{"vars":{"id": "89527:4990"}}

താലി: ഭാഗം 2

 

രചന: കാശിനാധൻ

പക്ഷെ വർഷങ്ങൾ രണ്ട് മൂന്ന് കഴിഞ്ഞപ്പോൾ സിദ്ധാർഥ് പഠിച്ചു ഇറങ്ങി, തന്റെ കഴിവ് ഉപയോഗിച്ച് അവൻ കുറെ എല്ലം നേടി എടുത്തു. ഇപ്പോൾ വീണ്ടും ഉയർന്നു വന്നിരിക്കുക ആണ് ആ കുടുംബം. കൃഷ്ണകുമാർ ആണ് എല്ലാത്തിനും കാരണം എന്ന അറിയാമെങ്കിലും പിന്നീട് ആരും സോമശേഖരനും ആയിട്ട് ബന്ധം പുതുക്കിയില്ല. ഇപ്പോളും ആ കുടുംബം കടുത്ത ശത്രുതയിൽ ആണ്. ഇതിനോടിടയ്ക്ക് ആയിരുന്നു രാജേന്ദ്രന്റെ മരണം.. അത് ആ കുടുംബത്തെ വല്ലാണ്ട് തളർത്തി. അച്ഛനോട് ഒന്ന് കാണാൻ പോകാം എന്ന ഒരുപാട് തവണ അമ്മ പറഞ്ഞു എങ്കിലും അച്ഛൻ പോകാൻ കൂട്ടാക്കിയില്ല എന്നത് ഗൗരി ഓർത്തു. എം ബി എ ക്കു അവൾ ചേർന്ന് കുറച്ചു ദിവസം കഴിഞ്ഞു ആണ്.. ഒരു വൈകുന്നേരം.. നല്ല മഴ ആയിരുന്നു.. അവൾ കുടയും ചൂടി ബസ് സ്റ്റോപ്പിലേക്ക് നടന്നു. പെട്ടന്ന് ഒരാൾ ഓടി വന്നു അവളുടെ കുടയിൽ കയറി. നോക്കിയപ്പോൾ മാധവ്. അവൾ അന്തം വിട്ടു.. "എടൊ... താൻ എന്നെ അറിയില്ലേ.. "? "യ്യോ.. മാധവ് .ഇയാൾ എന്തൊരു ചോദ്യം ആണ് ചോദിക്കുന്നത്.. എനിക്ക് അറിയില്ലേ.... "മനസ്സിൽ സന്തോഷകടൽ ഇരമ്പുംപോളും അവൾ പറഞ്ഞു. "എടൊ ..എനിക്ക് തന്നോട് അത്യാവശ്യം ആയിട്ട് ഒരു കാര്യം പറയാൻ ഉണ്ട്... തന്റെ നമ്പർ ഒന്ന് തരുമോ.. " കൗമാരസ്വപ്നങ്ങൾ പൂവണിഞ്ഞ ഓരോ രാത്രിയിലും തന്റെ മനസിന്റെ ഓരോ കോണിലും ഒളിപ്പിച്ചു വെച്ച തന്റെ ജീവൻ ആണ്..... പ്രണയം ഒരു കനലായി എരിഞ്ഞു അടങ്ങി എന്ന് ആണ് അവൾ ഓർത്തത്. എന്നും ഇയാൾ മാത്രം ആയിരുന്നു തന്റെ ഉള്ളിൽ. പക്ഷെ പറയാൻ മടിയും. അങ്ങനെ വർഷം 5കഴിഞ്ഞു കണ്ടിട്ടും മിണ്ടിയിട്ടും. ഇപ്പോൾ ഇതാ തന്റെ കൈ എത്തും ദൂരെ.. അപ്പോളേക്കും മഴ ശക്തി ആർജ്ജിച്ചു. അവൻ അവളോട് ഒന്നുകൂടി പറ്റി ചേർന്ന്. പെട്ടന്ന് ഒരു കാര്യം കൂടി സംഭവിച്ചു. അവൻ അവളുടെ പിൻതോളത്തു കൂടി കൈ ഇട്ടു അവളെ തന്നോട് ചേർത്തു. ഒട്ടും പ്രതീക്ഷിക്കാതെ ആയത് കൊണ്ട് അവൾ ഞെട്ടി. "ഗൗരി.. എന്റെ കാർ ഉണ്ട്... തന്നെ ഞാൻ ജംഗ്ഷനിൽ ഇറക്കം... " "വേണ്ട.... ഞാൻ പോയ്കോളാം... മാധവിന് എന്താണ് പറയേണ്ടത്.. " "അത്.. അതു.. പിന്നെ... ഇയാൾ നമ്പർ ഒന്ന് തരു... പ്ലീസ്.. ഞാൻ വിളിക്കാം... " മറുത്തൊന്നും ആലോചിക്കാതെ അവൾ നമ്പർ കൊടുത്തു. പെട്ടന്ന് ബസ് വന്നപ്പോൾ അവൾ ബസിൽ കയറി പോയി. രാത്രി 10മണി ആയി കാണും.