തിങ്കളാം അല്ലി💖: ഭാഗം 3

 

രചന: SHOBIKA

"Super name ഏട്ടത്തി" "നീ എന്തിനാ എന്നെ വെറുതെ വെറുതെ ഏട്ടത്തി എന്ന് വിളിക്കുന്നത്.കണ്ടിട്ട് നീ എന്നെക്കാളും മൂത്തതാണ് എന്ന് തോന്നുന്നു.എന്നെ അങ്ങനെ വിളിക്കേണ്ട.call me തിങ്കൾ.okk" അഭിയെ ഒന്ന് കണ്ണൂരിട്ടികണിച്ചുകൊണ്ട് പറഞ്ഞു. "എന്നെക്കാളും മൂത്താലും ഇല്ലേലും സ്ഥാനം കൊണ്ട് ur my ഏട്ടത്തി. എന്റെ ഏട്ടൻ കെട്ടിയ പെണ്ണ്.so i will call u ഏട്ടത്തി itself" അഭി ഒന്ന് കണ്ണിറുക്കി കൊണ്ട് പറഞ്ഞു. 'ഇവനെ കൊണ്ട് . ആദ്യം ഇവിടുന്ന് പോവും നോക്ക് തിങ്കളെ.നിന്റെ കൃതി നിന്നെ കാണാതെ അവിടെ വിഷമിച്ചിരിക്കുന്നുണ്ടാവും.so എങ്ങനെയെങ്കിലും ഇവിടുന്ന് പോവാൻ നോക്ക്.' അതും ആലോചിച്ചു അവൾ നഖം കടിച്ചോണ്ട് നിന്നു. "എന്താ ആലോജികുന്നേ ഏട്ടത്തി" അവൾ നഖം കടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ട് അഭി ചോദിച്ചു. "ഞാനെ ഇവിടുന്ന് എങ്ങനെ പോവും എന്നാലോജിച്ചതാ" പറഞ്ഞ് കഴിഞ്ഞിട്ടാ എന്താ പറഞ്ഞേ നോക്കിയേ.പിന്നെ അവനെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു. "ഒരു രക്ഷയുമില്ല ഏട്ടത്തി.ആ കടുവ അപ്പുരത്തിരുന്നു പുക ഊതി കളിച്ചോണ്ടിരിക്കുന്നുണ്ട്" അവൻ ഒന്ന് ചിരിച്ചികൊണ്ട് പറഞ്ഞു. "എന്തിനാ കടുവ എന്ന് വിളികുന്നേ" "പിന്നെ അതിന്റെ സ്വഭാവം വെച്ച് കടുവ എന്നല്ലേ.പേരിടുവാ"

"അല്ലല്ലോ കാലൻ എന്നല്ലേ വേണ്ടേ.എന്റെ കഴുത്തിൽ കൊലക്കയർ മുറിക്കിയ കാലൻ" അവൾ പല്ലുകടിച്ചോണ്ട് പറഞ്ഞു. "നല്ല ദേഷ്യമുണ്ടല്ലേ" "പിന്നെ ഇല്ലാതിരിക്കോ.മാസങ്ങൾക്ക് ശേഷം ആണ് അമ്പലത്തിലോട്ട് ഒന്നിറങ്ങിയെ.അത് ഇങ്ങനെ ആവും വിചാരിച്ചില്ല" "അതെന്താ" അഭി സംശയത്തോടെ ചോദിച്ചു. "അത് നീ അറിയേണ്ട കാര്യമല്ല" "ഓഹ് അറിയണ്ടേൽ അറിയണ്ടാ." "നീ എനിക്കൊരു ഹെല്പ് ചെയ്യോ.അമ്പലത്തിന്റവിടെ എന്റെ സ്കൂട്ടി ഇരിപ്പുണ്ട് അതൊന്ന് എടുത്തോണ്ട് വരുവോ.എന്റെ ഫോണും എല്ലാം അതിനകത്താ. pls" അവളപേക്ഷാ രൂപേണ പറഞ്ഞു. "മ്മ്. എന്തായാലും എന്റെ ഏട്ടത്തി ആദ്യമായി ആവശ്യപ്പെടുന്ന കാര്യമല്ലേ.ഞാൻ എടുത്തോണ്ട് വരാം." അതും പറഞ്ഞ് അഭി തിങ്കളിന്റെ സ്കൂട്ടി എടുക്കാനായി പോയി.അവൻ പോയതും ആക്കുൻറെ അമ്മ വന്നു. "മോളെ ദേ വേണേൽ ഈ ഡ്രസ് ഒക്കെ മാറിക്കോ" അതും പറഞ്ഞ് 'അമ്മ അവൾക്കൊരു ചുരിദാർ എടുത്ത് കൊടുത്തു. "എനിക്കിതൊന്നും വേണ്ടമ്മേ. അങ്ങനെ വിളിക്കാലോലെ." "പിന്നെന്താ മോളെ അങ്ങനെ തന്നെ വിളിചാമതി." അവൾടെ തലയിൽ ഒന്ന് തഴുകി കൊണ്ട് 'അമ്മ പറഞ്ഞു. " ഞാനിവിടെ ഇത്രയും നേരം നിന്നത് തന്നെ അമ്മ ഇവിടെ നിക്കാൻ പറഞ്ഞതുകൊണ്ടാ.നേരത്തെ 'അമ്മ അങ്ങനെ ഒക്കെ പറഞ്ഞപ്പോ എന്റെ അമ്മയാണ് എന്ന് തോന്നിപ്പോയി. അതുകൊണ്ട് മാത്ര നിന്നേ. പക്ഷെ എനിക്കിപ്പോ പോയേ പറ്റു.

