തിങ്കളാം അല്ലി💖: ഭാഗം 9

 

രചന: SHOBIKA

രണ്ടും കൂടെ ഇരുന്നും കിടന്നും നടന്നും ഒക്കെ ജോലി ചെയ്യുന്നുണ്ട്.ഓരോ ഫൈലും അങ്ങോട്ടും ഇങ്ങോട്ടും നോക്കി സമയം പോയതറിഞ്ഞില്ല രണ്ടും.വൈകുന്നേരം ഓഫീസ് ടൈം കഴിയുന്ന വരെ രണ്ടും കൂടെ ഇരുന്ന് വർക്ക് ചെയ്തു.രണ്ടാളും വർക്കിൽ പെര്ഫെക്ട് ആയതുകൊണ്ട് ചുറ്റുമുള്ളത് ഒന്നും അറിഞ്ഞില്ല എന്ന് മാത്രം. "എന്താണ് രണ്ടാൾക്കും പോവാനുള്ള ഉദേശമൊന്നുമില്ലേ" അതും ചോദിച്ചോണ്ട് ആരവ് അങ്ങോട്ട് വന്നു. ആരുടെയോ ശബ്‌ദം കേട്ട് തലയുയർത്തി നോക്കിയപ്പോഴാണ് അവർ അവനെ കണ്ടത്. അല്ലി അവനെ മനസ്സിലാവാതെ ആരാണെന്ന് രീതിയിൽ നോക്കി.കൃതി പിന്നെ അവനെ കണ്ടത് കൊണ്ട് ഞെട്ടലൊന്നും ഉണ്ടായിരുന്നില്ല. "എന്ത് ചെയ്യാനാ ആ പരട്ട എംഡി പണി തന്നു അത് ചെയ്തോണ്ട് നിന്നതിനാൽ ടൈം പോയതറിഞ്ഞില്ല" അക്കുനേ നന്നായി ഒന്ന് സ്മരിച്ചുകൊണ്ട് അല്ലി പറഞ്ഞു. "ഓഹോ,എന്നിട്ട് ചെയ്ത് കഴിഞ്ഞില്ലേ" ഒരു കുസൃതി ചിരിയോടെ അവൻ ചോദിച്ചു. "ആ കഴിയാറായി" കയ്യും കാലുമൊക്കെ ഒന്ന് നേരെ ആക്കികൊണ്ട് കൃതി പറഞ്ഞു "അതേ ആ കാലൻ പോയോ" അക്കുന്റെ ക്യാബിനിലേക്ക് എത്തി നോക്കിക്കൊണ്ട് അല്ലി പറഞ്ഞു. "കാലനോ, അത് കൊള്ളാല്ലോ.സ്വന്തം ഭർത്താവിനെ ഒക്കെ കാലൻ എന്നാണോ നിങ്ങടെ നാട്ടിൽ വിളിക്കാ" ആരവ് ചുണ്ടിൽ വിരിഞ്ഞ ചിരി ഗൗരവത്തിന്റെ മുഖമൂടിയാൽ മറച്ചു കൊണ്ട് പറഞ്ഞു.