പരിചയം ഇല്ലാത്ത നമ്പറിൽ നിന്ന് ഒരു ഫോൺ കാൾ.. അവൻ ആണെന്ന് ഉറപ്പിച്ചു കൊണ്ട് അവൾ ഫോൺ എടുത്ത് കാതോട് ചേർത്തു. "ഹെലോ...... " "ഹെലോ..... എടൊ.. ഞാൻ ആണ്... " "മ്മ്... മനസിലായി.. എന്താണ് മാധവ്.. " "എടൊ.. തനിക്കു ഞങ്ങളോട് ദേഷ്യം ഉണ്ടോ.. അതു ആദ്യം പറ... " "എനിക്കോ.. ഹേയ്.. എന്തിന്.... " "അല്ല....... കഴിഞ്ഞ കാര്യങ്ങൾ ഒക്കെ.. " "അതൊക്ക അന്ന് സംഭവിച്ചു.. എനിക്ക് അതിൽ ആരോടും വിരോധം ഇല്ല മാധവ്... " പതിയെ പതിയെ സൗഹൃദം വളർന്നു..... അത് പിന്നെ ഒരു ഒരു പ്രണയമഴ ആയി പെയ്തു ഇറങ്ങി. ആദ്യം അവളോട് പ്രണയം പറഞ്ഞത് അവൻ ആയിരുന്നു. "ഗൗരി.... I want you........" "എന്തോന്ന്.... " "എടി.. എനിക്ക് നിന്നെ വേണം എന്ന്......." "ഒന്ന് തെളിച്ചു പറ മനുഷ്യ... "എല്ലാം അറിയാമെങ്കിലും അവൾ അവന്റെ നാവിൽ നിന്ന് കേൾക്കാൻ വേണ്ടി പറഞ്ഞു. "എടി കോപ്പേ... നിന്നെ എനിക്ക് കല്യാണം കഴിക്കണം എന്ന്..... എന്റെ പൊണ്ടാട്ടി ആകാൻ നിനക്ക് സമ്മതം ആണോ എന്ന്... " അവന്റെ ചോദ്യത്തിന് മറുപടി ആയി അവളുടെ കൊലുസ് ഇളകുന്ന ചിരി ആണ് കേട്ടത്. അവൾക്കും അവൻ ഇല്ലാതെ പറ്റില്ല എന്ന് അറിയാം... അത്രയ്ക്ക് ഇഷ്ട്ടം ആണ് രണ്ടാളും തമ്മിൽ. അവൻ ഡോക്ടർ ആണ്...നഗരത്തിലെ ഒരു പ്രമുഖ ഹോസ്പിറ്റലിൽ ആണ് അവൻ work ചെയുന്നത്.. പണ്ട് സ്വന്തം ആയി ഹോസ്പിറ്റൽ വരെ ഉണ്ടായിരുന്നth ആയിരുന്നു അവർക്ക്.. പക്ഷെ എല്ലാം നശിച്ചു പോയി.. എന്തായാലും വിവാഹം നടത്താൻ അച്ഛനും അമ്മയും ഏട്ടനും സമ്മതിക്കില്ല എന്ന് അവൾക്ക് നൂറു ശതമാനം ഉറപ്പ് ഉണ്ട്. പക്ഷെ തന്റെ കഴുത്തിൽ ഒരു പുരുഷൻ താലി ചാർത്തുന്നു എങ്കിൽ അതു തന്റെ മാധവ് ആയിരിക്കും.. ഇല്ലെങ്കിൽ തനിക്കു ഒരു വിവാഹമേ വേണ്ട... അതു അവൾ തീരുമാനിച്ചു. ഇത്രയും പ്രണയം പൂത്തു തളിർത്തു എങ്കിലും ഇവർ തമ്മിൽ കാണുന്നത് ചുരുക്കം ചില അവസരങ്ങളിൽ ആയിരിക്കും. പക്ഷെ ഒന്ന് ഉറപ്പാണ്... മാധവിന് ഗൗരിയും ഗൗരിക്ക് മാധവും..... അത്രമേൽ തീവ്രം ആണ് അവരുടെ പ്രണയം. തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...