്കിനിയിലേക്ക് നടന്നു... കൂടെ ദേവഭദ്രനും ശിവഭദ്രനും... ശിവഭദ്രൻ ആ മുറി തുറന്നു... അവിടെ മുട്ടിൽ തലയുമായി കരയുകയായിരുന്നു പാർവ്വതി.... "എടീ നിനക്ക് തൊട്ടിയുരുമ്മി നിൽക്കാനും സ്വന്തമാക്കാനും മറ്റാരേയും കണ്ടില്ല അല്ലേ... ഇവിടെ ജോലിക്കാരനായ ഒരാളെ മാത്രമേ കിട്ടിയുള്ളു അല്ലേ... " "അനന്തേട്ടനെന്താ കുറവ്... കാണാൻ ചന്തമില്ലേ തന്റേടമില്ലേ നല്ല വിദ്യാഭ്യാസമില്ലേ...

മാത്രമല്ല നമ്മുടെ കൂട്ടലുള്ള ആളും... എനിക്ക് അനന്തേട്ടനെ ഇഷ്ടമാണ് അത് ആരെതിർത്താലും ഞാൻ അനന്തേട്ടനുമൊന്നിച്ചേ ജീവിക്കൂ... " അതുകേട്ട് രാമഭദ്രൻ ഉറക്കെ ചിരിച്ചു... പിന്നെ ആ ചിരിമാഞ്ഞ് മുഖം ദേഷ്യത്താൽ ചുവന്നു... " "എടീ അത് നിന്റെ ദിവാസ്വപ്നമാണ്... ഈ ജന്മത്തിൽ ഇനിയവന്റെകൂടെ നിനക്ക് ജീവിക്കാൻ കഴിയില്ല... കാരണം ഇപ്പോൾ അവന്റെ ജീവനില്ലാത്ത ശരീരം കുളത്തിൽ പൊങ്ങിയിട്ടുണ്ടാകും... " "ഇല്ല അതിന് നിങ്ങൾക്ക് കഴിയില്ല... ഞാനില്ലാതെ അനന്തേട്ടന് ഒന്നും സംഭവിക്കില്ല... " "അത് നിന്റെ തോന്നലാണ്... ഈശ്വരൻ എന്റെ കൂടെയാണ്... അതുകൊണ്ടാണ് രുഗ്മിണിക്ക് അനന്തൻ പോയ വഴിയേ നീ പോകുന്നത് കാണാൻ സാധിച്ചത്... അവൾ നാണുവിനെ വിവരമറിച്ചതിനെ തുടർന്നാണ് ഞങ്ങൾ കുടക്കടവിലേക്ക് വന്നത്... അവന്റെ ചലനമില്ലാത്ത ശരീരം പൊന്തിയാൽ ഉടനെ നാണു ആരും കാണാതെ പറമ്പിലെ ഏതെങ്കിലും മുലയിൽ കുഴിവെട്ടി അതിലിട്ട് മൂടിക്കോളും... അതുകഴിഞ്ഞ് നിനക്ക് ഈ മുറിയിൽ നിന്ന് പുറത്തു കടക്കാൻ പറ്റൂ...

