തമസ്സ്‌ : ഭാഗം 24

എഴുത്തുകാരി: നീലിമ “”നിങ്ങൾ… നിങ്ങൾ ആരാണ്…?””””” അവന്റെ ശബ്ദത്തിൽ പരിഭ്രാന്തി കലർന്നിരുന്നു…. അതിന് ഉത്തരം ലഭിക്കുന്നതിന് മുന്നേ കാൾ അവസാനിച്ചിരുന്നു…. ശരത് ധൃതിയിൽ മദറിന്റെ നമ്പർ എടുത്ത്
 

എഴുത്തുകാരി: നീലിമ

“”നിങ്ങൾ… നിങ്ങൾ ആരാണ്…?””””” അവന്റെ ശബ്ദത്തിൽ പരിഭ്രാന്തി കലർന്നിരുന്നു…. അതിന് ഉത്തരം ലഭിക്കുന്നതിന് മുന്നേ കാൾ അവസാനിച്ചിരുന്നു…. ശരത് ധൃതിയിൽ മദറിന്റെ നമ്പർ എടുത്ത് കാൾ ചെയ്തു. മറുതലയ്ക്കൽ കാൾ അറ്റൻഡ് ആകുന്നത് കാത്ത് അക്ഷമയോടെ നിന്നു….. “”””ഹലോ…. ശരത്തെ… എന്താ മോനേ ഇത്ര രാവിലെ?”””” മദറിന്റെ ശബ്ദം ഫോണിൽ കൂടി കേട്ടപ്പോൾ ഒരല്പം ആശ്വാസം തോന്നി അവന്… “”””മദർ…. അവിടെ പ്രശ്നങ്ങളൊന്നും ഇല്ലല്ലോ അല്ലെ?”””” സ്വരം കഴിയുന്നതും ശാന്തമാക്കിക്കൊണ്ടവൻ ചോദിച്ചു.. “””””ഇല്ലല്ലോ…. ഇവിടെ എന്ത് പ്രശ്നം?”””” “”””കുറച്ചു മുന്നേ എനിക്കൊരു കാൾ വന്നു.. ജാനകിയുടെ ജീവൻ അപകടത്തിലാണ്.. എത്രയും വേഗം ജാനകിയെ മഠത്തിൽ നിന്നും മാറ്റുക… എന്ന് മാത്രം പറഞ്ഞു കാൾ കട്ട്‌ ആയി….”””””

“”””ജാനകിയുടെ ജീവൻ അപകടത്തിലാണെന്നോ? അത്… ആരാ ശരത് വിളിച്ചത് ?””””” മദറിന്റെ ഭയവും പരിഭ്രാന്തിയും അവരുടെ ശബ്ദത്തിലൂടെ തിരിച്ചറിഞ്ഞു അവൻ… “”””ഒരു അനോണിമസ് കാൾ ആയിരുന്നു….. ഒരു സ്ത്രീ ശബ്ദം ….”””” “””””സ്ത്രീയോ?”””” “”””അതേ…. ആരാണെന്ന് ചോദിച്ചപ്പോഴേയ്ക്കും കാൾ കട്ട്‌ ആയി… ഒരു മൊബൈൽ നമ്പർ ആണ്….അത് ആരാണെന്ന് നമുക്ക് കണ്ടെത്താം…. പ്രശ്നം അതല്ല…ജാനകി…… എന്തായാലും ഞാൻ ഇപ്പൊത്തന്നെ അങ്ങോട്ടേക്ക് വരാം …. തല്ക്കാലം ഇത് അവിടെ ആരും അറിയരുത്….. മദർ ഒന്ന് സൂക്ഷിച്ചോണെ ….””””” കാൾ അവസാനിപ്പിച്ചു കഴിഞ്ഞു ഉടനെ ശരത് വീണ്ടും ജിതയേ വിളിച്ച് കാൾ വന്ന നമ്പർ ഡീറ്റെയിൽസ് അറിയാനായി അവൾക്ക് കൈ മാറി…. ഒരു നിമിഷം പോലും പാഴാക്കാതെ ബുള്ളറ്റിൽ കയറി മഠത്തിലേയ്ക്ക് തിരിച്ചു.

അവിടെ എത്തുമ്പോൾ മദർ റൂമിൽ ആയിരുന്നു…. കണ്ടപ്പോഴേ അവന് മനസിലായി ആകെ ഭയന്നിട്ടുണ്ടെന്നു…. അവനെ കണ്ട ഉടനെ തന്നെ എഴുന്നേറ്റു അരികിലേയ്ക്ക് വന്നു. “”””എന്താ ശരത്…? ഇപ്പൊ ഇങ്ങനെ ഒരു കാൾ? ആരാകും വിളിച്ചത്? ജാനകി ഇവിടെ ഉണ്ടെന്ന് ആർക്കാണ് അറിയുക? സ്ത്രീ എന്ന് പറയുമ്പോൾ…. ഇനി മായ…. അവളെങ്ങാനും…..?””””” വല്ലാതെ ഭയന്നിരുന്നത് കൊണ്ടാകും മനസ്സിൽ തോന്നിയ ചോദ്യങ്ങളൊക്കെ മദർ ഒരുമിച്ചു ശരത്തിനോട് ചോദിച്ചു തീർത്തത്… “””””മദർ ഇങ്ങനെ പേടിക്കാതിരിക്കൂ… ആരാണ് വിളിച്ചതെന്ന് എനിക്കും അറിയില്ല…. പിന്നെ ഉറപ്പില്ലാതെ ആരെയും നമ്മൾ സംശയിക്കാൻ പാടില്ല…. “ജാനകിയെ ഇവിടെ നിന്നും മാറ്റണം അവളുടെ ജീവൻ അപകടത്തിലാണ്” എന്നാണ് അവർ പറഞ്ഞത്…..

