തിങ്കളാം അല്ലി💖: ഭാഗം 34

 

രചന: SHOBIKA

അന്നവളെ രക്ഷിച്ചത് ഒരു മാലാഖയായിരുന്നു.ഒരു സുഹൃത്തായി, അമ്മയായി, സഹോദരിയായി അവളെ സംരക്ഷിച്ചതും ജീവിതത്തിലേക്ക് അവളെ തിരിച്ചു കൊണ്ടുവരാൻ കൈപിടിച്ചുയർത്തിയത് അവളായിരുന്നു കൃതിക എന്ന അല്ലിയുടെ ചെമ്പരത്തിപ്പൂവ്..... അവിടുന്ന് എനിക്ക് ബോധം വരാൻ ആഴ്ച്ചകളെടുത്തു.ബോധം വന്നിട്ടും എന്റെ മനോനില തന്നെ തെറ്റിയിരുന്നു. എന്നിട്ടും ഒരു കുറവും വരുത്താതെ അവളെന്നെ നോക്കി.പതിയെ പതിയെ ജീവിതത്തിലോട്ട് വന്നു.പക്ഷെ ഞാൻ ആത്മഹത്യക്ക് ശ്രേമിച്ചു.കുറെ കൗണ്സിലിങ് ഒക്കെ കൊണ്ടാണ് ഒക്കെ ആയത്.കൃതിയോട് ഞാൻ എന്റെ ജീവിതത്തിൽ സംഭവിച്ചതൊക്കെ പറഞ്ഞിട്ടുണ്ട്.ആരോരുമില്ലാതിരുന്ന അവളെന്നെ സ്വന്തമായിട്ടാങ്ങോട്ട് ഏറ്റെടുത്തു.അവൾ മാത്രേ എനിക്കുള്ളൂ.അവളാണ് എന്നെ മാറ്റിയെടുത്തെ. എന്നോട് ഇങ്ങനെ ഒക്കെ ചെയ്ത അവരോട് പകയായി മാറി. അവരെന്നെ കൊല്ലാൻ തന്നെ തീരുമാനിച്ചു.ആരോടും പറയാതെ അവരെ കൊല്ലാനായി പോയി.പക്ഷേ അയാളവിടെ ഉണ്ടായിരുന്നില്ല.വിദേശ ടൂറിലാത്രേ.പിന്നീട് അയാളുടെ വരവിനായുള്ള കാത്തിരിപ്പിയിലായിരുന്നു.

ആ മഹേന്ദ്രനുള്ള പണി ഒരു അക്‌സിഡന്റ വഴി കൊടുത്താതാണ്. അയാൾ അങ്ങനെ ഒന്നും ചാവേണ്ടതല്ല ഇനി അനുഭവിക്കാൻ ഉള്ളതോണ്ടു ഇപ്പോഴും ജീവനോട് ഇരിക്കുന്നെ.ഇപ്പൊ എനിക്കാകെ ഒരേയൊരു ലക്ഷ്യമേയുള്ളൂ.അവരെ കൊല്ലണം" അതു പറയുമ്പോൾ അവളുടെ കണ്ണുകളിൽ പകയാളി കത്തുന്നുണ്ടായിരുന്നു.അവരെ കൊല്ലാനുള്ള അഗ്നി. "ആ ഒരു ലക്ഷ്യത്തിനിടക്ക് ഞാൻ കിച്ചേട്ടനെ മറന്നുപോയിരുന്നു.അല്ല മനഃപൂർവം മറവിക്കു വിട്ടുകൊടുത്തു.ഒരിക്കലും കിച്ചേട്ടന് ചേർന്ന പെണ്ണല്ലാ ഞാൻ.കല്യാണം കുട്ടികൾ, അങ്ങനെ ഒരു ജീവിതം ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല.അങ്ങനെയൊക്കെ ഇരിക്കുമ്പോഴാണ് ഏതോ ഒരു സാഹചര്യത്തിൽ കിച്ചേട്ടന് എന്നെ കെട്ടേണ്ടി വന്നേ.കിച്ചേട്ടന് പേടിക്കണ്ട.ഞാൻ തന്നെ ഒഴിഞ്ഞു പോയ്കൊളാം." അത്രേം പറഞ്ഞ് അല്ലി ബാൽക്കണിയിലേക്കോടി. കേട്ടത്തിന്റെ ഞെട്ടൽ വിട്ടുമാറാതെ നിക്കുവാണ് അക്കു അപ്പോൾ. അവന്റെ കണ്ണിൽ അവളനുഭവിച്ചവേദനയായിരുന്നു ആ നിമിഷം.

