താലി 🥀: ഭാഗം 23

 

എഴുത്തുകാരി: Crazy Girl

"നമ്മള് ലോഡ്ജിലേക്കാണോ പോകുന്നെ"പുറകിലിരിക്കുന്നവളുടെ ചോദ്യം വന്നതും കാശി ഒന്ന് മൂളി... അവന്റെ സുഖമില്ലാത്ത മൂളൽ കേൾക്കേ അവൾ ചുണ്ടോന്നു കോട്ടി... ഞാനും വന്നതിന്റെ ദേഷ്യമാ... എത്ര ദേഷ്യപ്പെട്ടാലും എനിക്കൊന്നുമില്ല... ഞാനും വരും... മനസ്സിൽ പറഞ്ഞവൾ ചുറ്റും വീക്ഷിച്ചിരുന്നു.... ബൈക്കിന്റെ വേഗതയോടപ്പം അവളിലേക്ക് വീശിയടിക്കുന്ന കാറ്റിൽ അവളുടെ മുടിയിഴകൾ സ്വതന്ത്രമായി പറന്നുകൊണ്ടിരുന്നു.... എന്തുകൊണ്ടോ അവളുടെ ചുണ്ടിൽ ചെറു ചിരി സ്ഥാനം പിടിച്ചിരുന്നു.... ദേഹത്തേക്ക് വീശിയടിക്കുന്ന കാറ്റ് മനസ്സിലും കുളിർമയേകുന്നത് പോലെ...

അവന് ബൈക്ക് മിററിലൂടെ പുറകിലിരിക്കുന്നവളെ നോക്കി ചെറുചിരിയോടെ ഇരിക്കുന്നത് കണ്ടപ്പോൾ കണ്ണുകൾ മാറ്റിയവൻ ബൈക്കിന്റെ വേഗത കൂട്ടി... ലോഡ്ജിനു മുന്നിൽ ബൈക്ക് നിർത്തിയതും അവന്റെ തോളിൽ കരമമർത്തിയവൾ ബൈക്കിൽ നിന്ന് ഇറങ്ങി...ചാവിയെടുത്തുകൊണ്ട് കാശിയും .... അപ്പോഴേക്കും പുറകെ വന്നിരുന്ന പ്രവീണിന്റെ കാറും അവിടെ എത്തിയിരുന്നു.... "എന്താ കാശി നിന്റെ മനസ്സിലുള്ളത്... വർഷം ഒന്നായി അലോക് മരിച്ചിട്ട് ... നമുക്ക് ഇവിടുന്ന് എന്ത് തെളിവ് ലഭിക്കുമെന്നാ നീ വിചാരിക്കുന്നത് "പ്രവീണിന്റെ സ്വരത്തിൽ ഗൗരവം നിറഞ്ഞു...കാശിയുടെ മനസ്സിലും ഈ ചോദ്യം ഉണ്ടായിരുന്നു...

എങ്കിലും എന്തെങ്കിലും തെളിവ് ഇവിടുന്ന് ലഭിക്കുമെന്ന് അവന് പ്രധീക്ഷിച്ചു...  "സർ നിങ്ങള് പറഞ്ഞത് പോലെ ഈ ലോഡ്ജിൽ ഒരു ആത്മഹത്യ ഉണ്ടായിട്ടുണ്ട് ... അത് മൂലം കേസ് ആയിട്ടുണ്ടെന്നും കേട്ടിരുന്നു... പക്ഷെ അന്ന് ഞാൻ ആയിരുന്നില്ല ഇവിടെ വർക്ക്‌ ചെയ്തിരുന്നത്... ഞാൻ ഇവിടെ വന്നിട്ട് ഏതാണ്ട് 8 മാസം ആയി... ആത്മഹത്യയെ കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ടെന്നല്ലാതെ... അതിനെ പറ്റി എനിക്കൊന്നും അറിയില്ല " ലോഡ്ജിൽ നിൽക്കുന്ന പയ്യനിൽ നിന്ന് ലഭിച്ച മറുപടി കേൾക്കേ കാശിയുടെ മുഗം മങ്ങിയിരുന്നു... "നിങ്ങള് പോലീസിൽ നിന്നാണോ " പെട്ടെന്നവന്റെ ചോദ്യം കേട്ടതും പ്രവീൺ അല്ലെന്ന് പറഞ്ഞു...

"ഒരു വർഷം മുന്നേ ഈ ലോഡ്ജിൽ താമസിച്ചവരുടെ നെയിം ലിസ്റ്റ് കിട്ടുമോ..."കാശി പ്രദീക്ഷയോടെ അവനെ നോക്കി.. "സോറി സർ...അതെവിടെ ആണെന്ന് അറിയില്ലാ..."അവന് കാശിയെ നോക്കി പറഞ്ഞു... കാശി നിരാശയോടെ അവിടെ നിന്ന് ഇറങ്ങി... ഒരു തെളിവൊ തുമ്പോ ഒന്നും ലഭിച്ചില്ല.... എങ്കിലും പ്രധീക്ഷ കൈവിടാതെ അവന് നിന്നു.... "നീ എന്തിനാ കാശി നെയിം ലിസ്റ്റ് ഒക്കെ ചോദിച്ചത് "പ്രവീൺ സംശയത്തോടെ കാശിക്ക് അടുത്ത് നിന്നു... വൈശാലിയും ഉഷാറില്ലാതെ അവന്റെ മറുപടിക്കായി നോക്കി... "എടാ അലോകിന് കൊച്ചിയിൽ ഒരു വീടുണ്ട്... അവന് അവിടെയാണ് താമസിക്കുന്നതും...

