താലി: ഭാഗം 25

 

രചന: അൽറാഷിദ് സാൻ

പുറകിൽ നിന്നൊരു ശബ്ദം..ഞാനും വർഷവും വിളികേട്ട ഭാഗത്തേക്ക് ഒരുമിച്ച് തിരിഞ്ഞുനോക്കി .,അതവനാണ് റുയിസ്..മാർക്കോയുടെ നിഴൽ,വലം കൈപോലെ എപ്പോഴും കൂടെനടക്കുന്നവൻ.., കയ്യിലുള്ള ചാർട്ട് പേപ്പർ മുന്നിലുള്ള മേശയിൽ വെച്ചശേഷം ഓടിയവൻ ഞങ്ങൾക്കുമുന്നിൽ വന്നുനിന്നു., "മാർക്കോ നിങ്ങളെ അന്വേഷിച്ചിരുന്നു..എവിടെയായിരുന്നു രണ്ടാളും..ഈ വർഷത്തെ ചെയർമാൻ തിരഞ്ഞെടുപ്പിൽ അവനാ നമ്മുടെ സ്ഥാനാർഥി..അതോണ്ട് ഇനിയുള്ള രണ്ട് ദിവസം ക്ലാസ്സിൽ കേറാതെ രണ്ടാളും അവന്റെ കൂടെതന്നെ കാണണം വോട്ട് പിടിക്കാൻ..." അവന്റെ സംസാരം കേട്ടുനില്കാനുള്ള ക്ഷമയില്ലാത്തതിനാൽ ഞാൻ വർഷയുടെ കൈ തട്ടിമാറ്റി ക്ലാസ്സിലേക്ക് നടന്നു..മാർക്കോ,ആ ഒരുവനാണ് എന്നെയിങ്ങനെയാക്കിതീർത്തത്,.ഇനി അവന് വേണ്ടി വോട്ട് പിടിക്കാൻ ഞാൻ പോകണം പോലും,അതും ആ ചതിയന്റെ കൂടെ.,ഉള്ളിലെ ദേഷ്യം പുറത്തുചാടാതിരിക്കാൻ വേഗത്തിൽ നടന്നുകൊണ്ട് ബെഞ്ചിൽ വന്നിരുന്നു.., കുറച്ച് നേരം കഴിഞ്ഞതോടെ വർഷയും എന്റെയടുക്കൽ വന്നിരുന്നു..ഞാൻ നടന്നുനീങ്ങുമ്പോൾ അവനോടെന്തൊക്കെയോ ചോദിച്ചറിയുന്നത് ഞാൻ ശ്രെദ്ധിച്ചിരുന്നു..,അത് മാർക്കോയെക്കുറിച്ചായിരിക്കുമെന്ന് ഞാനൂഹിച്ചു..