എനിക്ക് വേണ്ടി കാത്തിരിക്കുന്ന ഒരാൾ വീട്ടിലുണ്ട്.ആളെ വിട്ട് എനിക്കെങ്ങോട്ടും പോവാൻ പറ്റില്ല.അതോണ്ട് എനിക്ക് പോയേ പറ്റു. അമ്മക്കൊന്നും തോന്നരുത്." "എന്തൊക്കെയാ മോളെ പറയുന്നേ പോവാനോ.ദേ നോക്കിയേ ഹരിയേട്ടാ,മോൾക്ക് പോവണം എന്ന്" അമ്മ കണ്ണ് നിറച്ചുകൊണ്ട് അങ്ങോട്ട് വന്ന അക്കുവിന്റെ അച്ഛനോട് പറഞ്ഞു. "അവള് പോയ്ക്കോട്ടെ ഉഷേ. നമ്മുക്ക് അവളെ പിടിച്ചു വെക്കാൻ ഒരു അധികാരവുമില്ല.എല്ലാം വിധിയാണ്.നമ്മടെ മോൻ കാരണം ആ കുട്ടിക്ക് വിഷമായിട്ടുണ്ടാവും.ഞങ്ങടെ മോൻ ചെയ്ത തെറ്റിന് മോളോട് ഞാൻ ക്ഷേമ ചോദിക്കുന്നു" അച്ഛൻ കൈകൂപ്പികൊണ്ട് പറഞ്ഞു. "ഏയ് അതിന്റെ ഒന്നും ആവശ്യമില്ല.മകൻ ചെയ്ത തെറ്റിന് നിങ്ങളെന്ത് പിഴച്ചു. പിന്നെ ആകെ ഞാനും അയാളും തമ്മിൽ ഈ താലി ചരടിന്റെ ബന്ധം മാത്രേ ഉള്ളു.താലിടെ പവിത്രതയും പരിശുദ്ധിയുമെല്ലാം എനിക്കറിയാം.പക്ഷെ ഞാൻ ഇതിനർഹ അല്ലാ. അമ്മേടെ മകന് എന്നേക്കാൾ നല്ലൊരു പെണ്കുട്ടിയെ കിട്ടും.എന്ന ഞാൻ പോട്ടെ" അത്രേ പറഞ്ഞുകൊണ്ട് അവൾ പോവാനിറങ്ങി. അവൾ പറയുന്നതെല്ലാം കേട്ട് ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി അവൻ അപ്പുറത്തുണ്ടായിരുന്നു.അവരാരും അവനെ കണ്ടിരുന്നില്ല.ഒരു കാറ്റുപോലെ വന്നവൻ പോകാനായി നിന്നവളുടെ കയ്യും പിടിച്ചു വലിച്ചോണ്ട് പുറത്തൊട്ടിറങ്ങി. "ഹേയ് എന്റെ കൈ വിട്" അവന്റെ പിടിയിൽ അവൾടെ കൈകൾ വേദനിക്കുന്നുണ്ടായിരുന്നു.അവളെ വിടാൻ പറഞ്ഞ് അവൾ.കുതറി മാറുന്നുണ്ടായിരുന്നു.