തനിക്കൊന്നും ഒന്നും തന്നെ സംഭവിച്ചിട്ടില്ല. അവളുടെ അവസ്ഥയോർത്തു അവന്റെ ഹൃദയം വിങ്ങി. അസിന്റെ കണ്ണുകളിൽ അഗ്നി എരിയാൻ തുടങ്ങി.തന്റെ പെണ്ണിനോട് ഇത്രയും ക്രൂരത കാണിച്ച ആ നീച്ചന്മാരെ കൊല്ലാനുള്ള ദേഷ്യം ആ നിമിഷം അവനിലൂടെ കടന്നു പോയി. അപ്പോഴാണ് അവന് അല്ലിടെ കാര്യം ഓർത്തെ. ചുറ്റും നോക്കിയപ്പോൾ അവളെ കണ്ടില്ല.ബാൽക്കണിയിലേക്ക് പോയി നോക്കിയപ്പോഴാണ് കണ്ടേ പുറത്തോട്ട് നോക്കി കണ്ണീർ വാർക്കുന്ന അല്ലിയെ. അവൻ പോയി അവളുടെ തോളിൽ കേ വെച്ചു.ആ നിമിഷം ഒന്നും ഓർക്കാതെ അവളവനെ കെട്ടിപിടിച്ചു കരഞ്ഞു.പഴയതെല്ലാം ഓർത്തോപ്പോൾ അവളാവേദനയിലൂടെ കടന്നു പോയിരുന്നു.അതറിഞ്ഞെന്നപ്പോൽ അവനവളുടെ തലയിൽ തലോടികൊണ്ടിരുന്നു. 💐💐💐💐💐💐💐💐💐💐💐💐💐💐 ഇതേ സമയം അല്ലിക്ക് എങ്ങനെയുണ്ടെന്ന് അറിയാൻ വന്നതായിരുന്നു കൃതിയും ഭൂമിയും.അപ്പോഴാണ് അവളുടെ അലർച്ച കേട്ടെ.

അത് കേട്ടതും അവര് അകത്തേക്ക് കെറാതെ പുറത്തു തന്നെ നിന്നു.ഈ സമയം തന്നെ പുറത്തിറങ്ങിയ അപ്പുവും അഭിയും അവരെ കണ്ട് കാര്യമറിയാൻ അവരുടെ അടുത്തേക്ക് ചെന്ന് അപ്പോഴാണ് അവരും അകത്ത് നിന്നും അവര് പറയുന്നത് കേട്ടത്. അപ്പുവിലും അഭിയിലും ഭൂമിയിലും ഞെട്ടലായിരുന്നേൽ,കൃതിയിൽ അവളെല്ലാം അവനോട് പറഞ്ഞല്ലോ എന്നതിൽ ആശ്വാസവും ഒപ്പം അവളനുഭവിച്ചത് ഓർത്തുള്ള സങ്കടവുമായിരുന്നു. കൃതി പിന്നെ അവിടെ നിക്കാതെ നേരെ ബാൽകണിയിലേക്ക് പോയി നിന്നു.ഞെട്ടലിന്ന് നിന്നു മുക്തിയായതും അവരും അവളുടെ അടുത്തേക്ക് പോയി. "ഞങ്ങൾ കെട്ടതൊക്കെ സത്യമാണോ" ഭൂമി കൃതിയുടെ കയ്യിൽ പിടിച്ചു ചോദിച്ചു. "മ്മ്" ഒരു മൂളൽ മാത്രമായിരുന്നു അവളിൽ ഉണ്ടായിരുന്നത്. എന്തൊക്കെയോ ചോദിക്കണം എന്ന് അവർക്ക് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഒന്നും തന്നെ ചോദിച്ചില്ല. അവളുടെ അവസ്ഥ കണ്ടിരുന്ന കൃതിയുടെ മനസ്സും ആ നിമിഷം ഒട്ടും ശെരിയലായിരുന്നു.