അതിനർത്ഥം ജാനകി ഇവിടെ ഉണ്ടെന്ന് അറിയുന്ന ആരോ ആണ് വിളിച്ചത്…. മായയെ വേണമെങ്കിൽ സംശയിക്കാം…. പക്ഷെ സംശയിച്ചു നിൽക്കാനോ വിശകലനം ചെയ്യാനോ ഉള്ള സമയം നമുക്കില്ല….”””” “””””നമുക്ക് എന്ത്‌ ചെയ്യാൻ കഴിയും മോനേ? ജാനകിയെ ഇവിടെ നിന്നും മാറ്റിയാലോ?”””” “””””വരട്ടെ മദർ…. ചിലപ്പോൾ ഈ കാൾ നമുക്കുള്ള ഒരു ട്രാപ് ആണെങ്കിലോ?”””” “””””നീ എന്താണ് ഉദ്ദേശിക്കുന്നത്?””””” പറഞ്ഞത് മനസിലാകാത്തത് പോലെ നെറ്റി ചുളിച്ചു മദർ…. “”””ജാനകി ഇവിടെ ഉണ്ടെന്ന് അവർ അറിഞ്ഞിട്ടുണ്ടെങ്കിൽ അവർ ഉറപ്പായും പേടിക്കും… ജാനകിയിൽ നിന്നും ഒക്കെ മദർ അറിഞ്ഞു കാണും എന്നവർ ഊഹിക്കും…. മദർ ഒരു അഡ്വക്കേറ്റും സോഷ്യൽ വർക്കറും കൂടി ആണെന്നറിയുമ്പോൾ പ്രത്യേകിച്ചും…… ജാനകിയെ ഇല്ലാതാക്കാനായിരിക്കും അവരുടെ തീരുമാനം….

അങ്ങനെ ആണെങ്കിൽ….അവളെ ഇവിടെ നിന്നും പുറത്തെത്തിക്കുകയാണ് അവരുടെ ഉദ്ദേശം എങ്കിൽ ഈ കാൾ ഒരു ട്രാപ് ആകാം…. ജാനകിയെ ഇവിടെ നിന്നും മാറ്റാനായി നമ്മൾ കൊണ്ട് പോകുമ്പോൾ റോഡിൽ വച്ച് ഒരു ആക്സിഡന്റിന്റെ രൂപത്തിൽ അവളെ ഇല്ലാതാക്കാൻ അവർക്ക് എളുപ്പമായിരിക്കും…. അല്ലെങ്കിൽ ജാനകി ഇവിടെ ഉണ്ട് എന്നുള്ളത് അവരുടെ വെറുമൊരു സംശയം മാത്രമാകാം… അതുറപ്പിക്കാനുള്ള അവരുടെ തന്ത്രമാണ് ഈ ഫോൺ കാൾ എങ്കിലോ?”””” മനസ്സിലെ സംശയങ്ങൾ അവൻ മദറിലേക്ക് കൈമാറി…. “””””ഞാൻ ഞാൻ അത്രയ്ക്കൊന്നും ചിന്ദിച്ചില്ല…… “”””” “””””ഭയം കൂടിയാൽ ബുദ്ധി പ്രവർത്തിക്കാതെയാകും മദർ….. അവരുടെ ഉദ്ദേശം അതാണെങ്കിൽ ജാനകിയെ ഇവിടെ നിന്നും മാറ്റുന്നത് നല്ലതല്ല… ഇനി അവർ ഫോണിലൂടെ അറിയിച്ചതൊക്കെ സത്യമാണെങ്കിൽ, നമ്മളെ സഹായിക്കുകയാണ് ആ കാളിന്റെ ഉദ്ദേശം എങ്കിലും അവളെ മാറ്റാതിരിക്കുന്നതും സേഫ് അല്ല…. “””””

“””””എന്താ നമ്മൾ ഇപ്പൊ ചെയ്യേണ്ടത്? ആകെ ധർമസങ്കടത്തിൽ ആയല്ലോ….””””” മദറിന്റെ അതേ അവസ്ഥയിൽത്തന്നെ ആയിരുന്നു ശരത്തും… “”””ജാനകി എവിടെ?”””” മദറിനോടൊപ്പം അവളെ കാണാത്തത്തിൽ അവന് ചെറിയ നീരസം തോന്നി. അവൾ അപകടത്തിൽ ആണെന്ന് പറഞ്ഞിട്ടും മദർ അവളുടെ ഒപ്പം നിൽക്കാത്തത് എന്താണെന്ന് അവൻ ഒരുവേള ചിന്തിച്ചു. “””””അവളുടെ റൂമിൽ ഉണ്ട്….ഞാൻ ഇപ്പൊ നോക്കി വന്നതേ ഉള്ളൂ…എന്റെ മുഖം കണ്ടാൽ അവൾ കാരണം തിരക്കും അതാണ്‌ ഞാൻ മാറി നിന്നത്.””””” ശരത്തിന്റെ മനസ്സ് മനസിലായിട്ടെന്ന പോലെ അവർ പറഞ്ഞു. “””””നമുക്ക് ഒന്ന് അങ്ങോട്ട് പോകാം മദർ ….”””” പറയുന്നതിനൊപ്പം അവൻ പുറത്തേയ്ക്ക് നടന്നു കഴിഞ്ഞിരുന്നു.