"സുമേ.,ഇത് ഹോസ്റ്റൽ റൂമല്ല.,കോളേജാണ്..നിന്റെ അവസ്ഥയെനിക്ക് മനസ്സിലാകും,എങ്കിലും ദേഷ്യം കൊണ്ടു നീയോരോന്നു വരുത്തിവയ്ക്കരുത്..ആ സംഭവം അറിയാവുന്നത് നമ്മൾ മൂന്ന് പേർക്കും മാത്രമാണ്..മാർക്കോയുടെ കൂടെ ഏത് നേരവും നടക്കുന്നത് കാരണം ഇവിടുള്ള ഒറ്റപെണ്ണിനും നിന്നെകണ്ണെടുത്താൽ കണ്ടൂട.,അവര് നിന്നെ നിരീക്ഷിക്കുന്നുണ്ടാവും..നിന്റെ ഓരോ ചലനങ്ങളും..പെട്ടന്ന് അവനോടുള്ള നിന്റെ പെരുമാറ്റത്തിലെ മാറ്റം അവർ ശ്രെദ്ധിക്കാൻ വഴിയുണ്ട്..ഒന്നിൽ പിഴച്ചാൽ പിന്നേ ഞാൻ പറയണ്ടല്ലോ..." അവൾ പറയുന്നതെല്ലാം നിസ്സഹായതയോടെ കേട്ടുനിന്നു.,ശെരിയാണ്,മാർക്കോയുടെ കൂടെ കൂടിയ അന്ന്മുതൽ മറ്റുള്ളവരുടെ ആക്കിയുള്ള ചിരിയും സംസാരവും ഞാൻ ശ്രെദ്ധിക്കുന്നുണ്ട്..അവന് എന്നോടുള്ള പെരുമാറ്റം മറ്റുള്ളവരിൽ അസൂയവരുത്തി വെച്ചു എന്ന് വേണം പറയാൻ...ഈശ്വരാ ഞാനെന്തു തെറ്റ് ചെയ്തിട്ടാണ് ഇതെല്ലാം..ഇനിയും അവന്റെ കൂടെ നിഴലായി നടക്കണമെന്ന് വെച്ചാൽ,,ഓർക്കാൻ കൂടി വയ്യ.. ഞങ്ങളുടെ സംസാരം നീണ്ടുപോകുന്നതിനിടയിൽ ക്ലാസ്സിലെ വാതിലിന് മുന്നിൽ മാർക്കോ വന്നുനിന്നു..മുഖത്ത് വശ്യമായൊരു പുഞ്ചിരിയോടെ അവൻ ക്ലാസ്സിലേക്ക് കയറി വന്നു.,

മറ്റുള്ളവരുടെ നോട്ടം എന്നിലേക്കാണെന്ന ബോധ്യം ഉള്ളതിനാൽ ഉള്ളിലെ സങ്കടവും ദേഷ്യവും മറക്കാനെന്നോണം മുഖത്തൊരു പുഞ്ചിരി വരുത്തി ഞാൻ എഴുന്നേറ്റു നിന്നു... വർഷയെ ഒന്ന് നോക്കിയ ശേഷം പതിയെ അവനെന്റെ കയ്യിൽ പിടുത്തമിട്ടു..നേരെ ക്ലാസ്സിന് പുറത്തേ വരാന്തയിലേക്ക്.. കുറച്ച് നേരം ആ നിൽപ്പ് തുടർന്ന ശേഷം ഞങ്ങൾക്കിടയിലെ മൗനം ഭേദിച്ചുകൊണ്ട് അവൻ സംസാരിക്കാൻ തുടങ്ങി.. "നിന്നെപ്പോലൊരു നാട്ടിന്പുറത്തുകാരി പെണ്ണിന് പെട്ടന്ന് ഉൾകൊള്ളാൻ കഴിയാത്ത ഒന്നാണ് അന്ന് സംഭവിച്ചത്..എങ്കിലും സുമേ ഞാനന്ന് അല്പം കുടിച്ചിരുന്നു.,എല്ലാത്തിനും ധൈര്യം കാണിക്കാറുള്ള ഞാനന്ന് നിന്റെ മുൻപിലേക്ക് വിറച്ചു കൊണ്ട് തന്നെയാ കയറിവന്നേ.,ചെയ്തത് പൊറുക്കാൻ കഴിയാത്തൊരു തെറ്റാണെന്നറിയാം,എങ്കിലും ക്ഷമിക്കണമെന്ന് ഞാൻ പറയില്ല.,എന്റേത് മാത്രമാണ് തെറ്റ്..എന്നിലുള്ള നിന്റെ വിശ്വാസത്തേ ഞാൻ ചൂഷണം ചെയ്തെന്ന് പറയാം..ചെയ്തതെറ്റിന്റെ കുറ്റബോധം എന്നെ വല്ലാതെ അലട്ടുന്നുണ്ട്.. എല്ലാം മനസ്സിൽ വെച്ചിട്ട് എന്നോട് പഴയപോലെ പെരുമാറാതിരിക്കരുത്..ഇതിപ്പോ എല്ലാവരും പറഞ്ഞു നിർബന്ധം പിടിച്ചിട്ടാ ഇങ്ങനെ സ്ഥാനാർഥി ആയുള്ള ഈ വേഷം.,നിന്നുനോക്കാം..നീയും വേണം കൂടെ എല്ലാത്തിനും,പഴയതിനേക്കാൾ ഉഷാറായി.."