അവന്റെ ചത്ത ശരീരം പോലും നിനക്ക് കാണാൻ പറ്റില്ല... അതും പറഞ്ഞ് രാമഭദ്രൻ തിരിഞ്ഞു നടന്നു... വാതിൽ പൂട്ടി പുറകെ ദേവഭദ്രനും ശിവഭദ്രനും നടന്നു... പൊട്ടിക്കരഞ്ഞുകൊണ്ട് പാർവ്വതി നിലത്തിരുന്നു... മണിക്കൂറുകൾക്ക് ശേഷം... "എടാ നാണുവിനെ കാണുന്നില്ലല്ലോ... അവനെവിടെപ്പോയി... ഇത്രനേരമായിട്ടും അവന്റെ ശരീരം പൊന്തിയില്ലേ... " "നാണുവമ്മാവൻ എല്ലാം കഴിഞ്ഞ് ചിലപ്പോൾ രണ്ടെരണ്ടെണ്ണം വീശാൽ പോയിട്ടുണ്ടാകും... അതാണല്ലോ ശീലം... " "ഉം... എന്നാൽ ഇനിയവളെ തുറന്നുവിട്ടേക്ക്... പക്ഷേ ഇവയവൾ ഈ വീടിന് പുറത്തേക്കിറങ്ങരുത്... കേട്ടല്ലോ... ചിലപ്പോൾ അവർ വല്ല ബുദ്ധിമോശവും കാണിച്ചെന്നിരിക്കും... എപ്പോഴും അവളുടെമേൽ ഒരു കണ്ണുവേണം..." "ശരിയച്ഛാ..." ശിവഭദ്രൻ പാർവ്വതിയുടെയടുത്തേക്ക് നടന്നു... നേരം ഇരുട്ടിയിട്ടും നാണുവിനെ കാണാതായപ്പോൾ രാമഭദ്രന് എന്തോ പന്തികേട് തോന്നി... "ശിവാ നീ ആ കുളക്കടവിലൊന്ന് പോയി നോക്കിക്കേ എനിക്കെന്തോ ഒരു പന്തികേടുപോലെ... " രാമഭദ്രൻ പറഞ്ഞതുകേട്ട് ശിവഭദ്രൻ കുളക്കടവിലേക്ക് നടന്നു...

കുറച്ചുകഴിഞ്ഞ് പേടിച്ചരണ്ട മുഖവുമായി ശിവഭദ്രൻ ഓടിവന്നു... "അച്ഛാ അവിടെ അനന്തന്റെ ശരീരത്തോടൊപ്പം നാണുവമ്മാവന്റെ ശരീരവും... " ശിവഭദ്രൻ പറഞ്ഞുമുഴുവനാക്കാതെ നിന്നു.കിതച്ചു... "ശിവാ... നീയെന്താ പറഞ്ഞത്... നാണു... " "അതേ അച്ഛാ... പക്ഷേ എങ്ങനെ അത് സംഭവിച്ചു... " "ശിവാ.,ദേവാ പതുക്കെ പറയൂ... ഒരീച്ചപോലും ഇതറിയരുത്... എല്ലാവരും ഇറങ്ങട്ടെ എന്നിട്ട് എന്താണ് ചെയ്യേണ്ടത് എന്നുവച്ചാൽ ഞാൻ പറയാം... അതുവരെ ഇതൊന്നും ഇവിടെ ആരും അറിയരുത്... " "ഈ സമയം തന്റെ മുറിയിൽകട്ടിലിൽ ഇരിക്കുകയായിരുന്നു പാർവ്വതി... അനന്തേട്ടനെ കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകൾ തന്റെ ചെവിൽ മുഴങ്ങുന്നതുപോലെ തോന്നി അവൾക്ക്... "ഇല്ല... എന്നെ വിട്ട് അനന്തേട്ടന് പോകുവാൻ കഴിയില്ല... കൂടെ ഞാനുമുണ്ടാകണം... അനന്തേട്ടനില്ലാത്ത ജീവിതം എനിക്കില്ലാ... അനന്തേട്ടാ ഞാനും വരുന്നു അനന്തേട്ടന്റെ കൂടെ... " കട്ടിലിൽ നിന്ന് എണീറ്റ അവൾ ചിലത് തീരുമാനിച്ചുറപ്പിച്ചിരുന്നു... "പാറൂ... " പെട്ടെന്നൊരു വിളികേട്ടു പാർവ്വതി ഞെട്ടലോടെ തിരിഞ്ഞു നോക്കി...