മദറും ശരത്തും കൂടി റൂമിൽ എത്തുമ്പോൾ ജാനകി എന്തോ തിരയുകയായിരുന്നു. റൂമിൽ മേശയുടെ മുകളിൽ കുറെ കുഞ്ഞു പാവകൾ നിരത്തി വച്ചിട്ടുണ്ട്….. ഒക്കെയും ഇളം പിങ്ക് നിറത്തിലുള്ളവ…..! “””””എന്താ ജാനകി തിരയുന്നത് ?””””” മുഖത്ത് ഒരു ചിരി വരുത്തി ചോദ്യത്തോടെ ആദ്യം ഉള്ളിലേയ്ക്ക് കയറിയത് ശരത്താണ്… ജാനകി തിരച്ചിൽ നിർത്തി അവനെ നോക്കി പുഞ്ചിരിച്ചു. “”””ഞാൻ ഇന്നലെ ഉണ്ടാക്കിയ ഒരുമുത്തു മാല ഇവിടെ വച്ചിരുന്നു സാർ…. ഇപ്പൊ കാണുന്നില്ല… ഇന്നലെ തീരെ ഉറക്കം വന്നില്ല…. കുഞ്ഞിയേം ജയേട്ടനേം ഒക്കെ ഓർമ വന്നു…. അപ്പൊ എഴുന്നേറ്റു ഉണ്ടാക്കിയതാ ഇതൊക്കെ…. അടുത്ത തവണ മായേച്ചി വരുമ്പോ കുഞ്ഞിക്ക് കൊടുത്തു വിടാൻ… അവൾക്ക് പിങ്ക് പാവകൾ വല്യ ഇഷ്ടമാണ്…..”””

“” ഒരു കുഞ്ഞു പാവ കയ്യിലെടുത്തു കൊണ്ട് അത് പറയുമ്പോൾ അവളുടെ ചുണ്ടിൽ വിരിഞ്ഞ ചിരിയ്ക്ക് വല്ലാത്തൊരു ചന്തം ഉണ്ടായിരുന്നു. അവൾ ആ പാവയെ യദാസ്ഥാനത്തു വച്ച് വീണ്ടും തിരയാൻ തുടങ്ങി. ശരത്തും മദറും ഒരു നിമിഷം അവളുടെ പ്രവർത്തികൾ വീക്ഷിച്ചു നിന്നു. ഒരു രാത്രി മുഴുവൻ ഉറക്കമിളഞ്ഞു കുഞ്ഞിക്കായി അവൾ ഒരുക്കി വച്ച പാവകൾ കണ്ടപ്പോൾ ഇരുവരുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞൂ… അവളുടെ മനസിലിപ്പോ കുഞ്ഞി മാത്രമേ ഉള്ളൂ എന്ന് തോന്നി അവർക്ക്…. കുറച്ചു നിമിഷങ്ങൾ തങ്ങൾ അങ്ങോട്ടേക്ക് വന്നത് എന്തിനാണെന്ന് കൂടി മറന്നു നിന്നു പോയി അവർ…. “”””ചിലപ്പോ ഞാൻ എന്റെ ബാഗിലോ മറ്റോ എടുത്ത് വച്ച് കാണും ….”””” കട്ടിലിനടിയിരുന്ന ബാഗ് പുറത്തേയ്ക്ക് വലിച്ചെടുത്തു കൊണ്ടവൾ പറഞ്ഞു. മദർ അവൾക്കായി നൽകിയ കുറച്ചു വസ്ത്രങ്ങളും മൂന്നോ നാലോ പുസ്തകങ്ങളും മാത്രമായിരുന്നു അതിനുള്ളിൽ….

അവളത് തുറന്ന് ഉള്ളിൽ തിരയാൻ തുടങ്ങി…. പെട്ടന്ന് കയ്യിൽ തടഞ്ഞ ഒരു കുഞ്ഞു കവർ അവൾ പുറത്തെടുത്തു…. വെള്ള നിറത്തിലുള്ള പൊടി നിറച്ച ഒരു കുഞ്ഞു പാക്കറ്റ്….! അവളത് തിരിച്ചും മറിച്ചും നോക്കി…. “”””ഇതെന്താ? ഇതെങ്ങനെ എന്റെ ബാഗിൽ വന്നു ?”””” നെറ്റി ചുളിച്ചു കൊണ്ട് അവളത് വീണ്ടും പരിശോധിച്ചു…. അപ്പോഴേയ്ക്കും ശരത്തും അത് കണ്ടിരുന്നു… അവൻ വേഗം നടന്നു അവളുടെ അടുത്തെത്തി… അവളുടെ കയ്യിലെ പാക്കറ്റ് വാങ്ങി പരിശോധിച്ചു…. അവന്റെ കണ്ണുകൾ കുറുകി… നെറ്റി ചുളിഞ്ഞു….. പെട്ടെന്ന് ജാനിയുടെ ബാഗിനുള്ളിൽ നിന്നും അവളുടെ വസ്ത്രങ്ങൾ അവൻ പുറത്തേയ്‌ക്കെടുത്തിട്ടു…. ബാഗിനുള്ളിലേയ്ക്ക് നോക്കുമ്പോൾ കണ്ടു അതിനുള്ളിൽ അത് പോലുള്ള ധാരാളം പാക്കറ്റുകൾ…! അവന്റെ ചിന്തകൾക്ക് വേഗത കൂടി… മൂർച്ചയും…!!! “”””ഞാൻ ഇപ്പൊ വരാം മദർ…..”””