പിന്നെന്തിനു ഈ ലോഡ്ജിൽ വന്നു അവന് ആത്മഹത്യാ ചെയ്തു..."കാശി പ്രവീണിനെ നോക്കി പറഞ്ഞതും പ്രവീൺ അമ്പരപ്പോടെ അവനെ നോക്കി... "അവന് ഇവിടെ വെറുതെ ഒരു റൂം എടുത്ത് താമസിക്കേണ്ടതില്ല ...ഒന്നെങ്കിൽ അവനെ ആരേലും വിളിച്ചു വരുത്തിയതായിരിക്കണം... അല്ലെങ്കിൽ ആർക്കോ വേണ്ടി അവന് ഇവിടെ സ്വയം വന്നതായിരിക്കണം.... അതറിയണമെങ്കിൽ അവന് മരിച്ച മാസം ഇവിടെ ആരൊക്കെ താമസിച്ചിരുന്നു എന്നറിയണമായിരുന്നു.... എന്തെങ്കിലും ഒരു തുമ്പ് കിട്ടിയേനെ... പക്ഷെ " കാശിയിൽ നിരാശ പടർന്നു...വൈശാലി അവനെ അത്ഭുതത്തോടെ കേട്ടിരുന്നു... പക്ഷെ അവൾക്കെന്തോ ഒരു വയ്യായിക തോന്നി...

നല്ല ചൂട് വൈലുള്ള നേരമായിരുന്നു... പോരാത്തതിന് രാവിലെ കഴിച്ച പൊറോട്ട വയറ്റിൽ മേലേക്ക് വരുന്ന പോലെ...തൊണ്ടകുഴയിൽ എത്തി നില്കുന്നത് പോലെ അവൾക് അസ്വസ്ഥത തോന്നി... കാശിയും പ്രവീണും ഗൗരവമായ ചർച്ചയിൽ ആയത്കൊണ്ട് അവൾ വേഗം ബൈക്കിൽ ചാരി ഇരുന്നു... "വാ പോകാം "നെറ്റിയിലെ കൈ വെച്ചു ബൈക്കിൽ ചാരിയിരിക്കുന്നവളുടെ അടുത്ത് വന്ന് കാശി പറഞ്ഞു... അവൾ മുഖത് നിന്ന് കയ്യെടുത്തതും അവള്ടെ മുഗം കാണെ അവന്റെ നെറ്റി ചുളിഞ്ഞു... "എന്താ നിനക്ക് വയ്യേ "അവള്ടെ നെറ്റിയിലെ അവന് ഒന്ന് തൊട്ട് നോക്കി... പെട്ടെന്നാണ് ഒക്കാനിച്ചു കൊണ്ട് അവൾ വാ പൊത്തിയത് കാശി ഞെട്ടിപ്പോയി...

അവനെ തള്ളി മാറ്റിയവൾ റോഡ് സൈഡിൽ മാറി നിന്നു ഛർദിച്ചു... കാശി അവൾക്കടുത്തേക്ക് ചെന്നു കൊണ്ട് പുറം തടവി കൊടുത്തു... വയറ്റിലുള്ളതെല്ലാം ശര്ധിച്ചു പോയതും അവൾ തളർച്ചയോടെ നിവർന്നു നിന്നു... "എന്താടാ... എന്ത് പറ്റി " കാറിൽ നിന്ന് വെള്ളമെടുത്തുകൊണ്ട് പ്രവീൺ ഇരുവര്കും അടുത്ത് ചെന്നു... അവന്റെ കയ്യില് നിന്ന് വെള്ളം വാങ്ങി കാശി വൈശാലിക്ക് നീട്ടി... അവൾ വാ കഴുകി കുറച്ചു കുടിച്ചു കൊണ്ട് അവനു തന്നെ നീട്ടി... "ഹോസ്പിറ്റലിൽ പോകണം... ഇവൾക്കെന്തോ വയ്യെന്ന് തോന്നുന്നു..."ബോട്ടിൽ വാങ്ങിയവൻ തളർന്നു നില്കുന്നവളെ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു... "നീ ഒരു കാര്യം ചെയ്യ് കാർ എടുത്തൊ...

