തെമ്മാടി മാഷ്: ഭാഗം 18

 

രചന: Killing Queen

"എനിക്ക് സമ്മതമല്ല "അദർവിന്റെ ശബ്‌ദം അവിടെ ഉയർന്നു അതുവരെ ചിരിച്ചു നിന്നിരുന്ന ആർഷയുടെയും ദീപക്കിന്റെയും മുഖം മങ്ങി.... "നിനക്ക് ഒരു വാക്ക് പറയാം ആയിരുന്നു.."(അദർവ് ) "എടാ അത് ആറു വർഷം ആയി പ്രേമിക്കുന്ന ഞാൻ പോലും അറിഞ്ഞില്ല.... ഇവൾക്ക് എന്നോട് ഇഷ്ട്ടം ഉണ്ടെന്ന് "അവന് ഒരു ഇളിയോടെ പറഞ്ഞതും അദർവ് അവനെ ഒന്ന് അടിമുടി നോക്കി... "എന്തായാലും അവളും ഞാനും നീ ചെയ്ത പോലെ ഒന്നും ഞങ്ങൾ പരസ്പരം ചെയ്തിട്ടില്ല..."ചുണ്ട് ചുളുക്കിയവൻ അദർവിനോട് പറഞ്ഞു... 😒😒😒അദർവ് മുഖം വീർപ്പിച്ചു മാറി നിന്നു... ദിച്ചി ഇവരെ കളി കണ്ട് ചിരി കടിച് പിടിച്ചു നില്കുന്നു... "രണ്ട് ദിവസം മുൻപേ ആണ് പെങ്ങളെ ദീപക്കിനെ കൊണ്ട് കെട്ടിച്ചാലോ എന്ന് പറഞ്ഞ മനുഷ്യൻ ആണ് കെട്ടിച്ചു കൊടുക്കില്ല എന്നും പറഞ്ഞു മുഖം വീർപ്പിച്ചു നിൽകുന്നെ"അവൾ ഒരു ചിരിയോടെ ഓർത്തു... "എന്നൽ വേണ്ടേണ്ട 🙂നിന്റെ സമ്മതം ഇല്ലാതെ.... 💔ഞങ്ങൾ ഒന്നിക്കില്ല 🙂"ദീപക് അത് പറഞ്ഞു തിരിഞ്ഞതും..... അദർവ് അവനെ പിന്നിൽ നിന്നും കെട്ടിപിടിച്ചു. "എനിക്ക് പൂർണസമ്മതമാണ് എന്റെ പെങ്ങളെ നിനക്ക് തരാൻ ❤️

"തന്നിൽ നിന്നും ദീപകിനെ അടർത്തി മാറ്റി കൊണ്ട് അദർവ് പറഞ്ഞു... "എന്നാൽ നമ്മുക്ക് ഇതങ് ഉറപ്പികാം അല്ലെ..."ദീപക്കിന്റെ അച്ഛൻ ചോദിച്ചതും എല്ലവരും അതിനെ അനുകൂലിച്ചുകൊണ്ട് കൈ അടിച്ചു.. അവർ തിരികെ മടങ്ങാൻ നേരം ദീപക്ക് ആർഷയെ നോക്കി ചിരിക്കാനും മറന്നില്ല. അവർ പോയ ശേഷം എല്ലവരും തിരികെ റൂമിലേക്ക് പോയി... ❤️❤️ രാവിലെ ആരുടെയോ സൗണ്ട് കേട്ടാണ് ദിച്ചി കണ്ണ് തുറന്നത്..... അവൾ ഫോൺ എടുത്തു സമയം നോക്കിയതും 8:00മണി എന്ന് കണ്ടതും അവൾ കബോർഡിൽ നിന്നും ബ്ലു കളർ സാരി എടുത്തു കൊണ്ട് ഫ്രഷ് ആകാൻ കയറി.... ഫ്രഷ് ആയി ഇറങ്ങിയവൾ മുടി അഴിച്ചിട്ട് കുങ്കുമരേഖയിൽ കുറച്ചു കുങ്കുമം ചാർത്തിയവൾ... സാരി എല്ലാം ശെരി ആണെന്ന് ഉറപ്പ് വരുത്തിയവൾ താഴേക്ക് ഓടി.... താഴേക്കു ഓടി ഇറങ്ങുന്നതിനിടയിൽ.... ഏതോ പെൺശബ്‌ദം അവൾ കേട്ടിരുന്നു.... ആരാണെന്ന് അറിയാൻ വേണ്ടിയവൾ അവിടെ നിന്നും ഏന്തി വലിഞ്ഞു നോക്കിയതു അവിടെത്തെ കാഴ്ച കണ്ടവളുടെ ചിരി മാഞ്ഞു മുഖം കോപത്താൽ ജ്വലിച്ചു.... കൈ വരിയിൽ അവളുടെ കൈ മുറുകി...