” കയ്യിലെ കവർ ബാഗിലേയ്ക്ക് തിരികെ ഇട്ട് കൊണ്ട് മൊബൈൽ കയ്യിലെടുത്തു അവൻ ധൃതിയിൽ പുറത്തേക്കിറങ്ങി… മദറും ജാനകിയും പകച്ചു നിന്നു. “”””ഇത് …. ഇത് എന്താണ് മദർ….? ഇതെങ്ങനെ എന്റെ ബാഗിൽ…?”””” ജാനകിയുടെ ചോദ്യം കേട്ട് മദർ ബാഗിനുള്ളിൽ നിന്നും ഒരു പാക്കറ്റ് എടുത്തു നോക്കി…… അവരുടെ കണ്ണുകളിൽ ഒരു ഞെട്ടൽ കണ്ടു ജാനകി….. “”””ഇത്… ഇത് എന്തോ ഡ്രഗ് ആണ് ജാനി …. ഇതെങ്ങനെ നിന്റെ ബാഗിൽ വന്നു എന്നാണ് എനിക്കും മനസിലാകാത്തത്….””””” അത് പറയുമ്പോൾ അവരുടെ മുഖത്ത് ഭയം നിറഞ്ഞിരുന്നു….

അഞ്ച് മിനിറ്റിനുള്ളിൽ ശരത് തിരികെ വന്നു…. “”””മദർ… ജാനകിയെ എത്രയും വേഗം മറ്റെവിടെയ്ക്കെങ്കിലും കൊണ്ട് പോകണം… ഒപ്പം ഈ പാക്കറ്റ്സും മാറ്റണം….”””” ശരത് വല്ലാതെ പരിഭ്രാന്തനായത് പോലെ തോന്നി മദറിന്… “””””ശരത്…. എന്താ പ്രശ്നം….? അപ്പൊ ആ അജ്ഞാത ഫോണിൽ പറഞ്ഞതൊക്കെ ശരിയായിരുന്നോ?””””” വല്ലാത്തൊരു ഭയം മദറിനെ ആകെ ബാധിച്ചിരുന്നു…. “””””വിളിച്ചത് ആരാണെന്ന് ഇപ്പോഴും അറിയില്ല . പക്ഷെ അവർ പറഞ്ഞതൊക്കെയും സത്യം തന്നെയാണെന്ന് എനിക്കിപ്പോൾ ഉറപ്പുണ്ട്….. കുറച്ചു സമയത്തിനുള്ളിൽ പോലീസ് ഇവിടെ എത്തും…. CI ജാഫർ സാറിനെയാ ഞാൻ വിളിച്ചത്….. ജാനകിയുടെ ബാഗിൽ ആ പാക്കറ്റ്സ് കണ്ടപ്പോൾ…. ഇതും ആ ഫോൺ കാളും തമ്മിൽ കണക്ട് ചെയ്തു ചിന്ദിച്ചപ്പോൾ തോന്നിയ ചില സംശയങ്ങൾ ഉറപ്പിക്കാനാണ് ഞാൻ CI യേ വിളിച്ചത്….

എന്റെ സംശയം സത്യമായിരുന്നു…. മാഡത്തിന്റെയും ഓർഫനേജിന്റെയും മറവിൽ മയക്കുമരുന്ന് വിതരണം ഉൾപ്പെടെ മറ്റു പല ബിസിനെസുകളും മദർ നടത്തുന്നുണ്ട് എന്നൊരു ഫേക്ക് മെസ്സേജ് പോലീസിന് കിട്ടിയിട്ടുണ്ട്….. അവര് ഉടനെ ഇവിടെ എത്തും…. CI സർ മാതമല്ല…. ASP അശോക് വർമ നേരിട്ടാണ് എത്തുന്നത്…. അയാൾ ഒരു പക്കാ ഫ്രാഡ് ആണ്…. കാശിനു വേണ്ടി എന്തും ചെയ്യാൻ മടി ഇല്ലാത്തവൻ…. ഡിപ്പാർട്മെന്റിൽ ഉള്ളവർക്ക് പോലും അതറിയാം…..ഇവിടെക്ക് ASP നേരിട്ട് വരണമെങ്കിൽ ജാനകി ഒരു കാരണവശാലും രക്ഷപെടരുതെന്ന് അവർക്ക് നിബന്ധമുണ്ടാകണം…