ബൈക്കിൽ കേറി റിസ്ക് എടുക്കണ്ടാ... പുറകെ ബൈകുമായി ഞാൻ വരാം "പ്രവീൺ പറഞ്ഞത് ശെരിയാണെന്ന് തോന്നി കാശി അവളെ കാറിലിരുത്തി അവനും കാറിൽ കയറി... "അപ്പോഴേ പറഞ്ഞതാ വരണ്ടാ എന്ന്...."കാശി ദേഷ്യത്തോടെ പറഞ്ഞു... ക്ഷീണം കാരണം അവൾ അവനെ നോക്കിയതേ ഉള്ളു... "ഹോസ്പിറ്റലിൽ പോണ്ടാ കാശിയേട്ടാ റൂമിൽ പോകാം... രാവിലെ പൊറോട്ട കഴിച്ചു ശീലമില്ലാത്തത് കൊണ്ടാ... ഒന്ന് കിടന്ന ശെരിയാകും "വൈശാലി കാശിയെ നോക്കി പറഞ്ഞു... "എന്താണേലും ഡോക്ടറേ ഒന്ന് കാണിക്കാം... വോമിറ്റിംഗിനുള്ള മെഡിസിൻ കിട്ടും " "വേണ്ടാ എനിക്കൊന്നു കിടന്ന മതി... ഹോസ്പിറ്റലിൽ പോണ്ടാ...

ഞാൻ ഇറങ്ങൂലാ "ആ ക്ഷീണത്തിലും അവൾ വാശിയോടെ പറഞ്ഞു... "ഈ പെണ്ണ്..."അവന് സ്വയം പല്ല് കടിച്ചു പ്രവീണിനോട് നേരെ മുറിയിലേക്കാണെന് പറഞ്ഞു ഹോട്ടലിലേക്ക് തിരിച്ചു... "ഇതിനാണ് നീ കൊച്ചിയിൽ വന്നതെങ്കിൽ എന്തിനാ ഇവളേം കൂട്ടി വന്നത്... " പ്രവീൺ പറഞ്ഞതും കാശി ബെഡിൽ ഉറങ്ങുന്നവളെ ഒന്ന് നോക്കി...അവന് മുത്തശ്ശിയുടെ നിർബന്തവും ഈ വരവ് ഇതിനാണെന്ന് അവർക്കറിയില്ലെന്നതും പ്രവീണിനോട് പറഞ്ഞു നിർത്തി.... പ്രവീൺ അമർത്തി മൂളി... "എങ്കിലും ഈ സമയം എനി ഇതിന്റെ പുറകെ ഇവളേം വലിച്ചിഴക്കണ്ടാ... പെട്ടെന്ന് നാട്ടിലേക്ക് അയച്ചേക്ക് "

പ്രവീൺ പറയുന്നത് കേട്ട് കാശി മുഖം ചുളിച്ചവനെ നോക്കി... "ഏത് സമയം "അവന് സംശയത്തോടെ ചോദിച്ചു... "അവൾ ഛർദിച്ചില്ലേ... ചിലപ്പോ " പ്രവീണിനെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ കാശി തടഞ്ഞു.. "പ്രവീൺ നിർത്തിക്കെ... നീ പറയുന്ന പോലെ ഒന്നുമല്ല... രാവിലെ വാങ്ങിയ ഫുഡ്‌ അവൾക് പിടിച്ചില്ല... അല്ലാതെ നീ വിചാരിക്കും പോലെ ഒന്നുമില്ലാ"കാശി പരവേഷത്തോടെ പറഞ്ഞതും പ്രവീൺ പകപ്പോടെ അവനെ നോക്കി... കാശിയുടെ മുഖത്ത് പേരറിയാത്തൊരു വെപ്രാളം പൊതിഞ്ഞിരുന്നു... അവന് മയങ്ങുന്നവളെ ഒന്ന് നോക്കി...അവനിലെ ഭാവം പ്രവീൺ കാണുകയായിരുന്നു ..

എന്തോ അവനെ ആസ്വസ്തമാകുന്നത് പ്രവീണിന് മനസ്സിലായിരുന്നു... "എന്താടാ...നിന്റെ മുഖമെന്താ പെട്ടെന്ന്.."പ്രവീൺ കാശിയെ ചോദ്യ രൂപേണ നോക്കി.... കാശിയിൽ നിർവികാരം തെളിഞ്ഞു... "അറിയില്ലടാ...അലോകിനു പുറകെ എന്നേ ആസ്വസ്തമാക്കുന്ന മറ്റൊന്നാണ് വൈശാലി... അവളെ ശെരിക്കും എനിക്ക് അറിയില്ല... അവള്ടെ വീടെവിടെ ആണെന്ന് അറിയില്ല.. അവൾ എങ്ങനെയുള്ളവളാണെന്ന് അറിയില്ല... ഒന്നറിയാം... അവളെന്റെ ഭാര്യ ആണ്... ഞാൻ അണിയിച്ച താലിയാണ് അവളുടെ കഴുത്തിൽ "കാശി മങ്ങിയ മുഖത്തോടെ പറയുമ്പോൾ ഒന്നും മനസ്സിലാകാതെ പ്രവീൺ അവനെ കേൾക്കുകയായിരുന്നു...