അദർവിന്റെ തോളിലേക്ക് ചാഞ്ഞു ഇരിക്കുന്ന സാന്ദ്ര അവനും തിരികെ ചിരിച്ചു സംസാരിക്കുന്നത് കണ്ടതും ദേഷ്യം കൊണ്ടവളുടെ മുഖം ചുവന്നു.അവർ തമ്മിൽ എന്തോ സംസാരിക്കുന്നത് കണ്ടതും അവരുടെ അടുത്തേക്ക് ചെന്നവൾ സാന്ദ്രയുടെയും അദർവിന്റെയും ഇടക്ക് കയറി ഇരിന്നു.. സാന്ദ്ര അതിനവളെ ഒന്ന് കൂർപ്പിച്ചു നോക്കി... എന്നാൽ ദിച്ചി അത് ഒന്നു മൈൻഡ് ആക്കിയില്ല... "അയ്യോ ആദിയേട്ട എന്റെ കാലേ "സാന്ദ്ര പെട്ടന്ന് നിലവിളിക്കാൻ തുടങ്ങിയതും അദർവ് ദിച്ചിയെ മാറ്റി അവളുടെ അടുത്തേക്ക് ചെന്നു ഇരിന്നു... "കാലിൻ എന്ത് പറ്റി "അവൻ സംശയത്തോടെ ചോദിച്ചു.... "അത് ഈ ദിച്ചി വന്നു തള്ളിയതാ.... കാൽ ചെന്നു സോഫയുടെ കാലിൽ കൊണ്ടു..."അവൾ കണ്ണുനീർ വരുത്തി കൊണ്ട് പറഞ്ഞതും ദിച്ചി ഒരു നിമിഷം അവളെ ഒന്ന് നോക്കി... "എന്താ ദിച്ചി നിനക്ക് അവൾക്ക് വല്ലതും പറ്റിയിരുന്നെങ്കിലോ "അദർവ് അൽപ്പം ദേഷ്യത്തോടെ ചോദിച്ചു,.,.. എന്നാൽ ദിച്ചിക്ക് ഇതൊക്കെ കേട്ടിട്ട് ദേഷ്യം ആണ് തോന്നുന്നത്... അദർവ് സാന്ദ്രയുടെ അടുത്ത് ചെന്നു ഇരിന്നു... 'രണ്ട് പേരും ഒട്ടി ഒട്ടി ഇരിക്കുന്ന കണ്ടാൽ തോന്നും ഇവിടെ ഇരിക്കാൻ സ്ഥലം ഇല്ലെന്ന്'..

അതും പറഞ്ഞവൾ എഴുന്നേറ്റത്തും... സാന്ദ്ര ഒന്ന് കൂടെ അവനോട് ഒട്ടി ഇരിന്നു.... "ഇതിനെ കാട്ടി അയാളെ മടിയിൽ കയറി ഇരിക്ക്..." അവൾ ദേഷ്യം സഹിക്ക വയ്യാതെ പറഞ്ഞു കൊണ്ട് റൂമിലേക്ക് പോകാൻ നിന്നതും കണ്ടു തങ്ങളെ വീക്ഷിക്കുന്ന ആർഷയെ.... അവൾ അത് ശ്രെദ്ധിക്കാതെ റൂമിലേക്ക് കയറി... സാന്ദ്രയെ കാണുംതോറും ആർഷയ്ക്കും ദേഷ്യം വരാൻ തുടങ്ങി. 💞 സമയം ഒരുപാട് ആയിട്ടും ദിച്ചിയെ കാണാതെ അദർവ് റൂമിലേക്ക് കയറി. അവനെ കണ്ടതും അവൾ തിരഞ്ഞു ഇരിന്നു.... അവൻ റൂമിൽ എന്തോ തിരയാൻ തുടങ്ങി... ദിച്ചി എന്നൽ നോ മൈൻഡ്. കുട്ടിക്ക് വിഷമം ഉണ്ടേ 🤕 അദർവ് കൈയിൽ കുറെ അധികം ഡയറി മിൽക്കുമായി അവളുടെ അടുക്കൽ വന്നു ഇരിന്നു കൊണ്ട് അവൻ അത് അവൾക്കായി നീട്ടി... അവൾ അവനെ കൂർപ്പിച്ചു നോക്കി അവന്റെ കൈയിൽ നിന്നും അത് വാങ്ങി... ദിച്ചി എന്ത് വേണ്ടന്ന് പറഞ്ഞാലും ഡയറി മിൽക്ക് മാത്രം സ്വീകരിക്കാതെ ഇരിക്കില്ല എന്ന് അവന് നന്നായി അറിയാം.........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...