പറഞ്ഞു തീരും മുൻപേ നെറ്റിയിലൊരു ചുംബനം നൽകിയ ശേഷം അവൻ തിരിഞ്ഞുനടന്നു...എല്ലാം കേട്ട് തരിച്ചിരിപ്പായിരുന്നു ഞാൻ.,അവന്റെ സംസാരത്തിൽ തന്നെ ആ കുറ്റബോധം തെളിഞ്ഞു കാണാം..എങ്കിലും അവനെ ഇനിയും വിശ്വസിക്കുന്നതെങ്ങനെ..ക്ലാസ്സിലേക്ക് മടങ്ങിചെന്നു വർഷയോടിത് പറഞ്ഞതും അവളും അവന്റെ മാറ്റത്തെക്കുറിച്ചാണ് പറഞ്ഞുതുടങ്ങിയത്.. അവസാനമായി 'അവൻ നിന്നെ കെട്ടും' എന്നൊരു ഉറപ്പും കിട്ടി അവളുടെ വകയായിട്ട് 'എല്ലാം മറക്കാൻ ഞാൻ ശ്രെമിക്കാം എന്നൊരു ഉറപ്പും' അവൾക് നൽകേണ്ടി വന്നെനിക്ക്..അതല്ലാതെ എനിക്ക് മുൻപിൽ മറ്റുവഴികളില്ല.. മനസ്സില്ലാമനസ്സോടെ ക്ലാസ്സിൽ നിന്നിറങ്ങി., അവന്റെ കൂടെ മറ്റുള്ള ക്ലാസ്സുകളിൽ കയറിയിറങ്ങാൻ തുടങ്ങി വോട്ട് ചോദിച്ച്..അപ്പൊയെല്ലാം ഞാൻ ശ്രെദ്ധിച്ചിരുന്നു അവളെ.,മായ..കോളേജിലെ തന്നെ മോഡേൺ ബ്യൂട്ടി..വാരിത്തേച്ചത്പോലെയുള്ള മേക്കപ്പും ചുരുണ്ടമുടിയും എടുത്താൽ പൊങ്ങാത്ത ജാഡയുമുള്ള ഒരു കാശുകാരി പെണ്ണ്..അവനോടുള്ള അവളുടെ നോട്ടവും ചിരിയും കൊഞ്ചിയുള്ള സംസാരമൊക്കെ കണ്ടിട്ട് എനിക്കാകെ ചൊറിഞ്ഞു കയറിയതാണ്.,