ഒരുമാത്ര കാശിക്ക് മനസ്സ് തുറക്കണമെന്ന് തോന്നി... തന്റെ മനസ്സിൽ വീർപ്പുമുട്ടിക്കുന്ന ഭാരം ആരോടെയെങ്കിലും മുന്നിൽ ഇറക്കി വെക്കണമെന്ന് തോന്നി... പ്രവീണിന് മുന്നിൽ അവന്റെ മനസ്സിലെ ചോദ്യവും സംശയവും നിരത്തി പറയുമ്പോൾ... അവന്റെ കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു.... "നിന്റെ അവസ്ഥ കാണുമ്പോൾ എനിക്ക് എന്ത്‌ പറയണം എന്ന് മനസ്സിലാകുന്നില്ലെടാ ... ഒരുപാട് അനുഭവിച്ചു... ഇപ്പോഴും ഒരു കൂമ്പാരം നിറഞ്ഞ പ്രശനങ്ങൾ നിന്നെ അലട്ടുന്നു...."പ്രവീൺ കാശിയെ ഉറ്റുനോക്കി പറഞ്ഞു... അവനിൽ നിർവികരമായി മന്ദഹാസം തെളിഞ്ഞു... "എല്ലാത്തിലും നിന്നും ഞാൻ കര കയറും...

അവളിലേക്ക് തിരിയുന്നതിനു മുന്നേ അലോക് അവന്റെ മരണത്തെ പറ്റി അറിയണം... അതിനു മുന്നേ ഇവളെ നാട്ടിലേക്ക് അയക്കണം... ഞാൻ ഏതൊക്കെ നേരം എവിടെയൊക്കെ എത്തും എന്നറിയില്ല...ഇവൾകതൊന്നും താങ്ങാൻ ആവില്ല... കുറച്ചു നേരം വൈലു കൊണ്ടപ്പോൾ തന്നെ വാടി.... അപ്പൊ കുറച്ചു കഴിഞ്ഞാൽ പിന്നെ എടുത്തോണ്ട് നടക്കേണ്ടി വരും " ബെഡിൽ കിടക്കുന്നവളെ നോക്കി പറഞ്ഞവൻ തല കുടഞ്ഞു... കുറച്ചു നേരം കാശിയോടപ്പം ഇരുന്നു പ്രവീൺ യാത്ര പറഞ്ഞിറങ്ങി... അപ്പോഴും യാതൊന്നും അറിയാതെ അവൾ മയങ്ങുകയായിരുന്നു....

വൈശാലി കണ്ണുകൾ തുറന്നപ്പോൾ കണ്ടു ഹെഡ്ബോർഡിൽ ചാരി ഇരിക്കുന്ന കാശിയെ... ഒന്ന് ഉറങ്ങി എണീറ്റപ്പോൾ അവള്ടെ വയ്യായിക ഒക്കെ മാറിയിരുന്നു.... അവൾ തലയണയിൽ ഒന്നൂടെ അമർന്നു കൊണ്ട് കാശിയെ നോക്കി കിടന്നു.... "വഴക്ക് പറയുമെങ്കിലും തനിക്കൊരു വയ്യായിക വന്നപ്പോൾ ആ കണ്ണിലേ പേടി... വെപ്രാളം എല്ലാം താൻ കണ്ടതാണ്... എങ്കിലും അത് പുറത്ത് പ്രകടിപ്പിക്കാൻ ഒരു മടി...സാരില്ല കാശിയേട്ടാ ഞാൻ കാത്തിരിക്കും പഴേ കാശിയേട്ടനെ കിട്ടുന്നത് വരെ ഞാൻ കാത്തിരിക്കും "അവൾ ചെറു ചിരിയോടെ ഓർത്തു.... തല ചെരിച്ചവൻ കിടക്കുന്നവളെ നോക്കിയതും കണ്ണുകൾ തുറന്നു പുഞ്ചിരിക്കുന്നത് കണ്ടു അവന്റെ നെറ്റി ചുളിഞ്ഞു...

അവന് പുരികം പൊക്കി എന്തെന്ന് ചോദിച്ചെങ്കിലും അവന്റെ മുഖത്ത് നോക്കിയിരുന്നവൾ മറ്റേതോ ലോകത്തായിരുന്നു.... സ്വയം നിശ്വസിച്ചവൻ അവന്റെ തലക്കൊന്നു തട്ടി... അവൾ ഞെട്ടി അവനെ നോക്കി... "നിന്റെ വെളിവെല്ലാം പോയോ "അവളെ നോക്കിയവൻ ചോദിച്ചതും അവൾ ചമ്മലോടെ എണീറ്റിരുന്നു.... "സമയം എത്രയായി... പ്രവീണേട്ടൻ പോയോ "ചുറ്റും കണ്ണോടിച്ചവൾ ചോദിച്ചു... "സമയം മൂന്നായി... പ്രവീൺ നേരത്തെ പോയി... ചെല്ല്... പോയി ഫ്രഷ് ആയി വാ... ചോർ കഴിക്കാം "കാശി പറഞ്ഞത് കേട്ട് തലയാട്ടിവൾ ബാത്‌റൂമിൽ കയറി മുഖവും വായയും കഴുകി ഇറങ്ങി... അപ്പോഴേക്കും അവന് പ്ലേറ്റിൽ ചോറ് വിളമ്പിയിരുന്നു...