അച്ഛനും അമ്മയും വിടാൻ പറഞ്ഞ് പുറകെ വന്നു.അപ്പോഴാണ് അവൾടെ സ്കൂട്ടിയുമായി അഭി വന്നത്. ആ കാഴ്ച്ച കണ്ട് അവനും വിടാൻ പറയുന്നുണ്ട്. അവളെ വലിച്ചുകൊണ്ട് വന്ന് അവൻ കാറിലേക്ക് വലിച്ചിട്ട് ഡോർ അടച്ചു.എന്നിട്ടവൻ ഡ്രൈവിങ് സീറ്റിലേക്ക് കയറി ഇരുന്നു. "അഭി നീ അമ്മയെയും അച്ഛനെയും കൊണ്ട് ന്റെ കാറിനെ ഫോളോ ചെയ്യതുവാ" അവൻ അതും പറഞ്ഞ് കറെടുത്ത് പോയി. അക്കുവിന്റെ പ്രവർത്തികാരണം ബന്ധുക്കളെല്ലാം നേരത്തെ പോയിരുന്നു.ഇപ്പൊ അവിടെ അവര് മാത്രമേ ഉണ്ടായിരുന്നുള്ളു.അഭിയും അമ്മയും അച്ചനും വേഗം തന്നെ വേറൊരു കാറിൽ കേറി അവന്റെ കാറിനെ പിന്തുടർന്നു പോയി. "എങ്ങോട്ടാണ് എന്നെ കൊണ്ടുപോവുന്നു" തിങ്കൾ ദേഷ്യത്തോടെ ചോദിച്ചു. അവനൊന്നും പറഞ്ഞില്ല. "മര്യാദക്ക് പറയുന്നുണ്ടോ എന്നെ എങ്ങോട്ടാ കൊണ്ടുപോവുന്നെ എന്ന്. എനിക്ക് വീട്ടിൽ പോവേണ്ടതാ.എന്റെ കൃതി അവിടെ എന്നെയും കാത്തിരിപ്പുണ്ടാവും" അവൾ അവനു നേരെ പൊട്ടിത്തെറിച്ചു. "എന്തായാലും കൊല്ലാനല്ല." അത്രമാത്രം പറഞ്ഞവൻ ഡ്രൈവിങ്ങിൽ concentrate ചെയ്തു. "ഇതിലും നല്ലത് അതായിരുന്നു" "എന്ത്" സംശയത്തോടെ അവൻ ചോദിച്ചു. "കൊല്ലുന്നത്. എന്നെ അങ്ങു കൊന്ന് തരുവോ.ഇതിനും നല്ലത് അതാണ്"

അതിനവൻ ഒന്നും തന്നെ മിണ്ടിയില്ല.അവന്റെ കാർ നേരെ വിവാഹ രജിസ്റ്റർ ഓഫീസിന്റെ മുന്നിൽ പോയി നിന്നു. അത് കണ്ടതും അവളൊന്ന് ഞെട്ടി. "ഇതെന്താ ഇവിടെ" "അതൊന്നും നീ അറിയേണ്ട" അതും പറഞ് അവൻ അവളെയും കൊണ്ട് അതിനകത്തേക്ക് കയറി.പിന്നിൽ തന്നെ അച്ഛനും അമ്മയുമൊക്കെ വന്നു.അവരും ഒന്ന് ഞെട്ടിയിട്ടുണ്ട്. അവിടെ ചെന്ന് അവൻ റെജിസ്ട്രാറിനെ ഭീഷണി പെടുത്തി. "എവിടെയാ ഒപ്പ് വെക്കണ്ടേ" "ദേ ഇവിടെ വരന്റെ പേരും അഡ്രസ്സും ഒപ്പും." അയാൾ കാണിച്ചുകൊടുത്ത സ്ഥലത്തു അവനോപ്പിട്ടു. "ഇവിടെ വധുവിന്റെ പേരും അഡ്രസ്സും ഒപ്പും" അയാൾ പറഞ്ഞതും തിങ്കൾ കയ്യും കെട്ടി നിന്നു. അവൾടെ ആ നിൽപ്കണ്ട് അവൻ തന്നെ അവൾടെ പേരും അഡ്രെസ്സും എഴുതി. "അല്ലിത്തിങ്കൾ" വധുവിന്റെ കോളത്തിലെഴുതിയാ അവൾടെ പേരും അഡ്രെസ്സും കണ്ട് അവൾ ഞെട്ടിപിടഞ് അവനെ നോക്കി.അത് കണ്ടിട്ട് അഭിയുടെയും അച്ഛന്റെയും അമ്മയുടെയുമൊക്കെ കിളി പോയിട്ടുണ്ട്. "എന്ത് നോക്കി നില്കുവാടി ഒപ്പിട്" അവൻ അവളെ നോക്കി പേടിപ്പിച്ചു കൊണ്ട് പറഞ്ഞു. അവൾ ഒപ്പിടാത്തത്‌ കണ്ടതും.അവിടെ ഇണ്ടായിരുന്ന സീലിൽ അവൾടെ തള്ള വിരൽ പിടിച്ചു മുക്കി വധുവിന്റെ സ്ഥലത്തായി പതിച്ചു.