വർഷയുടെ സംസാരം ഓർമ്മയിലുള്ളത് കാരണം എല്ലാം കണ്ടിട്ടും കാണാത്തത് പോലെ ക്ഷമയോടെ ഞാൻ അവന്റെ കൂടെ ആ കൂട്ടത്തിൽ ഒരുവളായി നടന്നുകൊണ്ടിരുന്നു..മായയെ വർഷയും ശ്രെദ്ധിക്കുന്നുണ്ടെന്ന് അവളുടെ മുഖം കണ്ടാലറിയാം,ദേഷ്യത്തിൽ എന്റെ മുഖത്തേക്കും നോക്കുന്നുണ്ടവൾ.., പിറ്റേ ദിവസം സുഖമില്ലെന്ന് പറഞ്ഞു മാറിനിന്നെങ്കിലും മാർക്കോയുടെ നിർബന്ധം കൊണ്ട് കൂടെപോകേണ്ടി വന്നു,.ദിവസങ്ങൾ കഴിയുന്തോറും മാർക്കോക്കെന്നോടുള്ള അടുപ്പം കുറയുന്നതായി എനിക്ക് അനുഭവപ്പെടാൻ തുടങ്ങിയതോടെയാണ് ഞാനത് വർഷയോട് പറഞ്ഞത്.,നിന്റെ തോന്നലായിരിക്കുമെന്ന് പറഞ്ഞു അവളതിനെ പാടെ അവഗണിച്ചു.., നാളെയാണ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്.,പ്രചാരണം നടത്താനുള്ള അവസാന സമയം ഉച്ചവരെ ആയതിനാൽ അത് കഴിഞ്ഞാൽ അവന്റെകൂടെയിങ്ങനെ അധികപറ്റായി നടക്കേണ്ടല്ലെന്നോർത്ത് സമാധാനിച്ചിരിക്കുന്ന സമയത്താണ് ഞാനത് ശ്രെദ്ധിക്കുന്നത്.,എല്ലാവരും പിരിഞ്ഞു പോകാൻ തുടങ്ങിയതോടെ മാർക്കോയോട് അടുത്ത് കസേരയിൽ വന്നിരുന്ന മായ ചുറ്റുമൊന്ന് നിരീക്ഷിച്ച ശേഷം പതിയെ അവന്റെ അടുക്കൽ ചെന്നിരിക്കുന്നത് കണ്ടു,അതിനിടയിൽ വർഷയോട് സംസാരിക്കാൻ തിരിഞ്ഞ ഞാൻ സംസാരവും കഴിഞ്ഞു

തിരിയുമ്പോൾ കണ്ടത് മായ അവന്റെ നെഞ്ചിൽ തലവെച്ച് കിടക്കുന്നത്... ദേഷ്യം വന്നെന്റെ നിയന്ത്രണം വിട്ടതോടെ അവന്റെ അടുത്തേക്ക് നടക്കാനൊരുങ്ങിയതും വർഷയെന്റെ കൈ പിടിച്ചു നിർത്തി.,പാടില്ല എന്നൊരു മുഖഭാവത്തോടെ..അത് കണ്ടിരിക്കാനുള്ള ത്രാണിയില്ലാത്തതിനാൽ അവർക്കൊരു ശല്യമാവാതിരിക്കാൻ നേരെ താഴെ ക്ലാസ്സിൽ വന്നിരുന്നു.. പിന്നീട് അവരുടെ നീക്കങ്ങളൊക്കെയും നിരീക്ഷിക്കുന്ന ജോലിയായിരുന്നു വർഷയ്ക്ക്.,അവന്റെ മാറ്റം കണ്ണിൽ കണ്ടതോടെ ഇനിയവളേ പറഞ്ഞുമനസ്സിലാക്കേണ്ടി വരില്ല എനിക്ക്..സമാധാനം.. പിറ്റേന്ന് തിരഞ്ഞെടുപ്പിന്റെ സമയം.,അവനല്ലാതെ ഞങ്ങളുടെ സംഘടനയിൽ നിൽക്കുന്ന എല്ലാവർക്കും വോട്ട് നൽകി നേരെ വർഷയുടെ കൂടെ കാന്റീനിൽ ചായകുടിച്ചിരിക്കുന്ന സമയം..അതുവഴി വഴി വന്ന അവന്റെ കണ്ണുവെട്ടിച്ച് പുറകുവശത്തേ വാതിലിലൂടെ ഇറങ്ങിനടക്കാൻ തുടങ്ങിയപ്പോയേക്കും പുറകിൽ നിന്നും അവന്റെ വിളി വന്നു.,അവൻ നടന്ന് അടുത്തെത്താനായതും വർഷ കുറച്ചപ്പുറമായി മാറിനിന്നു.,. "എനിക്ക് കുറച്ച് സംസാരിക്കാനുണ്ട് ,മേലെ സ്റ്റെപ്പിന്റെ അങ്ങോട്ടേക്ക് വാ.." അത്രയും പറഞ്ഞവൻ മുൻപേ നടന്നു.,തിരിഞ്ഞു വർഷയുടെ മുഖത്തേക്ക് നോക്കിയതും പോയി