"നിനക്ക് വേണ്ട സാധനങ്ങൾ എല്ലാം പാക്ക് ചെയ്ത് വെച്ചോ..." കൈയെല്ലാം കഴുകി മുഖം തുവർത്തുമ്പോൾ ആണ് കാശി പറഞ്ഞത്... "നമ്മള് നാട്ടിലേക്ക് പോക്കായോ "അവൾ അവനെ ഞെട്ടലോടെ നോക്കി... "നമ്മളല്ല നീ മാത്രം..."അവന് പറഞ്ഞത് കേട്ട് അവൾ മിഴിച്ചു നിന്നു... "ഞാൻ മാത്രമോ... ഞാനെന്തിനാ നാട്ടിൽ പോണേ "അവൾ സംശയത്തോടെ അവനെ നോക്കി... "ഞാൻ എവിടെയൊക്കെ എനി പോകും എന്ന് എനിക്ക് തന്നെ അറിയില്ല... നിന്നേം അവിടെയൊക്കെ കൊണ്ട് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല... ഇന്ന് തന്നെ കണ്ടില്ലേ തളർന്നു ക്ഷീണിച്ചത്..." അവന് കടുപ്പിച്ചു പറഞ്ഞത് കേട്ട് അവള്ടെ ചുണ്ട് കൂർത്തു...

"അത് രാവിലത്തെ ഭക്ഷണം കഴിച്ചിട്ടാ... അല്ലെങ്കിൽ ഞാൻ സ്ട്രോങ്ങാ... പെട്ടെന്നൊന്നും തളർന്നു വീഴില്ല "അവൾ ശബ്ദമുയർത്തി പറഞ്ഞതും അവന് പുച്ഛത്തോടെ അവളെ നോക്കി... "പ്ലീസ് കാശിയേട്ടാ ഞാൻ പോണില്ല... പോയാൽ മുത്തശ്ശിയൊക്കെ അറിയും... പിന്നെ എല്ലാരും കൂടി ഇങ്ങോട്ട് വരും... അതിലും നല്ലതല്ലേ ഞാൻ കാശിയേട്ടനൊപ്പം നില്കുന്നത് "അവൾ അവന്റെ കയ്യില് പിടിച്ചു കെഞ്ചി... "വൈശാലി നീ വാശി പിടിക്കണ്ടാ... വീട്ടിൽ അറിഞ്ഞാൽ എന്തേലും ഞാൻ പറഞ്ഞോളാം... തത്കാലം നീ നാട്ടിലേക്ക് ചെല്ല്... പോകുന്നടുത്തൊക്കെ നിന്നേം കൂട്ടി പോകുന്നത് സേഫ് അല്ല... പറയുന്നത് മനസ്സിലാക്ക്...

നിന്നെ ട്രെയിൻ കയറ്റി വിട്ടിട്ടു ദേവിനോട് പറയാം സ്റ്റേഷനിൽ വന്ന് പിക്ക് ചെയ്യാൻ മൂന്ന് മണിക്കൂർ ട്രെയിനിൽ ഇരിക്കേണ്ടി വരുള്ളൂ .."അവന് അവളുടെ കൈകൾ അടർത്തി മാറ്റി പറഞ്ഞു... "വേണ്ടാ ഞാൻ പോകില്ലാ.... കാശിയേട്ടനോപ്പമല്ലേ വന്നത്... പോകുന്നതും അങ്ങനെ പോകുള്ളൂ...അല്ലാതെ ഞാൻ പോകില്ലാ... സത്യമായിട്ടും ഞാൻ പോകില്ലാ "അവൾ സങ്കടത്തോടെയും വാശിയുടെയും പറഞ്ഞു നിർത്തുമ്പോൾ സഹിക്കെട്ടവൻ അവളെ അടിച്ചു പോയിരുന്നു... "നിനക്കെന്താ പറഞ്ഞാൽ മനസ്സിലാകില്ലേ... കൊച്ചു കുട്ടിയാണോ വാശി കാണിക്കാൻ...