സംസാരിച്ചു നിൽക്കാൻ നമുക്ക് സമയമില്ല മദർ…. എത്രയും വേഗം എന്തെങ്കിലും ചെയ്യണം…..””””” ശരത്തിന്റെ വാക്കുകൾ കേട്ട് തരിച്ചു നിൽക്കുകയായിരുന്നു മദർ… “”””” ഇങ്ങനെ പെട്ടെന്ന് പറഞ്ഞാൽ നമുക്ക് എങ്ങോട്ടാണ് ഇവളെ മാറ്റാൻ പറ്റുന്നത്? സേഫ് ആയിട്ട് എവിടെയാണുള്ളത്?””””” എന്ത്‌ ചെയ്യണമെന്ന് അറിയുമായിരുന്നില്ല മദറിന്…. “””””ബിജോയ് ഡോക്ടറിനെ ഒന്ന് വിളിച്ച് നോക്കൂ മദർ…. ഇന്ന് രാത്രി വരെ ജാനിയെ അവിടെ സേഫ് ആക്കി വയ്ക്കാൻ പറ്റുമോ എന്ന് ചോദിച്ചു നോക്കൂ…..”””” അതല്ലാതെ മറ്റൊരു മുഖം മദറിന്റെ മനസിലും തെളിഞ്ഞില്ല. മദർ ഉടനെ തന്നെ ഫോൺ എടുത്ത് ബോജോയ് ഡോക്ടറിനെ വിളിച്ച് സംസാരിച്ചു. ഇത്രയൊക്കെ സംഭവിച്ചിട്ടും ജാനകിയിൽ മാത്രം ഒരു ഭാവവെത്യാസവും ഉണ്ടായില്ല. മരണത്തെപ്പോലും ഭയക്കാത്തവൾ മറ്റെന്തിനെ ഭയക്കാനാണ്..?

മദർ മടങ്ങി വന്നു ഡോക്ടർ സമ്മതമറിയിച്ചു എന്ന് പറഞ്ഞപ്പോൾ ശരത്തിനു ഒരല്പം ആശ്വാസം തോന്നി…. അവിടെ നിന്നിറങ്ങുമ്പിൽ തുന്നിക്കൂട്ടിയ പാവകൾ കൂടി കയ്യിലെടുത്തു അവൾ…. മദറിനെ കെട്ടിപിടിച്ചു കരഞ്ഞു….. അമ്മയെ പിരിഞ്ഞു പോകുന്നത് പോലെ നൊന്തു അവൾക്ക്…. ഇനി അങ്ങോട്ടേക്ക് ഒരു മടങ്ങി വരവുണ്ടാകില്ല എന്ന് അവളുടെ ഉള്ളിലിരുന്നു ആരോ പറഞ്ഞു കൊണ്ടിരുന്നു…. ഓർഫനേജിന് പിറകിലെ ഇടവഴിയ്ക്കരികിലായി ബുള്ളറ്റ് നിർത്തി ശരത് കാത്ത് നിന്നു. മഠത്തിലെ പോലും ആരും അറിയാതെ സൂക്ഷിച്ചാണ് മദറും ജാനിയും അവിടെക്ക് വന്നത്. ചുരിദാർ ആയിരുന്നു ജാനിയുടെ വേഷം….

ഷാൾ തലയിലൂടെ മൂടി മുഖം മറച്ചിട്ടുണ്ട്. ശരത് കയ്യിലെ ഹെൽമെറ്റ്‌ അവൾക്ക് നൽകി….. അവൾ അത് തലയിൽ വച്ച് ബൈക്കിന് പിറകിലേയ്ക്ക് കയറി ഇരുന്നു…. “””” മരണത്തെ ഭയന്നിട്ടല്ല സാർ… ജീവിതകത്തിൽ ഒരു ലക്ഷ്യമുണ്ട്… അത് നിറവേറണമെങ്കിൽ ജീവൻ ബാക്കി ഉണ്ടാകണമല്ലോ? അത് കൊണ്ട് മാത്രമാണ് ഈ ഒളിച്ചോട്ടം….. “””” അവളുടെ വാക്കുകൾക്ക് മറുപടി നൽകാതെ ശരത് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. ഇടവഴിയിലൂടെ ബൈക്ക് അകന്ന് പോകുന്നത് നോക്കി നിൽക്കുമ്പോൾ മദറിന്റെ കണ്ണുകളിൽ നീർതുള്ളികൾ ഉരുണ്ടു കൂടി നിന്നിരുന്നു. മകളെ പിരിയുന്ന നോവ് മനസിനെ തളർത്തുന്നതറിഞ്ഞു അവർ….

ബിജോയ്‌ ഡോക്ടർ അവരെക്കാത്തു നിൽക്കുന്നുണ്ടായിരുന്നു. വീടിനുള്ളിൽ കയറിയ ശേഷമാണ് ജാനകി ഹെൽമെറ്റ്‌ മാറ്റിയത്. ഡോക്ടറിന്റെ ഭാര്യ വന്നു അവളുടെ കരം കവർന്നു… “””””മോളെക്കുറിച്ച് അച്ചായൻ പറഞ്ഞിരുന്നു… പേടിക്കണ്ട കേട്ടോ… ഇവിടെ ഞങ്ങൾ മാത്രേ ഉള്ളൂ… മക്കളൊക്കെ വിദേശത്താ … മോള് വാ….”””” അവർ അവളെ ചേർത്തു പിടിച്ചു ഉള്ളിലേയ്ക്ക് നടക്കാനൊരുങ്ങി… ജാനകി തിരിഞ്ഞു ശരത്തിനെ നോക്കി… അവൻ അനുവാദം നൽകുന്നത് പോലെ തല ചലിപ്പിച്ചു . രാവിലെ ഉണ്ടായ സംഭവങ്ങളൊക്കെ ബിജോയ്‌ ഡോക്ടറിനോട് പറഞ്ഞു കേൾപ്പിച്ചു അവൻ….ഒക്കെ കേട്ടപ്പോൾ ബിജോയ്‌ ഡോക്ടറും വല്ലാതെ ഭയന്നിരുന്നു…. “””” ജാനകിയുടെ ബാഗിനുള്ളിൽ അതെങ്ങനെ ആകും വന്നത്?”””” “””” ഒന്നുകിൽ മഠത്തിനുള്ളിൽ ആരോ രഹസ്യമായി കയറിയിട്ടുണ്ട്…അല്ലെങ്കിൽ ചാരൻ മാഡത്തിനുള്ളിൽ തന്നെ ഉണ്ടാകും “””