വായെന്ന് അവൾ കൈകൊണ്ട് ആഗ്യം കാണിച്ചു.., മുകളിലേക്കുള്ള ഓരോ സ്റ്റെപ്പുകൾ നടന്നുകയറുമ്പോയും ഉള്ളിൽ നിറയെ ആധിയായിരുന്നു..ഇനിയുമെന്താണവന്റെ ഉദ്ദേശം.,ഊഹിക്കാൻ പോലും കഴിയുന്നതല്ല അവന്റെ സ്വഭാവം.,ഇനിയും പരീക്ഷിക്കരുതെ ദൈവമേ എന്ന പ്രാർത്ഥയോടെ നേരെ മുകളിലേക്ക്.. വലിച്ച് പകുതിയാക്കിയ സിഗരറ്റ് എന്നെ കണ്ടതും ദൂരേക്ക് വലിച്ചെറിഞ്ഞ ശേഷം അവൻ തൂണിൽ ചാരിനിന്നു.,അടുത്തായി ഞാനും..പുറത്തിൽന്നുള്ള വാതിൽപ്പടിയിൽ നിന്നും നോക്കിയാൽ അവനെ മാത്രമേ കാണുകയൊള്ളു,കോണിപ്പടിക്ക് താഴെനിൽക്കുന്ന എന്നെ കയറിവരുന്നവർ പെട്ടെന്ന് കാണാൻ വഴിയില്ല.. എന്താണവന്റെ മനസ്സിലെന്നറിയാൻ അവന്റെ ചുണ്ടുകളിലേക്ക് ശ്രദ്ധിച്ചിരിക്കുമ്പോയാണ് അത് സംഭവിച്ചത്.,കോണിപ്പടി ഇറങ്ങി വന്ന മായ പെട്ടന്നായിരിക്കണം അവനെ കണ്ടത്.,ഒരു കള്ളചിരിയോടെ നേരെ അവന്റെ അടുക്കലേക്ക്,അവൾ കാണാതിരിക്കാൻ കഴിയുന്നിടത്തോളം പുറകിലേക്ക് ഞാൻ മാറിനിന്നു., "ഹേയ് മാർക്കോ.,ഇന്നലെ രാത്രി നിന്റെ ഉത്സാഹം കണ്ടപ്പോയെ ഞാൻ ഉറപ്പിച്ചതാ അത്..

ലോസ് മൈ വിർജിനിറ്റി .,അതിന് ശേഷവും നല്ല ബ്ലീഡിങ്ങുണ്ടായിരുന്നു..സോ ഞാനത് നന്നായി എൻജോയ് ചെയ്തിരുന്നു..ഐ നെവർ ഫോർഗെറ്റ്‌ ദാറ്റ്‌ നൈറ്റ്‌ മാൻ.." ഹൃദയത്തിൽ ഒരു കൊള്ളിയാൻ മിന്നിയത് ഞാനറിഞ്ഞിരുന്നു.,വിർജിനിറ്റി..അവൻ അവളെയും.. തരിച്ചിരുന്നിരുന്ന ഞാൻ കോണിപ്പടിയുടെ മറവിൽ നിന്നും മുന്പിലേക്ക് വന്ന ശേഷം അവളുടെ മുഖത്തേക്കൊന്നു നോക്കി..പിന്നീട് മാർക്കോയുടെ മുഖത്തേക്കും., പെട്ടെന്നെന്നേ കണ്ടതും അവളുടെ മുഖത്തൊരു ഞെട്ടൽ രൂപപ്പെട്ടിരുന്നു.,അവർ തമ്മിലുള്ള രഹസ്യം ഞാനറിഞ്ഞതുകൊണ്ടാകും എന്നിൽ നിന്നും മുഖം തിരിച്ച ശേഷം കോണിപ്പടിയുടെ കൈവരിയിൽ ആഞൊരു അടിയടിച്ച ശേഷം എന്നെയും മായയേയും തട്ടിമാറ്റിക്കൊണ്ട് മാർക്കോ താഴെക്ക് നടന്നത്... "അല്പമെങ്കിലും അഭിമാനം ബാക്കിയുണ്ടെങ്കിൽ ഇനിയുള്ള കാലമെങ്കിലും ഒരു പെണ്ണായി ജീവിക്കാൻ ശ്രമിക്ക് മായേ.." അത്രയും പറഞ്ഞുകൊണ്ട് ഞാനും സ്റ്റെപ്പുകളിളിറങ്ങി താഴെക്ക്..,എന്റെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചിരിക്കുന്നു.,പറ്റിപ്പോയ തെറ്റിന്റെ കുറ്റബോധത്തിലെങ്കിലും ഇനിയുള്ള കാലമവൻ നല്ലൊരു മനുഷ്യനായി,എന്റെ മാർക്കോയായി മാറുമെന്ന് വിശ്വസിച്ചിരുന്ന എനിക്കും തെറ്റിപ്പോയിരിക്കുന്നു.,