നേരത്തെ സഹിക്കുവാ "ദേഷ്യത്തോടെ പറഞ്ഞുകൊണ്ടവൻ ഡോറും തുറന്നു പോയതും അവന് അടിച്ച കവിളിൽ കൈ വെച്ചവൾ തറഞ്ഞു നിന്നു.... പതിയെ പതിയെ അവളുടെ ചുണ്ടുകൾ വിതുമ്പി... പൊട്ടിക്കരച്ചിലോടെ ബെഡിൽ വീണവൾ തലയണയിൽ മുഖമർത്തി കരഞ്ഞു... "പോവൂലാ... എത്ര തല്ലിയാലും പോവൂല "അപ്പോഴും വാശിയോടെ അവൾ പുലമ്പി കൊണ്ടിരുന്നു... "പറഞ്ഞാൽ മനസ്സിലാകില്ലേ... എത്രയാണ് വെച്ചാ.. അവളുടെ നല്ലതിന് വേണ്ടിയല്ലേ പറയുന്നേ... എന്നിട്ടും വാശിയാ..."സ്വയം പിറുപിറുത്തവൻ ലിഫ്റ്റിൽ നിന്ന് ഗ്രൗണ്ടഫ്ലോറിൽ ഇറങ്ങി... അവന് ദേഷ്യത്തോടെ നടന്നു... പെട്ടെന്ന് മനസ്സിൽ അടിച്ചപ്പോൾ കലങ്ങി വന്ന അവളുടെ കണ്ണുകൾ തെളിഞ്ഞതും ആസ്വസ്ഥതയോടെ അവന് നിന്നു.... "ശ്ശെ "ചുമരിൽ ആഞ്ഞിടിച്ചുകൊണ്ടവൻ തിരികെ ലിഫ്റ്റിലേക്ക് തന്നെ നടന്നു...

അപ്പോൾ അവന്റെ മനസ്സിൽ അലോഷിയെ അവസാനമായി അടിച്ചുകൊണ്ട് ആ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു...അവളുടെ ചലനമറ്റ ശരീരം....അവന്റെ നെഞ്ച് വല്ലാതെ മിടിച്ചു കൊണ്ടിരുന്നു... എന്തുകൊണ്ടോ ആ ഓർമ അവനിൽ ഭയം വരുത്തി... സമയം നീങ്ങിയിട്ടും എത്തുന്നില്ല എന്ന് കണ്ടതും അവന് അസ്വസ്ഥത തോന്നി...ലിഫ്റ്റിൽ തെളിയുന്ന ഫ്ലോർ നമ്പറിൽ നോക്കി കൊണ്ടിരുന്നു...പതിയെ സ്വയം ശാന്തമാക്കിയവൻ ലിഫ്റ്റ് നിർത്താനായി കാത്ത് നിന്നു... 6ത് ഫ്ലോർ എത്തിയതും അവന് വേഗം ലിഫ്റ്റിൽ നിന്ന് ഇറങ്ങി മുറിയിലേക്ക് നടന്നു.... പൊടുന്നനെ മുന്നിലെ കാഴ്ച കാണെ കണ്ണുകൾ കുറുകി അവന്റെ നടത്തതിന് വേഗത കൂടി...

"ഡാ "ഡോറിലെ ഹോൾസിലൂടെ അകത്തേക്ക് ഒളിഞ്ഞു നോക്കുന്നവനെ കണ്ടു കാശി അലറിക്കൊണ്ട് അവനെ വലിച്ചു നിലത്തേക്കിട്ടു... കാശിയെ കണ്ടതും ആ മുഖത്ത് പരിഭ്രമം നിറഞ്ഞു... അവന്റെ കൂട്ടുക്കാരൻ എന്ന് തോന്നിക്കുന്നവൻ അവനെ താങ്ങി നിർത്താൻ ശ്രേമിച്ചതും കാശി അവന്റെ കഴുത്തിൽ പിടിച്ചു ചുമരിനോട് ചേർത്തിരുന്നു... ശ്വാസം കിട്ടാതെ അവന് പിടഞ്ഞുകൊണ്ടിരുന്നു... ശബ്ദം കേട്ട് ഓരോ മുറിയിൽ നിന്നും ആളുകൾ തലയിട്ടു നോക്കിയിരുന്നു... "എന്തിനായിരുന്നു എന്റെ മുറിയിലേക്ക് നോക്കിയത്... പറയടാ..."കാശി അവന്റെ കഴുത്തിൽ ഞെരിച്ചതും അവന് വേദനയോടെ പിടഞ്ഞു....

"ചേട്ടാ അവനെ ഒന്നും ചെയ്യല്ലേ... ഞങ്ങൾടെ മുറിയിലെ വെള്ളം കിട്ടുന്നില്ലാ... അത് നന്നാക്കാൻ ആള് വന്നിട്ടുണ്ട്... ദഹിച്ചപ്പോൾ ഇത്തിരി വെള്ളം ചോദിക്കാൻ ഡോറിൽ മുട്ടിയതാ.. ആരും തുറന്നില്ല... അതുക്കൊണ്ട് ആളുണ്ടോ നോക്കാൻ അവന് നോക്കിയതാ..."അവന്റെ കൂട്ടുക്കാരൻ കാശിയിൽ നിന്ന് അവനെ മാറ്റാനായി ശ്രേമിച്ചു കൊണ്ട് പറഞ്ഞു... "ആണോടാ "കാശി അവന്റെ തൊടയിൽ അമർത്തിയതും അവന് ശ്വാസം കിട്ടാതെ പിടഞ്ഞു കൊണ്ട് ആണെന്ന് തലയാട്ടി... അവനിലെ പിടി വിട്ടുകൊണ്ട് കാശി ദീർഘശ്വാസവിട്ടു...... "ഡോർ മുട്ടിയാൽ തുറന്നില്ലെങ്കിൽ അടുത്ത മുറിയിൽ പോകണം...