അതവളുടെ മുഖം തന്നെ വിളിച്ചോതുന്നുണ്ട്. "നിങ്ങൾക്ക് എന്തൊക്കയോ ചോദിക്കാൻ ഉണ്ടെന്നറിയാം. അക്കു ഏട്ടൻ കൂടെ വരട്ടെ എന്നിട്ട് പറയാം." കുറേ കഴിഞ്ഞതും അക്കു വന്നു.അത് കണ്ട് ബാക്കിയുള്ളവർ അത്ഭുദത്തോടെ അവളെ നോക്കി. 💐💐💐💐💐💐💐💐💐💐💐💐💐💐 അല്ലിടെ അവസ്ഥയോർത്തു എനിക്കൊരു സമദാനവുമുണ്ടായിരുന്നില്ല. എന്റെ പെണ്ണ് ഇത്ര മാത്രം അനുഭവിച്ചിട്ടുണ്ടെന്ന എനിക്കറിയില്ലായിരുന്നു. എന്തൊക്കെയാണെങ്കിലും ഞാനെന്റെ പെണ്ണിനെ ഉപേക്ഷിക്കില്ല. അവള്Dഈ കരച്ചിൽ തെങ്ങലിലേക്ക്‌ വഴിമാറിയിരുന്നു. പിന്നെ എന്തോ ഓർത്ത് പെട്ടന്നവൾ എന്നിൽ നിന്നകന്നു. "സോറി.ഞാനറിയാതെ.എനിക്കറിയാം ഇപ്പൊ കിച്ചേട്ടന് എന്നെ ഇഷ്ടമാവില്ല എന്ന്. ഒരു പെണ്ണിനെ വേണ്ട പരിശുദ്ധിയൊന്നും എനിക്കിപ്പോ ഇല്ല.അതുകൊണ്ട് ഇഷ്‍ടവും പോയിട്ടുണ്ടാവും." ഇവളിത് പറഞ്ഞേങ്ങോട്ടാ പോണേ. "നീയിത് എന്തറിഞ്ഞിട്ടാ പറയണേ.ഞാൻ നിന്റെ മനസ്സ് കണ്ട സ്നേഹിച്ചേ. അല്ലാതെ നിന്റെ ശരീരം കണ്ടല്ലാ.നിന്റെ മനസ്സിന്നും പരിശുദ്ധിയോടെ എനിക്ക് വേണ്ടി നീ കാത്തു സൂക്ഷിച്ചിട്ടുണ്ടെന്ന്.

ഒരു ചളി നിന്റെ മേലെ ആയി അത് കഴുകി കളഞ്ഞപ്പോ പോയി.അത്രയേ ഞാൻ കാണുന്നുള്ളൂ.പക്ഷെ ആ ചളിയാക്കിയവന്മാരെ ഞാൻ വെറുതെ വിടില്ല.നിന്റെ കൂടെ എന്തിനും ഏതിനും ഞാനുണ്ടാവും.ഇനി അത് മരണമാണേലും എന്തിനായാലും.ഇനി നിനക്ക് എന്നെ വിട്ട് പോവാനാണ് ഉദേശമെങ്കിൽ പിന്നെ എന്നെ ജീവനോട് കാണില്ല.നിനകറിയലോ ഞാൻ പറഞ്ഞത് പറഞ്ഞപോലെ ചെയ്യുമെന്ന്." അവനവളെ നോക്കി ഗൗരവത്തോടെ പറഞ്ഞു.ഇല്ലേൽ അവൾ പലതും പറഞ്ഞ് അവിടുന്ന് അവന്റെ ജീവിതത്തിൽ നിന്നും തന്നെ ഒഴിഞ്ഞു പോവാൻ നോക്കുമെന്ന് അവനറിയാം. "ഇതിനുമാത്രം എന്നെ സ്നേഹിക്കാൻ എന്താ ഉള്ളെ"

അതും പറഞ്ഞ് കരഞ്ഞുകൊണ്ടവൾ അവന്റെ നെഞ്ചിലോട്ട് ചാഞ്ഞു. "നീയെന്റെ ജീവനല്ലേ.ആ നീയിലേൽ ഞാൻ മരിച്ചു പോവും" അവളെ മുറുകെ പിടിച്ചോണ്ട് അവൻ പറഞ്ഞു. കരച്ചിൽ പതിയെ തേങ്ങലിലേക്കത്തി.പിന്നീട് ശബ്‌ദം ഒന്നും കേൾക്കാതായപ്പോൾ അസിൻ നോക്കിയതും കണ്ടത് അസിനെ പിടിച്ച് അവളുറങ്ങുന്നതാണ്.വയ്യാതിരുന്നെന്റെ ക്ഷീണവും പിന്നെ കരഞ്ഞതിന്റെ ക്ഷീണവും കൊണ്ടൊക്കെയാണ് അവൾ പെട്ടന്നുറങ്ങിയെ.അത് മനസിലയെന്നപോലെ അവൻ അവളെ എടുത്തു കൊണ്ടുപോയി ബെഡിൽ കിടത്തി.പുതപ്പും പുതപ്പിച്ചിട്ട്. എന്തൊക്കയോ തീരുമാനിച്ചുറപ്പിച്ചവൻ പുറത്തൊട്ടിറങ്ങി.അപ്പോഴാൻ പുറത്തു നിക്കുന്ന അവരെ അവൻ കണ്ടത്.നേരെ അങ്ങോട്ട് പോയി........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...