അവന്റെ ചതിയിൽ പെട്ട അനേകം സുമമാരിൽ ഒരേയൊരു സുമമാത്രമാണ് ഞാൻ.,ഇന്നലെയത് ഞാനാണെങ്കിൽ ഇന്നത് മായയായിരുന്നു..നാളെയത് വർഷയാകാം അവളുമല്ലെങ്കിൽ മറ്റൊരു പെൺകുട്ടി.., അന്ന് സിനിമയ്ക്ക് പോയ ശേഷം തിരികെ ഹോസ്റ്റലിലേക്ക് കയറുമ്പോൾ എതിരെ വന്ന സീനിയർ ചേച്ചി "സൂക്ഷിച്ചോ മോളേ"എന്ന് പതുക്കെപറഞ്ഞത് എന്നോടായിരിക്കില്ലാ എന്നാണ് ഞാൻ വിചാരിച്ചിരുന്നത്,ഒരുപക്ഷെ ആ ചേച്ചിയും അവന്റെ ഒരു ഇരയായിരിക്കണം.. ഏഴ് വർഷങ്ങൾക്കിപ്പുറമുള്ള ഈയൊരു കണ്ടുമുട്ടൽ ഇതിനായിരുന്നോ ഈശ്വരാ.,അന്നേ അവനെയെനിക്ക് നഷ്ടപെട്ടിരുന്നെങ്കിൽ വെറുമൊരു ആറാം ക്ലാസ്സുകാരി പെണ്ണിന്റെ പക്വതയെത്താത്ത പ്രണയം മാത്രമായി അതെന്നിൽ ഒതുങ്ങികൂടിയിരുന്നു.,പക്ഷെ ഇത് ഞാനെന്ന പെണ്ണിന്റെ ജീവിതം കവർന്നെടുക്കാൻ മാത്രം ശേഷിയുള്ളതായിത്തീർന്നിരിക്കുന്നു...എല്ലാം എന്റെ വിധിയായിരിക്കാം.. അന്ന് വർഷയുടെ കൈപിടിച്ച് അവൾ ചോദിക്കുന്ന ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെ, ആർത്തലച്ചു പൈയ്തിരുന്ന മഴയെ വകവയ്ക്കാതെ ഹോസ്റ്റൽ റൂം ലക്ഷ്യമാക്കി ഞാൻ നടന്നുകൊണ്ടിരുന്നു..,ഗേറ്റ് തുറന്ന് അകത്തേക്ക് കയറിയതും മാർക്കോയുടെ ചുവന്ന നിറത്തിലുള്ള കാർ ഞങ്ങളെയും കാത്തിരിക്കുകയെന്നോണം പാർക്കിംഗ് ലൈറ്റുമിട്ട് പോർചിൽ നിർത്തിയിരിക്കുന്നു..അത്കൂടെ കണ്ടതോടെ പതിയെ എന്റെ കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി.,പതിയെ നടത്തത്തിന്റെ വേഗത കുറയുന്നതും ഞാനറിഞ്ഞിരുന്നു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...