അല്ലാതെ ഒളിഞ്ഞു നോക്കുവാണോ വേണ്ടത്"കാശി കടുപ്പിച്ചു ചോദിച്ചതും ഇരുവരുടേം തല കുനിഞ്ഞു... "സോറി "കഴുത്ത് തടവി കൊണ്ടവൻ പറഞ്ഞത് കേട്ട് കാശി അമർത്തി മൂളി ഒരടി അവനിലേക്ക് നീങ്ങി... അവന് പേടിയോടെ പുറകിലേക്ക് കാലടി വെച്ചതും കാശി നിന്നു... "അടിക്കാനല്ല... ബോട്ടിൽ താ വെള്ളം വേണ്ടേ "കൈ നീട്ടി കാശി അവനോടായി പറഞ്ഞു.. "വെ വേണ്ട ചേട്ടാ ... താഴേന്നു വാങ്ങികോളാം "എന്നും പറഞ്ഞു രണ്ടും താഴേക്ക് ഓടിയിരുന്നു.... കാശി ഒന്ന് തലകുടഞ്ഞു കൊണ്ട് മുറിയിൽ നിന്ന് എത്തിനോക്കുന്നവരെ മൈൻഡ് ചെയ്യാതെ ഡോർ തുറന്നു അകത്തേക്ക് കയറി...

ബെഡിൽ മലർന്നു കിടക്കുന്നവളെ കണ്ടതും അവന് നെടുവീർപ്പിട്ടുകൊണ്ട് അവൾക്ടുത്തു ഇരുന്നു... ചെറുതായി ഉയരുന്ന അവളുടെ തേങ്ങൽ കേട്ടതും അവന് ഒന്ന് നിശ്വസിച്ചു... ഒന്നൂടെ നീങ്ങി ഇരുന്നുകൊണ്ടവൻ മെല്ലെ അവളുടെ മുടിയിൽ തഴുകിയതും അവൾ മുഖം ഉയർത്താതെ തന്നെ ദേഷ്യത്തോടെ അവന്റെ കൈ തട്ടിയെറിഞ്ഞു... അവന് ഒന്ന് പകച്ചെങ്കിലും എന്തിനോ ചിരി വന്നിരുന്നു.... "എണീക്..."അവളെ തഴുകിയവൻ മെല്ലെ പറഞ്ഞു... "എന്നേ തൊടണ്ടാ "അവൾ അവന്റെ കൈ തട്ടി കൊണ്ട് വാശിയോട് പറഞ്ഞു മുഖം തിരിച്ചു കിടന്നു... "അടിക്കണം എന്ന് വെച്ചിട്ടല്ല..

നിന്റെ വാശി കാരണം തന്ന് പോയതാ "അവന് പറഞ്ഞു കഴിഞ്ഞതും അവളുടെ കരച്ചിലിന്റെ വോളിയം ഉയർന്നിരുന്നു... "ആഹ് ആഹ് സോറി... എനി കരഞ്ഞു ഇല്ലാത്ത രോഗം വരുത്തി വെക്കണ്ടാ "അവന് അവളോട് പറഞ്ഞതും അവൾ മൂക് വലിച്ചുകൊണ്ട് ബെഡിൽ ഇരുന്നു... കരഞ്ഞത് കാരണം കണ്ണും മൂക്കും കവിളും ചുവന്നുകിടക്കുന്നത് കണ്ടു അവനു പാവം തോന്നി... "am സോറി...അടിക്കണം എന്ന് കരുതിയില്ല..."കരഞ്ഞു കലങ്ങിയ അവളുടെ മുഖം കാണെ അവനു വല്ലാതായി... "എന്നേ നാട്ടിലേക്ക് പറഞ്ഞയക്കരുത് "ചുണ്ട് വിതുമ്പി അവൾ പറഞ്ഞതും അവനു ചിരി വന്നു പോയി...

അവന് അവളെ നോക്കി ഇല്ലെന്ന് തലയാട്ടിയതും അവൾ മൂക്ക് വലിച്ചുകൊണ്ട് കണ്ണീർ തുടച്ചു മാറ്റി... കവിളിൽ ചെറുതായി പതിഞ്ഞ വിരലടയാളം കണ്ടതും അവന് അവളുടെ കവിളിൽ കൈകൾ ചേർത്തു വെച്ചു... അവൾ പെട്ടെന്ന് ഞെട്ടിയെങ്കിലും അവന്റെ ഭാവം കണ്ടു അമ്പരപ്പോടെ നോക്കി... "സോറി... വേദനിച്ചോ നിനക്ക് "അവന് ചോദിച്ചത് അവൾ ഇല്ലെന്ന് തലയാട്ടി... പിന്നെ ആണെന്നും... "ചോദിച്ചു വാങ്ങിയതാ... പെൺകുട്ടികളായാൽ ഇത്ര വാശി പാടില്ല "അവളുടെ കുറുമ്പ് കണ്ടവൻ കണ്ണുരുട്ടി പറഞ്ഞതും അവൾ ചുണ്ട് കോട്ടി മുഖം തിരിച്ചു....അവനിൽ ചിരി വന്നെങ്കിലും പുറത്ത് കാണിച്ചില്ല....  "its ok ഡാ..." .........