"അനന്തേട്ടന്റെ ശബ്ദം... " പക്ഷേ അവിടെയൊന്നും ആരേയും കണ്ടില്ല... "പാറൂ... ഇത് ഞാനാണ്... നിന്റെ അനന്തേട്ടൻ... " "അനന്തേട്ടാ അനന്തേട്ടനെവിടെയാണ്..." "പാറൂ നിനക്കെന്നെ കാണാൻ കഴിയുമോ... ആ ദുഷ്ടന്മാർ അനന്തേട്ടനെ നിന്നിൽനിന്ന് അകറ്റിയല്ലോ പാറൂ... നമ്മൾ സ്വപ്നം കണ്ടതുപോലെ ഇനി ഒന്നിക്കാൻ കഴിയില്ലല്ലോ... " "ഇല്ല... എനിക്ക് അനന്തേട്ടനൊപ്പം ജീവിക്കണം... " "ഇല്ല പാറൂ... അതിന് കഴിയില്ല... അടുത്ത ഒരു ജന്മമുണ്ടെങ്കിൽ നീ എന്റേതായിരിക്കും... പാറൂ.. നീയെന്റെ കൂടെ വരുന്നോ... " "ഞാനും വരാം അനന്തേട്ടാ... അനന്തേട്ടനില്ലാത്ത ജീവിതം ഈ ഭൂമിയിൽ എനിക്ക് വേണ്ട... ഞാനും വരാം അനന്തേട്ടന്റെ കുടെ... നമുക്ക് ഇനിയൊരു ജന്മമുണ്ടാകും... അന്ന് എന്തൊക്കെ പ്രശ്നങ്ങൾ നേരിടേണ്ടി വന്നാലും നമ്മൾ ഒന്നിക്കും... " പെട്ടെന്നൊരു പ്രകാശം പാർവ്വതിയുടെ ശരീരത്തിൽ പതിഞ്ഞു... ആ നിമിഷം അവളിൽ എന്തോ കടുത്ത തീരുമാനം ഉടലെടുത്തു.... അന്ന് രാത്രി എല്ലാവരും ഉറങ്ങിതിനുശേഷം രാമഭദ്രനും ആൺമക്കളുംകൂടി കുളക്കടവിലേക്ക് നടന്നു...

"ശിവാ നമ്മൾ ഈ ശരീരങ്ങൾ ആരും കാണാത്ത ഒരിടത്ത് മറവുചെയ്യണം... " "അതിന് പറ്റിയ സ്ഥലമിപ്പോൾ ഏതാണ്... " ദേവഭദ്രൻ ചോദിച്ചു "അതിനൊരു വഴിയുണ്ട്... നമുക്ക് പണ്ട് ആയുധങ്ങൾ സൂക്ഷിച്ചിരുന്ന തെക്കിനിയിലെ നിലവറയിൽ ഇവരെ കുഴിച്ചുമൂടാം... ഇന്നേവരെ ആണുങ്ങളല്ലാതെ ആരും അവിടേക്ക് പോയിട്ടില്ലാത്ത സ്ഥലവും ഇനി ആരും പോകുവാൻ തയ്യാറാവാത്ത സ്ഥലവുമല്ലേ അത്... ഇങ്ങനെയൊന്ന് അവിടെ നടന്നത് ഒരീച്ചപോലും അറിയില്ല... " "അത് ശരിയാണ്.. എന്നാൽ രണ്ട് ശരീരവും എടുത്തോളൂ... " അനന്തന്റേയും നാണുവിന്റേയും ശരീരം ശിവഭദ്രനും ദേവഭദ്രനും എടുത്ത് തോളിലിട്ട് തറവാട്ടിലെ തെക്കിനിയിലുള്ള നിലവറയിലെത്തിച്ചു... അവിടെ വലിയൊരു കുഴിയെടുത്ത് രണ്ട് ശരീരവും അതിലേക്കിട്ട് മൂടി... നേരം വെളുത്തു... ആരുടേയോ വിളികേട്ട് രാമഭദ്രൻ പുറത്തേക്ക് വന്നു... മുറ്റത്ത് നിൽക്കുന്ന ദാമോധരനെ കണ്ട് അയാളൊന്ന് ഞെട്ടി... "എന്താ ദാമോധരാ ഇത്ര രാവിലെ... " രാമഭദ്രൻ ചോദിച്ചു... അങ്ങുന്നേ അനന്തൻ ഇന്നലെ വന്നിട്ടില്ല...

