താലി: ഭാഗം 20
Sep 5, 2024, 22:20 IST
രചന: കാശിനാധൻ
"ഡോക്ടർ എന്ത് പറഞ്ഞു മോനെ.... " . "ഒന്നും പറയാറായിട്ടില്ല അമ്മേ... ഓപ്പറേഷൻ കഴിയട്ടെ എന്ന് ആണ് ഡോക്ടർ പറഞ്ഞത്.. " "എന്റെ ദൈവമേ... ന്റെ കുട്ടിയ്ക്ക് ഒന്നും വരുത്തല്ലേ..... "അംബികാമ്മ ശബ്ദം ഇല്ലാതെ കരഞ്ഞു. . മാധവ് കേറി ചെല്ലുമ്പോൾ അവൻ കണ്ടു പാതി മയക്കത്തിലേക്ക് വീഴുന്ന ഗൗരിയെ. അവൻ മെല്ലെ അവൾക്ക് അരികിലേക്ക് ചെന്നു. "ഗൗരി..... " ആ വിളി കേൾക്കാൻ ഒരുപാട് കൊതിച്ചത് പോലെ അവളുടെ കണ്ണുകൾ ചിമ്മി.. "തല വേദനിക്കുന്നുണ്ടോ.... " "ഇല്ല..... " "പേടിയ്ക്കുക ഒന്നും വേണ്ട... ചെറിയ ഒരു മുഴ ഉണ്ട്.. അത് നമ്മൾ remove ചെയുമ്പോൾ എന്റെ ഗൌരി ഓക്കേ ആകും കെട്ടോ.... " "മ്മ്..... " "പേടിയ്‌ക്കേണ്ട കെട്ടോ... " "മ്മ്.... " അവൾ പ്രയാസപ്പെട്ടു മൂളുക മാത്രം ആണ് ചെയ്തത്. അപ്പോളേക്കും ഡോക്ടർ രാം അവിടേക്ക് വന്നു.. "ആഹ് ഗൗരി..... ഇപ്പോൾ എങ്ങനെ ഉണ്ട് ' "കുഴപ്പമില്ല.... " വെരി ഗുഡ്.... " അയാൾ അവിടെ നിന്ന നേഴ്സ്മാർക്ക് എന്തൊക്കെയോ ഉപദേശം കൊടുത്തു. അങ്ങനെ ഗൗരിയെ തിയറ്ററിലേക്ക് കൊണ്ട് പോകാൻ ഉള്ള സമയം ആയി... അംബിക വന്നു അവളുടെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തു. "എന്റെ കുട്ടിയ്ക്ക് ഒരു കുഴപ്പവും ഇല്ല കെട്ടോ... എല്ലാം കഴിഞ്ഞു വേഗം തന്നെ മോൾ സുഖം പ്രാപിക്കും.... " അവർക്ക് കണ്ണീരിൽ കുതിർന്ന ഒരു പുഞ്ചിരി ആണ് അവൾ സമ്മാനിച്ചത്. വാതിൽ അടയും മുൻപ് മാധവ് ഒന്നുകൂടി അവളുടെ കൈകളിൽ മുറുക്കെ പിടിച്ചു.. അവന്റെ കൈത്തടം എടുത്തു അവൾ തന്റെ വയറിന്മേൽ ചേർത്ത് വെച്ച്... അപ്പോളേക്കും ആ കണ്ണുകൾ നിറഞ്ഞു തൂവി. "ഗൗരികുട്ടി.... മിടുക്കി ആയിട്ട് വേഗം വരണം കെട്ടോ.. ഇല്ലെങ്കിൽ എനിക്കും കുഞ്ഞവയ്ക്കും വിഷമം ആകും... "അവളുടെ തിരുനെറ്റിയിൽ ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു... ഗൗരിക്ക് അത് മതിയായിരുന്നു... എല്ലാ വിഷമവും മറക്കുവാൻ.. നേരം പിന്നിട്ടു കൊണ്ട് ഇരുന്നു.. പ്രാർത്ഥനയോടെ നിറഞ്ഞ മിഴിയുമായി മാധവും അമ്മയും സിദ്ധുവും പുറത്തും.. അരുതാത്തത് ഒന്നും സംഭവിക്കരുതേ..... ആ ഒരു ഒറ്റ പ്രാർത്ഥന ഒള്ളു അവനു. എന്റെ ഗൗരി.... ഒന്നും അറിയാത്ത ന്റെ പാവം