"സാരില്ല പ്രവീൺ... എനിക്ക് ഇവിടെ അറിയാത്തതൊന്നുമല്ലലോ... തത്കാലം നിന്റെ ബിസി യൊക്കെ കഴിഞ്ഞിട്ട് നമുക്ക് മീറ്റ് ചെയ്യാം " ........... "ഇല്ലാ അവൾ പോകുന്നില്ലെന്ന്... ഇനിയെന്തായാലും ഇവിടെ നിക്കട്ടെ... ഒരുമിച്ചു പോകാം " ........... "ഹ്മ്മ്മ് ok ഡാ ബൈ " പ്രവീണുമായി സംസാരിച്ചു കാൾ കട്ടാക്കി കൊണ്ട് കാശി മൊബൈലിലെ വാൾപേപ്പറിൽ ഒന്ന് നോക്കി... കാശിയും അലോകും പ്രവീണും അലോശിയും കല്ലുവും ചേർന്ന് നിന്നുള്ള പിക് കാണെ അവനിൽ വേദനയിൽ കൂതിർന്നൊരു പുഞ്ചിരി വിടർന്നു... "എനിക്കറിയാം അലോക്... നീ ഒരിക്കലും ഇങ്ങനെ ഒരു കടുംകൈ ചെയ്യില്ല... നിന്റെ കാശി അത് കണ്ടു പിടിക്കും...

നിന്റെ മരണത്തിനു കാരണക്കാർക്ക് അതിനുള്ള ശിക്ഷ ഞാൻ നൽകിയിരിക്കും...നമ്മുടെ സന്തോഷം കെടുത്തിയവന് ഇതിനുള്ള മറുപണി ഞാൻ നൽകിയിട്ടേ പോകൂ... അതിപ്പോ എന്റെ മരണത്തിലേക്കാണേൽ പോലും "കാശിയിൽ പകയും ദേഷ്യവും വേദനയും നിറഞ്ഞു.... മൊബൈൽ ടേബിളിൽ വെച്ചുകൊണ്ടവൻ ബെഡിനടുത്തേക്ക് നടന്നു... "വാശിയും കുശുമ്പും കുറുമ്പും നിറഞ്ഞൊരു സാധനം..."സുഖസുന്ദരമായി ഉറങ്ങുന്നവളെ നോക്കിയവൻ പിറുപിറുത്തു ബെഡിൽ കൈകൾക് മേലേ തല വെച്ചു മലർന്നു കിടന്നു... പെട്ടെന്ന് തപ്പിത്തടഞ്ഞുകൊണ്ടവൾ അവന്റെ അടുത്തേക്ക് നീങ്ങി വയറിൽ ചുറ്റി കിടന്നതും ഞെട്ടലോടെ ശ്വാസം പിടിച്ചുവെച്ചവൻ വിയർത്തു...

വയറിൽ ചുറ്റിയ അവളുടെ കൈകൾ മെല്ലെ എടുത്തു മാറ്റികൊണ്ടു അവളെ കുറച്ചു ബാക്കിലോട്ടു തള്ളി എക്സ്ട്രാ ബെഡ്‌ഡിലുള്ള സ്ക്കോയർ പിൽലോ എടുത്തു നടുക്ക് വെച്ചു ... ശ്വാസം നേരെ വിട്ടവൻ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുടച്ചു ചെരിഞ്ഞു കിടന്നു ലൈറ്റ് ഓഫ്‌ ചെയ്തു... കണ്ണുകൾ അടച്ചു... ഉറക്കത്തിൽ ഒന്ന് കുറുകികൊണ്ടവൾ തടസ്സമായ പിൽലോ എടുത്തുമാറ്റി ചെരിഞ്ഞു കിടക്കുന്നവന്റെ പുറത്ത് മുഖം ചേർത്തു അവന്റെ വയറിൽ ചുറ്റിപിടിച്ചു ദേഹത്തു കാലു കേറ്റി വെച്ചു ചേർന്ന് കിടന്നു... ഒരു കയ്യും ഒരു കാലും കേറ്റിവെച്ചതറിഞ്ഞതും അവന് ഞെട്ടലോടെ കണ്ണുകൾ തുറന്നു... പല്ലുകടിച്ചവൻ അവളുടെ കാലു എടുത്തുമാറ്റാൻ തുണിഞ്ഞതും ശക്തിയോടെ അവനിൽ മുറുകി അവൾ കിടന്നിരുന്നു... "ഈ പെണ്ണിനെ കൊണ്ട് " അവളെ അടർത്തി മാറ്റാൻ കഴിയില്ലെന്ന് മനസ്സിലാക്കി സ്വയം തോറ്റവൻ അടങ്ങി കിടന്നു... അപ്പോഴും സുഗമായി അവൾ അവനിൽ പറ്റി കിടന്നു...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...