” ശരത്തിന്റെ വാക്കുകൾ കേട്ടുള്ള ഞെട്ടൽ ഡോക്ടറിന്റെ കണ്ണുകളിൽ പോലും പ്രകടമായിരുന്നു…. “”””പക്ഷെ ശരത്… ജാനകി അവിടെ ഉണ്ടെന്നറിഞ്ഞാൽ അവളെ അവിടെ നിന്നും നേരിട്ട് കൊണ്ട് പോകാനല്ലേ അവര് നോക്കൂ… അതിന് പറ്റിയ ഒരുപാട് പേർ അവരുടെ പക്കൽ ഉണ്ടാകുമല്ലോ? അന്ന് മോഹനെ ആക്രമിച്ചത് വിനോദിന്റെ ഗുണ്ടകൾ ആയിരുന്നില്ലേ? അങ്ങനെ കുറച്ചു പേരെ ഏർപ്പാടാക്കിയാൽ അവർക്ക് നിഷ്പ്രയാസം ജാനകിയെ അവിടെ നിന്നും കൊണ്ട് പോകാൻ കഴിയും…മഠത്തിൽ ഉള്ളവർക്കാർക്കും ഗുണ്ടകളെ എതിർത്തു തോൽപ്പിച്ചു ജാനകിയെ സംരക്ഷിക്കാൻ കഴിയില്ലലോ? എന്നിട്ടും അവരെന്തിനാകും ഇങ്ങനെ ഒരു വഴി സ്വീകരിച്ചത്? എന്താണവർ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്?””””” ബിജോയ്‌ ഡോക്ടറിന്റെ മനസ്സ് മുഴുവൻ സംശയങ്ങൾ ആയിരുന്നു… “”

“””ഡോക്ടർ പറഞ്ഞത് ശരിയാണ്… അവരുടെ ലക്ഷ്യം ജാനകിയുടെ ജീവനാണ്…. അവളിലൂടെ ഒന്നും പുറം ലോകം അറിയരുത് എന്നവർ ആഗ്രഹിക്കും…..കുറച്ചു ഗുണ്ടകളെ ഏർപ്പാടാക്കിയാൽ ജാനകിയെ സിമ്പിൾ ആയി അവർക്ക് അവിടെ നിന്നും കൊണ്ട് പോകാം… ഒന്നുകിൽ പഴയ സ്ഥലത്തേയ്ക്ക്… അല്ലെങ്കിൽ അവളുടെ ജീവൻ അവസാനിപ്പിക്കാൻ….. പക്ഷെ…. ഇവിടെ ഒരു വെടിയ്ക്ക് രണ്ട് പക്ഷി ആണ് അവരുടെ ലക്ഷ്യം…..””””” “”””മനസിലായില്ല ശരത്…””””” ഡോക്ടറിന്റെ നെറ്റിയിൽ കൂടുതൽ ചുളിവുകൾ വീണു…. “””””പോലീസ് ഡ്രഗ്സ് കണ്ടെടുക്കുന്നത് ജാനകിയുടെ ബാഗിൽ നിന്നാകും. അപ്പോൾ അവർക്ക് ജാനകിയെ അറസ്റ്റ് ചെയ്യാം…. മഠത്തിന്റെ മേൽനോട്ടം മദറിനായത് കൊണ്ട് മദറിനെയും അവർക്ക് കസ്റ്റടിയിൽ എടുക്കാം…. ജാനകിയെ അയാൾ… ആ ASP എത്തിക്കേണ്ടിടത്തു തന്നെ എത്തിക്കും… .

പക്ഷെ മദർ….. മയക്കുമരുന്നാണ്….! ജാമ്യം കിട്ടാൻ പോലും പാട് പെടേണ്ടി വരും…. അവരുടെ ഉദ്ദേശവും അത് തന്നെ ആകും… ജാനകിയെ സംരെക്ഷിച്ചതിനു മദറിനു നൽകുന്ന ശിക്ഷ! അവരോടു കളിച്ചാലുള്ള ശിക്ഷ ഇതാണ്, അല്ലെങ്കിൽ ഇത് വെറുമൊരു സാമ്പിൾ മാത്രമാണ്… ഇനിയും ഇതിന് പിറകെ തൂങ്ങിയാൽ ഇതിലും വലുത് വരും…..അങ്ങനെ എന്തെങ്കിലും പറഞ്ഞു ഒരു ഭീഷണിയും പിറകെ പ്രതീക്ഷിക്കാം…. അതിപ്പോ ഫോൺ കാളിന്റെ രൂപത്തിൽ ആയാലും മതിയല്ലോ….? ജാനകിയിൽ നിന്നും മദർ അറിഞ്ഞതൊക്കെ മാറ്റാരോടെങ്കിലും ഷെയർ ചെയ്‌തിട്ടുണ്ടോ എന്നവർ സംശയിക്കും …. അത് കൊണ്ട് തന്നെ മദറിന്റെയോ മദറിലൂടെ ഇത് ആരെങ്കിലും അറിഞ്ഞിട്ടുണ്ടെങ്കിൽ അവരുടെയൊ ഭാഗത്തു നിന്നും അവർക്കെതിരെ ഒരു നീക്കവും ഉണ്ടാകാൻ പാടില്ല എന്ന മുന്നറിയിപ്പാണിത്…”””