എവിടെപ്പോയാലും പറഞ്ഞിട്ടേ പോകാറുള്ളൂ...ഇന്നലെ ഉച്ചക്ക് ഞാൻ പോകുമ്പോൾ ഇവിടെനിന്നും കണ്ടതാണ്... എനിക്കെന്തോ പേടി തോന്നുന്നു... " "എന്താ ദാമോധരാ ഇത്... അവനെന്തെങ്കിലും അത്യാവിശ്യത്തിന് പോയതായും... ഇന്നലെ നീ പോയ ഉടനേ അവനും പോയതാണ്... എവിടെയോ അത്യാവശ്യമായി പോകണമെന്ന് പറഞ്ഞു... " "പോകുന്ന കാര്യം അവൻ പറഞ്ഞിരുന്നില്ല... സാധാരണ എവിടെ പോവുകയാണെങ്കിലും എന്നോട് പറഞ്ഞില്ലെങ്കിലും അവന്റെ അമ്മയോട് പറയുമായിരുന്നു... ഇത് അവളോടും പറഞ്ഞിട്ടില്ല... "നീ വിഷമിക്കാതിരിക്ക്... അവൻ വന്നോളും... പാവപ്പെട്ടവരുടെ ദൈവമല്ലേ അവൻ അവർക്കുവേണ്ടി എന്തിനെങ്കിലും പോയതാകും... അവന്റെ പോക്ക് അപകടത്തിലേക്കാണ്.... ഞാൻ ക്ഷമിക്കുന്നതു പോലെ എല്ലാ പ്രമാണിമാരും ക്ഷമിക്കില്ല... വന്നാൽ അവനോട് പറഞ്ഞേക്ക്... പിന്നെ ഏതായാലും നീ വന്നതല്ലേ... നാണു അവന്റെ നാട്ടിലൊന്ന് പോയതാണ് കുറച്ച് ദിവസം കഴിഞ്ഞിട്ടേ വരൂ... അവന്റെ അച്ഛൻ മരിച്ചുപോയി... ഇന്നലെ രാത്രി ആള് വന്നിരുന്നു...

ചിലപ്പോൾ ഇതറിഞ്ഞ് അനന്തൻ അവിടേക്ക് പഴയതുമായ സാധ്യതയുണ്ട്... നമ്മുടെ പാടത്ത് വിത്തിറക്കുന്നുണ്ട് നീ അവിടെ പോയി വേണ്ടതെന്താന്നുവച്ചാൽ ചെയ്തു കൊടുക്കണം... " "ശരി അങ്ങുന്നേ... " അനന്തന്റെ വിവരം കിട്ടാത്തതുകൊണ്ടുള്ള വിഷമം ഉണ്ടെങ്കിലും രാമഭദ്രൻ പറയുന്നത് കേൾക്കാതിരുന്നാലുള്ള ഭവിഷ്യത്ത് അറിയുന്നതു കൊണ്ട് അയാൾ പാടത്തേക്ക് നടന്നു... നേരം വെളുത്തുകഴിഞ്ഞിട്ടും പാർവ്വതി എഴുന്നേൽക്കാതിരുന്നതുകൊണ്ട് രാമഭദ്രന്റെ ഭാര്യ അവളെ വിളിക്കാൻ അവളുടെ മുറിയിലേക്ക് നടന്നു... എന്നാൽ വാതിൽ അകത്തുനിന്നും ലോക്ക് ചെയ്തതാണെന്നറിഞ്ഞ അവർ വാതിലിൽ ഒരുപാട് മുട്ടി വിളിച്ചു... എത്ര വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നത് കണ്ട് അവർക്ക് എന്തോ ഭയം തോന്നി... അവർ രാമഭദ്രനോട് ചെന്ന് കാര്യം പറഞ്ഞു... അയാൾ ചെന്ന് വിളിച്ചിട്ടും വാതിൽ തുറന്നില്ല... അയാൾ ശിവഭദ്രനേയും ദേവഭദ്രനേയും വിളിച്ചു... അവർ വന്ന് വാതിൽ ചവിട്ടിത്തുറന്നു... അവിടെ കണ്ട കാഴ്ച... ഒരു സാരിയിൽ തൂങ്ങിയാടുന്ന പാർവ്വതിയെയായിരുന്നു അവർ കണ്ടത്... മോളേ........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...