അച്ഛനെയും അമ്മയെയും അഭിയെയും പിന്നെ ആ റെജിസ്ട്രാറിനെയും കൊണ്ട് സാക്ഷി ഒപ്പിടാൻ പറഞ്ഞു.അവനെ പേടിച്ച് വേറെ നിവർത്തി ഇല്ലാത്തൊണ്ട് അവര് ഒപ്പിട്ടു. അവളേയും കൊണ്ട് അവൻ തിരിച് അവരുടെ വീട്ടിലേക്ക് തന്നെ വന്നു. "ഇനി നീ പൊയ്ക്കോ. എവിടേക്ക് വേണേലും. പക്ഷേ ദേ കഴുത്തിൽ എന്റെ ഈ താലിയും ഈ സിന്ദൂരവും പിന്നെ അങ്കിതിന്റെ ഭാര്യ എന്ന ലേബലും എന്നും ഉണ്ടായിരിക്കണം.എന്നും ഉണ്ടാവും" അതും പറഞ്ഞ് അവൻ ഉള്ളിലേക്ക് കയറിപ്പോയി. അവൾ എന്താ വേണ്ടേ എന്നറിയാതെ നിന്നു. അവന്റെ പ്രവർത്തിയിൽ അവൾടെ ദേഷ്യം ഇതുവരെ തീർന്നിരുന്നില്ല.പക്ഷെ അപ്പൊഴും അവളാലോചിച്ചിരുന്നത് അവൾടെ പേരും അഡ്രെസ്സും എങ്ങനെ കിട്ടി എന്നതായിരുന്നു.പിന്നെആരെയും നോക്കാതെ അവൾടെ സ്കൂട്ടിയുമെടുത്ത് അവളവിടെ നിന്നിറങ്ങി.അച്ചനും അമ്മയും അഭിയുമൊക്കെ അവളോട് പോവേണ്ട എന്ന് പറയുന്നുണ്ടായിരുന്നു.എന്നാൽ അതൊന്നും അവൾടെ ചെവിയിൽ മുഴങ്ങിയിരുന്നില്ല. ഇതെല്ലാം കണ്ട് അക്കു അവന്റെ റൂമിലെ ബാൽക്കണിയിൽ ഉണ്ടായിരുന്നു. 

അവളുടെ വണ്ടി നേരെ rose villa എന്നെഴുതിയാ വില്ലയിലേക്ക് കയറി.വണ്ടി പാർക്ക് ചെയ്ത് ചുറ്റുമൊന്നും നോക്കാതെ നേരെ 12b എന്നെഴുതിയാ ഫ്ലാറ്റിലേക്ക് കയറി. ഫ്ലാറ്റിലോട്ട് കയറിയതും ആരെയും നോക്കാതെ ഒരു റൂമിൽ കയറി വാതിലടച്ചു. ഇത് കണ്ടുകൊണ്ടാണ് കൃതി അങ്ങോട്ട് വന്നത്.അവളൂടെ ആ പ്രവർത്തിയിൽ എന്തോ ഒരു പന്തികേട് തോന്നിയതും കൃതി പോയി അവൾടെ വാതിലിൽ കോട്ടാൻ തുടങ്ങി "എന്താ" കൃതിയുടെ വാതിലിലുള്ള കൊട്ട് കൂടിയതും വാതിൽ തുറന്നു കൊണ്ട് അവളലറി. അവളുടെ സിന്ദൂരരേഖയിലെ ചുവപ്പും കഴുത്തിലെ താലിയും കണ്ട് കൃതി ഞെട്ടി.....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...