“” ശരത് പറഞ്ഞതൊക്കെ സൂക്ഷ്മതയോടെ കേട്ടിരിക്കുകയായിരുന്നു ഡോക്ടർ…. “”””വരുൺ അത്ര നിസാരനല്ല എന്നറിയാം… അവന് ജാനകിയെ ഇല്ലാതാക്കാൻ വളരെ എളുപ്പമല്ലേ? അവൾ ഇവിടെയും സുരക്ഷിതയാകില്ല ശരത് …..”””” “”””അതേ ഡോക്ടർ….. കൂടുതൽ സുരക്ഷിതമായോരിടത്തേയ്ക്ക്‌ അവളെ ഉടനെ മാറ്റണം….ആൽവിനോട് സംസാരിക്കാമായിരുന്നു. പക്ഷെ മദർ മായയിൽ ഒരു സംശയം പറഞ്ഞിട്ടുണ്ട്… അത് നമുക്ക് പൂർണമായും തള്ളിക്കളയാ നുമാകില്ല… എന്താണ് വേണ്ടതെന്നു ആലോചിക്കണം… എത്രയും പെട്ടന്ന് തന്നെ….”””” ഡോക്ടറിനോട് അങ്ങനെ പറയുമ്പോഴും എങ്ങോട്ടേക്ക് എന്ന ചിന്ത ശരത്തിന്റെ മനസിനെ ആസ്വസ്തമാക്കാൻ തുടങ്ങിയിരുന്നു….

സ്ലൈഡ് പല്ല് കൊണ്ട് കടിച്ചു പിളർത്തി അത് പൂവിലേയ്ക്ക് കുത്തി വച്ച് കൊടുത്തു മോഹൻ…. കുഞ്ഞിയുടെ മുടി രണ്ട് വശത്തായി കെട്ടി വച്ച് നിറയെ പൂവ് ചൂടി കൊടുത്തിരുന്നു….. നെറ്റിയിൽ ഒരു പൊട്ട് കൂടി വച്ച് കൊടുത്തു കണ്ണാടിയുടെ മുന്നിലേയ്ക്ക് നീക്കി നിർത്തി…. പിങ്ക് നിറത്തിൽ വയലറ്റ് ബോർഡർ ഉള്ള പട്ട്പാവാടയിൽ ഒരു കുഞ്ഞു മാലാഖയെപ്പോലെ സുന്ദരിയായിരുന്നു കുഞ്ഞി. “”””എങ്ങനെ? കൊള്ളാമോ?”””” കണ്ണാടിയിലേക്ക് തന്നെ നോക്കി അവൻ കുഞ്ഞിയോട് ചോദിച്ചു…. “”””മ്മ്… കുഞ്ഞി ചുന്ദരി ആയാലോ…ചുന്ദരി കുഞ്ഞിക്ക് ചക്കര ഉമ്മ….””

“” സ്വന്തം പ്രതിബിംബത്തിലേയ്ക്ക് ഉമ്മ പറത്തി വിട്ട് കെലു കെലെ ചിരിക്കുന്ന കുഞ്ഞിയെ വാരിയെടുത്തു ഒരുമ്മ കൊടുത്തു മോഹൻ…. “”””അപ്പൊ അച്ചായിടെ മോള് അമ്മൂമ്മേടെ അടുത്തേയ്ക്ക് പൊക്കോ… അച്ചായി റെഡി ആയി വേഗം വരാട്ടോ….. എന്നിട്ടു നമുക്ക് പെട്ടന്ന് അമ്പോറ്റിയെ തൊഴാൻ പോകാം….””””” “””””ആം… വേം വരണേ അച്ചായി…. കുഞ്ഞി ചുന്ദരിയായത് അമ്മൂമ്മേ കാണിക്കട്ടെ….””””” പറഞ്ഞിട്ട് അവൾ പുറത്തേയ്ക്ക് ഓടുമ്പോൾ പിങ്ക് നിറത്തിലുള്ള കുപ്പിവളകൾ ഉറക്കെ ശദമുണ്ടാക്കിക്കൊണ്ട് കിലുങ്ങുന്നുണ്ടായിരുന്നു….

സാരിയുടെ പ്ലീറ്റ്സ് നേരെയാക്കിക്കൊടുക്കാൻ പ്രഭാകരനോട് ജയ പറഞ്ഞു കൊണ്ട് നിൽക്കുമ്പോഴാണ് കുഞ്ഞി മുറിയിലേയ്ക്ക് വന്നത്. “””””അമ്മൂമ്മ ഇത് വരെ ഒരുങ്ങീല്ലേ?””””” ചോദ്യത്തോടെയാണ് അവൾ ഉള്ളിലേയ്ക്ക് വന്നത്. “””””അതെങ്ങനെയാ മോളെ…. വയസ്സ് തൊണ്ണൂറായെങ്കിലും ഒരുക്കത്തിനു ഇപ്പോഴും കുറവൊന്നുമില്ല….””””” തമാശയായി പ്രഭാകരൻ പറഞ്ഞു… “””””ദേ… കുഞ്ഞി മോളുടെ പിറന്നാലായോണ്ട് ഞാനൊന്നും പറയുന്നില്ല…. ആർക്കാ തൊണ്ണൂറായത്….?””””” ജയയും വിട്ടില്ല….കപട ദേഷ്യം മുഖത്ത് വരുത്തി അവർ അയാളെ നോക്കി…. “”””വഴക്ക് നിർത്തി കുഞ്ഞിയെ നോക്കിയേ….. സുന്ദരി അല്ലെ ഞാൻ….?””””” അവൾ രണ്ട് കൈ കൊണ്ടും പാവാട വിടർത്തി പിടിച്ചൊന്നു വട്ടം കറങ്ങി…. “””