'ഹേ, ഇയാൾക്ക് എങ്ങനെ അറിയാം...omg ഇനി ഇയാൾ അയാളുടെ ആരേലും ആയിരിക്കോ.പെട്ടല്ലോ ഭഗവാനെ' അല്ലി ഒന്ന് ആത്മഗതം പറഞ്ഞതാ. "അത് സാറിന് എങ്ങനെ അറിയാം" കൃതിയാണ് ചോദിച്ചേ. അല്ലി അതിനുത്തരം കേൾക്കാനായി ചെവി കൂർപ്പിച്ചു. "അതൊക്കെ അറിയാം." അവനൊരു ചിരിയോടെ പറഞ്ഞു. 'ഇയാൾക്ക് ഒന്ന് പറഞ്ഞാലെന്താ,ഭൂമി ഇടിഞ്ഞു വീഴ്തോന്നുല്ലാ' മൈൻഡ് voice ആണ്.ഉറക്കെ പറഞ്ഞ് പണി വാങ്ങിക്കാൻ വയ്യാതോണ്ടേ. "അതേ സാറേ ഇവൾ പറഞ്ഞതൊന്നും ഇവളുടെ കെട്ടിയോനോട് പറയല്ലേ" കൃതി ഒന്ന് ചിരിച്ചുകാണിച്ചു കൊണ്ട് പറഞ്ഞു. "Wait ഒരു കാര്യം ചോദിക്കട്ടെ, ഇയാള്," "ഞാൻ ആരവ് ,HR head ആണ്" "Oh i see, ഇതാണോ നീ രാവിലെ പറഞ്ഞയാൾ" അല്ലി കൃതിയോട് ചോദിച്ചതും അവൾ തലയാട്ടി കാണിച്ചു. "അതേലോ ഞങ്ങൾ രാവിലെ പരിജയപ്പെട്ടു ലെ കൃതി" "അഹ് പെട്ടു പെട്ടു" കൃതി ഒരു ചിരിയോടെ പറഞ്ഞു. "എന്ന ടൈം ആയില്ലേ നിങ്ങൾ വിട്ടോ ഞാൻ അക്കുനോട് പറഞ്ഞോളാം" "അക്കു" കൃതി സംശയത്തോടെ ചോദിച്ചു. "തന്റെ ഫ്രണ്ടിന്റെ കെട്ടിയോൻ തന്നെയാ" ആരവ് ഒരു ചിരിയോടെ പറഞ്ഞു. "എന്ന ഞങ്ങൾ പോവാണ്" കിട്ടിയ അവസരം പാഴാക്കാതെ അല്ലിയും കൃതിയും അവനോട് പറഞ്ഞിട്ട് ഇറങ്ങി. # # # # # #

"ആരവ് സാറിന് നല്ല സ്വഭാവം ലെ കൃതി" തിരിച്ചു വീട്ടിലേക്ക് സ്കൂട്ടി ഓടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അല്ലി പറഞ്ഞു. "അഹ്ടി നല്ല സ്വഭാവം.ഇല്ലേൽ നമ്മൾ പെട്ടു പോയേനെ അവിടെ" "അല്ലെടാ,അയാൾക്ക് എങ്ങനെയാ ആ കാലനെ പരിചയം" കുറച്ചു നേരത്തെ മൗനത്തിന് ശേഷം അല്ലി പറഞ്ഞു. "ഞാനും അതാ ആലോജിക്കുന്നെ," കൃതി അവളുടെ തോളിലേക്ക് തലവെച്ചുകൊണ്ട് പറഞ്ഞു. "നമ്മുക്ക് കണ്ടുപിടിക്കാം എന്തായാലും.ആ കാലനെ പണി കൊടുക്കാൻ ഇങ്ങേര് ഉപകര പെട്ടാലോ" "അതും ശെരിയാ" അങ്ങനെ അതും ഇതുമൊക്കെ പറഞ്ഞ് അവര് വീടിനടുത്ത് എത്താറായി.പെട്ടന്നാണ് അല്ലി സ്‌കൂട്ടീടെ ബ്രേക്ക് പിടിച്ചേ. "എന്താടി,എന്ത് പറ്റി" വണ്ടി നിർത്തിയത് കണ്ട് സംശയത്തോടെ കൃതി ചോദിച്ചു. അല്ലിടെ നോട്ടം മുഴുവൻ ഫ്രണ്ടിലേക്കായിരുന്നു.അല്ലിടെന്ന് ഉത്തരം ഒന്നും ഇല്ലാത്തതിനാൽ കൃതിയും അല്ലി നോക്കുന്നിടത്തേക്ക് നോക്കി. "അവിടെ എന്താടി" "മഹിന്ദ്രൻ" "എന്താ" അവൾ കേട്ടത് ശെരി തന്നെയാണോ എന്ന് ഉറപ്പിക്കാൻ ഒന്നൂടെ ചോദിച്ചു. "അത് അയാളാണ് മഹിന്ദ്രൻ" "അല്ലിപ്പൂവേ" അല്ലിടെ മനസിലേക്ക് ഒരിക്കലും ഓർകരുതെന്ന് ആഗ്രഹിച്ച ഓർമകൾ ഒരു നിമിഷം കൊണ്ട് പൊങ്ങി വന്നു.അത് മനസിലാക്കയെന്നോണം കൃതി അല്ലിയെ ചേർത്തു പിടിച്ചു. "നീ ഇപ്പോഴും അതൊക്കെ ഓർത്തിരിക്കുവാണോടാ. നിനക്ക് അയാളുടെ മുന്നിൽ പോവാനുള്ള ധൈര്യമില്ലെടാ"കൃതി അവളുടെ പുറത്തൊന്ന് തട്ടി കൊണ്ട് പറഞ്ഞു.