കുഞ്ഞു.. ഇരുജീവനും നിന്റെ ഇരുമിഴികളിലും ആണ്... ഒന്ന് കൺചിമ്മാതെ കാവൽ ആയിരിക്കണേ..... നീണ്ട ആറു മണിക്കൂർ..... ആറു യുഗങ്ങൾ പിന്നിട്ടത് പോലെ ആണ് അവനു തോന്നിയത്.. ഡോക്ടർ രാം ദേവ് ആണ് വെളിയിലേക്ക് വന്നത്... "മിസ്റ്റർ മാധവ്..... ഓപ്പറേഷൻ കഴിഞ്ഞു... ഗൗരി സുഖം ആയിരിക്കുന്നു... നമ്മൾ പേടിച്ചത് പോലെ ഒന്നും സംഭവിച്ചിട്ടില്ല കെട്ടോ... താങ്കൾ ഗൗരിയെ കയറി കണ്ടോളു.. എന്നിട്ട് എന്റെ റൂമിലേക്ക് വരൂ... " അവൻ ഡോക്ടർടെ ഇരു കൈകളിലും പിടിച്ചു... എന്നിട്ട് ഗൗരിയെ കാണാനായി അകത്തേക്ക് ഓടി.. നീല നിറം ഉള്ള ഷീറ്റ് പുതച്ചു മയങ്ങി കിടക്കുന്ന തന്റെ നല്ലപാതിയെ അവൻ നോക്കി നിന്ന്... അച്ഛൻ ചെയ്ത പ്രതികാരത്തിന് മകളെ ഇരയാക്കൻ ശ്രെമിച്ച താൻ എത്ര നീചൻ ആണ്... ഇല്ല ഇനി ഒരിക്കൽ പോലും ഈ പാവത്തിനെ താൻ വേദനിപ്പിക്കില്ല... എന്ത് വലിയ തെറ്റ് ആണ് താൻ ചെയ്തത്. ഒരിക്കൽ പോലും പൊറുക്കാനാവാത്ത തെറ്റ് ആണ് താൻ ചെയ്തത്.. ഈ പാവം... എത്ര മാത്രം വിഷമിച്ചു. എല്ലാം ഉപേക്ഷിച്ചു തന്റെ ഒപ്പം ഇറങ്ങി വന്നവൾ ആണ്.. എല്ലാ സൗഭാഗ്യവും വേണ്ടന്ന് വെച്ചിട്ടും തന്നെ ഓർത്തു മാത്രം ഇറങ്ങി വന്നവൾ.. തന്നോട് ഒപ്പം ഒന്നിച്ചു ഉള്ള ഒരു ജീവിതം.. അതാണ് ആ പാവം ആഗ്രഹിച്ചത്. അവളെ താൻ എന്ത് മാത്രം സങ്കടപ്പെടുത്തി..... അവന്റെ കണ്ണുകൾ എത്ര ശ്രെമിച്ചിട്ടും നിറഞ്ഞു ഒഴുകി. "ഗൌരി....... " "ഗൗരി..... " രണ്ട് തവണ അവൻ വിളിച്ചപ്പോൾ അവൾ മെല്ലെ ഇമകൾ ചലിപ്പിച്ചു. പാതി കൂമ്പിയ മിഴികളോടെ അവൾ അവനെ നോക്കി. "എല്ലാ കഴിഞ്ഞു കെട്ടോ.. ഒരു കുഴപ്പവും ഇല്ല...... " "നമ്മുടെ.... നമ്മുടെ.. കുഞ്ഞ്.... " പാവം ഗൗരി.. അവനോട് ആദ്യം ചോദിച്ചത് കുഞ്ഞിനെ കുറിച്ച് ആയിരുന്നു.. കുഞ്ഞിന് ഒരു കുഴപ്പവും ഇല്ല മോളെ.. " "മ്മ്... "വീണ്ടും അവൾ മയക്കത്തിലേക്ക് ആണ്ടു പോയി.. ഡോക്ടർ രാംദേവ് ന്റെ അടുത്തേക്ക് മാധവ് പോയി. അയാൾ എന്തൊക്കെയോ കമ്പ്യൂട്ടറിൽ തിരയുക ആണ്.. "സാർ.... " "ഓഹ്.. മാധവ്.. സിറ്റ് ഹിയർ... " അയാൾ ചെയർ ചൂണ്ടി കാണിക്കുകയും മാധവ് അവിടെ ഇരുന്നു. "ഗൗരിയെ കയറി കണ്ടോ.... " "ഉവ്വ്..... " "എന്ത് പറഞ്ഞു... " "പ്രേത്യേകിച്ചു ഒന്നും പറഞ്ഞില്ല... കുഞ്ഞിനെ കുറിച്ച് ആണ് ചോദിച്ചത്... "....തുടരും.........