“”അപ്പൂപ്പന്റെ പൂമ്പാറ്റക്കുട്ടി അല്ലേലും സുന്ദരി അല്ലെ?””””” ചോദ്യത്തോടെ പ്രഭാകരൻ അവൾക്കരികിലേയ്ക്ക് മുട്ട് കുത്തി ഇരുന്നു…. “””””എന്റെ മോള് ഒരു മാലാഖക്കുട്ടിയെപ്പോലെ ഉണ്ട്….””””” ജയയും മറു വശത്തേക്കിരുന്നു… ഇരുവരും അവളുടെ ഇരു കവിളിലുമായി ഒരേ സമയം ഉമ്മ വച്ച് കെട്ടിപിടിച്ചു…..  അമ്പലത്തിൽ അന്ന് പതിവിലും തിരക്ക് കുറവായിരുന്നു….. നടയിലെത്തി തൊഴുതു നിൽക്കുമ്പോൾ മോഹന്റെ പ്രാർത്ഥനകളിൽ കുഞ്ഞിയും ജാനകിയും മാത്രമായിരുന്നു… കുഞ്ഞിയുടെ കൈ പിടിച്ചു പ്രദക്ഷിണം വയ്ക്കുമ്പോഴും ജാനകിയ്ക്ക് ജീവന് ആപത്തൊന്നും ഉണ്ടാകരുതേ എന്ന പ്രാർത്ഥന ആയിരുന്നു അവന്… ജാനകിയുടെയും കുഞ്ഞിയുടെയും പേരിലുള്ള വഴിപാടുകളുടെ പ്രസാദം ജയയുടെ കയ്യിലേയ്ക്ക് നൽകുമ്പോൾ പൂജാരിയുടെ മുഖത്ത് നിറഞ ചിരി ഉണ്ടായിരുന്നു. “””

“”ഉപേക്ഷിച്ചു പോയിട്ടും ഇപ്പോഴും കുഞ്ഞിന്റെ പിറന്നാളിന് ജാനകിയുടെ പേരിലുള്ള വഴിപാടുകൾക്കും മുടക്കമില്ല ല്ലേ…?”””” തിരുമേനി ചോദ്യത്തോടെ ജയയെ നോക്കി. “””””ഇല്ല തിരുമേനി…. ഇന്ന് കുഞ്ഞിയുടെ പിറന്നാളും ജാനിയുടെ പക്ക നാളുമല്ലേ? വഴിപാടുകൾക്കൊന്നും ഒരു മാറ്റോം ഇല്ല… അത് എത്ര പറഞ്ഞാലും അവൻ കേൾക്കേം ഇല്ല…”””” പ്രഭാകരനാണ് മറുപടി നൽകിയത്…… “””””നല്ല മനസ്സുള്ളവർ ഇക്കാലത്തു ചുരുക്കമാണ് പ്രഭാകരാ…മോഹന്റെ മനസ്സ് കാണാൻ നിങ്ങടെ മോൾക്ക് കഴിയാതെ പോയത് സങ്കടാണ്….”””” പറഞ്ഞിട്ട് തിരുമേനി ഉള്ളിലേയ്ക്ക് നടക്കുമ്പോൾ ജയയുടെയും പ്രഭകാരന്റെയും മുഖത്ത് ഒരുപോലെ വിഷാദം നിറഞ്ഞു.

തൊഴുതു തിരിയുമ്പോൾ ജയ കണ്ടത് ലെച്ചുവിന്റെ കൈ പിടിച്ചു അമ്പലത്തിലേയ്ക്ക് കയറുന്ന കീർത്തിയെയാണ്… അവർ വേഗം അവർക്കരികിലേയ്ക്ക് നടന്നു ചെന്നു… “””””ആഹാ.. ഇതാരാ ലെച്ചു മോളോ? നിങ്ങളെ ഇപ്പൊ ഇവിടെ പ്രതീക്ഷിച്ചതേ ഇല്ല….””””” പറയുന്നതിനൊപ്പം ലെച്ചുവിന്റെ താടിയിൽ പിടിച്ചൊന്നു കൊഞ്ചിച്ചു ജയ… “””””ഇത് അവര് തമ്മിൽ നേരത്തെ ഉള്ള പ്ലാനിങ് ആണ്… ഇവിടെ വരണമെന്നും ഇവിടുന്ന് നേരെ നിങ്ങളുടെ വീട്ടിലേയ്ക്ക് വരണമെന്നുമൊക്കെ രണ്ടും കൂടി നേരത്തെ തീരുമാനിച്ചു വച്ചിട്ടുണ്ട്….””””” കീർത്തി ചിരിയോടെ മറുപടി നൽകി… അപ്പൊ ഇന്ന് കൂടുതൽ നേരം കീർത്തിയെ അടുത്ത് കിട്ടും… മോഹന്റെ കാര്യം ഇന്ന് തന്നെ കീർത്തിയോട് ചോദിച്ചു ഒരു തീരുമാനത്തിൽ എത്തണം… ജയ മനസ്സിൽ ഉറപ്പിച്ചു…….. തുടരും

തമസ്സ്‌ : ഭാഗം 23