"ഇല്ല കൃതി,എന്റെ ധൈര്യത്തിനൊന്നും ഒരു കുറവും സംഭവിച്ചിട്ടില്ല.അയാളുടെ മുന്നിലേക്ക് ഇപ്പൊ പോവാനുള്ള സമയമായിട്ടില്ല.അയാളെ മാത്രം കിട്ടിയത് കൊണ്ട് കാര്യമില്ല.ഇതിനെല്ലാം സൂത്രദാരനായ ഒരാൾ ഇല്ലേ.അയാളെയാണ് എനിക്ക് വേണ്ടത്.എന്നെ വേദനിപ്പിച്ചവരോടുള്ള പ്രതികാരം അത് എനിക്ക് തീർത്തെ മതിയാവൂ. അത് കൊണ്ട് മാത്രം അയാളിപ്പോ രക്ഷപ്പെട്ടു. ഇലേൽ അയാളെ കൊല്ല കൊല ചെയ്ത് കൊന്നേനെ ഞാൻ.അത് ഞാൻ ചെയ്യും പക്ഷെ സമയമായിട്ടില്ല എന്ന് മാത്രം" കണ്ണിൽ അയാളെ ചുട്ടെരിക്കാനുള്ള പകയുമായി അല്ലി പറഞ്ഞു. "നീ പേടിക്കണ്ട ചെമ്പരത്തിപൂവേ,അയാളെ ഇപ്പൊ ഞാനൊന്നും ചെയ്യാൻ പോണില്ല" "അതല്ല ഞാൻ ആലോജിക്കുന്നെ, നമ്മൾ എങ്ങനെ പോവും, അതിലെ പോയാൽ അയാൾ കാണൂല്ലേ.അത് മാത്രല്ല,അയാൾ നിന്നെ കണ്ടാൽ" കൃതി പേടിയോടെ പറഞ്ഞു. "അതിനയാൾ എന്നെ കാണില്ല കൃതി.എന്നെ മാത്രല്ല നിന്നെയും. നമ്മിളിപ്പോ പോവുന്നു" "എവിടേക്ക്"കൃതി സംശയത്തോടെ ചോദിച്ചു.

"അറിയില്ല.എവിടെ എങ്കിലും ഇന്നൊരു ദിവസം മാറി നിന്നെ പറ്റു. അയാളിപ്പോ എന്നെ കാണരുത്.അതിന് വേണ്ടി നമ്മളിവിടെ നിന്ന് മാറുന്നു" "എവിടേക്ക് പോവും നമ്മൾ" "തൽക്കാലം വല്ല ഹോസ്റ്റൽ കിട്ടുവോ നോക്കാം" അത് പറഞ്ഞ അവിടെ നിന്ന് നേരെ വർക്കിങ് womens ഹോസ്റ്റലിലേക്ക് പോയി.പക്ഷെ അവിടെ ഒരു ദിവസത്തേക്ക് നിൽക്കാൻ പറ്റില്ല എന്ന കാരണത്താൽ അവർക്ക് ആ പ്ലാൻ ഉപേക്ഷിക്കേണ്ടി വന്നു. "ഇനി എന്ത് ചെയ്യും" അല്ലി നിരാശയോടെ പറഞ്ഞു. "നമ്മുക്ക് ഒരു കാര്യം ചെയ്താലോ" കൃതി എന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു. "എന്താ" തുടരും. രാവിലെ പോസ്റ്റ് ചെയ്യാ വിചാരിച്ചതാ, പക്ഷെ ടൈം കിട്ടിലാ.എന്തായാലും പോസ്റ്റാ പറഞ്ഞു പോസ്റ്റി...പക്ഷെ ലെങ്ത് issue ind. next പാർട്ടിൽ ശെരിയാക്കാം.ഈ പാർട് ചിലപ്പോ ബോർ ആവും.അത് മാത്രല്ല confusions ഉണ്ടാക്കുമായിരിക്കും ആ മഹിന്ദ്രൻ ആരാ എന്നൊക്കെ.അതൊക്കെ നമ്മുക്ക് പതുക്കെ അറിയാന്നെ.ഇപ്പൊ നമ്മുക്ക് കൃതി എന്തായിരിക്കും ഐഡിയ കൊടുത്ത എന്ന് ആലോചിക്കാം.....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...