തെമ്മാടി മാഷ്: ഭാഗം 10

 

രചന: Killing Queen

 "സഞ്ജു... "ഒരു ഞെട്ടലോടെ കാർത്തിയും നന്ദുവും അവന്റെ നാമം ഉച്ചരിച്ചു... അദർവും അവളെയും അവനെയും മാറി മാറി നോക്കി... "അപ്പോൾ ദിച്ചി പറഞ്ഞത് കേട്ടല്ലോ ഈ വരുന്ന 24നു ഞങ്ങളുടെ കല്യാണം ആണ് സാർ ഇനിയും അവളെ വിഷമിപ്പിക്കാൻ ആണ് ഉദ്ദേശം എങ്കിൽ അത് നടക്കില്ല...."സഞ്ജു അദർവിനു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു.... ദിച്ചി വൈകുന്നേരം ഇവിടെ നിന്നാൽ മതി നമ്മുക്ക് ഒരുമിച്ചു പോകാം മ്... സഞ്ജു അവളോടായി പറഞ്ഞു കൊണ്ട് പോയി.... "സോറി ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല അന്ന് അങ്ങനെ ഒക്കെ കണ്ടപ്പോൾ... സോറി "ദിച്ചി പോകാനായി തുനിഞ്ഞതും അദർവ് അവൾക്ക് നേരെ..വന്നു കൊണ്ട്....പറഞ്ഞു. അവൾ അതിനു മറുപടി പറയാതെ.... അവിടെ നിന്നും പോയി.... ❤️❤️ "ഞങ്ങൾ എന്തൊക്കെയാണ് ദിച്ചി കേൾക്കുന്നെ...."നന്ദു ദേഷ്യത്തിൽ ദിച്ചിയോട് ചോദിച്ചു.... "എന്റെ കല്യാണം ആണ് ഈ മാസം 24നു നിങ്ങൾ രണ്ടുപേരും വരണം..."ഒരു വാടിയ പുഞ്ചിരി അവർക്ക് സമ്മാനിച്ചു കൊണ്ട് ദിച്ചി പറഞ്ഞു...

നന്ദുവും കാർത്തിയും ദിച്ചിയെ നോക്കിയതും "സഞ്ജു എന്റെ മുറച്ചെറുക്കൻ ആണ്...."നോട്ടത്തിന് അർത്ഥം മനസ്സിൽ ആയ പോലെ അവൾ അവരോട് പറഞ്ഞു... ആ വിവരം അവർ ഒരു ഞെട്ടലോടെ ആണ് കേട്ടത്....(നിങ്ങളും ഞെട്ടിയില്ലേ ഗൂയ്‌സ് 😁) "എന്നിട്ട് നീ എന്താ ഞങ്ങളോട് ഇത് വരെ പറയാതിരുന്നേ....."(കാർത്തി ) ഞാനും കുറച്ചു ദിവസം മുന്നെയാ അറിഞ്ഞേ...(ദിച്ചി ) "അവനെ പോലെ ഒരു വൃത്തികെട്ടവനെ എങ്ങനെയാ നീ സഹിക്കുന്നെ... അവനെ കേട്ടുന്നതിലും ഭേദം നിന്നെ വല്ല പൊട്ടകിണറ്റിലും തള്ളി ഇട്ട് കൊല്ലുന്നത...(നന്ദു ) നിന്റെ വീട്ടുകാർക്ക് എങ്ങനെ തോന്നി... ആ ചെറ്റയെ നിന്നെ കൊണ്ട് പിടിച്ചു കെട്ടിക്കാൻ... (കാർത്തി ) "അവരെ മുന്നിൽ ഒക്കെ അവന് നല്ല ഇമേജാണ് 😒"(ദിച്ചി ) എങ്കിലും അവനെ പറ്റി തിരക്കണ്ടേ... "ഞാൻ എന്നാൽ പോകുവാ.... കല്യാണം കഴിഞ്ഞേ ഇനി ക്ലാസ്സിലേക്ക് ഉള്ളു..."കൂടുതൽ ഒന്നും കേൾക്കാൻ വയ്യ എന്ന പോലെ അവൾ അവരോട് പറഞ്ഞു പുറത്തേക്ക് നടന്നു.... അവളുടെ പുറകെ അവരും... 🌼🌼

ദിച്ചി കാറിലേക്ക് കയറാൻ തുടങ്ങിയതും കണ്ടു... എങ്ങോട്ടോ പോകുന്ന ആർഷയെയും അദർവിനെയും... നന്ദുവും കാർത്തിയും കുറച്ചു മുന്നേ... അദർവ് വന്നു പ്രൊപ്പോസ് ചെയ്ത് രംഗം ഒരു നിമിഷത്തേക്ക് ഓർത്തു പോയി.... അവർ പോകുന്നത് കാണെ ദിച്ചിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.... ഒരു പുച്ഛചിരി.... അവൾ വീട്ടിൽ എത്തിയതും അദർവിനെ പറ്റി ചിന്തിക്കാൻ തുടങ്ങി. "അദർവ് എന്ത് ചീപ് ആണ് "അവളുടെ മനസ്സ് അവളോട് മൊഴിഞ്ഞു.... 🌼🌼 ദിവസങ്ങൾ കടന്നു പോയ്കൊണ്ടിരുന്നു.... നാളെ ആണ് സഞ്ജുവിന്റെയും ദിച്ചിയുടെയും കല്യാണം... ബന്ധുക്കളുടെ തിരക്ക് കൊണ്ട് വീട് ഫുൾ ബഹളം ആണ്.... ദിച്ചി ഒരു പാവക്കണക്കു എല്ലാത്തിനും നിന്നു കൊടുത്തു.... നന്ദുവും കാർത്തിയും...രണ്ട് ദിവസം മുന്നേ എത്തിയിരുന്നു.... "ദേ ടി വരുൺ സാർ..."അങ്ങോട്ടേക്ക് വരുന്ന വരുണിനെ കണ്ടു കൊണ്ട് നന്ദു ദിച്ചിയോടായി പറഞ്ഞു..

താൻ ഇത്ര പെട്ടന്ന് കല്യാണത്തെ പറ്റി ചിന്തിക്കുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല..... "എല്ലാം നല്ലതിന് മാത്രം... അത്ര മാത്രം ചിന്തിച്ചാൽ മതി.,... "അതും പറഞ്ഞു വരുൺ പോയി.... താൻ ഏറെ ആഗ്രഹിച്ച നിമിഷം പക്ഷേ... അദർവിനു പകരം സഞ്ജു ആണെന്ന് മാത്രം... ഒരിക്കലും അവനോടൊപ്പമുള്ള ഒരു ജീവിതം തനിക്ക് പറ്റുമെന്ന് തോന്നുന്നില്ല.... 🌼🌼 "എന്നാലും സഞ്ജു നാളെ നിന്റെ കല്യാണം അവൾ നിന്റെ മുറപെണ്ണ് ആണെന്ന് ഒരു വാക്ക് പറയാം ആയിരുന്നു.,"അവന്റെ കൂട്ടുകാരൻ അവനോട് പറഞ്ഞു പറഞ്ഞിട്ട് എന്തിന്.... ഞാൻ പറഞ്ഞിരുന്നില്ലേ അവളെ കഴുത്തിൽ ഞാനെ താലി കെട്ടു.... കാരണം അവൾ എനിക്ക് ഉള്ളതാണ്.... My Love❤️ .....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...